Shafeena Muhammed
മെമ്പര്‍ 2-ാം വാര്‍ഡ് അയ്യപ്പന്‍കാവ്
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്
Thanks മാധ്യമം..
വാര്‍ഡില്‍ നിന്നുളള ഉല്ലാസ യാത്ര
ഹൈവിഷന്‍ ന്യൂസ്
അയ്യപ്പന്‍കാവ് 2-ാം വാര്‍ഡില്‍ നിന്നും മുതിര്‍ന്നവര്‍ക്കായ് സംഘടിപ്പിച്ച ഉല്ലാസയാത്രയില്‍ നടന്ന ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പ്രീതക്ക് ഉക്കാസ്ക്ക സമ്മാനം നല്‍കി.
അയ്യപ്പന്‍കാവ് 2-ാം വാര്‍ഡില്‍ നിന്നും മുതിര്‍ന്നവര്‍ക്കായ് സംഘടിപ്പിച്ച ഉല്ലാസയാത്രയില്‍ നടന്ന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അസൈനാര്‍ക്കാക്ക് മുകുന്ദേട്ടന്‍ സമ്മാനം നല്‍കി.
മുതിര്‍ന്നവര്‍ക്കായ് 2-ാം വാര്‍ഡില്‍ നിന്ന് നടത്തിയ വയനാട് യാത്രയില്‍ നിന്നും...
വാര്‍ഡിലെ മുതിര്‍ന്നവര്‍ക്ക് വേണ്ടി അവരുടെ മനസിനെ റീഫ്രഷ് ചെയ്യാനും സന്തോഷിപ്പിക്കാനും പുതിയ കാഴ്ചകള്‍ കാണിക്കാനും വേണ്ടി സംഘടിപ്പിച്ച ഉല്ലാസ യാത്ര. ആഹ്ളാദത്തോടെ അവര്‍ ഉല്ലസിച്ചപ്പോള്‍❤️
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡില്‍ നിന്ന് ഒരു ഉല്ലാസയാത്ര..
രാജ്യത്തിന്‍റെ 75-ാം റിപ്പബ്ലിക് ദിനത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡിലെ പുഴക്കര, ചെങ്ങാടി, കൂടലാട് അങ്കണവാടികളില്‍ ദേശീയ പതാക ഉയര്‍ത്തി.
ഏവർക്കും പുതുവത്സര ആശംസകൾ
2024 ⭐
മുഴക്കുന്ന് പഞ്ചായത്ത് 2-ാം വാര്‍ഡിലെ വിളക്കോട് ചെങ്ങാടിയില്‍ സ്ഥാപിക്കുന്ന കുടിവെളള പദ്ധതിക്ക് വേണ്ടി 🚰
🔰 ബിരിയാണി ചലഞ്ച്
2023 ഡിസംബര്‍ 23 ശനിയാഴ്ച
ബുക്കിങ്:9744167915* *8137975240*, 8606817004
നമ്മുടെ പ്രദേശത്തെ കുടിവെളളക്ഷാമം പരിഹരിക്കാനുളള പ്രവര്‍ത്തനത്തില്‍ നിങ്ങളും പങ്കാളികളാവൂ.
________________________________
കുടിവെളള പദ്ധതി കമ്മിറ്റി ചെങ്ങാടിവയല്
മാന്യരേ...
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് ഗ്രാമസഭ താഴെപറയുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 2023 ഡിസംബര്‍ 20 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അയ്യപ്പന്‍കാവ് മുബാറക് എല്‍.പി സ്കൂളില്‍ വെച്ച് ചേരുന്നതാണ്. യോഗത്തില്‍ എല്ലാ വോട്ടര്‍മാരും പങ്കെടുക്കണമെന്ന് ആഭ്യര്‍ത്ഥിക്കുന്നു
🔰 അജണ്ട
1. 2024 -25 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്
2. 2024-25 കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് -വൈബ്രന്‍റ് ഗ്രാമസഭ
3. 2023-24 വാര്‍ഷിക പദ്ധതി- അധിക ഗുണഭോക്ത്യ പട്ടിക അംഗീകരിക്കുന്നത് സംബന്ധിച്ച്
4. 2022-23 ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച്
5. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കല്‍ 2023-24 അഡീഷണല്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കല്‍, വ്യക്തഗത ഗുണഭോക്താക്കളെ അംഗീകരിക്കല്‍,
6. വിവിധ പെന്‍ഷന്‍ ഗുണഭോക്താക്കളെ ആംഗീകരിക്കുന്നത് സംബന്ധിച്ച്.
7. വസ്തു നികുതി പിരിവ് സംബന്ധിച്ച്
8. മാലിന്യമുക്ത നവകേരളം സംബന്ധിച്ച്
9. ജലജീവന്‍ മിഷന്‍ പദ്ധതി സംബന്ധിച്ച്
▪️ ഗ്രാമസഭയില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതാണ്
ഷഫീന മുഹമ്മദ്
2-ാം വാര്‍ഡ് മെമ്പര്‍
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
കുട്ടികള്‍ പഠിച്ചും... കളിച്ചും വളരട്ടെ...
2-ാം വാര്‍ഡ് അയ്യപ്പന്‍കാവ് പ്രദേശത്തെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് ഫുട്ബോള്‍ വിതരണം ചെയ്തു. വാര്‍ഡ് വികസന സമിതി അംഗവും എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റുമായ എ.പി മുഹമ്മദ്, കെ.വി അഷീര്‍, ഷക്കീര്‍ പുഴക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡിലെ ഹരിത സേന അംഗങ്ങളായ പ്രസീത, സൈബുന്നിസ തൊഴിലുറപ്പ് തൊഴിലാളികളായ ഫാത്തിമ, ശരീഫ, മയമൂന, മറിയം, ഹുസൈന്‍ എന്നിവരെ എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷനില്‍ ആദരിച്ചു.
മാലിന്യ മുക്ത നവകേരളം; ശുചിത്വ മിഷന്‍ ക്യാമ്പയിന്‍റെ ഭാഗമായി 2-ാം വാര്‍ഡ് അയ്യപ്പന്‍കാവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
അയ്യപ്പന്‍കാവ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് 2023 ഒക്ടോബര്‍ 1ന് ശുചിത്വമിഷന്‍ സംഘടിപ്പിച്ച ''ഒത്തൊരുമിക്കാം വൃത്തിയാക്കാം എന്ന ശുചീകരണ ക്യാമ്പയിന്‍റെ ഭാഗമായി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് അയ്യപ്പന്‍കാവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത സേന പ്രവര്‍ത്തകരായ സൈബു, പ്രസീത വാര്‍ഡ് വികസന സമിതി അംഗം എ.പി മുഹമ്മദ്, കെ.വി അഷീര്‍, മുസ്തഫ അയ്യപ്പന്‍കാവ് പങ്കെടുത്തു.
SDPI ആയ്യപ്പന്‍കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു
അയ്യപ്പന്‍കാവ്: SDPI അയ്യപ്പൻകാവ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴക്കുന്ന് പഞ്ചായത്ത് 2-ാം വാര്‍ഡ് മേഖലയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. SDPI മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. മുഹമ്മദ് ബ്രാഞ്ച് പ്രസിഡന്‍റ് പി. നവാസിന് കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷഫീന മുഹമ്മദ്, SDPI മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ. മുഹമ്മദലി,ഫയാസ് അയ്യപ്പന്‍കാവ്, സായിസ്, റഫ്ഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്വാതന്ത്ര്വദിനാശംസകള്‍ 🧡🤍💚
ഏവർക്കും ഹൃദയം നിറഞ്ഞ
ബലിപെരുന്നാൾ ആശംസകൾ
വിശുദ്ധിയുടെ മാസത്തില്‍ കൈവരിച്ച ആത്മബലവും വിശ്വാസദൃഢതയും.
തിന്മകള്‍ക്കും അനീതിക്കുമെതിരെ കരുത്തുറ്റ നിലപാട് സ്വീകരിക്കാന്‍ പ്രേരിതമാവട്ടേ.
നന്മയും സന്തോഷവും തുല്യനീതിയും പുലരുന്ന സാമൂഹിക സ്ഥിതിയുടെ സ്ഷ്ടിപ്പിന് അവസരമൊരുങ്ങട്ടേ.
ഏവര്‍ക്കും സ്നേഹത്തിന്‍റെ
ഈദ് ആശംസകള്‍
ഷഫീന മുഹമ്മദ്
2-ാം വാര്‍ഡ് മെമ്പര്‍
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്
നേരിട്ട് അര്‍ഹതപ്പെട്ടവരുടെ വീടുകളിലേക്ക്.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകള്‍ക്കുളള മുട്ടക്കോഴി വിതരണം. പദ്ധതിയുടെ ഭാഗമായി അപേക്ഷ വെച്ച വാര്‍ഡിലെ 19 വിധവകള്‍ക്ക് 10 വീതം കോഴികളാണ് വിതരണം ചെയ്തത്...
നാട്ടുകാര്‍ക്ക് ആശ്വാസമായി SDPIയുടെ കുടിവെളള പദ്ധതി
കടുത്ത വേനലില്‍ കുടിവെളള ക്ഷാമം നേരിടുന്ന അയ്യപ്പന്‍കാവ്, ചെങ്ങാടി വയല്‍, വിളക്കോട്, ചാക്കാട് പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ആശ്വാസമാണ് എസ്.ഡി.പി.ഐ അയ്യപ്പന്‍കാവ് ബ്രാഞ്ച് കമ്മിറ്റിയും ഒരു കൈത്താങ്ങ് വാട്സാപ്പ് കൂട്ടായ്മയും സംയുക്തമായി നടത്തുന്ന കുടിവെളള പദ്ധതി.
എല്ലാ വേനലിലും തുടര്‍ച്ചയായി ചെയ്യുന്ന ഈ കുടിവെളള വിതരണം മാതൃകാ പരമാണ്. മഴ ലഭ്യമായി വെളളം ലഭിക്കുന്നത് വരെ കുടിവെളള വിതരണം തുടരും. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി മുഹമ്മദ് എസ്.ഡി.പി.ഐ അയ്യപ്പന്‍കാവ് ബ്രാഞ്ച് പ്രസിഡന്‍റ് പി. നവാസ്, കെ.വി അഷീര്‍, കെ. നൗഫല്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിവെളള വിതരണം നടന്നു വരുന്നത്.
പ്രിയപെട്ടവരെ🤝
എന്റെ വാർഡിൽ താമസിക്കുന്ന ഒരു കുടുംബം ഈ വീഡിയോയിൽ കാണുന്ന പൊട്ടി പൊളിഞ്ഞു വീഴാറായ ഈ വീട്ടിലാണ് താമസം അതും ഒരു വ്യക്തി തൽക്കാലം താമസിക്കാൻ കൊടുത്തത് മക്കളെയും കൊണ്ട് ചോർന്ന് ഒലിക്കുന്ന വീട്ടിൽ കഴിയാൻ ബുദ്ദിമുട്ട് ആയത് കൊണ്ട് വർഷങ്ങളായി സഹോദരി പലരോടും സഹായംഅഭ്യർത്ഥിച്ചു ഒരു വീട് വെച്ചുകൊടുക്കാൻ ലൈഫ് മിഷൻ
പദ്ധതിയിൽ നിന്നും പഞ്ചായത്തിൽ നിന്നുള്ള വീടിനുവേണ്ടി ഞാൻ ശ്രമം നടത്തി എങ്കിലും അവരുടെ റേഷൻ കാർഡിലുള്ള മറ്റൊരാൾക്ക് വീട് കിട്ടിയത് കൊണ്ട് പഞ്ചായത്തിൽ നിന്ന് അപേക്ഷ തള്ളി. ഈ സഹോദരിയുടെ അപേക്ഷ തള്ളിയതിൽ സങ്കടമായിരുന്നു. ഇവരുടെ വീടിന്റെ അവസ്ഥയും സങ്കടവും കണ്ട് ഏതെങ്കിലും ഒരു കൂട്ടായിമ വഴി ഒരു വീട് എടുത്തു കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പഞ്ചായത്തിൽ നിന്നുള്ള പലരും പറഞ്ഞു. അവസാനം നാട്ടുകാരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിഷയം അവതരിപ്പിച്ചു. അൽഹംദുലില്ലാഹ് എല്ലാവരും പെട്ടന്ന് ഏറ്റെടുത്തു 300 ഓളം വരുന്ന വാർഡിലും പുറത്തും ഉള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അതിൽ നിന്നും വീടിനു വേണ്ടിയുള്ള പകുതി പണം നിലവിൽ ഓഫർ ആയി വന്നിട്ടുണ്ട്. ഇനി പകുതി തുക കൂടി കണ്ടെത്തണം വീടിന്റെ പ്ലാൻ അനുസരിച്ചു 11-12 ലക്ഷം രൂപ വരും കഴിഞ്ഞ ദിവസം വീടിന്റെ കുറ്റിയടി നടന്നു. ബാക്കി തുക കണ്ടെത്താൻ നിങ്ങളുടെ സഹായം ആവശ്യമാണ് പ്രിയപ്പെട്ട നിങ്ങൾ സഹകരിച്ചാൽ പെട്ടന്ന് വീടിന് ഉദ്ദേശിച്ച ടാർഗറ്റ് പൂർത്തീകരിക്കാൻ കഴിയും സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ കഴിവിന്റെ പരമാവധി അത് എത്രചെറിയ സംഖ്യ 100 രൂപയോ 200 രൂപയോ 500 രൂപയോ എത്ര ആയാലും നൽകി വീട് നിർമ്മാണത്തിൽ സഹകരിക്കുക🤝
ഷഫീന മുഹമ്മദ്
2-ാം വാർഡ് മെമ്പർ
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്
8606817004
അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു
NAME : MAIMOONA & SHAFEENA
A C : 40425101072396
IFSC :KLGB0040426.
GRAMIN BANK
BRANCH : KAKKAYANGAD
📱PHONE PE :
SHAFEENA MALODAN
8606817004
പ്രിയരെ,
നമുക്കേവർക്കും പ്രിയപ്പെട്ട കെ.സുധീപ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ഇനി പരിഹാരമായി ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് ഒരു വൃക്കദാതാവിനെ കണ്ടെത്തി വൃക്ക മാറ്റിവെച്ച് സുധീപിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കണം. ഭീമമായ തുകയാണ് ഇതിനാവശ്യമുള്ളത്. മനസ്സിലേറെ കനിവുള്ള സുധീപിനെ സ്നേഹിക്കുന്ന താങ്കളെപോലുള്ളവർ സഹായിച്ചാൽ അത് സാധ്യമാകും. ഇതിനായി എല്ലാവരും ചേർന്ന് ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.പരമാവധി തുക നൽകി
സുധീപിന് ഒപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം ചെയർമാൻ & കൺവീനർ
രണ്ടാം ഘട്ടം 👍🏻
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ 16 ഓളം കുടുംബങ്ങൾക്ക് റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു വീടുകളിൽ എത്തിച്ചു നൽകി 🤝
🤝
അപകടം ഒഴിവാക്കാൻ നാടിനൊരു കണ്ണാടി അയ്യപ്പൻകാവ് പുഴക്കര പ്രദേശങ്ങളിലെ അപകട സാധ്യതയുള്ള 4 ഓളം സ്ഥലങ്ങളിൽ SDPI അയ്യപ്പൻകാവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ മിറർ സ്ഥാപിച്ചു ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു 💐
പുഴക്കര അങ്കണവാടി നവീകരണത്തിന്
മുഴക്കുന്ന് പഞ്ചായത്ത് ഫണ്ടിൽ നിന്നും പാസ്സായ 260000 രൂപക്ക് ചുറ്റുമതിലും ഇന്റർലോക്കും മറ്റു അറ്റുകുറ്റപണികളും പൂർത്തീകരിച്ചു 🤝🤝🤝
നെല്ലിയാട് കോളനിയിൽ
സർക്കാരിന്റെ ഭക്ഷ്യ കിറ്റ് രണ്ടാം ഘട്ടം വിതരണം ചെയ്തു 🤝🤝
ഉപയോഗശൂന്യമായ വാട്ടർ ടാങ്ക്
മാറ്റി സ്ഥാപിച്ചു
മുഴക്കുന്ന് പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും പാസ്സായ 23000 രൂപക്ക് നെല്ലിയാട് മേലെ കോളനിയിലെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിച്ചു