INC Tarur
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INC Tarur, Political organisation, .
വാഗ്‌ദാനങ്ങൾ എല്ലാം പാലിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത് .നൽകുന്നവാഗ്ദാനങ്ങൾ ഞങ്ങൾ പാലിക്കും .
നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദ്ധാനങ്ങൾ മാത്രമേ യു ഡി എഫ് പ്രകടന പത്രികയിൽ ഉള്പെടുത്തിയിട്ടുള്ളു .
അർഹരായവർക്ക് വീട്
ഞങ്ങൾ വാഗ്ദ്ദാനം ചെയ്യുന്നു അഞ്ചുകിലോ സൗജന്യ അരി
ക്ഷേമപെൻഷൻ തുക 3000 രുപയാക്കും
ന്യായ പദ്ധതി നമ്മൾ നടപ്പിലാക്കും
യുഡിഎഫ്ന് വേണ്ടി പോരാടി ജയിക്കാൻ കരുത്തുറ്റ വനിതാ നേതൃത്വമാണ് പടകളത്തിൽ നിറയുന്നത്. ചരിത്രം തിരുത്തിക്കുറിച്ച സ്ഥാനാർഥി പട്ടികയിൽ കാലം കരുതിവെച്ച 12 കർമ്മധീരരാണ് ഇടംപിടിച്ചത്.
#നാട്_നന്നാകാൻ_UDF | #മാറ്റംവരണം |
51 വെട്ടുകളല്ല ....
ചരിത്രം തിരുത്തിയ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 50 തികയാത്ത 51 പേർ തലമുറമാറ്റം വാക്കുകളിലല്ല പ്രവർത്തിയിലാണ്.
ഇടതുസർക്കാർ ഭരണത്തിൽ വന്നതിനു ശേഷം പരസ്യമാല്ലാതെ പ്രവർത്തിയൊന്നുമില്ല . #മാറ്റംവരണം
ബന്ധുവിന് ഒരു ജോലി എന്ന പദ്ധതിക്കുശേഷം
എൽഡിഎഫ് സർക്കാരിൻ്റെ പുതിയ പദ്ധതി...
ബിജെപിക്ക് ഒരു സ്ഥാനാർത്ഥി...!!
ബി.ജെ.പിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമര്‍ശവുമായി ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി. സിപിഎം അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗം .
സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഒരു ഡീല്‍ ഇതിനു പിന്നിലുണ്ട്.
ഇതാ അമ്പരപ്പിക്കുന്ന ഒരു കണക്ക്. യുഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഒന്നാന്തരം താരതമ്യത്തിന് ഇതു വക നല്കുന്നു.
ടെലിവിഷനിലൂടെ ആളുകളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ''സുതാര്യകേരളം'' പരിപാടിയുടെ ഒരു എപ്പിസോഡിന്റെ ചെലവ് 63,000 രൂപ.
ഇടതുസര്‍ക്കാര്‍ ഇതേ പരിപാടി ''നാം മുന്നോട്ട്'' എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു എപ്പിസോഡിന് ചെലവഴിച്ചത് 9,35,334 രൂപയെന്ന് വിവരാവകാശ രേഖ. പതിനഞ്ചു മടങ്ങ് വര്‍ധന.
2021 ഫെബ്രുവരി 21 വരെ 131 എപ്പിസോഡുകളാണ് ഇടതുസര്‍ക്കാര്‍ സംപ്രേഷണം ചെയ്തത്. ഇതിന് നാളിതുവരെ ചെലവായത് 12,25,28,825 രൂപ.
ഈ പരിപാടി ഷൂട്ട് ചെയ്യാന്‍ നിയോഗിച്ചത് പാര്‍ട്ടി ചാനലിനെയാണ്. അവര്‍ക്ക്
ഇതുവരെ നല്കിയത് 37,71,486 രൂപ.
'സുതാര്യ കേരളം' പരിപാടി അന്ന് ദൂര്‍ദര്‍ശനില്‍ മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നത്. ഒരു എപ്പിസോഡിന് 63,000 രൂപ. സര്‍ക്കാരിന്റെ കീഴിലുള്ള സിഡിറ്റിനായിരുന്നു നിര്‍മാണച്ചുമതല. അതുകൊണ്ട് വേറെ നിര്‍മാണ ചെലവുണ്ടായില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നൂറുകണക്കിന് പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഈ പരിപാടിയിലൂടെ പരിഹരിച്ചത്. പിണറായി സര്‍ക്കാര്‍ ഇതിനെ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഹൈക്ലാസ് പരിപാടിയായിട്ടാണ് അവതരിപ്പിച്ചത്.
പോസ്റ്റ് : പി ടി ചാക്കോ
കേരളത്തിൽ ഏറ്റവും കൂടുതൽ നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് പോയത് സിപിഎമ്മിൽ നിന്ന് ഡിവൈഎഫ്ഐക്ക് സിപിഎം കൊടുത്ത സീറ്റിനെക്കാൾ ഇരട്ടി ബിജെപി കൊടുത്തിട്ടുണ്ട് എന്നിട്ടും ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ പേരിൽ സിപിഎം കുറ്റം പറയുന്നത് കോണ്ഗ്രസിനെ സ്വന്തം കണ്ണിലെ കോൽ കാണാത്ത സിപിഎം കോണ്ഗ്രസിന്റെ കണ്ണിലെ കരട് കണ്ടു
കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് ഗവ. മെഡിക്കല്‍ കോളജുകളുടെ നിര്‍മാണത്തിന് കഴിഞ്ഞ യുഡിഎഫ് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തതാണ്.
ഇതിൽ ഒന്നും പ്രവർത്തനം ആരംഭിച്ചില്ല
തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിൽ 2015ല്‍ കെട്ടിടം നിര്‍മിച്ച് അധ്യാപകരെ നിയമിച്ച്, 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഉപേക്ഷിച്ചു.
2500ലധികം സൗജന്യ എംബിബിഎസ് സീറ്റുകള്‍ എൽഡിഎഫ് സർക്കാർ നഷ്ടപ്പെടുത്തി.
സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തി.
#മാറ്റംവരണം
ജനവിരുദ്ധ സർക്കാരിന് എതിരെ
നാടിന്റെ വികസനം കോൺഗ്രസിലൂടെ
പ്രവാസികൾക്ക് കല്ലുമാല മന്ത്രിക്കു പുച്ഛണ്ട്
അഴിമതിക്കാരുടെയും കള്ളക്കടത്തുകാരുടെയും കാലം അവസാനിച്ചു ഇനി എവിടെ നേര് പുലരും നല്ലകാലം വരും
സിപിഎം ൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു
പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി അവതരിപ്പിക്കുന്ന വലിയ അഭിമാന നേട്ടം കൂടിയാണ് ഔദ്യോഗിക കണക്കുകളിൽ പൊളിയുന്നത്.
അധികാരത്തിൽ വന്നാൽ കേരളത്തിലെ എല്ലാ യുവാക്കൾക്കും തൊഴിൽനൽകും എന്ന വാഗ്ദാനങ്ങൾ നൽകിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പിൻവാതിൽ നിയമങ്ങളുടെ ഘോഷയാത്ര നടത്തി അർഹതയുള്ള ചെറുപ്പക്കാരെ തെരുവിൽ സമരത്തിനിറക്കി
ആവശ്യസാധനങ്ങൾക്ക് അഞ്ചുവർഷം വിലകുടില്ല എന്ന് പറഞ്ഞു വ്യാപക പ്രചാരണം നടത്തി . വിലസ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ല എന്നുമാത്രമല്ല ഉപ്പ് തൊട്ട് കർപ്പൂരംവരെ എല്ലാ വസ്തുക്കൾക്കും ഇരട്ടിവിലയായി.
എൽ ഡി എഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ നിങ്ങൾക്ക് ഓർമയുണ്ടോ . അധികാരത്തിൽ എത്തിയാൽ ഘട്ടം ഘട്ടമായി മധ്യവർജ്ജനം നടപ്പാക്കും എന്ന് പറഞ്ഞത് നിങ്ങൾ മറന്നുപോയോ? അധികാരത്തിൽ എത്തിയശേഷം അവർ എന്താണ് ചെയ്തത് . സംസ്ഥാനത്ത് പൂട്ടിക്കിടന്ന 571 ബാറുകൾ തുറന്നുകൊടുത്തു. പുതിയ ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതിനൽകി .
ആയുർവേദ സർവകലാശാല സ്ഥാപിക്കും എന്ന് പറഞ്ഞു സംസ്ഥാനത്ത് വ്യാപക പ്രചാരണം നടത്തി പ്രതീക്ഷനൽകിയ ഇടതുപക്ഷസർക്കാരിനു വാഗ്ദ്ധാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല .
പ്രകടന പത്രികയിൽ കപടവാഗ്ദാനങ്ങൾ നൽകി കർഷകരെ പറ്റിച്ച് അവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാടെ മറന്നു . റബ്ബർ ഇറക്കുമതി നിയന്ത്രിക്കും എന്ന് പറഞ്ഞവർ റബ്ബർ ഇറക്കുമതി വർധിപ്പിച്ച് റബ്ബർ വില ഇടിച്ച് കർഷകരുടെ വരുമാനം മുട്ടിച്ചു.
സാധാരണക്കാരുടെ നടുവൊടിക്കുന്ന ഈ സർക്കാർ തീരുമാനങ്ങൾക്ക് മാറ്റംവേണം
യു ഡി എഫ് വരും നല്ലകാലം വരും
അധോലോക സർക്കാർ മാറണം . നാട് നന്നാകണം .