IDDAM
Disaster Management.
IDDAM: A disaster talk desk
(Inclusive Disaster Discussions for Aiding and Mentoring Minds)
Page monitored by Disaster Management professionals who completed Masters in MSc.
അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം
ദുരന്ത നിവാരണത്തിനായി ഒരു ദിനമുള്ളത് അറിയാമോ??
ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായി ആചാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
International Day for Disaster Risk Reduction (IDDRR).
എന്തിന്?
ദുരന്ത നിവാരണത്തോടുള്ള ആഗോള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റം സൃഷ്ടിക്കുകയെന്നതാണ് ഈ ദിനം ആചാരിക്കുന്നത്.
2022-ൽ ഇതിന്റെ പ്രധാന അജണ്ടയായി സ്വീകരിക്കുന്നത് Sendai framework-ന്റെ Target G-യാണ്.
2015-ലാണ് Sendai Framework രൂപപ്പെടുന്നത്. 7 ടാർഗറ്റ്റുകളും, 38 സൂചകങ്ങളും ഇതിനുണ്ട്. മുന്നറിയിപ്പ് സംവിധാനത്തിലും, മറ്റ് ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ കൊടുത്ത് കൊണ്ട് ദുരന്തനിവാരണ പഠനമേഖലയെ വികസിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ വരുന്ന നാശനഷ്ടങ്ങളെക്കാൾ വളരെ കുറവായിരിക്കും ഒരു ദുരന്തം മുന്നിൽ കണ്ടുകൊണ്ട് നടത്താവുന്ന മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ചിലവ്. എന്നാൽ നാം ഇപ്പോളും ദുരന്തം സംഭവിച്ചതിന് ശേഷം വിലപിക്കുന്ന ശീലത്തിൽ തന്നെയാണ് എന്ന് ഒരു പരിധി വരെ പറയാം.
Target G -
2030-ഓടെ എല്ലാവരിലേക്കും multihazard മുന്നറിയിപ്പ് സംവിധാനങ്ങളും, ദുരന്ത സാധ്യതാവിവരങ്ങളും എത്തിക്കുക.
ദുരന്തസാധ്യതകളെ ലഘൂകരിക്കാനുള്ള ഈ ആഗോള യജ്ഞത്തിൽ നമുക്കും പങ്കാളികളാകാം.
# മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും
# ദുരന്ത ലഘൂകരണ ദിനം
Attention!
Please note an edit. ഉക്രൈനിൽ**
ലോക റേഡിയോ ദിനം.
ലോക റേഡിയോ ദിനം എന്ന ഒരു ദിനം ഉണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?? അങ്ങനെ ഒരു ദിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ??
നമുക്ക് റേഡിയോയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം. റേഡിയോ എന്ന് ഒറ്റ വാക്കിൽ നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന ചിത്രം ഒരറ്റത്ത് ആന്റിനൈ ഉള്ള ഒരു വലിയ കറുത്ത പെട്ടിയാണ്.
രൂപഭാവഭേദം സംഭവിച്ച് സഞ്ചരിക്കുന്ന കാറിലും, ഇന്ന് നമ്മുടെ കയ്യിൽ ഇരിക്കുന്ന ഫോണിലും ആവശ്യത്തിന് അനുസരിച്ച് നമുക്ക് ഈ റേഡിയോയെ ട്യൂൺ ചെയ്യാം.
ആവശ്യ സന്ദർഭങ്ങളിൽ മറ്റെല്ലാ ആശയ വിനിമയ മാർഗങ്ങളും നഷ്ടപ്പെട്ടാലും തമ്മിൽ ബന്ധപ്പെടാൻ ഹാം റേഡിയോ സംവിധാനങ്ങളും വളരെ വ്യാപകമായി ദുരന്ത നിവാരണ മേഖലയിൽ നാം ഉപയോഗിക്കുന്നു.
ഇന്ന് ലോക റേഡിയോ ദിനമാണ്. 2010 സെപ്റ്റംബറിൽ സ്പെയിനിൽ വെച്ചാണ് ഇത്തരം ഒരു ദിനം ആചരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ആദ്യമായി ചർച്ച ചെയ്യുന്നത്. അടുത്ത വർഷം 2011 നവംബറിൽ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്റെ ഈ തീരുമാനത്തെ UNESCO അംഗീകരിക്കുകയും 2013 ഫെബ്രുവരി 13-ന് ലോകത്ത് ആദ്യമായി റേഡിയോ ഡേ ആഘോഷിക്കുകയും ചെയ്തു. പൊതുജനത്തിന് റേഡിയോയെ കുറിച്ച് ബോധവത്കരണം കൊടുക്കുക എന്നതാണ് ഇതിന്റെ പ്രഥമ ഉദ്ദേശം. ആവശ്യ സമയത്ത് നിർണായക തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കുക, അവർ കൈകൊള്ളുന്ന തീരുമാനങ്ങൾ ഉടനടി പൊതുജനത്തെ അറിയിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാക്കുകയെന്നതും ഈ ദിനത്തിന്റെ പ്രത്യേകതയാണ്.
ഈ വർഷത്തെ റേഡിയോ ദിനത്തിന്റെ പ്രമേയം (Theme), 'Radio and Trust' എന്നാണ്.
ഇന്ത്യയിലെ റേഡിയോയുടെ ആദ്യ വിക്ഷേപണം നടക്കുന്നത് 1923 ജൂണിൽ ആണ്. ഇത് സംഘടിപ്പിച്ചത് ബോംബേ റേഡിയോ ക്ലബ് ആണ്. ഈ പരിപാടിക്ക് 5 മാസങ്ങൾക്ക് ശേഷം കൽക്കട്ടെ റേഡിയോ ക്ലബ് രൂപപ്പെട്ടു. പിന്നീട് 1930-ൽ പരീക്ഷണ അടിസ്ഥാനത്തിൽ Indian Institute of Broadcasting Services രൂപപെടുത്തുന്നത്. Industries and Labour വകുപ്പിന് കീഴിൽ ആയിരുന്നു ഇത് പ്രവർത്തിച്ചു വന്നത്. 1936 ജൂൺ 8-ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസസ് എന്ന പേര് മാറി All India Radio എന്നാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ network-കളിൽ ഒന്നാണ് All India Radio. നമ്മുടെ രാജ്യത്ത് 420 കേന്ദ്രങ്ങൾ All India Radio-ക്ക് ഉണ്ട്. രാജ്യത്തിന്റെ ഏകദേശം 92 ശതമാനം പ്രദേശം ഇതിന്റെ വിക്ഷേപണ പരിധിയിൽ വരുന്നു. ഇത് ഏകദേശം 99 ശതമാനം ജനസംഖ്യയിലേക്കും എത്തുന്നുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. സാമ്പത്തികവും സംസ്കാരികവുമായി വളരെ വൈവിധ്യം നിറഞ്ഞ ജനതയെ മുഴുവൻ ഉൾക്കൊള്ളിക്കുന്ന സംവിധാനങ്ങൾ All India Radio-യുടെ വിക്ഷേപണത്തിന് ഉണ്ട്.
1957 മുതലാണ് ആകാശവാണി എന്ന പേരിൽ ഇത് ജനത്തിന്റെ ഇടയിൽ പ്രശസ്തമാകുന്നത്.
ഇന്ന് നമുക്ക് റേഡിയോയെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കാം. നമ്മുടെ തലമുറകൾ വാർത്തകൾ കെട്ടിരുന്ന, പാട്ട് ആസ്വദിച്ചിരുന്ന, നാടകങ്ങൾ ആസ്വദിച്ച, ലോക ക്രിക്കറ്റും, ഫുട്ബോളും കേട്ട് അറിഞ്ഞ ആ ആശയവിനിമയ വാർത്താവിനിമയം മേഖലയുടെ തലത്തൊട്ടപ്പനെ പൊടി തട്ടിയെടുക്കാം.
ഒരു സ്റ്റേഷൻ ട്യൂൺ ചെയ്യാം. അൽപ്പമൊന്ന് കേട്ട് നോക്കാം.
ഭൂമിയുടെ വൃക്കകൾ!
എന്താണ് തണ്ണീർതടങ്ങൾ?? അവ പ്രകൃതിക്ക് എത്ര മാത്രം ആവശ്യമാണ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ??
Wish you fear free days, and a resilient year!
ഇടം
--------
ചില ചോദ്യങ്ങൾ ഇരുത്തി ചിന്തിപ്പിക്കും. ആകാംക്ഷയും ജിജ്ഞാസയും ആവേശവും കലർന്ന ചോദ്യങ്ങൾ. ദുരന്തനിവാരണം എന്ന വിഷയത്തിലെ ബിരുദാനന്തര ബിരുദ പഠന കാലം ഇത്തരം ചില ചോദ്യങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ചിട്ടുണ്ട്.
"ഇന്ന് മഴ പെയ്യുമോ??" എന്ന തമാശ കലർന്ന ചോദ്യത്തിൽ തുടങ്ങി ന്യൂനമർദത്തെ കുറിച്ച് ചക്രവാത ചുഴികളെ കുറിച്ച് കൊറോണ വ്യാപന statistics-നെ കുറിച്ച് മാത്രമല്ല ദുരന്ത നിവാരണ പോളിസികളെ കുറിച്ച് വരെ ചർച്ച ചെയ്യാൻ താത്പര്യം ഉള്ളവരെ കണ്ടിട്ടുണ്ട്.
കാലഘട്ടം മാറുന്നതിന് ആനുപാതികമായി രൂപം മാറി വരുന്ന ദുരന്ത ചിത്രങ്ങൾ നമുക്ക് മുന്നിൽ നിറയുമ്പോൾ ഇത്തരത്തിലുള്ള ചർച്ചകളുടെ ആവശ്യകത ഏറുകയാണ്.
ഇത് ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് കൂടിയ ഒരിടമാണ്.
ദുരന്തങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഒരിടം.
ദുരന്ത സാധ്യതകളെ കുറിച്ച് മനസ്സിലാക്കാൻ ഒരിടം.
ദുരന്തലഘൂകരണ മാർഗങ്ങളെ കുറിച്ച് അറിയാൻ ഒരിടം.
മാറുന്ന ലോകത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും ആവാസ വ്യവസ്ഥയെ കുറിച്ചും സംസാരിക്കാൻ ഒരിടം.
നമ്മൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവ സംസാരിക്കാൻ ഒരിടം.
ഇടം
IDDAM, A Disaster Talk Desk
(Inclusive Disaster Discussions for Aiding and Mentoring Minds)
Page follow ചെയ്യുമെന്നും വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
****************
സ്നേഹപൂർവ്വം
Team IDDAM 💓
---------------------------
നമുക്ക് സംസാരിക്കാം..!
PS: The translation is automatically generated, please excuse the flaws 🙃