Dubai Kmcc Payyannur Mandalam Committee
Kerala muslim cultural centre
*ദുബൈ കെഎംസിസി 2024-27 വർഷത്തെക്കുള്ള പയ്യന്നൂർ നിയോvജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു*
*പ്രസിഡന്റ് :* ഹാഷിം പെരുങ്ങോ
*ജന. സെക്രട്ടറി :* അബ്ദുൽ ജലീൽ കവ്വായി
*ട്രഷറർ :*ഹസ്സൻ രാമന്തളി
*വൈസ് പ്രസിഡന്റ്:*
1.ഖാലിദ് കരിവെള്ളൂർ
2.നൂറുദ്ധീൻ കാവ്വായി
3. ശംസുദ്ധീൻ പെരുമ്പട്ട
4.ഷെരീഫ് കുറ്റൂർ
*ജോയിന്റ് സെക്രട്ടറി:*
1.റഫീഖ് പുളിങ്ങോം
2.zameel പാടേന
3. വസീം ആക്രം പാലക്കോട്
4. നദീർ പലതര
*പുതിയ കമ്മിറ്റിക്കു ഹരിതാഭിവാദ്യങ്ങൾ💚*
മലയോരത്തിന്റെ മർമ്മം കണ്ടറിഞ്ഞ പ്രിയ നേതാവിന് വിട.
ഹരിത രാഷ്ട്രീയത്തിന്റെ തലമുതിർന്ന ഒരു നേതാവ് മാത്രമല്ല
പെരിങ്ങോം മുസ്തഫ സാഹിബ്.
കണ്ണൂർ ജില്ലയിൽ
മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതിൽ
മുൻനിരയിൽ ഉണ്ടായിരുന്ന
പൂർവ്വകാല നേതാക്കളിൽ ഒരാൾകൂടിയാണ് അദ്ദേഹം.
മുസ്ലിം യൂത്ത്ലീഗിലൂടെ കടന്നുവന്ന
മുസ്തഫ സാഹിബ്
ജില്ലാ രാഷ്ട്രീയത്തിലെ കാമ്പും, കഴമ്പുമുള്ള
അപൂർവം നേതാക്കളിൽ ഒരാളായിരുന്നു. പല ഉന്നത സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചപ്പോഴും
പ്രവർത്തകർക്കിടയിലെ ഒരു
സാധാരണക്കാരനായി
എന്നും അറിയപ്പെടാൻ
ശ്രമിച്ചു.
ഒരു കാലത്ത് ലീഗ് വേദികളിൽ
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ
പ്രവർത്തകർക്കിടയിൽ വലിയ ആവേശമായിരുന്നു.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വിഷയത്തിന്റെ
പൊരുളുൾകൊണ്ട്, ഹരിത രാഷ്ട്രീയത്തിൻറെ ചരിത്രത്തെ
തൊട്ടുണർത്തിക്കൊണ്ടുള്ള പ്രഭാഷണം.
രാഷ്ട്രീയത്തിന്റെ വീറും, ആവേശവും
ഒട്ടും ചോരാത്ത, എന്നാൽ
എതിരാളികളോട് പോലും
അസഹിഷ്ണുതയുടെ വാക്കുകൾ കലരാത്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജില്ലയിൽ പാർട്ടിക്ക്
കരുത്ത് നൽകി.
മികച്ച സംഘാടകൻ കൂടിയായ
അദ്ദേഹം മലയോര പ്രദേശങ്ങളിൽ
പാർട്ടി നിലനിർത്തുന്നതിന്
തന്റെ ജീവിതം മാറ്റിവെച്ചു.
അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും സംസ്ഥാനരാഷ്ട്രീയത്തിലെ
ഉന്നത പദവികളിൽ എത്തിയെങ്കിലും
അദ്ദേഹം
പയ്യന്നൂരിന്റെ
മലയോര മേഖലകളെ കേന്ദ്രീകരിച്ച്
പ്രവർത്തിക്കാനാണാഗ്രഹിച്ചത്.
പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ
പ്രാദേശികരാഷ്ട്രീയ പ്രവർത്തനം
തന്റെ പേരിന്റെകൂടെ ചേർക്കപ്പെട്ട
'പെരിങ്ങോം' എന്ന വാക്കിനെ
അന്വർത്ഥമാക്കുന്നതാണ്.
പെരിങ്ങോത്ത് താമസിക്കുന്ന കാലത്ത്
വീട്ടിന്റെ ഉമ്മറത്ത്
ആളൊഴിയാറില്ല.
ചർച്ചകൾ, മീറ്റിങ്ങുകൾ,
ഒത്തു തീർപ്പുകൾ എല്ലാം
ആ നേതാവിന്റെ വീട്ടുമുറ്റത്ത്
വെച്ച് നടക്കാറുണ്ട്.'
എംഎസ്എഫിൽ പ്രവർത്തിക്കുന്ന
കാലം മുതൽ എന്നെപ്പോലുള്ള
സാധാരണ പ്രവർത്തകർക്ക്
അദ്ദേഹം വലിയ പ്രചോദനമായിരുന്നു.
നിരവധി പാർട്ടിവേദികളിൽ അദ്ദേഹത്തിന്റെ
കൂടെ പങ്കെടുക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.
പല പ്രദേശങ്ങളിലും
അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കാൻ
അവസരമുണ്ടായിട്ടുണ്ട്.
യാത്രകളിൽ വാതോരാതെ സംസാരിക്കും.
സിഎച്ചും, സീതിസാഹിബും,
ബാഫഖി തങ്ങളും,
പാണക്കാട് സാദാത്തുക്കളും
സംസാരത്തിനിടയിൽ
തുടർച്ചയായി കടന്നു വരും.
ഓരോ പ്രദേശത്തെയും
പഴയകാല പ്രവർത്തകരെക്കുറിച്ച്
ഓർത്തെടുക്കും.
പഴയ അനുഭവങ്ങൾ പറയുമ്പോൾ
കൺoമിടറും.
മരിച്ചു കിടക്കുമ്പോൾ
ലീഗിന് വേണ്ടി ജീവിച്ച ഒരാളാണെന്ന്
നിങ്ങൾ പറയില്ലേ എന്നോർമ്മിപ്പിക്കും.
പ്രവർത്തകരുടെ പോരായ്മകളെ
മുഖം നോക്കാതെ പറഞ്ഞും,
താൻ മനസിലാക്കിയ സത്യങ്ങളെ
കൃത്യമായി ബോധ്യപ്പെടുത്തിയും
പാർട്ടിവേദികളിൽ
ഒറ്റയാൾ പോരാട്ടം നടത്തിയ
മുസ്തഫ സാഹിബ്
പുതിയ പ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണ്.
രാഷ്ട്രീയത്തിലെ വെട്ടിത്തുറന്നു
പറയുന്ന പ്രകൃതം അദ്ദേഹത്തെ
പലപ്പോഴും ഒറ്റപ്പെടുത്തിയെങ്കിലും,
കൂടെയുള്ളവരോട്
അങ്ങേയറ്റത്തെ വാൽസല്യമായിരുന്നു.
പുതുതലമുറയിലെ പ്രവർത്തകരോട്
സ്നേഹത്തിൻ്റെ കരുതലായിരുന്നു.
വീട്ടിലേക്ക് പോകുന്നവരാരായാലും
അവരെ ആത്മാർത്ഥമായി
സൽകരിക്കുമായിരുന്നു.
അദ്ദേഹത്തിന്റെ ഖബറിടം
അല്ലാഹു വിശാലമാക്കിക്കൊടുക്കട്ടെ. ഐഹികജീവിതത്തിൽ
അദ്ദേഹം ചെയ്ത നന്മകക്ക്
പാരത്രിക ലോകത്ത് സ്വർഗംകൊണ്ട് പടച്ചവൻ പകരമാക്കട്ടെ. ആമീൻ.
✍️ പി.വി മുഈൻ
رحم الله قائد الوطن صاحب السمو الشيخ آل نهيان رئيس الدولة . إن لله وإن إليه راجعون
May his soul rest in peace our nation's leader, His Highness Sheikh Khalifa bin Zayed Al Nahyan, President of the UAE .
🇦🇪| MASSAED on Twitter “رحم الله قائد الوطن صاحب السمو الشيخ آل نهيان رئيس الدولة . إن لله وإن إليه راجعون May his soul rest in peace our nation's leader, His Highness Sheikh Khalifa bin Zayed Al Nahyan, President of the UAE . ...
പതിയിരിക്കുന്ന അപകടമാണ് കമ്യൂണിസമെന്ന സത്യം സമൂഹത്തെ നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
മത-ധാര്‍മിക മൂല്യങ്ങളോട് നിഷേധാത്മക സമീപനം പുലര്‍ത്തുകയും അരാജകത്വവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസത്തിന്റെ ചരിത്രവും വര്‍ത്തമാനവും നിരന്തര അപഗ്രഥനങ്ങള്‍ക്ക് വിധേയമാക്കി, സമുദായത്തില്‍ കൃത്യമായ ബോധവത്കരണം നടത്തേണ്ട അനിവാര്യഘട്ടമാണിപ്പോള്‍.
ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പ്രസിദ്ധീകരണമായ തെളിച്ചം മാസികയുടെ പ്രത്യേക ലക്കം 'കമ്യൂണിസം: മൂല്യനിഷേധത്തിന്റെ മതവും പുറംതള്ളലിന്റെ രാഷ്ട്രീയവും' എന്ന തലക്കെട്ടില്‍ സമഗ്രമായൊരു പഠനം തയ്യാറാക്കിയിരിക്കുകയാണ്.
പണ്ഡിതരും ഗവേഷകരും നിരീക്ഷകരും നിലപാടു പറയുന്ന പുതിയ ലക്കം കാലിക സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാണ്.
കമ്യൂണിസത്തിന്റെ അപകട വ്യാപ്തി ഗ്രഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വിശകലനം നടത്തുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു.
പ്രത്യേക പതിപ്പിന്റെ പ്രകാശനം സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കു ആദ്യ കോപ്പി നല്‍കി, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നിര്‍വഹിച്ചു.
https://www.facebook.com/Dr.BahauddeenMuhammedNadwi
പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി