Preksha book store Online Shopping center
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Preksha book store Online Shopping center, Book shop, .
Book for sale....
Preksha books
ആയിരം ലിപികളാലും
ലിപികൾ ഇല്ലാതെയും
എന്തു മാത്രം വർത്തമാനങ്ങളാണ്
നാം പറഞ്ഞു കൊണ്ടിരിക്കുന്നത്...
അതെ, അത്ര ഭിന്നകങ്ങളിലും
എത്ര മനോഹരമായ
ഒറ്റവരി പദമാണ് മനുഷ്യൻ
തീർന്നില്ല, ഇനിയുമുണ്ടേറെ,
എഴുതാനുള്ളവ
പറയാൻ ബാക്കി വെച്ചവ..
കഥകളുടെ കവിതകളുടെ
അങ്ങനെയങ്ങനെ
*അക്ഷരക്കൂട്ടുകളുടെ. "ആ" ആകാശത്തേക്ക് ചിറകുനിവർത്താൻ
ഇത്തിരി മണ്ണിലെ "ഈ"
കുഞ്ഞു ഇടം നിങ്ങൾക്കുതുറന്നിടുന്നു.
പുസ്തകങ്ങൾ ഏതുമാകട്ടെ, മേൽവിലാസവും വിവരങ്ങളും അറിയിച്ചാൽ നിങ്ങളിലേക്ക് എത്തിക്കാൻ പ്രേക്ഷയുണ്ട് കൂടെ....
പ്രേക്ഷ ബുക്സ് ഓൺലൈൻ
തൃശ്ശൂർ
PREKSHA WhatsApp Group Invite
1980 ഫെബ്രുവരി 22-ാം തീയ്യതി ഖൊർഷദ് ഭാവ്നഗ്രിയുടെയും റൂമി ഭാവ്നഗ്രിയുടെയും ലോകം തകർന്നുചിതറിപ്പോയി. ഒരു മാസത്തിനുശേഷം ഒരു പുതുലോകം അവർക്കുമുമ്പിൽ തുറന്നു.
ബൊർഷദ് സതിമാർക്ക് അവരുടെ പുത്രന്മാർ വിസ്പിയെയും റവിനെയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ട അവർക്ക്, അവർ ഇനി കൂടുതൽ കാലം ജീവിച്ചിരിക്കില്ലെന്നു തോന്നി അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു എന്നാൽ പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി അത് അവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്കു നയിച്ചു.
₹ 350
082818 47257
എൻ്റെ
ജീവിതസ്‌മരണകൾ
മന്നത്ത് പത്മനാഭൻ
"പരമാർത്ഥത്തിൽ അപ്രതിമനായ ഒരു കർമയോഗിയാണ് ശ്രീ മന്നം, 'ലോകസംഗ്രഹമേവാപി സംപശ്യൻ കർത്തുമർഹസി' എന്ന ഗീതോപദേശം അദ്ദേഹം അനുഷ്‌ഠാനത്തിൽ വരുത്തിയിട്ടു ണ്ടെന്ന് പറയാം. കോടിക്കണക്കിന് സ്വത്തു സമ്പാദിക്കാൻ കഴിഞ്ഞ ഒരു മനുഷ്യൻ സ്വന്തം കുഞ്ഞുകുട്ടികൾക്ക് എന്തെങ്കിലും ആർജ്ജിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. സ്വാർത്ഥ നിരപേക്ഷമായ ആ പ്രവർത്തനമാണ് പ്രതികൂല സാഹചര്യങ്ങളിലുള്ള വിജയ ത്തിന് മുഖ്യമായ ഒരു ഹേതു. ബിർള, ദാർമിയ മുതലായ കോടീശ്വര ന്മാരുടെയും കുബേരന്മാരായ നാട്ടുരാജാക്കന്മാരുടെയും സംഭാ വനയും സഹകരണവുംകൊണ്ട് വാരാണസിയിൽ ഒരു വിശ്വ വിദ്യാലയം സ്ഥാപിച്ച മദനമോഹന മാളവ്യയേക്കാളും അഭിനന്ദനം അർഹിക്കുന്നത് ദരിദ്ര നാരായണന്മാരിൽ നിന്നും ധനമാർജ്ജിച്ച് അനേകം വിദ്യാമന്ദിരങ്ങൾ സ്ഥാപിക്കാൻ സാധിച്ച മന്നത്തു പത്മനാഭനാണെന്നു തോന്നുന്നു. ഛിന്നഭിന്നമായിക്കിടക്കുന്ന കൊച്ചു കേരളത്തിൻ്റെ കോണുകളിൽ വിദ്യാ പ്രകാശം പരത്താൻ കൈത്തിരി കൊളുത്തിയ മന്നത്തു പത്മനാഭൻ കേരളീയർക്ക് എന്നും അവിസ്മരണീയനാണ്, ആരാധ്യനാണ്. ശ്രീ മന്നത്തിന്റെ ബഹുമുഖങ്ങളായ സിദ്ധികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ സാഹിത്യകലാവൈഭവവും ഉൾപ്പെടുത്തുന്നു.
എൻ. ഗോപാലപിള്ളയുടെ അവതാരികയിൽനിന്ന്
☘️ 200
082818 47257
ദൈവദശകം ശ്രീനാരായണഗുരു
വ്യാഖ്യാനം എം.കെ. സാനു
₹ 130
082818 47257
നാരായണഗുരു മനുഷ്യരെ ഒരുപോലെ കാണാൻ ഉദ്ബോധിപ്പിക്കുക മാത്രമല്ല ചെയ്‌തത്, ഉപനിഷത്തുക്കളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്ത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നുവന്നത്. 'അഹം ബ്രഹ്മാസ്‌മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം എല്ലാത്തിലും ഉള്ളതുപോലെ അപരനിലും ഉണ്ട് എന്നാണ്. അതുകൊണ്ട് ഞാൻ അപരനിലും ഉണ്ട്. 'ദൈവദശക'ത്തിന്റെ നൂറാം വാർഷികം ഇതിനകം വ്യാപകമായി ആചരിച്ചു കഴിഞ്ഞു. ഈ കൃതി സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ചാണ് പ്രധാനമായും രചിച്ചിട്ടുള്ളത്. എം.കെ.സാനുവിൻ്റെ വ്യാഖ്യാനം.
പുരാവസ്തുശാസ്ത്രംപോലെ ഒരു ശാസ്ത്രത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ, സ്യഷ്ടിപരമായ ജ്ഞാനം ഉണ്ടാവുന്നത് വളരെ ദുർലഭമായ ഒരു നേട്ടമാണ്. എന്നാൽ, അതിലപ്പുറം കടന്ന്, ആ ശാസ്ത്രത്തെ രാഷ്ട്രസേവനത്തിൽ നാടകീയമായവിധം പ്രയോജനപ്പെടുത്താൻ കൂടി കഴിവുണ്ടായാൽ അതൊരാളെ മഹാനാക്കുന്നു.
ഡോ. എം.ജി.എസ്. നാരായണൻ
കേരളത്തിലെ മതേതര ജനാധിപത്യത്തിൻ്റെ പ്രവർത്തകരിൽ വളരെ പ്രധാനപ്പെട്ട ഒരാളായിട്ടാണ്. ഒരു രാഷ്ട്രീയപ്രവർത്തകനായിട്ടാണ് കെ.കെ. മുഹമ്മദിനെ ഞാൻ കാണുന്നത്.
എം.എൻ. കാരശ്ശേരി
ഈ ആത്മകഥ കേരളീയർ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളും വായിക്കേണ്ടതാണ്.
ഹമീദ് ചേന്ദമംഗലൂർ
ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ പുരാവസ്‌തു ശാസ്ത്രജ്ഞന്റെ ആത്മകഥയുടെ പുതിയ പതിപ്പ്
തയ്യാറാക്കിയത് അനീഷ് കുട്ടൻ
₹ 280
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക
082818 47257
കാളി
അശ്വതി ശ്രീകാന്ത്
☘️ 180
082818 47257
കണ്ടുമറന്നതോ. പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്ത്തുകൾ സകല പെൺഭാവങ്ങ ളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.
വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ'യില്ലാത്ത മുട്ടായികൾ. മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിൻ്റെ ഏറ്റവും പുതിയ പുസ്തകം
*ബുദ്ധ* സമ്യക്കായ ജീവിതവീക്ഷണം
ഷൗക്കത്ത്
നമുക്കുണ്ടാകുന്ന പ്രതികരണങ്ങളിൽ നാം 6 സംയമികളാകുമ്പോൾ, നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമല്ല സത്യമെന്നറിഞ്ഞ് കുറയുകൂടി സമയം വിട്ടുകൊടുക്കാൻ തയ്യാറാകുമ്പോൾ നമ്മെയും ഏവരെയും സാവകാശത്തോടെ കേൾക്കാനും മനസ്സിലാക്കാനുമുള്ള ശ്രദ്ധ ഉള്ളിലുണർന്നു വരും. അപ്പോൾ നമ്മിൽ ഹൃദ്യമായ സമാധാനം വന്നു നിറയും. അവിടെ നാം 'ബുദ്ധം' അനുഭവിക്കും.
ബുദ്ധദർശനത്തിൻ്റെ ഉൾക്കാമ്പിലേക്ക് ഒരു പ്രവേശികയാണ് ഈ പുസ്തകം. ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിയമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിൻ്റെയും വഴി. അഹന്തയുടെ ഉമ്മിയിൽനിന്നും വിനയത്തിൻ്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ്, മനസ്സ് തണിഞ്ഞ് നാം സ്വസ്ഥരാകുന്നു.
ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.
₹ 250
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക
082818 47257
☘️സുഭാഷ് ചന്ദ്രൻ 50 ആത്മകഥകൾ ☘️
₹370
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
എന്റെ സ്വപ്നങ്ങളിൽ ഏറ്റവുമധികം പ്രത്യക്ഷയായിട്ടുള്ള സ്ത്രീ അവളാണ്- അമലയും വിശ്വവന്ദ്യയുമായുള്ള സരസ്വതി. ഭയകാരിണിയായ ചണ്ഡികയായല്ല, പ്രേമസ്വരൂപിണിയായുള്ള ലളിതാംബികയായിട്ടാണ് അവൾ എന്നിലേക്കു വരാറുള്ളത്. ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ ഞങ്ങൾ പ്രണയിക്കുകയും ഭോഗിക്കുകയും തൃപ്‌തി കിട്ടാതെ പരസ്‌പരം പഴിപറയുകയും ചെയ് പതിനേഴാം വയസ്സിൽ എഴുതിയ 'ഈഡിപ്പസ്സിൻ്റെ അമ്മ' എന്ന കഥ മുതൽ ലോകം അമ്മയായി ആരാധിക്കുന്ന ഒരുവളെ കാമിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന പാപം ഞാൻ അനുഷ്ഠിച്ചുവരുന്നു...
സുഭാഷ് ചന്ദ്രന് അൻപതു വയസ്സു തികയുന്നതോടനുബന്ധിച്ച്, മധ്യേയിങ്ങനെ കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റൽ. പാഠപുസ്‌തകം, കഥയാക്കാനാവാതെ എന്നീ ഓർമ്മപ്പുസ്‌തകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അൻപതു രചനകൾ. എഴുത്തും വായനയും സൗഹൃദങ്ങളും സംഗീതവും രാഷ്ട്രീയവുമെല്ലാമായി പല കാലങ്ങളെ സ്പർശിക്കുന്ന, ആത്മാംശമുള്ള അനുഭവകഥനങ്ങൾ.
☘️മലയാളത്തിന്റെ സുവർണ്ണ കഥകൾ ☘️.
എം ടി വാസുദേവൻ നായർ .
₹ 300
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീർപ്പു കളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥ കളാണ് ഈ സമാഹാരം.
☘️കാൻസർ വാർഡിലെ ചിരി ☘️
ഇന്നസെൻറ്
₹ 180
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
ഇന്നസെന്റ് എന്നാൽ ഇപ്പോൾ
കാൻസറിനുള്ള ഒരു മരുന്നാണ്.
രോഗത്തിനോടുള്ള അദ്ദേഹത്തിൻ്റെ ഫലിത പൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും.
ഡോ. വി.പി. ഗംഗാധരൻ
തനിക്കു തരാത്തത് ജീവിതത്തിൽനിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു. പ്രതീക്ഷയാണ് ഈ പുസ്‌തകത്തിൻറെ സന്ദേശം.
സാറാ ജോസഫ്
'എഴുതാത്ത ബഷീർ' എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി മാറിക്കഴിഞ്ഞു.
സത്യൻ അന്തിക്കാട്
ചിരിച്ചും ചിരിപ്പിച്ചും മലാ മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണമാക്കുന്നതിനിടയിലാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്; താമസിയാതെ ഭാര്യ ആലീസിനും ആ കാലത്തിൻ്റെ ഓർമകളാണ് ഈ പുസ്‌തകം. ഇതു വായിച്ചുതീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണംപോലും വഴിമാറും എന്നു നാം തിരിച്ചറിയുന്നു; നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിതദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്നു മനസ്സിലാകുന്നു.
ജീവിതപ്രശ്നങ്ങൾക്കു മുന്നിൽ പകച്ചുനില്ക്കുന്നവർക്ക് പ്രചോദനമാകുന്ന പുസ്‌തകം
☘️ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ☘️
ഈച്ചരവാരിയർ
₹ 210
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
ഒരച്ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാല ഘട്ടത്തിൻ്റെ ചതിയും ഹിംസയും വെളി പ്പെടുന്ന കാഴ്‌ചയാണ് ഈ പുസ്‌തക ത്തിൽ ഭരണകൂടത്തിൻ്റെ ഇരകളായി ത്തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മ മാർക്കുവേണ്ടി കണ്ണീരുകൊണ്ടും അജയ്യ മായ സഹനശക്തികൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ പുസ്‌തകം ഭരണകൂട ഭീകരതയുടെ കൂടി ലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു ഹേബിയസ് കോർപ്പസ് വിധിപകർപ്പ് രാജൻ്റെ അപൂർവ്വ ചിത്രങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.
അച്ഛന്റെ കുട്ടിക്കാലം
അലക്‌സാണ്ടർ റസ്‌കി പരിഭാഷ: എൻ.ബി.സുരേഷ്
₹ 150
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
അച്ഛരന്റെ കുട്ടിക്കാലം ലോകത്തെ എല്ലാമനുഷ്യരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്ന് എത്രയെത്ര വൈകിയാണ് ഞാനറിഞ്ഞത് ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരേ സ്‌കൂൾ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യാഭ്യാസചിന്തകനും വായിച്ചിരിക്കണം. മനുഷ്യരായി പിറക്കുന്ന ഓരോ കുട്ടിയിലെയും സകലമാന ചിന്തകളെയും ശേഷികളെയും സർഗ്ഗാത്മക ഭാവനകളെയും ഭയങ്ങളെയും സന്തോഷങ്ങളെയും നന്മകളെയും കുസതികളെയും ധൈര്യങ്ങളെയും അധൈര്യങ്ങളെയും അങ്ങനെയെല്ലാമെല്ലാം റസ്‌കിൻ കഥകളായി പറഞ്ഞുതരുന്നു. ഇത് കേൾക്കാതെ പോകരുത്.
ജീവിതം ഒരു
കൽക്കണ്ട തുണ്ടാണ് .
ജെറി ടോം
₹ 150
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
സരളമായ അവതരണത്തിലൂടെ കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിൻ്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കുട്ടിക്കൊണ്ടുപോകുന്നു വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തൻ്റെ നിമിഷത്തി നായി അയാൾ കാത്തുനിന്നു. അവനവൻ്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനില്ല് ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്കു നയിക്കുന്ന ആത്മാവിൻ്റെ ഉണർവുകൾക്കുവേണ്ടിയണ്. അതേ കാത്തിരിപ്പിൻ്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിൻ്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്.
അവതാരികയിൽ ഡോ ബേബി സാം സാമുവൽ
നല്ല മാഷല്ല ഞാൻ
പി.പി. രാമചന്ദ്രൻ
ജീവിതം കവിത നാടകം- ഈ മൂന്നു വ്യവഹാരങ്ങളിലും ഒരുപോലെ ഇടപെട്ടും ഇടം തേടിയും കഴിഞ്ഞകാലത്തെ ഓർമ്മിച്ചെടുക്കുന്ന ലളിതവും സരസവുമായ നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരം.
പി.പി. രാമചന്ദ്രന്റെ ലേഖനങ്ങൾ
₹ 300
ആവശ്യക്കാർ വിലാസം വാട്സ്ആപ്പ് ചെയ്യുക 082818 47257
*ലോക സമാധാനം ഏകാത്മകതാബോധം വഴി*
നടരാജഗുരു
ശ്രീനാരായണഗുരു 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ
സംഘടിപ്പിച്ച സർവ്വമതസമ്മേളനത്തിൻ്റെ തുടർച്ച എന്ന നിലയിൽ നടരാജഗുരു 1970-71 വർഷങ്ങളിൽ ഏഴിമലയിൽ
'ലോകസമാധാനം: ഏകാത്മകതാബോധം വഴി' എന്ന പേരിൽ ലോകസമ്മേളനപരമ്പര സംഘടിപ്പിച്ചു. മനുഷ്യരാശി
നേരിടുന്ന വ്യക്തിപരമായതു മുതൽ ആഗോളപരമായതു വരെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും അതുവഴി ശാശ്വതസമാധാനം കൈവരുത്തുന്നതിനും അദ്വൈതദർശനം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ, ഈ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾക്ക് നടരാജഗുരു എഴുതിയ ആമുഖക്കുറിപ്പുകളുടെയും പ്രബന്ധത്തിന്റെയും സ്വതന്ത്രപരിഭാഷ,
മനുഷ്യരാശിക്ക് എന്നും താത്‌പര്യമുള്ള വിഷയങ്ങളെ സംബന്ധിക്കുന്ന ഈ കുറിപ്പുകൾ അതതു വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്‌ചപ്പാട് വ്യക്തമാക്കുന്നു.
₹ 200
082818 47257 ആവശ്യമുണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യുക.
തീക്ഷ്‌ണമായ, പൊളളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തിൽ സ്വയംപ്രകാശിക്കുകയും ചെയ്യുന്ന കുറെ മനുഷ്യരുടെ സത്യസന്ധമായ ജീവിത സാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നുചെല്ലുകയാണ് ഈ കൃതി
☘️ 139/-
082818 47257
വെറുമൊരോർമ്മതൻ കുരുന്നുതൂവൽ
ബോബി ജോസ് കട്ടികാട്
ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്‌തകം. കേരളീയ ബാല്യത്തിൻ്റെ ഒരു പരിച്ഛേദം. ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം. നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്. '
- വിജി തമ്പി
ബോബി ജോസ് കട്ടികാടിൻ്റെ ബാല്യകാല ഓർമ്മക്കുറിപ്പുകൾ
₹ 350
082818 47257