TNB Online
തൃശ്ശൂരിന്റെ വാർത്തകൾ
തൃശ്ശൂർക്കാർ അറിയേണ്ട വാർത്തകൾ
ഇനി തൃശൂർ ന്യൂസ് ബ്യുറോയിലൂടെ
നവകേരളത്തിന്റെ സൃഷ്ടിയില്‍ സംസ്ഥാനം നടത്തുന്ന മുതല്‍മുടക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍.
പന്ത്രണ്ടുകാരനോട് പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ടൂഷ്യൻ മാസ്റ്റർക്ക് 97 വര്ഷം കഠിനതടവും 5 .61 ലക്ഷം രൂപ പിഴയും ശിക്ഷ. അഞ്ചേരി വളർക്കാവ് നെടിയമ്പത്ത് വീട്ടിൽ 59 വയസ്സുള്ള ബാബുവിനെയാണ് ശിക്ഷിച്ചത്
തൃശ്ശൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി - 2 ജഡ്ജ് ജയ പ്രഭു ശിക്ഷ വിധിച്ചത് .പിഴ അടച്ചില്ലെങ്കിൽ 5 വർഷവും 4 മാസവും അധിക തടവും അനുഭവിക്കണം. 2021 ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെ വിവിധ സമയങ്ങളിൽ പ്രതിയുടെ വീട്ടിൽ ട്യൂഷനായി വന്നിരുന്ന കുട്ടിയെയാണ് പ്രതി അതിതീവ്ര പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇര ആക്കിയത്. ഒല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ രജിസ്റ്റർ ചെയ്ത് കേസ് അന്നത്തെ ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബ് കോടതിയിൽ കുറ്റപത്രം സമർ പ്പിക്കുകയും പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്‌തരിക്കുകയും 26 രേഖകളും 6 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനെ സഹായി ക്കാനായി ഒല്ലൂർ പോലീസ് സ്റ്റേഷനിലെ CPOമാരായെ ജോഷി സി ജോസ്, വിനീത് കുമാർ. എന്നിവർ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.എ.സുനിത, അഡ്വക്കെറ്റ് ഋഷിചന്ദ്.ടി എന്നിവർ ഹാജരായി.
തൃശ്ശൂരില്‍ വിലക്ക് ലംഘിച്ച് പ്രതാപനായി വീണ്ടും ചുമരെഴുത്ത്.. എളവള്ളിയിലാണ് ചുവരെഴുത്ത്.പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന തലക്കെട്ടോടെയാണ് ചുമരെഴുത്ത് പ്രതൃക്ഷപ്പെട്ടത്.
തൃശൂർ കൊണ്ടാഴി ചെക്ക് ഡാമിന് സമീപം വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.
സരസ്വതി വിലാസം യുപി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. കൊണ്ടാഴിയിൽ നിന്നും വിദ്യാർത്ഥികളെ കയറ്റി ചെക്ക് ഡാം പരിസരത്തു നിന്നും വണ്ടി തിരിക്കുന്നതിനിടയാണ് കനാലിലേക്ക് ഒരു ഭാഗം ചെരിഞ്ഞുപോയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 30ൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂരിൽ തുടക്കമാകും . ഫെബ്രുവരി 4ന് മഹാസമ്മേളനത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് .
തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും
സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ടി.എൻ. പ്രതാപൻ എംപി. മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ലെന്നും എം പി ,
തൃശൂരിൽ ഇന്ത്യൻ പ്രധാനമന്ത്രി യുഡിഎഫിന് എതിരെ മത്സരിക്കണമെന്നാണു തങ്ങളുടെ ആഗ്രഹമെന്നും പ്രതാപൻ
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി.
കരുവന്നൂർ തട്ടിപ്പ് ;സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് ഇ ഡി . മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായും മൊഴി
തൃശൂർ മാള കുഴിക്കാട്ടുശ്ശേരിയില്‍ കാർ പാറമടയിലെ വെള്ളക്കെട്ടിലേയ്ക്ക് വീണ് മൂന്ന് മരണം.. കൊമ്പടിഞ്ഞാമാക്കൽ സ്വദേശികളായ ശ്യാം, ജോർജ്, മൂരിക്കാട് സ്വദേശി ടിറ്റോ, എന്നിവരാണ് മരിച്ചത്.
സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി അഭിഷിക്തനായ റാഫേല്‍ തട്ടിലിന് തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍.ആണ്‍ഡ്രൂസ് താഴത്തിന്‍റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം.
പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസായിരുന്നു. പുലർച്ചെ 2:30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ് കെ ജെ ജോയ്
നെൽ കർഷകരുടെ ഉറക്കം കളഞ്ഞിരുന്ന മോഷണ പരമ്പരയിലെ അതിവിരുതന്മാരായിരുന്ന മോഷ്ടാക്കൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക്ക് ടീമിന്റെ വലയിലായി.തൃശൂർ ജില്ലയിൽ പേരാമംഗലം, പാവറട്ടി, അന്തിക്കാട്, കുന്നംകുളം,ചേർപ്പ്, പുതുക്കാട് എന്നിങ്ങനെ നാൽപ്പതോളം കോൾപടവുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മോട്ടോറിന്റെ 16 MM ഗേജിന്റെ 15 മീറ്ററോളം വരുന്ന 80,000 രൂപയോളം വില വരുന്ന കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് വില്പന നടത്തി വരികയായിരുന്നു മൂവർ സംഘം
# വൃന്ദ വാദ്യത്തിലെ പെൺകരുത്ത് #
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിൽ എ ഗ്രേഡ് നേടി തൃശ്ശൂരിന്റെ അഭിമാനമായി മാറിയ സെക്രട്ട് ഹാർട്ടിലെ മിടുക്കികളുടെ പെർഫോമൻസ്
Secrate Heart Swaraj Round, Thrissur
തൃശ്ശൂര്‍ ചാലക്കുടി കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടുത്തം.മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം..
വെളുപ്പിന് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുന്നതിനെ തുടർന്ന് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്ക്
മോദിയെത്തുന്ന 17ന് 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അനുമതിയില്ലെന്നും ഭാരവാഹികൾ അറിയിച്ചു. 17ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രിയെ മുൻനിർത്തി കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കിമാറ്റാനും പാർട്ടി നീക്കം
തൃശ്ശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം. കാര്‍ യാത്രികനും ജീവനക്കാരനും പരുക്കേറ്റു. ചുവന്നമണ്ണ് സ്വദേശി ഷിജുവാണ് പരുക്കേറ്റ യാത്രക്കാരന്‍.
സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് മാർ റാഫേൽ തട്ടിൽ എത്തുന്നതിന് പിന്നാലെ അതീവ സന്തോഷത്തിലാണ് തൃശൂരിലെ കുടുംബാംഗങ്ങൾ.
കേന്ദ്ര ഗവൺമെൻറിന്‍റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പുത്തെൻച്ചിറ ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി.
മൂന്ന് വയസ് തികയാത്ത കൊച്ചുമിടുക്കി നാടിന് വിസ്മയമായി മാറുകയാണ്. അത്യാവശ്യം ഒരു പി എസ് സി പരിക്ഷയ്ക്ക് വേണ്ട ജനറല്‍നോളജ് ചോദ്യങ്ങള്‍ എല്ലാം തന്നെ ആദിലക്ഷ്മി ചെറുപ്രായത്തില്‍ മനപാഠമാക്കി കഴിഞ്ഞു. ഊരകം പല്ലിശ്ശേരി സ്വദേശി കുന്നപ്പുള്ളി സതീഷ് കവിത ദമ്പതികളുടെ മകളാണ് ആദിലക്ഷ്മി.
കർഷകരെ കണ്ണീർ കയത്തിലാഴ്ത്തി കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം. അവണൂർ തങ്ങാലൂരിൽ സമ്മിശ്ര കർഷകനായ ചിലങ്കിലിയത്ത് വീട്ടിൽ സുനിലിന്റെ കൃഷിയിടവും കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നികൾ തകർത്തെറിഞ്ഞു
പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തും.
ജനുവരി 17ന് ഗുരുവായൂരില്‍ നിയന്ത്രണം
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന്ക ണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.
തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന,വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.
നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക് അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
കാണികളെ ആകാംഷയിലാക്കി ഇരിങ്ങാലക്കുടയിൽ ജപ്പാന്‍ വനിതയുടെ നങ്ങ്യാര്‍ കൂത്ത്. മാധവനാട്യ ഭൂമിയില്‍ നടന്ന കൂടിയാട്ട കലോത്സവത്തിലാണ് നങ്ങ്യാര്‍ കൂത്ത് അരേങ്ങറിയത്. മിച്ചികൊ ഓനോ എന്ന ജപ്പാന്‍ വനിതയാണ് പൂതനാമോക്ഷം അവതരിപ്പിച്ചത്.
തൃശ്ശൂരിൽ സര്‍ക്കാര്‍ സ്കൂളിന്റെ മേൽക്കൂര അടര്‍ന്നു വീണ് അപകടം. തിരുവില്വാമല ജിഎൽപി സ്കൂളിലെ മേൽക്കൂരയാണ് ഇന്ന് രാവിലെ ക്ലാസ് നടക്കുമ്പോൾ അടര്‍ന്നുവീണത്.
സ്വര്‍ണ്ണക്കടത്തു കേസിലെ മോദിയുടെ ഓര്‍മ്മപ്പെടുത്തല്‍ ബി.ജെ.പി-സി.പി.എം ധാരണയെന്ന് കെ. മുരളീധരന്‍. ഒല്ലൂരില്‍ യു.ഡി. എഫിന്റെ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.
കാർഷിക സർവകലാശാലയുടെ ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള നീക്കം മരവിപ്പിച്ചേയ്ക്കും. ഉദ്യോഗസ്ഥർ നൽകിയ കുറിപ്പ് അബദ്ധത്തിൽ മന്ത്രിസഭാ അജൻഡയിൽ ഉൾപ്പെടുത്തിയെന്നാണ് പറയുന്നത്.
കുതിരാനിൽ തൃശൂരിലേക്കുള്ള ടണലിന്റെ മുകളിൽ കോൺക്രീറ്റിംഗ് തുടങ്ങുന്നതോടെ, മൂന്ന് മാസമെങ്കിലും ഗതാഗത നിയന്ത്രണമുണ്ടായേക്കും.