Prasanth Thikkodi

Prasanth Thikkodi

ചിമ്മാനി നനയുമ്പോൾ എന്ന ആദ്യ കവിതാ സ?

30/05/2022

പ്രിയപ്പെട്ടവരെ നിങ്ങൾ പുസ്തകങ്ങൾ സമ്മാനമായി കിട്ടാൻ ആഗ്രഹിക്കുന്ന ഒരാളാണോ? . എങ്കിൽ നിങ്ങൾക്ക് കൈ നിറയെ പുസ്തകങ്ങൾ സമ്മാനമായി സ്വന്തമാക്കാം. കടലാഴങ്ങൾ ഫേസ് ബുക്ക് ഗ്രൂപ്പും മഴത്തുള്ളി പബ്ലിക്കേഷനും സംയുക്തമായി നടത്തുന്ന അഖില കേരള പുസ്തകാസ്വാദന മത്സരം നടക്കുകയാണ് " ചിമ്മാനി നനയുമ്പോൾ" എന്ന കവിതാ സമാഹാരത്തിനാണ് പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് . ഒന്നാം സ്ഥാനം നേടുന്ന ആസ്വാദന കുറിപ്പിന് 2000 രൂപയുടെ പുസ്തകങ്ങളും ഫലകവുമാണ് സമ്മാനം രണ്ടാം സ്ഥാനം നേടുന്ന ആസ്വാദന കുറിപ്പിന് 1500 രൂപയുടെ പുസ്തകങ്ങളും ഫലകവുമാണ് സമ്മാനം മൂന്നാം സ്ഥാനം നേടുന്ന ആസ്വാദന കുറിപ്പിന് 1000 രൂപയുടെ പുസ്തകങ്ങളും ഫലകവുമാണ് സമ്മാനം . നിങ്ങളുടെ ആസ്വാദന കുറിപ്പുകൾ മഴത്തുള്ളി പബ്ലിക്കേഷന്റെ mazhathullievent@gmail. com എന്ന ഇമെയിൽ ഐഡിയിലേക്ക് PDF ഫോർമാറ്റിൽ 2022 ജൂൺ 16 ന് മുമ്പായി അയക്കുക. ചിമ്മാനി നനയുമ്പോൾ എന്ന കവിതാസമാഹാരം ലഭിക്കാനും മറ്റു വിവരങ്ങൾക്കും 974484 3249 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക .

17/05/2022

ചിമ്മാനി നനയുമ്പോൾ # പ്രണയത്തിന്റെ ചിതാഭസ്മം # ശബ്ദം അൻസാർ കൊളത്തൂർ💜

Dubai Shopping Festival - Night View- By Sarkkeett Couple 06/04/2022

സർക്കീട്ട് കപ്പിളിന്റെ ഏറ്റവും പുതിയ വീഡിയോ കാണാം. ദുബായ് ഷോപ്പിംങ്ങ് ഫെസ്റ്റിവലിലെ രാത്രികാല കാഴ്ചകൾ

https://youtu.be/JPezQk2lJ34

Dubai Shopping Festival - Night View- By Sarkkeett Couple

16/03/2022

ഈ വേനൽക്കാലത്തും കവിതകളുടെ ചിമ്മാനി നനയാം . "ചിമ്മാനി നനയുമ്പോൾ" എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് സ്വന്തമാക്കുവാൻ ഇപ്പോൾ 150 രൂപ മാത്രം . മഴത്തുള്ളി പബ്ലിക്കേഷന്റെ 91 97448 43244 എന്ന നമ്പറിൽ 150 രൂപ ഗൂഗിൾ പേ ചെയ്ത് അതിന്റെ സ്ക്രീൻ ഷോർട്ടും നിങ്ങളുടെ മേൽ വിലാസവും 97448 43249 എന്ന വാട്സ്ആപ് നമ്പറിൽ അയച്ചാൽ ചിമ്മാനി നിങ്ങളുടെ വീട്ടിലെത്തും . പ്രീബുക്കിങ്‌ ഓഫർ പ്രമാണിച്ച് ഡെലിവറി ചാർജ് സൗജന്യമാണ് . 💥 ഈ ഓഫർ 2022 മാർച്ച് 30 വരെ മാത്രം.

13/03/2022

"ചിമ്മാനി നനയുമ്പോൾ" എന്ന എന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജ് എന്റെയും സുഹൃത്തുക്കളുടെയും ഫേസ് ബുക്ക് പ്രൊഫൈലിലൂടെ ഇന്ന് റിലീസ് ചെയ്യപ്പെടുകയാണ് . നിങ്ങൾ ഈ കവർ പേജ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത് കവർ പേജ് പ്രകാശന ചടങ്ങിൽ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു .

ഇത്രയും മനോഹരമായ തടാകം ഷാർജയിൽ ഉണ്ടായിരുന്നോ ? #Sarkkeett couple 20/02/2022

സർക്കീട്ട് കപ്പിളിന്റെ ഏറ്റവും പുതിയ വീഡിയോ കാണാൻ മറക്കല്ലേ .ഷാർജയിലെ മനോഹരമായ Rain Water Lake. ഇഷ്ടമായെങ്കിൽ ലൈക്കും കമന്റും ചെയ്യുമെന്ന് വിശ്വസിക്കുന്നു . ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവർ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക https://youtu.be/xDVy4dyknXQ

ഇത്രയും മനോഹരമായ തടാകം ഷാർജയിൽ ഉണ്ടായിരുന്നോ ? #Sarkkeett couple

14/02/2022

പ്രണയം നമ്മെ പല വേഷങ്ങൾ കെട്ടിക്കും
അർഹതയില്ലാത്തതിനെ ആഗ്രഹിക്കാൻ പറയും
ഉപാധികളില്ലാതെ നമ്മിലലിഞ്ഞതിനെ
കയ്യൊഴിയാൻ പ്രേരിപ്പിക്കും
നഷ്ടപ്പെടുമ്പോൾ നിസ്സഹായതയോടെ
നോക്കി നിൽപ്പിക്കാൻ പഠിപ്പിക്കും
വിട്ടു കൊടുത്തതിനെ ജീവിതകാലം
മുഴുവൻ നോവായി കൂടെ കൂട്ടാൻ ശീലിപ്പിക്കും
സ്വന്തമാക്കാൻ അവസാന ശ്വാസം വരെ
പൊരുതി നോക്കാനുള്ള ചങ്കുറപ്പ് തന്നിടും
വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോൾ പാതി വഴിയിൽ
ഉപേക്ഷിക്കാനുള്ള മനക്കരുത്ത് നൽകും
അപൂർവ്വമായി
ആദ്യപ്രണയവും അവസാന പ്രണയവും
ഒരാൾ മാത്രമാവുക എന്ന പുണ്യം സമ്മാനിക്കും
നമ്മിൽ ഒരാളിനിയില്ലെന്നറിയുമ്പോൾ
മരണത്തെ പുൽകാൻ കൊതിപ്പിക്കും

പ്രശാന്ത് തിക്കോടി

റാസൽ ഖൈമയിലെ ഹട്ടിലെ സ്റ്റേക്കേഷൻ 07/02/2022

സർക്കീട്ട് കപ്പിളിന്റെ പുതിയ വീഡിയോ കാണാം
https://youtu.be/OZzoRdkEW2M

റാസൽ ഖൈമയിലെ ഹട്ടിലെ സ്റ്റേക്കേഷൻ Staycation at RasAl Khaima

29/01/2022
25/01/2022

Now Here Two Books To Read
chimmani nanayumbol
children of the sun , sand and seas

books available store

11/01/2022

പുതുമലയാള കവിതയില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ഇരിപ്പിടം രചനയുടെ ശക്തികൊണ്ടും വിഷയ ശേഷികൊണ്ടും പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള കവിയാണ് പ്രശാന്ത് തിക്കോടി എന്ന് അദ്ദേഹത്തിന്റെ കവിതകളിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് എളുപ്പം ബോധ്യമാവും.

നിരീക്ഷണത്തിലെ അപൂര്‍വ്വത മാത്രമല്ല സോപ്പ്‌ തേച്ച് മിനുക്കിയെടുത്ത അത്രമേല്‍ തിളക്കമുള്ള, മൂര്‍ച്ചയുള്ള, സുതാര്യമായ ഭാഷയും ഈ കവിതകളുടെ ശക്തി സ്രോതസ്സാണ്.

സ്ത്രീജീവിതം അനുഭവിച്ചുതീര്‍ക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ പ്രശാന്തിന്റെ എത്രയോ കവിതകള്‍ക്ക് വിഷയമായിട്ടുണ്ട്. പാതിയാകാശത്തിന്റെ ഉടമകളായ സ്ത്രീജന്മം നേരിടുന്ന പേരില്ലാ പ്രശ്‌നങ്ങളെ ആനുഭൂതികമായും ആജ്ഞവത്തോടെയും ഈ കവി അഭിസംബോധന ചെയ്യുന്നു.
അടുക്കളയിലെ സമരങ്ങള്‍ എന്ന കവിത മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു:

'അടുക്കളയില്‍ അമ്മയെ തോല്‍പ്പിക്കാന്‍/ പുറത്തധികമാരുമറിയാത്ത/ സമരങ്ങള്‍ നടക്കാറുണ്ട്/ ആവി പുറത്തു വിടാതെ/ ശ്വാസം പിടിച്ചു നില്‍ക്കാറുണ്ട് പുട്ടും കുറ്റി/ പുളിക്കാന്‍ കൂട്ടാക്കാതെ/ ഇളിച്ചു നില്‍ക്കാറുണ്ട് ദോശമാവ്/ കാറി തോല്‍പ്പിക്കാറുണ്ട്/ വെളിച്ചെണ്ണയും തേങ്ങാമുറിയും/ പൂപ്പലുമായി/ പ്രണയത്തിലായി. തോല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട് അച്ചാര്‍/ എത്ര ഉരച്ചാലും കള്ളയുറക്കം നടിച്ചു കിടക്കാറുണ്ട് തീപ്പെട്ടി/ പുറം ലോകമറിയാത്ത എത്ര സമരങ്ങളാണ്/ അമ്മയെ ഒറ്റയാള്‍ പോരാളി അടിച്ചമര്‍ത്തിയെടുത്തത്'.

പരിചിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അപരിചിതഭാവന കടഞ്ഞെടുക്കാനുള്ള ഈ കവിയുടെ ശേഷി അപാരമാണ്. നിരീക്ഷണവും നര്‍മ്മബോധവും ആഖ്യാന പാടവവും പ്രശാന്തിന്റെ കവിതകള്‍ക്ക് കരുത്തും കാതലുമായി നില്‍പ്പുണ്ട്. സ്വാതന്ത്ര്യം, മുക്കുത്തി, ദേശം, ഗിന്നസ് ബുക്കില്‍ പേരില്ലാത്തവള്‍ അമ്മയുടെ പരിഭവങ്ങള്‍, അവള്‍ തുടങ്ങി എത്ര കവിതകളാണ് സ്‌ത്രൈണ ജീവിത സത്യത്തെ ഉള്ളുരുക്കത്തോടെ കൊത്തിവെച്ചിരിക്കുന്നത്.
പരിസ്ഥിതി മുഖ്യ പ്രമേയമായി വരുന്ന തീറ്, നോക്കുകൂലി, കാറ്റിന്റെ മണം വിചിന്തനം തുടങ്ങി എത്ര കവിതകളാണ് അര്‍ത്ഥവും ആഴവും നല്‍കി തെഴുത്തുനില്‍ക്കുന്നത്. വിചിന്തനം എന്ന കവിത ഇപ്രകാരമാണ്:

'കുന്നോളം സ്‌നേഹമുണ്ടെന്ന്/ ചൂണ്ടിക്കാണിക്കാന്‍ ഒരു കുന്നെങ്കിലും/ ബാക്കി വെയ്ക്കുക/ അടുത്ത ജന്മത്തില്‍ ഒരു നദീ തീരത്തുവെച്ച് കാണണമെന്ന് അവളോട് പറയാന്‍/ ഒരു മെല്ലിച്ച പുഴയെങ്കിലും ബാക്കി വെയ്ക്കുക/ പേരക്കുട്ടിക്ക് കതിരുണ്ണാന്‍ വരുന്ന കിളിയെ കാണിച്ചുകൊടുക്കാന്‍/ പാട് പെട്ടാലും ഒരു പാടമെങ്കിലും ബാക്കിവെയ്ക്കുക'.

അതുപോലെ പ്രണയത്തെ ആഖ്യാനം ചെയ്ത പ്രണയത്തിന്റെ ചിതാഭസ്മം, പറയാതെ പോയ പ്രണയം, എന്നോളം, ജീവിച്ചു മരിക്കുന്നതിന്റെ തണുപ്പ് തുടങ്ങി നിരവധി കവിതകള്‍ ഭാഷാപരമായും പ്രമേയപരമായും ഏറെ മുന്‍പന്തിയിലായ കവിതകളാണ്. അധികാരത്തെ വിമര്‍ശിക്കുന്ന സടകൊഴിഞ്ഞ സിംഹം മരണത്തെ നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്ന 'മരണക്കുറി' ബാല്യകാല സ്മരണകളിലെ സ്‌കൂളോര്‍മ്മകള്‍ പങ്കുവെക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. അമ്മയും വീടും തമ്മിലുള്ള അഗാധബന്ധത്തെ ഉള്ളുണര്‍വ്വോടെ വെളിപ്പെടുത്തുന്ന അമ്മവീട് .

പുതിയകാല വിരുന്നില്‍ വിഭവങ്ങളില്‍ ഓക്‌സിജന്‍ പാക്കറ്റുകള്‍ ഉള്‍പ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്ന 'വിരുന്ന്'', ഒഴികഴിവിന്റെ ആയോധന കലയെ ഫലിതത്തിന്‍, മൂര്‍ച്ചയിലെഴുതിയ 'പത്തൊമ്പതാമത്തെ അടവ്' നമ്മുടെയൊക്കെ ഇരട്ടജീവിതത്തിന്റെ ഉളുപ്പില്ലായ്മയെ പരിഹസിക്കുന്ന 'ഷോക്ക്' ഭയം തങ്ങിനില്‍ക്കുന്ന കാലത്തെ പ്രതികരണത്തിന്റെ ലജ്ജാകരമായ അവസ്ഥയെ ആവിഷ്‌ക്കരിക്കുന്ന 'പ്രതികരണം' മനുഷ്യഗണത്തില്‍ പിറന്നതില്‍ മേന്‍മകളില്ലാതെ തരംതാണ കളികളിലേര്‍പ്പെട്ട് മരിച്ചു പോകേണ്ടിവരുന്ന ഹതഭാഗ്യരെ തൊട്ടുകാണിക്കുന്ന 'പിറവി' തുടങ്ങി പ്രശാന്തിന്റെ കവിതകളെല്ലാം നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയാണ്.

ഡോക്ടർ സോമൻ കടലൂർ
*******'**********************
ചിമ്മാനി നനയുമ്പോൾ എന്ന എന്റെ കവിതാസമാഹാരത്തിന് ഡോക്ടർ സോമൻ കടലൂർ എഴുതിയ അവതാരികയിലെഒരു ഭാഗമാണിത്
കവിതാ സമാഹാരം വാങ്ങാൻ ആഗ്രഹിക്കുന്നവർ മഴത്തുള്ളി പബ്ലിക്കേഷന്റെ +91 97448 43249 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
ഗൂഗിൾ പേ സൗകര്യം ഉള്ളവർ 180 രൂപ (പോസ്റ്റൽ ചാർജടക്കം) മഴത്തുള്ളി പബ്ലിക്കേഷന്റെ ഗൂഗിൾ അക്കൗണ്ട് നമ്പറായ +91 97448 43244 ൽ പേ ചെയ്ത് പേയ്മെന്റിന്റെ സ്ക്രീൻ ഷോർട്ടും അഡ്രസും ഇതേ വാട്സാപ്പ് നമ്പറിലോ അല്ലെങ്കിൽ +91 97448 43249 എന്ന നമ്പറിലോ അയച്ചാൽ പുസ്തകം വീട്ടിലെത്തും
ഓൺലൈൻ പേയ്മെന്റ് സൗകര്യം ഇല്ലാത്തവർ പുസ്തകം വി പി പി ആയി വീട്ടിലെത്താൻ മഴത്തുള്ളി പബ്ലിക്കേഷന്റെ +91 97448 43249 എന്ന നമ്പറിലോ വിലാസം അയച്ചാൽ മതി പുസ്തകം നിങ്ങളുടെ വീട്ടിലെത്തും

09/12/2021

"ചിമ്മാനി നനയുമ്പോൾ" എന്ന എന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഉടൻ തന്നെ നിങ്ങളിലേക്ക് എത്തുന്നു എന്ന സന്തോഷ വാർത്ത നിങ്ങളുമായി പങ്ക് വെയ്ക്കുന്നു .

ചിമ്മാനി നനയുബോൾ എന്ന കവിതാ സമാഹാരം വാങ്ങാൻ ആഗ്രഹിക്കുന്നവർ മഴത്തുള്ളി പബ്ലിക്കേഷന്റെ +91 97448 43249 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക

ഗൂഗിൾ പേ സൗകര്യം ഉള്ളവർ 180 രൂപ (പോസ്റ്റൽ ചാർജടക്കം) മഴത്തുള്ളി പബ്ലിക്കേഷന്റെ ഗൂഗിൾ അക്കൗണ്ട് നമ്പറായ +91 97448 43244 ൽ പേ ചെയ്ത് പേയ്മെന്റിന്റെ സ്ക്രീൻ ഷോർട്ടും അഡ്രസും ഇതേ വാട്സാപ്പ് നമ്പറിലോ അല്ലെങ്കിൽ +91 97448 43249 എന്ന നമ്പറിലോ അയച്ചാൽ പുസ്തകം വീട്ടിലെത്തും

ഓൺലൈൻ പേയ്മെന്റ് സൗകര്യം ഇല്ലാത്തവർ പുസ്തകം വി പി പി ആയി വീട്ടിലെത്താൻ മഴത്തുള്ളി പബ്ലിക്കേഷന്റെ +91 97448 43249 എന്ന നമ്പറിലോ വിലാസം അയച്ചാൽ മതി പുസ്തകം നിങ്ങളുടെ വീട്ടിലെത്തും

സ്നേഹപൂർവ്വം
പ്രശാന്ത് തിക്കോടി

Videos (show all)

ചിമ്മാനി നനയുമ്പോൾ # പ്രണയത്തിന്റെ ചിതാഭസ്മം # ശബ്ദം അൻസാർ കൊളത്തൂർ💜

Website