Hssj Kothad Plus Two
HSS of Jesus Kothad School situated at Kothad Island, established on 1917 and the school is managing
On behalf of all Brothers and Sisters of first commerce batch 1998-2000, Best Student momento and cash prize rs 3000 presented to Shri Harshil by Shri Sujith Sebastian. Award ceremony conducted today, in memory of our friend late Vipin Joseph, Rhythm 2024, Annual Day celebration of HSSJ Kothad.
കോതാട് ജീസസ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷീകാഘോഷം 2023...
അകാലത്തിൽ ഞങ്ങളെ വിട്ട് പിരിഞ്ഞെങ്കിലും, ഒളിമങ്ങാത്ത ഓർമയിൽ ഇന്നും ഞങ്ങളോടൊപ്പം ജീവിക്കുന്ന പ്രിയ സുഹ്രുത്ത് വിപിൻ ജോസഫ് ൻറ്റെ ഓർമയ്ക്കായ് എല്ലാവർഷവും നൽകി വരുന്ന " ബ്രില്ല്യൻഡ് സ്റ്റുഡൻഡ് ഓഫ് ദ ഇയർ " പുരസ്കാരത്തിന് ഈ വർഷം അർഹയായ, വിദ്യാർത്ഥിനി അലീഷ പി ടി യ്ക്ക് , 1998-2000 കൊമേഴ്സ്സ് ബ്യാച്ച് സുഹ്രുത്തുക്കളെ പ്രതിനിധീകരിച്ച്, ഞങ്ങളുടെയെല്ലാം സഖാവുമായ സുജിത്ത് സെബാസ്റ്റ്യൻ, കോതാട് പ്യാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാരവും, 2000 രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു..
ഈ വർഷം അവാർഡിന് അർഹയായ വിദ്യാർത്ഥിനി അലീഷ പി ടി ക്ക് , എല്ലാവിധ ആശംസകളും നേരുന്നു.
Big Brothers... 😍😍😍
സൗഹ്രദ തണലിൽ ഒരിത്തിരി നേരം...
ഒരുമിച്ച് ചിലവിടാൻ കിട്ടുന്ന ഓരോ നിമിഷവും, ഓരോ അവസരവും ഞങ്ങൾ അത്രയേറെ ആഘോഷിക്കാറുണ്ട്.. അങ്ങിനെ ഞങ്ങളുടെ ജീവിതത്തിൻറ്റെ ഏടിൽ കോറിയിട്ട ഒരിക്കലും മറക്കാനാവാത്ത രണ്ട് സുന്ദര ദിനങ്ങൾ..
ഈ മനോഹര ദിനവും ഞങ്ങളെ കടന്ന് പോകുബോഴും, ഇനിയുള്ള ഓരോ ദിനവും ഓർത്തിരിക്കാനും, സന്തോഷിക്കാനും, ഹ്രദയത്തോട് ചേർത്ത് വയ്ക്കാനും.. ഒരു പിടി സുന്ദര നിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു കൊണ്ടാണ് വിടവാങ്ങുന്നത്...
അടുത്ത യാത്രയ്ക്കായ് ഞങ്ങൾ കാത്തിരിക്കുകയാണ്.. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന മനസ്സുമായ്, ഇനിയും ഏറെ കാഴ്ച്ചകൾ തോളോട് തോൾ ചേർന്ന് നിന്ന് കാണുവാനുണ്ട്.. യാത്രകൾ അവസാനിക്കുന്നില്ലാ...
സൗഹ്രദം...
ഒരിക്കലും നിറം മങ്ങാത്ത ചങ്ങാത്തം.. ഓരോ ദിനം കൊഴിയും തോറും അടുക്കുന്ന ഇഴ മുറിയാത്ത കൂട്ടു കെട്ട്.. അറിയും തോറും വളരുന്ന ബന്ധങ്ങൾ... മഴവിൽ കൂട്ടിലെ നിറങ്ങൾ ആണ് ഞങ്ങൾ.. ഞങ്ങൾ ഒത്തൊരുമിക്കുബോൾ മഴവില്ലഴകാണ്..
കൂട്ടുകാരുമൊത്ത് വീണ്ടും ഒരു നല്ല സായാഹ്നം...
തിരികെ 98 '
മനോഹരമായ ആ ദിനത്തിലേക്ക് ഒര് തിരിഞ് നോട്ടം...
തിരികെ 98 ' ൽ പങ്കെടുത്ത് നമ്മുടെ പരുപാടി ഇത്രയും വിജയമാക്കുകയും, ഇനി അങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട ടീച്ചർ മാരോടും, ഓരോ സുഹ്രുത്തുക്കളോടും , നമ്മുടെ ജീവിത പങ്കാളികളോടും, നമ്മുടെ കുട്ടികളോടും ഒരിക്കൽ കൂടി അകമഴിഞ്ഞ നന്ദി അറിയിക്കുകയാണ്..
ഈ സ്നേഹബന്ധം ഇനി അങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിൽ ഓരോരുത്തർക്കും കരുത്തും, തണലും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
വീണ്ടും ഒര് കൂട്ടായ്മയ്ക്കായ് നമുക്ക് കാത്തിരിക്കാം.
ശുഭ ദിനം 😊 🙏
തിരികെ 98 '
അന്ന് 2000 ആണ്ട്, ഓരോരുത്തരും ജീവിതത്തിൽ എന്നും ഓർമിക്കാൻ കൊതിക്കുന്ന ഒര് പിടി നല്ല നേട്ടങ്ങളും, ഓർമ്മകളും,ജീവിതാനുഭവങ്ങളും ആയി ഓരോ വഴി പിരിഞ്ഞ് പോയെങ്കിലും, മനസ്സിൽ എന്നും കെടാതെ കാത്ത് സൂക്ഷിച്ച് വെച്ച വിളക്കായിരുന്നു ഞങ്ങളിലെ സൗഹ്രദം...
ഇന്ന്, വെളിച്ചത്തിൻറ്റെ പാതയിലേക്ക് ഞങ്ങളെ നയിച്ച ഞങ്ങളുടെ പ്രിയ അദ്ധ്യാപകരും, പ്രിയ കൂട്ടുകാരും ഒര് പാട് ആകാംക്ഷയോടെ അതിലേറെ സ്നേഹത്തോടെ കാത്തിരിക്കുകയാണ് ആ കൂടി കാഴ്ച്ചയുടെ ദിനത്തിനായ്... അങ്ങനെ ആ സംഗമം യാഥാർത്ഥ്യമാവുകയാണ്...
തിരികെ 98'
14th May 2022, @ HSSJ KOTHAD
തിരികെ ' 98...
Count down starts for the beautiful day,
14th May 2022, HSSJ Kothad
തിരികെ ' 98
ഒര് കൂട്ടം ആത്മാർത്ഥ സുഹ്രുത്തുക്കളുടെ അശാന്തമായ പരിശ്രമം.. ഒരുപാട് കടംബകൾ കടന്ന് ഇന്ന് ഞങ്ങൾ ആ ആഘോഷ രാവിൻറ്റെ പടിവാതിൽ എത്തി നിൽക്കുബോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒര് ആഹ്ളാദം തോന്നുന്നു...
ഈ കൊച്ച് കൂട്ടായ്മയിലേക്ക് നടന്നടുത്ത നാൾ വഴിയിലൂടെ ഒരു തിരിഞ്ഞു നോട്ടം...
തിരികെ ' 98
ഓർമ്മകൾ ഞങ്ങളെ അങ്ങോട്ടേയ്ക്ക് വിളിക്കുകയാണ്...
തിരികെ '98...
ഒരു പക്ഷേ ഇതിലേറെ മനോഹരമായി വേറൊന്നിന് ആവില്ലായിരിക്കും, ഞങ്ങളുടെ ആ സുന്ദര ഭുതകാലത്തെ ഓർമയുടെ ചെപ്പിൽ നിന്ന് പൊടി തട്ടിയുണർത്തി, ആ നിമിഷങ്ങളിലേക്ക്.. ആ പഴയ ഇരിപ്പിടങ്ങളിലേക്ക്.. പടികെട്ടുകളിലേക്ക്.. ജനാലയ്ക്കരുകിലേക്ക്... ഒരു വട്ടം കൂടി ആ പഴയ എന്നെ ഞാനായി തിരിച്ചറിഞ്ഞ്.. തിരികെ നടന്ന് അവിടെ ആ സ്കൂൾ മുറ്റത്ത് അൽപ്പസമയം ചിലവിടുവാൻ...
തിരികെ...
ഒരിക്കലെങ്കെലും നമ്മളെല്ലാവരും മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കാതിരിക്കില്ലാ നമ്മളുടെ ജീവിതത്തിലെ കൊഴിഞ്ഞു പോയ ആ സുന്ദര നിമിഷങ്ങളിലേക്ക്, നമുക്ക് നഷ്ടപ്പെട്ട ആ മനോഹരമായ ദിനങ്ങളിലേക്ക് ഒര് തിരിച്ചു പോക്ക്...
അതെ അങ്ങിനെ ഞങ്ങളും തിരികെ നടക്കുകയാണ് ഞങ്ങളുടെ ആ മനോഹര യൗവനത്തിലേക്ക് ഒരിക്കൽ കൂടി...
തിരികെ 98'...
മാതാ, പിതാ, ഗുരു, ദൈവം...
നേർ വഴികാട്ടികളായിരുന്നവർ ഞങ്ങൾക്ക്.. 22 വർഷങ്ങൾ കഴിഞ്ഞിട്ടും, അവർ ഞങ്ങളെ ഓർമിക്കുന്നുണ്ടായിരുന്നു.. സന്തോഷം നിറഞ്ഞ ഒര് കൂടി കാഴ്ച്ച...
മെയ് 14th ലേക്ക് ഇനി അൽപ്പം ദൂരം മാത്രം...
മെയ് 14 2022, ഹയർ സെക്കൻഡറി ആദ്യ ബ്യാച്ച് റീയുണിയൻറ്റെ മുന്നോടിയായി മാർച്ച് 27ന് നടന്ന സംഗമത്തിൽ നിന്ന്.. 22 വർഷങ്ങൾ പറന്നകന്നത് ഇന്നലെയെന്നപോലെ ഞങ്ങൾ ഓർക്കുന്നു..
വീണ്ടും ഒരിക്കൽ കൂടി ആ സ്കൂൾ മുറ്റത്ത്..
14th മെയ് ലേക്കുള്ള ഒര് പടി കൂടി കടന്ന്..
വർഷങ്ങൾ കൊഴിഞ്ഞ് പോയത് എത്ര പെട്ടെന്നാണ്.. ഇന്നലെയെന്നപോലെ ഞങ്ങൾ എല്ലാം ഓർത്ത് എടുക്കുകയാണ്... ഇനി മെയ് മാസത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്.. ജീവിത പാതയിൽ വഴിപിരിഞ്ഞ് പോയവരെ തേടിപിടിച്ച് ഒരിത്തിരി നേരം അവരോടൊപ്പം ചിലവിടാൻ, അവരുടെ വിശേഷങ്ങൾ അറിയാൻ.. രണ്ട് പതിറ്റാണ്ടിപ്പുറവും നെൻചോട് ചേർത്ത സൗഹ്രദം...
ഇന്ന് ലോക സാക്ഷരതാ ദിനം...
മഹാകവി ഉള്ളൂർ എസ്സ് പരമേശ്വരയ്യർ ടെ വിദ്യയുടെ മഹത്ത്വം ഘോഷിച്ച വാഴ്ത്തിയ വരികൾ നമ്മൾക്ക് ഈ ദിനം ഓർമിക്കാം...
'വിത്തമെന്തിനു മർത്യന്നു വിദ്യ കൈവശമാകുകിൽ, വിദ്യവിട്ടു നരന്നാമോ വിശ്വംഭരയിൽ വാഴുവാൻ'
വിദ്യാധനം സർവ്വധനാൽ പ്രധാനം..
വിദ്യയുടെ ആദ്യ പാഠം ചൊല്ലിതന്ന ഗുരുക്കൻമ്മാരേയും, നമ്മുടെ വിദ്യാലത്തേയും ഒര് നിമിഷം നമുക്ക് ഓർമിക്കാം..
വളരെ യാദ്രിശ്ചീകമായി ഇന്ന് വീണ്ടും നമ്മുടെ സ്കൂളിൻറ്റെ പടിവാതിലിൽ...
തിരക്കിട്ട ഓട്ടത്തിനിടയിൽ എപ്പോഴെല്ലാം അവിടെ എത്തിയിട്ടുണ്ടോ.. അപ്പോഴെല്ലാം ഒര് നിമിഷമെങ്കിലും അവിടെ കണ്ണടച്ച് മൗനമായി നിൽക്കാറുണ്ട്.. ആ ഒര് നിമിഷം കൊണ്ട് തന്നെ പന്ത്രണ്ട് വർഷത്തെ ഒര് പിടി നല്ല ഓർമ്മകൾ മനസ്സിലൂടെ മിന്നി മറയും.. ചിലപ്പോഴൊക്കെ ചെറു ചിരിയോടേയും, ചിലപ്പോഴൊക്കെ ഈറനണിഞ്ഞ കണ്ണുകളോടേയും ആവും മടക്കം.. എന്ത് തന്നെ ആയാലും, അപ്പോൾ മനസ്സിനും, ശരീരത്തിനും ലഭിക്കുന്ന ആ ഊർജ്ജം ഒന്ന് വേറെ തന്നെയാണ്.. അവിടെ ഇന്ന് നേരിട്ട് എത്താൻ കഴിയാത്ത എൻറ്റെ സുഹ്രത്തുക്കൾക്ക് വേണ്ടി...
പ്രിയപ്പെട്ട മറിയ കുട്ടി ടീച്ചർക്ക്..
അദ്ധ്യയനത്തിൻറ്റെ നാൾ വഴിയിൽ അക്ഷരങ്ങൾ ചൊല്ലിതന്ന്, അറിവും വിവേകവും, എല്ലാ മേകലയിൽ മികവും പകർന്ന് തന്ന് കൈപിടിച്ച് കൂടെ നടന്ന എല്ലാ ഗുരുക്കമ്മാരേയും സ്നേഹത്തോടെ സ്മരണയോടെ ഓർക്കുന്നു...🙏
😊
I miss the school days...
I miss the naps on bench during leisure
I miss the scoldings we used to get
I miss the corridors we used to roam
The night talks,silly fights,competitions,love and care
I miss my friends and of course my teachers
I miss each and every moment I would have spent
I miss the food however it maybe
The house sports,class discussions and projects
I wish to go back there
Where I found peace,happiness and spent the best days of my life
But I'm not able to go
I miss everything
I miss my school very badly...!!!