Malayalam Mission SURAT

Malayalam Mission SURAT

To learn, to read, to write and to think in Malayalam. dear Malayali syudents pls join Malayalam Mis

31/03/2024
01/11/2018

കേരള പിറവി ദിനാശംസകൾ ✨🙏✨
മലയാളം മിഷൻ സൂറത്ത്

01/11/2018

കേരള പിറവി ദിനാശംസകൾ - മലയാളം മിഷൻ സൂറത്ത് ✨🙏✨

21/11/2017

മലയാളം മിഷൻ ഉപന്യാസ മത്സരത്തെ സംബന്ധിച്ച്.........

സൂറത്തിലെ മലയാളം മിഷൻ അദ്ധ്യാപക വിദ്യാർത്ഥി സുഹൃത്തുക്കളെ,

മലയാളം മിഷൻ മേഖലാ തലത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിന്റെ റിസൾട്ട് ലഭ്യമായിട്ടുണ്ട്. ഗുജറാത്തിനെ വ്യത്യസ്ത മേഖലകളായി തിരിച്ചാണ് മത്സരം നടത്തിയത്. സൂറത്ത് അതിൽ ഒരു മേഖലയാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളായാണ് റിസൾട്ട്. വിജയികളുടെ പേര് വിവരം താഴെ ചേർക്കുന്നു..

അദ്ധ്യാപകർ:-

ഒന്നാം സ്ഥാനം : ശ്രീമതി ലതാ ബിജു , ഭേസ്ഥാൻ
രണ്ടാം സ്ഥാനം : ശ്രീ ജെയിൻ ജോർജ് , ഭേസ്ഥാൻ
മൂന്നാം സ്ഥാനം : ശ്രീമതി ജിഷാ ഹരി , കഡോദര

വിദ്യാർത്ഥികൾ :

ഒന്നാം സ്ഥാനം : അശ്വതി നായർ , കഡോദര

ഇതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ രചനകൾ അഖിലേന്ത്യ തലത്തിലെ മത്സരങ്ങളിലേക്കു അയച്ചു കൊടുത്തിട്ടുണ്ട്. അവിടെയും നമ്മുടെ മത്സരാർത്ഥികൾ വിജയിക്കട്ടെ എന്ന് ആശംസയ്ക്കുന്നു .. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ വിജയികൾക്കും കേരളാ സമാജം സൂറത്തിന്റെ അഭിനന്ദനങ്ങൾ..വിജയികൾക്കുള്ള സമ്മാനങ്ങൾ കേരളാ സമാജം സൂറത്തിന്റെ അടുത്ത പൊതു ചടങ്ങിൽ വച്ച് വിതരണം ചെയ്യുന്നതായിരിക്കും ..

ബഹുമാനപൂർവ്വം ,
കേരളാ സമാജം സൂറത്ത്
(മലയാളം മിഷൻ)

Timeline Photos 04/07/2017
30/06/2017

പ്രിയ സുഹൃത്തുക്കളെ,

കേരളാ സർക്കാരിന്റെ മലയാളം മിഷൻ പദ്ധതി സൂറത്തിൽ കേരളാ സമാജം സൂറത്തിന്റെ ആഭിമുഖ്യത്തിൽ പ്രശംസനീയമായ രീതിയിൽ നടന്നുവരുന്ന കാര്യം ഏവർക്കും അറിയാവുന്നതാണല്ലോ..നിലവിൽ ആറ് പഠനകേന്ദ്രങ്ങളിലായി 175 കുട്ടികളും സേവനസന്നദ്ധരരായ 20 അധ്യാപകരുമാണ് നമുക്കുള്ളത്. നിലവിലെ ഈ ആറ് കേന്ദങ്ങൾ നമുക്ക് വർധിപ്പിക്കേണ്ടതുണ്ട്. അപ്പോൾ ആനുപാതികമായി അധ്യാപകരുടെ കുറവുണ്ടാകുന്നല്ലോ. മാത്രവുമല്ല നിലവിലെ ചിലകേന്ദ്രങ്ങളിൽ പുതിയ അധ്യാപകരുടെ ആവശ്യവുമുണ്ട്. അതുകൊണ്ട് നമ്മൾ ഒരു ഏകദിന അധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ്. സർക്കാർ അംഗീകൃത വിദഗ്ധ അധ്യാപകർ പരിശീലനം നൽകുന്ന ഈ ക്യാമ്പ് ജൂലൈ മാസം പതിനാറാംതിയ്യതി ഞായറാഴ്ച രാവിലെ 9 .30 മുതൽ 6 മണി വരെ ഭേസഥാനിലുള്ള സ്വപ്നസൃഷ്ടി റെസിഡെൻസിയിലെ ലൈബ്രറി ഹാളിലാണ് നടത്തപ്പെടുക. നിശ്ചിത സിലബസ് അനുസരിച്ചു കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുവാൻ സന്മനസ്സും സേവന സന്നദ്ധതയുമുള്ള മലയാളി സുഹൃത്തുക്കളെ ഈ ക്യാമ്പിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. സർക്കാർ അംഗീകൃത മലയാളം മിഷൻ അധ്യാപകരാകുവാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ കേരളാ സമാജത്തിന്റെ തങ്ങളുടെ ഏരിയാ പ്രതിനിധികളുമായോ താഴെ കൊടുക്കുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യുക...

വിശദ വിവരങ്ങൾക്ക് .............

സുരേഷ് ബാബു : 9033451452
രാജേഷ് കൊടുന്തിരപ്പുള്ളി : 9825143508
ജയചന്ദ്രൻ എം കെ :9016851194
ബാബു പുത്തൂർ :9408769951
ജെയിൻ ജോർജ് :9879043958
പ്രസാദ് മഹാദേവൻ: 9726341494
ഷാജി ആന്റണി :9427135993

ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ,
കേരളാ സമാജം സൂറത്ത്
(മലയാളം മിഷൻ വിഭാഗം)

15/06/2017

പ്രിയ സഹപ്രവർത്തകരെ , ബഹുമാനപ്പെട്ട അധ്യാപകരെ , രക്ഷിതാക്കളെ , കുട്ടികളെ ,

മധ്യവേനൽ അവധിക്കു ശേഷം സൂറത്ത് മലയാളം മിഷൻ ക്‌ളാസ്സുകൾ പുനരാരംഭിക്കുകയാണല്ലോ. 17 / 6 / 2017 ശനിയാഴ്ച കഡോദര പഠനകേന്ദ്രവും 18 / 6 / 2017 ഞായറാഴ്ച ഭേസ്ഥാൻ , ഹരിനഗർ, ഉധന, രാപുര , നാൻപുര പഠനകേന്ദ്രങ്ങളും പതിവ് സമയത്തു തന്നെ ക്ലാസ്സുകൾ ആരംഭിക്കും. കുട്ടികളെ കൃത്യസമയത്തു തന്നെ ക്ലാസ്സുകളിൽ എത്തിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ . ക്ലാസ്സുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്ന് ബന്ധപ്പെട്ട ഏരിയകളിലെ സമാജം പ്രവർത്തകരോട് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുവരെ മലയാളം പഠനകേന്ദ്രത്തിൽ ചേർത്തിട്ടില്ലാത്ത കുട്ടികളുടെ രക്ഷിതാക്കളെ നേരിൽ കണ്ടു കുട്ടികളെ ചേർക്കാൻ വേണ്ട കാര്യങ്ങളും ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ. പാഠപുസ്തകങ്ങൾ (കണിക്കൊന്ന) എല്ലാ കുട്ടികൾക്കും എത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. ഏതെങ്കിലും കേന്ദ്രത്തിൽ അധികം പുസ്തകങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക. അതുപോലെ തന്നെ ഏതെങ്കിലും കേന്ദ്രത്തിൽ പുസ്തകങ്ങൾ തികയാതെ വന്നിട്ടുണ്ടെങ്കിലും ബഹുമാനപ്പെട്ട അധ്യാപകർ അറിയിക്കുമല്ലോ . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്...

ഷാജി ആന്റണി -9427135993
പ്രസാദ് മഹാദേവൻ -9726341494
ജെയിൻ ജോർജ് -9879043958

കേരളാ സമാജം സൂറത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ,

സ്നേഹപൂർവ്വം

കേരളാ സമാജം സൂറത്ത്
(മലയാളം മിഷൻ വിഭാഗം)

08/06/2017

പ്രിയ കൂട്ടുകാരെ,

അവധിക്കാലമൊക്കെ ആഘോഷിച്ചു വീണ്ടും പുതിയ അധ്യയനവർഷത്തിലേക്കു കടന്നിരിക്കുകയാണല്ലോ. നല്ല വിജയം നേടി പുതിയ ക്ലാസുകളിലേക്ക് പ്രവേശിച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം നമ്മുടെ മലയാളം മിഷൻ ക്ലാസ്സുകളും പുനരാരംഭിക്കുകയാണ് . നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഈ മാസം (ജൂൺ) പതിനെട്ടാംതിയ്യതി ഞായറാഴ്ച പതിവ് പോലെ നമ്മുടെ ക്ലാസ്സുകൾ ആരംഭിക്കും. എല്ലാവരും കൃത്യമായി ക്ലാസ്സുകളിൽ എത്തുമല്ലോ. ബഹുമാനപ്പെട്ട അധ്യാപകർ ബന്ധപ്പെട്ട സമാജം പ്രതിനിധികളുമായി സഹകരിച്ചു വേണ്ട ക്രമീകരണങ്ങൾ നടത്തുമല്ലോ. പ്രിയപ്പെട്ട രക്ഷാകർത്താക്കൾ കുഞ്ഞുങ്ങളെ കൃത്യസമയത്തു ക്ലാസ്സുകളിൽ എത്തിക്കാൻ ശ്രദ്ധിക്കുക..ക്ലാസ്സുകൾ നടക്കുന്ന ഏരിയയിലെ സമാജം പ്രവർത്തകർ വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നു പ്രത്യേകം അഭ്യർത്ഥിക്കുന്നു . മലയാളം ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിനോദപ്രദവും വിജ്ഞാനപ്രദവുമായ പുതിയൊരു അധ്യയന വർഷം ആശംസിച്ചുകൊണ്ട് ,

സ്നേഹപൂർവ്വം
കേരളാ സമാജം സൂറത്ത്
(മലയാളം മിഷൻ വിഭാഗം)

03/02/2017

പ്രിയ മലയാളം മിഷൻ അധ്യാപകരെ, കുട്ടികളെ, രക്ഷിതാക്കളെ

ഈ ഞായറാഴ്ച (05-02-2017) നു കേരളാ സമാജം സൂറത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിലുള്ള "ഫെഗ്മ" കായികോത്സവം സൂറത്തിൽ നടക്കുന്നതിനാൽ അന്നേ ദിവസം നമ്മുടെ മലയാളം മിഷന്റെ എല്ലാ സെന്ററുകൾക്കും അവധിയായിരിക്കും. നമ്മുടെ ക്ളാസ്സുകളുമായി ബന്ധപ്പെട്ട എല്ലാവരെയും ഈ വിവരം അറിയിക്കുമല്ലോ. ഈ കായികമാമാങ്കത്തിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു....

സ്നേഹപൂർവ്വം,
കേരളാ സമാജം സൂറത്ത്

17/11/2016

മലയാളം മിഷനിലെ പ്രിയ അധ്യാപകരെ, വിദ്യാർത്ഥികളെ, രക്ഷിതാക്കളെ

നമസ്കാരം...!!

ദീപാവലി അവധി ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തി എന്ന് കരുതുന്നു..ഈ മാസം ഇരുപതാം തിയതി മുതൽ (20-11-2016) നമ്മുടെ ക്ലാസ്സുകൾ പുനരാരംഭിക്കുകയാണ് ..എല്ലാ അധ്യാപകരും വിദ്യാർത്ഥികളും കൃത്യ സമയത്തു ക്ളാസുകളിൽ എത്തുവാൻ ശ്രദ്ധിക്കുമല്ലോ..വർണ്ണശബളമായ പുത്തൻ പുസ്തകങ്ങൾ അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്. കുട്ടികളുടെ കയ്യിലുള്ള പഴയ പുസ്തകങ്ങൾ തിരിച്ചു വാങ്ങി സൂക്ഷിക്കാൻ അദ്യാപകർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

ഏവർക്കും നല്ല ദിവസം ആശംസിച്ചു കൊണ്ട് ,
സ്നേഹപൂർവം,
കേരളാ സമാജം സൂറത്ത്, മലയാളം മിഷന് വേണ്ടി,
ഷാജി ആന്റണി
കോ ഓർഡിനേറ്റർ.
9427135993

17/11/2016

മലയാളം മിഷനിലെ പ്രിയ അധ്യാപകരെ, വിദ്യാർത്ഥികളെ, രക്ഷിതാക്കളെ

നമസ്കാരം...!!

ദീപാവലി അവധി ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തി എന്ന് കരുതുന്നു..ഈ മാസം ഇരുപതാം തിയതി മുതൽ (20-11-2016) നമ്മുടെ ക്ലാസ്സുകൾ പുനരാരംഭിക്കുകയാണ് ..എല്ലാ അധ്യാപകരും വിദ്യാർത്ഥികളും കൃത്യ സമയത്തു ക്ളാസുകളിൽ എത്തുവാൻ ശ്രദ്ധിക്കുമല്ലോ..വർണ്ണശബളമായ പുത്തൻ പുസ്തകങ്ങൾ അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്. കുട്ടികളുടെ കയ്യിലുള്ള പഴയ പുസ്തകങ്ങൾ തിരിച്ചു വാങ്ങി സൂക്ഷിക്കാൻ അദ്യാപകർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

ഏവർക്കും നല്ല ദിവസം ആശംസിച്ചു കൊണ്ട് ,
സ്നേഹപൂർവം,
കേരളാ സമാജം സൂറത്ത്, മലയാളം മിഷന് വേണ്ടി,
ഷാജി ആന്റണി
കോ ഓർഡിനേറ്റർ.

Telephone

Website