Ente Nadu Udayamperoor
ഉദയംപേരൂരിൻ്റെ നാട്ടുവാർത്തകൾ അറിയ?
പ്രിയ സംരംഭകരെ,
ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ലോൺ/ ലൈസൻസ് മേള 10/08/2022 ബുധനാഴ്ച ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
വ്യവസായ വാണിജ്യ വകുപ്പും പഞ്ചായത്തും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ലോൺ സംബന്ധിച്ച് വിവിധ ബാങ്ക് പ്രതിനിധികളുമായും പദ്ധതികൾ സംബന്ധിച്ച് വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഉണ്ട്. വിവിധ സംരംഭ ലൈസൻസുകൾ അപേക്ഷിക്കുവാനും സൗകര്യം ഒരുക്കുന്നു. ഈ അവസരം സംരംഭം ആരംഭിക്കുവാൻ താൽപ്പര്യപെടുന്ന ഏവരും ഉപയോഗിക്കണം എന്നു അഭ്യർത്ഥിക്കുന്നു.
*മേളയിൽ പങ്കെടുക്കുന്നവർ*
*നാഷണൽ ബാങ്കുകൾ
*സഹകരണ ബാങ്കുകൾ
*പ്രൈവറ്റ് ബാങ്കുകൾ
*വ്യവസായ വകുപ്പ്
*ക്ഷീര വികസന വകുപ്പ്
*പട്ടികജാതി വികസന വകുപ്പ്
*ഖാദി ബോർഡ്
* എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
മിഥുൻ ശങ്കർ എം :- 8289948600
Happy Friendship day...SSLC..1985.. Batch.. ആദ്യ.. കൂടി ച്ചേരലും..പൂർണസംഗമത്തിനായി കമ്മറ്റി രൂപീകരണവും...
Additional Skill Acquisition Programme Kerala ASAP Kerala is an undertaking by the Higher Education Department of the Kerala Government that focuses on training students to improve their employability.
പ്രിയമുള്ളവരെ,
പുത്തൻകാവ് പൂത്തോട്ട ( 8, 9 വാർഡുകളിൽ ) ഭാഗത്ത് പേപ്പട്ടിശല്യം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച വാർഡ് 9 ൽ ഒരു പട്ടി മരിച്ചത് പോസ്റ്റുമോർട്ടം ചെയ്തപ്പോൾ റിപ്പോർട്ട് + ve ആയിരുന്നു.
ഇന്നലെ ചൊവ്വാഴ്ച പുത്തൻ കാവിൽ ( വാർഡ് 8 ൽ ) ഒരു പട്ടി മരിക്കുകയും ഇന്ന് പോസ്റ്റുമോർട്ടത്തിനായി മണ്ണൂത്തിയിലേക്ക് അയച്ചിരിക്കുകയുമാണ്
വളർത്തുമൃഗങ്ങളുമായി ഇടപെടുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കാൽനടയാത്രക്കാരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഷൈമോൻ . M .P
💥 *മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്* 💥
*റോട്ടറി കൊച്ചിൻ കോസ്മോസും* , *ഉദയംപേരൂർ ഗ്രാമ പഞ്ചായത്തും* , *SNDP HSS ഉദയംപേരൂർ* ഒത്തുചേർന്ന് ഒരു മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഈ ആഴ്ച സംഘടിപ്പിക്കുന്നു.
തീയതി : *6th Nov 2021* , ശനി
സമയം : *10 AM - 2 PM*
സ്ഥലം : *SNDP HSS, ഉദയംപേരൂർ*
വാക്‌സിൻ : *കോവിഷീൽഡ്*
ലഭ്യമായ എണ്ണം : *500 എണ്ണം*
ഒന്നാം വാക്‌സിൻ സ്വീകരിക്കാത്തവരും, രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം ആയവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
💥 *വാക്‌സിൻ വേണ്ടവർ നിങ്ങളുടെ വാർഡ് മെമ്പറെ ബന്ധപ്പെടുക* 💥
*SNDP HSS സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും, വിദ്യാർത്ഥികളുടെ കുടുംബാഗങ്ങളും ഈ അവസരം പൂർണ്ണമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം എന്നും അഭ്യർത്ഥിക്കുന്നു* ,🙏
നന്ദി.
*Rtn. സാബു സഹദേവൻ*
പ്രസിഡണ്ട്
*റോട്ടറി കൊച്ചിൻ കോസ്മോസ്*
സംഘാടകരെ ബന്ധപ്പെടുവാൻ ഉള്ള നമ്പർ : *9605855517*
ആദരാഞ്ജലികൾ
സന്ദീപ്, കിഴക്കേ ആഞ്ഞിലിക്കൽ, തെക്കൻ പറവൂർ
പഴയ മുഖം.
സെൻറ്. സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി, കൊച്ചുപള്ളി. ഉദയംപേരൂർ
ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് നാട്ടിലെ സ്കൂളുകൾ തുറക്കാനിരിക്കെ രക്ഷിതാക്കൾക്കും, വിദ്യാർത്ഥിക്കൾക്കും വേണ്ടി തയ്യാറാക്കിയ കുറിപ്പ്.
*രക്ഷിതാക്കളറിയാൻ*
❇സീരിയലുകൾ ഒഴിവാക്കുക.
❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.
❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.
❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.
❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.
❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.
❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.
❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.
❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.
❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.
❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.
❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.
❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.
❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.
❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.
❇ മാതാപിതാക്കൾമൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.
❇അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
❇വ്യക്തി ശുചിത്യം പാലിക്കുക.
❇സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടേ.
❇സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.
❇പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.
❇ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.
❇മിതത്വം ശീലിപ്പിക്കുക.
❇പ്രാതലില്ലെങ്കിൽ കാതലില്ല.
❇പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
❇പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.
❇കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.
❇ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.
❇ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.
❇രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.
❇രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....
❇അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.
❇നന്മയുള്ള വ്യക്തി
സ്നേഹമുള്ള കുട്ടി
മിടുക്കരായ കുട്ടികൾ
വളരട്ടേ....ഉയരട്ടേ...
👆ഈ മെസേജ് പരമാവധി രക്ഷിതാക്കളിൽ എത്തിക്കുമല്ലോ
റേഷൻകട സ്മരണകൾ
*********************
റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം
റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം
എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം
മണ്ണെണ്ണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം
റേഷൻ കാർഡിൽ കുട്ടികൾക്ക് എന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം.
നാട്ടിലില്ലാത്ത മക്കളുടെയും പേര് കാർഡിൽ ഉണ്ടായിരുന്ന കാലം.
അന്ന് രണ്ട് കാർഡുകളേ സാധരണക്കാർക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻ കാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും കുട്ടികളുടെ പേടിസ്വപ്നം ആയിരുന്നു. റേഷൻ കടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും .അതേ ഇനി നമുക്ക് കുറച്ച് പിന്നോട്ട് പോവാം.
വെള്ളി ആഴ്ച്ചയും ശനിയാഴ്ച്ചയും ആയിരിക്കും റേഷൻ കടയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. വൈകുന്നേരം നാല് മണിക്ക് റേഷൻ കാർഡും സഞ്ചിയും, മണ്ണെണ്ണക്കുപ്പിയും, ടിന്നുമായി ജനങ്ങൾ വീട്ടിൽ നിന്നറങ്ങി റേഷൻ പീടികയിലേക്ക് മാർച്ച് ചെയ്യും.
മണ്ണെണ്ണ വാങ്ങാനുള്ള ടിൻ അമേരിക്കയിൽനിന്നും സ്കൂളുകളിൽ കൊടുവരുന്ന ഉപ്പുമാവ് ഉണ്ടാക്കാനുള്ള ഓയിൽ കൊണ്ടുവരുന്ന ടിൻ ആയിരുന്നു.
ചാക്കരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങി റേഷൻകടയിൽനിന്ന് കിട്ടുന്നതെന്തും വാങ്ങുന്നവരായിരുന്നു അന്നത്തെ ശരാശരി മലയാളി. റേഷനരി കഴിക്കുന്ന കാര്യത്തിൽ ആരും വലുപ്പച്ചെറുപ്പമൊന്നും നോക്കിയിരുന്നില്ല. നല്ല തടിയുള്ള ചിലരെക്കാണുമ്പോൾ ‘എവിടുന്നാ റേഷൻ’ എന്നു ചോദിക്കുന്ന ഒരു നാട്ടിൻപുറ ഫലിതം ഒരുകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രചരിച്ചിരുന്നു. അന്നൊക്കെ റേഷൻകടകൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന വലിയ സത്യം ഈ കുഞ്ഞു തമാശയിൽ ഒളിച്ചിരിപ്പുണ്ട്.
നാട്ടിൻ പുറത്തെ പല ചരക്കുകടക്കാരനും ചായക്കടക്കാരനും രാവിലെ വന്നു കട തുറന്നു വിളക്കു കത്തിച്ച് പ്രാർത്ഥിച്ചു ഇന്നു നല്ല കച്ചവടം കിട്ടണേയെന്നു പറയും ' ഐശ്വര്യമുള്ള കൈ നീട്ടവും വാങ്ങും. പണ്ടത്തെ റേഷൻ കടക്കാരൻ പതിവുപോലെ കട തുറന്നു പ്രാർത്ഥിയ്ക്കും ദൈവമേ ഇന്നും ആരും റേഷൻ വാങ്ങാൻ വരരുതേയെണ്. കാരണം കരിഞ്ചന്ത.
മുതിർന്നവർക്ക് രണ്ട് യൂണിറ്റ് അരിയും കുട്ടികൾക്ക് (12 വയസ്സിന് താഴെയുള്ളവർക്ക്) ഒരു യൂണിറ്റ് അരിയുമായിരുന്നു ഒരാഴ്ചയിൽ നൽകിയിരുന്നത്
(1 യൂണിറ്റ്_770 gm) കുട്ടികളുടെ പ്രായം കൂട്ടി എഴുതി 12 ന് മുകളിൽ ആക്കിയിരുന്നതിന്റെ ഗുട്ടൻസ് അതായിരുന്നു.
അന്ന് ഒരാൾക്ക് 250ഗ്രാം വച്ച് പഞ്ചസാര കിട്ടിയിരുന്നത്. അത് അടുത്ത കടയിൽ കൊടുത്താൽ മാർക്കറ്റ് വിലകിട്ടും.. അത് കൊണ്ട് മറ്റാവശ്യസാധനങ്ങൾ വാങ്ങും.
വീട്ടിൽ എല്ലാവരും മധുരമില്ലാത്ത കാപ്പി കുടിക്കും. അഥിതികൾക്കായി പ്രത്യേകം പഞ്ചസാര കരുതിയിരുന്നു.
രണ്ടിൻ്റെയും, അഞ്ചിൻ്റെയും, പത്തിൻ്റെയും മുഷിഞ്ഞ നോട്ടുകൾ കൈയ്യിൽ ചുരിട്ടി പിടിച്ചായിരിക്കും മിക്കവാറും ആളുകൾ വരിക. പൈസ ഇല്ലാത്ത ചിലർ മറ്റു ചിലരോട് പൈസ കടം വാങ്ങി റേഷനരി വാങ്ങാൻ വരും. എന്നാൽ അപൂർവ്വം ചിലർക്ക് റേഷനരി വാങ്ങാൻ കഴിയില്ല. നാട്ടു ഭാഷാ നിഘണ്ടുവിൽ അതിനെ " ആ ആഴ്ച്ചയിലെ അരി ഒഴിഞ്ഞ് പോയി" എന്നാണ് സൂചിപ്പിക്കുന്നത്
'റേഷൻകട’യെന്നോ,ന്യായവില ഷോപ്പ് എന്നോ പിന്നീടാണ് (‘പൊതുവിതരണകേന്ദ്ര’മെന്നപേര് വന്നത്) എഴുതിവച്ച കുറ്റമറ്റ ബോർഡുകൾ അപൂർവം കടകളിൽ മാത്രം ആർഭാടമെന്നോണം നിലകൊണ്ടു. മറ്റു പലയിടങ്ങളിലും മതിലിലെ വട്ടെഴുത്തായും കോലെഴുത്തായും റേഷൻകട എന്ന പേരും അതിന്റെ നമ്പരും മുഖംകുനിച്ചു നിന്നു.
എല്ലാ കടകളിലും കണ്ടിരുന്ന മറ്റൊന്ന് ‘ലൈസൻസി’യുടെ പേരാണ്. ലൈസൻസി എന്ന വാക്കിനർഥം അന്ന് ഭൂരിഭാഗം കുട്ടികൾക്കും പിടികിട്ടിയിരുന്നില്ലെങ്കിലും റേഷൻ കട നടത്തുന്ന ചേട്ടന്റെ പേരാണതെന്ന് അവർ തിരിച്ചറിഞ്ഞു. അതായത്, റേഷൻ കടയുടെ മുതലാളി!
റേഷൻ കട എന്ന ബോർഡ് വെച്ച ഒറ്റമുറി പീടികയിൽ മേശയിട്ട് റേഷൻ കടക്കാരൻ ഇരിക്കും. കടയിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്ക് പ്രകാശിക്കുന്നുണ്ടാവും. അല്ലെങ്കിൽ അരിക്കലാമ്പ് വിളക്ക്. അതിൻ്റെ അരണ്ട വെളിച്ചം അന്ന് കുറവായി തോന്നിയിരുന്നില്ല . കടക്കാരൻ ഇരിക്കുന്നതിന് പിന്നിലായി സാധനങ്ങളുടെ സ്റ്റോക്ക് ബോർഡ് തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെള്ള ചോക്ക് കൊണ്ട് സാധനങ്ങളുടെ വില രേഖപ്പെടുത്തി വെച്ചിരിക്കും. കടയിലേക്ക് വരുന്നവർ ഓരോരുത്തരും അവരവരുടെ കാർഡുകൾ മേശപ്പുറത്ത് അട്ടിവെക്കും. കുറേക്കഴിഞ്ഞു ഈ കാർഡുകളുടെ അട്ടി അപ്പം മറിക്കുന്നപോലെ തിരിച്ചുവയ്ക്കും. ആദ്യം വന്നവരെ ആദ്യം വിളിക്കാനാണിത്.
"പിന്നെ ഒരു കാത്തിരിപ്പാണ്- നീണ്ട കാത്തിരിപ്പ് " "..........
അതിനിടയിൽ റേഷൻ കടകളുടെ ഒരു ഭിത്തിയിൽ കുടുംബാസൂത്രണത്തിന്റെ ചുവന്ന ത്രികോണമുള്ള" കുട്ടികൾ അഞ്ചോ ആറോ മതി "എന്ന പരസ്യം പലവട്ടം വായിക്കും. സന്താന സൗഭാഗ്യം കൊണ്ടു ഒരു വിധം വീടുകളിൽ 8ഉം 10ഉം കുട്ടികളുമുണ്ടായിരുന്നു അന്ന്.
അക്കാലത്ത് കേരളം കാത്തിരുന്ന റേഷൻകടയറിയിപ്പുകൾക്ക് രണ്ടോ മൂന്നോ വാക്കേ നീളമുണ്ടാകൂ. ‘പഞ്ചസാര തീർന്നു’, ‘ഗോതമ്പ് അടുത്തയാഴ്ച’, ‘മണ്ണെണ്ണ 2 ലീറ്റർ മാത്രം’, ‘പച്ചരി ഇല്ല....’
ആ കാത്തിരിപ്പിനിടയിൽ വന്നവരുമായി നേരം പോക്കിന് കഥകളും പറയും. അവസാനം റേഷൻ കടക്കാരൻ ഗൃഹനാഥൻ്റെ പേരും വീട്ടുപേര് ചേർത്ത് ഉച്ചത്തിൽ അലറി വിളിക്കും. നമ്മുടെ പേരാണ് വിളിക്കുന്നതെങ്കിൽ നമുക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറെടുക്കാം
കാർബൺ പേപ്പർ വെച്ചാണ് ബില്ല് എഴുതുക. ബില്ലിലെ അക്ഷരങ്ങൾ ലോകത്തിലെ ഒരു ഭാഷാ പണ്ഡിതൻമാർക്കും ഇത് വരെ പിടികിട്ടിയിട്ടില്ല. അരിയും , ഗോതമ്പും, മാസ അവസാനമാണെങ്കിൽ പഞ്ചസാരയും, മണ്ണെണയും ഉണ്ടാവും. ബിൽ തുക നൽകിയാൽ ബാക്കി ചില്ലറ തരാനില്ലെങ്കിൽ കാർഡിൻ്റെ പിൻവശത്ത് ആ തുക രേഖപ്പെടുത്തി വെക്കും.ബില്ല് എഴുതുന്നതിനിടയിൽ അടുത്ത ചായ കടക്കാരൻ നേരത്തെ കൊണ്ട് വെച്ച തണുത്ത് പോയചായ അയാൾ പെട്ടെന്നെടുത്ത് കുടിക്കും.കടയിലെത്തിയ ചിലരോട് റേഷൻ കടകാരൻ ബാലൻ കെ നായർ ജയനോട് സംസാരിക്കുന്നത് പോലെ ചാടി കടിക്കുന്ന രീതിയിൽ സംസാരിക്കും മറ്റു ചിലരോട് പ്രേംനസീർ ഷീലയോട് സംസാരിക്കുന്നതു പോലെ മധുരമായി സംസാരിക്കുന്നതായും കാണാം.
ഓരോ റേഷൻ കടയിലും കടക്കാരന് വിശ്വസ്തനായ ഒരു സഹായി ഉണ്ടായിരിക്കും. ഒറ്റ കൈ കൊണ്ട് അരിപ്പാട്ട തൂക്കി അയാളുടെ ഒരു കൈയ്യിലെ മസിൽ മറു കയ്യിലെ മസിലിനേക്കാൾ ദൃഢപെട്ടിരിക്കുന്നതായി കാണാം. ഓരോ അരി മണിയും സ്വർണ്ണം തൂക്കുന്നതു പോലെ ആണ് അയാൾ തൂക്കുക. പുതിയ പഞ്ചസാര ചാക്ക് ആണ് എടുക്കുന്നതെങ്കിൽ തുന്നിയ നൂൽ പാവാടയുടെ വള്ളി വലിച്ച് ഊരുന്നത് പോലെ അയാൾ വലിച്ചൂരിയെടുക്കും. അത് പോലെ തന്നെ കാലി ആയ ചാക്കുകൾ കടയ്ക്ക് അകത്ത് ഭംഗിയായി മടക്കി വെക്കും.
റേഷൻ കടയിലെ അരി തൂക്കുന്ന ത്രാസിന്റെ മുകളിലായി ഒരു ചെറിയ കല്ല് തൂക്കിയിട്ടതായി കാണാം. അത് എന്തിനാണ് തൂക്കിയിട്ടിരിക്കുന്നതെന്ന് അന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അരി തൂക്കുന്ന പാട്ടയുടെ തൂക്കത്തിനുള്ള കല്ലാണ് കെട്ടിത്തൂക്കുന്നത്. അതായത് ആ പാത്രത്തിന്‍റെ തൂക്കത്തിനുളള തൂക്കക്കട്ടി കിട്ടില്ലല്ലോ.
അരി കിട്ടാത്ത നാളിൽ ഇരട്ടി അളവിൽ നെല്ല് കിട്ടുമായിരുന്നു. സൂചി ഗോതമ്പു് പൊടി, പാം ഓയിൽ, കോറത്തുണി ( കട്ടിയുള്ള മുണ്ട് ) എന്നിവയും കിട്ടിയിരുന്നു എന്നത് പുതിയ തലമുറകൾക്ക് അത്ഭുതം ആവും.
അരിയും പഞ്ചസാരയും , ഗോതമ്പും വാങ്ങി കഴിഞ്ഞാൽ മാത്രമാണ് മണ്ണെണ്ണ തരിക. വലിയ ഉരുണ്ട വീപ്പയിലെ മണ്ണെണ്ണയെ വളരെ സുക്ഷ്മതതോടെ പ്ളാസ്റ്റിക്കിൻ്റെ സുതാര്യമായ പെപ്പിലൂടെ അറബികൾ ഹുക്ക വലിക്കുന്നത് പോലെ വായ കൊണ്ട് വലിച്ച് മറ്റൊരു ചെറിയ പാത്രത്തിലാക്കുന്നു. വായിൽ കയറിയ മണ്ണെണ്ണ കാറിതുപ്പും. പിന്നീട് വലിയ കോളാമ്പി പോലുള്ള വലിയ കുനിൽ വച്ച്( ചോർപ്പ) പച്ചവെള്ളം പോലുള്ള മണ്ണെണ്ണ എല്ലാവർക്കും കന്നാസിൽ അളന്ന് കൊടുക്കുന്നു. മണ്ണെണ്ണ സൂക്ഷിച്ച വലിയ വീപ്പാക്കടുത്ത് ചിലപ്പോൾ നായകളെ കാണാം. അത് അവിടെ വന്ന ആളുകളെ അനുഗമിച്ച് വീട്ടിൽ നിന്നും വന്ന വളർത്ത് നായകൾ ആണ്.
അരിയും മറ്റ് സാധനങ്ങളും സഞ്ചിയിലാക്കി കെട്ടി തലയിൽ വെച്ച് ഒരു കൈകൊണ്ട് ചെറുതായി താങ്ങി പിടിക്കും. മറുകയ്യിൽ മണ്ണെണ്ണ കഴുത്തിൽ കയറുകെട്ടിയുണ്ടാക്കിയ കൊഴയിൽ തൂക്കി പിടിക്കും. നടത്തത്തിന് വേഗത കൂടുമ്പോൾ കുപ്പിയുടെ പുറത്ത് കൂടി ചിലപ്പോൾ മണ്ണെണ ഒലിക്കും. ചിലർ സാധനങ്ങൾ വാങ്ങി ഹെർക്കുലീസ് സൈക്കിളിൽ വെച്ച് ഗമയോടെ പോവുന്നതായി കാണാം. മറ്റു ചിലർ തലയിൽ അരി സഞ്ചിയും ഇടത്തേ കയ്യിൽ ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ഉണക്ക മീനും, വലത് കയ്യിൽ മണ്ണെണ്ണ കുപ്പിയുമായി കാവടിയാട്ടക്കാരെ പോലെ നടന്നു നീങ്ങുന്നതായി കാണാം.
ചാക്കരി വരുന്ന സമയം കടകളിൽ പതിവില്ലാത്ത തിരക്കായിരിക്കും. പച്ചരിയിൽ പലപ്പോഴും പുഴുവിന്റെ കൂടുകൾ വരെ ഉണ്ടാകുമായിരുന്നെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല. പലപ്പോഴും ചോറിന്റെ ദുർഗന്ധം "വാറ സോപ്പ് " ( ബാർ സോപ്പിന് അങ്ങനാണ് പറഞ്ഞിരുന്നത് ) ഇട്ടു കഴുകിയാലും പോകില്ലായിരുന്നു.
സാധനങ്ങളുമായി വീട്ടിലെത്താൻ ഏഴ് മണി ആവും. പുരയിലെത്തിയാൽ ആദ്യം കുപ്പിയിലെ മണ്ണെണ വീടിലെ കെടാറായ വിളക്കിൽ ഒഴിച്ച് അതിന് ജീവൻ വെപ്പിക്കും. പിന്നീട് ആ മണ്ണെണ വിളക്കിൻ്റെ വെളിച്ചത്തിൽ സഞ്ചിയിലെ അരി നാഴി കൊണ്ട് അളന്നെടുത്ത് മുറത്തിലാക്കി അരിയിൽ നിന്ന് കല്ലും, മണ്ണും ,ചെള്ളും മാറ്റി ചോറുണ്ടാക്കി തിന്നും .
റേഷൻകടയോളം ചർച്ചാവിഷയമായ മറ്റൊന്നുകൂടി എൺപതുകളിൽ കേരളത്തിലെത്തി. മാവേലി സ്റ്റോറുകൾ! റേഷൻകടയിൽ കിട്ടാത്ത പാമോയിലായിരുന്നു അവിടുത്തെ ഗ്ലാമർ താരം.
എപിഎൽ എന്നും ബിപിഎൽ എന്നുമൊക്കെ സമൂഹത്തെ വിഭജിച്ചു കൊണ്ട് ഈ പുതിയ കാലത്തും പല നിറത്തിൽ റേഷൻ കാർഡുകളുണ്ട്. പണ്ടത്തേതിൽ ഗൃഹനാഥനായിരുന്നെങ്കിൽ ഇന്ന് ഗൃഹനാഥയാണ് അതിന്റെ പരമാധികാരി.
സമർപ്പണം - റേഷൻ കടയിൽ വരി നിന്ന് അരി വാങ്ങി ചോറ് തിന്നവർക്ക്...
കടപ്പാട്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ഉള്ളതും, ഫോട്ടോകള്‍ ഉള്ളതും നാരായണ ഗുരുവിന്റെതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവ ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ് (അച്ഛനും മകനും പോലും വെവ്വേറെ ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്). മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ നിര്‍മ്മിച്ചതും ഗുരുവിനെ പറ്റിയാണ്.
എന്നിരുന്നാലും നമ്മള്‍ മലയാളികള്‍ക്ക് ഗുരുവിനെക്കുറിച്ച് ആഴത്തില്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ഉത്തരം അത്ര ആശ്വാസകരം ആകില്ല. ആദ്ധ്യാത്മികമായും പാണ്ഡിത്യത്തിലും കുറച്ചു കുറവുള്ള ഒരു സന്യാസ്യി എന്നായിരുന്നു ഗുരുവിനെപറ്റിയുള്ള ഒരു പൊതു ധാരണ.
പിന്നീട് കാലങ്ങള്‍ കടന്നു പോയപ്പാഴാണ് അറിയുന്നത് സംസ്കൃതത്തിലും തമിഴിലും മലയാളത്തിലുമായി അറുപതില്‍ പരം കൃതികള്‍ രചിച്ചയാളാണ് ഗുരു എന്നത്. സംസ്കൃതം ഒരു അക്കാദമിക്ക് ഭാഷയല്ലാതെ നിത്യവ്യവഹാരത്തില്‍ സംസാരഭാഷയായി കൈകാര്യം ചെയ്യാന്‍ അറിവുള്ള ആളായിരുന്നു എന്നും. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാത്തത് കൊണ്ട് സംസ്കൃതത്തില്‍ സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ സംസ്കൃതം സംസാരഭാഷയായി കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്ന ഗാന്ധിജി ലജ്ജിച്ചതും ഒക്കെ പിന്നീടാണ് അറിയുന്നത്. ജാതിക്കെതിരെ നിരന്തരം സമരം ചെയ്തതിനാല്‍ നമ്മള്‍ ഗുരുവിനു ഒരു പ്രത്യേക ജാതി പരിവേഷം തന്നെ ചാര്‍ത്തിക്കൊടുത്തു. സങ്കുചിതമായ ദേശീയതക്ക് എതിരായി നിരന്തരം വാദിച്ച ടാഗോറിനെ രണ്ടു രാജ്യങ്ങള്‍ ദേശീയ കവി ആയി അംഗീകരിച്ച പോലെ.
സന്യാസത്തിലും ഗുരുവിനു ചില പ്രത്യേകതയുണ്ട്.ആരില്‍ നിന്നും ദീക്ഷ സ്വീകരിച്ചിട്ടില്ല. അതേ സമയം അവധൂത വൃത്തി, തപസ്സ്, ഭിക്ഷ മുതലായ ആധ്യാത്മികതയുടെ എല്ലാ പടവുകളും കടന്നിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ശിഷ്യ പരമ്പരയും സ്വന്തമായുള്ളത് ഗുരുവിനു തന്നെ. കവികളും, സാഹിത്യകാരന്മാരും, യുക്തിവാദികളും, സന്യാസികളും, പൊതു പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന നീണ്ട ശിഷ്യ സമ്പത്ത്. എത്ര എഴുതിയാലും അവസാനമില്ലാത്തത് ആയി പോകും എന്നതിനാല്‍ കുറെ വിവരങ്ങള്‍ താഴെ കുറിക്കുന്നു.
ജനനം: 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍ 6.15 A.M, ചെമ്പഴന്തിയില്‍.
1860:വിദ്യാഭ്യാസം. ആദ്യ ഗുരു അച്ഛന്‍ മാടനാശാന്‍. പിന്നീട് അമ്മാവന്മാരായ കൃഷ്ണന്‍ വൈദ്യര്‍, രാമന്‍ വൈദ്യര്‍.
1877-80: ഉപരിപഠനം. വാരാണപ്പിള്ളി ചൊവ്വണ്ണൂര്‍ കളരി
1881-82: അദ്ധ്യാപകവൃത്തി – അറിയപ്പെട്ടിരുന്നത് “നാണുവാശാന്‍”
1882:അവദൂതവൃത്തി ആരംഭം.
1884-87: തപോവൃത്തി മരുത്വാമയിലെ പിള്ളത്തടം ഗുഹകള്‍.
1887: തപോവൃത്തി അരുവിപ്പുറം ഗുഹകള്‍.
1888:അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തി
അരുവിപ്പുറത്ത് 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും,
സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനമാണിത്.' എന്ന് എഴുതി വെച്ചു.
(യേശുദാസ് ആദ്യമായി പാടി റെക്കോര്ഡ് ചെയ്ത സിനിമാ ഗാനം ഈ വരികള്‍ ആയിരുന്നു. കാല്പാടുകള്‍ എന്ന സിനമക്ക് വേണ്ടി. യേശുദാസിന്റെ നിര്‍ബന്ധപ്രകാരം ഈ സൂക്തം ന്യൂയോര്‍ക്കിലെ കേരള സെന്‍ട്രല്‍ കോംപ്ലക്സിന്റെ കവാടത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ജയചന്ദ്രന് ആദ്യമായി നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത് ഗുരു എഴുതിയ “ശിവപ്രസാദ പഞ്ചകം” എന്ന കൃതി ആലപിച്ചപ്പോഴാണ്. ധാരാളം നാരായണ കൃതികള്‍ മലയാള സിനിമയില്‍ ആലപിക്കപ്പെട്ടിട്ടുണ്ട്)
1904: കൊല്ലം പരവൂറില്‍ അനാചാരങ്ങള്‍ക്കെതിരെ മഹാസമ്മേളനം സംഘടിപ്പിച്ചു.
1904:ശിവഗിരിയില്‍ ഹരിജനങ്ങള്‍ക്ക്നിശാപഠന ശാല സ്ഥാപിച്ചു.
1905: ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക വ്യവസായ പ്രദര്‍ശനം കൊല്ലത്ത്
സംഘടിപ്പിച്ചു.
1908: തമിഴ്നാട്ടില്‍ കോട്ടാര്‍ എന്ന സ്ഥലത്ത് ജന്തു ബലിയും അന്ധവിശ്വാസങ്ങളും കൊണ്ടാടിയിരുന്ന 42 ക്ഷേത്രങ്ങള്‍ക്ക് പകരമായി “പിള്ളയാര്‍ കോവില്‍ ക്ഷേത്രം നിര്‍മ്മിച്ച് ഗണപതിയെ പ്രതിഷ്ടിച്ചു.
1914: ആലുവ അദ്വൈതആശ്രമം സ്ഥാപിച്ചു
1914: കോട്ടയത്ത് കേരളീയ നായര്‍ സമാജം സമ്മേളനത്തില്‍ പങ്കെടുത്തു. NSS ന്റെ ആദ്യ രൂപം ഈ സമ്മേളനത്തില്‍. മന്നത്ത് പദ്മനാഭന്‍ മൂന്നു തവണ ഗുരുവിനെ കണ്ടു ചര്‍ച്ച നടത്തുന്നു. ചട്ടമ്പി സ്വാമികളെ ഒരു തവണ പോലും കണ്ടില്ല !
1915: അദ്വൈതആശ്രമം സംസ്കൃത പാഠശാല സ്ഥാപിച്ചു.
1911: കരിങ്ങുളത് വെച്ച് കെട്ടു കല്യാണം എന്ന ആചാരം വേണ്ടെന്നു വെയ്പ്പിക്കുന്നു.
1916: നമുക്ക് ജാതിയില്ലാ വിളംബരം
1916: ”ഇനി നമുക്ക് ക്ഷേത്രങ്ങള്‍ വേണ്ട. പ്രധാന ദേവാലയം വിദ്യാലയം“ – എന്ന സന്ദേശം പ്രചരിപ്പിച്ചു.
1921: സമസ്ത കേരള സഹോദര സമ്മേളനം സംഘടിപ്പിച്ചു. ""മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായിരുന്നതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല''. എന്ന് സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു..
1921: മുരുക്കും പുഴ ക്ഷേത്ര പ്രതിഷ്ഠ – “ ഓം , സത്യം , ധര്‍മം , ദയ , ശാന്തി” എന്നെഴുതിയ പ്രഭ സ്ഥാപിച്ചു. ജന്തു ബലി തെറിപ്പാട്ട് തുടങ്ങിയവ ഉണ്ടായിരുന്ന പഴയ കാളി പ്രതിഷ്ഠ എടുത്തു മാറ്റി.
1922. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം “തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍” രൂപീകരിക്കാന്‍ ഗൃഹസ്ഥ ശിഷ്യനായ ശ്രീ പി.കെ.ബാവക്ക് പ്രചോദനവും ആശിര്‍വാദവും കൊടുത്തു. പ്രഥമ സമ്മേളനത്തില്‍ “ഭയപ്പെടേണ്ട, തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം ശിഷ്യന്‍ സത്യവൃത സ്വാമികള്‍ അവിടെ വായിച്ചു.
1924: ഏഷ്യയിലെ ആദ്യത്തെ സര്‍വമത സമ്മേളനം ആലുവയില്‍ സംഘടിപ്പിച്ചു. “വാദിക്കുവാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമാണ്” എന്ന വാക്യം ഇതിന്റെ പ്രവേശന കവാടത്തില്‍ എഴുതി വെച്ചു.
1924: വൈകം സത്യാഗ്രഹ ആശ്രമം സന്ദര്‍ശിച്ചു.
1925: ശിവഗിരി ബ്രഹ്മവിദ്യലയം തറ കല്ലിട്ടു.
1926: Sivagiri free Industrial and Agricultural Gurukula – ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു.
1928: ശിവഗിരി തീര്‍ത്ഥാടനത്തിനു അനുമതി നല്‍കി. 1.വിദ്യാഭ്യാസം ,2. ശുചിത്വം , 3.ഈശ്വര ഭക്തി , 4.സഘടന, 5.കൃഷി , 6.കച്ചവടം , 7.കൈതൊഴില്‍ , 8.സാങ്കേതിക പരിശീലനങ്ങള്‍ എന്നിവയുടെ നിരന്തര വിപുലീകരണങ്ങള്‍ തീര്‍ത്ഥാടന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചു.
ഗുരു ഉപദേശിച്ച പഞ്ചശുദ്ധി “ശരീരശുദ്ധി, വാക്ശുദ്ധി, മനശുദ്ധി, ഇന്ദ്രിയശുദ്ധി,ഗൃഹശുദ്ധി”
ഗുരു നിര്‍ദ്ദേശിച്ച പഞ്ചധര്‍മ്മം “അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യനിഷേധം”
1928: സെപ്തംബര്‍ 20. കന്നി 5, 3.30 നു സമാധിയായി
കേരളീയരില്‍ ഭൂരിപക്ഷവും നേരിട്ട് ഗുരുധര്‍മ്മം പിന്തുടരുന്നില്ല എങ്കിലും നമ്മള്‍ അറിയാതെ ഗുരു ധര്‍മ്മം കേരളത്തിലെ എല്ലാ വിഭാഗത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അത് കൊണ്ടാണ് പ്രളയം വന്നപ്പോള്‍ ജാതിയും മതവും നോക്കാതെ നമ്മള്‍ ഒരുമിച്ച് നിന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നീണ്ട പാരമ്പര്യവും ഒന്നിനൊന്നു മെച്ചമായ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ നീണ്ട നിര ഉണ്ടായിട്ടും ബംഗാളിനേക്കാള്‍ മികച്ചത് നമ്മളായത് എന്ത് കൊണ്ട്? നമ്മുടെതിനേക്കാള്‍ എത്രയോ മടങ്ങ് ഇരട്ടിയോളം പ്രവാസികള്‍ ഉള്ള തമിഴ് നാടിനേക്കാളും നമ്മള്‍ എങ്ങിനെ സാമൂഹികമായി വികാസം പ്രാപിച്ചു എന്നതിനൊക്കെ ഉത്തരം തേടുമ്പോള്‍ ആ ഉത്തരങ്ങളില്‍ ഒന്നാമത് വരുന്ന പേരാണ് ശ്രീ നാരായണ ഗുരു എന്ന് എളുപ്പം മനസിലാകും.
കടപ്പാട്
ക്രിയായോഗ
ഉദയംപേരൂർ KSEB അറിയിപ്പ്.
നാളെ (11-9-2021) ബ്രഹ്മപുരം സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉദയംപേരൂർ സെക്ഷനിൽ രാവിലെ 7.30 മുതൽ 11 മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല,,,7.30am to 11am
പല കാലങ്ങൾ
പല പൂമ്പാറ്റകൾ
••••••••••••••••••••
പൂമ്പാറ്റയെക്കുറിച്ച് വല്ലതും ചോദിക്കുകയാണെങ്കിൽ ചിലർ പറയും "അത് കൊച്ചിയിലെ പൈകോ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ചുവന്ന ബാലമാസികയായിരുന്നല്ലോ" എന്ന്. മറ്റു ചിലർ "ആ മാസിക കോട്ടയത്തെ മനോരാജ്യം വാരിക കുട്ടികൾക്കു വേണ്ടി ഇറക്കിയതായിരുന്നില്ലേ" എന്ന് തിരിച്ചു ചോദിക്കും. വേറെ ചിലർ "ഓ... അത് പണ്ട് പി. എ. വാര്യർ എന്നൊരാൾ പ്രസിദ്ധപ്പെടുത്തിയിരുന്ന കുട്ടികളുടെ മാസികയായിരുന്നു" എന്നാവും പറയുക. ഓരോരുത്തർക്കും അവരവരുടെ ബാല്യകാലത്ത് വായിച്ചിരുന്ന പൂമ്പാറ്റയാണ് അവരുടെ മനസ്സിലെ പൂമ്പാറ്റ. തീർച്ചയായും പൂമ്പാറ്റയുടെ പ്രസാധന ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളെക്കുറിച്ചും പ്രസാധകരെക്കുറിച്ചും അറിയുക എന്നത് വളരെ കൗതുകകരമായ സംഗതിയാണ്.
1964 മുതൽ 2008 വരെയുള്ള നീണ്ട 44 വർഷക്കാലത്തിനിടയ്ക്ക് അഞ്ചു വ്യത്യസ്ത പ്രസാധകരുടെ കൈകളിലൂടെയാണ് പൂമ്പാറ്റ അതിന്റെ വായനക്കാരെ തേടി വന്നത്. വ്യത്യസ്ത കാലങ്ങളിലായി ഇങ്ങനെ വിവിധ പ്രസാധകരുടെ പണിപ്പുരകളിൽ ജന്മമെടുക്കാനുള്ള അപൂർവ്വമായ നിയോഗം ലഭിച്ച മലയാളത്തിലെ ഒരേയൊരു ബാലപ്രസിദ്ധീകരണമാണ് പൂമ്പാറ്റ.
വിവിധ കാലങ്ങളിലായി വിവിധ പ്രസാധകരിലൂടെ വിവിധ രൂപഭാവങ്ങളിൽ വായനക്കാരുടെ അടുത്തെത്തിയ പൂമ്പാറ്റകളെ വേർതിരിച്ചറിയുന്നതിനായി നാം അവയ്ക്ക് വിവിധങ്ങളായ വിശേഷണങ്ങളും നല്കിയിട്ടുണ്ട്. അവ വാര്യർ പൂമ്പാറ്റ, സിത്താരപ്പൂമ്പാറ്റ, പൈകോ പൂമ്പാറ്റ, മനോരാജ്യം പൂമ്പാറ്റ, സൂര്യപ്രഭ പൂമ്പാറ്റ എന്നിങ്ങനെയാണ്.
1. വാര്യർ പൂമ്പാറ്റ.............................
ഗ്രന്ഥകാരനും വിവർത്തകനും ആകാശവാണിയിലെ ഉദ്യോഗസ്ഥനുമൊക്കെയായിരുന്ന പി. എ. വാര്യർ ആയിരുന്നു പൂമ്പാറ്റയുടെ സ്ഥാപകൻ. അദ്ദേഹം തന്നെയായിരുന്നു പൂമ്പാറ്റയുടെ ആദ്യ പത്രാധിപരും. 1964 മുതൽ 1973 മാർച്ച് മാസം വരെയുള്ള കാലയളവിൽ പി. എ. വാര്യർ പ്രസാധകനായുള്ള പൂമ്പാറ്റ മാസിക മലയാളി വായനക്കാരെ തേടിയെത്തി.1970 കളിലെ ബാലരമയെപ്പോലെ മുഖ്യമായും മുതിർന്ന ടീനേജുകാരെ ഉദ്ദേശിച്ചുള്ളവയായിരുന്നു വാര്യർ പൂമ്പാറ്റയുടെ ഉള്ളടക്കം. അകം പേജുകൾ ബ്ലാക്ക് & വൈറ്റിലായിരുന്നുവെങ്കിലും മാസികയുടെ കവർ മൾട്ടികളറിലുള്ളതായിരുന്നു. പൂമ്പാറ്റയുടെ അച്ചടി ജോലികൾക്കായി പി. എ. വാര്യർ സ്ഥാപിച്ച പ്രിൻറിങ് പ്രസ്സിൽ ഉടലെടുത്ത തൊഴിൽ പ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം പൂമ്പാറ്റയുടെ പ്രസാധനം അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടി വന്നു.
2. സിത്താരപ്പൂമ്പാറ്റ................................
രണ്ടു മാസം കഴിഞ്ഞ്, പൂമ്പാറ്റയുടെ അവകാശം പി. എ. വാര്യരിൽ നിന്ന് മേടിച്ചു കൊണ്ട്, 1973 ജൂൺ മാസത്തിൽ എറണാകുളത്തെ പി. മാധവൻ നായർ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്ന സിത്താര പബ്ലിക്കേഷൻസിന്റെ ബാനറിൽ പൂമ്പാറ്റയുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. വാര്യർ പൂമ്പാറ്റയുടേതിനു സമാനമായ ഉള്ളടക്കത്തോടെയും നിർമ്മാണ നിലവാരത്തോടെയും തന്നെയായിരുന്നു സിത്താര പൂമ്പാറ്റയും പുറത്തിറങ്ങിയിരുന്നത്. ഏതാണ്ട് ഒരു വർഷത്തോളം സിത്താര പബ്ലിക്കേഷൻസ് പൂമ്പാറ്റയുടെ പ്രസാധനം നിർവ്വഹിച്ചു പോന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം മാധവൻ നായർക്കും പൂമ്പാറ്റയുടെ പ്രസാധനത്തിൽ നിന്ന് പിൻവലിയേണ്ടിവന്നു.
3. പൈകോ പൂമ്പാറ്റ.................................
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം, 1978 ലാണ് പൂമ്പാറ്റയുടെ പ്രസാധനം കൊച്ചിയിലെ പൈ & കമ്പനി ( പൈകോ ) ഏറ്റെടുക്കുന്നത്. 1978 ജൂൺ മാസത്തിൽ പൈകോ പ്രസിദ്ധീകരണമായ പൂമ്പാറ്റയുടെ ആദ്യലക്കം പുറത്തിറങ്ങി. 1989 അവസാനം വരെ പൂമ്പാറ്റയുടെ പ്രസാധകർ പൈകോ ആയിരുന്നു. പൂമ്പാറ്റയുടെ പ്രസാധന ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ കാലഘട്ടമാണത്. ഏതു പ്രായത്തിലുമുള്ള കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും രസിക്കുന്ന രീതിയിൽ പൂമ്പാറ്റയുടെ ഉള്ളടക്കവും നിർമ്മാണ നിലവാരവും അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട കാലമാണത്. പേജുകളുടെ ലേഔട്ടിന്റെ കാര്യത്തിൽ പൈകോ പൂമ്പാറ്റ കൊണ്ടുവന്ന അനുപമ സൗന്ദര്യം പിന്നീട് മലയാളത്തിലെ മറ്റെല്ലാ ബാലപ്രസിദ്ധീകരണങ്ങളും തങ്ങളാലാവും വിധം അനുകരിച്ചു പോന്നു. പൂമ്പാറ്റ ദ്വൈവാരികയായതും ഓഫ്സെറ്റ് അച്ചടിയിൽ ഇറങ്ങിയതും ഇക്കാലത്താണ്. നമ്മുടെ പുന്നാര കപീഷ് മലയാളത്തിലെത്തിയത് പൈകോ പൂമ്പാറ്റയിലൂടെയാണ്. രണ്ടേമുക്കാൽ ലക്ഷം കോപ്പികളുടെ വില്പനയെന്ന റെക്കോഡ് നേട്ടവുമായി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമെന്ന ഖ്യാതി പൂമ്പാറ്റ സ്വന്തമാക്കിയത് പൈകോ കാലഘട്ടത്തിലാണ്. പരേതനായ എൻ. എം. മോഹനൻ, കേരള സാഹിത്യ അക്കാദമിയുടെ മുൻ സെക്രട്ടറിയും നമ്മുടെ ഗ്രൂപ്പിന്റെ അഡ്മിനുമായ ആർ. ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു പൂമ്പാറ്റയുടെ ക്ലാസിക് കാലഘട്ടത്തിൽ അതിന്റെ പത്രാധിപസ്ഥാനം അലങ്കരിച്ചവർ.1980കളുടെ അവസാനം പൈകോയിൽ ആരംഭിച്ച തൊഴിൽ പ്രശ്നങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പിടിപ്പുകേടുകളുമാണ് പൈകോ പൂമ്പാറ്റയുടെ അന്ത്യത്തിന് കളമൊരുക്കിയത്.
4. മനോരാജ്യം പൂമ്പാറ്റ......................................
1990 ൽ പൂമ്പാറ്റയുടെ പ്രസാധനം പൈകോയിൽ നിന്ന് കോട്ടയത്തെ മനോരാജ്യം ഗ്രൂപ്പ് ഏറ്റെടുത്തു. ഗുഡ്നൈറ്റ് മോഹന്റെ ഉടമസ്ഥതയിലായിരുന്നു അപ്പോൾ മനോരാജ്യം പബ്ലിക്കേഷൻസ്. നേരത്തേ ലാലുലീല എന്ന മലയാളത്തിലെ മുൻനിര ബാലപ്രസിദ്ധീകരണത്തിന്റെ പ്രസാധനം നിർവ്വഹിച്ചു പോന്ന മനോരാജ്യം ഗ്രൂപ്പ് ലാലുലീലയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും പൂമ്പാറ്റയുടെ പ്രസാധകരായി മാറുകയും ചെയ്തു. പൈകോ പൂമ്പാറ്റയുടെ പ്രൗഢിയും സൗന്ദര്യവും നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും പത്തു വർഷക്കാലം പൂമ്പാറ്റയുടെ പ്രസാധനവുമായി മുന്നോട്ടു പോകാൻ മനോരാജ്യം ഗ്രൂപ്പിനു കഴിഞ്ഞു. 2002ൽ മനോരാജ്യം പൂമ്പാറ്റയുടെ പ്രസാധനവും നിലച്ചു.
5. സൂര്യപ്രഭ പൂമ്പാറ്റ................................
ഏറ്റവും ഒടുവിലായി പൂമ്പാറ്റ ചിറകു വിടർത്തിയത് തൃശൂരിലെ സൂര്യപ്രഭ പബ്ലിക്കേഷൻസിൽ നിന്നുമാണ്. അത് പൂമ്പാറ്റയുടെ അഞ്ചാമത്തെ ജന്മമായിരുന്നു. 2002 ഏപ്രിൽ രണ്ടാം വാരത്തിലാണ് സൂര്യപ്രഭ പൂമ്പാറ്റയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. പൂർണ്ണമായും ബഹുവർണ്ണ അച്ചടിയിലാണ് സൂര്യപ്രഭ പൂമ്പാറ്റയെ അണിയിച്ചൊരുക്കിയത്. ആറു വർഷക്കാലം ചുറ്റും പാറിപ്പറന്നതിനു ശേഷം 2008ൽ സൂര്യപ്രഭ പൂമ്പാറ്റയും ചിറകൊതുക്കി.
പൂമ്പാറ്റയുടെ പ്രസാധനാവകാശം ഇപ്പോഴും സൂര്യപ്രഭയുടെ കൈവശത്തിൽ തന്നെയാണുള്ളത്. പൂമ്പാറ്റയുടെ പ്രസിദ്ധീകരണം പാടെ നിലച്ചിട്ട് ഇപ്പോൾ 11 വർഷമായി. ഇങ്ങനെയൊരു നീണ്ട ഇടവേള പൂമ്പാറ്റയുടെ കഴിഞ്ഞ ജന്മങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.
പൂമ്പാറ്റയുടെ പ്രസാധനം സൂര്യപ്രഭ പുനരാരംഭിക്കുമോ? അല്ലെങ്കിൽ മറ്റൊരു പ്രസാധകന്റെ കൈകളിലൂടെ പൂമ്പാറ്റ വീണ്ടും ചിറകുവിടർത്തുമോ? മനസ്സിൽ ഒത്തിരി പ്രതീക്ഷകളും നിറച്ചുവെച്ച് ആകാംക്ഷയോടെ നമ്മളിപ്പോഴും കാത്തിരിക്കുന്നു......!
പൂമ്പാറ്റ എന്ന ബാലപ്രസിദ്ധീകരണത്തെ ഒരു വികാരമായി മനസ്സിൽ കൊണ്ടു നടക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ള കുറേ പൂമ്പാറ്റപ്രേമികൾ ഒത്തുചേരുന്ന അപൂർവ്വസുന്ദരമായ ഒരു കൂട്ടായ്മയാണ് 'പൂമ്പാറ്റ മാഗസിൻ' (Poompatta Magazine) എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പ്. തങ്ങളുടെ ജീവിതത്തിലെ അനവദ്യസുന്ദരമായ പൂമ്പാറ്റക്കാലത്തെ ഓർത്തെടുത്തെഴുതുന്ന മധുരതരമായ ഓർമ്മക്കുറിപ്പുകളാലും അത്യപൂർവ്വങ്ങളായ സുന്ദരചിത്രങ്ങളാലും സമ്പന്നമാണ് പൂമ്പാറ്റ ഗ്രൂപ്പിലെ ഓരോ പോസ്റ്റും. പൂമ്പാറ്റയുടെ താളുകളിലൂടെയുള്ള ഒരു സ്വപ്നസഞ്ചാരം പോലെ!
പൂമ്പാറ്റ ഗ്രൂപ്പിലേക്കുള്ള ലിങ്ക്:
https://www.facebook.com/groups/1976669665950850/
മുച്ചൂർകാവ് ഭഗവതി ക്ഷേത്രം
ചരിത്രം
വൈക്കം റോഡില്‍ ഉദയംപേരൂരില്‍ വലിയകുളത്തിനു പടിഞ്ഞാറു ഭാഗത്തായി കിഴക്കോട്ടുദര്‍ശനമായി ശ്രീ മുച്ചൂര്‍കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു പുരാതനമായ ചാത്തമംഗലത്ത് മനവക നാലു ക്ഷേത്രങ്ങളില്‍ ഒന്നായ ഈ പ്രധാന ക്ഷേത്രത്തിന്‍റെ കാലപഴക്കം കൃത്യമായി തിട്ടപെടുത്താന്‍ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ക്ഷേത്രത്തിലെ പൂജാതികര്‍മ്മങ്ങള്‍ നടത്തിപോന്നത് ചാത്തമംഗലത്ത് മനയിലെ തായ്‌വഴിയില്‍ മൂത്ത തിരുമേനിമാരായിരുന്നു.പണ്ട് ഈ ക്ഷേത്രത്തിലെ കിഴക്ക്,വടക്ക്,പടിഞ്ഞാറു ഭാഗങ്ങളില്‍ ഘോരവനങ്ങളോടുകൂടിയ സര്‍പ്പകാവുകള്‍ ആയിരുന്നു.പകല്‍ സമയത്തുപോലും ഇതിലേ വഴിനടക്കുമ്പോള്‍ ജനങ്ങള്‍ ഭയപെട്ടിരുന്നു.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അയിത്താചാരങ്ങളും,അടിമത്തങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഇവിടെയുള്ള കാട്ടില്‍ നിന്നും പച്ചമരുന്നുകളും മറ്റും ശേഖരിച്ചു ഇവിടെയുള്ള താഴ്ന്നജാതിക്കാരായ ജനങ്ങളും മറ്റും ഉപജീവനം കഴിച്ചിരുന്നു. പുലയസമുധായത്തില്‍ പെട്ട ഒരു സ്ത്രീ പച്ചമരുന്നുശേഖരിക്കാന്‍ കാട്ടില്‍ കയറുകയും ദിക്ക് അറിയാതെ നടന്ന് ക്ഷേത്രശ്രീകോവിലിനടുത്ത് എത്തിചേരുകയും ക്ഷേത്രത്തില്‍ നിന്നും പൂജ കഴിഞ്ഞിറങ്ങിയ തിരുമേനിയുടെ കണ്മുന്‍പില്‍ ചെന്നുപെടുകയും ചെയ്തു പുലയസ്ത്രീ ക്ഷേത്രം തീണ്ടിയതിനാല്‍ ഇതു “നിങ്ങള്‍ക്ക് ഇരിക്കട്ടെ “എന്നുപറഞ്ഞു തിരുമേനി ക്ഷേത്രത്തില്‍ പൂജയോ ആരാധനയോ നടത്തിയില്ല .ആനേക വര്‍ഷംപൂട്ടികിടന്ന ഈ ക്ഷേത്രത്തിനു കാലപഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ചു. അങ്ങനെ അടഞ്ഞ ക്ഷേത്രപരിസരം “തെങ്ങാച്ചിറ” യെന്നാണ് അറിയപെട്ടത് ക്ഷേത്രത്തിന്റെ ശ്രീകോവിലും മറ്റും ചിതലുകള്‍ കൊണ്ടുമൂടാന്‍ തുടങ്ങി “മുച്ചൂര്‍” എന്നത് “ചിതല്‍” എന്നാണു അര്‍ത്ഥമാക്കുന്നത്. ചിതല്‍ കൊണ്ടുമൂടിയ ക്ഷേത്രമാണ് പിന്നീട് മുച്ചൂര്‍കാവ് ക്ഷേത്രം എന്നറിയപ്പെട്ടത്.
ശ്രീകോവിലും മറ്റും ഇടിഞ്ഞുവീഴുകയും,തറയും പീഠവും മാത്രം അവശേഷിക്കുകയും ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭാഗം കാടുകയറുകയും ചെയ്തു.
ആ സമയം ഈ പ്രദേശത്തുള്ള ആളുകള്‍ക്ക് വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വന്നു മരിക്കാന്‍ തുടങ്ങി.തുടര്‍ന്ന് വടക്കേതില്‍ചിറ കുഞ്ഞന്‍ മൈലന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന പ്രശ്നവിധിയില്‍ ക്ഷേത്രം പരിപാലിക്കണമെന്നും പൂജാകര്‍മ്മങ്ങള്‍ ഇല്ലാത്തതിനാല്‍ ദേവി ഭൂമിക്കടിയിലെക്ക് താഴ്ന്നു പോയികൊണ്ടിരിക്കുകയാനെന്നും ഭൂമിക്കടിയില്‍ നിന്നും ദേവിയെ ഏടുത്തു പുന:പ്രതിഷ്ഠ നടത്തി അല്ലാത്തപക്ഷം ഇവിടുത്തെ പുലയര്‍ക്കു നാശം സംഭവിക്കുമെന്നും നാട് തന്നെ നശിച്ചുപോകാന്‍ സാധ്യത ഉണ്ടെന്നും അങ്ങനെ പാഴൂര്‍ പടിപ്പുരക്കലെ പ്രശ്നവിധിയില്‍ ഭൂമി കുഴിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു.ദിവസങ്ങള്‍ നീണ്ടുനിന്ന വൃതാനുഷ്ടാനങ്ങളോടെ ഭൂമിപൂജ നടത്തി ഭൂമികുഴിക്കാനുള്ള നടപടികള്‍ തുടങ്ങി .രണ്ടാൾ താഴ്ചയിൽ കുഴിയെടുത്തപ്പോള്‍ കക്കയും,ചിപ്പിയും കാണുകയും കുഴിയില്‍ വെള്ളം നിറയുകയും കുഴിയെടുക്കല്‍ നിറുത്തിവയ്ക്കുകയും തന്ത്രി പൂജാവിധികള്‍ തുടങ്ങുവാന്‍ തയ്യാറെടുക്കുകയും ചെയ്തു .അങ്ങനെ പൂജാദ്രവ്യങ്ങളുമായി കുഴിയില്‍ ഇറങ്ങിയ ശാന്തിക്കാരന് ദേഹഅസ്വസ്ഥത അനുഭവപ്പെടുകയും പൂജ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാതെ വരികയും ചെയ്തു .
തുടര്‍ന്നു പിറ്റേദിവസം പൂജതുടങ്ങിയപ്പോള്‍ കുഴിയിലെ വെള്ളം കുറഞ്ഞു വന്നു.കര്‍മ്മിയുടെ നിര്‍ദേശപ്രകാരം കുടുംബത്തിലെ പ്രധാനികളില്പെട്ട ചിലര്‍ കുഴിയില്‍ ഇറങ്ങി തപ്പുവാനും എന്ത് കയ്യില്‍ കിട്ട്യാലും വിടരുത് എന്നും വഴുതിപോയാല്‍ അത് ഗംഗയുടെ അടിത്തട്ട് വരെ പോകുമെന്നും തന്ത്രി നിര്‍ദേശിച്ചു.അപ്രകാരം കുഴിയില്‍ ഇറങ്ങി തപ്പിയവരില്‍ ഇളമനക്കല്‍ കണ്ണന്‍ എന്നയാളുടെ കയ്യില്‍ എന്തോ തടയുകയും അദ്ദേഹം അത് മുറുകെ പിടിക്കുകയും ചെയ്തു.ആ സമയം കയ്യില്‍ കിട്ടിയ ദേവിവിഗ്രഹം അതിശക്തിയില്‍ പിടിക്കുകയും കണ്ണന്റെ കൈവിരലുകള്‍ മുറിഞ്ഞു രക്തം ധാരധാരയായി ഒഴുകുകയും ചെയ്തു .വെള്ളത്തില്‍ നിന്നും കരയില്‍ കൊണ്ടുവന്ന വിഗ്രഹത്തില്‍ നിന്നും രക്താഭിഷേകം നടത്തിയരീതിയില്‍ കാണപെടുകയും ഉടന്‍ ചുവന്ന പാട്ടില്‍ പൊതിഞ്ഞു വിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചാത്തമംഗലത്ത് മനയില്‍ എത്തിക്കുകയും തുടര്‍ന്നു ഗ്രാമന്തരങ്ങള്‍ ചുറ്റി ക്ഷേത്രത്തില്‍ എത്തിച്ചേരുകയും മനക്കലെ പിന്തലമുറക്കാരനായ ഗുപ്തന്‍ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠ നിര്‍വഹിക്കുകയും ചെയ്തു പിന്നീട് ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല കുഞ്ഞന്‍ മൈലനും കുടുംബക്കാര്‍ക്കും ആയിരുന്നു.ആത്മീയകാര്യങ്ങളില്‍ വലിയ പരിജ്ഞാനം ഇല്ലാതിരുന്ന ഇവര്‍ക്ക് ചാത്തമംഗലത്ത് മനയിലെ നിര്‍ദേശാനുസരണം നടക്കാവില്ലത്ത് നാരായണന്‍ ഇളയിതിനെ കൊണ്ട് മാസത്തില്‍ ഒരിക്കല്‍ ഉള്ള കളമെഴുത്ത് പാട്ടും മറ്റും സര്‍പ്പങ്ങള്‍ക്കായി നടത്തിപ്പോന്നു.എന്നാല്‍ 1982-1983 കാലമായപ്പോള്‍ ക്ഷേത്രം വീണ്ടും ക്ഷയിച്ചുതുടങ്ങി തുടര്‍ന്ന് കുടുംബകാരണവരായ കുഞ്ഞന്‍ മൈലനും കുടുംബക്കാരനെ വിളിച്ചുകൂട്ടി ക്ഷേത്രം കേരള പുലയ മഹാസഭ 95 ആം നമ്പര്‍ ശാഖയ്ക്ക് കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ 1983ല്‍ പുലയമാഹാസഭ കമ്മിറ്റി രൂപീകരിക്കുകയും ക്ഷേത്രകാര്യങ്ങള്‍ കമ്മിറ്റി നോക്കിപോരുകയും ചെയ്തു.
1984 ല്‍ ജോതിഷ പണ്ഡിതനായ ചോറ്റാനിക്കര
എം.ആര്‍ രാമകൃഷ്ണന്‍ ജോത്സ്യന്‍ നേതൃത്വത്തില്‍ നടന്ന അഷ്ടമംഗല പ്രശ്നത്തില്‍ ദേവിയുടെ മൂലവിഗ്രഹത്തിനു അംഗഭംഗം സംഭവിച്ച വിവരം തെളിയുകയും ചെയ്തു പീഠത്തിന്‍റെ ജീര്‍ണ്ണിച്ച അവസ്ഥയും പ്രശനത്തില്‍ വന്നു തുടര്‍ന്ന് പുനപ്രതിഷ്ഠക്കു ശേഷം മൂലവിഗ്രഹം ഗംഗയില്‍ സമര്‍പ്പിച്ചതോടെ ക്ഷേത്രചൈതന്യം പഴയ സ്തിതിയില്‍ ആയി.
കടപ്പാട്
ഉദയംപേരൂർ
# 1197 ചിങ്ങം 1
പ്രാണനേക്കാൾ വലുതാണ് പിറന്നനാടിൻ്റെ മാനവും സ്വാതന്ത്രവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവനും വ്യാർത്ഥമാകാതിരിക്കാൻ
" ഒരേ ഒരുന്ത്യാ ഒരൊറ്റ ജനത "
ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട് ഉണ്ടായിരുന്നു ലണ്ടൻ-കൽക്കട്ട ബസ്
ഇതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു. ഡബിൾ ഡെക്കർ ബസ് ആയിരുന്ന ഇതിനെ വിളിച്ചിരുന്നത് ആൽബെർട്ട് എന്നായിരുന്നു. പതിനൊന്നു രാജ്യങ്ങളിൽക്കൂടി ആയിരുന്നു ഇതിന്റെ യാത്ര.
ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. അതൊരു ഒന്നൊന്നൊന്നര യാത്രയായിരുന്നില്ലേ?
ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 51 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഈ സമയത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ ഏതൊക്കെ എന്നല്ലേ? ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.
വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയിൽ സമയമുണ്ടായിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു.
ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്ക് എത്രയാണ് ചിലവെന്നോ? ആദ്യ യാത്രക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്ജ് , ഇപ്പോഴത്തെ ഏകദേശം 8,000രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. ഇപ്പോൾ ഒരു ലണ്ടൻ-കൊൽക്കത്ത യാത്ര നടത്തുകയാണെങ്കിൽ എത്രയായിരിക്കും ചെലവ് എത്രയായിരിക്കും.. ഊഹിക്കാമോ?
കടപ്പാട് - തിരുകൊച്ചി