Kottayam news live

Kottayam news live

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottayam news live, Media/News Company, .

29/03/2021

കോട്ടയത്തിന്റെ ആകാശ പാതയ്ക്ക് എന്ത് പറ്റി?
https://www.facebook.com/watch/?v=131541138910634

29/10/2020

ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തയതോടെ തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തിനും സുരക്ഷ ശക്തമാക്കി പൊലീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായതോടെ വിവിധ പ്രതിപക്ഷ സംഘടനകൾ എകെജി സെന്‍ററിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി.

എകെജി സെന്‍ററിന് മുന്നിൽ വലിയ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. കൂട്ടം കൂടി നിൽക്കുന്ന ആളുകളെ എല്ലാം ഒഴിപ്പിക്കുന്നുണ്ട്. ഡിസിപി ദിവ്യ ഗോപിനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്‍ററിന് മുന്നിൽ പൊലീസിനെ അണിനിരത്തി മുൻകരുതൽ ഒരുക്കിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോൾ അടക്കം നിലവിലുള്ളതിനാൽ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം.

സാധാരണ പ്രതിഷേധങ്ങളുടെ കേന്ദ്രമാകാറില്ല എകെജി സെന്‍റര്‍. പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലവിലുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം എന്നാണ് അറിയുന്നത്. റോഡുകൾ ബാരിക്കേഡ് വച്ച് അടക്കുന്നത് അടക്കമുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം മുതിര്‍ന്ന നേതാക്കളൊന്നും എകെജി സെന്‍ററിൽ ഇല്ലെന്നാണ് വിവരം.

15/10/2020

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദ കേസിൽ നിയമനം നൽകിയ കെഎസ്ഐടിഎല്‍ എംഡിക്കെതിരെ അന്വേഷണം നടത്താതെ പൊലീസ്.

മതിയായ പരിശോധനയില്ലാതെ നിയമനം അംഗീകരിച്ചതും ശമ്പളം ഇനത്തിൽ കണ്‍‍സൾട്ടൻസിക്ക് 20ലക്ഷം രൂപ നൽകിയതും കെഎസ്ഐടിഎല്ലാണ്. സ്വപ്നയുടെ നിയമനത്തിന് വഴിവിട്ട് സഹായിച്ചുവെന്ന് സർക്കാർ കണ്ടെത്തിയ എം ശിവശങ്കറിലേക്കും അന്വേഷണം നീങ്ങിയിട്ടില്ല.

വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഎല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. സ്വപ്നയുടെ കണ്‍സൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെയും റിക്രൂട്ട്മെന്‍റ് നടത്തിയ വിഷൻടെക്കിനെയും പഴിചാരുമ്പോൾ കെഎസ്ഐടിഎൽ എംഡി എന്ത് പരിശോധന നടത്തിയെന്നതിൽ ഇതുവരെ അന്വേഷണം നീങ്ങിയിട്ടില്ല. വിഷൻടെക്കിന്‍റെ നടപടികൾ പൂർത്തിയായി കെഎസ്ഐടിഎൽ എംഡി ജയശങ്കർ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ജയശങ്കർ പ്രസാദിന്‍റെ റിപ്പോർട്ടിംഗ് ഓഫീസർ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ആയിരുന്നു.

ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ സ്വപ്നക്ക് കെഎസ്ഐടിഎല്ലിൽ കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ശിവശങ്കറിന്‍റെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിൽ മാസം ഒരുലക്ഷത്തി ഏഴായിരം രൂപ ശമ്പളം ലഭിക്കുന്ന കരാർ നിയമനം നേടിയതിലും ഗൂ‌‌ഢാലോചനക്കുറ്റം നിലനിൽക്കും. എന്നാൽ കെഎസ്ഐടിഎൽ എംഡിയിലേക്കും ശിവശങ്കറിലേക്കും നീങ്ങുന്ന ഒരന്വേഷണവും കന്‍റോണ്‍മെന്‍റ് പൊലീസ് നടത്തിയിട്ടില്ല.

കെഎസ്ഐടിഎൽ എംഡി ജയശങ്കർ പ്രസാദാണ് നിലവിൽ സ്വപ്നയുടെ വ്യാജ ബിരുദ കേസിലെ പരാതിക്കാരൻ.വാദി തന്നെ പ്രതിയാകുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ സ്വപ്നക്ക് ജോലി നൽകിയ കെഎസ്ഐടിഎല്ലിലേക്കും ശിവശങ്കറിലേക്കും നീങ്ങാതെ സ്വപ്നക്കെതിരെ വ്യാജ രേഖ ചമയ്ക്കൽ മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. ഇരുപത് ലക്ഷം രൂപയാണ് സ്വപ്നയുടെ സേവനത്തിന് കെഎസ്ഐടിഎൽ കണ്‍സൾട്ടൻസിയായി പിഡബ്ള്യുസിക്ക് നൽകിയത്. വിജിലൻസ് അന്വേഷണത്തിന് കമ്മീഷണർ ശുപാർശ ചെയ്തെങ്കിലും പൊലീസ് മേധാവി ഇതിൽ തീരുമാനമെടുത്തിട്ടില്ല.

14/10/2020

തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് ഉപാധികളില്ലാതെ പോകുന്നുവെന്നും, എംപി സ്ഥാനം രാജി വയ്ക്കുന്നുവെന്നും പ്രഖ്യാപിച്ച ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയാണ്. കെ എം മാണിയുടെ ആത്മാവിനെ ചതിക്കുകയായിരുന്നു ജോസ് കെ മാണി. ജോസ് ഞങ്ങളെ പിന്നിൽ നിന്ന് കുത്തി. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകൾ കൊണ്ടാണ് പാലാ തെരഞ്ഞെടുപ്പിൽ തോറ്റതെന്നും ചെന്നിത്തല തുറന്നടിച്ചു.

പത്ത് മുപ്പത്തിയഞ്ച് വർഷക്കാലം യുഡിഎഫിനൊപ്പം അനിഷേധ്യനായി നിന്ന നേതാവാണ് കെ എം മാണി. അദ്ദേഹത്തിനൊരു പ്രശ്നം വന്നപ്പോൾ നെഞ്ചുംകൊടുത്ത് കൂടെ നിന്നത് കേരളത്തിലെ യുഡിഎഫ് പ്രവർത്തകരാണ്. എല്ലാ തരത്തിലും മാണിസാറിന് പ്രതിരോധം തീർത്തത് യുഡിഎഫുകാരാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനാണ് കെ എം മാണി ആഗ്രഹിച്ചത്. ആ ആഗ്രഹത്തിന് എതിരായാണ് ഇപ്പോൾ ജോസ് കെ മാണി മറുകണ്ടം ചാടിയിരിക്കുന്നത്. നേരത്തേതന്നെ ജോസ് കെ മാണി ഇടതുബാന്ധവം സ്വപ്നം കണ്ടിരുന്നെന്ന് ചെന്നിത്തല ആരോപിക്കുന്നു. ''ഇടയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് സ്ഥാനം നൽകേണ്ടി വന്നപ്പോൾ, ഇടതുമുന്നണിയുമായി കൂട്ടുകൂടിയത് മറക്കരുത്. അന്ന് മുതൽ തന്നെ ഇടതുമുന്നണിയുമായി ജോസ് കെ മാണി ബന്ധം സ്വപ്നം കണ്ടിരുന്നു''വെന്ന് ചെന്നിത്തല.

കെ എം മാണിയെ കള്ളനെന്ന് വിളിക്കുകയും വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തവരാണ് ഇടതുമുന്നണിയിലുള്ളവർ. എല്ലാ രാഷ്ട്രീയമര്യാദകളും ലംഘിച്ചാണ് ഇടതുമുന്നണി കെ എം മാണിക്ക് എതിരെ കള്ളപ്രചാരണം നടത്തിയത്. അവർക്കൊപ്പം പോകുന്നതിലൂടെ കെ എം മാണി നടത്തിയത് രാഷ്ട്രീയവഞ്ചനയാണ്. ''ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ ഇടത് മുന്നണി സഭയിൽ ചെയ്തത് ഓർമയില്ലേ? കെ എം മാണിയെ നിയമസഭയിൽ അപമാനിച്ചത് ഇടത് മുന്നണിയാണ്. എന്നിട്ടും അവർക്കൊപ്പം അദ്ദേഹത്തിന്‍റെ മകൻ പോകാൻ തീരുമാനിക്കുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണ്? ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം ഇതിലൂടെ പുറത്തുവരികയാണ്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയും. പറയുന്ന കാര്യങ്ങളിൽ ഇടതുമുന്നിക്ക് ആത്മാർത്ഥതയില്ല. മുങ്ങുന്ന കപ്പലാണ് എൽഡിഎഫ്'', എന്ന് ചെന്നിത്തല ആഞ്ഞടിക്കുന്നു.

ഇങ്ങനെ ഒരു കച്ചിത്തുരുമ്പിൽ പിടിച്ച് കയറാനൊന്നും ഇടതുമുന്നണിക്കാവില്ലെന്ന് ചെന്നിത്തല പറയുന്നു. മാണിയോട് ഇടതുമുന്നണി മാപ്പ് ചോദിക്കണം. രാജ്യസഭാ സീറ്റിൽ മാത്രമേ ഇവർക്കൊക്കെ ധാർമികത പറയാനുള്ളൂ? ചാഴിക്കാടനും റോഷിക്കും ജയരാജനും ഒന്നും ധാർമികതയില്ലേ? ഇവരും രാജിവയ്ക്കണ്ടേ? - ചെന്നിത്തല ചോദിക്കുന്നു.

'മാണി സി കാപ്പനുമായി രാഷ്ട്രീയചർച്ചയില്ല', ഹസ്സനെ തള്ളി ചെന്നിത്തല

യുഡിഎഫിൽ വരാൻ താല്പര്യമറിയിച്ച് മാണി സി കാപ്പൻ പ്രതിപക്ഷനേതാവുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തിയ യുഡിഎഫ് കൺവീനർ എം എം ഹസ്സനെ തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പനുമായി പല തരത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയചർച്ച നടത്തിയിട്ടില്ല. കെ എം മാണി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു തീരുമാനം എടുക്കില്ലായിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയതും താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്നും ചെന്നിത്തല ജോസ് കെ മാണിയെ ഓർമിപ്പിക്കുന്നു.

പാലാ പോര് മുറുകും

ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ പാലാ സീറ്റ് ആർക്കെന്ന തർക്കവും മുറുകുകയാണ്. പാലായെ ചൊല്ലി മാണി സി കാപ്പൻ ഉടക്കി നിൽക്കുന്നു. സീറ്റ് ഏറ്റെടുത്താൽ മുന്നണി വിടുമെന്ന് കാപ്പൻ അറിയിച്ചുവെന്ന് വെടിപൊട്ടിച്ച് യുഡിഎഫ് കൺവീനർ രംഗത്തെത്തിയിരുന്നു. ജോസ് ഇടതുപ്രവേശം പ്രഖ്യാപിച്ച ഉടനായിരുന്നു ഹസ്സന്റെ വെളിപ്പെടുത്തൽ. എന്നാൽ അത്തരം വാർത്തകർ നിഷേധിച്ച മാണി സി കാപ്പനും എൻസിപി നേതൃത്വവും ഇടത് മുന്നണിയിൽ ഉറച്ച് നൽക്കുമെന്നും വ്യക്തമാക്കി.

എന്നാൽ പാലാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം മാണി സി കാപ്പൻ സജീവമാക്കുന്നുണ്ട്. ശരത്പവാറിനെ അടക്കം ഇടപെടീപ്പിച്ചാണ് കാപ്പന്‍റെ നീക്കം. ഇതിൽ എൻസിപിക്കുള്ളിലും ഭിന്നത കനക്കുകയാണ്. പാലാ വിഷയം അനവസരത്തിലാണെന്നാരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ തന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ പാലായും സിപിഐ മത്സരിച്ച കാഞ്ഞിരപ്പള്ളി ഉൾപ്പടെ 12 സീറ്റുകളും ജോസ് കെ മാണിക്ക് നൽകാമെന്നാണ് സിപിഎം ധാരണ. തദ്ദേശതെര‌ഞ്ഞെടുപ്പിൽ നേരത്തെ മത്സരിച്ച എല്ലാ സീറ്റിലും ജോസ് വിഭാഗം മത്സരിക്കും. സിപിഎം മത്സരിച്ച ചില സീറ്റുകളും ജോസ് കെ മാണി വിഭാഗത്തിന് നൽകും.

Photos from Kottayam news live's post 10/10/2020

തിരുവനന്തപുരം: അശ്ലീലയൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്.

ഇവർക്ക് ഇന്നലെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.

സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി. നിയമവും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്, അതില്ലാതാകുമ്പോള്‍ നോക്കി നിൽക്കാനാകില്ല, സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല പ്രതികളുടെ പ്രവർത്തിയെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി- 3 വിധിച്ചു. ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ വിജയ് പി. നായർ‍ക്കതെിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. പക്ഷെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം നടന്നിട്ടില്ലെന്നുമുള്ള വിജയ് പി നായരുടെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. പക്ഷേ, സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വിജയ് പി നായർ ഇപ്പോഴും റിമാൻഡിലാണ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

10/10/2020

മുബാറക് പാഷയെ ശ്രീനാരായണ സർവകലാശാല വിസി ആയി നിയമിച്ചതിനെച്ചൊല്ലി ഇടത് അധ്യാപക സംഘടനകൾക്കിടയിലും മുറുമുറുപ്പ്. കെ.ടി.ജലീലിന്‍റെ മാത്രമല്ല, രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാർശകൾ പാഷയ്ക്ക് തുണയായി എന്നാണ് സൂചന. വിസി ആയിരിക്കാൻ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വർഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.

കോഴിക്കോട് ഫറൂക്ക് കോളജ് പ്രിൻസിപ്പലായിരിക്കെ എസ്എഫ്ഐയുടെയും ഇടത് അധ്യാപകസംഘടനകളുടെയും ശത്രുപക്ഷത്തായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായാണ് സർവ്വകലാശാലയിലെ കോളേജ് ഡെവലപ്‍മെന്‍റ് കൗൺസിൽ ഡയറക്ടറായത്. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗൾഫാർ മുഹമ്മദിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാൻ നാഷണൽ യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ. ഗൾഫാറിനൊപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി ആകാൻ പാഷയ്ക്ക് തുണയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധമായിരുന്നു മറ്റൊരു ഘടകം.

പരസ്യപ്രതികരണത്തിനില്ലെങ്കിലും പാഷയെ വിസിയാക്കിയതിൽ ഇടത് കോളേജ് അധ്യാപക സംഘടനകൾക്ക് കടുത്ത എതിർപ്പുണ്ട്. സർവ്വകലാശാല രൂപീകരണഘട്ടത്തിൽ, കോർഡിനേറ്ററായിരുന്ന ജെ പ്രഭാഷ്, കാലിക്കറ്റ് വിസിയായി പരിഗണിച്ചിരുന്ന കെ എം സീതി എന്നിവരുടെ പേരുകളായിരുന്നു അവരുയർത്തിയത്. എന്നാൽ ഇടതുപക്ഷവുമായി മാനസികഐക്യം പോലുമില്ലാത്ത പാഷയെ വിസിയാക്കിയതിൽ AKGCT, AKPCTA പ്രവർത്തകർക്ക് പ്രതിഷേധമുണ്ടെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

വിസിയാകാൻ 10 വർഷം പ്രൊഫസർ പദവിയിലിരിക്കണമെന്ന ചട്ടമുണ്ട്. പാഷയുടെ, പ്രിൻസിപ്പലായുള്ള പരിചയവും മറ്റ പ്രവർത്തനപരിചയവും ഇതിന് തുല്യമായി കാണാമെന്നതാണ് സർക്കാരിന്‍റെ വിശദീകരണം. ഏതായാലും യോഗ്യതയല്ലായിരുന്നു ശ്രീ നാരായണഗുരു സർവ്വകലാശാലയിലെ പ്രഥമ വിസി തെരഞ്ഞെടുപ്പിൽ മുഖ്യമെന്ന ആരോപണം ബലപ്പെടുകയാണ്.

03/10/2020

ഹത്രാസിൽ എത്തി യുവതിയുടെ കുടുംബത്തെ കാണാൻ രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കും യുപി പൊലീസ് അനുമതി നൽകി. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം അഞ്ച് പേർക്ക് കൂടി ഹത്രാസ് ​ഗ്രാമത്തിലേക്ക് പോകാമെന്നും യുപി പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്നും അണികളെ യാത്രാമധ്യേ അഭിസംബോധന ചെയ്യരുതെന്നും രാഹുലിനോടും പ്രിയങ്കയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് കെസി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞൻ ചൌധരി എന്നിവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

മുപ്പതോളം എംപിമാരുമായി എത്തിയ രാഹുൽ ​ഗാന്ധിയെ ദില്ലി-നോയ്ഡ ഫ്ളൈ വേയ്ക്ക് സമീപം വച്ചാണ് യുപി പൊലീസ് തടഞ്ഞത്. പ്രിയങ്ക ഡ്രൈവ് ചെയ്ത കാറിലാണ് രാഹുൽ ദില്ലിയിൽ നിന്നും നോയ്ഡ് ഫ്ളൈവേയിലേക്ക് എത്തിയത്. ഹത്രാസ് ​ഗ്രാമത്തിലേക്ക് കടത്തി വിടുന്ന കാര്യത്തിൽ യുപി പൊലീസും കോൺ​ഗ്രസ് നേതാക്കളും തമ്മിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. എംപിമാരുടെ സംഘം രാഹുലിനൊപ്പം ബസിലാണ് എത്തിയത്.

അതേസമയം ഉത്ത‍ർപ്രദേശിലെ ഹത്രാസിൽ യുവതി കൊലപ്പെട്ട സംഭവം കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ഉത്ത‍ർപ്രദേശ് പൊലീസ് മേധാവി. കേസ് കൈകാര്യം ചെയ്തതിൽ ഹത്രാസിലെ പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഉത്ത‍ർ പ്രദേശ് ഡിജിപി പറഞ്ഞു.

ഹൈക്കോടതിയുടെ നിലപാട് കൂടി പരിഗണിച്ചാണ് വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്തതെന്നും യു.പി ഡിജിപി എച്ച്.സി.അവസ്തി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്തിമ റിപ്പോർട്ട് നാളെ കിട്ടുമെന്നും റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപ്പെട്ട പെൺകുട്ടിയുടെ പിതാവുമായി യുപി അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ച‍ർച്ചകൾക്ക് ശേഷം സംസാരിക്കുയായിരുന്നു എച്ച്.സി.അവസ്തി.

02/10/2020

മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം മലയാളികൾ മറന്നാലും അതിൽ പാടിഅഭിനയിച്ച അരിസ്റ്റോ സുരേഷിനെ ആരും മറക്കില്ല ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു സിനിമ വൈകിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തിയത് അതുപോലെ ഇതാ ഒരാൾ കൂടി അദ്ദേഹത്തിന് കൂട്ടായി എത്തുകയാണ് അൻപത് വയസ്സ് ആയപ്പോഴാണ് താരം വിവാഹിതനാകുന്നത് തിരുവനന്തപുരത്ത് പോസ്റ്റർ ഒട്ടിച്ചു ചുമട് എടുത്തും നടക്കുന്നതിനിടയിലും ചെറു കവിതകൾ എഴുതിയിരുന്ന സുരേഷ് അവയ്ക്ക് താളം നൽകി പാടി കാസറ്റും ഇറക്കിയിട്ടുണ്ട് അപ്പോഴൊന്നും മലയാളികളുടെ താരമായി സുരേഷ് മാറിയില്ല.

എന്നാൽ ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം കടന്നുവന്നു പോലീസ് സ്റ്റേഷനിൽ അരിസ്റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പർ ഹിറ്റായി ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്റ്റോ സുരേഷിന്റെ ജീവിതവും മാറി എന്നാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിവാഹിതനാകാൻ പോകുന്നു എന്ന തരത്തിൽ വന്ന വാർത്ത ശരിയാണ് എന്നാൽ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നാണ് താരം പറയുന്നത് അതുകൊണ്ടുതന്നെ തന്റെ പ്രണയിനിയെ പറ്റി കൂടുതൽ ഇപ്പോൾ പറയാനാകില്ല പ്രണയം മുൻപും പലരോടും തോന്നിയിട്ടുണ്ട് എന്നാൽ ആ പ്രണയം സ്വന്തമാക്കാനുള്ള അർഹത തനിക്ക് ഇല്ല എന്ന് തോന്നിയതിനാൽ പിൻമാറുകയായിരുന്നു എന്ന് സുരേഷ് വ്യക്തമാക്കി തിരുവനന്തപുരം ജില്ലയിലെ അരിസ്റ്റോ ജംഗ്ഷനാണ്.

താരത്തിന്റെ സ്ഥലം പേരിന് കൂടെ ചേർക്കാൻ വലിയ വലിയ കാരണങ്ങൾ ഇല്ലാത്തതിനാൽ ആകണം സുരേഷിന്റെ കൂടെ അരിസ്റ്റോയുടെ പേര് ചേർക്കാൻ തീരുമാനിച്ചത് അങ്ങനെയാണ് അരിസ്റ്റോ സുരേഷ് എന്ന പേര് അദ്ദേഹം സ്വന്തം പേര് ആക്കിയത് ചെറുപ്പത്തിലെ സിനിമയും പാട്ടും ആയിരുന്നു സുരേഷിന്റെ മനസ്സിൽ ഉണ്ടായിരുന്നത് കോളാമ്പി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നത് അമ്മയും അഞ്ച് സഹോദരിമാരും ഉണ്ട് സുരേഷിന് അവരെയെല്ലാം കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതിനു ശേഷം ഒരുപാട് കല്യാണ ആലോചനകൾ വന്നിരുന്നു എന്ന് സുരേഷ് തന്നെ പറയുന്നു ഇതിനിടെ വാട്സാപ്പിലൂടെ വധു സുരേഷിനെ തേടിയെത്തിയത് പണ്ട് ചലച്ചിത്ര മേളയ്ക്ക് എത്തുന്ന സാധനങ്ങൾ സുരേഷും കൂട്ടരും ലോറിയിൽ നിന്ന് ഇറക്കിയിട്ടുണ്ട് ഇപ്പോൾ ചലച്ചിത്രമേളയിലെ വിഐപി പ്രതിനിധിയാണ് അദ്ദേഹം ബിഗ് ബോസിലുടെയും അദ്ദേഹം ഏറെ ശ്രദ്ധനേടിയിരുന്നു.

തിരുവനന്തപുരം കണ്ണേറുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് പണ്ടുകാലം മുതലേ പാട്ട് ഇഷ്ടമായിരുന്നു മേശമേൽ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടെ ഉണ്ടായിരുന്നു താളമിട്ട് പാട്ടും പാടി എട്ടാം ക്ലാസിൽ മൂന്നുവട്ടം ഇരുന്നപ്പോൾ പഠനത്തോട് വിടപറഞ്ഞു എസ് എൻ വി സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ മനസുനിറയെ പാട്ടും സിനിമയും മാത്രമായിരുന്നു പിന്നീട് തൊഴിലിന് ഇടയിലും കിട്ടുന്ന സമയത്തും എല്ലാം പാട്ടെഴുത്ത് തുടർന്നു അദ്ദേഹത്തിന്റെ വധുവിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം നാടൻ പാട്ടുകള്‍ പാടി ശ്രദ്ധേയനുമാണ്. ഇപ്പോള്‍ തനിക്കൊരു പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

തനിക്കൊരു പ്രണയമുണ്ടെന്നും ഇപ്പോള്‍ ചെയ്യുന്ന സിനിമ കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് വ്യക്തമാക്കിയിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവെച്ചിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിനിയാണ് യുവതിയെന്നും 36 വയസ്സുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. ആക്ഷൻ ഹീറോ ബിജുവിന്‍റെ സെറ്റിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അരിസ്‌റ്റോ സുരേഷ്. നിത്യാ മേനോനാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്

30/09/2020

ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു, ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടെതാണ്വി വിധി, ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല . സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്.

ഉത്തര്‍പ്രദേശിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേര്‍ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി.

1992 ഡിസംബര്‍ 6 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാൻ കമ്മീഷന്‍റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസിൽ വിധി എന്നതും ശ്രദ്ധേയമാണ്.

മസ്ജിദ് തകര്‍ത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ൽ വിധിക്കുകയായിരുന്നു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.

29/09/2020

ബാറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാക്കി എക്സൈസ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ സ്വീകരിച്ച നടപടികളടക്കം ചൂണ്ടികാട്ടിയാണ് എക്സൈസ് വകുപ്പിന്റെ നീക്കം

29/09/2020

ലൈഫ് മിഷനിലൂടെ കിട്ടുന്ന വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് ഒരു പെൺകുട്ടി എഴുതിയത് എന്ന പേരിൽ ഫേസ്ബുക് പോസ്റ്റ്
പ്രചരിച്ചതോടെ പെൺകുട്ടിയെ റോഡരികിൽ കാത്തിരുന്ന് അനിൽ അക്കര എംഎൽഎ. നീതു ജോൺസൺ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിച്ചത്. രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ആരും എത്താതായതോടെ കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് എംഎൽഎ പൊലീസിൽ പരാതി നൽകി. പെൺകുട്ടി ഇല്ലെങ്കിൽ സമൂഹ മാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

നീതു ജോൺസൺ എവിടെ ഉണ്ടെങ്കിലും ഉടൻ അനിൽ അക്കര എം എൽ എ യെ കാണണം. നീതുവിന് വീട് വക്കാൻ നിരവധി ഓഫർ ആണ് എം എൽ എ നൽകുന്നത്. ലൈഫ് മിഷൻ പദ്ധതിക്കെതിരെ അനിൽ അക്കര ആരോപണങ്ങൾ തുടർന്നതോടെയാണ് ആഗസ്റ്റ് 23 മുതൽ നീതു ജോൺസൺ എന്ന പെൺകുട്ടിയുടെ പേരിൽ ഫേസ്ബുക് പോസ്റ്റ് പ്രചരിച്ച് തുടങ്ങിയത്. സിപിഎം സൈബർ ഇടങ്ങളിൽ ആണ് പോസ്റ്റ് പ്രചരിച്ചത്.

ടെകസ്റ്റൈൽ കടയിൽ ജോലി ചെയ്‌യുന്ന അമ്മയുടെ വോട്ട് എംഎൽഎ ക്കായിരുന്നു. ലൈഫ് പദ്ധതിയെ വിമർശിച്ചു ഞങ്ങളുടെ വീട് ഇല്ലാതാക്കരുത്. പുറമ്പോക്കിൽ കഴിയുന്ന ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീട് വേണം. ഇതാണ് വൈറൽ ആയ പോസ്റ്റിന്റെ ചുരുക്കം.

ഇത് പ്രചരിച്ചതോടെ അനിൽ അക്കരയും കൗൺസിലർ സൈറ ബാനുവും മണ്ഡലമാകെ തിരഞ്ഞു. നീതുവിനെ കണ്ടെത്താനായില്ല. ഇതോടെയാണ് നീതുവിനായി കാത്തിരിക്കും എന്ന് പ്രഖ്യാപിച്ചു ഏങ്ക്ക്കാട് ജംഗ്ഷനിൽ എംഎൽഎ യും കൂട്ടരും കാത്തിരുന്നത്. കൂടെ രമ്യ ഹരിദാസ് എം പിയും എത്തി. കാത്തിരിപ്പു രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ഫേസ് ബുക്കിൽ ലൈവായി പറഞ്ഞു നോക്കി. ആരും വന്നില്ല.

നീതു എന്ന പേരിൽ ഒരു കുട്ടി ഇല്ലെന്നും എംഎൽഎ ക്കെതിരെ സിപിഎം പടച്ചു വിട്ട പോസ്റ്റ് ആണ് ഇതെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ അടക്കം പറയുന്നത്. അതേ സമയം നീതുവിന് സഹായ പ്രഖ്യാപനങ്ങൾ തുടരുകയാണ്.

കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് അനിൽ അക്കര വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. ലൈഫ് മിഷന്റെ ഗുണഭോക്താക്കളെ തീരുമാനിച്ചിട്ടില്ലെന്നും. സർക്കാർ പിആർഡിയിലൂടെ വ്യാജ പ്രവാരണങ്ങൾ നടത്തുന്നുവെന്നും അനിൽ അക്കര ആരോപിച്ചു

05/09/2020

കോട്ടയം ജില്ലയിൽ 3 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 21,
തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് - 2,
മീനടം -9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

02/09/2020

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനില്‍ ഇപ്പോള്‍ അധിക ടോക്ക്‌ടൈം. 220 രൂപയില്‍ താഴെയുള്ള റീചാര്‍ജുകള്‍ക്ക് ഇതു ബാധകമല്ല. ടോക്ക്‌ടൈം ആനുകൂല്യങ്ങള്‍ 20 ശതമാനം വരെ ലഭിക്കും. അതായത് ഈ പ്ലാനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 600 രൂപ വരെ ആനുകൂല്യം ലഭിക്കും. 2020 ഒക്ടോബര്‍ 6 വരെ ലഭ്യമായ പരിമിതമായ സമയ ഓഫറാണിത്, ഞായറാഴ്ചകളിലും ഇത് ലഭിക്കും. ഓഫറുകള്‍ ഇനിപ്പറയുന്നവയാണ്:

100, 110 രൂപ, 150 രൂപ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യഥാക്രമം 100, 110, 150 രൂപയുടെ മുഴുവന്‍സമയ ടോക്ക്‌ടൈം ലഭിക്കും.

220 രൂപ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക്, ഉപയോക്താക്കള്‍ക്ക് 240 രൂപ വരെ ടോക്ക്‌ടൈം ലഭിക്കും.

500 രൂപ റീചാര്‍ജ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് 575 രൂപ ടോക്ക്‌ടൈം ലഭിക്കും.

1000 രൂപ റീചാര്‍ജ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ക്ക് 1100 രൂപ ടോക്ക്‌ടൈം ലഭിക്കും.

2000 രൂപ റീചാര്‍ജ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് 2300 രൂപ ടോക്ക്‌ടൈം ലഭിക്കും.

3000 രൂപ റീചാര്‍ജ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് 3600 രൂപ ടോക്ക്‌ടൈം ലഭിക്കും.

2020 ഓഗസ്റ്റ് 31 മുതല്‍ പിന്‍വലിച്ച പ്ലാന്‍ വൗച്ചര്‍ (പിവി) 429 രൂപയ്ക്ക് പകരം ബിഎസ്എന്‍എല്‍ 429 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി) അവതരിപ്പിച്ചു. എസ്ടിവി 429 പരിധിയില്ലാത്ത സൗജന്യ വോയ്‌സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് സ, ജന്യമായി, പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 81 ദിവസത്തെ വാലിഡിറ്റിയുള്ള എറോസ് നൗ സേവനങ്ങളിലേക്കും എസ്ടിവി പ്രവേശനം നല്‍കുന്നു. ഇറോസ് നൗ സേവനങ്ങള്‍ ലഭിക്കുന്നതിന് സിടോപ്പ്അപ്പ് വഴിയും ഒരു വെബ് പോര്‍ട്ടല്‍ വഴിയും എസ്ടിവി സജീവമാക്കാം.

ബിഎസ്എന്‍എല്‍ 1499 രൂപയില്‍ ഒരു പ്ലാന്‍ വൗച്ചറും (പിവി) അവതരിപ്പിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 90 ദിവസത്തിനുള്ളില്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് പിവി 1499 പ്ലാന്‍ അധിക വാലിഡിറ്റി നല്‍കും. പിവി 1499 മൊത്തം 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, പരിധിയില്ലാത്ത കോളിംഗ് 250 എഫ്പി പരിധിയില്‍ മിനിറ്റ്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു വാര്‍ഷിക പദ്ധതിയാണ് പിവി 1499, എന്നാല്‍ സെപ്റ്റംബര്‍ 1 മുതല്‍ 90 ദിവസത്തെ പ്രമോഷണല്‍ കാലയളവില്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 395 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

19/08/2020

കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം ,
രഹന ഫാത്തിമയ്ക്ക് ജാമ്യം

നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് രഹനക്ക് ജാമ്യം അനുവദിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ നൽകിയ പരാതിയിലാണ് പൊലീസ് രഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സുപ്രീം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികൾ മുന്‍കൂര്‍ ജാമ്യം നൽകാൻ തയ്യാറായില്ല.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. തുടര്‍ന്നാണ് രഹാണ് എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയത്. ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പോലീസ് കാമറ, ട്രൈപ്പോഡ്, പെയിൻറ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

18/08/2020

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ.

രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരെയാണ് കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സിലക്ഷൻ കമ്മിറ്റി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാർശ ചെയ്യുന്നത്. 2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശുപാര്‍ശ ചെയ്യുകയും നാലുപേര്‍ക്കും ഒരുമിച്ച് പുരസ്കാരം നൽകുകയും ചെയ്തിരുന്നു.

പുരസ്കാരം ലഭിച്ചാല്‍ഡ സച്ചിൻ തെൻഡുൽക്കർ (1998), മഹേന്ദ്ര സിംഗ് ധോണി (2007), വിരാട് കോലി (2018) എന്നിവർക്കു ശേഷം ഖേൽരത്‍‌ന പുരസ്കാരം നേടുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാകും രോഹിത്.

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുമായിരുന്നു. 2018ൽ കോലിക്കു പുറമെ ഭരദ്വോഹന താരം മീരാബായ് ചാനുവിനും ഖേൽരത്‌ന പുരസ്കാരം ലഭിച്ചിരുന്നു

15/08/2020

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകൾ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർവഹിക്കണം.

സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കീമുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പ് വരുത്തണം. ഇനിയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) നൽകിയിട്ടുള്ള നിർദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

13/08/2020

കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് സ്രവം പരിശോധിക്കുന്നതിന് നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും പരിശീലനം നൽകാൻ തീരുമാനം.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നിലവിൽ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സ്രവം ശേഖരിക്കുന്നത്. നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും ഡോക്ടർമാരായിരിക്കും പരിശീലനം നൽകുക. ആദ്യ 20 സാമ്പിളുകൾ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ എടുക്കും.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒരാഴ്ച കൊണ്ട് കൊവിഡ് തീവ്രവ്യാപനമെന്ന് ആരോഗ്യവകുപ്പ് റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെയാണ് ടെസ്റ്റ് പോസീറ്റീവിറ്റി നിരക്ക്. രോഗികളുടെ എണ്ണം കൂടിയതോടെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിറയുന്നുവെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിരുന്നു.

കോവിഡിൽ ആഗസ്റ്റ് നിർണായകമാകുമെന്ന് മുന്നറിയിപ്പ് ശരിവെച്ചാണ് രോഗവ്യാപനം. കാസർകോട് പതിനൊന്ന് ദിവസം കൊണ്ട് കേസുകൾ ഇരട്ടിയാവുകയാണ്. നൂറു പേരെ പരിശോധിക്കുമ്പോൾ പത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പരമാവധി അഞ്ചിൽ താഴെ നിൽക്കേണ്ട ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കാസർകോടും മലപ്പുറത്തും പത്തിന് മുകളിൽ നിൽക്കുകയാണ്. രണ്ട് ശതമാനത്തിൽ താഴെ നിർത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവിടങ്ങളിൽ പരിധിവിട്ടു.

കാസർകോട് പത്ത് ലക്ഷം പേരിൽ 596 രോഗികൾ ഉണ്ട്. തിരുവനന്തപുരത്ത് 551. തിരുവനന്തപുരത്തെ ഒൻപത് ലാർജ് ക്ലസ്റ്ററുകളിലും രോഗം കൂടുകയാണ്.
ചികിത്സാ സൗകര്യങ്ങൾ പരിമിതമായ വയനാട്ടിലും വലിയ ആശങ്കയുണ്ട്. 79 ശതമാനം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിറഞ്ഞു. ഒരു കൊവിഡ് കേന്ദ്രം കൂടി തുറക്കേണ്ടി വന്നാൽ നോക്കാൻ സുപ്രധാന തസ്തികകളിൽ ആളില്ലെന്ന ഗുരുതര പ്രതിസന്ധി കെജിഎംഒഎ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ജില്ലാ ആശുപത്രി, പ്രധാന താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലടക്കം കാര്യങ്ങൾ നിർവഹിക്കുന്നത് പകരം ചുമതലക്കാർ. കാസർകോട് 72 ശതമാനവും ആലപ്പുഴ 70 ശതമാനവും കിടക്കകൾ നിറഞ്ഞു.

12/08/2020

റാന്നിയിൽ നിന്നും കടലിന്റെ മക്കൾ യാത്ര തിരിക്കുന്നു.
Photo:Noble Koovakunnel

11/08/2020

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല.

നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്.

തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 9,181, ആന്ധ്രയിൽ 7,665, കർണാടകത്തിൽ 4,267, തെലങ്കാനയിൽ 1256, തമിഴ്നാട്ടിൽ 5914 എന്നിങ്ങനെയാണ് പ്രതിദിന വർധന.

Photos from Kottayam news live's post 09/08/2020

കേരളത്തിൽ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ.

വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍റെ അറിയിപ്പ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി എന്നീ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നിറിയിപ്പ് നല്‍കുന്നു.

അതേസമയം, കേരളത്തിൽ ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ കഴിഞ്ഞ് മഴയുടെ ശക്തി കുറയാനാനാണ് സാധ്യത. എന്നാല്‍, കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ ബുധനാഴ്ച്ച ശേഷവും കേരളത്തിൽ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.

വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. കൊവിഡ് വ്യാപനത്തിനിടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുന്നത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണിൽ വൈകിട്ട് മണ്ണിടിച്ചില്‍ ഉണ്ടായി. കെട്ടാരക്കര ദിണ്ഡിഗല്‍ ദേശീയപാതയിലാണ് സംഭവം. പാർക്ക്‌ ചെയ്തിരുന്ന രണ്ട് ബൈക്കുകൾ മണ്ണിനടിയിൽ പെട്ടു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

08/08/2020

കോടിമത നാലുവരിപ്പാതയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം: ഓട്ടോറിക്ഷയിൽ എത്തിയ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു: തടയാൻ ശ്രമിച്ച പുനലൂർ സ്വദേശിയായ ലോറി ഡ്രൈവറുടെ തല തല്ലിപ്പൊളിച്ചു; ഓട്ടോറിക്ഷയിൽ രക്ഷപെട്ട അക്രമികളിൽ രണ്ടു പേർ മണർകാട്ട് പിടിയിൽ

07/08/2020

കരിപ്പൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അപകടം സംഭവിക്കുന്നതിന് മുൻപ് രണ്ട് വട്ടം ഇറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് വിവരം. ഫ്ലൈറ്റ്റഡാർ24 എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റൺവേയിലേക്ക് ഇറങ്ങിയതെന്നും ഇവർ പറയുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിച്ച വിമാനത്തിന് 13 വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്റെ പിൻചക്രം റൺവേയിൽ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. ഇവിടെ നിന്ന് വീണ്ടും 25 മീറ്റർ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുൻ ചക്രങ്ങൾ നിലത്ത് തൊട്ടത്. ഈ ഘട്ടത്തിൽ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാർക്ക് മനസിലായി. തുടർന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാൽ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേർ മരിച്ചതായാണ് വിവരം. രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന് ജില്ലാ കളക്റ്റർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നതായിരുന്നു വിമാനം. 7.38 ഓടെയാണ് അപകടം സംഭവിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും ബന്ധുക്കൾക്ക് എയർപോർട്ട് കൺട്രോൾ റൂമിന്റെ 0483 2719493, 2719321, 2719318, 2713020, 8330052468 എന്നീ നമ്പറുകളിൽ വിളിക്കാം.

04/08/2020

കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

ചാന്നാനിക്കാട് തെക്കേപ്പറമ്പില്‍ വേണു എസ് കുമാര്‍ (29), മാണിക്കുന്നം പടിഞ്ഞാല്‍ വടക്കേതില്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്.

ആദര്‍ശിനൊപ്പം ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ ബാലഭവന്‍ വിഘ്‌നേശ്വറിനെ തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മുളങ്കുഴ കാക്കൂരിലാണ് അപകടം നടന്നത്.
രണ്ട് ബൈക്കുകളും അമിത വേഗത്തിലായിരുന്നു.തുടർന്ന് ഇരുദിശകളിൽ നിന്നുമെത്തിയ ബൈക്കുകൾ നിയന്ത്രണം തെറ്റി കൂട്ടി ഇടിക്കുകയായിരുന്നു

Videos (show all)

കോടിമത നാലുവരിപ്പാതയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം:

Website