PWD Kozhikode
കോഴിക്കോട് ജില്ല PWD കുടുംബത്തിന്റെ സ്വന്തം ഫേസ്ബുക്ക് പേജ്. ഞങ്ങളുടെ ചെറിയ വലിയ കാര്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചുളളിക്കാപറമ്പ് - കാവിലിട റോഡിന്റയും കോട്ടമുഴി പാലത്തിന്റെയും പ്രവർത്തി ഉദ്ഘാടനം 24-2-2024 ന്
ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിച്ചു
കോഴിക്കോട് ജില്ലയിൽ 10 കോടി രൂപ ചിലവിൽ നിർമ്മാണം പുർത്തിയാക്കിയ പേരാമ്പ്ര താനിക്കണ്ടി ചക്കിട്ടപ്പാറ റോഡിന്റെ ഉദ്ഘാടനം ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിച്ചു
കോഴിക്കോട് ജില്ലയിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 700 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണ പ്രവർത്തി നടത്തുന്ന കുനിങ്ങാട് പുറമേരി വേറ്റുമ്മൽ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിച്ചു
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കുമരനല്ലൂർ മണ്ടാം കടവ് റോഡിൽ കി.മി O / 00 മുതൽ 4/ 0 0 വരെയുള്ള ഭാഗത്ത് B C പ്രവൃത്തി ആരംഭിച്ചു
ഈ റോഡിൽ കിമി O/ 00 മുതൽ 2/ 050 വരെയും കിമി 2 / 050 മുതൽ 4 / 00 വരെയും രണ്ട് റിച്ചു കളിലായാണ് പ്രവൃത്തി അറേഞ്ച് ചെയ്തിരുന്നത്. എന്നാൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച കാരണം കരാമുകൾ റദ് ചെയ്ത് ബാലൻസ് പ്രവൃത്തികൾ വീണ്ടും ടെണ്ടർ ചെയ്യുകയായിരുന്നു. ഇപ്പോൾ ULCCS പ്രവർത്തി ഏറ്റെടുത്ത് നല്ല രീതിയിൽ പുരോഗമിച്ച് വരുന്നു
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച ഫറോക്ക് ചുങ്കം ഫറോക്ക് കോളേജ് റോഡ്, ഫറോക്ക് കോളേജ് - കാരാട് റോഡ്, ഫറോക്ക് ചുങ്കം - ചന്തക്കടവ് റോഡ് എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് 4-9-23 ന് നിർവ്വഹിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിർമ്മിക്കുന്ന ഹൗസ് സർജൻസി വീദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിന്റെ . നിർമ്മാണം ആരംഭിച്ചു
കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി 06/09/2020 ന് 750 ലക്ഷം രൂപയുടെ ഭരണാനുമതിയും (GO(Rt) No.1620/20/H&FWD) 20/10/2021 ന് 500 ലക്ഷം രൂപയുടെ ഭരണാനുമതി (GO(Rt) No.2252/21/H&FWD) ലഭ്യമാവുകയും ചെയ്ത Construction of hostel for house surgeons at Govt.Medical College Kozhikode എന്ന പ്രവൃത്തിക്കായി TS Registration No.15281/2022-23 dated.29/12/2022 പ്രകാരം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പദവി ഏറ്റെടുത്തതിനു ശേഷം സാങ്കേതിക അനുമതി ലഭ്യമായി. 27 /04 /2023 ന് SE(K) 08/23-24 പ്രകാരം പ്രവർത്തി കരാറിൽ ഏർപ്പെടുകയും 07/05 2023 ന് സൈറ്റ് കൈമാറുകയും ചെയ്തു. 06/11/2024 വരെയാണ് പൂർത്തീകരണ കാലാവധി. 7745 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ G+6 നിലകളിലായി നിർമിക്കാനുദ്ദേശിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിൻ്റെ G+1 നിലകളാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. Pile foundation ന് വേണ്ടി
പ്രവർത്തിയുടെ Load test നടത്തി പൈലിങ് പ്രവർത്തി ഉടൻ ആരംഭിക്കുന്നതാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർമ്മാ ണം പുരോഗമിക്കുന്ന ആൺകുട്ടികളുടെ പുതിയ ഹോസ്റ്റൽ
കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് താമസസൗകര്യം വിപുലീകരിക്കുന്നതിനായി 28.12.2016 ൽ 1400 ലക്ഷം രൂപയുടെ ഭരണാനുമതി G O (Rt)3393/2016 H &F W D ലഭ്യമായ Construction of students hostel for 250 boys എന്ന പ്രവർത്തിക്കായി ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പദവി ഏറ്റെടുത്ത ഉടൻ സാങ്കേതികാനുമതി ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും 18.02.22 ന് TS Reg No 16124/21-22 പ്രകാരം സാങ്കേതികാനുമതി ലഭ്യമാവുകയും ചെയ്തു. 28.02.22ന് SE(K)10/22 - 23 പ്രകാരം കരാറിലേർപ്പെട്ട ടി പ്രവർത്തിയുടെ സൈറ്റ് 23.08.22 ന് കരാറുകാരന് കൈമാറുകയുണ്ടായി. 12 മാസക്കാലം കാലാവധി ഉണ്ടായിരുന്ന പ്രവർത്തിയുടെ സമയം 07.03.2024 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. 7745 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ G+6 നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ G+2 നിലകളാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. 222 എണ്ണം പൈൽ പൂർത്തിയാക്കിയ പ്രവർത്തിയുടെ pile cap work പുരോഗമിച്ചു കൊണ്ടിരിക്കുന്നു
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർമ്മിക്കുന്ന പുതിയ എക്സാമിനേഷൻ ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. 13 കോടി രൂപ ചിലവിൽ 4 നിലകളിലായ് 4050 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രസ്തുത കെട്ടിടം നിർമ്മിക്കുന്നത്. ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ മെഡിക്കൽ വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാവുന്നത്
കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട മലയോര ടൂറിസ്റ്റ് കേന്ദ്രമായ വയലടയിലേക്കുള്ള ബാലുശ്ശേരി കുറുമ്പൊയിൽ വയലട തലയാട് റോഡിൽ ഇരുവശങ്ങളിലും വളർന്ന് പന്തലിച്ച കാട് പ്രീ മൺസൂൺ പ്രവൃത്തിയിൽ ഉൾപ്പെട്ടു ത്തി നീക്കം ചെയ്ത് റോഡിൽ യാത്രാ സൗകര്യമൊരുക്കി. ഇത് വയലടയിലേക്ക് വരുന്ന നുറുകണക്കിന് വിനോദ സഞ്ചാരികൾക്ക് ഉപകാരപ്രദമായി
പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ജില്ലയിൽ ഒര് റോഡിന്റെ പ്രവൃത്തി കൂടി പൂർത്തീകരിച്ചു
രാമനാട്ടുകര പുല്ലുകുന്ന് റോഡ് കി.മീ O/ OO.മുതൽ 1/ 600 വരെ BM & BC നിലവാരത്തിൽ നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി . ശ്രീ പി.എ.മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിച്ചു
ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അവർകൾ 3 - 7 - 23 തിങ്കളാഴ്ച്ച ഉദ്ഘാടനം നിർവ്വഹിക്കുന്ന തെച്ചിപ്പാലം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽപ്പെട്ട തെച്ചിപ്പാലം വളരെ വീതി കുറഞ്ഞതിനാലും പഴക്കം ചെന്നതിനാലും പുനർ നിർമ്മിക്കുന്നതിനായി2020-21 ബഡ്ജറ്റിൽ 2കോടി രൂപ വകയിരുത്തുകയും 13. 8 .2021 തീയതിയിലെ സർക്കാർ ഉത്തരവ് നമ്പർGo(Rt)no 730 /2021 പ്രകാരം രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. 17 .9. 2021 തീയതിയിലെ PWD/BR/92027/2021നമ്പർ പ്രകാരം സൂപ്രഡിംഗ് എൻജിനീയർ ബ്രിഡ്ജ് സർക്കിൾ കോഴിക്കോട് പ്രസ്തുത
തുകയ്ക്ക് സാങ്കേതിക അനുമതി നൽകുകയും, പ്രവർത്തി ടെൻഡർ ചെയ്ത്M/s അഞ്ജന കൺസ്ട്രക്ഷൻ കോട്ടയിൽ ഹൗസ്, കിഴക്കുമുറി, കക്കോടി, കോഴിക്കോട് എന്ന കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുകയും 17.09. 2021 തിയ്യതി യിലെ SE(BK)17/2021-22 എന്ന നമ്പറിൽ 3 .11 .2021 ന് കരാർ ഉടമ്പടി വയ്ക്കുകയും 30 .6 2023ന് പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തു. നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയപാലം നിർമ്മിച്ചിരിക്കുന്നത്. പൈൽ ഫൗണ്ടേഷനോട് കൂടി കോൺക്രീറ്റ് തൂണുകൾ ക്ക് മുകളിൽ 12 മീറ്റർ നീളത്തിലുള്ള സിംഗിൾ സ്പാനിലാണ് പാലം നിർമ്മിച്ചിട്ടുള്ളത് 7.50 മീറ്റർ ക്യാരേജ് വെയും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതെ യും ഉൾപ്പെടെ 11 മീറ്റർ വീതിയാണ് പാലത്തിന് ഉള്ളത് ഇരുവശങ്ങളിലും കരിങ്കൽ പാർശ്വഭിത്തിയോടുകൂടി ബി എംബിസി ഉപരിതലത്തോടുകൂടി കക്കയം ഭാഗത്ത് 70 മീറ്ററും ഭാഗത്തും 50 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ ദ്രുതഗതിയിൽ നടന്ന് വരുന്ന പ്രീമൺസൂൺ പ്രവൃത്തികൾ
* കോഴിക്കാട് ജില്ലയിൽ കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നരിക്കുനി പഞ്ചായത്തിൽ പന്നൂർ-നരിക്കുനി നെല്ല്യേരിതാഴം - പുന്നശ്ശേരി റോഡിൻറ പ്രവൃത്തിക്ക് വേണ്ടി 2017 - 18 കേരള ബജറ്റിൽ 7 കോടി വകയിരുത്തുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനു ശേഷം ടെൻഡർ നടപടികൾ സ്വീകരിക്കുകയും 23/1/20 ന് PWD കരാറുകാരൻ ശ്രീ റൈസുദീൻ കരാറിൽ ഒപ്പുവെച്ചു. 9 മാസ കാലാവധിയിൽ പ്രവൃത്തി ആരംഭിച്ചു. 3 വർഷം കഴിഞ്ഞിട്ടും 48% പ്രവൃത്തിയാണ് പൂർത്തീകരിച്ചത്.ഏറെക്കാലത്തെ പ്രതിസന്ധികൾ നിറഞ്ഞ കരാറുകാരന്റെ മന്ദഗതിയിലുള്ള പ്രവൃത്തിയും അലസതയും വീഴ്ചയും കാരണം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശക്തമായ ഇടപെടലുകൾ നടത്തുകയും , ബഹു മന്ത്രിയുടെ നിർദേശത്തെ തുടർന്ന് 13/1/23 ന് നിലവിലുള്ള കരാറുകാരനെ ടെർമിനേറ്റ് ചെയ്തു.തുടർന്ന് ബാലൻസ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ഫെബുവരി 2 ന് റീ ടെണ്ടർ ചെയ്തു.9/2/23 ന് റീ ടെണ്ടർ ഓപ്പണിംങ് തീരുമാനിച്ചു. എന്നാൽ ടെണ്ടർ നടപടികൾ തുടരുന്നതിനിടയിൽ ടെർമിനേറ്റ് ചെയ്ത കരാറുകാരൻ ബഹു ഹൈക്കോടതിയെ സമീപിച്ചു ടെണ്ടർ നടപടികൾ അന്തിമ നടപടിയെടുക്കുന്നതിന് 07/02/23 സ്റ്റേ വാങ്ങി. കരാറുകാരൻ റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങളുടെ ഗൗരവം കോടതിയെ അറിയിക്കണമെന്നും അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും ഉടൻ നടപടി സ്വീകരിക്കുന്നതിനുജനങ്ങളുടെയും റോഡിന്റെയും പരിതാപകരമായ അവസ്ഥ കൃത്യമായി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തമെന്നും സർക്കാരിന്റെ പ്രതിനിധിയായ ഗവൺമെന്റ് പ്ലീഡർക്ക് ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശം നൽകി. അതിന്റ അടിസ്ഥാനത്തിൽ കോടതി വേക്കേഷൻ ദിവസങ്ങളിലും നിരന്തരം 21 ഹിയറിംഗ് നടത്തി 31/5/23 ന് സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നു. 01/6/ 23 തന്നെ പുതിയ കരാറുകാരന് മലബാർ പ്ലസിന് പ്രവൃത്തിയുടെ സൈറ്റ് കൈമാറി .പുതിയ കരാറുകാരന് യുദ്ധകാലാടിസ്ഥാത്തിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവൃത്തിഇപ്പോൾആരംഭിച്ച് ദ്രുതഗതിയിൽ നടന്ന് വരുന്നു
ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ഉദ്ഘാടനം
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും തൽസമയം അറിയിക്കുന്നതിനുള്ള 'റിംഗ് റോഡ്' ഫോൺ ഇൻ പരിപാടി നാളെ (ജൂൺ 2) വൈകിട്ട് അഞ്ച് മണി മുതൽ ആറ് മണി വരെ. വിളിക്കേണ്ട നമ്പർ 18004257771.
https://fb.watch/kTPx37Ejht/?mibextid=Nif5oz