PravasiLokam

PravasiLokam

Follow this link to join Flashnewsonline community: https://chat.whatsapp.com/Blqvzs3WubtK49ABQv6xbZ

അനില് ചെറിയാന്- സോണിയ ദമ്പതികള്ക്ക് റെഡ്ഡിച്ചില് തന്നെ ഒന്നിച്ചു അന്ത്യ വിശ്രമമൊരുങ്ങും 05/09/2024

ജീവിതത്തിലും മരണത്തിലും ഒരുമിച്ച് , അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ ഒന്നിച്ചു അന്ത്യവിശ്രമമൊരുങ്ങും, പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 14ന്

കോട്ടയം വാകത്താനം വലിയപറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ

യു കെയിൽ അന്തരിച്ച അനില്‍ ചെറിയാന്‍- സോണിയ ദമ്പതികളുടെ മരണാനന്തര ചടങ്ങുകൾ റെഡ്ഡിച്ചില്‍ നടത്തും. പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 14നാണ് നടക്കുക

ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔര്‍ ലേഡി ഓപ് മൌണ്ട് കാര്‍മല്‍ ആര്‍.സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകള്‍ക്ക് ഫാ. സാബി മാത്യു കാര്‍മികത്വം വഹിക്കും.

ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് രാത്രി വീടിനു സമീപത്തുള്ള മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.

അനില് ചെറിയാന്- സോണിയ ദമ്പതികള്ക്ക് റെഡ്ഡിച്ചില് തന്നെ ഒന്നിച്ചു അന്ത്യ വിശ്രമമൊരുങ്ങും യു കെയിൽ അന്തരിച്ച അനില്‍ ചെറിയാന്‍- സോണിയ ദമ്പതികളുടെ മരണാനന്തര ചടങ്ങുകൾ റെഡ്ഡിച്ചില്‍ നടത്തും. പൊതുദര്‍ശനവ.....

05/09/2024

ജനകീയരോഷത്തിൽ പകച്ച് നെതന്യാഹു സർക്കാർ ; ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധ റാലികൾ

പ്രക്ഷോഭം ശക്തി പ്രാപിച്ചത് വെടിനിർത്തൽ ചർച്ച വഴിമുട്ടിയതോടെ

ടെൽ അവീവ്‌ : ഗാസ വെടിനിർത്തൽ ചർച്ച അട്ടിമറിച്ചത് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ അനാവശ്യ വാശിയാണെന്ന് ആരോപിച്ച് ഇസ്രയേലിൽ ജനരോഷം.

എത്രയും വേഗം ആക്രമണം നിർത്തി, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആയിരങ്ങള്‍ ജറുസലേമിൽ നെതന്യാഹുവിന്റെ വസതിക്ക്‌ മുന്നിൽ തടിച്ചുകൂടി.

ജറുസലേമിൽ പ്രതിഷേധിച്ചവർ പൊലീസുമായി ഏറ്റുമുട്ടി. ഇതേ ആവശ്യം ഉന്നയിച്ച്‌ തൊഴിലാളി യൂണിയനുകൾ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഏകദിന പണിമുടക്ക്‌ പൂർണമായിരുന്നു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി രാജ്യമെമ്പാടും അഞ്ചുലക്ഷത്തിൽപ്പരം ആളുകൾ അണിനിരന്ന പ്രതിഷേധ റാലികൾ നടന്നു.

കഴിഞ്ഞ ഒക്ടോബർ ഏഴിന്‌ ഇസ്രയേൽ ആക്രമിച്ച്‌ ഹമാസ്‌ 240 പേരെ ബന്ദികളാക്കി കടത്തിക്കൊണ്ടു പോയതുമുതൽ നിരവധി പ്രക്ഷോഭങ്ങൾക്കാണ്‌ ഇസ്രയേൽ സാക്ഷ്യംവഹിച്ചത്‌.

അധികാരത്തിൽ കടിച്ചുതൂങ്ങാനാണ്‌ നെതന്യാഹു ഗാസ കടന്നാക്രമണം തുടരുന്നതെന്നും പ്രക്ഷോഭകർ ആരോപിക്കുന്നു.

ഈജിപ്ത്‌ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ പൂർണ നിയന്ത്രണം ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടതാണ് ചർച്ച വഴിമുട്ടാൻ ഇടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്

- https://www.flashnewsonline.com/f/kdKp8zB/

05/09/2024

ചെന്നൈ ഡിവിഷനിൽ ' ഓസി ' അടിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് , പിഴയിനത്തിലും കുറവ് രേഖപ്പെടുത്തി

ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിൽ ടിക്കറ്റില്ലാത്ത യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു

https://www.flashnewsonline.com/f/kBqlREB/

ചെന്നൈ: ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിൽ 2023-24 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് ടിക്കറ്റില്ലാത്ത കേസുകളുടെ എണ്ണം 2,84,258 എണ്ണം കുറഞ്ഞ് 5,11,863 ആയി.

2021-22ൽ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം 6,53,449 ലക്ഷം യാത്രക്കാരാണെന്നും അവരിൽ നിന്ന് 32.03 കോടി രൂപ പിഴ ഈടാക്കിയെന്നും ദക്ഷിണ റെയിൽവേയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

2022-23ൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 7,96,121 ലക്ഷം യാത്രക്കാരിൽ നിന്ന് 37.87 കോടി രൂപ റെയിൽവേ അധികൃതർ പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിൽ പിഴ തുക 29.04 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷം ഓഗസ്റ്റ് 15 വരെ 2,51,574 ലക്ഷം യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 10.53 കോടി രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

അധിക ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും (എടിവിഎം) റിസർവ് ചെയ്യാത്ത ടിക്കറ്റിംഗ് സംവിധാനവും (യുടിഎസ്) ആപ്പും സ്ഥാപിക്കുന്നത് ടിക്കറ്റ് വാങ്ങുന്നത് എളുപ്പമാക്കുകയും ക്യൂ ഒഴിവാക്കാൻ ആളുകളെ സഹായിക്കുകയും ചെയ്തുവെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ ബി വിശ്വനാഥ് ഈര്യ പറഞ്ഞു.

ബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കിയാണ് ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നത്. പിഴയായി ഈടാക്കുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ് (ടിക്കറ്റിൻ്റെ യഥാർത്ഥ വില ഉൾപ്പെടെ).

04/09/2024

നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന സൗ​ദി പ്ര​വാ​സി മ​രി​ച്ചു

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ (67) അന്തരിച്ചു. മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സൗ​ദിയിൽ ജോലി ചെയ്ത് വരികയായിരുന്ന മോ​ഹ​ന​ൻ അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലായിരുന്നു.

അ​ൽ ഖോ​ബാ​ർ തു​ഖ്​​ബ​യി​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി വ​ന്നി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ഖോ​ബാ​ർ പ്ര​വാ​സ​ലോ​ക​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ​ക്ക് വ​ലി​യൊ​രു സൗ​ഹൃ​ദ​വ​ല​യ​വും ഉ​ണ്ടാ​യി​രു​ന്നു.
കൊ​ല്ലം പ​റ​വൂ​ർ പ്ലാ​വി​ൻ​മൂ​ടി​ൽ ‘സ​മ്മോ​ഹ​നം’ വീ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​യ മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ​ക്ക് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്‌.

മ​നോ​ജ് മോ​ഹ​ൻ, മ​ഹേ​ഷ് മോ​ഹ​ൻ, ര​ഞ്ജി​ത മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മോ​ഹ​ന​ൻ ചെ​ട്ടി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു.

https://www.flashnewsonline.com/f/kVJ8yW-/

03/09/2024

ലണ്ടൻ മലയാളി കൗൺസിലിന്‍റെ 2022-23 ലെ സാഹിത്യ പുരസ്‌കാരം മേരി അലക്‌സ് തിരുവഞ്ചൂർ (മണിയ)യുടെ ‘എന്‍റെ കാവ്യരാമ രചനകൾ’ എന്ന കവിതാ സമാഹാരം അർഹമായി - https://www.flashnewsonline.com/f/kBn2MqB/

02/09/2024

സ്വന്തം മകളെ വീട്ടില്‍ വെച്ച് കുത്തിക്കൊന്ന ഇന്ത്യന്‍ വംശജയായ അമ്മയുടെ ശിക്ഷാവിധി ഒക്ടോബര്‍ 25ന് നടക്കും - https://www.flashnewsonline.com/f/kBkYGNV/

02/09/2024

ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്​സ്​ വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന മലപ്പുറം സ്വദേശി സൈഫുദ്ദീന്‍ (37) നിര്യാതനായി - https://www.flashnewsonline.com/f/kd82R3V/

02/09/2024

30 വര്‍ഷമായി റിയാദിൽ ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂര്‍ സ്വദേശി താമസസ്ഥലത്ത്​ മരിച്ചു - https://www.flashnewsonline.com/f/kVyQJbV/

02/09/2024

അയർലണ്ടിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാൾ 2024 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു - https://www.flashnewsonline.com/f/k-mXPPd/

02/09/2024

ലോക നിലവാര പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച ഓക്സ്ഫെഡ് സർവകലാശാലയുടെ ചാൻസിലറാകാൻ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും. - https://www.flashnewsonline.com/f/krRX3pV/

02/09/2024

കെസിയ മറിയം സബിൻ യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ഇടംകയ്യൻ ബാറ്ററും ബോളറുമായ കെസിയ ജനിച്ചത് യു എ ഇയിൽ ആണെങ്കിലും പഠിച്ചതെല്ലാം കേരളത്തിലാണ് - https://www.flashnewsonline.com/f/kB4oxO-/

02/09/2024

സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് ഖത്തർ അമീർ അംഗീകാരം നൽകി - https://www.flashnewsonline.com/f/krwl2MB/

02/09/2024

ഓഹരി നിക്ഷേപത്തിൻ്റെ മറവിൽ മാനന്തവാടി സ്വദേശിനിയായ യുവതിയിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. - https://www.flashnewsonline.com/f/k-Kpozr/

02/09/2024

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു - https://www.flashnewsonline.com/f/krql_Er/

02/09/2024

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തു‌ടർന്ന് ഉയർന്ന് വന്ന പരാതികളിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇതാദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗവും സുനിമാ താരവുമായ ശാരദ - https://www.flashnewsonline.com/f/k-abmGB/

02/09/2024

എഡിജിപി എംആർ അജിത് കുമാർ സാമാന്തര ഇന്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നു വിമർശനം - https://www.flashnewsonline.com/f/kVQDJl-/

02/09/2024

സമീക്ഷ യുകെ വടംവലി മത്സരം ഫ്ലാഗ്ഓഫ് പ്രശസ്ത നടൻ മിഥുൻ രമേശ് നിർവഹിച്ചു - https://www.flashnewsonline.com/f/k-L8Ya-/

01/09/2024

ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ നോർവേയിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 2019ൽ ലോക ശ്രദ്ധ നേടിയ ഈ തിമിംഗലത്തിന് 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു - https://www.flashnewsonline.com/f/kB99m1B/

01/09/2024

അറബിക്കടലില്‍ രൂപം കൊണ്ട 'അസ്‌ന' കൊടുങ്കാറ്റ് അതിതീവ്രമാകാനുള്ള സാധ്യത കുറവാണെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. - https://www.flashnewsonline.com/f/k-XqQ1-/

01/09/2024

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി മെഗാസ്റ്റാർ മമ്മൂട്ടി - https://www.flashnewsonline.com/f/kdD8jLr/

01/09/2024

വിസ നിയമലംഘനത്തിന്റെ പരിധിയിൽ വരുന്ന പ്രവാസികൾക്കു യുഎഇ അനുവദിച്ച പൊതുമാപ്പ് ഇന്നു മുതൽ പ്രാബല്യത്തിൽ - https://www.flashnewsonline.com/f/kdYxaE-/

01/09/2024

ഖത്തറിൽ വെച്ച് ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ ആലിൻചുവട് സ്വദേശി മരിച്ചു - https://www.flashnewsonline.com/f/k-oepy-/

31/08/2024

റിയാദിലെ ആശുപത്രിയിൽ രണ്ടാഴ്​ചയായി ചികിത്സയിലിരുന്ന മലയാളി നിര്യാതനായി - https://www.flashnewsonline.com/f/krYxaNV/

31/08/2024

തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വി എസ് സുനിൽ കുമാർ ഉറപ്പായും ജയിക്കുമായിരുന്നവെന്ന് പി വി അൻവർ - https://www.flashnewsonline.com/f/k-_z4qr/

31/08/2024

ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ നടനും കൊല്ലം എം എൽ എയുമായ മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സമിതി - https://www.flashnewsonline.com/f/kBNZXyV/

30/08/2024

കുവൈറ്റിൽ വച്ച് അന്തരിച്ച ബ്ലെസ്സി സാലുവിന്റെ പൊതു ദർശനം ഓഗസ്റ്റ് 31 ന് https://www.flashnewsonline.com/f/kBG8kOB/

30/08/2024

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ കേരള ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് ദേശീയ വനിതാ കമ്മിഷൻ വെള്ളിയാഴ്ച നിർദേശിച്ചു - https://www.flashnewsonline.com/f/kdEEyKd/

30/08/2024

രാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ് എച്ച്1 വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയ്‌ക്ക് സ്വർണനേട്ടം - https://www.flashnewsonline.com/f/kV82L5r/

30/08/2024

തൊഴിലാളികൾക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കുന്ന പുതിയ നിയമം കൊണ്ട് വരാൻ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാരിന്റെ ശ്രമം. - https://www.flashnewsonline.com/f/k-4oJvd/

29/08/2024

വിവാഹം ലവ് ആണെങ്കിലും അറേൻജ്‌ഡ്‌ ആണെങ്കിലും പണം മുടക്കേണ്ടത് കല്യാണം കഴിക്കുന്നവരല്ല, അവരുടെ മാതാപിതാക്കളാണെന്ന് പുതിയ തലമുറയിൽ ഉള്ള കുട്ടികൾ വിശ്വസിക്കുന്നു Read more https://www.flashnewsonline.com/f/kBqlApB/

Videos (show all)

ജല ജിസാൻ ക്രിസ്‌മസ്‌ - പുതുവത്സരാഘോഷം#newyearcelebration #christmascelebration #jalajisan
കൊല്ലം സ്വദേശിനി റോജ മോൾ (43) അജ്മാനിൽ നിര്യാതയായി | UAE | Flashnewsonline
റിയാദിലെ ഷിഫയിൽ ഗോഡൗണിനു തീപിടിച്ചു മലപ്പുറം സ്വദേശി മരിച്ചു
ക്രിസ്മസ് കരോൾ - ഒ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി
ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ ഗവൺമന്റിന്റെയും പ്രത്യേക അനുമതി ലഭിച്ച പ്രകാരം ബഹറിൻ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കെട്...
സാരഥി സ്വപ്നവീട് പദ്ധതി : എട്ടാമത്തെ വീടിൻ്റെ ഗൃഹപ്രവേശനം നടത്തി Read More..  https://www.flashnewsonline.com/s/tVPZbaV/
https://youtu.be/HEILRTQWHHEറഷ്യൻ ആക്രമണത്തിനെതിരെ ജൂതസമൂഹം ഇനിയെങ്കിലും പ്രതികരിക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന...
നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത Pravasi News Today #ukraine #pravasimalayali
Latest news from Ukraine
Ukrain  border | latest news todayvideo courtesy  : Chandra mohan ,Poland#ukraine  #UkraineCrisis
പ്രണയ ദിനത്തിൽ നിരാശാ കാമുകർക്ക് പ്രതികാരം തീർക്കാൻ അവസരം ഒരുക്കി ലണ്ടനിലെ മൃഗശാലാ അതികൃതർ#valantinesday