OCYM Kozhikode District

OCYM Kozhikode District

ORTHODOX CHRISTIAN YOUTH MOVEMENT
KOZHIKODE DISTRICT OFFICIAL FACEBOOK PAGE

31/08/2023

കോഴിക്കോട്മെഖലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ,ജില്ലയിലെ എല്ലായൂണിറ്റുകളെയും ഉൾക്കൊള്ളിച്ച് കൊണ്ട് സെൻറ് പോൾസ് സായാഹ്ന സദനം ഈങ്ങാപ്പുഴയിൽ വെച്ച് ഈ വർഷത്തെ ഓണാഘോഷ പരുപാടികൾ നടത്തപ്പെട്ടു ,
തികച്ചും വെത്യസ്ഥമായി സമൂഹത്തിന് മാത്യക ആകുന്ന രീതിയിൽ ഉള്ള ഒരു ആഘോഷം ആണ് മേഖലാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നത് .കോഴിക്കോട് മേഖലാ പ്രസിഡൻറ് ബഹുമാനപ്പെട്ട അരുൺ അച്ചൻ, ബഹുമാനപ്പെട്ട പ്രസാദ് അച്ഛൻ,ബഹുമാനപ്പെട്ട ബിജു അച്ഛൻ , ബഹുമാനപ്പെട്ട എബി അച്ഛൻ, ബഹുമാനപ്പെട്ട വർഗീസ് ജോൺഅച്ഛൻ, ബഹുമാനപ്പെട്ട പോൾജി അച്ഛൻ , മലബാർ ഭദ്രാസന യുവജനപ്രസ്ഥാനം ട്രഷറർ ജിജോ പൗലോസ് ,O.C.YM കോഴിക്കോട് മേഖലാ കമ്മറ്റിഅംഗങ്ങൾ വിവിധ യൂണിറ്റുകളിലെ സെകട്രിമാർ എന്നിവർ നേതൃത്വം നൽകി. വിവിധയൂണിറ്റുകളിൽ നിന്നായി 100ഓളം പേർ പങ്കെടുത്തു.പ്രസ്ഥാനത്തിന്റെ ഓണ സമ്മാനം ആയി സെൻറ് പോൾസ് സായാഹ്ന സദനത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരു മാസത്തേക്കുള്ള മുഴുവൻ ഭക്ഷണ സാധനങ്ങളും എത്തിച്ച് നൽകാനും സാധിച്ചു. ........ഞങ്ങളോട് സഹകരിച്ച ബഹുമാനപ്പെട്ട എല്ലാ വൈദിക ശ്രേഷ്ഠരോടും ,പ്രിയപ്പെട്ട യൂണിറ്റ് ഭാരവാഹികളോടും, എല്ലാ പ്രിയപ്പെട്ടവരോടും ഉള്ള നന്ദി അറിയിക്കുന്നു.

സുബിൻ വർഗ്ഗീസ്
Secertary O.C.Y.M Kozhikode

23/06/2023
06/05/2023

OCYM MALABAR

മലബാർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാർഷിക യുവജന സമ്മേളനം മെയ് മാസം ഇരുപതാം തീയതി ശനിയാഴ്ച കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുകയാണ് എല്ലാ യുവതി യുവാക്കളെയും പ്രസ്തുത സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

27/12/2022

O.C.Y.M കോഴിക്കോട് മേഖല കലോത്സവം കാക്കവയൽ st ഗ്രിഗോറിയസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു . ocym മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ബഹു ,വിനോദച്ചൻ കലാമേള ഉൽഘാടനം നിർവഹിച്ചു . Ocym കോഴിക്കോട് മേഖലാ പ്രസിഡന്റ് ബഹു ,അരുൺ സഖറിയാ അച്ചന്റേയും ,മറ്റു വൈദിക ശ്രേഷ്ട്ടരുടെയും നേതൃത്വത്തിൽ നടന്ന കലാമേളയിൽ സെന്റ് മേരിസ് ഓർത്തഡോൿസ്‌ വലിയ പള്ളി മൈക്കാവ് ഒന്നാം സ്ഥാനം നേടി , സെന്റ് ഗ്രിഗോറിയസ് കാക്കവയൽ രണ്ടാം സമ്മാനം കരസ്ഥം ആക്കി .വിജയിച്ച എല്ലാവര്ക്കും അഭിന്ദനങ്ങൾ ..... TEAM O.C.Y.M KOZHIKODE ❤️

20/07/2022

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ചിന്താവിഷയം..

"പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുവിൻ ഉല്പത്തി 8:16"

05/07/2022

മലേകുരിശ് ദയറയിലെ താപസൻ, ശ്രേഷ്ഠനായ മുനിവര്യൻ വന്ദ്യ ഫിനഹാസ് റമ്പാൻ ദൈവസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു. 🙏❤️

ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോരീ
ശ്രേഷ്ഠചര്യന്നേകുക പുണ്യം നാഥാ സ്തോത്രം....

26/05/2022

"ഹൃദ്യം"
നിർധരരായ രോഗികൾക്ക് സൗജന്യ ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മലയാളം സിനിമ താരം പത്മശ്രീ ഭരത് മമ്മൂട്ടി, സ്വാമി സത്ചിതാനദ്ധ തുടങ്ങിയവർ പങ്കെടുത്തു

Photos from OCYM Kozhikode District's post 24/05/2022

*പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകി*

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു. പരിശുദ്ധ ബാവ തിരുമേനി ഡയാലിസിസ് സെന്ററിന്റെ പ്രസിഡണ്ട് കൂടിയാണ്. സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് ഡയാലിസിസ് സെന്റർ സന്ദർശിക്കുന്നത്.

വെരി. റവ. ഫാ. ഫിനഹാസ് റമ്പാൻ,ഫാ. ഗീവർഗീസ് ജോർജ്,ഫാ. സക്കറിയ മർക്കോസ്, ഫാ. പോൾജി കെ ജോൺ, ജോയ് ജോൺ എന്നിവർ ചേർന്ന് ബാവായെ സ്വീകരിച്ചു.

പുതുതായി ഡയാലിസിസ് സെന്ററിനു ലഭിച്ച രണ്ട് ഡയാലിസിസ് മിഷനുകൾ ബാവ കൂദാശ ചെയ്ത് സെന്ററിനു സമർപ്പിച്ചു.
പുതുപ്പാടി സെന്റ് ജോർജ് ഡയാലിസിസ് സെന്റർ കഴിഞ്ഞ 9 വർഷമായി മുപ്പതിനായിരത്തോളം ഡയാലിസിസ് പൂർത്തിയാക്കുകയും, മുപ്പതോളം രോഗികൾക്ക് സൗജന്യമായും സൗജന്യനിരക്കിലും ഡയാലിസിസ് ചെയ്തുവരുന്നതായും, പുതിയ രണ്ട് ഡയാലിസിസ് മിഷനുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ പത്തോളം വൃക്കരോഗികൾക്ക് കൂടി സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുവാൻ ഉള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നതായും പരിശുദ്ധ ബാവ പറഞ്ഞു.

04/04/2022

സുഹൃത്തുക്കളെ,
തീക്ഷണമായ വലിയനോമ്പിന്റ ദിനങ്ങളിലൂടെ നാം കടന്നുപോകുകയാണല്ലോ. ദൈവത്തോട് ചേർന്നിരുന്നുകൊണ്ട്,പിതാക്കന്മാർ നമുക്ക് പകർന്നു നൽകിയ ഏക ദൈവ സത്യവിശ്വാസത്തിൽ അടിയുറച്ചുകൊണ്ട് ഈ കാലഘട്ടത്തിന്റ വെല്ലുവിളികളെ അതിജീവിക്കുവാനും, ആത്മീയ ജീവിതം സാധ്യമാക്കുവാനും ദൈവം കൃപ നൽകട്ടെ.
കോഴിക്കോട് ഡിസ്ട്രിക്ട് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 7: 30 ന് ബഹു. ഷിജോ ജോൺ അച്ഛൻ നോമ്പുകാല ധ്യാനം നയിക്കുന്നു (Google Meet ). അനുഗൃഹീത ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

പ്രസിഡന്റ്,
ഫാ. അരുൺ സക്കറിയ

10/03/2022

വികസനം ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാകരുത്.

ഒരു ജനാധിപത്യവ്യവസ്ഥയിൽ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
എതിർക്കപ്പെടേണ്ടത് തന്നെയാണ്.
ഞങ്ങൾ വികസനത്തിനെതിരല്ല. എന്നാൽ അശാസ്ത്രീയമായ വികസനങ്ങൾ നിലവിളികൾ സൃഷ്ടിക്കും..സാധരണ ജനത്തിന്റെ കണ്ണുനീർ വീണുള്ള വികസനം കേരളത്തിന് ഭൂഷണമല്ല .
മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ ഫാ മാത്യു വർഗീസിനെയും ജനങ്ങളെയും അകാരണമായി കയ്യേറ്റം ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുന്നു

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം

Ucha Namaskaram | Valiya Nomb | Great Lent Noon Prayer | ഉച്ച നമസ്കാരം വലിയ നോമ്പ് | Lenten Prayers 01/03/2022

https://youtu.be/DJPsRahb2Js

Ucha Namaskaram | Valiya Nomb | Great Lent Noon Prayer | ഉച്ച നമസ്കാരം വലിയ നോമ്പ് | Lenten Prayers Noon Prayer During Great Lentഉച്ച നമസ്കാരം | വലിയ നോമ്പ്Picture Courtesy : St. Paul's Orthodox Church Kollad, Kottayam Audio Courtesy : Jaiz MediaDisclaimer ...

01/11/2021

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളിന്നോടാനുബന്ധിച്ചു OCYM കോഴിക്കോട് ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാർത്ഥനാ സംഗമം ,ഈ വർഷവും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ,വേളംകോട് സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു .
മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ, 0.C.Y.M മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഗീവർഗ്ഗീസ് ജോർജ് , കോഴിക്കോട് മേഖലാ പ്രസിഡന്റ്‌ ഫാ. അരുൺ സഖറിയ, സെക്രട്ടറി സുബിൻ വർഗീസ് എന്നിവർ പ്രെസ്തുത ശ്രീശ്രുഷക്ക് നേതൃത്വം നൽകി.
0.C.Y.M കേന്ദ്ര കമ്മിറ്റി അംഗം നിതിൻ കെ വർഗ്ഗീസ്, 0.C.Y.M ഭദ്രാസന കമ്മിറ്റി അംഗം അഖിൽ ജോർജ്, മേഖല ഓർഗനിസർ ജിതിൻ ജെയിംസ്, കോഴിക്കോട് ഡിസ്ട്രിക്ട് ട്രഷറാർ രാജേഷ് പുന്നൂസ്, വിവിധ ഇടവകകളിലെ യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

30/10/2021

പ്രിയപ്പെട്ടവരെ,
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളിന്നോടാനുബന്ധിച്ചു OCYM കോഴിക്കോട് ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാർത്ഥനാ സംഗമം ,ഈ വർഷവും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ,വേളംകോട് സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ, 0.C.Y.M മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഗീവർഗ്ഗീസ് ജോർജ് , കോഴിക്കോട് മേഖലാ പ്രസിഡന്റ്‌ ഫാ. അരുൺ സഖറിയ എന്നിവർ പ്രെസ്തുത ശ്രീശ്രുഷക്ക് നേതൃത്വം നൽകുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും എറെ സന്തോഷത്തോടെ പരിശുദ്ധന്റെ സന്നിധിയിലേക്ക് സ്വാഗതം
സുബിൻവർഗീസ്
Secatry Ocym Kozhikode district

Videos (show all)

OCYM MALABAR  മലബാർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാർഷിക യുവജന സമ്മേളനം  മെയ് മാസം ഇരുപതാം തീയതി ശനിയാഴ്ച കോഴിക്കോട് മേ...
മലേകുരിശ് ദയറയിലെ താപസൻ, ശ്രേഷ്ഠനായ മുനിവര്യൻ വന്ദ്യ ഫിനഹാസ് റമ്പാൻ ദൈവസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു. 🙏❤️ആചാര്യേശാ മ്ശ...

Website