M.Mahesh

M.Mahesh

BJP KARTHIKAPALLY MANDALAM PRESIDENT

FORMER BHARATIYA JANATA YUVAMORCHA ALAPUZHA DISTRICT SECREATRY

Photos from M.Mahesh's post 29/01/2023

പിണറായി സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കും. കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനക്കുമെതിരെ
ബി.ജെ.പി കാർത്തികപ്പള്ളി മണ്ഡലത്തിന്റെ നേതൃവത്തിൽ നടന്ന് പദയാത്ര മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ചപ്പോൾ....

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ശ്രീ .വെള്ളിയാകുളം പരമേശ്വരൻ കാർത്തികപള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ്‌ കുമാറിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു....

Mahesh Kumar M

06/01/2023

ഇന്നത്തെ പ്രതിഷേധ പരുപാടിയിൽ സംസാരിച്ചപ്പോൾ

Photos from M.Mahesh's post 13/12/2022

*2001 ഡിസംബർ 13 പാർലമെന്റ് ആക്രമണത്തിലെ ധീര ബലിദാനികൾക്ക് പ്രണാമങ്ങൾ...*

ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടപ്പിലാക്കിയ പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് 21 വർഷം പൂർത്തിയാവുന്നു. തീവ്രവാദം കയറ്റി അയച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐ എസ് ഐ യുടെ പദ്ധതി ലഷ്കർ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകൾ സംയുക്തമായി നടപ്പിലാക്കിയതായിരുന്നു പാർലമെന്റ് ആക്രമണം

അഞ്ച് തീവ്രവാദികളടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2001 നവംബറിൽ ശ്രീനഗർ നിയമ സഭാമന്ദിരം ആക്രമിച്ചതിനു സമാനമായ ആക്രമണമായിരുന്നു ഭീകരർ നടത്തിയത്. സ്ഫോടകവസ്തു നിറച്ചതും വ്യാജ സ്റ്റിക്കർ പതിച്ചതുമായ കാർ ആണ് ആക്രമണത്തിനുപയോഗിച്ചത്. അന്നത്തെ ഉപരാഷ്‌ട്രപതി കിഷൻ കാന്തിന്റെ വാഹനത്തിനു നേരെ ഭീകരർ കാർ ഓടിച്ചു കയറ്റുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു . സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു .

പാർലമെന്റ് ആക്രമണത്തിലെ പ്രധാന സൂത്രധാരൻ കാശ്മീർ സ്വദേശിയായ അഫ്സൽ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. വധശിക്ഷ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് വനിതാ കോൺസ്റ്റബിൾ കമലേഷ് കുമാരിക്ക് ലഭിച്ച അശോക ചക്ര ബന്ധുക്കൾ സർക്കാരിന് തിരിച്ചു നൽകി . ഒടുവിൽ 2013 ഫെബ്രുവരി 9 ന് അഫ്സലിനെ തൂക്കിക്കൊന്നു . പാർലമെന്റ് ആക്രമണക്കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ഘാസി ബാബ 2003 ആഗസ്റ്റിൽ ബി എസ് എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു

പാർലമെന്റ് ആക്രമണത്തേക്കാൾ ഭീതിദമായത് അക്രമികളെ സംരക്ഷിക്കാനും അവർക്കു വേണ്ടീ വാദിക്കാനും മനുഷ്യാവകാശത്തിന്റെ മേൽ മൂടിയണിഞ്ഞവരുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണ് .ഐ എസ് ഐ യുടെ ‘ബ്ലീഡ് ഇന്ത്യ ‘ പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങളെ ലോകമെങ്ങുമുള്ള ഇന്ത്യാ വിരുദ്ധരുടെ പണം പറ്റിക്കൊണ്ടാണ് ഇക്കൂട്ടർ വെള്ളപൂശുന്നത് . കാർഗിൽ ആക്രമണം പാകിസ്ഥാൻ ചെയ്തതല്ലെന്നും അന്നത്തെ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞവർ ഈ ഭാരതത്തിൽ തന്നെയുണ്ട്. യുദ്ധത്തിൽ മരിച്ചവരെ പാകിസ്ഥാൻ ഷഹീദ് ആയി പ്രഖ്യാപിച്ചതോടെ ആ പ്രചാരണവും അവസാനിച്ചു.

ഇന്നും രാഷ്‌ട്രത്തിനു നേരേയുള്ള ഭീകര പ്രവർത്തനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മുന്നേറുകയാണ് . ഇത്തരം ദേശവിരുദ്ധ ശക്തികളെ നാം ഒറ്റപ്പെടുത്തണം.

വന്ദേ മാതരം🇮🇳

13/12/2022

ലോക ആയുർവേദ കോൺഗ്രസിന് ഗോവയിൽ തുടക്കം.

12/12/2022

#ഡിസംബർ19
#അഡ്വ_രൺജീത്_ശ്രീനിവാസൻ_ബലിദാന_ദിനം
#ജാഗ്രതാ_ജന_സംഗമം
വൈകിട്ട് 4 ന്
ആലപ്പുഴ മുൻസിപ്പൽ ടൗൺ സ്ക്വയറിൽ
കേന്ദ്രമന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി
പങ്കെടുക്കുന്നു.

12/12/2022

പിണറായി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ തത്വങ്ങൾക്കെതിരായി ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിൻ്റെ ഈ യൂടേൺ. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

മുസ്ലിം ലീഗ് രക്തത്തിലും മാംസത്തിലും മജ്ജയിലും വർഗീയതയുള്ളവർ

രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗ്.
ലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദൻ. യുസി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.

ഷാ ബാനു കേസിൽ എന്തായിരുന്നു ലീഗിൻ്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ലീഗിൻ്റെ മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.
വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ കേന്ദ്രവിദേശ- പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ G-20 സമ്മേളനത്തെ കുറിച്ച് സംസാരിച്ചു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ , പി.സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Photos from M.Mahesh's post 12/12/2022

ഗുരുദേവ നിന്ദ നടത്തിയ മാതൃഭൂമി ,മനോരമ കലണ്ടറുകൾ കത്തിച്ച് ബി.ജെ.പി പ്രതിഷേധം.............................................................................
ശ്രീനാരായണഗുരു സമാധി ദിനം 2023ലെ മാതൃഭൂമി ,മനോരമ കലണ്ടറിൽ കന്നി 5 ന് പകരം കന്നി 6 എന്ന് തെറ്റായി രേഖപ്പെടുത്തി ശ്രീ നാരായണ ഗുരുദേവനേയും , ശ്രീനാരായണീയ ഭക്തരേയും അപമാനിച്ച് കലണ്ടർ വിതരണം ചെയ്യുന്നതിനെതിരെ ബി.ജെ.പി മുതുകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചു.

ബി.ജെ.പി കാർത്തികപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ശ്രീ.എം മഹേഷ് കുമാർ, മണ്ഡലം സെക്രട്ടറി ശ്രീ.കെ.ഹരികൃഷ്ണൻ കാവിലേത്ത്, മണ്ഡലം കമ്മിറ്റി അംഗം ശ്രീ .ശാർങധരൻ,
ബി.ജെ.പി മുതുകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ.ആമച്ചാലിൽ ഉണ്ണി ,വൈസ് പ്രസിഡൻ്റ് ശ്രീ.ഗോപകുമാർ, ശ്രീ.അഭിലാഷ്, ശ്രീ.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി....

Mahesh Kumar M Harikrishnan Kavilath

19/11/2020

ഇന്നു ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുതുകുളം ഡിവിഷൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക വരണാധികാരി ആലപ്പുഴ ജില്ലാ കളക്ടർ IAS അലക്‌സാണ്ടർ മുൻപാകെ സമർപ്പിച്ചു🙏🏼

16/11/2020

നമസ്തേ.....

പ്രിയമുള്ളവരെ,
വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് മുതുകുളം ഡിവിഷനിൽ നിന്നും ദേശീയ ജനാധിപത്യ സഖ്യം (NDA) പ്രതിനിധിയായി ഞാൻ ജനവിധി തേടുകയാണ്.

നമ്മുടെ നാടിന്റെ പ്രാദേശികാവസ്ഥ മനസ്സിലാക്കി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കുന്ന പദ്ധതികൾ ഇപ്പോഴും താഴെ തട്ടിലേക്ക് എത്തിക്കുവാൻ കഴിയാത്തതിന്റെ അപര്യാപ്തതകൾ മനസ്സിലാക്കി, പാവപ്പെട്ട ഓരോ കുടുംബത്തിലേക്കും അർഹമായ ആനുകൂല്യങ്ങൾ എത്തിച്ചു തരുന്നതിനുള്ള ഉത്തരവാദിത്വബോധം ഏറ്റെടുത്തുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് വരുന്നത്.

വലിയ വലിയ മോഹനസുന്ദര വാഗ്ദാനങ്ങൾ അല്ല, പകരം സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും അര്ഹതയുള്ള കരങ്ങളിൽ എത്തിച്ചേരുമെന്ന ഉറപ്പ് നിങ്ങൾക്കു നൽകുകയാണ്.

എല്ലാവരുടെയുംഅനുഗ്രഹവും ആശീർവാദവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു

നിങ്ങളുടെ സ്വന്തം,
മഹേഷ് കുമാർ എം

02/11/2020

യുവത്വം അഗ്നിയാണ് 🔥

സമരസപ്പെടാത്ത സമരവീര്യത്തിന് ഉടമയായ യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയപ്പെട്ട P Shyam Raj ജിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂

02/11/2020

യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ജിക്കൊപ്പം.....

Photos from M.Mahesh's post 30/10/2020

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാഷണൽ ഹൈവേ ഉപരോധിച്ച് യുവമോർച്ച ഹരിപ്പാട്

യുവമോർച്ച ഹരിപ്പാട് നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഹൈവേ ഉപരോധിച്ചു.

കള്ളക്കടത്തിനു ദേശവിരുദ്ധ പ്രവർത്തനത്തിനും കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിൽ കേരള ജനതയെ വഞ്ചിച്ച മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും അഴിമതിയിൽ കുളിച്ചു നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈവേ ഉപരോധിച്ചു
യുവമോർച്ചആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ അനീഷ് തിരുവമ്പാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.

ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് സൂരജ് ശ്രീനിലയം ആദ്യക്ഷൻ ആയി ,ജനറൽ സെക്രട്ടറി ശ്രീജിത്ത് എൻ.
വൈസ് പ്രസിഡന്റ് ഉല്ലാസ്, അരുൺ ഷാജി.സെക്രട്ടറിമാരായ, ലിബിൻ. സുധി. ജയ്ശാന്ത്‌, വരുൺ എന്നിവർ സംസാരിച്ചു

25/10/2020

"ആത്മസമർപ്പണത്തിന്റെ 95 വർഷങ്ങൾ "
മുന്നിലോ നീ ഉണ്ടെന്നാകിൽ എന്തെന്നിക്കാസാദ്ധ്യം
മഹമേരു മൺപ്പുറ്റാകും
മൃത്യു മിത്രമാകും
വന്ദേഭാരതമാതരം


Rashtriya Swayamsevak Sangh (RSS)

25/09/2020

ആലപ്പുഴ കളക്ടറേറ്റ് മാർച്ചിൽ നിന്നും

24/09/2020

യുവമോർച്ച ആലപ്പുഴ കളക്ടറേറ്റ് മാർച്ച്....

24/09/2020
Photos from M.Mahesh's post 20/09/2020

ആലപ്പുഴയിൽ ബിജെപി പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിന് എതിരെ ഇന്നലെ ബിജെപി ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റോഡ് ഉപരോധം.... ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമൻ ചേട്ടൻ ഉദ്ഘാടനം ചെയ്തു...

19/09/2020

ആലപ്പുഴയിൽ ഇന്നലെ BJP പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിന് എതിരെ BJP ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റോഡ് ഉപരോധത്തിൽ നിന്നും...

Photos from M.Mahesh's post 18/09/2020

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ഇന്നലെ ബിജെപി മുതുകുളം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയിൽ നിന്നും....

17/09/2020

ഇന്ന് പരുമല ബലിദാന ദിനം.....

ധീര ബലിദാനികളുടെ ഓർമകൾക്ക് മുന്നിൽ ഒരായിരം പ്രണാമങ്ങൾ....

17/09/2020

ഭാരതത്തിന്റെ കരുത്തനായ പ്രധാനമന്ത്രിയ്ക്ക് 70 ആം പിറന്നാൾ ❣️
ഒരായിരം ജന്മദിനാശംസകൾ പ്രിയ മോദിജിക്ക് ❣️


#എന്റെ_പ്രധാനമന്ത്രി_എന്റെ_അഭിമാനം 🙏

Photos from M.Mahesh's post 12/09/2020

വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് പറഞ്ഞ സ്വർണ്ണം കടത്തുന്ന കെ ടി ജലീലിനെ സംരക്ഷിക്കുന്ന പിണറായി വിജയനും പോലീസിനുമേതിരെ യുവമോർച്ച ഹരിപ്പാട് നടത്തിയ പ്രതിഷേധത്തിൽ നിന്നും.......

Photos from M.Mahesh's post 12/09/2020

10/9/2020

സ്ത്രി വിരുദ്ധ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്നും......

Photos from M.Mahesh's post 05/09/2020

Psc റാങ്ക്‌ ഹോൾഡർ അനൂപിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച ഹരിപ്പാട് എക്സൈസ് ഓഫീസ് മാർച്ചിൽ നിന്നും .....യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Photos from M.Mahesh's post 14/07/2020

#യുവമോർച്ചഹരിപ്പാട്
ശയനപ്രദക്ഷിണം പ്രതിഷേധ സമരം നടത്തി.

ഹരിപ്പാട് :യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഓഫീസുമായും ഐടി മേധാവി ശിവശങ്കരന്റെ ദുർനടപ്പ് എതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വർണക്കടത്ത് കരുമായും ഉള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ഹരീപ്പാട് നീയോജകമണ്ഡലം കമ്മറ്റീയുടെ നേതൃത്വത്തിൽ റവന്യു ടവറിലേക്ക് പ്രതിഷേധ സൂചകംമായി ശയനപ്രദക്ഷണപ്രധിഷേധ സമരം നടത്തി....

യുവമോർച്ച നീയോജകമണ്ഡലം പ്രസിഡൻ്റ് സുരജ് ശ്രിനിലയം അദ്ധ്യക്ഷതവഹിച്ച പ്രതിഷേധസമരം ബിജെപി ദക്ഷിണമേഖല പ്രസിഡൻറ് കെ സോമൻ ഉദ്ഘാടനം ചെയ്യ്തും, ബി ജെപി നീയോജകമണ്ഡലം പ്രസിഡൻറ് മുഖ്യപ്രഭാഷണം നടത്തീ, യുവമോർച്ചജില്ല സെക്രട്ടറി മഹേഷ്, നീയോജകമണ്ഡലം ജനറൽ സെക്രട്ടറീ ശ്രീജിത്ത് എൻ, ജില്ലാ കമ്മറ്റീഅംഗങ്ങളായ, സുരജ്, സന്തോഷ്, ഉല്ലാസ്, അരുൺഷാജി, ലിബിൻ, സുധി, ജയശാന്ത്, അനീ
ഷ്, എന്നീവർ പ്രസംഗീച്ചു

Photos from BJYM Alappuzha's post 13/07/2020
Photos from M.Mahesh's post 05/06/2020

പരിസ്ഥിതി ദിനത്തിൽ തോട്ടപ്പള്ളിയിൽ കണ്ടൽ ചെടികൾ നട്ടു യുവമോർച്ച

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി പൊഴിക്ക് ഇരുവശവും നൂറോളം കണ്ടൽച്ചെടികൾ നട്ട് യുവമോർച്ച.

കണ്ടൽച്ചെടികൾ പരിസ്ഥിതി സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും വളരെ വലിയ പങ്കു വഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ തോട്ടപ്പള്ളിയിലെ പ്രകൃതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ
നിലനിർത്താൻ സഹായമാകും എന്ന് യുവമോർച്ച ജില്ലാ പ്രസിഡൻറ് തിരുവമ്പാടി പറഞ്ഞു.

ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുവമോർച്ച പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വ്യാപകമായി വൃക്ഷത്തൈകൾ നട്ടു.യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ മഹേഷ് കുമാർ,അരുൺ ബാബു,
ശരത് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

05/06/2020

മലപ്പുറം വളാഞ്ചേരിയിൽ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് കാരണം പിണറായി സർക്കാരാണ്. സർക്കാർ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആവിഷ്കരിച്ചിട്ടുള്ള ഓൺലൈൻ വിദ്യാഭ്യാസ സംബ്രദായം വീട്ടിൽ ടിവിയോ സ്മാർട്ട് ഫോണോ കംമ്പ്യൂട്ടറോ ഇല്ലാത്ത കുട്ടികൾ എങ്ങനെ പിന്തുടരും. ഇത്തരത്തിലുള്ള മനോവിഷമത്തിലാണ് ആ കുട്ടി ആത്മഹത്യ ചെയ്തത് ഈ ഗതി കേരളത്തിലെ മറ്റൊരു കുട്ടിക്കും സംഭവിക്കാതിരിക്കാൻ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് യുവമോർച്ച ചെങ്ങന്നൂരിൽ DEOടെ മുന്നിൽ പ്രതിഷേധം നടത്തി.. മണ്ഡലം പ്രസിഡന്റ്‌ പി. ശ്രീനാഥ് ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി M. മഹേഷ്‌ ഉദകാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു..

Telephone

Website