sri vinayaka transport

sri vinayaka transport

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sri vinayaka transport, Transportation Service, .

21/12/2023
Photos from sri vinayaka transport 's post 08/12/2023
10/07/2023

വണ്ടി നിർത്താനുള്ള സൗകര്യവും വെള്ളവും തണുപ്പും ഉള്ളിടത്ത് ലോറികൾ നിർത്താൻ പാടില്ല.

ഇത് പറയുന്നവർ ചരക്ക് ലോറികൾ നിർത്താൻ സൗകര്യവും വിശ്രമിക്കാൻ ഷെൽട്ടറുകളും ഒരുക്കേണ്ടതല്ലേ

വണ്ടി ഇവിടെ നിർത്തരുത് എന്ന് പറയുന്നവർ എവിടെ നിർത്തണം എന്ന് കൂടി പറയേണ്ടതല്ലേ

ആരോട് പറയാൻ ആര് കേൾക്കാൻ

ചരക്ക് ലോറികളിൽ കൊണ്ട് വരുന്ന സാധനങ്ങൾ ലോറിക്കാരുടെ വീട്ടിലേക്ക് മാത്രമാണെന്നാണ് ഇവരുടെയൊക്കെ ധാരണ.

09/07/2023

Sadi Slm
ആ നിർഭാഗ്യവാൻ ഞാനാണ്.ഓർക്കാപ്പുറത്തു സംഭവിച്ച ആ അടി എന്റെ ജീവിതത്തിൽ എന്നും ഒരു വിങ്ങലായി തന്നെ ഉണ്ടാവും.

മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് വഴി കൊടുത്തില്ലെന്നാരോപിച്ചു എന്നെ പരസ്യമായി തല്ലുകയും കേസെടുക്കുകയും ചെയ്തു. പരാതിക്കാരനായ ഞാൻ തന്നെ പ്രതിയായി.അധികാരികൾ അവരുടെ അധികാരം ദുർവിനിയോഗം ചെയ്തു എനിക്കെതിരെ ഞാൻ ഒരിക്കൽ പോലും ചിന്തിക്കാത്ത കുറ്റങ്ങൾ ചുമത്തി.
ഒരുപാട് കാലമായി ഡ്രൈവർ ഫീൽഡിൽ. ഇന്ത്യയിലെ ഒരു വിധം സംസ്ഥാനം മുഴുവൻ വണ്ടി ഓടിച്ചു നടന്നിട്ടുണ്ട്. ഒരുപാട് അധികാരികളെ കണ്ടിട്ടുണ്ട്, വഴി മാറി കൊടുത്തിട്ടുണ്ട്.ഇത് മനഃപൂർവ്വം സൈഡ് കൊടുക്കാഞ്ഞതോ വഴി തടസ്സപ്പെടുത്തിയതോ അല്ല.മഴയും ചെറിയ റോഡും ആയതിനാൽ അപ്പോഴത്തെ സാഹചര്യം കൊണ്ട് സംഭവിച്ചു പോയതാ. അതിനാണ് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി എസ്കോർട് പോലീസ് മർദിച്ചത്.കയ്യിനും കാലിനും പരിക്കുള്ളതിനാൽ ഏകദേശം ഒരു മാസത്തിനെങ്കിലും ജോലിക്ക് പോകാൻ എനിക്ക് സാധിക്കാത്ത പക്ഷം എന്റെ കുടുംബം പട്ടിണിയാകും.പണവും പ്രധാപവും ഉള്ളവന് എന്തും ആകാം.അതിനിടയിൽ കുടുങ്ങിപോകുന്നത് എന്നെ പോലെ അന്നന്നു നയിച്ചു തിന്നുന്ന നിരപരാധികളാണ്.ജനാധിപത്യം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഇന്നും ചില പോലീസുകാരും അധികാരികളും പബ്ലിക് നെ ചൂഷണത്തിനിരയാക്കുന്നത് ലജ്ജാകരമാണ്.. എല്ലാ അധികാരികളും ഒരുപോലെ ആണ് എന്നല്ല.അധികാരം വിനിയോഗം ചെയ്യുന്ന ചില അധികാരികൾ (നിയമം പാലിച്ചു നടപ്പിലാക്കേണ്ടവർ )തന്നെ നിയമത്തിനു വിരുദ്ധമായി ജനങ്ങളെ അടിമകളായി കണ്ടാൽ ഇന്ത്യ രാജ്യത്തു ജനാധിപത്യം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്..

എനിക്ക് ഈ സമ്മാനം നൽകിയ ആ പോലീസ് കാരനെ എന്നും ഞാനും എന്റെ കുടുംബവും ഓർക്കും.ഞങ്ങൾ അനുഭവിച്ച വേദന മരണത്തിനു മുമ്പ് ഒരിക്കലെങ്കിലും മറ്റേതെങ്കിലും രീതിയിൽ അവർ അനുഭവിക്കുമ്പോ അന്നവർ എന്നെയും കുടുംബത്തെയും ഓർക്കും.കേസും കൂട്ടുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലാഞ്ഞിട്ടോ ധൈര്യം ഇല്ലാഞ്ഞിട്ടോ പേടി ആയിട്ടോ അല്ല.അധികാരികൾക്കെതിരെ കേസിനു പോയാൽ നിരപരാധികളായ പാവം വാദികളെ അവർ പ്രതികളാക്കും. എനിക്ക് നീതി കിട്ടില്ല.
ഞാനൊരു മുസ്ലിം ലീഗോ സഖാവോ ബിജെപി പ്രവർത്തകനോ അല്ല.ഒരു പാർട്ടിയുമായും യാതൊരു കൂറും പുലർത്താതെ എന്റെ ജോലിയും കുടുംബവുമായി കഴിയുന്ന ആളാണ്.ആ ഞാനാണ് മന്ത്രിയോട് വ്യക്തി വൈരാഗ്യം കൊണ്ട് മനപ്പൂർവം യാത്ര തടസ്സപ്പെടുത്തി എന്നൊക്കെ പറയുന്നത്. എനിക്ക് അങ്ങനെ ഒരു മന്ത്രിയെ അന്ന്

16/12/2022

വയനാട് ചുരത്തിൽ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം

16-12-2022 വെള്ളി
12:11 Am

ചുരത്തിലെ 29 മൈലിലെ പള്ളിയുടെ മുകളിലേക്ക് ഓറഞ്ചുമായി വന്ന ലോറി നിയന്ത്രണം നഷ്ടപെട്ട് മറിഞ്ഞാണ് അപകടം നടന്നത്. അപകടത്തിൽ പള്ളിയുടെ മിനാരം തകർന്നു.സാരമായി പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല.
➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️
NB:വയനാട് ചുരത്തിലെ കൃത്യമായ വിവരങ്ങൾക്കായി ചുരം സംരക്ഷണ സമിതിയുമായോ,താമരശേരി പോലീസുമായോ ബന്ധപ്പെടുക.

News Update in Our Social Media Pages

🔹ഫേസ്ബുക്ക് പേജ്

https://www.facebook.com/AWCSSADIVARAM/

🔹ഇൻസ്റ്റാഗ്രാം

https://www.instagram.com/p/CO9-jKYFMUd/?igshid=YmMyMTA2M2Y=

🔹യൂട്യൂബ്

https://youtu.be/R5yNmJkUfZU

-അടിവാരം വയനാട് ചുരം സംരക്ഷണ സമിതി

14/12/2022

ദേശീയപാതയിൽ ബന്ദിപ്പൂരിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു, മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ദേശീയപാതയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. ബന്ദിപ്പൂർ വന്യജീവി സങ്കേത്തിലാണ് ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞത്. കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപത്തായി ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

ആനയുടെ ജഡത്തിന് സമീപത്തായി മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

കേരളത്തിൽ നിന്നും വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ആനയെ ഇടിച്ചത്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.

27/11/2022

നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്?

റോഡുകളിൽ അടയാളപ്പെടുത്തുന്ന സിഗ് സാഗ് ലൈനുകൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

02/11/2022

"ടയർ മാറ്റുന്നതിനിടെ ജാക്ക് തെന്നിമാറി പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം".ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു.

1. റോഡിൽ അല്ലെങ്കിൽ റോഡരികിൽ ജാക്ക് വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.

2. അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ 50 മീറ്ററെങ്കിലും മാറി റിഫ്ളക്റ്റീവ് വാർണിങ് ട്രയാംഗിൾ വെച്ച് വാഹനത്തിൻ്റെ ഹസാർഡസ് വാർണിങ്ങ് ലാമ്പ് പ്രവർത്തിപ്പിക്കുക.

3. രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ഉറപ്പാക്കുക.

4. വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.

5.വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം

6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ , വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.

7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.

8. ജാക്കുകൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.

9. വാഹനത്തിൽ ജാക്ക് വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.

10. ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, ന്യൂമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.

11. വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) അല്ലെങ്കിൽ വലിയ കല്ല് വെച്ച് ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ...

Mobile uploads 12/10/2022

Website