TASTE BUDS

TASTE BUDS

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TASTE BUDS, Kitchen/Cooking, .

How to Grow Mung/moong Bean Sprouts /cherupayar mulapichathu/Green gram sprouts 28/08/2019

https://youtu.be/jYjLH_5bh50 ചെറുപയർ എങ്ങനെ മുളപ്പിക്കണമെന്നറിയണമെങ്കിൽ ഈ വീഡിയോ കണ്ടുനോക്കു

How to Grow Mung/moong Bean Sprouts /cherupayar mulapichathu/Green gram sprouts How to Grow Mung/moong Bean Sprouts/Cherupayar mulapichathu/Green gram sprouts

പനീര്‍ ബുര്‍ജി 26/08/2019

https://tastebudsmalayalam.blogspot.com/2019/08/1.html പനീര്‍ ബുര്‍ജി

പനീര്‍ ബുര്‍ജി പനീര് ‍ ബുര് ‍ ജി 1. പനീര് ‍ – 200 ഗ്രാം 2. എണ്ണ – ഒരു ടേബിള് ‍ സ്പൂണ് ‍ 3. ജീരകം – ഒരു നുള്ള് 4. പച്ചമുളക് -2 5. സവ...

Cooking/Kitchen 22/08/2019

https://youtu.be/6mP-WopLd2w റൊട്ടിയും മുട്ടയും കൊണ്ട് വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ Egg Roll എങ്ങനെ ഉണ്ടാക്കാമെന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കു

Cooking/Kitchen Easy and Tasty Bread Egg Roll, Healthy Evening Snacks and Easy to Make it

നാടൻ ചിക്കൻ ഫ്രൈ 01/08/2019

https://tastebudsmalayalam.blogspot.com/2019/08/blog-post_88.html

നാടൻ ചിക്കൻ ഫ്രൈ നാടൻ ചിക്കൻ ഫ്രൈ ആവശ്യമായ സാധനങ്ങൾ ചിക്കൻ 1 kg കാശ്മീരി ചില്ലി പേസ്റ്റ് – 4 ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ് – 1 ടേബ...

ഇലയട 01/08/2019

https://tastebudsmalayalam.blogspot.com/2019/08/blog-post_73.html

ഇലയട ഇലയട ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി - അരകിലോ തേങ്ങ - ഒരുമുറി ശർക്കര -1/ 4 കിലോ ഏത്തപ്പഴം – രണ്ടെണ്ണം നെയ്യ...

ഇളനീർ കസ്റ്റഡ് പുഡ്ഡിംഗ് 01/08/2019

https://tastebudsmalayalam.blogspot.com/2019/08/blog-post_82.html
Done

ഇളനീർ കസ്റ്റഡ് പുഡ്ഡിംഗ് ഇളനീർ കസ്റ്റഡ് പുഡ്ഡിംഗ് ആവശ്യമായ സാധനങ്ങൾ ഇളനീർ കഷണങ്ങൾ - 100 ഗ്രാം ഇളനീർ വെള്ളം - പാകത്തിന് പാൽ – 1/ 2 ലിറ്റർ ...

ബീഫ് വിന്താലു 01/08/2019

https://tastebudsmalayalam.blogspot.com/2019/08/blog-post_51.html
Done

ബീഫ് വിന്താലു ബീഫ് വിന്താലു ആവശ്യമായ സാധനങ്ങൾ ബീഫ് - ഒരുകിലോ മുളകുപൊടി - രണ്ടു ടേബിൾസ്പൂൺ മഞ്ഞൾപൊടി – ഒരു ടീസ്പൂൺ ഗരം മസാല...

ചിക്കൻ പെരളൻ 01/08/2019

https://tastebudsmalayalam.blogspot.com/2019/08/blog-post_45.html

ചിക്കൻ പെരളൻ ചിക്കൻ പെരളൻ ചിക്കൻ - ഒരു കിലോ സവാള - നാലെണ്ണം തക്കാളി പേസ്റ്റ് – ഒരുകപ്പ് പച്ചമുളക്പേസ്റ്റ് -2 ടേബിൾസ്പൂൺ ഇഞ...

31/07/2019

ഹോം മെയ്ഡ് ചോക്കലേറ്റ്
ആവശ്യമായ സാധനങ്ങൾ
പഞ്ചസാര- 2 കപ്പ്
പാൽപ്പൊടി – 2 കപ്പ്
കൊക്കോ പൗഡർ – 4 ടേബിൾസ്പൂൺ
ബട്ടർ -100 ഗ്രാം
വെള്ളം -പാകത്തിന്
വാനില എസ്സൻസ്
നട്സ് -പാകത്തിന്
ചോക്കലേറ്റ് മോൾഡ്
തയ്യാറാക്കുന്ന വിധം
പഞ്ചസാര പാനിയാക്കുക. അടുപ്പിൽനിന്നും വാങ്ങി അതിലേക്കു പാൽപ്പൊടി ചേർക്കുക. നല്ലതുപോലെ മിക്സ് ചെയുക. ശേഷം കൊക്കോ പൗഡർ ചേർത്തിളക്കുക. പിന്നീട് ബട്ടറും ,വാനില എസ്സൻസും ചേർത്തിളക്കുക. ഈ കൂട്ട് നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് നട്സ് പൊടിച്ച് ചേർക്കുക. ശേഷം മോള്ഡിൽ ഒഴിച്ച് 20 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക . സെറ്റ് ആയി കഴിഞ്ഞാൽ കഴിഞ്ഞാൽ പുറത്തെടുത്ത് ഉപയോഗിക്കാം.

29/07/2019

ഉന്നക്കായ
ചേരുവകൾ
നേന്ത്രപ്പഴം 1 കിലോ
തേങ്ങ ചിരവിയത് അരക്കപ്പ്
മുട്ട നാലെണ്ണം
നെയ്യ് 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍
പഞ്ചസാര 300 ഗ്രാം
അണ്ടിപ്പരിപ്പ് 10 എണ്ണം
എണ്ണ ആവശ്യത്തിന്
റൊട്ടിപ്പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചെടുക്കുക. ഇതിന് ശേഷം വേവിച്ച്‌ വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക.
തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച്‌ വച്ചിരിക്കുന്ന പഴം കൈയ്യില്‍ വച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക.
ഇതില്‍ നമ്മള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം നിറച്ച്‌ ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.

29/07/2019

രസം
ആവശ്യമായ സാധനങ്ങൾ

തക്കാളി- 2 എണ്ണം
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
കായപ്പൊടി - മൂന്ന് നുള്ള്
ഉപ്പ് - ആവശ്യത്തിന്
മല്ലി - 3 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
കുരുമുളക് - 1/2 ടീസ്പൂൺ
വെളുത്തുള്ളി - 7 അല്ലി
പുളി (ആവശ്യത്തിന്)
മല്ലിയില
കടുക്, മുളക്, കറിവേപ്പില (താളിക്കുന്നതിന്)

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് തക്കാളി മുറിച്ചത് 1/4 ടീസ്പൂൺ മഞ്ഞൾപൊടി , മൂന്ന് നുള്ള് കായപ്പൊടി, പാകത്തിന് ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. എടുത്തു വെച്ചിരുക്കുന്ന മല്ലി, ജീരകം, കുരുമുളക് എന്നിവ തരുതരുപ്പായി പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി കൂടി ചേര്‍ത്ത് ചതച്ചെടുക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ ഒന്നു ഉടച്ച് കൊടുക്കുക. പാകത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക. പൊടിച്ചു വെച്ച കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കുക. തിളച്ചു കഴിഞ്ഞാൽ മല്ലിയില ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുക. കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കുക.

27/07/2019

ജിലേബി
ചേരുവകൾ
മൈദ - 2 കപ്പ്
തൈര് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 2 കപ്പ്
അരിപ്പൊടി - അര കപ്പ്‌
മഞ്ഞള്‍ പൊടി - ആവശ്യത്തിന്
ബേക്കിങ് പൗഡര്‍ -പാകത്തിന്
എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മൈദയും തൈരും വെള്ളവും ചേർത്ത് നല്ല മയത്തിൽ കലക്കി തലേ ദിവസം വെക്കണം. പിറ്റേ ദിവസം മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

രണ്ട് കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് പഞ്ചസാര പാന തയ്യാറാക്കി വക്കുക. തുടർന്ന് മിക്സിയിൽ അടിച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിൽ കോൺ ആകൃതിയിൽ ആക്കി വക്കുക. പാനിൽ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്റെ കൂർത്ത അറ്റം ആവശ്യത്തിന് വലിപ്പത്തിൽ മുറിച്ച് ഇഷ്ടമുള്ള ഷേപ്പിൽ ജിലേബി വറുത്തെടുക്കാം. വറുത്തുകോരുന്ന ജിലേബി പഞ്ചസാരപ്പാനയിൽ മുക്കി വക്കുക.

27/07/2019

ഈന്തപ്പഴം മില്‍ക് ഷേക്ക്

ഈന്തപ്പഴം-കാല്‍ കപ്പ്
പാല്‍-മുക്കാല്‍ ലിറ്റര്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
പൊടിച്ച ഐസ്-1 കപ്പ്
ഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്‍ക്കുന്ന തൊലിയും നീക്കം ചെയ്യുക. ഇവ പാലും പഞ്ചസാരയും ചേര്‍ത്ത് ബെന്ററിലോ ജ്യൂസറിലോ അടിയ്ക്കാം. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ പൊടിച്ച ഐസ് ചേര്‍ത്ത് കുടിയ്ക്കാം.

27/07/2019

മുട്ടയപ്പം
1. മുട്ട -1
2. വറുത്ത അരിപ്പൊടി – 4 tbsp
3. പഞ്ചസാര- ആവശ്യം അനുസരിച്ച്
4. ഏലക്കയ ചതച്ചത് – 1
5. ജീരകം- 1/2 tsp
6. ഉപ്പ്‌ – കുഞ്ഞു നുള്ള്
7. വെള്ളം – ആവശ്യത്തിന് അഴവ് വരുത്താൻ
എല്ലാം കൂടെ നല്ല പോലെ മിക്സ്‌ ചെയ്യുക…കട്ട പിടിക്കാതെ കലക്കി ദോശ മാവിനേക്കാൾ അഴവിൽ വെള്ളം ചേർത്ത് എടുക്കുക..പിന്നീട് വെളിച്ചെണ്ണയിലോ നെയ്യിലോ മുട്ട ഓംലറ്റ് ചെയ്യുന്ന പോലെ ഉണ്ടാക്കാം…ചീനച്ചട്ടിയിൽ ഉണ്ടാക്കിയാൽ നല്ലത്.. ചൂടോടു കൂടി കഴിക്കാൻ നല്ല രുചി ആണ്

27/07/2019

ബീറ്റ്റൂട്ട് പക്കാവട
ചേരുവകൾ
സവാള – 1 ഇടത്തരം
പച്ചമുളക്ക് – 1 അല്ലെങ്കിൽ 2 എണ്ണം
ബീറ്റ്റൂട്ട് – 1 ഇടത്തരം
കടലമാവ് – 2 ടേബിൾസ്പൂൺ
അരിപൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് -പാകത്തിന്
മുളക്കുപൊടി – 1 ടീസ്പൂൺ
കായം – 1 നുള്ള്
ഒരു സവാള നന്നായി കനം കുറച്ചു അരിഞ്ഞെടുക്കുക.
പച്ചമുളക്ക് ആവശ്യത്തിന് വട്ടത്തിൽ അരിഞ്ഞെടുക്കുക.
ബീറ്റ്റൂട്ട് കഴുക്കി തൊലി കളഞ്ഞതിനു ശേഷം ചുരണ്ടി എടുക്കുക.
ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും ഉപ്പും മുളക്കുപൊടിയും കായവും എടുത്തു യോജിപ്പിക്കുക.
അതിലേക്ക് അരിഞ്ഞു മാറ്റിവെച്ചിരിക്കുന്ന സവാള പച്ചമുളക്ക് ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ബീറ്റ്റൂട്ട് ചേർക്കുന്നതിനാൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
നന്നായി ഞെരടി കൈ കൊണ്ട് യോജിപ്പിച്ചു എടുക്കുക.
ഒരു ചിനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക.
നന്നായി ചൂടായി വരുമ്പോൾ പക്കാവട മിക്സ് കുറച്ചു കുറച്ചു ഇട്ടു വറുത്തെടുക്കാം.

27/07/2019

ചീര പച്ചടി
ചുവന്ന ചീര – ഒരു കപ്പ് ,പൊടിയായി അരിഞ്ഞെടുത്തത്
പച്ചമുളക് – 2
വറ്റല് മുളക്– 2
കടുക് – ഒരു ടി സ്പൂണ്
കുഞ്ഞുള്ളി – 10 എണ്ണം
എണ്ണ – ഒരു ടേബിള് സ്പൂണ്
കട്ട തൈര് – രണ്ട് കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയില് ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില് വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന് .
മറ്റൊരു പാനില് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല് മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .
ആവി കയറ്റിയ ചീരയും ചേര്‍ക്കുക .തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .

Website