Congress Army

Congress Army

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Congress Army, Political Party, .

14/04/2024

ഐശ്വര്യവും സന്തോഷവുമായി
ഒരു വിഷുക്കാലം
കൂടി ഇങ്ങെത്തി....
എല്ലാം പ്രിയപ്പെട്ടവർക്കും
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....

ഹൃദയത്തിൽ കെസി.....♥️

12/04/2024

ആലപ്പുഴ
ചേർത്ത് പിടിക്കുന്നു കെസിയെ ഹൃദയംകൊണ്ട്...

ഹൃദയത്തിൽ കെസി.....♥️

11/04/2024

തൊഴിലിനുള്ള അവകാശം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നടത്തിയ വലിയൊരു മുന്നേറ്റമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. രാജ്യത്തിന്റെ വികസനത്തിനോ ജനങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കോ പുല്ലുവില നൽകാത്ത ബിജെപിയുടെ ഭരണത്തിൽ ആ പദ്ധതിയുടെ ശോഭ കെട്ടുപോയത് ദൗർഭാഗ്യം. കോൺഗ്രസിന്റെ ഭരണത്തിൽ, തൊഴിലുറപ്പ് പദ്ധതിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും തൊഴിലാളികൾക്ക് മികച്ച വേതനം ഉറപ്പുവരുത്താനും ഇടപെടലുകൾ ഉണ്ടാകും...

ഹൃദയത്തിൽ കെ.സി... ♥️

11/04/2024

സ്ത്രീകൾ ഉൾപ്പെടെ, സമൂഹത്തിൽ അനീതിയനുഭവിക്കുന്ന ഓരോ വിഭാഗത്തിനും നീതി നേടിക്കൊടുത്ത്, രാജ്യത്തെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസിന്റെ പ്രകടനപത്രിക അതിന് മാർഗ്ഗദർശിയാകുമ്പോൾ, കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇവ നടപ്പിലാക്കി കോൺഗ്രസിന്റെ വാക്കുകൾ പാലിക്കാനുള്ളതാണെന്ന് തെളിയിച്ചതുമാണ്. ആലപ്പുഴയിലെ UDF മഹിളാ ന്യായ് കൺവെൻഷനിൽ രമേഷ് പിഷാരടിക്കൊപ്പം..

ഹൃദയത്തിൽ കെ.സി... ♥️

11/04/2024

മാറ്റത്തിന്റെ മറ്റൊലികൾ തീർക്കാൻ ആലപ്പുഴയുടെ ബ്രാൻഡായി കെ.സി...

ഹൃദയത്തിൽ കെ.സി... ♥️

11/04/2024

ആലപ്പുഴക്ക് വികസനവും കരുതലും നൽകാൻ ആലപ്പുഴയുടെ ആർദ്ര ഹൃദയൻ കെസി

ഹൃദയത്തിൽ കെ.സി... ♥️

10/04/2024

ന്യൂ ബസാര്‍ മക്കിടുഷാ വലിയുല്ലാഹി ദര്‍ഗാ ഷെരീഫ് സന്ദർശിച്ചപ്പോൾ...

ഹൃദയത്തിൽ കെ.സി... ♥️

10/04/2024

ചരിത്രവും ഐതിഹ്യവും ലയിക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രാർത്ഥനാ നിർഭരമായി കുറച്ചു നിമിഷങ്ങൾ..

ഹൃദയത്തിൽ കെ.സി... ♥️

10/04/2024

സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റിന്റെ നസ്രേത്ത് ഭവനിൽ സന്ദർശനം നടത്തി..

ഹൃദയത്തിൽ കെ.സി... ♥️

09/04/2024

ആലപ്പുഴയിലെ കയർ വ്യവസായം പ്രശസ്തമാണ്, നാടിന് അഭിമാനവും. ഇന്ന് കലവൂർ Mats n More ലെ തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചപ്പോൾ.

ഹൃദയത്തിൽ കെ.സി... ♥️

..

09/04/2024

ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും"

ഹൃദയത്തിൽ കെ.സി... ♥️

09/04/2024

കാഞ്ഞിരംചിറയിലെ ശ്രീ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ...

ഹൃദയത്തിൽ കെ.സി... ♥️

08/04/2024

ന്യൂമാഹിയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് അസ്ബാക്കിന്റെ പ്രിയപ്പെട്ട ഉമ്മ, എന്റെ സുബൈദുമ്മ ഇന്ന് ആലപ്പുഴയിലെത്തിയത്. പണമടങ്ങിയ പൊതി കൈമാറുമ്പോൾ ഹൃദയം നിറഞ്ഞ സ്നേഹവും ഉമ്മ എനിക്ക് നൽകി. ഇതിനുമപ്പുറം മനസ്സ് നിറയാൻ ഇന്ന് മറ്റൊന്നുമില്ല. നന്ദി ഉമ്മ, ഒപ്പമുണ്ടായതിന്, ഈ സ്നേഹത്തിന്...

ഹൃദയത്തിൽ കെ.സി... ♥️

08/04/2024

ആലപ്പുഴയുടെ നേരാണ് കെ സി വേണുഗോപാൽ

ഹൃദയത്തിൽ കെസി.....♥️

08/04/2024

നമ്മള് തന്നെ ജയിക്കും.

ഹൃദയത്തിൽ കെസി.....♥️

07/04/2024

കെടാത്ത സൂര്യനാളമായ് കെ.സി വേണുഗോപാൽ.

ഹൃദയത്തിൽ കെസി.....♥️

07/04/2024

പ്രളയം വന്നു നാട് പകച്ചു നിന്നപ്പോൾ കേരളത്തിന്റെ സ്വന്തം സൈന്യമായി വന്നു നാടിന്റെ രക്ഷിച്ച കേരളത്തിന്റെ അഭിമാനമായ കടലിൻ്റെ മക്കൾക്ക് അവരുടെ ഏതു പ്രതിസന്ധിയിലും കൂടെപ്പിറപ്പിനെ പോലെ
കെ.സി...

ഹൃദയത്തിൽ കെസി.....♥️

07/04/2024

പള്ളിപ്പുറം സെന്റ്‌ മേരീസ്‌ ഫോറോന പള്ളി സന്ദർശിച്ചപ്പോൾ...

ഹൃദയത്തിൽ കെസി... ♥️

07/04/2024

അരൂക്കുറ്റി മാത്താനം ഭഗവതി ക്ഷേത്രം സന്ദർശിച്ചപ്പോൾ....

ഹൃദയത്തിൽ കെസി.....♥️

07/04/2024

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സം‌വിധായകൻ ഫാസിലിന്റെ വസതിയിലെത്തി സൗഹൃദം പങ്കിട്ടപ്പോൾ...

ഹൃദയത്തിൽ കെസി.....♥️

06/04/2024
06/04/2024

ആകെയുള്ള 118 റെയിൽ വേ ക്രോസിലും ഗേറ്റും ഗേറ്റ് കീപ്പറും:

ഈ സമ്പൂർണ്ണ മികവ് കെ.സിയുടെ കാലത്തിൻ്റെ സംഭാവന...

#ഒരു_സുവർണ_കാലത്തിന്റെ_വികസനസാക്ഷ്യം

ഹൃദയത്തിൽ കെസി... ♥️

06/04/2024

ഗോലിയാത്തിനെ വീഴ്ത്തിയത് ദാവീദാണെങ്കിൽ, മാരാരിക്കുളത്ത് അത് പി.ജെ ഫ്രാൻസിസാണ്. കമ്മ്യൂ​ണി​സ്​​റ്റ്​ കോ​ട്ട​യാ​യ മാ​രാ​രി​ക്കു​ള​ത്ത്​ 1996-ൽ ​വി.​എ​സ് അ​ച്യു​താ​ന​ന്ദ​നെ അട്ടിമറിച്ച പാരമ്പര്യമാണത്.

ആ​ല​പ്പു​ഴ കോ​ൺ​വെൻറ്​ സ്​​ക്വ​യ​റി​ലെ പള്ളിക്കത്തയ്യി​ൽ വീ​ട്ടി​ൽ വിശ്രമജീവിതം നയിക്കുന്ന പി.ജെ ഫ്രാൻസിസിനെ കണ്ട് അനുഗ്രഹം വാങ്ങി..

ഹൃദയത്തിൽ കെസി... ♥️

06/04/2024

ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സ്നേഹ സന്ദർശനം നടത്തിയപ്പോൾ..

ഹൃദയത്തിൽ കെസി... ♥️

05/04/2024

ആലപ്പുഴ നീർക്കുന്നം മസ്ജിദുൽ ഇജാബ സന്ദർശിച്ചപ്പോൾ...

ഹൃദയത്തിൽ കെസി.....♥️

Photos from Vote For Uma Thomas's post 04/05/2022
28/11/2021

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ആരംഭിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍-അസര്‍ കോളജില്‍ നിന്നാണ് 'മകള്‍ക്കൊപ്പം' മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഡിസംബര്‍ മൂന്നിന് ഞാന്‍ അല്‍ അസര്‍ കോളജിലെത്തും.

കുട്ടികളില്‍ അത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത്.

25/02/2021

രാഹുൽ എന്നാ പച്ച മനുഷ്യനെ കുറിച്ച് മികച്ച ഒരു കുറുപ്

വളരെ അടുത്ത ഒരു സുഹൃത്തുണ്ട് എനിക്ക്. ചെറുപ്പമാണ്. സി പി എം യുവജന സംഘടനയായ
ഡി വൈ എഫ് ഐ യിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. രാഷ്ട്രീയം രണ്ടാണെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് വലിയ ആഴവും പരപ്പും ഉണ്ട്. ഞങ്ങൾ അധികമൊന്നും പരസ്പരം രാഷ്ട്രീയം സംസാരിക്കാറില്ല. കാണുമ്പോഴൊക്കെ ഞങ്ങൾ പരസ്പരം ദീർഘമായി സംസാരിക്കാറുണ്ട്.. രാഷ്ട്രീയം ഒഴിച്ചു നിർത്തി മറ്റു പല കാര്യങ്ങളും ഞങ്ങൾ സംസാരിക്കും.. നേരിട്ട് കാണാൻ കഴിയാത്ത ദിവസങ്ങളിലെല്ലാം ഞങ്ങൾ ഫോണിലൂടെ സംസാരിക്കാറുണ്ട്.. അത്തരം സംസാരങ്ങളും ചിലപ്പോൾ ഒരുപാട് നീണ്ടുപോകും...
കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് രാവിലെ അവൻ വിളിച്ചിരുന്നു.. കുറച്ചു നേരം സംസാരിച്ചു.. എങ്ങിനെയോ സംസാരം രാഹുൽഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ചായി..
വയനാട്ടിലെ ട്രാക്ടർ റാലിയും ശംഖുമുഖം കടപ്പുറത്തെ പൊതുയോഗവും, മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള കടൽ യാത്രയും സംസാരത്തിനു വിഷയങ്ങളായി... ആഴക്കടലിൽ നീന്തുന്ന രാഹുൽഗാന്ധിയുടെ ചിത്രം കണ്ടു എന്നവൻ പറഞ്ഞു..
ജാഡകളില്ലാത്ത ഒരു പച്ച മനുഷ്യൻ എന്നാണ് പിന്നീട് രാഹുലിനെക്കുറിച്ച് അവൻ പറഞ്ഞത്. "ഇങ്ങനെ ഒരു നേതാവ് ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് ഇന്ത്യ കീഴടക്കുമായിരുന്നു" എന്നും അവൻ പറഞ്ഞു വെച്ചു...
കോൺഗ്രസ്സിനെ ശക്തമായി എതിർക്കുന്ന സി പി എം എന്ന പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്ന ഒരാളിൽ നിന്നുള്ള വാക്കുകൾ..! അത് എന്നെ വല്ലാതെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു..
ശരിയാണ്..
രാഹുൽ എന്ന നല്ല മനുഷ്യനെ ഉപയോഗിക്കാൻ കഴിയാത്ത
രാഷ്ട്രീയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു കോൺഗ്രസ്.
ഇത് എനിക്ക് മനസ്സിലാക്കിത്തരാൻ ഒരു എതിർ പാർട്ടിക്കാരൻ വേണ്ടിവന്നു...
ശക്തമായിത്തന്നെ രാഹുലിനെ എതിർക്കുമ്പോഴും നേരായി ചിന്തിക്കുന്നവരുടെ മനസ്സിൽ
രാഹുൽ ഒരു താരമാണ്...
എതിർപ്പുകൾ എല്ലാം വെറും രാഷ്ട്രീയം മാത്രം.ഒരു വ്യക്തി എന്ന നിലയിൽ രാഹുൽ ഒരുപാട് ഉയരത്തിലാണ്. സ്വന്തം പാർട്ടിക്കാർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത ഉയരത്തിൽ.
അതുകൊണ്ടാവാം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളം രാഹുലിനെ തിരിച്ചറിഞ്ഞ് പ്രതികരിച്ചത്..
രാഹുൽ ആവശ്യപ്പെട്ടപ്പോൾ കലവറയില്ലാതെ പിന്തുണച്ചത്..
രാഷ്ട്രീയം പലതാണെങ്കിലും, അഭിപ്രായവ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും നല്ലതിനെ കണ്ടെത്താനും തെരഞ്ഞെടുക്കാനുമുള്ള മലയാളികളുടെ കഴിവ് ഒരിക്കൽ കൂടി യാഥാർത്ഥ്യമാകുമെങ്കിൽ,
സംശയമില്ല കേരളത്തിൽ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് തരംഗം ഉറപ്പാണ്; മുന്നിൽ നിന്ന് നയിക്കുന്നത് രാഹുൽ ആണല്ലോ എന്നതുകൊണ്ടുതന്നെ.

22/12/2020

കോടതിയോ എന്ത് കോടതി പോയി പണി നോക്ക് , വേണോങ്കി നടേശൻ മോലാളിക്ക് വേണ്ടി സുപ്രീം കോടതിയിൽ പോകാനും വിജയൻ സെർ റെഡിയാണ്

21/08/2020

കോൺഗ്രസ്സുകാർ കൊന്നു എന്ന കൊടിയേരിയുടെ പ്രസ്താവനയെ ഇതിലും നന്നായി ഇനി എങ്ങിനെ തള്ളാനാ...!
സുധാകരേട്ടൻ വേറെ ലെവൽ...🤟

Videos (show all)

ആലപ്പുഴ                                           ചേർത്ത് പിടിക്കുന്നു കെസിയെ ഹൃദയംകൊണ്ട്...ഹൃദയത്തിൽ കെസി.....♥️#alappu...
തൊഴിലിനുള്ള അവകാശം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നടത്തിയ  വലിയൊരു മുന്നേറ്റമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമ...
സ്ത്രീകൾ ഉൾപ്പെടെ, സമൂഹത്തിൽ അനീതിയനുഭവിക്കുന്ന ഓരോ വിഭാഗത്തിനും നീതി നേടിക്കൊടുത്ത്, രാജ്യത്തെ വീണ്ടെടുക്കാനുള്ള പരിശ്ര...
മാറ്റത്തിന്റെ മറ്റൊലികൾ തീർക്കാൻ ആലപ്പുഴയുടെ ബ്രാൻഡായി കെ.സി...ഹൃദയത്തിൽ കെ.സി... ♥️#alappuzhaloksabhaelection2024 #kcve...
ആലപ്പുഴക്ക് വികസനവും കരുതലും നൽകാൻ ആലപ്പുഴയുടെ ആർദ്ര ഹൃദയൻ കെസിഹൃദയത്തിൽ കെ.സി... ♥️#alappuzhaloksabhaelection2024 #kcve...
ന്യൂ ബസാര്‍ മക്കിടുഷാ വലിയുല്ലാഹി ദര്‍ഗാ ഷെരീഫ് സന്ദർശിച്ചപ്പോൾ...ഹൃദയത്തിൽ കെ.സി... ♥️#alappuzhaloksabhaelection2024 #k...
ചരിത്രവും ഐതിഹ്യവും ലയിക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രാർത്ഥനാ നിർഭരമായി കുറച്ചു നിമിഷങ്ങൾ.. ഹൃദയത്തിൽ കെ.സി... ♥️#al...
സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റിന്റെ നസ്രേത്ത് ഭവനിൽ സന്ദർശനം നടത്തി..             ...
ആലപ്പുഴയിലെ കയർ വ്യവസായം പ്രശസ്തമാണ്, നാടിന് അഭിമാനവും. ഇന്ന് കലവൂർ Mats n More ലെ തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചപ്പോ...
ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും"ഹൃദയത്തിൽ കെ.സി... ♥️#alappuzhaloksabhaelectio...
കാഞ്ഞിരംചിറയിലെ ശ്രീ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ...ഹൃദയത്തിൽ കെ.സി... ♥️#alappuzhaloksabhaelection2024 #k...
ന്യൂമാഹിയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് അസ്ബാക്കിന്റെ പ്രിയപ്പെട്ട ഉമ്മ, എന്റെ സുബൈദുമ്മ ഇന്ന് ആലപ്പുഴയിലെത്തിയത്. പ...

Website