SNDP YOGAM Thalappilly Union

SNDP YOGAM Thalappilly Union

sndp thalappilly union

Photos from SNDP YOGAM Thalappilly Union's post 07/01/2024

LLB ക്ക് 1st ക്ലാസ്സോടെ വിജയിച്ച പാർലിക്കാട് ഈസ്റ്റ്‌ ശാഖ സെക്രട്ടറി സഹദേവേട്ടന്റെ മകളായ കുമാരി അമൃതക്ക് SNDP യോഗം തലപ്പിള്ളി യൂണിയൻ യൂത്ത്മൂവ്മെന്റിന്റ് സ്നേഹോപഹാരം യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ശ്രീ. മജീഷ് വേലൂർ നൽകി ആദരിച്ചു. ചടങ്ങിൽ യൂത്ത് ജില്ലാ കമ്മറ്റി അംഗം സുജീഷ് വേലൂർ, യൂത്ത് പ്രസിഡന്റ്‌ നിഖിൽ എരുമപ്പെട്ടി, ബിനോയ്‌ മിണാലൂർ, ബിജു നായരങ്ങാടി, അഭിറാം മങ്ങാട്, ശാഖ പ്രസിഡന്റ്‌ സഹദേവൻ, പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു..

24/12/2023

LLB പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് നേടി വിജയിച്ച തലപ്പിള്ളി SNDP യൂണിയൻ 3073-ാം നമ്പർ പാർളിക്കാട് ഈസ്റ്റ് ശാഖയോഗം സെക്രട്ടറി സഹദേവന്റെ മകൾ കുമാരി അമൃതക്ക് ശാഖ യോഗത്തിന്റെ ഉപഹാരം ബഹുമാനപ്പെട്ട യൂണിയൻ സെക്രട്ടറി ശ്രീ. ടി.ആർ.രാജേഷ് നൽകി അഭിനന്ദിച്ചു. ചടങ്ങിൽ ശാഖയോഗം ഭാരവാഹികൾ, കുടുംബാംഗങ്ങൾ പങ്കെടുത്തു..

Photos from SNDP YOGAM Thalappilly Union's post 05/12/2023

SNDP യോഗം തലപ്പിള്ളി യൂണിയൻ ശാഖയോഗങ്ങളിലെ ഭാരവാഹികളുടെ പൊതുയോഗം ബഹുമാനപ്പെട്ട യൂണിയൻ പ്രസിഡണ്ട് ശ്രീ.എം.എസ് ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗം ബോർഡ് മെമ്പർ ശ്രീ.വി.വി.ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ സെക്രട്ടറി. ശ്രീ.ടി.ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ കൗൺസിൽ അംഗങ്ങളായ അനിത, ബിനോയ്, രവി, ദാസൻ, യൂത്ത്മൂവ്വ് സെക്രട്ടറി ശ്രീ. മജീഷ് വേലൂർ, വനിതാ സംഘം സെക്രട്ടറി ശ്രീമതി.ഷീബ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.വൈസ് പ്രസിഡണ്ട് ശ്രീ. ഭരതൻ പുളിക്കൽ നന്ദി പറഞ്ഞു.

16/11/2023
Photos from SNDP YOGAM Thalappilly Union's post 02/09/2023

SNDP യോഗം തലപ്പിള്ളി യൂണിയൻ 169 മത് ശ്രീ നാരായണ ഗുരുദേവജയന്തി ആഘോഷം വർണാഭമായ ഘോഷയാത്രയോടു കൂടി എരുമപ്പെട്ടിയിൽ നിന്നാരംഭിച്ച് മങ്ങാട് വോൾഗ ഓഡിറ്റോറിയത്തിൽ സമാപിച്ചു.യൂണിയൻ പ്രസിഡണ്ട് ശ്രീ.എം.എസ് ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കോഴിക്കോട് സെഷൻസ് ജില്ലാ ജഡ്ജി ശ്രീമതി. പ്രിയ ചന്ദ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റനായ യൂണിയൻ സെക്രട്ടറി ശ്രീ.ടി.ആർ.രാജേഷ് ഗുരുദേവ സന്ദേശവും മുഖ്യപ്രഭാഷണവും നടത്തി. ഉന്നത വിജയം നേടിയ SSLC, +2, വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിയന്റെ നേതൃത്വത്തിൽ അയാൻ ചികിത്സ ധനസഹായം കൈമാറി. ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശാഖയോഗങ്ങൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബോർഡ് മെമ്പർ ശിവദാസൻ വി.വി., യൂണിയൻ കൗൺസിൽ അംഗങ്ങളായ, കെ.വി.രവി,പി.എ ദാസൻ, പി.ജി.ബിനോയ്, കെ.കെ.ബിജു, അനിത ശശിധരൻ, എം.കെ.ബാബു, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് ബിനു ശശി, സെക്രട്ടറി ഷീബ വിശ്വനാഥൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡണ്ട് നിഖിൽ എരുമപ്പെട്ടി, സെക്രട്ടറി മജീഷ് വേലൂർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ ഭരതൻ പുളിക്കൽ നന്ദി പറഞ്ഞു....

Photos from SNDP YOGAM Thalappilly Union's post 06/08/2023

169-മത് ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷം SNDP യോഗം തലപ്പിളളി യൂണിയന്റ് നേതൃത്വത്തിൽ ആഘോഷിക്കുവാൻ ഇന്ന് ചേർന്ന നേതൃത്വം തീരുമാനിച്ചു. ചിങ്ങം 1 ന് പതാകദിനം. ആഗസ്റ്റ് 30, 31 ദിവസങ്ങളിൽ യൂണിയൻ്റ് കീഴിലുളള മുഴുവൻ ശാഖയോഗങ്ങളിലേക്ക് ഗുരുദേവ സന്ദേശ വാഹന വിളംബര ജാഥ, ഘോഷയാത്ര, പൊതുസമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നീ പരിപാടികളോട് കൂടിയാണ് ഈ വർഷത്തെ ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നത്. യൂണിയൻ പ്രസിഡണ്ട് ശ്രീ.MS ധർമ്മരാജന്റ് അദ്ധ്യക്ഷതയിൽ പാർളിക്കാട് ശ്രീനാരായണഹാളിൽ ചേർന്ന നേതൃത്വ സംഗമം ബഹുമാനപ്പെട്ട യൂണിയൻ സെകട്ടറി ശ്രീ TR രാജേഷ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ശ്രീ v v ശിവദാസൻ സ്വാഗതവും, CR രാജൻ നന്ദിയും പറഞ്ഞു.

Photos from SNDP YOGAM Thalappilly Union's post 25/06/2023
Photos from SNDP YOGAM Thalappilly Union's post 11/04/2023

SNDP യോഗം തലപ്പിള്ളി യൂണിയന്റെ നേതൃത്വത്തിൽ വനിതാ സംഘം വാർഷികപൊതുയോഗം 9-4-23 ന് നടരാജഗിരി ശ്രീ നാരായണ ഹാളിൽ നടത്തി.പ്രസിഡന്റ്‌ ശ്രീമതി ബിനു ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം SNDP കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ:സംഗീത വിശ്വനാഥ്‌ ഉത്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം യൂണിയൻ സെക്രട്ടറി ശ്രീ. TR രാജേഷ് നടത്തി. ശ്രീ ജയകൃഷ്ണൻ ലഹരി വിരുദ്ധ പഠന ക്ലാസ്സെടുത്തു..ചടങ്ങിൽ യൂണിയൻ പ്രസിഡന്റ്‌ ശ്രീ MS ധർമ്മരാജൻ, വൈസ് പ്രസിഡന്റ്‌ ശ്രീ ഭരതൻ, കൗൺസിൽ അംഗങ്ങൾ ആയ ദാസൻ, ബിജു, യൂത്ത് സെക്രട്ടറി ശ്രീ മജീഷ് വേലൂർ തുടങ്ങിയവർ പങ്കെടുത്തു..വനിതാ സംഘം സെക്രട്ടറി ഷീബ വിശ്വനാഥൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ രഹന മനോഹർ നന്ദിയും പറഞ്ഞു..

26/03/2023

ശ്രീ നാരായണ ഗുരുദേവൻ സ്‌ഥാപിച്ച SNDP തലപ്പിള്ളി യൂണിയൻ പാർലിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്ണ്യക്ഷേത്രത്തിലെ അഞ്ചാമത് പുന:പ്രതിഷ്ഠദിന മഹോത്സവത്തിന്റെ നോട്ടീസ് SNDP യോഗം തലപ്പിള്ളി യൂണിയൻ സെക്രട്ടറി ശ്രീ. രാജേഷ് ടി. ആർ. പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ശ്രീ. ഐശ്വര്യ സുരേഷിന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.ബഹുമാനപ്പെട്ട യൂണിയൻ പ്രസിഡന്റ്‌ ശ്രീ. എം. എസ്. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രതിഷ്ഠദിനാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ശ്രീ. പി. എസ്. വിനു ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു.2023ഏപ്രിൽ 16 മുതൽ 24 വരെയാണ് ഈ വർഷത്തെ ഉത്സവം നടക്കുന്നത്...

Photos from SNDP YOGAM Thalappilly Union's post 12/03/2023

SNDP യോഗം തലപ്പിള്ളി യൂണിയൻ 5135-നമ്പർ നായരങ്ങാടി ശാഖയുടെ വാർഷികപൊതുയോഗം ബഹുമാനപ്പെട്ട യൂണിയൻ പ്രസിഡന്റ്‌ ശ്രീ. എം. എസ്. ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ ശ്രീ. കെ. വി. ശിവനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ശ്രീ. ടി. ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർ ശ്രീ.ബിജു കെ. കെ, വനിതാ സംഘം സെക്രട്ടറി ശ്രീമതി ഷീബവിശ്വനാഥൻ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . ശാഖ സെക്രട്ടറി ശ്രീ.വി. കെ. മോഹനൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു..

Photos from SNDP YOGAM Thalappilly Union's post 15/02/2023

മലപ്പുറത്ത് നടന്ന കാലികറ്റ്‌ യൂണിവേഴ്സിറ്റി വനിതാ ഫുട്ബാൾ ചാമ്പ്യയൻസ് ടീം അംഗമായ കുമാരി സ്നേഹ ഗിരീഷിന് (SNDP കുമരനെല്ലൂർ ശാഖ സെക്രട്ടറി ഗിരീഷിന്റെ മകൾ )തലപ്പിള്ളി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ഉപഹാരം യൂണിയൻ യൂത്ത്സെക്രട്ടറി മജീഷ് വേലൂർ നൽകിയപ്പോൾ, യൂത്ത് പ്രസിഡന്റ്‌ നിഖിൽ, യൂണിയൻ കൗൺസിലറും യൂത്ത് മെമ്പർമാരായ ബിനോയ്‌, ബിജു, യൂത്ത് മെമ്പർ ബിനീഷ്, നിതിൻ, ശാഖ പ്രസിഡന്റും മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു...

Photos from SNDP YOGAM Thalappilly Union's post 12/02/2023

SNDP യോഗം തലപ്പിള്ളി യൂണിയൻ 2097 നമ്പർ കുമരനെല്ലൂർ ശാഖയിലെ വനിതാസംഘത്തിന്റെ പൊതുയോഗവും മൈക്രോയൂണിറ്റുകളുടെ രൂപീകരണവും ബഹുമാനപ്പെട്ട യൂണിയൻ സെക്രട്ടറി ശ്രീ. ടി. ആർ. രാജേഷ് ഉത്ഘാടനം ചെയ്തു നിർവഹിച്ചു.കുമരനെല്ലൂർ SNDP ശാഖ ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ ശാഖ പ്രസിഡന്റ്‌ ടി. ആർ. ജയന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ്‌ ശ്രീ. എം. എസ് ധർമ്മരാജൻ, വനിതാ സംഘം സെക്രട്ടറി ഷീബ വിശ്വനാഥൻ, ശാഖ സെക്രട്ടറി ഗിരീഷ്, ബിനിഷ് തുടങ്ങിയവർ സംസാരിച്ചു. കാലികറ്റ് യൂണിവേഴ്സിറ്റി വനിതാ ഫുട്ബാൾ ചാമ്പ്യൻസ് ടീം അംഗമായ കുമാരി സ്നേഹ ഗിരീഷിന് ശാഖയുടെ ഉപഹാരം യൂണിയൻ സെക്രട്ടറി ശ്രീ. ടി. ആർ. രാജേഷ് നൽകി..

Photos from SNDP YOGAM Thalappilly Union's post 22/01/2023

SNDP യോഗം തലപ്പിള്ളി യൂണിയൻ തയ്യൂർ ശാഖയുടെ 10-മത് വാർഷികപൊതുയോഗം ബഹുമാനപ്പെട്ട യൂണിയൻ സെക്രട്ടറി ശ്രീ. T. R. രാജേഷ് ഉത്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ്‌ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ്‌ ശ്രീ. M S ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി മജീഷ് വേലൂർ, ശാഖ സെക്രട്ടറി സുബ്രഹ്മണ്യൻ,യൂണിയൻ പ്രതിനിധി ജിത്തു തയ്യൂർ തുടങ്ങിയവർ സംസാരിച്ചു.+2, SSLC ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു..

Photos from SNDP YOGAM Thalappilly Union's post 15/01/2023

SNDP തലപ്പിള്ളി യൂണിയനിലെ ചിറ്റണ്ട ശാഖയിലെയും, കുട്ടഞ്ചേരി ശാഖയുടെയും വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ശ്രീ. ടി. ആർ. രാജേഷ് ഉത്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ശ്രീ. എം.എസ്. ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി. ചിറ്റണ്ട ശാഖയിൽ വൈസ് പ്രസിഡന്റ്‌ PKഭരതൻ ആശംസ അർപ്പിച്ചു. ചിറ്റണ്ട ശാഖ പ്രസിഡന്റ്‌ ആയി NB ജയനെയും , സെക്രട്ടറി ആയി VC പ്രവീൺനെയും തെരഞ്ഞെടുത്തു.കുട്ടഞ്ചേരി ശാഖയിൽ പ്രസിഡന്റ്‌ KV ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു...

Photos from SNDP YOGAM Thalappilly Union's post 07/01/2023

തലപ്പിള്ളി യൂണിയൻ തയ്യൂർ ശാഖയുടെ പത്താമത് വാർഷിക പൊതുയോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും ജനുവരി 22 ഞായറാഴ്ച തയ്യൂർ sndp ശാഖ മന്ദിരം ഹാളിൽ രാവിലെ 9.30ന് യൂണിയൻ സെക്രട്ടറി ശ്രീ. ടി. ആർ. രാജേഷ് ഉത്ഘാടനം നിർവഹിക്കുന്നു..

06/01/2023

തലപ്പിള്ളി യൂണിയൻ കൊണ്ടയൂർ ശാഖ സെക്രട്ടറി ജയചന്ദ്രേട്ടന് തലപ്പിള്ളി യൂണിയന്റെയും യൂത്ത്മൂവ്മെന്റിന്റെയും അഭിനന്ദനങ്ങൾ 👍👍

03/01/2023

90 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി 2023 പുതു വർഷത്തിൽ തലപ്പിള്ളി യൂണിയനിൽ നിന്നും അരുവിപ്പുറം, ചെമ്പഴന്തി, ആറ്റുകാൽ, പദ്മനാഭ സ്വാമി ക്ഷേത്രം, മണ്ണാറശ്ശാല, ശിവഗിരി ഗുരുദേവ സന്നിധിയിൽ എത്തിച്ചേർന്നു പുതു വർഷത്തെ വരവേറ്റു...

Videos (show all)

തലപ്പിള്ളി യൂണിയൻ കൊണ്ടയൂർ ശാഖ സെക്രട്ടറി ജയചന്ദ്രേട്ടന് തലപ്പിള്ളി യൂണിയന്റെയും യൂത്ത്മൂവ്മെന്റിന്റെയും അഭിനന്ദനങ്ങൾ 👍👍
യുവ യോഗം ശംഖൊലി 2021 തൃശൂർ ജില്ല ഏക ദിന പഠന ക്യാംപ്: തലപ്പിള്ളി SNDP യൂണിയൻ ടീം
പഴഞ്ഞി ചെറുതുരുത്തി ഗുരു പ്രഭാവ ആശ്റമം ശ്രീ തുപ്പേശര ക്ഷേത്രത്തിൽ മഹാസമാധി ദിനം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഭക്തൃദരപുരസ...
ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി ദിനാചരണം 2021സെപ്റ്റംബർ 21 ചൊവ്വാഴ്ച്ചഗുരുഭക്തരെ, ഗുരുദേവന്റെ 94-ാമത് മഹാസമാധി ദ...

Website

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00