SKSSF MayinangadiI Unit

SKSSF MayinangadiI Unit

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF MayinangadiI Unit, Religious organisation, Mayinangadi, .

Photos from SKSSF MayinangadiI Unit's post 30/10/2022

SKSSF ചെറിയമുണ്ടം ക്ലസ്റ്റര്‍ സംഘടിപ്പിച്ച സര്‍ഗലയത്തില്‍ 6-ഓളം യൂണിറ്റുകള്‍ പങ്കെടുത്ത പരിപാടിയില്‍ ായിനങ്ങാടി_യൂണിറ്റ് Overall കരസ്ഥമാക്കി.

18/04/2022
08/04/2022

സഹചാരി ഫണ്ട് കളക്ഷന്‍ വാണിയന്നൂര്‍ ജുമാ മസ്ജിദില്‍ നിന്ന് കിട്ടിയ 27201 രൂപ വാണിയന്നൂര്‍ മഹല്ല് വൈ:പ്രസിഡന്‍റ് വള്ളിയേങ്ങല്‍ അബ്ദുറഹ്മാന്‍ ഹാജി ചെറിയമുണ്ടം ക്ലസ്റ്റര്‍ ട്രഷറര്‍ യൂനുസിന് കൈമാറുന്നു.

05/04/2022

SKSSF മായിനങ്ങാടി യൂണിറ്റിന്‍റെ സഹചാരി ഫണ്ട് ശേഖരണ ഉദ്ഘാടനം മഹല്ല് സെക്രട്ടറി സിദ്ധീഖ് ഹാജിയുടെ നേതൃത്വത്തില്‍ ഖത്തീബ് സലീം മാഹിരി നിര്‍വഹിച്ചു.

21/02/2022

്ഥാപക_ദിനം.

മായിനങ്ങാടി യൂണിറ്റ് SKSSF സ്ഥാപക ദിനത്തിൽ മർഹൂം KV അബ്ദുൽ സലാം മുസ്‌ലിയാർ ഖബർ സിയാറത്ത് നടത്തി. പ്രാർത്ഥനക്ക് ഉവൈസ് വാഫി നേതൃത്വം നൽകി. ശേഷം #സയ്യിദ്_ASK_തങ്ങൾ പതാക ഉയർത്തി. SKSSF ചെറിയമുണ്ടം ക്ലസ്റ്റർ ട്രഷറർ യൂനുസ് കെ.കെ,ശാഖ ഭാരവാഹികൾ,പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

18/02/2022

SKSSF ചെറിയമുണ്ടംക്ലസ്റ്റർ ഇബാദ് വിംഗിൻ്റെ കീഴിൽ നടന്ന മജ്ലിസുൽ ഇസ്തിറാഹ വാണിയന്നൂർ മഹല്ല് ഖത്വീബ് ഉസ്താദ് സലീം മാഹിരി നേതൃത്വം നൽകി

10/01/2022

ഈ ദൃശ്യവിരുന്നിലേക്ക് എല്ലാവരേയും ഹാര്‍ദൃവമായി സ്വാഗതം ചെയ്യുകയാണ്,ക്ഷണിക്കുകയാണ്.

07/01/2022

മുനീറുല്‍ ഇസ്ലാം മദ്രസ മായിനങ്ങാടി യുടെ യശസ്സ് വാനോളം ഉയര്‍ത്തിയ MIM ന്‍റെ ചുണക്കുട്ടികള്‍ക്ക് SKSSF മായിനങ്ങാടി യൂണിറ്റിന്‍റെ അഭിനന്ദനങ്ങള്

Photos from SKSSF MayinangadiI Unit's post 05/01/2022

ഇത് അർഹതക്കുള്ള അംഗീകാരം.💐💐💐
വാണിയന്നൂർ മായിനങ്ങാടി മുനീറുൽ ഇസ്‌ലാം മദ്രസ്സയെ അത്യുന്നതങ്ങളിലെത്തിച്ച ഇവർ നമ്മുടെ അഭിമാനം.

05/01/2022

കാഞ്ഞങ്ങാട് വെച്ച് നടന്ന അഖില കേരള ദഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ MIM മായിനങ്ങാടി ദഫ് സംഘത്തെ SKSSF മായിനങ്ങാടി യൂണിറ്റ് വൈ.പ്രസിഡന്‍റ് മുബഷിര്‍ സി യുടേയും ഭാരവാഹികളുടേയും നേതൃത്വത്തില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷഷനില്‍ വെച്ച് സ്വീകരണം നല്‍കി.

Photos from SKSSF MayinangadiI Unit's post 05/01/2022

കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് നോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള ദഫ് മത്സരത്തിൽ ഈ സീസണിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസ്നും. കേരളക്കരയിലെ ബെസ്റ്റ് പ്ലെയർ ബെസ്റ്റ് സിംഗർ അവാർഡും കരസ്ഥമാക്കി ഈ സീസണിൽ ഒന്നാം സ്ഥാനം നേടിയ
്_സംഘം_വാണിയന്നൂരിന് #അഭിനന്ദനങ്ങൾ

31/12/2021

SKSSF മായിനങ്ങാടി യൂണിറ്റിനെ ഇനി ഇവര്‍ നയിക്കും.

പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും.

18/10/2021

പുലരുമ്പോഴും വൈകിട്ടും ആരോടും വിദ്വേഷമില്ലാതെയിരിക്കുക, അതാണ് എന്റെ മാർഗം. എന്നെ സ്നേഹിക്കുന്നവർ എന്റെ മാർഗത്തെ ജീവിപ്പിക്കുകയാണു ചെയ്യേണ്ടത്. മതം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘സ്വഭാവമഹിമ’ എന്നും ഏറ്റവും ഉത്തമനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് ‘വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരാളെ ദ്രോഹിക്കാത്തവൻ’ എന്നും തിരുനബി (സ) പ്രത്യുത്തരം നൽകി. ആരോടും അനീതി അരുത്. സ്വന്തത്തിനും ഉറ്റവർക്കും ഉടയവർക്കും എതിരായിരുന്നാൽപോലും നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. അതാണു ദൈവത്തിന്റെ പ്രീതിയിലേക്കുള്ള പാത.

ഏവര്‍ക്കും skssf മായിനങ്ങാടി യൂണിറ്റിന്‍റെ നബിദിനാശംസകള്

18/10/2021

പ്രകീർത്തിക്കപ്പെടുന്ന വ്യക്തിത്വം എന്ന അർഥത്തിലാണ് ‘മുഹമ്മദ്’ എന്ന അറബി പദം വ്യവഹരിക്കപ്പെടുന്നത്. ‘ഹംദ്’ എന്നാൽ പ്രകീർത്തനം, സ്തുതി, പ്രശംസ എന്നൊക്കെയാണ് ഉദ്ദേശിക്കപ്പെടുന്നത്. മുഹമ്മദ് നബി (സ)യുടെ വ്യക്തിപ്രഭയോടും ജീവിതസന്ദേശത്തോടും ഈ വാക്ക് പരസ്പരപൂരകമായി എത്രമാത്രം ഇഴുകിച്ചേർന്നുവെന്നതിന് ഒന്നര സഹസ്രാബ്ദക്കാലത്തെ ഈ പാരിടത്തിന്റെയും ഇവിടെ അധിവസിക്കുന്ന മനുഷ്യരുടെയും ചരിത്രം സാക്ഷ്യം വഹിക്കുന്നു.

വിശുദ്ധ ഖുർആനിനു മുൻപ് പൂർവിക പ്രവാചകന്മാരിലൂടെ മനുഷ്യർക്കു ലഭ്യമായിത്തീർന്ന ദൈവിക വേദഗ്രന്ഥങ്ങളിൽത്തന്നെ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യുടെ വ്യക്തിത്വവും ആഗമനവും പ്രശംസാപൂർവം പരാമർശിക്കപ്പെട്ടു. ജീവിതകാലത്താകട്ടെ, തിരുനബി(സ)യുടെ മഹിതസന്ദേശത്തെയും അതിന്റെ മുഴുനന്മകളെയും തകർക്കാനായി അക്രമത്തിന്റെ ഏതറ്റംവരെ പോകാനും ഇറങ്ങിത്തിരിച്ച എതിരാളികൾപോലും അവിടുത്തെ അത്യുന്നതമായ സ്വഭാവമഹിമയും സത്യസന്ധതയും ജീവിതപവിത്രതയും സന്ദേഹലേശമെന്യേ അംഗീകരിച്ചുകൊണ്ട് ആണയിട്ടു പറഞ്ഞു: ‘‘ഞങ്ങൾക്ക് എത്ര വലിയ എതിർപ്പുണ്ടെങ്കിലും മുഹമ്മദ് ‘സാദിഖുൽ അമീൻ’ (ഏറ്റവും സത്യസന്ധനും വിശ്വസ്തനും) ആണെന്ന കാര്യത്തിൽ തർക്കമേയില്ല!’’

തന്റെ വിയോഗാനന്തരവും വിശുദ്ധ പ്രവാചകൻ വിശ്വമെങ്ങും പ്രകീർത്തിക്കപ്പെടുകയാണ്. സുപ്രസിദ്ധ ചരിത്രകാരന്മാരും ദാർശനികരും ശാസ്ത്രജ്ഞരും എഴുത്തുകാരും അവിടുത്തെ ജീവിതവും സന്ദേശവും സൂക്ഷ്മമായി പഠിക്കുകയും അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആ വ്യക്തിത്വമാഹാത്മ്യത്തോടുള്ള ആദരം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പകർച്ചവ്യാധികൾ സംബന്ധിച്ച പ്രവാചക മാർഗനിർദേശങ്ങൾക്കു കോവിഡിന്റെ പശ്ചാത്തലത്തിൽ കൈവന്ന സവിശേഷ ശ്രദ്ധ. പകർച്ചവ്യാധിയിൽനിന്നു രക്ഷനേടാനായി തിരുനബി (സ) നൽകിയ കൽപനകൾ ഇങ്ങനെ: അതു ബാധിച്ച പ്രദേശങ്ങളിൽനിന്നു നിങ്ങൾ പുറത്തു പോവുകയോ അത്തരം സ്ഥലങ്ങളിലേക്കു പ്രവേശിക്കുകയോ ചെയ്യരുത്. ബാധിച്ച വ്യക്തികളുമായി രണ്ടു കുന്തം (ഒരു കുന്തം ഏകദേശം രണ്ടു മീറ്റർ) അകലം പുലർത്തണം. പകർച്ചവ്യാധികൾക്കു വിധേയരാകുന്ന മൃഗങ്ങളുടെ കാര്യവും അവിടുന്നു വിട്ടുകളഞ്ഞിട്ടില്ല. അവയെ മാറ്റിപ്പാർപ്പിക്കണമെന്നു തിരുനബി (സ) നിർദേശിച്ചു. കോവിഡ് സാഹചര്യത്തിൽ ലോകമാസകലം സംസാരവിഷയവും ജീവിതരീതിയുമായിത്തീർന്ന ക്വാറന്റീനും അകലം പാലിക്കലും 1500 വർഷം മുൻപ് മനുഷ്യർക്കു ലഭ്യമായ ഈ പ്രവാചക വചനങ്ങളിലൂടെ സുവ്യക്തമായി വായിച്ചെടുക്കാൻ സാധിക്കുന്നു.

മാനവികതയുടെയും നൈതികതയുടെയും സാമൂഹിക നവീകരണത്തിന്റെയും മേഖലകളിൽ മാത്രം ഒതുങ്ങുന്നതല്ല മുഹമ്മദ് നബി (സ) സൃഷ്ടിച്ച മഹാപരിവർത്തനത്തിന്റെ വിശാലതയും അഗാധതയും. വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും യുഗത്തിനു തുടക്കം കുറിക്കുന്നതായി തിരുനബി (സ)യുടെ ആഗമനമെന്നു ചരിത്രപണ്ഡിതരും ശാസ്ത്രപ്രതിഭകളും വിലയിരുത്തുന്നു. വായന, പഠനം, നിരീക്ഷണം, പര്യവേക്ഷണം, ഗവേഷണം തുടങ്ങിയ വൈജ്ഞാനിക പ്രക്രിയകളുടെ ഒരു നവയുഗത്തിന്റെ സമാരംഭം മധ്യകാലഘട്ടത്തോടെ കുറിക്കപ്പെട്ടു. ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ ഒട്ടേറെ ധിഷണകളുടെ സാന്നിധ്യവും നൂതന തത്വങ്ങളുടെയും പ്രയോഗങ്ങളുടെയും സമൃദ്ധിയും ലോകം കണ്ടു. നവീനമായ ശാസ്ത്രശാഖകൾ ജന്മംകൊണ്ടു.

തിരുനബി (സ) പ്രചോദിപ്പിച്ച പ്രപഞ്ചപഠന പ്രക്രിയയുടെ അനുസ്യൂതമായ പ്രവാഹമധ്യേ ചരിത്രം ദർശിച്ച വിശ്വപ്രതിഭകൾ യൂറോപ്യൻ നവോത്ഥാനത്തിനടക്കമുള്ള, ആധുനിക മാനവിക സംരംഭങ്ങൾക്കു പശ്ചാത്തലമൊരുക്കി (അവരിൽ ചിലരുടെ ജനനത്തിന്റെയും ശാസ്ത്രമേഖലയിലെ പുതിയ കണ്ടുപിടിത്തത്തിന്റെയും സഹസ്രാബ്ദി ഐക്യരാഷ്ട്ര സംഘടന ആഘോഷിക്കുകയുണ്ടായി).

പക്ഷേ, തിരുനബി (സ)യുടെ ഏറ്റവും വലിയ സവിശേഷതയും അവിടുന്ന് പഠിപ്പിച്ച തത്വങ്ങളുടെ ആകെത്തുകയും കരുണയാകുന്നു. ‘ലോകങ്ങളുടെ കാരുണ്യം’ എന്നു വിശുദ്ധ ഖുർആനിൽ തന്നെ അവിടുന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. മാതാപിതാക്കളുടെ തൃപ്തിയിലാണ് ദൈവത്തിന്റെ തൃപ്തി എന്നും മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗമെന്നും അവിടുന്ന് ഉണർത്തി. അയൽക്കാരന് അന്നം നൽകാതെ ആരും സ്വയം ആഹരിക്കരുത്.

എത്ര വലിയ ആരാധനാകർമങ്ങൾ ദൈവത്തിനായി സമർപ്പിച്ചിട്ടും കാര്യമില്ല, അയൽക്കാരെ ദ്രോഹിക്കുന്നവർക്കു പരലോകത്തു നരകമായിരിക്കും വാസസ്ഥാനം. എന്നെ നിങ്ങൾ അന്വേഷിക്കേണ്ടതു പാവങ്ങൾക്കിടയിലാണ്. അവരെക്കൊണ്ടാണ് നിങ്ങൾക്കു സമൃദ്ധിയും സഹായങ്ങളും ലഭ്യമാകുന്നത്. മനുഷ്യരെല്ലാം സമന്മാരാണ്; ഒരു ചീർപ്പിന്റെ പല്ലു പോലെ. ആരെയും വെറുക്കരുത്.

വിശന്നു കരഞ്ഞ ഒട്ടകത്തിന്റെ ഉടമസ്ഥനെ വിളിച്ചു തിരുദൂതർ (സ) താക്കീതു നൽകി. ഉറുമ്പ് ചാലിട്ടു പോകുന്ന സ്ഥലത്തു തീ കാഞ്ഞ ആളെ വേദനയോടെ വിലക്കി: തീ അണയ്ക്കൂ. തീ അണയ്ക്കൂ!

അത്യാവശ്യത്തിനല്ലാതെ ഒരു മരവും മുറിക്കരുത്. നാളെ ലോകാവസാനമാണെന്നറിഞ്ഞാലും ഇന്ന് ഒരു മരം നട്ടുവളർത്തണം.

മദീനയുടെ തെരുവിലൂടെ ഒരു യഹൂദ സഹോദരന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോകുകയാണ്. അവിടെയുണ്ടായിരുന്ന പുണ്യ റസൂൽ (സ) ആദരസൂചകമായി എഴുന്നേറ്റു നിന്നു. ആരോ ചോദിച്ചു: ‘‘അതു ജൂതനല്ലേ?’’ ഉടൻ വന്നു ദൈവദൂതരുടെ മറുപടി: ‘‘അതൊരു മനുഷ്യനല്ലേ?’’ ഇന്നും എന്നും എങ്ങും മുഴങ്ങേണ്ട വലിയ ചോദ്യം, മഹാ തത്വം!

17/10/2021

2k21

25/06/2021

എന്റെ അഭിമാനമാണ് എന്റെ സമസ്ത❤ ജൂൺ 26
സമസ്ത സ്ഥാപക ദിനം,
മായിനങ്ങാടി യൂണിറ്റ് കമ്മറ്റിയുടെ സ്ഥാപക ദിനാഘോഷം.
പതാക ഉയർത്തലും ഖബർ സിയാറത്തും
26-06-2021,ശനിയാഴ്ച രാവിലെ 8.30ന് പതാക ഉയർത്തൽ:- #ഹനീഫ_റഹ്മാനി_വാക്കയിൽ
ദുആ നേതൃത്വം:- #യൂസുഫ്_മുസ്ലിയാർ മുഴുവൻ പ്രവർത്തകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.

Videos (show all)

#Tomorrow  #ishalnight #mim_mayinangadi

Website