SNDP YOGAM ARIVU

SNDP YOGAM ARIVU

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP YOGAM ARIVU, Religious organisation, .

11/08/2020

Delhi Police കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി...

അപേക്ഷകൾ അയക്കുവാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 7 2020

കൂടുതൽ വിവരങ്ങൾ കമന്റ് ബോക്‌സിൽ ആദ്യത്തെ കമന്റിൽ

വിശദ വിവരങ്ങള്‍ക്ക് :-https://www.delhipolice.nic.in/NOTICE01082020.pdf

08/08/2020

*ആനിർണ്ണായകദിനംനാളെയാണ്*
മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്നഏറ്റവും വിലപ്പെട്ടസമ്മാനമാണ്
*ആത്മവിശ്വാസം*
കാലപ്പഴക്കത്തിലും,കോവിഡ്19 ദുരിതത്തിലും, മഴക്കെടുതികളിലും മറ്റെന്തിലും മങ്ങിപ്പോയാലും നമ്മിൽകൊളുത്തിയആത്മവിശ്വാസം കെടാതെസ്വന്തം കഴിവുകളെക്കുറിച്ചുംനേട്ടങ്ങളെക്കുറിച്ചുംകുറവുകളെക്കുറിച്ചുംയാഥാര്‍ത്ഥ്യത്തില്‍ഊന്നിയുള്ളതിരിച്ചറിവിനായി നാളെ വൈകുന്നേരം ആറ് മണിക്ക്
*(09 ആഗസ്റ്റ് 2020)* ശ്രീനാരായണാ എംപ്ളോയിസ് ഫോറം,പെൻഷനേഴ്സ്കൺസിൽ എന്നിവയുടെ നേതൃത്വത്തിൽ
*KAS MENTOR* വിദഗ്ധരും ചേർന്ന് *സംഘടിപ്പിക്കുന്നവെബ്ബിനാർ സെമിനാർ* കേന്ദ്ര, കേരള സർക്കാർപരീക്ഷകൾ,യുപിഎസ്സി , പി എസ്സ് സി, എല്ലാ മൽസരപ്പരീക്ഷകളിലുംനമ്മുടെകുട്ടികളെപ്രാപ്തരാക്കുവാനുള്ളനിർണ്ണായകദിനം + അവസരം.
നഷ്ടമാക്കാതെ പങ്കെടുക്കുക

പങ്കെടുക്കേണ്ടവർ
ഈഫോറംപൂരിപ്പിച്ചയക്കുക;ഇപ്പോൾത്തന്നെ

*https://forms.gle/7ebnfNjizX1TTYcP8*

കൂടുതൽ വിവരങ്ങൾക്ക്
KAS MENTOR
*91881 05177*

[email protected]

🔷
രജിമോൻ പി വി
കോഡിനേറ്റർ
94460 40661

എസ് അജുലാൽ
94465 26859
പ്രസിഡൻറ്
ശ്രീനാരായണാ എംപ്ലോയീസ് ഫോറം

*ഡോ വി ശ്രീകുമാർ*
സെക്രട്ടറി
*88482 09549*
ശ്രീനാരായണാ എംപ്ലോയീസ് ഫോറം
*എസ് എൻ ഡി പി യോഗം* കൊല്ലം 691001

🎺🎺🎺🎺🎺🎺🎺🎺🎺🎺🎺🎺

27/07/2020

കിസാൻ കാർഡ് എടുക്കാൻ മടിക്കല്ലേ. സർക്കാർ കർഷകർക്കു തന്ന അവകാശം.

പാഴാക്കരുത് ഈ സുവർണാവസരം

പ്രിയമുള്ളവരേ എല്ലാ കർഷകരും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് അപേക്ഷ നൽകുക. ഇത് കർഷകർക്ക് സർക്കാർ അനുവദിച്ചു നൽകുന്ന, ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന SB അക്കൗണ്ട് പോലെയുള്ള റിവോൾവിങ് ഫണ്ട് ആണ്.All Farmers Apply for Kisan Credit Card Scheme It is a revolving fund like the SB Account, which is freely managed by the government and managed by the farmers.

നാളെ കാർഷിക -ക്ഷീര - മൃഗസംരക്ഷണ - മത്സ്യ മേഖലകളിലെ പല പദ്ധതികളും കിസാൻ കാർഡുള്ളവർക്ക് (പദ്ധതിയിൽ പെട്ടവർ )ആയിരിക്കും. അത്‌ കൊണ്ട് സാധ്യമാകുന്ന എല്ലാവരും പദ്ധതിക്ക് അപേക്ഷ നൽകണം. ഇത് സർക്കാർ നിങ്ങൾക്ക് തന്ന അവകാശമാണ്. അല്ലാതെ ഔദാര്യമല്ല.

കിട്ടുന്ന സഹായം

ഒരു പശുവിന് 24000 രൂപ

കന്നുകുട്ടിക്ക് ഒരു മാസം 3000.രൂപ

4 ആടിന് 6000 രൂപ

10 മുട്ടക്കോഴിക്ക് 4 മാസത്തേക്ക് 46800 രൂപ

1000 ഇറച്ചിക്കോഴിക്ക് 2 മാസത്തേക്ക് 1, 40, 000 രൂപ,

പന്നി ഒന്നിന് 10 മാസത്തേക്ക് 10, 800 രൂപ

മുയൽ ഒന്നിന് 4 മാസത്തേക്ക് 960 രൂപ.

മത്സ്യം (കട്ല, രോഹു മൃഗാൽ ) 1ഹെക്ടർ 4 മാസത്തേക്ക് 2, 44, 000 രൂപ.

കൂട് കൃഷി (കായൽ, ഡാം ) 1 m3 - 6 മാസത്തേക്ക് 3500 രൂപ.

ആസ്സാംവാള 1 ഹെക്ടർ 10 മാസത്തേക്ക് 13, 45, 000 രൂപ.

ഗിഫ്റ്റ് തിലാപ്പിയ 1 ഹെക്ടർ -1 ലക്ഷം.

പോളികൾച്ചർ 1 ഹെക്ടർ 10-12 മാസത്തേക്ക് 3, 60, 000 രൂപ.

വനാമി 1 ഹെക്ടർ 6 മാസം - 11, 50, 000 രൂപ.

ഞണ്ട് 1 ഹെക്ടർ 4-6 മാസം -6, 40, 000 രൂപ.

കല്ലുമ്മക്കായ ചിപ്പി കൃഷി 25 m2 - 10, 000 രൂപ

റോപ്. പടുതക്കുളം 5 സെന്റ് 6 മാസത്തേക്ക് 6000 രൂപ.

അക്വാപോണിക്സ് 40 m3-6മാസം 1, 80, 000 രൂപ.

മത്സ്യകൃഷിക്ക് ഒരു സെൻറ് മുതൽ ആനുപാതികായ സഹായം കിട്ടും

പശുകാര്യത്തിൽ ക്ഷീരസംഘംസെക്രട്ടറി / ക്ഷീരവികസന ഓഫീസർ /വെറ്റിനറി ഡോക്ടർ ന്റെ സാക്ഷ്യപത്രം ബാങ്കിൽ ഹാജരാക്കണം.

ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾക്കൂടി കരുതണം

1. ആധാർ കാർഡ്

2. ഇലക്ഷൻ ID കാർഡ്

3. റേഷൻ കാർഡ്

4. പാൻ കാർഡ് ഉണ്ടെങ്കിൽ

5. ഏറ്റവും പുതിയ നികുതി ചീട്ട്

6. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ്

7. ആധാരത്തിന്റെ കോപ്പി

8. ഫോട്ടോ 4 എണ്ണം (ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി.

ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക.

അതിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വർഷം നിങ്ങൾക്ക് ഒരു SB അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം.

The interest rate of the bank will be charged on demand. The amount allowed under this plan can be operated as an SB account for 5 years

എങ്കിലും ലോൺ അനുവദിച്ചു കൃത്യം ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് എടുത്ത മുതലും പലിശയും തിരിച്ചടക്കുകയും പുതുക്കുന്നതിനുള്ള ഫോറത്തിൽ ഒപ്പിട്ട് കൊടുക്കുകയും വേണം. പുതുക്കാത്തവർക്ക് നാല് തരത്തിൽ നഷ്ടം വരും. ഈ പദ്ധതിക്ക് 9% പലിശയാണ്. അതിൽ കേന്ദ്രസർക്കാർ 2% താങ്ങു പലിശ സബ്‌സിഡി തരും. അപ്പോൾ 7 %. കൃത്യമായി പുതുക്കുന്നവർക്ക് പ്രോംപ്റ്റ് റീപേയ്‌മെന്റ് സബ്‌സിഡി ആയി 3% പലിശ സബ്‌സിഡി അപ്പോൾ നെറ്റ് 4%.പലിശ മാത്രം കർഷകൻ അടക്കേണ്ടതുള്ളൂ.

എന്നാൽ

1.)പുതുക്കാത്ത ലോൺ ന് പലിശ 9% ആകും.

2.) 2% പിഴപ്പലിശ കൊടുക്കണം

3). പലിശ നിരക്ക് സാധാരണ നിരക്ക് മാറി കൂട്ട് പലിശ ആകും

4.) വീണ്ടും ഒരു വർഷം കഴിഞ്ഞും പുതുക്കിയില്ലെങ്കിൽ റെവന്യൂ റിക്കവറി നടപടി വരും.

ഓർക്കുക കർഷകർക്ക് ഒരു സുവർണാവസരമാണ് പാഴാക്കരുത്

23/07/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി

വീട്ടിൽ ഒരു സംരംഭം വ്യവസായ പാഠം PART - 1

ക്ലാസ് നയിക്കുന്നത്: ശ്രീ ടി.എസ് ചന്ദ്രൻ, [ Former Deputy Director, Industries and Commerce Govt. of Kerala]

03/07/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി

വീട്ടിൽ ഒരു സംരംഭം... വ്യവസായ പാഠം..

ഉടൻ വരുന്നു....

ക്ലാസ് നയിക്കുന്നത്
ശ്രീ ചന്ദ്രൻ ടി എസ്
Former Deputy Director, Department Of Industries And Commerce

29/06/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി

ഡിജിറ്റൽ എഡ്യൂക്കേഷൻ്റെ സാദ്ധ്യതകൾ PART - 5
(അവസാന ഭാഗം)
ക്ലാസ് നയിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ലവകുമാർ വി

27/06/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി

ഡിജിറ്റൽ എഡ്യൂക്കേഷൻ്റെ സാദ്ധ്യതകൾ PART - 4

ക്ലാസ് നയിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ലവകുമാർ വി

27/06/2020

കിസാൻ ക്രെഡിറ്റ് കാർഡ് ഇനി ക്ഷീര കർഷകർക്കും... ജാമ്യവ്യവസ്ഥയില്ലാതെ 3 ലക്ഷം രൂപ വരെ അക്കൗണ്ടിൽ...

കർഷകർക്ക് വിവിധ കൃഷി ആവശ്യങ്ങൾക്കായി ബാങ്ക് വായ്പ ഒരു ക്രെഡിറ്റ് കാർഡിലൂടെ ലഭ്യമാക്കുന്ന പദ്ധതി കേന്ദ്രഗവണ്മെൻറ്റിൻറ്റെയും നബാർഡിൻറ്റെയും സംയുക്ത പദ്ധതിയിൽ ഒരു സാധാരണ ATM / ക്രെഡിറ്റ് കാർഡ് പോലെ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന സംവിധാനം. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്കിൽ നിന്നും കൃഷി ആവശ്യത്തിനായി തങ്ങൾക്ക് അനുവദിച്ച പരമാവധി തുക ആവശ്യാനുസരണം എടുക്കാം. ഇതിനു ജാമ്യ വ്യവസ്ഥകൾ ഒന്നും തന്നെയില്ല. കൃത്യമായി തിരിച്ചടക്കുന്നവർക്ക് 3 % വരെ പലിശ സബ്‌സിഡിയും ലഭിക്കും. അതായത് 2 മുതൽ 3 ശതമാനം വരെ വാർഷിക പലിശ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. തിരിച്ചടവ് കൃത്യമല്ലെങ്കിൽ സാധാരണ ക്രെഡിറ്റ് കാർഡിൻ്റെ നിരക്ക് ഈടാക്കും.

2020 മെയ് മാസം മുതൽ കിസാൻ ക്രെഡിറ്റ് കാർഡ് മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്കും ലഭിക്കും. പശു,എരുമ എന്നിവ വാങ്ങാനായി 3 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ ലഭിക്കും. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്നവർ സംഘം സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പം ബാങ്കുകളിൽ അപേക്ഷ നൽകണം.

മൂന്ന് ലക്ഷത്തിൽ കൂടുതൽ തുകയും കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന ലഭ്യമാകും, എന്നാൽ ഇതിന് ജാമ്യ വ്യവസ്ഥകൾ ഉണ്ട്. മൂന്ന് ലക്ഷത്തിലധികമായി എടുക്കുന്ന തുകയ്ക്ക് പലിശ സബ്‌സിഡി ലഭിക്കുകയുമില്ല.

കിസ്സാൻ ക്രെഡിറ്റ് കാർഡ് മുഖേന എടുക്കുന്ന തുക തിരിച്ചടയ്ക്കുന്ന മുറയ്ക്ക് വീണ്ടും തുക എടുക്കാൻ ആവും...

22/06/2020

ദേശീയ കുളമ്പ് രോഗ പ്രതിരോധ ക്യാമ്പയിൻ പുനഃരാരംഭിക്കുന്നു

നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് (NADCP) പ്രകാരം എല്ലാ സംസ്ഥാ19 നങ്ങളിലും നടന്നുകൊണ്ടിരിക്കെ കോവിഡ് 19 മൂലം നിർത്തിവെച്ച ദേശീയ കുളമ്പു രോഗ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ 16 .06 .2020 മുതൽ പുനരാരംഭിക്കുകയാണ്, രാജ്യത്തെ കുളമ്പുരോഗ വിമുക്തമാക്കുന്നതിൻ്റെ ഭാഗമായി NADCP ഒന്നാം ഘട്ട പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ 2020 ഫെബ്രുവരി 27 നു ആരംഭിച്ചെങ്കിലും കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ 10.03.2020 ന് ഈ ക്യാമ്പയിൻ നിർത്തിവെക്കുകയുണ്ടായി'
ഒന്നാം ഘട്ട ക്യാമ്പയിൻ പൂർത്തിയാക്കുവാൻ കേന്ദ്ര മൃഗസംരക്ഷണ കാര്യാലയം നിർദേശിച്ചതനുസരിച്ചു ഇത് പുനരാരംഭിക്കുകയാണ്. 21 ദിവസത്തെ ക്യാമ്പയിൻ കാലാവധിയിൽ ഇനി മൂന്നു ദിവസങ്ങൾ'കൂടി മാത്രമാണ് ഉള്ളത് ..
മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർമാർ പശു/എരുമ വളർത്തുന്ന എല്ലാ വീടുകളിലും ചെന്ന് എല്ലാ കന്നുകാലികളെയും പ്രതിരോധ കുത്തിവെയ്‌പ്പിനു വിധേയമാക്കും . തീർത്തും സൗജന്യമായിട്ടാണ് ഈ സേവനം കാർഷകരുടെ വീട്ടുപടിക്കൽ എത്തുന്നത് . നാളിതുവരെ NADCP ഒന്നാം ഘട്ട കുത്തിവെയ്പ്പിനായി ഉദ്യോഗസ്ഥർ കർഷകന്റെ വീട്ടിൽ എത്തിയിട്ടില്ലങ്കിൽ ആ വിവരം അതാത് പഞ്ചായത്തിലുള്ള വെറ്റിനറി ആശുപത്രിയിൽ അറിയിക്കണം .കർഷകർ കോവിഡ് 19 ഹോട്ട്സ്പോട്ട് /കണ്ടെൻമെൻറ് സോണിലുള്ളവർ ആണെങ്കിൽ ആ വിവരവും അറിയിക്കണം
പശുക്കളിലെ കുളമ്പുരോഗം ബാധ മൂലമുള്ള ഉല്പാദന നഷ്ടവും ഉരുക്കളുടെ നഷ്ടവും ഉണ്ടാകാതിരിക്കാൻ ദേശീയ കുളമ്പുരോഗ പ്രതിരോധ ക്യാമ്പയിനിൽ പങ്കാളിയാകൂ ...

22/06/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി

ഡിജിറ്റൽ എഡ്യൂക്കേഷൻ്റെ സാദ്ധ്യതകൾ PART - 3

ക്ലാസ് നയിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ലവകുമാർ വി

20/06/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി

ഡിജിറ്റൽ എഡ്യൂക്കേഷൻ്റെ സാദ്ധ്യതകൾ PART - 2

ക്ലാസ് നയിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ലവകുമാർ വി

20/06/2020

കുട്ടികൾക്ക് പഠനാവശ്യത്തിനു ലാപ്ടോപ്പ് വാങ്ങുവാൻ കുടുംബശ്രീയും കെ.എസ്.എഫ്.ഇ യും ചേർന്ന് ലാപ്ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. മൂന്ന് മാസത്തിനകം രണ്ടു ലക്ഷം ലാപ്‌ടോപ്പുകൾ നൽകുകയാണ് ലക്ഷ്യം. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ അയൽകൂട്ടപഠനകേന്ദ്രങ്ങൾ തുടങ്ങുന്നുണ്ട്. ഇതിനു പുറമെ സ്വന്തമായി ലാപ്ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം. ഓൺലൈൻ പഠനാവശ്യത്തിനുള്ള , 15000 ലാപ്ടോപ്പ് ആണ് ലഭിക്കുക.

മാസം 500 രൂപ വീതം 30 മാസം എന്നതാണ് അടവ് വ്യവസ്ഥിതി. മുടങ്ങാതെ തവണകൾ അടക്കുന്നവർക്ക് ഓരോ പത്ത് തവണ കഴിയുമ്പോഴും അടുത്ത മാസത്തെ തവണ കെ.എസ്.എഫ്.ഇ നൽകും.

19/06/2020

എസ്.എൻ.ഡി.പി യോഗം അറിവ് പദ്ധതി ഡിജിറ്റൽ എഡ്യൂക്കേഷൻറ്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ലവകുമാർ വി

Website