Niramaya SACRC
Official page of the State Ayurveda COVID-19 Response Cell (SACRC), Department of AYUSH, Go
സ്കൂളുകൾ തുറക്കുകയും പൂമ്പാറ്റകളെ പോലെ കുട്ടികൾ പാറി പറക്കുകയും ചെയ്യുന്നത് നമ്മുടെ നാട് മഹാമാരിയിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കുന്നതിൻ്റെ സൂചന കൂടിയാണ്.
രോഗപ്രതിരോധ ശക്തിയെന്നത് ഔഷധ ജനിതം മാത്രമല്ല. വ്യക്ത്യധിഷ്ഠിതമായ നല്ല ജീവിത-ആഹാര ചര്യകളാണ് അതിലേക്ക് ഏറ്റവുമാവശ്യം.
പ്രത്യാശയുടെ ഈ നിമിഷങ്ങളിൽ സമഗ്രമായ രോഗ പ്രതിരോധത്തിനുതകുന്ന പാoങ്ങളാകട്ടെ കുഞ്ഞുങ്ങൾക്കാദ്യം.
സ്റ്റേറ്റ് ആയുർവേദ കോവിഡ്-19 റെസ്പോൺസ് സെൽ വിഭാവനം ചെയ്ത് ആയുർവേദ വിദ്യാഭ്യാസ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നീ വകുപ്പുകൾ കേരളമെമ്പാടുമുള്ള ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ നടപ്പിലാക്കുന്ന കേരള സർക്കാർ ആയുഷ് വകുപ്പിൻ്റെ സ്കൂൾ കുട്ടികൾക്കായുള്ള സമഗ്ര കോവിഡ് പ്രതിരോധ പദ്ധതി.
കിരണം.
ആയുർവേദ ഔഷധങ്ങൾ
ബോധവത്കരണ പരിപാടികൾ
പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
ഭാരതീയ ചികിത്സാ വകുപ്പ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുളള രോഗപ്രതിരോധ പദ്ധതി 'കിരണ'ത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു. ജില്ലയിലെ 400 ഓളം വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്ന ഔഷധങ്ങളും, ക്ലീനിംഗിന് ശേഷം അണുനശീകരണത്തിനായി ഉപയോഗിക്കുന്ന ധൂപചൂര്‍ണ്ണവുമാണ് പ്രധാനമായും സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതെന്ന് ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു പറഞ്ഞു. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി കോവിഡ് പ്രതിരോധത്തില്‍ അവലംബിക്കാവുന്ന ആയുര്‍വേദ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും, രോഗബാധ ഉണ്ടാകുന്ന പക്ഷം സ്വീകരിക്കേണ്ട കരുതല്‍ നടപടികളെ ക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്. ചടങ്ങില്‍ സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ. ടി.എന്‍ ഹരിശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.
കേരള സർക്കാർ കോവിഡിനെതിരെ നടപ്പിലാക്കിയ വിവിധ ആയുർവേദ പദ്ധതികളെ കുറിച്ചും ആയുർവേദ മേഖലയുടെ കൂട്ടായ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യ രംഗത്തുണ്ടായ മാതൃകാപരമായ മാറ്റങ്ങൾ, അമൃതം എന്ന ആയുർവേദ ക്വാറൻ്റൈൻ കെയർ പദ്ധതിയുടെ ഗുണഫലങ്ങൾ എന്നിവ "ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് " എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.
തീർത്തും ഓപ്പൺ ആക്സസായതും സൗജന്യമായി വായിക്കാവുന്നതുമായ ലേഖനം വായിക്കാൻ ലിൻക് കാണുക.
https://www.frontiersin.org/articles/10.3389/fpubh.2021.732523/full
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
Ayurvedic Response to COVID-19 Pandemic in Kerala, India and Its Impact on Quarantined Individuals – A Community Case Study The SARS-CoV-2 infection has resulted in massive loss of valuable human lives, extensive destruction of livelihoods and financial crisis of unprecedented levels across the globe. Kerala, a province in India, like the rest of the country, launched preventive and control measures to mitigate the impac...
ആയുർവേദത്തിനൊപ്പം
കോവിഡിനെതിരെ.
നമ്മുടെ ഔഷധി.
#കരുതലോടെകേരളം
#കരുത്തേകനായുർവേദം
മൂന്നു ലക്ഷത്തോളം കോവിഡ് 19 രോഗികളാണ് ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികൾക്കുള്ള ആയുർവേദ ചികിത്സാ പദ്ധതിയായ ഭേഷജത്തിലൂടെ സുഖം പ്രാപിച്ചത്.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
മധ്യമേഖല ആയുർവേദ കോവിഡ്- 19 റെസ്പോൺസ് സെല്ലു കൂടിയായ എറണാകുളം സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലെ കോവിഡ് പ്രവർത്തനങ്ങൾ.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കുട്ടികളിലെ കോവിഡിനെ പ്രതിരോധിക്കുക!
കോവിഡാനന്തരമുണ്ടാകുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ചികിത്സയാണ് ആയുർവേദം നല്കിവരുന്നത്. സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന കേരള സർക്കാരിൻ്റെ ആയുർ രക്ഷാ ക്ലിനിക്കുകളിലൂടെ മൂന്നു ലക്ഷത്തിലധികം പേരാണ് കോവിഡാനന്തര രോഗങ്ങളിൽ നിന്ന് മോചിതരായി സാധാരണ ജീവിതത്തിലേക്കെത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
മദ്ധ്യമേഖലാ റീജിയണൽ ആയുർവേദ കോവിഡ്-19 റെസ്പോൺസ് സെല്ലുകൂടിയായ തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വിവിധ സർക്കാർ നിർദ്ദിഷ്ട പദ്ധതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
വിശദാംശങ്ങൾക്ക് വീഡിയോകൾ കാണാം.
ഏവരും ആയുർവേദത്തിൻ്റെ സാദ്ധ്യതകൾ ഉപയോഗിക്കുക.
#കരുതലോടെകേരളം #കരുത്തേകാനായുർവേദം
പ്രകൃതിക്കു മേലുള്ള മനുഷ്യൻ്റെ അശാസ്ത്രീയമായ കടന്നു കയറ്റവും അങ്ങനെ വന്യജീവികളുടെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന വ്യാപക നാശവുമാണ് കോവിഡുൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മനുഷ്യരിലേക്കെത്തുന്നതിന് കാരണമാകുന്നതെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതവുമാണ് ലോകാരോഗ്യത്തിന് അനിവാര്യം.
ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഈ പരിസ്ഥിതി ദിനത്തിൽ നമുക്കു പ്രതിജ്ഞ ചെയ്യാം.
#കരുതലോടെകേരളം #കരുത്തേകാനായുർവേദം
ആയുർരക്ഷാ ക്ലിനിക്കുകളെക്കുറിച്ചും ഗുരതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികൾക്കുള്ള ചികിത്സാ പദ്ധതിയായ ഭേഷജമുൾപ്പെടെ മഹാമാരിക്കെതിരെയുള്ള വിവിധ ആയുർവേദ പദ്ധതികളെക്കുറിച്ചും ആദരണീയനായ കേരള ഗവർണ്ണർ നയപ്രഖ്യാപനത്തിൽ.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
ആദരണീയനായ കേരള ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ആയുഷ് വകുപ്പ് കേരളമൊട്ടാകെ കോവിഡിനെതിരെ നടപ്പിലാക്കിയ വിവിധ ആയുർവേദ പദ്ധതികൾ വിശദീകരിക്കുകയുണ്ടായി.
ആയുർരക്ഷാ ക്ലിനിക്കുകളിലൂടെയുള്ള വിവിധ പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
ആയുർവേദ രംഗത്തെ ഗവേഷണം മെച്ചപ്പെടുത്തുന്നതിലേക്ക് കണ്ണൂരിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ സ്ഥാപനത്തെക്കുറിച്ചും നയപ്രഖ്യാപനത്തിൽ പരാമർശമുണ്ടായി.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
മധ്യമേഖല റീജിയണൽ കോവിഡ്-19 റെസ്പോൺസ് സെൽ കൂടിയായ തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ കോവിഡിനെതിരെയുള്ള വിവിധ പദ്ധതികൾ ലഭ്യമാണ്.
ഹെൽപ് ലൈൻ നമ്പരുകൾ ശ്രദ്ധിക്കുമല്ലൊ.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
വാർത്തകളിലൂടെ.
കോവിഡിനെതിരെ സജീവമായി ആയുർരക്ഷാ ക്ലിനിക്കുകൾ.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
എഴുപതിനായിരത്തിനു മുകളിൽ കോവിഡ് പോസിറ്റീവ് (കാറ്റഗറി.എ) രോഗികൾ കേരളത്തിൽ ആയുർവേദ ചികിത്സ സ്വീകരിച്ചു.
ഇനിയും കണക്കുകൾ കൂടാതിരിക്കാൻ സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കുക.
നമ്മുടെ ആരോഗ്യം മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. നാടിൻ്റെ അരോഗ്യവും നമ്മുടെ ഏവരുടേയും ഉത്തരവാദിത്തമാണ്.
ഈ വിഷമഘട്ടത്തിൽ ആയുർവേദം ഒപ്പമുണ്ട്.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കോവിഡിനെതിരെയുള്ള കേരളത്തിൻ്റെ കരുതലിന് കരുത്തേകാൻ.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കോവിഡിനെക്കുറിച്ചറിയാൻ
7034940000
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ശക്തമായ പ്രവർത്തനങ്ങൾക്കായി വടക്കൻ കേരളത്തിൻ്റെ ഏകോപന ചുമതലയുള്ള റീജിയണൽ ആയുർവേദ കോവിഡ്-19 റെസ്പോൺസ് സെല്ലു കൂടിയായ കണ്ണൂർ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിൽ ഒരുക്കങ്ങൾ പൂർത്തിയായി.
കോവിഡാനന്തര രോഗങ്ങൾക്കുള്ള സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കേരളത്തിലെമ്പാടുമുള്ള ആയുർ രക്ഷാ ക്ലിനിക്കുകൾ കോവിഡിൻ്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ സജ്ജമാണ്.
വാർത്തകളിലൂടെ.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കോവിഡിനെതിരെ നിതാന്ത ജാഗ്രത പാലിക്കു.
"സേവ്" ഓർമ്മയിരിക്കട്ടെ!!
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കോറോണക്കാലത്ത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഇടുക്കി ജില്ലാ റെസ്പോൺസ് സെല്ലിൻ്റെ രസകരവും വിജ്ഞാനപ്രദവുമായ ഈ ഹ്രസ്വചിത്രം കണ്ടു നോക്കു.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
https://youtu.be/kwHz2nXAj4w
കൊറോണയും ചൂടുകാലവും പിന്നെ ആയുർവേദവും.. കൊറോണയും ചൂടുകാലവും പിന്നെ ആയുർവേദവും..
ഒപ്പമുണ്ട് ആയുർവേദം.
കൈ കഴുകുക,
മാസ്ക് ധരിക്കുക,
സാമൂഹിക അകലം പാലിക്കുക,
കോവിഡിനെതിരെയുള്ള ആയുർവേദ പ്രതിരോധ ഔഷധങ്ങളും, നേരിയ ലക്ഷണങ്ങളോടു കൂടിയ കോവിഡ് ബാധിതരെങ്കിൽ ആയുർവേദ ചികിത്സയും ലഭ്യമാണ്. ആയതിനായി ഏറ്റവും അടുത്തുള്ള സർക്കാർ ആയുർവേദ സ്ഥാപനവുമായൊ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായൊ ബന്ധപ്പെടുക.
പൊതുജനാരോഗ്യ പ്രവർത്തകർ നല്കുന്ന എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നതിനൊപ്പം തന്നെ, ലഭ്യമായ ഏറ്റവുമടുത്ത സാഹചര്യത്തിൽ വാക്സിനെടുക്കുകയും വേണം.
വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വവും പാലിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിത ആഹാര രീതികൾ തുടരുകയും വേണം.
ഭീതിയല്ല, കരുതലാണ് വേണ്ടത്.
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ചികിത്സയിലും പ്രതിരോധത്തിലും ആയുർവേദത്തിൻ്റെ പ്രസക്തി ഏറെയാണ്.
കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ പദ്ധതികളെ പരിചയപ്പെടുത്തുന്നതിലേക്കായി പത്തനംതിട്ട ജില്ലാ ആയുർവേദ കോവിഡ്- 19 റെസ്പോൺസ് സെൽ തയ്യാറാക്കിയ വീഡിയൊ കാണാം.
https://youtu.be/ojzYhRqSI4k
#കരുതലോടെകേരളം
#കരുത്തേകാനായുർവേദം
കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദംകോവിഡ്' കാലത്തേ ആയുർവേദത്തിലൂടെ നേരിടാംഇത് സംബന്ധിച്ച് സർക്കാർ പദ്ധതികളാ.....
SAVE yourself from covid.