Natak kasaragod district committee
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Natak kasaragod district committee, Community Organization, .
സത്യഭാമയുടെ ലിംഗ വർണ്ണ വംശീയ ശാരീരിക അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക.
നാടക് സംസ്ഥാന കമ്മിറ്റി.
കലാമേഖലയിൽ ഇത്രയും മാലിന്യം പേറുന്ന മനസ്സുകൾ ഉണ്ടോയെന്ന് അതിശയിപ്പിക്കുന്നതാണ് RLV രാമകൃഷ്ണനും മറ്റു നർത്തകീ നർത്തകർക്കും എതിരെയുള്ള സത്യഭാമയുടെ അധിക്ഷേപങ്ങൾ. വർണവെറിയും വംശീയതയും കലയിൽ കലർത്തുന്നവർ അപകടകാരികളാണ്. അത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിലകൊള്ളണം.
അനുദിനം നമ്മുടെ നാട്ടിൽ സാംസ്കാരിക അപചയത്തിന്റെ പുതിയ പുതിയ രൂപങ്ങൾ, ഭാഷകൾ ജന്മമെടുക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ഒരു കലാകാരന് ഈ നാട്ടിൽ നിരന്തരമായി നേരിടേണ്ടി വരുന്ന ജാതിവിവേചനവും വർണ്ണ വെറിയുടെ അധിക്ഷേപവും നമ്മുടെ ഓരോരുത്തരുടെയും തലകുനിപ്പിക്കുന്നു. നിറവും ജനിച്ച ജാതിയും പുരുഷനായ നർത്തകൻ്റെ ശാരീരിക ചലനവും എണ്ണിപ്പറഞ്ഞ് നൃത്തം ചെയ്യാൻ യോഗ്യതയില്ല എന്നും വെളുത്ത നിറം കുറവുള്ളവർ പഠിച്ചാൽ മതി മത്സരിക്കേണ്ടതില്ല എന്നും ഉന്നതമായ ഒരു കലാ സ്ഥാപനത്തിൻറെ പേര് സ്വന്തം പേരിനൊപ്പം തൂക്കിയ ഒരു വ്യക്തി തികഞ്ഞ ആധികാരികതയോടെയും ധാർഷ്ട്യത്തോടെയും പറയുമ്പോൾ നമ്മുടെ മുഖത്തേക്ക് തെറിക്കുന്നത് ബ്രാഹ്മണ്യത്തിന്റെ, അതുവഴി നടപ്പാക്കാൻ ശ്രമിക്കുന്ന ഫാഷിസത്തിന്റെ തുപ്പലാണ്. കേരളത്തെക്കുറിച്ച് നമ്മൾ ഊറ്റം കൊള്ളുന്ന, ഇവിടെ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന നവോത്ഥാനത്തെ കുറിച്ചുള്ള അവകാശവാദങ്ങളാണ് അപ്രസക്തമാകുന്നത്. നമ്മൾ ആരെയാണ് മാറ്റിയത്? നമ്മളിൽ ആരൊക്കെയാണ് മാറിയത്?
കലയെക്കുറിച്ച് യാതൊന്നും അറിയാത്ത, ഉപജീവനത്തിനായി മാത്രം അതിനെ ആശ്രയിക്കുന്നവർ കല ഒരു സമൂഹത്തിൽ നിർവഹിക്കുന്ന റോള് എന്തെന്നറിയാതെ വായിൽ വരുന്നത് എന്തും സംസാരിക്കുന്നത് ഇന്ന് സാധാരണയായിട്ടുണ്ട്. കുലവും ജാതിയും നിറവും സൗന്ദര്യവും മുന്നിൽവച്ച് കൊണ്ട് കലാകാരർ എന്ന പേരിൽ അത്തരക്കാർ മനുഷ്യരെ ചവിട്ടി അരയ്ക്കുമ്പോൾ അവർക്ക് കയ്യടി കൊടുക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നവ ബ്രാഹ്മണ്യ ബോധം ഇവിടെ ശക്തിയാർജിച്ചു വരുന്നുണ്ട്. ആ സവർണ്ണ ബോധത്തിന്റെ നെറുകയിൽ ശക്തമായ പ്രഹരം ഏൽപ്പിക്കാതെ ഒരടി മുന്നോട്ടു മനുഷ്യനായി നടക്കാനാവില്ല.
കലയുടെ പേരിൽ കലാവിരുദ്ധമായി, മാനവികതയ്ക്കും മനുഷ്യത്വത്തിനും എതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഒറ്റക്കെട്ടായി നിന്ന് ചെറുക്കേണ്ടത് കലാസമൂഹത്തിന്റെയും സാംസ്കാരിക ലോകത്തിന്റെയും ഉത്തരവാദിത്വമാണ്. അത് തെറ്റാണെന്ന് തിരിച്ചറിയുന്ന ഓരോരുത്തരുടെയും കടമയാണ്.
ഞങ്ങൾ നാടകക്കാർ, നാടക്, ടി സത്യഭാമയുടെ വർണ്ണ വംശ സൗന്ദര്യ വെറിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു, അപലപിക്കുന്നു.
അപമാനിതരായ എല്ലാ കലാകാരർക്കും ഐക്യദാർഢ്യം. ഒപ്പം.
ഡി. രഘുത്തമൻ. ( പ്രസിഡൻറ്)
ജെ.ശൈലജ ( സെക്രട്ടറി)
തിരുവനന്തപുരം
21/03/24
*KSNA വളപ്പിൽ പോലീസിനെ വിളിച്ചുവരുത്തി നാടക കലാകാരരെ ആക്ഷേപിച്ച് ഒറ്റപ്പെടുത്തിയ സംഭവത്തിൽ സാംസ്ക്കാരിക വകുപ്പ് ഇടപെട്ട് അന്വേഷണം നടത്തണം*.
നാടക് സംസ്ഥാന കമ്മറ്റി.
-----------------------
ITFoK അവസാനദിവസമായ Feb.16 ന് രാത്രി അക്കാദമി വളപ്പിൽ ഫെസ്റ്റിവലിൽ പങ്കെടുത്ത നാടക പ്രവർത്തകരും കാണികളും 'പാപ്പിസോറൈ' നാടകം അവതരിപ്പിച്ച നാടക സംഘത്തിലെ അംഗങ്ങളും ഉൾപ്പെടെയുള്ള കലാകാരരെയും കലാസ്വാദകരെയും ഇറക്കി വിടാൻ പോലീസിനെ വിളിച്ച അക്കാദമി തീരുമാനത്തിൽ നാടക് സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു. ഒരു കലാ സ്ഥാപനത്തിൽ പോലീസിനെ വിളിക്കേണ്ട അവസ്ഥ എങ്ങനെ ഉണ്ടാകും? അവിടെ അന്ന് അങ്ങനെ ഒരു ലോ ആൻഡ് ഓർഡർ ഇഷ്യൂ ഉണ്ടായിരുന്നോ? കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് ഫാഷിസത്തെ ചെറുത്ത് നിൽക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ നയത്തിന് ചേർന്നതാണോ? ഒരു കൂട്ടം ആർട്ടിസ്റ്റുകൾ പാട്ടു പാടി അക്കാദമി മുറ്റത്ത് നിന്നു എന്നത് പോലീസിനെ വിളിക്കാൻ കാരണമാകുന്ന സാമൂഹ്യ സാഹചര്യം ഏത് ഭരണകൂട വ്യവസ്ഥയിലാണ് സംഭവിക്കുക!
ഈ വിഷയത്തിൽ അക്കാദമി പുറത്തുവിട്ട വിശദീകരണ കുറിപ്പ് ഒരു പുകമറ സൃഷ്ടിക്കലും കാടടച്ച് വെടി വയ്ക്കലുമാണ്. ഇട്ഫോക് തകർക്കാൻ ഏതോ തീവ്രവാദികൾ ഗൂഢാലോചന നടത്തി എന്ന മട്ടിൽ കുറിപ്പ് തയ്യാറാക്കി ITFoK എന്താണെന്ന് പോലും ഇനിയും മനസ്സിലായിട്ടില്ലാത്ത സോഷ്യൽ മീഡിയ ക്രൗഡിൽ നിന്ന് അനുകൂല അഭിപ്രായ രൂപീകരണം നടത്താൻ ശ്രമിക്കുകയാണ് ചെയ്തത്. ഒരു കൂട്ടം ചെറുപ്പക്കാരെ നേരിട്ട് ആക്ഷേപിക്കുന്നതും അവരുടെ കലാപ്രവർത്തനത്തെ നിർദാക്ഷിണ്യം റദ്ദ് ചെയ്യുന്നതുമാണ് ആ കുറിപ്പ്. പേരെടുത്ത് പറഞ്ഞ് സ്ത്രീ കലാകാരികളെ അടക്കം മോശക്കാർ എന്ന നിലയിൽ ചിത്രീകരിക്കുന്ന ആ കുറിപ്പ് പോലീസ് ഇടപെടലിനെക്കാൾ കലാവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണ്. പോലീസ് അക്കാദമി കോമ്പൗണ്ടിൽ വരാൻ ഉണ്ടായ സാഹചര്യവും തുടർന്നുണ്ടായ കാര്യങ്ങളും അന്വേഷണ വിധേയമാക്കണം എന്നാണ് സാംസ്ക്കാരിക വകുപ്പിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുന്നത്.
പാടാനും പറയാനും ഒന്നിച്ചിരിക്കാനും നമുക്ക് അവശേഷിച്ചിട്ടുള്ള ഇടങ്ങളെ കൂടി ഇത്തരം വിവാദങ്ങളിലൂടെ നഷ്ടപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ജനാധിപത്യ വിശ്വാസികളും
കലാ സാംസ്ക്കാരിക പ്രവർത്തകരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണം.
നാടക്
അപമാനിതരായ, മുറിവേറ്റ എല്ലാ
കലാകാരർക്കുമൊപ്പം.
സ്നേഹപൂർവ്വം,
സംസ്ഥാന കമ്മറ്റി
സ്നേഹമാണ് മനുഷ്യജീവൻ. സ്നേഹിക്കാതെ പരസ്പരം താങ്ങാകാതെ നമുക്ക് ഈ ലോകത്ത് എങ്ങനെ ജീവിക്കാൻ കഴിയും. കൈ കൊടുക്കാം കൈകോർക്കാം.... ഒരു ഗോത്ര കലാകാരന്റെ, നാടകക്കാരൻ്റെ ജീവൻ രക്ഷിക്കാൻ.
#കുപ്പുസ്വാമിക്ക് ഒപ്പം നാടക്
മണിപ്പൂർ
ഭരണകൂട ഭീകരതയുടെ ഭയപ്പെടുത്തുന്ന മുഖം....
വംശഹത്യക്കിരയാക്കപ്പെടുന്ന
സ്ത്രീകൾ , കുഞ്ഞുങ്ങൾ, യുവാക്കൾ.....,
മണിപ്പൂർ കത്തിയെരിയുമ്പോഴും ഭരണകൂടങ്ങൾ തുടരുന്ന നിസ്സംഗതയിൽ ശക്തമായ പ്രതിഷേധം ......
നാടക് കാസർകോട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ
ഏ ശാന്തകുമാർ സ്മാരക
നാടക പ്രതിഭാ പുരസ്കാരം നേടിയ വി ശശി നീലേശ്വരത്തെ നാടക് കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു
എം രാജഗോപാലൻ എംഎൽഎ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു
നീലേശ്വരം :നാടക് സംസ്ഥാന
കമ്മിറ്റി എ ശാന്തകുമാറിന്റെ
സ്മരണയ്ക്കായ് ഏർപ്പെടുത്തിയ രണ്ടാമത് നാടക പ്രതിഭാ പുരസ്കാരം നേടിയ വി ശശി നീലേശ്വരത്തിന് നാടക് കാസർകോട് ജില്ലാ കമ്മിറ്റിയുടെ സേനഹാദരം . നീലേശ്വരം വ്യാപാര ഭവനിൽ നടന്ന അനുമോദന പരിപാടി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം അധ്യക്ഷനായി. ഉദിനൂർ ബാലഗോപാലൻ മാസ്റ്റർ ,കെ വി സജീവൻ ,സുധാകരൻ കാടകം,ഡോ.എം രാധാകൃഷ്ണൻ ,രാജേഷ് അഴിക്കോടൻ, പി പി രാജൻ മാസ്റ്റർ, കെ പി ശശികുമാർ, കെ വി കെ എളേരി എന്നിവർ സംസാരിച്ചു. വി ശശി മറുപടി ഭാഷണം നടത്തി.നാടക് ജില്ലാ സെക്രട്ടറി പി വി അനുമോദ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് രവി പട്ടേന നന്ദിയും പറഞ്ഞു.
നമ്പൂതിരി സമുദായത്തില്‍
സാമൂഹിക വിപ്ലവം സൃഷ്ടിച്ചവരില്‍ പ്രമുഖയായ
ദേവകി നിലയങ്ങോട് നിര്യാതയായി. എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായ അവര്‍ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ പിറന്ന ‘തൊഴിൽകേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിന്റെ അവതരണത്തില്‍
ചുക്കാൻ പിടിച്ച വിപ്ളവകാരി കൂടിയാണ്
ആദരാഞ്ജലികള്‍.
നാടക് രണ്ടാമത് എ ശാന്തകുമാർ പുരസ്കാരം വി ശശി നീലേശ്വരത്തിന് സമ്മാനിച്ചു .....
ശാന്തനോർമ്മ.... കോഴിക്കോട്
*ഏകപക്ഷീയമായി കക്കുകളി നാടക അവതരണം നിർത്തിയ പറവൂർ പബ്ലിക് ലൈബ്രറിയുടെ ഫാഷിസ്റ്റ് തീരുമാനത്തിൽ ശക്തമായ പ്രതിഷേധം.*
*കക്കുകളി നാടകത്തിലെ കലാകാരർക്ക് നാടക് ൻ്റെ ഐക്യദാർഢ്യം.*
-------------------------------------------------------
നാടകം ഇനി കളിക്കില്ലയെന്ന് നാടകസംഘമറിയാതെ തീരുമാനം പ്രഖ്യാപിച്ച സാംസ്ക്കാരിക സ്ഥാപനത്തിൻ്റെ നടപടിയിൽ ശക്തമായ പ്രതിഷേധം.
വളരെ നല്ലനിലയിൽ അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന കക്കുകളി നാടകം അതിൻ്റെ അണിയറ പ്രവർത്തകരുമായി യാതൊരു ചർച്ചയും നടത്താതെ, ഒരു മുന്നറിയിപ്പും നൽകാതെ നിർത്തിവച്ചു എന്നുള്ള വാർത്ത മാധ്യമങ്ങളിൽ നൽകിയ സാംസ്ക്കാരിക പ്രവർത്തകരും സ്ഥാപനങ്ങളും എന്ത് തരം സന്ദേശമാണ് നൽകുന്നത്? ഇത്തരം നടപടികൾ കേരളത്തിലെ നാടക/പെർഫോമിങ് ആർട്ട് മേഖലയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വല്ല ധാരണയും ഈ സ്ഥാപനത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കുണ്ടോ?
നാടകം പോലെ ഒരു കലാസൃഷ്ടിയുടെ നിർമ്മിതിയും അതിൻ്റെ പ്രദർശനവും കേവലം ഒരു രഹസ്യ കടലാസ്സ് പ്രസ്താവനയുടെ രുപത്തിലേക്ക് ചുരുക്കി കാണാൻ ശ്രമിച്ചവർക്ക് ' നവോത്ഥാന ' കേരളം മാപ്പ് നൽകുമോ?
ഒരു നാടകം ഉണ്ടാകാൻ ഒരു പറ്റം ആർട്ടിസ്റ്റുകൾ നടത്തുന്ന മാസങ്ങൾ നീണ്ട മാനസിക കായിക കലാ സാംസ്ക്കാരിക അദ്ധ്വാനത്തെക്കുറിച്ച് , അവരുടെ ജീവിതത്തെക്കുറിച്ച്, നാടകം നാട്ടിൽ നിർമ്മിക്കുന്ന, നിർമ്മിച്ചിട്ടുള്ള സാംസ്ക്കാരിക പരിസരത്തെക്കുറിച്ചൊന്നും ഈ ലൈബ്രറിയുടെ അധികാരികൾക്ക് ധാരണയോ, അനുകമ്പയോ, അവബോധമോ ഇല്ലെന്ന് അവർ തന്നെ പറയുകയാണ് ഈ ഗൂഢ പിൻമാറ്റത്തിലൂടെ. മതേതര - മാനുഷിക - ആവിഷ്ക്കാര - വേറിട്ട രാഷ്ട്രീയ നിലപാട് മുഖമുദ്രയായി അവകാശപ്പെടുന്ന കേരളത്തിൻ്റെ ഇതുവരെയുള്ള രീതികൾക്ക് ചേർന്നതല്ല ഈ നടപടി എന്ന കാര്യത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. ഇത്തരം പ്രവണതകൾ തിരുത്തപ്പെടുന്നില്ലയെങ്കിൽ നിലപാട് വെറും മുഖച്ഛായ മാത്രമാണ് എന്ന് കരുതേണ്ടി വരും.
കേരളത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് രണ്ട് അളവുകോലെന്ന രീതി എങ്ങനെ അംഗീകരിക്കും? നിരോധിക്കണം എന്ന് വലിയ രീതിയിൽ പ്രചരണവും ആവശ്യവുമുയർന്ന ' കേരള സ്റ്റോറി ' എന്ന കേരളത്തെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്ന സിനിമ പശ്ചിമ ബംഗാളിൽ നിരോധിച്ചപ്പോഴും ഇവിടെ
തിയറ്ററുകളിൽ ഒരു പ്രശ്നവമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. സിനിമയോട് വലിയ ബഹുമാനവും അതിൻ്റെ മുതൽമുടക്കിനോട് വലിയ കരുതലുമാണ് മൊത്തത്തിൽ എല്ലാവർക്കും. എന്നാൽ നാടകം യാതൊരു മുടക്കും ഇല്ലാതെ സംഭവിക്കുന്നു എന്നാണ് പൊതു ധാരണ.
നാടകക്കാർ സമൂഹത്തിൻ്റെ അടിത്തട്ടിൽ നിൽക്കുന്ന കീഴാളരാണ്, അവരോടും അവരുടെ കലയോടും എന്തുമാകാം എന്ന ധിക്കാരം ആത്മാഭിമാനമുള്ള നാടക കലാസമൂഹത്തിന് ഉൾക്കൊള്ളാൻ പ്രയാസമാണ്.
ചില മതപുരോഹിതർ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ നാടകത്തെ നിരോധിച്ചു എന്ന് പറയാതെ ബുദ്ധിപരമായി നിരോധിച്ച ഈ രീതി പേടിപ്പെടുത്തുന്നതാണ്. കേരളത്തിൻ്റെ സാംസ്ക്കാരിക ഐഡൻ്റിറ്റി ഇനി മുന്നോട്ട് എന്താകും എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വലിയ ആശങ്ക തോന്നുന്നു.
കക്കുകളി നാടക പ്രവർത്തകർ യാതൊരു ബഹുമാനവും അർഹിക്കാത്തവർ ആണെന്നും അവരുടെ കലാപ്രവർത്തനവും മനുഷ്യരെന്ന അസ്തിത്വവും സാമൂഹ്യപദവിയുമൊന്നും അത്ര ഗൗരവം കൊടുക്കേണ്ട കാര്യമല്ലെന്നുള്ള നിഷേധ സമീപനമെടുത്ത ലൈബ്രറി ഭാരവാഹികളോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നു. നാടകത്തെ സംരക്ഷിക്കാൻ, ഒപ്പം നിൽക്കാൻ ആരും ഇല്ലായെന്നുമുള്ള സന്ദേശം നൽകുന്നത് സാംസ്ക്കാരിക കേരളത്തിന് തീർത്തും അപമാനമാണ്. എല്ലാ നാടക സ്നേഹികളോടും അഭ്യൂദയകാംക്ഷികളോടും നാടകത്തിന് ഒപ്പം നാടകക്കാർക്ക് ഒപ്പം ഉണ്ടാകണമെന്ന് ഞങൾ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ഭ്
ജെ.ശൈലജ
(സെക്രട്ടറി)
ഡി. രഘുത്തമൻ
(പ്രസിഡൻ്റ്)
10/05/2023. തിരുവനന്തപുരം
വിട....
നാടക് സംസ്ഥാന പ്രസിഡന്റ് രഘുത്തമൻ സെക്രട്ടറി ശൈലജ സ്നേഹം ഇഷ്ടം
എന്റെ നാടക്
എന്റെ അഭിമാനം 💪🏾
State Conference Of Natak Begins | Thiruvananthapuram News - Times of India The second edition of Network of Artistic Theatre Activists Kerala (NATAK) state conference got off to a colourful start at Tagore Theatre here on Th
നാടക് സംസ്ഥാന സമ്മേളനത്തിന് തുടക്കം മലയാള നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. ചന്ദ്രൻ വയ്യാട്ടുമ്മൽ നഗറ...
ജയിലനുഭവം വിശദീകരിച്ച് ടീസ്റ്റ: ജയിലിൽ തേടിയെത്തിയത് 2600 ഓളം കത്തുകൾ എഴുതിയവരിൽ കേരളത്തിൽ നിന്നുള്ളവരും
Write to political prisoners, they need your support: Teesta Setalvad After 70 days of incarceration, civil rights activist Teesta Setalvad had received 2,700 letters with words of support. All political prisoners deserve such letters because of the sense of strength it gives, she said while inaugurating the three-day state conference of the Network of Artistic Theatr...
Yes...They need our support...We should write letters in solidarity to the political prisoners
Write to political prisoners, they need your support: Teesta Setalvad After 70 days of incarceration, civil rights activist Teesta Setalvad had received 2,700 letters with words of support. All political prisoners deserve such letters because of the sense of strength it gives, she said while inaugurating the three-day state conference of the Network of Artistic Theatr...
Natak രണ്ടാം സംസ്ഥാന സമ്മേളന ലോഗോ റിലീസ് വിഖ്യാത ചലച്ചിത്രകാരൻ, 2004 ലെ ദാദാ ഫാൽക്കെ അവാർഡ് ജേതാവ് പദ്മവിഭൂഷൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു. 2022 ഒക്ടോബർ 14 ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം കേസരി ഹാളിൽ നടക്കുന്ന റിലീസിംഗ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
നാടക് രണ്ടാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം
നാടക് ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി കാസർഗോഡ് മേഖല കമ്മിറ്റി
കാസർഗോഡ് ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ വിളംബര ഘോഷം .....
നാടക് കാസർഗോഡ് ജില്ലാ സമ്മേളനം
അനുബന്ധ പരിപാടി...
സർഗ്ഗാത്മക നാടക വിദ്യാഭ്യാസം റീഡിംഗ് തീയ്യറ്ററിലൂടെ....
ഈഡിപ്പസ്
(റീഡിംഗ് തീയ്യറ്റർ)
അവതരണം-നാടക്
രചന - സി ജെ തോമസ്
സാക്ഷാൽക്കാരം -വി ശശി നീലേശ്വരം
സാങ്കേതിക സഹായം - പി പി ജയൻ കിനാത്തിൽ
സെപ്തംബർ 12 മുതൽ 15 വരെ തൃക്കരിപ്പൂർ മേഖല പരിധിയിലെ വായന ശാലകളിൽ അവതരിപ്പിക്കുന്നു....
നാടക് കാസർഗോഡ് ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് നടക്കാവിൽ ബഹു: തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദർശ് പിലാത്തറയുടെ ഗസൽ 'ദാദ്ര' അരങ്ങേറി.