Sfi Mount Zion Law College, Pathanamthitta
Study And Struggle
പ്രതിഷേധിക്കുക
SFI മൗണ്ട് സിയോൺ ലോ കോളേജ് യൂണിറ്റ് ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇവർ നയിക്കും...!
പ്രസിഡന്റ്- സ: ജെറോം
സെക്രട്ടറി - സ: അജിൻ
അഭിവാദ്യങ്ങൾ comrades.. ❤️
#സമരവിജയം
പീഡനക്കേസിൽ അറസ്റ്റിലായ കെ എസ് യൂ നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടും, ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് അസുഖം വന്നാൽ ആശുപത്രിയിൽ പോകുന്നതിനു വാഹന സൗകര്യം ഉറപ്പാക്കണമെന്നും. ഇരുപതിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ റൂം ഫെസിലിറ്റി വിദ്യാർത്ഥികൾക്ക് ഉറപ്പാക്കണമെന്നും. Grievous redressal കമ്മിറ്റിയുടെ ഉപയോഗം മുഴുവൻ വിദ്യാർത്ഥികളിലും ഉറപ്പാക്കണമെന്നും ആവിശ്യപ്പെട്ടു എസ് എഫ് ഐ മൗണ്ട് സിയോൻ ലോ കോളേജിൽ നടത്തിയ സമരം വിജയിച്ചു. മുന്നോട്ടുവച്ച മുഴുവൻ ആവിശ്യങ്ങളും അംഗീകരിച്ചു
ഹൃദയം Valentines 2022 Podcast ഹൃദയംValentine 2022Organised by insta: https://www.instagram.com/hridayam22/?utm_medium=copy_link
Send your confessions through : https://forms.gle/4YMHgvirPTe57qjx7
Follow https://instagram.com/hridayam22?utm_medium=copy_link
https://instagram.com/sfimzl?utm_medium=copy_link
സ.ധീരജിന്റെ കൊലപാതകത്തിൽ പ്രധിഷേധിച്ചു എസ് എഫ് ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്തത്തിൽ ലോ കോളേജിൽ നടന്ന പ്രതിഷേധ പ്രകടനം
ഇടുക്കി എൻജിനീയറിങ്ങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ സഖാവ് ധീരജിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
https://www.facebook.com/1014293181964991/posts/4849775858416685/
മനോഭാവവും തുല്യമകുന്ന കാലം വിദൂരമല്ല
മാറ്റം ❤️❤️
എസ്എഫ്ഐ ഇടപെടൽ വിജയകരം
മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു
1. കോളേജ് കാന്റീനിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രമേ വിദ്യാർത്ഥികൾക്ക് നൽകുകയുള്ളൂ. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി.
2. ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ വാഹന സൗകര്യം ഉറപ്പാക്കും
3. ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കോളേജ് ബസ് സൗകര്യം ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരുന്ന 50 രൂപ ഫീസ് ഒഴിവാക്കി. സൗജന്യ യാത്രാ സൗകര്യം ഉറപ്പാക്കി.
ആശംസകൾ Jaison joseph sajan
ജെയ്സൺ ജോസഫ് സാജൻ എഴുതിയ അമീർ എന്ന പുസ്തകത്തിന്റെ കവർ ചിത്രം പ്രകാശനം ചെയുന്നു. ജെയ്സൺ തന്റെ രണ്ടാമത്തെ പുസ്തകമാണ് എഴുതിയിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ആദ്യ പുസ്തകം എഴുതുകയും മികച്ച യുവ എഴുത്തുകാരനുള്ള തിലകൻ സ്മാരക സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പുസ്തകത്തിനും ഭാവി ജീവിതത്തിനും ആശംസകൾ നേരുന്നു
എസ്. എഫ്. ഐ പത്തനംതിട്ട ജില്ല ജോ. സെക്രട്ടറിയും മൌണ്ട് സിയോൻ ലോ കോളേജ് വിദ്യാർത്ഥിയുമായ പ്രിയ സഖാവ് ജയ്സൺ ജോസഫ് സാജൻ എഴുതിയ 'അമീർ' എന്ന പുസ്തകത്തിന്റെ കവർ ചിത്രം ഒക്ടോബർ 9 ന് വൈകിട്ട് 7ന് അഡ്വ. കെ യു ജനീഷ് കുമാർ MLA പ്രകാശനം ചെയ്യുന്നു.
ആശംസകൾ❤️
സംഘപരിവാറിൻ്റെ ആധുനിക ഇന്ത്യ എന്ത് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ അസമിൽ കണ്ടതാണ് , മൃതദേഹത്തിന് മുകളിലേക്ക് ചാടി വീണ് തൻ്റെ വെറുപ്പ് തീർക്കുന്ന മാധ്യമ പ്രവർത്തകനിലൂടെ.. ഇന്ന് ആ ആധുനിക ഇന്ത്യ എന്ത് എന്ന് അവർ ഒരിക്കൽ കൂടി കാണിക്കുന്നു. കേന്ദ്ര മന്ത്രിയുടെ മകൻ്റെ കാർ പാഞ്ഞ് കയറി നാല് കർഷകർ ഇന്ന് ഉത്തർ പ്രദേശിൽ കൊല്ലപെട്ടിരിക്കുന്നു. തുടർന്ന് ഉണ്ടായ സംഘർഷത്തിൽ 8 ഓളം കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 9 മാസമായി തുടർന്ന് വരുന്ന കർഷകസമരത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കുറ്റകരമായ, ക്രൂരമായ അനാസ്ഥയുടെ ഏറ്റവും പുതിയ ചിത്രമാണിത്. മനുഷ്യത്വം മരവിച്ച, എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ ഇന്ത്യയുടെ ആത്മാവിനെ ആണ് വെല്ലുവിളിക്കുന്നത്.
പക്ഷേ ചെറുത്തു നിൽപ്പ് തുടരുക തന്നെ ചെയ്യും. ഫാസിസത്തിനോട് സന്ധിയില്ല!
ധീര കർഷകർക്ക് ആദരാഞ്ജലികൾ.
കർഷക സമരം സിന്ദാബാദ്!
SFI നിവേദനം നൽകി
*കോളേജും പരിസരവും പൂർണ്ണമായി അണുനശീകരണം നടത്തിയതിനു ശേഷം മാത്രം ക്ലാസ്സുകൾ തുടങ്ങുക
*വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്കും, കോവിഡ് ബാധിതരായ കുട്ടികൾക്കും ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഉള്ള സജ്ജീകരണങ്ങൾ ഉറപ്പുവരിത്തുക.ഇതിനായി offline ക്ലാസ്സുകളുടെ live broadcasting നടത്തുക
*പെൺകുട്ടികളുടെ ഹോസ്റ്റൽ സൗകര്യവും അതിന്റെ സുരക്ഷയും ഉറപ്പുവരുത്തുക
*ആൺകുട്ടികളുടെ ഹോസ്റ്റൽ സൗകര്യത്തിനായി ഉടൻ നടപടി സ്വീകരിക്കുക
*ലൈബ്രറിയിൽ കൂടുതൽ പുസ്തകങ്ങൾ ഉറപ്പുവരുത്തുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു SFI പ്രിൻസിപ്പാളിന് നിവേദനം നൽകി
https://m.facebook.com/story.php?story_fbid=392689705521889&id=106640484126814
എസ്എഫ്ഐ മൗണ്ട് സിയോൺ ലോ കോളേജിന്റെ നേതൃത്വത്തിൽ ജൂലൈ 19 മുതൽ 24 വരെ നടന്ന ഓൺലൈൻ കലോത്സവത്തിന്റെ വിജയികളെ പ്രഖ്യാപിക്കുന്നു. എല്ലാ വിജയികൾക്കും ആശംസകൾ...