Ranjith Chingoli

Ranjith Chingoli

DCC Member Alappuzha,Muthukulam block panchyath member,Sarvodhaya Paliyetive convener Haripad

04/12/2023

മകൾ പൂർണിമയും സഹപാഠി അഥീനയും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വച്ച് സംസ്ഥാന തല മത്സരം നടന്നിരുന്നു.

പരിസ്ഥിതി സന്തുലനത്തിനും സൂക്ഷ്മ കാലാവസ്ഥയിലും പ്രാദേശിക മരങ്ങൾക്കും സസ്യങ്ങൾക്കും ഉള്ള പങ്ക് എന്ന വിഷയത്തിൽ നടത്തിയ പഠനമാണ് ജില്ലയിലും സംസ്ഥാന തലത്തിലും ഇപ്പോൾ ദേശീയ തലത്തിലേക്കും അർഹത നേടിയത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്ര ബോധവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യമാണ് ബാലശാസ്ത്ര കോൺഗ്രസിനുള്ളത്..

സ്കൂളിലെ ശാസ്ത്ര അധ്യാപക അൻസു സാറാ മാത്യുവിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ ടീം അംഗങ്ങളായി പഠനം നടത്തിയത്..

പ്രകൃതിയോടും, സമൂഹത്തോടും പ്രതിബദ്ധത വളരാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കട്ടേ....
ടീച്ചർക്കും, കുഞ്ഞുങ്ങൾക്കും.

അഭിനന്ദനങ്ങൾ ...🙏🙏🙏

Photos from Ranjith Chingoli's post 03/12/2023

മകൾ പൂർണിമയും സഹപാഠി അഥീനയും ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു...

പരിസ്ഥിതി സന്തുലനത്തിനും സൂക്ഷ്മ കാലാവസ്ഥയിലും പ്രാദേശിക മരങ്ങൾക്കും സസ്യങ്ങൾക്കും ഉള്ള പങ്ക് എന്ന വിഷയത്തിൽ നടത്തിയ പഠനമാണ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയത്..

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്ര ബോധവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യമാണ് ബാലശാസ്ത്ര കോൺഗ്രസിനുള്ളത്..

സ്കൂളിലെ ശാസ്ത്ര അധ്യാപക അൻസു സാറാ മാത്യുവിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ ടീം അംഗങ്ങളായി പഠനം നടത്തിയത്..

പ്രകൃതിയോടും, സമൂഹത്തോടും പ്രതിബദ്ധത വളരാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കട്ടേ....
ടീച്ചർക്ക് നന്ദി ...🙏🙏🙏

30/11/2023

സ്മരണാഞ്ജലികൾ.....
മണ്ണും മരവും പക്ഷിമൃഗാതികൾക്കും സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ അവരും വിഷമിച്ചിട്ടുണ്ടാവും ചേച്ചിയോട് സംസാരിയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്...

ഏറെ സംസാരപ്രിയയാരുന്നു...
പൊതു വേദികളിൽ ചേച്ചിയുടെ അസാന്നിദ്ധ്യം എന്തോ ഒരു വലിയ വിടവ് പോലെ ...

കോൺഗ്രസ് DCC സെക്രട്ടറി ജില്ലാ പഞ്ചായത്തംഗം, സാമൂഹിക സാസ്കാരിക പ്രവർത്തക
ശ്രീദേവി ചേച്ചിയുടെ ഓർമ്മ ദിനം ..🙏

27/11/2023
19/11/2023

വിവാഹാശംസകൾ ..❤️❤️.
കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബുവിന്റെ മകൾ ദേവിക വിവാഹിതയാകുന്നു. വരൻ കാര്‍ത്തിക്ക്
25/11 2013...

12/11/2023

രംഗബോധമില്ലാത്ത കോമാളി ...
സിന്ധു രാധകൃഷ്ണനെയും കവർന്നു..

മഹിളാ കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് ഭാരവാഹിയും, കുടുംബശ്രീ ചിങ്ങോലി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ്. അംഗവും,ചിങ്ങോലി 2 -ാം വാർഡ് സ്വദേശിയുമായിരുന്നു സിന്ധു.

സ്വന്തമായൊരു വീട് എന്ന സ്വപ്നം ...
ബാക്കി ആയി ...
അതിനുള്ള ശ്രമത്തിനിടെയിൽ കുഴഞ്ഞ് വീണുള്ള മരണമായിരുന്നു..

ആദരാഞ്ജലികൾ സഹോദരി...🙏🙏🙏

01/11/2023

സഹപ്രവർത്തകൻ സുനീറിന്റെ സഹോദരി നസീനയുടെ മകൾ തസിനി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മറൈൻ ബയോളജിയിൽ മികച്ച വിജയം നേടി. (സുനീർ ചിങ്ങോലി മണ്ഡലം 164-ാം നമ്പർ കോൺഗ്രസ് കമ്മിറ്റി ബൂത്ത് പ്രസിഡന്റാണ്) ..

Photos from Ranjith Chingoli's post 31/10/2023

ഭാരത ചരിത്രത്തെ തന്റെ ജീവരക്തം കൊണ്ട് ധീര ചരിത്രം രചിച്ച ഇന്ദിരാജിയുടെ രക്തസാക്ഷിത്വത്തിന് 39 വർഷം ...
ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ ...

ചിങ്ങോലിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും എന്റെ ബൂത്ത്, 163-ാം നമ്പർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചനയും രക്തസാക്ഷിത്വ ദിനാചരണത്തിലും പങ്കെടുത്തു...

30/10/2023

” ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്നാലും ഞാൻ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും…” ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നതിന് മുമ്പ് ഒഡീഷയിൽ നടത്തിയ പ്രസംഗം..
സ്മരണാഞ്ജലികൾ ..🙏🙏🙏.

27/10/2023

സോഷ്യൻ മീഡിയലൂടെ വൈറലായ ഒരു നൃത്തം..
ആ നൃത്തത്തിനെ ശ്രദ്ധേയമാക്കിയ പാട്ടും👏👏👏

Photos from Ranjith Chingoli's post 16/10/2023

ചിങ്ങോലി 10-ാം വാർഡിൽ വെമ്പുഴ പേരാത്തേരിൽ പരേതനായ വാവച്ചൻസാറിന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് താക്കോൽ കൈമാറി.
ഈ വീടിന്റെ നിർമ്മാണം ഇടയ്ക്ക് വെച്ച് തടസ്സപെട്ടു പോയ സാഹചര്യത്തിൽ ബഹു : രമേശ്‌ ചെന്നിത്തല MLA യുടെ നിർദ്ദേശപ്രകാരം (കോൺഗ്രസ്‌ ജീവകാരുണ്യ സംഘടന ആയ ) സർവോദയ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനം പൂർത്തീകരിച്ചത്.
ഈ വീടിന്റെ താക്കോൽ ദാനം ഇന്ന് (16.10.2023) വൈകിട്ട് ബഹു: MLA നിർവ്വഹിച്ചു..

02/10/2023

ഇന്ന് ഗാന്ധി ജയന്തി.🙏🙏🙏

രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനമാണ് ഇന്ന് രാജ്യം സമുചിതമായി ആഘോഷിക്കുന്നത്..

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്തറിലാണ് ഗാന്ധിജിയിടു ജനനം..

ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്ററായി തിരികെയെത്തിയ ഗാന്ധിജിയുടെ ജീവിതത്തില്‍ നിർണ്ണായ മാറ്റങ്ങളുണ്ടാവുന്നത് ദക്ഷിണാഫ്രിക്കയില്‍ ജോലി ലഭിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ ആദ്യ സത്യാഗ്രഹ സമരം അരങ്ങേറിയതും അവിടെ തന്നെ.

1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അഹിംസയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ പുതിയൊരു ദിശയിലേക്ക് വഴി നടത്തുകയായിരുന്നു.നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരമാര്‍ഗങ്ങള്‍ ലോകത്തിന് തന്നെ പുതിയ അനുഭവമായി. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ അവിസ്മരണീയ സംഭവമായി. രാജ്യം സ്വാതന്ത്രം നേടി അഞ്ച് മാസങ്ങങ്ങള്‍ക്ക് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്ഡെയെന്ന മതഭീകരവാദിയുടെ വെടിയേറ്റാണ് ഗാന്ധിജി രക്തസാക്ഷിത്വം വഹിച്ചത്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിങ്ങള്‍ക്ക് പങ്കുവെക്കാന്‍ കഴിയുന്ന ഏതാനും വചനങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

* ഒരു മനുഷ്യൻ അവന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്, അവൻ ഇതുവരെ എന്ത് ചെയ്തുവെന്നും ഇനി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും, അതിനപ്പുറം മറ്റൊന്നുമില്ല.

*ഗാന്ധിജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും ഏറ്റവും കഠിനമായ യുദ്ധങ്ങളിൽ പോലും ശാന്തമായി പോരാടാൻ നിങ്ങളെ സഹായിക്കും.

*എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാവിന്റെ പുണ്യസ്മൃതികള്‍ക്ക് മുന്നില്‍ പ്രമാണം.. ഗാന്ധി ജയന്തി ആശംസകള്‍.

Photos from Ranjith Chingoli's post 30/09/2023

നാടോടിനൃത്തത്തിന് രണ്ടാം സമ്മാനവുമായി മകൾ പൂർണ്ണിമ

29/09/2023

മകളുടെ ഓർമ്മദിനത്തിൽ സഹായവുമായി മാതാപിതാക്കൾ ....

വൃക്ക സംബന്ധമായ അസുഖത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിങ്ങോലി 11-ാം വാർഡ് സ്വദേശിയായ സഹോദരി ക്കാണ് 10 ഡയാലിസിസിനുള്ള സഹായം നൽകിയത്..

ചിങ്ങോലി സുദർശനം വീട്ടിൽ സോമൻ ചേട്ടന്റെയും സുഗതകുമാരി ചേച്ചിയുടെയും മകൾ സ്മിതാസോമൻ വിട്ടുപിരിഞ്ഞിട്ട് 18 വർഷം തികയുന്നു.

ഈ മകളുടെ എല്ലാ ഓർമ്മദിനത്തിലും ഈ കുടുംബം സഹായങ്ങൾ ചെയ്യാറുണ്ട് ..

ഞാൻ ജനപ്രതിനിധിയായ കാലം മുതൽ ഈ മകളുടെ സ്മരണ പുതുക്കലിൽ സഹായത്തിന് അർഹരായവരെ പറ്റി ഈ കുടുംബം തിരിക്കുമായിരുന്നു.

അങ്ങനെ അറിയിച്ചിട്ടുള്ള അർഹരായ ആളുകളെ സഹായിക്കുകയും മറ്റ് സംഘടനകളുമായി ചേർന്നുള്ള സഹായങ്ങൾ ചെയ്യുകയും ഒക്കെ ഈ മാതാപിതാക്കൾ ചെയ്തിട്ടുണ്ട്.

ജനപ്രതിനിധി അല്ലാതിരിന്നിട്ട് പോലും കൃത്യമായി അർഹരായവരെ തിരക്കി കഴിഞ്ഞ ദിവസവും ചേച്ചി വിളിച്ചു. അങ്ങനെ ഞാൻ പറഞ്ഞതനുസരിച്ചാണ്
സഹായം ചെയ്തത്..

അനുയോജ്യമായ വൃക്ക ഈ സഹേദരിക്ക് ലഭ്യമാകുന്നത് വരെ ഡയാലിസിസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഉറപ്പ് നൽകി.

ഈ മകളുടെ കുടുംബത്തോടുള്ള നന്ദിയും മകളുടെ ഓർമ്മകൾക്ക് മുമ്പിൽ സ്മരണാഞ്ജലികളും അർപ്പിക്കുന്നു..🙏

28/09/2023

എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ...

27/09/2023

ഇന്ന് ഓച്ചിറയിലെ നന്ദികേശൻമാരുടെ ഇടയിലൂടെ ഒരു പ്രഭാത സവാരി..

26/09/2023

ഓച്ചിറ 28-ാം ഓണ മഹോത്സവത്തിന്റെ ഭാഗമായി പായിക്കുഴി ശ്രീപാർവ്വതി കെട്ടുത്സവ സമിതിയുടെ നന്ദികേശൻ മാരോടൊപ്പം,
ഞങ്ങളും എല്ലാ വർഷങ്ങളിലും ഒരു ചെറിയ നന്ദികേശനെ അണിയിച്ചൊരുക്കുന്നത് പതിവായിരുന്നു...
ഈ പ്രാവിശ്യം അതിന് സാധിച്ചില്ല. എങ്കിലും കഴിഞ്ഞ 3 ദിവസമായി ഈ സമിതിയോടൊപ്പം സഹകരിച്ചു... ഞങ്ങളുടെ നന്ദികേശൻ ഇല്ലാത്തത് മനിസിലാക്കിയ സമിതി അവരുടെ കഷ്ട്ടപാടിന്റേയും ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും, മതേതരത്വത്തിന്റേയും പ്രതിരൂപമായ "അമ്പലക്കര കൊമ്പൻ" എന്ന വലിയ നന്ദികേശനെ ഇന്ന് രാവിലെ വലിച്ച് വെയ്ക്കാൻ ഉള്ള കർമ്മത്തിൽ എന്നേയും ഉൾപെടുത്തി.
അതിൽ സമിതിയോടുള്ള നന്ദി..

26/09/2023

സ്മരണാഞ്ജലികൾ ..🙏🙏🙏
സ്മിതാസോമൻ .
ചിങ്ങോലി സുദർശനം വീട്ടിൽ സോമൻ ചേട്ടന്റെയും സുഗതകുമാരി ചേച്ചിയുടെയും മകൾ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 18 വർഷം തികയുന്നു...

ഈ മകളുടെ എല്ലാ ഓർമ്മദിനത്തിലും ഈ കുടുംബം സഹായങ്ങൾ ചെയ്യാറുണ്ട് ..

ഞാൻ ജനപ്രതിനിധിയായ കാലം മുതൽ ഈ മകളുടെ സ്മരണ പുതുക്കലിൽ സഹായത്തിന് അർഹരായവരെ പറ്റി ഈ കുടുംബം തിരിക്കുമായിരുന്നു.

അങ്ങനെ അറിയിച്ചിട്ടുള്ള അർഹരായ ആളുകളെ സഹായിക്കുകയും സംഘടനകളുമായി ചേർന്നുള്ള സഹായങ്ങൾ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്.

ജനപ്രതിനിധി അല്ലാതിരിന്നിട്ട് പോലും കൃത്യമായി അർഹരായവരെ തിരക്കി കഴിഞ്ഞ ദിവസവും ചേച്ചി വിളിച്ചു. അങ്ങനെ ഞാൻ പറഞ്ഞതനുസരിച്ച്,
ഈ പ്രാവിശ്യവും ഒരു കുടുംബത്തെ സഹായിക്കാം എന്നു പറഞ്ഞിട്ടുണ്ട്.
ആ സഹായം നാളെ എത്തിക്കും.

മകളുടെ കുടുംബത്തോടുള്ള നന്ദിയും മകളുടെ ഓർമ്മകൾക്ക് മുമ്പിൽ സ്മരണാഞ്ജലികളും അർപ്പിക്കുന്നു..

Photos from Ranjith Chingoli's post 24/09/2023

ഓം നമ: ശിവായ..
" അന്നദാനം മഹാദാനം"
ഓച്ചിറ 28-ാം ഓണ മഹോത്സവത്തിന്റെ ഭാഗമായി ശ്രീപാർവ്വതി കൊടുത്സവസമിതി,പായിക്കുഴി, പടിഞ്ഞാറേക്കരയുടെ കെട്ടുകാള ചുവട്ടിൽ തുടർച്ചയായി ഞങ്ങൾ നടത്തിവരാറുള്ള ഈ വർഷത്തെ കഞ്ഞിസദ്യ ഇന്ന് നടത്താൻ കഴിഞ്ഞു..

Photos from Ranjith Chingoli's post 24/09/2023

ഗൃഹപ്രവേശം ...
ചിങ്ങോലി നങ്ങ്യാർകുളങ്ങരയിൽ മോഹനൻ ചേട്ടൻറെ ഗൃഹപ്രവേശനത്തിന്,
ജേക്കബ് അച്ഛായന്
പങ്കെടുക്കാൻ സാധിച്ചില്ല..
ഞാൻ സ്ഥലത്തും ഇല്ലായിരുന്നു...
കഴിഞ്ഞ ദിവസം മോഹനൻ ചേട്ടന്റെ വീട്ടിൽ പോയി ...
കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു...

22/09/2023

മനുഷ്യനെ സേവിക്കുന്നതിലൂടെ
മാത്രമേ നമുക്ക് ഈശ്വരനെ പൂജിയ്ക്കാൻ
കഴിയുകയുള്ളൂ......
എല്ലാവരിലും ഉള്ള
ഒരു പ്രാർത്ഥനനയുടെ പ്രകാശമായിരുന്നു ശ്രീനാരായണ ഗുരു....
🙏🙏🙏

18/09/2023

ആദരാഞ്ജലികൾ
മോഹനണ്ണൻ തൈവേലിക്കകത്ത് ചിങ്ങോലി പതിനൊന്നാം വാർഡ്. ദീർഘകാലമായിട്ടുള്ള അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു ..
സംസ്ക്കാര ചടങ്ങുകൾ ഇന്ന് 5 pm
പരേതന്റെ വസതിയിൽ .

07/09/2023

ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് രാഹുൽ ഗാന്ധി നയിച്ച
"ഭാരതത് ജോഡോ യാത്ര".

രാജ്യത്തെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ 'ഭാരത് ജോഡോ യാത്ര' വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറന്നുകൊണ്ടാണ് അവസാനിച്ചത്.

2022 സെപ്റ്റംബർ 7 ന് ആരംഭിച്ച്, 136 ദിവസങ്ങൾ [ നാലര മാസങ്ങൾക്ക് മുകളിൽ ] 4081 കിലോമീറ്റർ കാൽ നടയായിസഞ്ചരിച്ച്, 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്ന യാത്ര അതിന്റെ പൂർണതയിലെത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു.

ജാഥയുടെ ഭാഗമായതിൽ അഭിമാനവും
സന്തോഷവും...
ജയ് ഹിന്ദ്...
ജയ് കോൺഗ്രസ് .

Rahul Gandhi
Indian National Congress

Photos from Ranjith Chingoli's post 05/09/2023

സുഹൃത്തുക്കളെ .
എൻറെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ഇപ്പോൾ ഏഴോളം സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള രേഖകളാണ് ഞാനിപ്പോൾ പങ്കുവെക്കുന്നത്.ആരും എൻറെ പേരിലുള്ള ഈ ഫേക്ക് ഐഡിയിലൂടെ വരുന്ന അഭ്യർത്ഥനയിൽ ദയവുചെയ്ത് പണം നൽകരുത്. കബളിപ്പിക്കപ്പെടരുത് വളരെ പെട്ടെന്ന് തന്നെ നിയമപരമായി നടപടികൾ സ്വീകരിക്കുന്നതാണ്.

05/09/2023

ആദരാഞ്ജലികൾ.....
അദ്ധ്യാപകൻ, കവി, സഹൃത്ത് ..
മോനെ, എടാ എന്നുള്ള വിളിയും നിലച്ചു...
കവി അരങ്ങ് വേദികളിൽ അനിതരസാധാരണമായ ആലാപന മികവ് കൊണ്ട് നിറഞ്ഞു നിന്ന പ്രതിഭ... കലാ സാംസ്‌കാരിക മേഖലയിൽ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ പ്രിയപ്പെട്ട പുഷ്പകുമാർസാർ വിടപറഞ്ഞു... പ്രണാമം 🌹🌹🌹

01/09/2023

രാജ്യം വീണ്ടെടുക്കാൻ "INDIA സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ കോൺഗ്രസ്സ് പ്രതിനിധിയായി പ്രിയ നേതാവ് AICC ജനറൽ സെക്രട്ടറി ശ്രീ. കെ. സി. വേണുഗോപാൽ എംപി.
അഭിമാനം 🇮🇳.

Photos from Ranjith Chingoli's post 31/08/2023

മഹിളാ കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറിമാർ ,സിന്ധു രാധാകൃഷ്ണൻ ,സുശീലാസോമരാജൻ, പ്രിയാജയൻ , ബിന്ദു .സുനിൽകുമാർ , വിന്നിവിദ്യാധരൻ
എല്ലാവർക്കും അഭിനന്ദനങ്ങൾ...

Photos from Ranjith Chingoli's post 31/08/2023

മഹിളാ കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്സ്. ആനന്ദവല്ലിയ്ക്കും, ബ്ലോക്ക് ജനറൽ സെക്രട്ടറി അമ്പിളി ദേവിക്കും അഭിനനന്ദനങ്ങൾ.

Photos from Ranjith Chingoli's post 31/08/2023

മഹിളാ കോൺഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡന്റ് മിനി ശ്രീജേഷിനും , ജില്ലാ ജനറൽ സെക്രട്ടറി ഷീജാ റഷീദിനും അഭിവാദ്യങ്ങൾ .

22/08/2023

ഭാസ്ക്കരപിള്ള ചേട്ടൻ നിര്യായതനായി...
ചിങ്ങോലി ....
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, മുൻ ഗ്രാമപഞ്ചായത്ത് അംഗം, ഡിസിസി മെമ്പൻ എന്നീ നിലകളിലെ സജീവ സാന്നിദ്ധ്യം ഓമന ചേച്ചിയുടെ ഭർത്താവാണ് ഭാസ്കരപിള്ള ചേട്ടൻ. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും , ഒരു തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചിങ്ങോലി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുമുണ്ട് ചേട്ടൻ.
മരണാനന്തര ചടങ്ങുകൾ നാളെ 23/08/2023 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ....
ആദരാഞ്ജലികൾ..

20/08/2023

പത്തനംതിട്ട നാരായണമുഴി മുൻ പ്രസിഡന്റും വാർഡ് അംഗവുമായ ബീനാ ജോബി ...

Photos from Ranjith Chingoli's post 15/08/2023

ചിങ്ങോലി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഏഴാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വായനശാല ജംഗനിൽ പതാക ഉയർത്തി.

15/08/2023

സ്വാതന്ത്ര്യദിനാശംസകൾ ...

Photos from Ranjith Chingoli's post 14/08/2023

വിവാഹാശംസകൾ ...
പ്രിയ സുഹൃത്ത് ബിജു ചേട്ടന്റെ മകൻ ആകാശ് ബിജുവും അമൃതാപ്രസാദും വിവാഹിതരായി...

13/08/2023

സ്മരണാഞ്ജലികൾ ....

09/08/2023

മണ്ണാറശ്ശാല അമ്മയുടെ ദേഹവിയോഗത്തിൽ പ്രണാമം അർപ്പിക്കുന്നു ....

Photos from Ranjith Chingoli's post 09/08/2023

ഈ Renault KWID Car എവിടെ എങ്കിലും വെച്ച് കണ്ടാൽ ഈ നമ്പറിൽ ബന്ധപെടുക...
7736099722

എല്ലാ സുഹൃത്തുക്കളും ഷെയർ ചെയ്തു സഹായിക്കണേ .

എല്ലാ സുഹൃത്തുക്കളും സഹകരിച്ചാൽ പെട്ടെന്ന് ഇത് കണ്ടെത്തുവാൻ കഴിയും.

Videos (show all)

സോഷ്യൻ മീഡിയലൂടെ വൈറലായ ഒരു  നൃത്തം..ആ നൃത്തത്തിനെ ശ്രദ്ധേയമാക്കിയ പാട്ടും👏👏👏
ഇന്ന് ഓച്ചിറയിലെ നന്ദികേശൻമാരുടെ ഇടയിലൂടെ ഒരു പ്രഭാത സവാരി..
ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് രാഹുൽ ഗാന്ധി നയിച്ച"ഭാരതത് ജോഡോ യാത്ര". രാജ്യത്തെ ഹൃദയം കൊണ്ട് തൊട്ട...
മഴയാണ് തെന്നല്ലേ ...

Website