U Navas

U Navas

SDPI Kottayam District Vice:President

22/06/2024

സഹപ്രവർത്തകരായ അഫ്സൽ പി.എ, അയ്യൂബ് കൂട്ടിക്കൽ, ഷൈജു ഹമീദ് എന്നിവരുമായി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവിയോടൊപ്പം എസ്ഡിപിഐ സ്ഥാപകദിനമായ ജൂൺ 21 ന് പകർത്തിയ ചിത്രം ❤️

22/06/2024
22/06/2024

ജൂൺ 21 എസ്ഡിപിഐ സ്ഥാപക ദിനത്തിൽ കോട്ടയം ശാന്തി ഭവൻ അഗതി മന്ദിരത്തിൽ സ്നേഹ വിരുന്നൊരുക്കി SDPI കോട്ടയം ജില്ലാ കമ്മിറ്റി

Photos from U Navas's post 21/06/2024

എസ്ഡിപിഐ സ്ഥാപക ദിനമായ ജൂൺ 21 ന് കോട്ടയം ശാന്തി ഭവൻ അഗതിമന്ദിരം എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി, സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

21/06/2024

ജൂൺ 21
SDPI സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് പതാക ഉയർത്തുന്നു.

ജില്ലാ വൈസ്.പ്രസിഡന്റ് യു.നവാസ്, ജില്ലാ കമ്മിറ്റിയംഗം ഉവൈസ് ബഷീർ, ടൗൺ ബ്രാഞ്ച് പ്രസിഡന്റ് അൻവർ പാഷ, ബ്രാഞ്ച് സെക്രട്ടറി ബൈജു കോട്ടയം, ബ്രാഞ്ച് വൈസ്.പ്രസിഡന്റ് തനീഷ് എന്നിവർ സമീപം

SDPI കോട്ടയം ജില്ലാ കമ്മിറ്റി

20/06/2024

വിശപ്പില്‍ നിന്ന് മോചനം
ഭയത്തില്‍ നിന്ന് മോചനം

ജനകീയ രാഷ്ട്രീയത്തിന്റെ 15 വര്‍ഷങ്ങള്‍

ജൂണ്‍ 21

SDPI
16-ാം സ്ഥാപക ദിനം

20/06/2024

പോസിറ്റീവ് പൊളിറ്റിക്‌സിന്റെ 15 വര്‍ഷങ്ങള്‍

ജനാധിപത്യബോധമുള്ള ഇന്ത്യന്‍ ജനത ബാലറ്റ് പേപ്പറിലൂടെ നല്‍കിയിട്ടുള്ള ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പശ്ചാത്തലത്തിലാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 16-ാം സ്ഥാപകദിനം ആസന്നമായിരിക്കുന്നത്.

ഭരണഘടനാ സംരക്ഷണം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേവലം അധര വ്യായാമമായപ്പോള്‍ ആ ഉത്തരവാദിത്തം സത്യസന്ധമായി ഏറ്റെടുത്തത് സാധാരണക്കാരായിരുന്നു. പൗരാവകാശ സംരക്ഷകനായ ഭരണഘടനയെ അട്ടിമറിക്കാന്‍ കഴിയാത്തവിധം ഭരണഘടനാവിരുദ്ധ ഫാഷിസ്റ്റ് ശക്തികളെ അവര്‍ നിശ്ചിത അകലത്തിലേക്ക് മാറ്റി നിര്‍ത്തി.

പാര്‍ശ്വവല്‍കൃതരും സമാധാന പ്രിയരുമായ സാധാരണക്കാരനുള്ളതാണ് രാജ്യത്തിന്റെ ജനാധിപത്യ പ്രതീക്ഷകളെ സജീവമായി നിലനിര്‍ത്തിയതിനുള്ള ബഹുമതി. ഏകശിലാത്മാകമായ ഫാഷിസ്റ്റ് സംസ്‌കാരമല്ല, മറിച്ച് നാനാത്വത്തില്‍ ഏകത്വമെന്ന പരമ്പരാഗത രീതിയാണ് തങ്ങള്‍ക്ക് പ്രിയങ്കരമെന്ന അസന്നിഗ്ധമായ സന്ദേശമാണ് അവര്‍ നല്‍കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കും ദലിതുകള്‍ക്കും ഒരു ദുഃസ്വപ്നമായിരുന്നു പിന്നിട്ട പതിറ്റാണ്ട്. മുസ്ലിങ്ങളെ പൈശാചികവത്ക്കരിച്ച് അവര്‍ക്കെതിരേ നിയമങ്ങള്‍ നിര്‍മ്മിച്ചും നീക്കുപോക്കുകള്‍ നടത്തിയും ഭൂരിപക്ഷ ഹിന്ദു സമുദായത്തെ വരുതിയിലാക്കാമെന്നും വെറുപ്പ് ഉല്‍പ്പാദനത്തിലൂടെ തങ്ങളുടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കാമെന്നുമെല്ലാം സ്വപ്നം കണ്ട ഫാഷിസ്റ്റുകള്‍ പക്ഷേ യഥാര്‍ത്ഥ ഹിന്ദുവിന്റെ മതേതരബോധവും മാനവികതയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.

ബാബരി മസ്ജിദിന്റെ ഭൂമി കയ്യേറി നിര്‍മ്മിച്ച രാമക്ഷേത്രമോ, മോദി മുഖ്യ താന്ത്രികനായി നടത്തിയ പ്രാണപ്രതിഷ്ഠയോ പോലും ഫൈസാബാദി(അയോധ്യ)ലോ രാമ ഐതിഹ്യവുമായി ബന്ധപ്പെട്ട മറ്റു മണ്ഡലങ്ങളിലോ അവര്‍ക്ക് തുണയായില്ല.

അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഫലം സാന്ത്വനം നല്‍കുന്നതാണെങ്കിലും മുസ്ലിങ്ങള്‍ക്ക് സാമൂഹിക നീതിയും തുല്യ അവകാശങ്ങളും നിഷേധിക്കുന്ന കാര്യത്തില്‍ മതേതരരെന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളും സംഘപരിവാരത്തില്‍ നിന്നും ഒട്ടും വിഭിന്നരല്ല.

കുറഞ്ഞതില്‍ നിന്നും കൂടിയതിലേക്ക് കിനിഞ്ഞിറക്കം അനുവദിക്കുന്ന അതിലോലമായ ഒരു പാട മാത്രമേ അവര്‍ക്കിടയിലുളളൂ. സംഘപരിവാര്‍ മുസ്ലിങ്ങള്‍ക്കെതിരേ പ്രത്യക്ഷമായി വെറുപ്പും വിദ്വേഷവും പ്രഖ്യാപിക്കുമ്പോള്‍ മറ്റവര്‍ മുസ്ലിങ്ങളുടെ രക്ഷകരും സംരക്ഷകരുമായി ചമഞ്ഞ് അവരെ വോട്ട് ബാങ്കായി കൊണ്ട്‌നടക്കുന്നു.

ഇന്ത്യാ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്, ജനസംഖ്യയില്‍ 14.2 ശതമാനം ഉള്ള മുസ്ലിം സമുദായത്തിന് 2024 തെരഞ്ഞെടുപ്പില്‍ അവര്‍ നല്കിയ രാഷ്ട്രീയ പ്രാതിനിധ്യം. മുസ്ലിങ്ങള്‍ ഇന്ത്യക്കാരാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി ബിജെപിയുടെ ആഖ്യാനത്തിന് ചുട്ടമറുപടി കൊടുക്കാതെ, മുസ്ലിം പ്രീണനം എന്ന ബിജെപി വാദത്തെ ഭയപ്പെടുകയാണ് കോണ്‍ഗ്രസ്. സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നതിനായി നാമമാത്രമായ മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്.

ബിജെപിയുടെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ബാധ്യസ്ഥരെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യാ മുന്നണി 2024 തെരഞ്ഞെടുപ്പില്‍ കേവലം 78 മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് മത്സര രംഗത്തിറക്കിയത്. 2019ല്‍ 115 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചിരുന്നിടത്താണിത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും പാര്‍ലമെന്റിലെ മുസ്ലിം പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞുവരികയാണ്.
ഇന്ത്യാ മുന്നണിയില്‍ അഖിലേന്ത്യാ സാന്നിധ്യമുള്ള ഏക പാര്‍ട്ടിയായി കോണ്‍ഗ്രസ്, തങ്ങളുടെ ആകെയുള്ള 328 സ്ഥാനാര്‍ത്ഥികളില്‍ വെറും 19 (5.8%) മുസ്ലിങ്ങള്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. അതില്‍തന്നെ 11 സംസ്ഥാനങ്ങളില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെപ്പോലും കോണ്‍ഗ്രസ് മത്സരിപ്പിച്ചിട്ടില്ല.

രാജ്യത്തെ മുസ്ലിം, ദലിത്, മറ്റു പിന്നോക്ക വിഭാഗങ്ങളോട് മുഖ്യധാരാ പാര്‍ട്ടികള്‍ സ്വീകരിച്ചു വന്ന തിരസ്‌കരണത്തിന്റെയും ഭ്രഷ്ടിന്റെയും ഫലമായിരുന്നു ഒന്നര പതിറ്റാണ്ട് മുമ്പ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) രൂപീകരണം. വിശപ്പില്‍ നിന്നും മോചനം, ഭയത്തില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി, സാമൂഹിക ജനാധിപത്യവും പോസിറ്റീവ് പൊളിറ്റിക്‌സുമാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന ആശയം. സാമൂഹിക ജനാധിപത്യത്തിന്റെ സന്ദേശം രാജ്യത്തെ താഴെ തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പല സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലും ഒരുപാട് പ്രാദേശിക ഭരണകൂട സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ജയിപ്പിക്കുന്നതിലും പാര്‍ട്ടി വിജയം കൈവരിച്ചിട്ടുണ്ട്.

എങ്കിലും മുഖ്യധാരാ പാര്‍ട്ടികളുടെ രാഷ്ട്രീയ ഭ്രഷ്ട് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഈ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 2014ല്‍ അധികാരത്തില്‍ വരികയും 2019ല്‍ മൃഗീയഭൂരിപക്ഷത്തോടെ ഭരണം തുടരുകയും ചെയ്ത ഒരു പതിറ്റാണ്ട് കാലത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിനും എസ്ഡിപിഐ സാക്ഷ്യം വഹിക്കുകയുണ്ടായി.

കടിഞ്ഞാണില്ലാത്ത അശ്വമേധമെന്ന സംഘപരിവാറിന്റെ സ്വപ്നത്തിന് ഇന്ത്യന്‍ ജനത കടിഞ്ഞാണിട്ട ഇന്നത്തെ അവസ്ഥയില്‍ എസ്ഡിപിഐയുടെ പ്രസക്തിയും ഉത്തരവാദിത്തവും കര്‍ത്തവ്യവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനും സംഘപരിവാരത്തെ അടക്കി നിര്‍ത്താനും ഇന്ത്യന്‍ ജനത കൂടുതല്‍ ജാഗരൂകരൂകരാവേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സാമൂഹിക നീതിയും സമത്വവും തുല്യതയും ലഭ്യമാവുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ എസ്ഡിപിഐ മുന്നില്‍ തന്നെയുണ്ടാവുമെന്നാണ് 16-ാം സ്ഥാപകദിനത്തില്‍ പാര്‍ട്ടിക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഉറപ്പ്.

എംകെ ഫൈസി
ദേശീയ പ്രസിഡന്റ്
എസ്ഡിപിഐ

20/06/2024

ജനകീയ രാഷ്ട്രീയത്തിന്റെ 15 വർഷം

ജൂൺ 21
SDPI സ്ഥാപക ദിനം

15/06/2024

വിലക്കയറ്റത്തിനെതിരെ ചങ്ങനാശ്ശേരിയിൽ എസ്ഡിപിഐ പ്രധിഷേധം

ചങ്ങനാശ്ശേരി : 'വിലക്കയറ്റം രൂക്ഷം സർക്കാർ വിപണിയിൽ ഇടപെടണം' എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സംഗമം നടത്തി. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി ചങ്ങനാശ്ശേരി ടൗണിൽ നടന്ന പ്രധിഷേധ സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ് തെങ്ങണ ആധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം നൗഷാദ് കൂനന്താനം, എസ്ഡിടിയു ജില്ലാ ജനറൽ സെക്രട്ടറി റസ്സി പറക്കവെട്ടി, മണ്ഡലം സെക്രട്ടറി റഷീദ് കുന്നൻ, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി നാസർ മടുക്കംമൂട്, മണ്ഡലം വൈസ്പ്രസിഡന്റ് സജി മുസ്തഫ എന്നിവർ സംസാരിച്ചു

Photos from U Navas's post 15/06/2024

എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ നടന്നു

കുമ്മനം: എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ അറവുപുഴ എച്.ഐ.എം കമ്മ്യുണിറ്റി ഹാളിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബഷീർ ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജില്ലാ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, അഫ്സൽ പി.എ, മണ്ഡലം സെക്രട്ടറി ഹാഷിം കാഞ്ഞിരം, മണ്ഡലം വൈസ് പ്രസിഡന്റ് അൻസിൽ അമ്പൂരം എന്നിവർ സംസാരിച്ചു

Photos from U Navas's post 14/06/2024

SDPI ഈരാറ്റുപേട്ട മേഖല പ്രവർത്തക കൺവൻഷൻ

Photos from U Navas's post 14/06/2024

ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടി: അഡ്വ എ.കെ സലാഹുദ്ദിൻ

ഈരാറ്റുപേട്ട: ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ എ.കെ സലാഹുദ്ദിൻ.
ഈരാറ്റുപേട്ട പുത്തൻപള്ളി മിനി ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം രാഷ്ട്രീയ അവബോധത്തോടെ ജനാധിപത്യത്തെ തിരിച്ചെടുത്തതാണ് തിരഞ്ഞെടുപ്പ് ഫലം.
ഇന്ത്യയിലെ ജനങ്ങൾ സമാധാനവും സൗഹാർദ്ദവുമാണ് ആഗ്രഹുക്കുന്നതെന്നും വർഗീയ ,വിഭാഗീയ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടാനുള്ളതാണെന്നുമുള്ള നല്ലൊരു പാഠവും, സന്ദേശവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ബിജെപിയും മോദിയും പ്രചരിപ്പിച്ച വിഷലിപ്തമായ വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളയുകയും, ബിജെപിയെ അകറ്റിനിർത്തുകയും ചെയ്തു.
രാജ്യത്ത് മോദി തരംഗമോ ബിജെപി പ്രതാപമോ ഇല്ല എന്നാണ് യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ അടിത്തറ ഇളകിയതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, ജില്ലാ ട്രഷറർ കെ.എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് കൂട്ടിക്കൽ, പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കിഴേടം, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി, സെക്രട്ടറി അഡ്വ.സി.പി അജ്മൽ, മണ്ഡലം ട്രഷറർ എസ്.എം ഷാഹിദ്, ഈരാറ്റുപേട്ട മുൻസിപ്പിൽ പ്രസിഡൻ്റ് സി.എച്ച് ഹസിബ്, സെക്രട്ടറി ഹിലാൽ വെള്ളൂപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപ്പള്ളി, ട്രഷറർ കെ.യു സുൽത്താൻ, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാരായ അബ്ദുൽലത്തിഫ്, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ, നസീറ സുബൈർ, ഫാത്തിമ ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
പുതുതായി പാർട്ടിലേക്ക് കടന്നു വന്നവരെ സംസ്ഥാന ഖജാൻജിയും, ജില്ലാ പ്രസിഡൻ്റും മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

14/06/2024

കുവൈത്ത് ദുരന്തം,
ജീവൻ പൊലിഞ്ഞവർക്ക്
വിട

Photos from U Navas's post 14/06/2024

ഈരാറ്റുപേട്ടയിൽ മരണപ്പെട്ട സഹോദരി തസ്നിയുടെ വസതിയിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി, സംസ്ഥാന ട്രഷറർ അഡ്വ.എ.കെ സലാഹുദ്ധീൻ എന്നിവർ സന്ദർശിക്കുന്നു.
ജില്ലാ കമ്മിറ്റിയംഗം സഫീർ കുരുവിനാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളിൽ എന്നിവർ സമീപം

13/06/2024

ഏറ്റുമാനൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ
2024 ജൂൺ 14 വെള്ളി 7 PM
HIM കമ്മ്യൂണിറ്റി ഹാൽ, അറവുപുഴ

ഉദ്ഘാടനം: തുളസീധരൻ പള്ളിക്കൽ
(സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്ഡിപിഐ)

SDPI ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി

Photos from U Navas's post 11/06/2024

എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടന്നു

കോട്ടയം: എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രവർത്തക കൺവൻഷൻ സംക്രാന്തി എകെടിഎ ഹാളിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷൈജു ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡണ്ട് യു.നവാസ്, ജില്ലാ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, അഫ്സൽ പി.എ, മണ്ഡലം സെക്രട്ടറി ഷെഫീഖ് റസാഖ്, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എം.എസ് എന്നിവർ സംസാരിച്ചു

11/06/2024

ഈരാറ്റുപേട്ട മേഖല പ്രവർത്തക കൺവെൻഷൻ
2024 ജൂൺ 14 വെള്ളി 7:15 PM
പുത്തൻ പള്ളി ഓഡിറ്റോറിയം, ഈരാറ്റുപേട്ട

ഉദ്ഘാടനം: അഡ്വ.എ.കെ സലാഹുദ്ധീൻ
(സംസ്ഥാന ട്രഷറർ, എസ്ഡിപിഐ)

SDPI പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

Photos from U Navas's post 10/06/2024

എസ്ഡിപിഐ വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വൈക്കം: എസ്ഡിപിഐ വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷൻ വൈക്കം വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നവാസ് വൈക്കം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ കമ്മിറ്റി അംഗം ഉവൈസ് ബഷീർ മണ്ഡലം നേതാക്കളായ കെ.എം ഹിദായത്തുള്ള, പ്രഹ്ലാദൻ മൂച്ചൂർക്കാവ് തുടങ്ങിയവർ സംസാരിച്ചു.

Photos from U Navas's post 10/06/2024

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അൻസാരി പത്തനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽസെക്രട്ടറി അൽത്വാഫ് ഹസ്സൻ ജില്ലാ കമ്മിറ്റി അംഗം അൻസിൽ പായിപ്പാട് മണ്ഡലം നേതാക്കളായ വിഎസ് അഷറഫ്, അലി അക്ബർ, സിയാദ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

Photos from U Navas's post 10/06/2024

എസ്ഡിപിഐ മുണ്ടക്കയം മേഖല പ്രവർത്തക കൺവെൻഷൻ നടത്തി

പാറത്തോട്: എസ്ഡിപിഐ പൂഞ്ഞാർ നിയോജകമണ്ഡലം മുണ്ടക്കയം മേഖല പ്രവർത്തക കൺവെൻഷൻ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. നാന്നൂറിലധികം സീറ്റിൽ കൂടുതൽ വിജയം എന്നു പറഞ്ഞു ഇലക്ഷനെ നേരിട്ട ബിജെപി ആർഎസ്എസ് കൂട്ടുകെട്ട് അമ്പേ പരാജയപ്പെട്ടു പോയ കാഴ്ചയാണ് ഇന്ത്യാ രാജ്യം കണ്ടത്. ഇന്ത്യൻ പാർലമെന്റിൽ ഇനി വെറുപ്പിന്റെ ബില്ലുകൾ പാസാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ബിജെപി കൂപ്പുകുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അൻസിൽ പായിപ്പാട്, അയ്യുബ് ഖാൻ കാസിം, നസീമ ഷാനവാസ് പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റ ഇസ്മായിൽ കീഴേടം, നൂഹ് ഇടക്കുന്നം, വിമൺ ഇന്ത്യാ മൂവ്മെൻറ് മണ്ഡലം പ്രസിഡന്റ് ഷൈല ഇടക്കുന്നം, സുഹൈൽമുണ്ടക്കയം,എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ: സി.പി. അജ്മൽ സ്വാഗതവും, സുനീർ പാറത്തോട് നന്ദിയും പറഞ്ഞു.

10/06/2024

എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങനാശ്ശേരി : എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ മുനിസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ നടന്നു.
എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് അനീഷ് തെങ്ങണ അധ്യക്ഷതയിൽ ആരംഭിച്ച യോഗം, മണ്ഡലം സെക്രട്ടറി റഷീദ് കുന്നൻ സ്വാഗതം ആശംസിക്കുകയും, എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ. കെ.എസ് സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസർ അമീർ ഷാജി ഖാൻ,ജില്ലാ കമ്മറ്റി അംഗം നൗഷാദ് കൂനന്താനം, മണ്ഡലം കമ്മറ്റി അംഗങ്ങളായ സജി മുസ്തഫ, അൻസർ മടുക്കംമൂട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു

07/06/2024

മുണ്ടക്കയം മേഖല മണ്ഡലം പ്രവർത്തക കൺവൻഷൻ
2024 ജൂൺ 09 ഞായർ 3 PM
വ്യാപാര ഭവൻ, പാറത്തോട്

ഉദ്ഘാടനം:
തുളസീധരൻ പള്ളിക്കൽ
(സംസ്ഥാന വൈസ്.പ്രസിഡന്റ്, എസ്ഡിപിഐ)

SDPI പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

06/06/2024

വൈക്കം മണ്ഡലം പ്രവർത്തക കൺവൻഷൻ
2024 ജൂൺ 09 ഞായർ 7 PM
വ്യാപാര ഭവൻ ഓഡിറ്റോറിയം, വൈക്കം

ഉദ്ഘാടനം:
അജ്മൽ ഇസ്മായിൽ
(സംസ്ഥാന ജനറൽ സെക്രട്ടറി, എസ്ഡിപിഐ)

SDPI വൈക്കം മണ്ഡലം കമ്മിറ്റി

04/06/2024

കാഞ്ഞിരപ്പള്ളി മണ്ഡലം പ്രവർത്തക കൺവൻഷൻ
2024 ജൂൺ 09 ഞായർ 7 PM
ദാറുസ്സലാം മദ്രസ ഹാൽ, കാഞ്ഞിരപ്പള്ളി

ഉദ്ഘാടനം:
തുളസീധരൻ പള്ളിക്കൽ
(സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്ഡിപിഐ)

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി

04/06/2024

കോട്ടയം മണ്ഡലം പ്രവർത്തക കൺവൻഷൻ
2024 ജൂൺ 09 ഞായർ 4:30 PM
AKTA ഹാൽ, സംക്രാന്തി

ഉദ്ഘാടനം:
അജ്മൽ ഇസ്മായിൽ
(സംസ്ഥാന ജനറൽ സെക്രട്ടറി, എസ്ഡിപിഐ)

SDPI കോട്ടയം മണ്ഡലം കമ്മിറ്റി

03/06/2024

ചങ്ങനാശ്ശേരി മണ്ഡലം
പ്രവർത്തക കൺവൻഷൻ

2024 ജൂൺ 09 ഞായർ 2:30 PM
എലൈറ്റ് ഓഡിറ്റോറിയം, ചങ്ങനാശ്ശേരി

SDPI ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി

03/06/2024

SDPI കുമ്മനം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച 2023-24 SSLC, +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണവും പഠനോപകരണ വിതരണവും

03/06/2024

വിദ്യതേടി വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നന്മ നേരുന്നു.

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി

Photos from U Navas's post 03/06/2024

2024 എസ്എസ്എൽസി, +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി എസ്ഡിപിഐ കുമ്മനം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് വിതരണവും,പഠനോപകരണ വിതരണവും

Videos (show all)

SDPI കുമ്മനം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച 2023-24 SSLC, +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണവ...
ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തി എസ്...
SDTU കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം നഗരത്തിൽ നടത്തിയ മെയ്ദിന റാലി 🎥Video
പ്രധാന മന്ത്രിയുടെ വിദ്വേശ പ്രസംഗം;കോട്ടയം നഗരത്തിൽ എസ്ഡിപിഐ പ്രതിഷേധം
SDPI കുമ്മനത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം
എസ്ഡിപിഐ കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റി കോട്ടയം നുസ്രത് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമംസംസ്ഥാന വൈസ് പ്രസിഡന്റ് ...
റിയാസ് മൗലവി വധം അന്വേഷണം ആട്ടിമറിക്കാൻ ഉള്ള ഗൂഢാലോചനക്ക് എതിരെ 2017 മാർച്ച്‌ 21 ന് ഉത്തര മേഖല എ.ഡി.ജി.പി ഓഫീസിലോട്ട് SD...
CAA ഭരണഘടനാ വിരുദ്ധം എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സ്ൽ സംഘടിപ്പിച്ച തീ ചങ്ങല1...
സിഎഎ നിയമം തെരുവിലെറിയുക SDPI പ്രതിഷേധം കോട്ടയം ടൗണിൽ Live
മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന;എസ്ഡിപിഐ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധം
പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന.കോട്ടയം പ്രസ്ക്ലബിൽ വാർത്താ സമ്മേളനം Live
രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര, കോട്ട...

Website