St.Mary's Muweilah Sonapur - Dubai

St.Mary's Muweilah Sonapur - Dubai

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Mary's Muweilah Sonapur - Dubai, Community Center, Sharjah, .

30/06/2024

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71-ാം ഓർമപ്പെരുനാളിനോട് അനുബന്ധിച്ച് ഡി. ഐ. പി മാർ ഈവാനിയോസ് പ്രാർത്ഥനാകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന പ്രാർത്ഥനയുടെ പതിനെട്ടാം ദിവസത്തിൽ ദുബായ് സെന്റ് മേരീസ് സോനാപൂർ - മുവൈലാ അംഗങ്ങൾ സംബന്ധിച്ചു. 🙏🙏🙏.

24/06/2024

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ധന്യൻ ആർച്ച്ബിഷപ്പ് ഗിവർഗീസ് മാർ ഈവാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ 71-ാം ഓർമ്മപ്പെരുന്നാൾ പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ 2024 ജൂലൈ 1 മുതൽ 15 വരെ.

12/06/2024

പുണ്യശ്ലോകനായ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71- മത് ഓർമപ്പെരുനാളിനോട് അനുബന്ധിച്ച് ജബൽ അലി സീറോ മലങ്കര കാത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതും ഡി. ഐ. പി മാർ ഈവാനിയോസ് പ്രാർത്ഥനാകൂട്ടായ്മ നേതൃത്വം നൽകുന്നതുമായ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രാർത്ഥന നാളെ (13.06.2024,വ്യാഴാഴ്ച )ആരംഭിക്കുകയാണ്. ദൈവത്തിന്റെ അനന്തമായ കരുണയാലും അനേക വ്യക്തികളുടെ പ്രാർത്ഥനയാലും പിന്തുണയാലും ഈ പ്രാർത്ഥനാ പതിനൊന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ കാലയളവിൽ അനേകരുടെ ചെറുതും വലുതുമായ നിയോഗങ്ങൾ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ വലിയ മാധ്യസ്ഥതയിൽ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയും അനേകർക്ക് അവരുടെ പ്രാർത്ഥനകൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്തുവെന്നത് സാക്ഷ്യമായി നമ്മുടെ മുൻപിൽ നിൽക്കുന്നു. നാളെ മുതൽ ആരംഭിക്കുന്ന പ്രാർത്ഥനയുടെ അതാതു ദിവസത്തെ നിയോഗങ്ങൾ നിങ്ങളെ ഏവരേയും അറിയിക്കുന്നതാണ്. എല്ലാപ്രിയപ്പെട്ടവരെയും ഈ പ്രാർത്ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം ഓരോ ദിവസവും പോസ്റ്റുചെയ്യുന്ന നിയോഗങ്ങൾ നിങ്ങളുടെ ബന്ധുകളിലേക്കും സുഹൃത്തുകളിലേക്കും പരിചയക്കാരിലേക്കും എത്തിക്കണമെന്ന് ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു . 🙏🙏🙏.

11/06/2024

പൗരോഹിത്യ ജീവിതത്തിൽ 38 വർഷങ്ങൾ പൂർത്തിയാക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവായ്ക്ക പ്രാർത്ഥനാശംസകൾ..!!

14/05/2024

മെയ് 14- മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ആദ്യ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണം ........

പരിശുദ്ധ കത്തോലിക്കാ സഭയിലെ ഒരു വ്യക്തിഗത സഭയായ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ സ്വയംഭരണാവകാശവും സ്വയ അധികാരവുമുള്ള സഭയായി ഉയർത്തിയത് 2005 ഫെബ്രുവരി 10നാണ്. 2005 മെയ് 14ന് ഈ സഭയുടെ തലവനും പിതാവുമായി മോറാൻ മോർ സിറിൾ ബസേലിയോസ് കാതോലിക്കാ ബാവ സ്ഥാനാരോഹണം ചെയ്തു .അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയർക്കീസും പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷനുമായിരുന്ന മോറാൻ മോർ മൂസാ ദാവൂദ് പാത്രിയർക്കീസ് ബാവ തിരുമേനി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

പരിശുദ്ധ സഭാ കൂട്ടായ്മയിൽ ആയിരുന്നു കൊണ്ട് മലങ്കര സഭയുടെ സ്വയ അധികാര സ്വയംഭരണ അവകാശത്തെക്കുറിച്ച് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി കണ്ട ദർശനത്തിന്റെ പൂർത്തീകരണം.

10/05/2024

ജന്മദിനാശംസകൾ പ്രീയ റെജി അച്ചാ

09/05/2024

The Syro Malankara Catholic Church bids farewell to Sister Salomi DM, a cherished member of the Daughters of Mary, St. Mary's Province. Her life of devotion and service will be remembered fondly.

23/04/2024

വിശുദ്ധനായ മോർ ഗീവർഗീസിന്റെ നാമധാരിയായ നമ്മുടെ പ്രീയ ബഹുമാനപ്പെട്ട റെവ.ഡോ. റെജി വർഗീസ്‌ മനക്കലേത്ത്‌ അച്ചന് സ്വർഗീയ മധ്യസ്ഥന്റെ പെരുന്നാൾ ആഘോഷിക്കുന്ന ദിവസത്തിന്റെ
പ്രാർത്ഥനാശംസകൾ....

23/04/2024

ഏപ്രിൽ 23
രക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ പരിശുദ്ധ സഭ കൊണ്ടാടുന്നു

30/03/2024

ഈസ്റ്റർ ആശംസകൾ
Rev.Dr.Fr. Reji Manakkaleth

30/03/2024

ദുഃഖശനി:-

വാങ്ങി പോയ വിശ്വാസി സമൂഹത്തെ ഓർക്കുന്ന ശനി ...
(അറിയിപ്പിന്റെ ശനി)...

മിശിഹാ-തവ കബറാൽ നീക്കി -മൃതിനാശം
ഉയിർ നല്കടിയാർക്കും കബറിൽ
വസിപ്പോർക്കും +++

നാഥാ തേ സ്‌തുതി ബഹുമാനം താതന്നും
മഹിമാ വന്ദനകൾ പരിശുദ്ധാത്മാന്നും
ഉണ്ടാകണമേ കൃപയിവരിൽ പാപികളിൽ ഉയരേ
യേറുശലേം വാതിൽക്കുള്ളിൽ നിൻ-
സിംഹാസനമനയെണമീ പ്രാർത്ഥന മിശിഹാ സ്തോത്രം
കർത്താവേ സ്തോത്രം, കർത്താവേ നിത്യം
ശരണവുമേ സ്തോത്രം, ബാറെക്മോർ.

29/03/2024

സങ്കീർത്തന പാരായണം -Dubai MCYM

Photos from St.Mary's Muweilah Sonapur - Dubai's post 29/03/2024

ദുഃഖ വെള്ളി ശുശ്രൂഷ , ST. FRANCIS OF ASSISI CHURCH, JEBEL ALI,

29/03/2024

ദുഃഖ വെള്ളി ..

രക്ഷാ തന്ന മാർ സ്ലീബായെ നമിച്ചീടുന്നു
നിന്നാഗമനെ ഓർത്തീടണം എന്നെ നാഥാ
ഏവം കള്ളൻ ചൊന്നത് പോലെ യാചിക്കുന്നേൻ

ഞങ്ങൾക്കതിനാലെ രക്ഷ ഉണ്ടായിയെന്ന സ്ലീബായെ ഞങ്ങൾ കുമ്പിടുന്നു.മിശിഹാതമ്പുരാനേ നീ എഴുന്നെള്ളി വരുമ്പോൾ ഞങ്ങളെയും ഓർക്കണമേയെന്ന് കള്ളനോടുകൂടെ ഞങ്ങളും ചൊല്ലുന്നു .

Photos from St.Mary's Muweilah Sonapur - Dubai's post 28/03/2024

പെസഹാ തിരുനാൾ - ദുബായ് സീറോ മലങ്കര കാത്തലിക്‌ കമ്മ്യൂണിറ്റി

28/03/2024
24/03/2024

ദുബായ് സീറോ മലങ്കര കാത്തലിക് കമ്മ്യൂണിറ്റിയിലെ മാതൃസമാജം അംഗങ്ങൾ ഇന്ന്‌ നടത്തിയ 19 മണിക്കൂർ നീണ്ട ബൈബിൾ പുതിയ നിയമ പാരായണം ദൈവത്തിന്റെ വലിയ കൃപയാൽ പൂർത്തിയയായിരിക്കുകയാണ്, ബൈബിൾ വായനയിൽ പങ്കെടുത്തവരെയും , ബൈബിൾ വായന ശ്രവിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ

Photos from St.Mary's Muweilah Sonapur - Dubai's post 23/03/2024

ഏവർക്കും ഓശാനതിരുന്നാൾ ആശംസകൾ

ദുബായ് സീറോ മലങ്കര കാത്തലിക് കമ്മ്യൂണിറ്റിയിലെ ഓശാന ശുശ്രൂഷ

22/03/2024

ഓശാന ശുശ്രൂഷ - സീറോ മലങ്കര കാത്തലിക് കമ്മ്യൂണിറ്റി ദുബായ്

21/03/2024

The Nilackal Ecumenical Trust, chaired by Bishop Joshua Mar Ignathios, convened at Kanjirappally Diocesan Pastoral Centre to champion democracy and secularism. Leaders from various Christian denominations united in advocating love, unity, and fraternity for national integrity and unity. https://www.syromalankara.church/a-call-to-uphold-democratic-and-secular-values-nilackal-ecumenical-trust-advocates-unity-and-vigilance-2024-03-22.html

19/03/2024

ദുബായ് സീറോ മലങ്കര കാത്തലിക് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ Vacation Bible Class ഇടവക വികാരി Rev.Fr.Dr.Reji Manakkaleth ഉദ്‌ഘാടനം ചെയ്‌തു.

14/03/2024

ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഇന്ന് പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചു.

10/05/2023

മലങ്കര കത്തോലിക്ക സഭയുടെ UAE Coordinator Very Rev. Fr. Dr. റെജി മനക്കലേത്തച്ചന് ജന്മദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു🙏🙏.

Videos (show all)

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ത...
ഈസ്റ്റർ ആശംസകൾ  Rev.Dr.Fr.Reji Manakkaleth
ഓശാന ശുശ്രൂഷ -  സീറോ മലങ്കര കാത്താലിക് കമ്മ്യൂണിറ്റി, ദുബായ്
പകുതി നോമ്പ് സന്ദേശം
കരോൾ 3 ആം ദിവസം
പെന്തിക്കോസ്തി പെരുനാൾ സന്ദേശം/Feast of Pentacost message by Rev. Fr. Reji Varughese https://youtu.be/DEZmG47CPxg
ഗോഗുൽത്താ സ്ഥാപനം
DEO GRATIAS (Malankara Syrian Catholic Church, Dubai, Mathrusamajam Annual Day Celebration)
"പരിശുദ്ധ ജപമാലയുടെ ശക്തി "  by അനി റെജി
"പരിശുദ്ധ ദൈവമാതാവ്   വിശുദ്ധ ബൈബിളിൽ" By Jincy Jayin
പരിശുദ്ധ ദൈവമാതാവേ  ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
പരിശുദ്ധ ദൈവമാതാവേ  ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

Website