Madhu Sivanathan
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madhu Sivanathan, Financial service, .
പ്രിയപ്പെട്ടവരെ , നമ്മുടെ കൈത്താങ് സ്വാന്തന പദ്ധതിയുടെ ആറാമത് വർഷ വിതരണ ഉദ്ഘാടനം ജനുവരി 10 ന് ശ്രീമതി വീണാ ജോർജ് MLA നിർവഹിക്കുകയാണ്. നോട്ടീസ് ഇതോടൊപ്പം ചേർക്കുന്നു. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്റെ ഭാഗമായി ഇപ്രാവശ്യം രോഗികൾക്ക് നേരിട്ട് വിതരണം നിർവഹിക്കുന്നില്ല അവരുടെ അടുത്ത ബന്ധുക്കൾ പങ്കെടുത്താൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്.
11 പേർക്ക് അടുത്ത ഒരു വര്ഷം പ്രതിമാസം 1000 രൂപ നൽകുന്നതിന് 132000/- രൂപ കണ്ടെത്തണം. നിങ്ങളുടെ എല്ലാം അകമഴിഞ്ഞ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയുകയുള്ളു. വീട്ടിൽ നടക്കുന്ന സന്തോഷകരമായ ചടങ്ങുകൾക്ക് , (വിവാഹമോ, വിവാഹ വാർഷികമോ,പിറന്നാളോ തുടങ്ങിയവ ) ചിലവഴിക്കുന്ന തുകയുടെ ഇഷ്ടമുള്ളത്ര ഒരുഭാഗം ഇതിലേക്കായി സംഭാവന ചെയ്യാൻ കഴിഞ്ഞാൽ അതൊരു മഹത്തായ പ്രവൃത്തി ആയിരിക്കും. കോവിഡ് മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക ക്ലേശം എല്ലാവരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട് എന്നറിയാം. ക്യാൻസർ ചികിത്സ വലിയ പണച്ചിലവുള്ള ഒന്നാണെന്ന് നമുക്കറിയാം. ഒപ്പം അത് കുടുംബത്തിലുണ്ടാക്കുന്ന മാനസിക വ്യഥയും കൂടി ആകുമ്പോൾ പിടിച്ചുനിൽക്കാൻ അവരെ സഹായിക്കേണ്ട ധാർമിക ഉത്തരവാദിത്തം നമുക്കോരോരുത്തർക്കും ഉണ്ട്.
നിങ്ങൾക്കു അറിയാം കൈത്താങ്ങു പദ്ധതിക്കായി നൽകുന്ന തുക പൂർണമായും രോഗികൾക്കുള്ള പ്രതിമാസ വിതരണത്തിനായി മാത്രം ചിലവാക്കുന്നു. അതിനു വേണ്ടി ലൈബ്രറി Kaithangu - A Project of National Library എന്ന പേരിൽ പ്രത്യക അകൗണ്ട് ബാങ്കിൽ പ്രവൃത്തിപ്പിക്കുകയാണ്. അക്കൗണ്ട് വിവരം താഴെ നൽകുന്നു . ഏവരുടെയും ഹൃദയപൂർണമായ സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു . വിശ്വാസത്തോടെ മധു പ്രസിഡണ്ട് നാഷണൽ ലൈബ്രറി
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
KAITHANGU A PROJECT OF NATIONAL LIBRARY
ACCOUNT NUMBER 12010100135636 , SAVING ACCOUNT
FEDERAL BANK CHANDANAPPALLY IFSC CODE : FDRL0001201