Munavvariya AlBirr

Munavvariya AlBirr

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Munavvariya AlBirr, Nursery, .

22/12/2023
22/05/2022
Photos from Munavvariya AlBirr's post 19/05/2022

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അൽബിർറ് സ്കൂൾസ് 'ഇസ്തിഖാമ - 2022' പരിപാടിയിൽ സംബന്ധിച്ചത് ആത്മസ്പർശിയായ അനുഭവമായി. ഭൗതികവും ധാർമ്മികവുമായ വിജ്ഞാനങ്ങളുടെ മാതൃകാപരമായ സമന്വയം സാധ്യമാക്കിയ മതവിദ്യാഭ്യാസ സംരംഭമാണ് അൽബിർറ്. ഈ അസാധാരണമായ വിദ്യാഭ്യാസ പരീക്ഷണം കുട്ടികളിൽ സൃഷ്ടിച്ച ഗുണഫലങ്ങൾ വിസ്മയാവഹമാണ്. വിദ്യാഭ്യാസം മാർക്കിനും തൊഴിലിനും വേണ്ടിയുള്ളതല്ലെന്നും ഉത്തമ മനുഷ്യൻ്റെ നിർമ്മാണവും സംസ്കാരത്തിൻ്റെ സാക്ഷാത്കാരവുമാണ് അതിൻ്റെ ലക്ഷ്യമെന്നും ബോധ്യപ്പെടുത്തുന്ന മൂല്യാധിഷ്ഠിത ബോധനശാസ്ത്രത്തിൻ്റെ വിജയമാണ് അൽബിർറിലൂടെ ദൃശ്യമാകുന്നത്.

സമസ്തയുടെ സമുന്നത നേതാവായ മുക്കം ഉമർ ഫൈസിയുടെ ക്ഷണപ്രകാരമാണ് പരിപാടിയുടെ ഉദ്ഘാടനത്തിനായി പോയത്. അവിടെ അനുഭവപ്പെട്ട സൗഹൃദവും സ്നേഹോഷ്മളതയും ഹൃദയസ്പർശിയായി. കൊച്ചുകുട്ടികളുടെ ഖുർആൻ പാരായണമാകട്ടെ ആത്മാവിൻ്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ബഹുമാന്യ സുഹൃത്ത് ഉമർ ഫൈസിയുടെ ഉള്ളിൽ തട്ടിയ വാക്കുകളും സ്നേഹം നിറഞ്ഞ സാമിപ്യവും സമുദായത്തിൻ്റെയും എൻ്റെതന്നെ ജീവിതത്തിൻ്റെയും പോയ കാലത്തേക്ക് ഓർമ്മകളെ കൊണ്ടുപോയി.

09/05/2022

Admission open

Website