BEKAL LIVE

BEKAL LIVE

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BEKAL LIVE, Media/News Company, .

07/06/2022

പ്രവാചക നിന്ദ : എസ്.ജെ.എം ബേഡടുക്ക റെയ്ഞ്ച് അപലപിച്ചു

എസ്.ജെ.എം ബേഡഡുക്ക റെയ്ഞ്ച് വാർഷിക ജനറൽ ബോഡിയോഗം തലേക്കുന്ന് നൂറുൽ ഹുദാ മദ്രസയിൽ ചേർന്നു. പ്രവാചകനെ നിന്ദിച്ച ബിജെപി നേതാക്കളുടെ പരാമർശത്തെ യോഗം അപലപ്പിച്ചു. ജനാതിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങൾക്ക് കളങ്കം വരുത്തുന്ന ഇത്തരം ചെയ്തികളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുറഹ്മാൻ സഅദിയുടെ അധ്യക്ഷതയിൽ മുഫത്തിഷ് അബ്ദുന്നാസർ ഹിഷാമി യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ് സഅദി ആരിക്കാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജമാലുദ്ദീൻ സഖാഫി, മുബശിർ തങ്ങൾ, അഷ്റഫ് ടി.എം, ഇബ്രാഹിം തലേക്കുന്ന്, എന്നിവർ സംസാരിച്ചു. മുനീർ ഹിമമി സ്വാഗതവും നാസർ സുഹ്‌രി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : കാസിം നഈമി (പ്രസിഡന്റ്) നാസിർ സുഹ്‌രി (സെക്രട്ടറി) സത്താർ മദനി (ഫിനാൻസ് സെക്രട്ടറി)
ഹമീദ് സഖാഫി, ഉമർ സഖാഫി, ഹസൈനാർ സഅദി (വൈസ് പ്രസിഡന്റ്)
മുനീർ ഹിമമി, റഷീദ് സഖാഫി, അഷ്‌റഫ് സഖാഫി (ജോയിന്റ്‌ സെക്രട്ടറി)

വാർത്തകൾക്കായി ഞങ്ങളുടെ ഗ്രൂപ്പിൽ അംഗമാവൂ...👇🏻https://chat.whatsapp.com/BknzZ1T4ShgI8mLleVekMk

07/06/2022

ഉദുമ പഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി'

▫️🔸07/06/2022🔸▫️

ഉദുമ പഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി. ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പാട്ടത്തിനെടുത്ത മാങ്ങാട്ടെ 20 ഏക്കര്‍ വയലില്‍ നെല്‍കൃഷിക്ക് വിത്ത് വിതച്ചുകൊണ്ട് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. മുതിര്‍ന്ന കര്‍ഷകരായ എം. കൊട്ടന്‍, മുഹമ്മദ്കുഞ്ഞി, വിശാലാക്ഷി എന്നിവരെ കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി ആദരിച്ചു. കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. ജ്യോതികുമാരി, ഉദുമ കൃഷി ഓഫീസര്‍ കെ.നാണുക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.വിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ബീവി, പി. സുധാകരന്‍, സൈനബ അബൂബക്കര്‍, അംഗങ്ങളായ ടി. നിര്‍മല, എ. സുനില്‍ കുമാര്‍, കെ.വിനയകുമാര്‍, കസ്തൂരി ബാലന്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പി. കുമാരന്‍ നായര്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. അഞ്ജു, ഗോപാലകൃഷ്ണന്‍ മാങ്ങാട്, സനുജ, രത്‌നാകരന്‍ ബാര, എം. എച്ച്. മുഹമ്മദ്കുഞ്ഞി, ബാലകൃഷ്ണന്‍ ബാര എന്നിവര്‍ പ്രസംഗിച്ചു. മാങ്ങാട് ജംഗ്ഷനില്‍ നിന്ന് വയലിലേക്ക് വിളംബര ഘോഷയാത്രയും നടത്തി.

https://chat.whatsapp.com/BknzZ1T4ShgI8mLleVekMk

Website