Avinash Govind
Artist
Congratulations to my dearest sister Haripriya on cracking ICSE Board 10th examination with 95% Marks.You made us proud Dear.
Congratulations again and keep making us more proud ❤
Thank you so much mam for your wishes to my parents on their wedding anniversary.It means a lot.Your songs have always stolen our hearts and I wish your songs keep us entertaining always and continue keeping your solid stand for the society.You are truly inspirational and I am happy that I could truly be a part of your noble deeds for the society.Thanks a lot Chinmayi Mam !!!
Happy Wedding Anniversary Acha and Amma..!
On this World Health Day today,we thank our doctors,nurses & all health workers,who have been fighting this battle against in India & world over.Their selfless service, sacrifices & treating patients putting their own lives at risk is a great service to humanity.
On this world health day ,
Saluting all the doctors,nurses & health care professionals !!!
👇🏽
SuperMan is The one who Risks his life for
Others and is hopeful for the best 🙂
There would not be a better message for the so called " CRITICS " !!!
ആദരാഞ്ജലികൾ പ്രിയപ്പെട്ട അർജുനൻ മാസ്റ്റർ !!!
RATAN TATA
🪔
Thalaivaa 🔥🙏
Together we stand and together we will come out of this dark phase. Till then stay strong, stay safe ✨
Suresh Gopi ❤
& Family ❤
Mohanlal Pranav Mohanlal
ॐ शुभं करोति कल्याणं आरोग्यं धनसंपदः ।
शत्रुबुद्धिविनाशाय दीपज्योतिनमोऽस्तु ते ॥
दीपज्योतिः परब्रह्म दीपज्योति जनार्दनः ।
दीपो हरतु मे पापं संध्यादीप नमोऽस्तुते ॥
"Subham Karoti Kalyanam Arogyam Dhana Sampadah
Shatru Buddhi Vinashaya Deepa Jyoti Namostute
Deepajyothi Parabrahma Deepajyothi Janardhana
Deepo Me Hara Tu Paapam Sandhya Deepa Namostute"
🙏
🪔
Light Of Hope !!!
💪
(hindi,telugu & tamil title)
എന്റെ രാജ്യം കത്തിയെരിയുമ്പോൾ എനിക്കുറങ്ങാൻ പാ വിരിക്കരുത് .......
1992 ൽ റിലീസ് ആയ ഖുദാ ഗവ എന്ന ചിത്രത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി വിരമിക്കൽ നടത്തിയ ശേഷം ഏറെക്കുറെ വിശ്രമ ജീവിതം നയിച്ച അമിതാബ് ബച്ചൻ കുറച്ചു മാസങ്ങൾക്കു ശേഷം സിനിമയുടെ പിന്നണിയിൽ സജീവമായി, നിർമാണം , വിതരണം, ഇവന്റ് മാനേജ്‌മന്റ്, ഓഡിയോ - വീഡിയോ എന്നീ രംഗങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് . അതിനായി 1995 -1996 ൽ അദ്ദേഹം രൂപീകരിച്ച കമ്പനി ആയിരുന്നു "അമിതാബ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് " അഥവാ ABCL .ഹിന്ദി ഭാഷയിൽ മാത്രം ഒതുങ്ങാതെ തെന്നിന്ത്യൻ സിനിമാ ലോകത്തും ചിത്രങ്ങൾ നിർമിക്കുവാൻ ABCL മുന്നിട്ടിറങ്ങി. ആ തീരുമാനം ABCL .നെ മലയാള ചലചിത്രലോകത്തും എത്തിച്ചു.മലയാളത്തിലെ പ്രമുഖ ബാനറുകളിൽ ഒന്നായ സെവൻ ആർട്സിനെയാണ് അവരുടെ ഈ സംരംഭത്തിൽ പങ്കാളിയാവാൻ ABCL കണ്ടെത്തിയത്. ഈ സംരംഭത്തിൽ പിറവിയെടുത്ത ചിത്രമായിരുന്നു യുവതുർക്കി... സ്ഫടികം എന്ന സിനിമയുടെ തിളക്കത്തിൽ നിന്ന ഭദ്രനായിരുന്നു ഈ ഉദ്യമത്തിന്റെ അമരക്കാരൻ . മലയാളത്തിൽ മോഹൻലാൽ - മമ്മൂട്ടി എന്നിവർക്ക് ശേഷം സൂപ്പർ താരപദവിയിൽ എത്തിയ , ക്ഷുഭിത യൗവനം എന്ന്മാധ്യമങ്ങൾ വിശേഷിപ്പിച്ച സുരേഷ് ഗോപി , തെന്നിന്ത്യയിലെ (ഇന്ത്യൻ സിനിമയിലെ തന്നെ ) ആക്ഷൻ ഹീറോയിനും തെലുങ്ക് ലേഡി സൂപ്പർ സ്റ്റാറും ആയ വിജയ ശാന്തിഎന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. വൈജയന്തി IPS (കർത്തവ്യം ഡബ്ബിങ് ), ഗ്യാങ് ലീഡർ , ഓട്ടോ റാണി , മന്നൻ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതകൂടി ആയിരുന്നു വിജയശാന്തി.
*********************************************************************
പൊതുവെ ആ കാലഘട്ടത്തിൽ മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത ദേശീയ രാക്ഷ്ട്രീയം അവതരിപ്പിച്ച ചിത്രമായിരുന്നു യുവതുർക്കി. സാങ്കൽപ്പികം എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും സിനിമക്കായി കേവലം ഒരു സാങ്കൽപ്പിക കഥ മെനഞ്ഞെടുക്കാതെ അന്നത്തെ പല വിവാദ രാക്ഷ്ട്രീയ - സാമൂഹിക സംഭവങ്ങളെ കോർത്തിണക്കി ഒരു കഥയുണ്ടാക്കുകയാണ് യുവതുർക്കിക്കായി ചെയ്തത്.. അതുകൊണ്ടുതന്നെ 1990 കളിലെ വർത്തമാന ഇന്ത്യയിലെ ഏറെ കോളിളക്കം സൃഷ്ട്ടിച്ച നൈന സാഹ്നി കൊലക്കേസ് , ഹവാലാ അഴിമതി, വിവിധ ആയുധ ഇടപാടുകൾ, മണ്ഡൽ കംമീഷൻ റിപ്പോർട്ട് JMM കോഴക്കേസ്, ദൽഹി തീഹാർ ജയിലിൽ നടന്ന വിവാദപരമായ കാര്യങ്ങൾ, വർഗീയ ലഹളകൾ , സമരങ്ങൾ , കൊലക്കുറ്റത്തിനും ക്രിമിനൽ കുറ്റത്തിനും ശിക്ഷിക്കപ്പെട്ടവർ രാക്ഷ്ട്രീയ പാർട്ടികളുടെ പിന്തുണയിൽ പാർലമെന്റിൽ MP മാർ ആയി എത്തുന്നത് (1996 ൽ ഫൂലൻ ദേവി MP ആയതു ഓർക്കുണ്ടാവുമല്ലോ ) അന്നത്തെ വിവാദ നായകനും പല അന്താരാഷട്ര ഇടപാടുകളുടെ ദല്ലാളുമായ ചന്ദ്രസ്വാമി,ഹവാലാ ഇടപാട് അന്വേഷിച്ച ജസ്റ്റിസ് ജെയിൻ കമ്മീഷൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന പദവിയുടെ ശക്തിയും അധികാരവും ജനങ്ങൾക്ക് മനസിലാക്കികൊടുത്ത TN ശേഷൻ തുടങ്ങി 90 കളിൽ ഇന്ത്യയിൽ നിറഞ്ഞു നിന്ന ഏതാണ്ട് ഒട്ടുമിക്ക വ്യക്തികളെ ഏതാണ്ട് അതെപോലെത്തന്നെ ഈ സിനിമയിൽ പ്രേക്ഷകർക്ക് കാണാം ഇന്ത്യയിലെ ആദ്യ വനിതാ ഓഫിസറും, ദൽഹി തീഹാർ ജയിലിലെ ഐജി യും അവിടെ നടത്തിയ ഭരണ പരിഷ്‌ക്കാരങ്ങൾക്ക് മഗ്സസേ അവാർഡ് നേടുകയും ചെയ്ത കിരൺ ബേദി IPS എന്ന ഇന്ത്യയിലെ ആദ്യ വനിതാ IPS ഓഫിസറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു തയ്യാറാക്കിയതായിരുന്നു അഖിലാഎന്ന വിജയശാന്തിയുടെ കഥാപാത്രം ..
*******************************************************************
സുരേഷ് ഗോപി , വിജയശാന്തി എന്നിവരെ കൂടാതെ രതീഷ് , രാജൻ പി ദേവ് , മാണി സി കാപ്പൻ , തിലകൻ , സുരേഷ് കൃഷ്ണ , വിമൽരാജ് , കീരിക്കാടൻ ജോസ് , സ്ഫടികം ജോർജ് , അബു സലിം, " ശങ്കരാഭരണം " സോമയാജുലൂ, ഗീത, സുകുമാരി തുടങ്ങിയ വമ്പൻ താരനിരയുമായി എത്തിയ ഒരു ഹെവി ബഡ്ജറ്റ് ചിത്രമായിരുന്നു യുവതുർക്കി. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഹഭാഗവും ദൽഹി നഗരത്തിൽ തന്നെ ആയിരുന്നു. പെര്ഫെക്ഷന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരു സംവിധായകനാണ് ഭദ്രൻ എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ. അങ്ങനെയുള്ള ഒരാളിന്റെ കയ്യിൽ ലിബറൽ ആയുള്ള ഒരു നിർമാതാവിനെ കൂടി കിട്ടിയാൽ എന്താവും അവസ്ഥ. അത് തന്നെ ആയിരുന്നു യുവതുർക്കിയിലും കണ്ടത്. ടൈറ്റിൽ മ്യൂസിക് മുതൽ ക്ലൈമാക്സ് വരെ സാങ്കേതിക തികവ് അതിന്റെ മികവുറ്റ രീതിയിൽ കണ്ടൊരു ചിത്രം ആയിരുന്നു യുവതുർക്കി.പൂർണതക്കും ഒറിജിനാലിറ്റിക്കുവേണ്ടിയും തലസ്ഥാന നഗരിയുടെ മർമപ്രധാനമായ സ്ഥലങ്ങളിൽ- അതീവ സുരക്ഷാ മേഖലകളിൽ വളരെയേറെ പണം ചിലവിട്ടു ശ്രമകരമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ആയിരുന്നു യുവതുർക്കി.
******************************************************************.
1996 ലെ ഓണം റിലീസ് ആയി എത്തിയ ചിത്രം ആയിരുന്നു യുവതുർക്കി. ഭാവചിത്ര ആയിരുന്നു ഈ ചിത്രം വിതരണത്തിന് എത്തിച്ചത്. അന്നത്തെ സൂപ്പർ താരങ്ങൾ എല്ലാം ഓണം റിലീസുമായി എത്തിയിരുന്നു. മോഹൻലാൽ - സുരേഷ് കൃഷ്ണ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ദി പ്രിൻസ് , മമ്മൂട്ടിയെ നായകനാക്കി എത്തിയ മലയാള സിനിമയിൽ ആദ്യമായി മോർഫിംഗ് , ഡോൾബി ഡിജിറ്റൽ എന്നീ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച ഇന്ദ്രപ്രസ്ഥം എന്നീ സിനിമകൾ ആയിരുന്നു മറ്റു വമ്പൻ റിലീസുകൾ. ഈ സൂപ്പർ താര ചിത്രങ്ങൾ കൂടാതെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന്റെ തൂവൽക്കൊട്ടാരം, ദില്ലിവാലാ രാജകുമാരൻ, ബാലചന്ദ്രമേനോന്റെ ഏപ്രിൽ 19 ,AR റഹ്മാന്റെ തകർപ്പൻ ഗാനങ്ങളുടെ അകമ്പടിയോടെ തമിഴകത്തും നിന്നും എത്തിയ കാതൽദേശം എന്നീ സിനിമകൾ വേറെയും.
********************************************************************
സ്ഫടികത്തിന്റെ വിജയത്തിന് ശേഷം ഭദ്രൻ ചെയ്യുന്ന ചിത്രം , അന്നത്തെ ആക്ഷൻ ഹീറോയും ആക്ഷൻ ഹീറോയിനും ഒന്നിക്കുന്ന ചിത്രം , അഭിതാബ് ബച്ചൻ സെവൻ ആർട്സുമായി ചേർന്ന് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം, എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ ബലത്തിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തിയ ഒരു ചിത്രം കൂടി ആയിരുന്നു യുവതുർക്കി. ആയതിനാൽ തന്നെ നല്ല വരവേൽപ്പാണ് ഈ സിനിമക്ക് ലഭിച്ചത്, ഡോക്ടർ രാജേന്ദ്രബാബുവിന്റെ തൂലികയിൽ പിറവിയെടുത്ത "....എന്റെ രാജ്യം കത്തിയെരിയുമ്പോൾ എനിക്കുറങ്ങാൻ പാ വിരിക്കരുത് .... ", " ഈ രാജ്യദ്രോഹികളെ എല്ലാം കൂടി അടച്ചുപൂട്ടാനായി ഞാനൊരു ജയിൽ തീർക്കും ' ദി അൾട്ടിമേറ്റ് പ്രിസൺ '." . . " ഈ ദുഷിച്ച രാക്ഷ്ട്രീയ വ്യവസ്ഥിയിൽ നിന്നും എന്റെ നാടിനൊരു മോചനം വേണം എന്തുകൊണ്ട് ഞാനായി അത് തുടങ്ങിവച്ചുകൂടാ ..." തുടങ്ങിയ തകർപ്പൻ ഡയലോഗുകൾ .ആയിരുന്നു ഈ ചിത്രത്തിന്റെ വേറൊരു ആകർഷക ഘടകം . ഡയലോഗ് ഡെലിവറിയിൽ പ്രേക്ഷകരെ ആവേശംകൊള്ളിക്കാൻ തന്റെതായ ഒരു തീപ്പൊരി ശൈലിയുള്ള സുരേഷ് ഗോപിയുടെ ശബ്ദത്തിലൂടെ ഇവകൾ പുറത്തുവന്നപ്പോൾ, സുരേഷ് ഗോപിയുടെ തകർപ്പൻ പ്രകടനവും കരുത്തുറ്റ ഡയലോഗ് ഡെലിവറിയും എല്ലാം ചെറുപ്പക്കാരെ ആവേശം കൊള്ളിച്ചു.
******************************************************************
യുവതുർക്കി കൈകാര്യം ചെയ്യുന്ന വിഷയം പ്രസക്തം ആയിരുന്നു എങ്കിലും ആദ്യ ദിനങ്ങളിലെ ആളും ആരവവും ഭൂരിപക്ഷം വരുന്ന സാധാരണ - കുടുംബ പ്രേക്ഷകരിലേക്ക് കൈമാറുവാൻ കഴിഞ്ഞില്ല. ഈ ചിത്രത്തിന്റെ അവതരണ രീതി ഭൂരിപക്ഷത്തിനും ഉൾക്കൊള്ളാൻ കഴിയാവുന്ന രീതിയിൽ ആയിരുന്നില്ല. നിലവാരമുള്ള മേക്കിങ്ങും താരങ്ങളുടെ - അണിയറ പ്രവർത്തകരുടെ മികച്ച പ്രകടനങ്ങളുമൊന്നും യുവതുർക്കിയെ സാമ്പത്തികമായി രക്ഷിച്ചെടുക്കാൻ പ്രാപ്ത്യമാക്കിയില്ല. ചിത്രത്തിന്റെ ദൈർഘ്യവും കൂടുതൽ ആയിരുന്നു.ഇന്ന് ടീവിയിലും സിഡിയിലുമൊക്കെ നമ്മൾ കാണുന്ന യുവതുർക്കി തീയറ്റർ റിലീസിന്റെ ട്രിമ്മിഡ് വേർഷൻ ആണ്. 20 വർഷങ്ങൾക്കിപ്പുറം ഇന്നത്തെ പ്രേക്ഷകർക്ക് സാധാരണം എന്ന് തോന്നും എങ്കിലും ഈ ചിത്രത്തിലെ വയലൻസ് രംഗങ്ങളുടെ തീവ്രതയും,വളരെ സങ്കീർണമായ അവതരണ രീതിയും ,പല ഡയലോഗുകളും പച്ചക്കു വിളിച്ചു പറയുന്നതും , മലയാളം സബ് ടൈറ്റിലിൽ പോലും പച്ച തെറികൾ എഴുതികാണിക്കുന്നതും മലയാള സിനിമക്ക് പരിചയമില്ലാത്ത തലസ്ഥാന രാക്ഷ്ട്രീയവും, വസ്ത്രാക്ഷേപവും എല്ലാം സാധാരണ പ്രേക്ഷകർക്ക് അത്രയ്ക്കും ഉൾക്കൊള്ളാൻ കഴിയുന്നവ ആയിരുന്നില്ല, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്ക് .. അന്നത്തെ മാധ്യമങ്ങൾ യുവതുർക്കിയിലെ വയലൻസ് വളരെ ചർച്ചാവിഷയമാക്കുകയും ചെയ്തിരുന്നു. യുവജനങ്ങൾ ഈ ചിത്രത്തെ സ്വീകരിച്ചു എങ്കിലും ഭൂരിപക്ഷം വരുന്ന മറ്റുള്ളവിഭാഗം പ്രേക്ഷകർ ഈ സിനിമയെ കൈവിട്ടു. തന്നെയുമല്ല കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന ചേരുവകൾ ഉള്ള തൂവൽക്കൊട്ടാരം , ദില്ലിവാലാ രാജകുമാരൻ എന്നീ സിനിമകൾ പ്രത്യേകിച്ച് തൂവൽക്കൊട്ടാരം , നല്ല അഭിപ്രായം നേടിയെടുത്തതോടെ പ്രേക്ഷക പിന്തുണ മുഴുവൻ ആ ചിത്രങ്ങൾക്കായി... ആ ഓണത്തിന് എത്തിയ സകല സൂപ്പർ താര ചിത്രങ്ങളും വിജയിക്കാതെ പോയപ്പോൾ ജയറാമിന്റെ രണ്ടു സിനിമകളും വിജയിച്ചു പ്രത്യേകിച്ച് തൂവൽക്കൊട്ടരം സൂപ്പർ ഹിറ്റ് വിജയമായി......
****************************************************************
എന്നാൽ തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ കൂടി എത്തിയ യുവതുർക്കി കേരളത്തേക്കാൾ മികച്ച പ്രതികരണം ആന്ധ്രാ പ്രദേശിൽ നേടി എന്ന് വാർത്തകൾ കണ്ടിരുന്നു. സ്വതവേ സുരേഷ് ഗോപിയുടെ ഡബ്ബിങ് സിനിമകൾക്ക് സ്വീകാര്യതയുള്ള ആന്ധ്രായിൽ വിജയശാന്തിയുടെ കൂടി സാന്നിധ്യം ഈ ചിത്രത്തിന് നന്നായി ഗുണം ചെയ്തു. എന്നാൽ നല്ലൊരു തുടക്കം കിട്ടിയിട്ടും കേരളാ ബോക്സ്ഓഫീസിൽ വിജയം കൈവരിക്കാൻ യുവതുർക്കിക്കായില്ല . ABCL നിർമിച്ച ചിത്രങ്ങൾ എല്ലാം സാമ്പത്തിക പരാജയം ആയിരുന്നു എന്ന പല്ലവി ഇവിടെയും ആവർത്തിച്ചു. സെവൻ ആർട്സിനും ഭാവചിത്രക്കും എല്ലാം ഇതൊരു ലാഭകരമല്ലാത്ത കച്ചവടം ആയിരുന്നു . എന്നാൽ സെവൻ ആർട്സ് സുരേഷ് ഗോപിയുടെ തന്നെ ലേലത്തിലൂടെ യുവതുർക്കിയുടെ നഷ്ട്ടം നികത്തി, സുരേഷ് ഗോപി - വിജയശാന്തി ടീമിനെ അണിനിരത്തി ഭാവചിത്ര കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം ഒരുക്കി എങ്കിലും അതും ഒരു വാണിജ്യ വിജയം ആയിത്തീർന്നില്ല. ABCL ന്റെ ആദ്യത്തെയും അവസാനത്തെയും മലയാള ചിത്രമായി യുവതുർക്കി മാറി. നിർമിച്ചു വിതരണം ചെയ്ത സിനിമകൾ എല്ലാം പരാജയമായതു കൂടാതെ കൂനിൻ മേൽ കുരു എന്നതുപോലെ ആ വർഷത്തെ മിസ് വേൾഡ് മത്സരം ബാംഗ്ലൂരിൽ സംഘടിപ്പിച്ചതുവഴി വൻ നഷ്ട്ടം ABCL നു വേറെയും നേരിടേണ്ടി വന്നു. താമസിയാതെ തന്നെ ആ ബാനർ അടച്ചുപ്പൂട്ടുകയും ചെയ്തു, അമിതാഭ് ബച്ചൻ കടക്കെണിയിൽ അകപ്പെടുകയും ചെയ്തു, എന്നാൽ ബച്ചൻ പിന്നീട് കോൻ ബനേഗാ ക്രോർപതിയിലൂടെയും അഭിനയിത്തിലൂടെയും അതെല്ലാം നികത്തി എന്നത് വേറെ കാര്യം.
*******************************************************************
തീയറ്ററിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിലും പലരുടെയും ഇഷ്ട്ട സിനിമകളുടെ ലിസ്റ്റിൽ യുവതുർക്കി കാണും എന്നുറപ്പാണ്. ഒരു രാജ്യത്തിന്റെ ശോഭനമായ ഭാവിക്കു ജാതി മത ഭേദമെന്യേ - സങ്കുചിത ചിന്താഗതികൾ ഇല്ലാതെ യുവജനതയുടെ പങ്കാളിത്തത്തിൽ ഉള്ള രാക്ഷ്ട്രീയപാർട്ടികളാണ് വേണ്ടത് എന്ന് പ്രേക്ഷകരോട് പറയാൻ ശ്രമിച്ച ഒരു ചിത്രമായി യുവതുർക്കിയെ നോക്കികാണാനാണ് എനിക്കിഷ്ട്ടം.
#ആർട്ടിക്കിൾ കടപ്പാട് #ദാസൻചട്ടമ്പി
❤