Ranjith Narayan Edamuttath

Ranjith Narayan Edamuttath

This is my Official page. This Page is all about me and my activities.

Photos from Ranjith Narayan Edamuttath's post 25/04/2024

നമസ്കാരം... ഒന്നരവർഷത്തിനുശേഷം, എൻ്റെ ഹ്രസ്വചിത്രങ്ങൾക്ക് വീണ്ടും സെലക്ഷൻ ലഭിച്ചിരിക്കുകയാണ്... മാമ്പഴം, വൃക്ഷം, കരുതൽ എന്നീ മൂന്ന് ചിത്രങ്ങളാണ് ഫ്രോം ഇൻ്റർനാഷണൽ ക്ലൈമെറ്റ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഈ വരുന്ന മെയ് 19 ന്, ഇംഗ്ലണ്ടിലെ ഫ്രോമിലാണ് പ്രദർശിപ്പിക്കുന്നത്... നന്ദി... പിന്തുണ നൽകിയ ഏവർക്കും...

14/04/2024

https://youtu.be/1KAEyrRDyLk?feature=shared ''വിഷുവിന് ഇറങ്ങിയിട്ടുള്ള മ്യൂസിക് ആൽബങ്ങളിൽ, ഒരു നാടൻ പാട്ട് ഇതുവരെ കണ്ടിട്ടില്ല... അങ്ങനെ ഒരെണ്ണം ചെയ്തിട്ടുണ്ട്..." കലേഷ് അങ്ങനെ പറഞ്ഞപ്പോഴും ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല... ഒന്നല്ല ഒന്നൊന്നര നാടൻ പാട്ട്... ഒപ്പം, ബിഷോയിയുടെ മാസ്മരിക ആലാപനവും.. കേട്ടുകഴിഞ്ഞാൽ നിങ്ങൾക്കും അക്കാര്യം ബോധ്യമാകും... 'ശെരിശ്ശേരിക്കാവിലെ വിഷു' എന്ന ഈ ആൽബത്തിൽ ഞാനുമുണ്ട്... എല്ലാവരും കാണണേ....

27/08/2023

https://youtu.be/Wd5nnPMJ__g?si=vwkPIw28u7QOOcfq.... കുക്കുമ്പർ ടാക്കീസിന്റെ അഞ്ചാം അധ്യായമാണ്... ആദ്യമായി ഒരു സ്ത്രീ കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തുകയാണ്.... എല്ലാവരും കാണണേ....

കൗമാര പ്രണയ വർണ്ണങ്ങൾ ശോഭിക്കുമോ? | ചാരു ചന്ദ്രിക | Charu Chandrika | Murali Kaimal | Kalesh P. 11/08/2023

https://youtu.be/mapC16BD1W0... ചാരുചന്ദ്രിക' റിലീസ് ചെയ്തിരിക്കുകയാണ്... എന്റെ മകൾ ശ്രേഷ്ഠയുമുണ്ട്, ഈ ആൽബത്തിൽ.... കൂടെയുള്ളത്, പ്രിയസുഹൃത്ത് കലേഷിന്റെ മകൻ കലാധറും.... പിന്നണിയിലുള്ളരെല്ലാം കൂട്ടുകാർ തന്നെ.... കാണുക .... പ്രോത്സാഹിപ്പിക്കുക....

കൗമാര പ്രണയ വർണ്ണങ്ങൾ ശോഭിക്കുമോ? | ചാരു ചന്ദ്രിക | Charu Chandrika | Murali Kaimal | Kalesh P. MURALIKA MUSICS Malayalam Romantic Album: "Charu-Chandrika" !പ്രിയമുള്ളവരെ .... Muralika Musics ന്റെ ഏറ്റവും പുതിയ Romantic Album : “ചാരു ചന്ദ്രിക” !കൗമാരക്...

05/08/2023

പൊന്നനും കുട്ടാപ്പുവും വീണ്ടും... മുരളിക മ്യൂസിക്സിന്റെ ഏറ്റവും പുതിയ ആൽബത്തിൽ....

WRITER'S BLOCK EPISODE 3 ഒരു അഞ്ഞൂറ് രൂപേടെ പ്രശ്നടോ. തരോ 01/08/2023

https://youtu.be/bOxwtXeyZzI - 'റൈറ്റേഴ്സ് ബ്ലോക്കി'ന്റെ മൂന്നാം അധ്യായമാണ്... കാണുക.... പ്രോത്സാഹിപ്പിക്കുക.... ഇത്തവണ രണ്ട് പുതുമുഖങ്ങൾ കൂടിയുണ്ട് ...

WRITER'S BLOCK EPISODE 3 ഒരു അഞ്ഞൂറ് രൂപേടെ പ്രശ്നടോ. തരോ Created by : PRINCE VINCENT

Photos from Ranjith Narayan Edamuttath's post 24/04/2023
Photos from Ranjith Narayan Edamuttath's post 24/04/2023

വീരസ്മൃതിയുടെ കവറും എന്റെ ലേഖനവും.... ഗ്രീൻ ബുക്സിനും എഡിറ്റോറിയൽ കമ്മിറ്റിക്കും നന്ദി...

Photos from Ranjith Narayan Edamuttath's post 30/03/2023

പ്രിയമുള്ളവരേ... ഏപ്രിൽ 10 മുതൽ 18 വരെ ലഖ്നൗവിൽ നടക്കുന്ന പന്ത്രണ്ടാമത് 'സി.എം.സ്.(സിറ്റി മോണ്ടിസ്സോറി സ്കൂൾ) ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവെലി'ലേക്ക് 'കരുതൽ ദി ഹീഡ്', 'വൃക്ഷം ദി ട്രീ' എന്നീ ഹ്രസ്വചിത്രങ്ങൾ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ... മാത്രമല്ല, അതുവഴി ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുമുണ്ട്... ലഖ്നൗവിലെ കുട്ടികളിൽ നല്ല സിനിമകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിവേണ്ടി, സി.എം.എസ്. സ്കൂൾ മാനേജ്മെന്റ് തന്നെയാണ് ഫെസ്റ്റിവൽ നടത്താനുള്ള ചിലവ് വഹിക്കുന്നത്....

Photos from Ranjith Narayan Edamuttath's post 16/11/2022

ബഹുമാനപ്പെട്ട ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അവർകളെ, നീണ്ട നാളുകൾക്കുശേഷം കാണാൻ സാധിച്ചു... ഒപ്പം, 'വൃക്ഷം The Tree'ക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി ലഭിച്ച, ആവേശപൂർവ്വമായ സെലക്ഷനെക്കുറിച്ചും അല്പനേരം സംസാരിക്കുകയുണ്ടായി... മാത്രമല്ല, കൊറിയയിൽ പ്രസിദ്ധീകരിച്ച ബുക്ക് ലെറ്റ് പേജ് നൽകുകയും ചെയ്തു...

30/09/2022

ആദ്യമായി ഒരു വാരാന്തപ്പതിപ്പി(ജനയുഗം വാരാന്തം സെപ്റ്റംബർ 11)ൽ എന്നെക്കുറിച്ച് ലേഖനം വന്നതിന്റെ സന്തോഷം പങ്ക് വെക്കുന്നു... എഴുത്തും ഫോട്ടോയും കിരൺ ജി ബി... ആദ്യ ഹ്രസ്വചിത്രം മുതൽ കൂടെനിന്ന പ്രിയസുഹൃത്തിന് നന്ദി...

Photos from Ranjith Narayan Edamuttath's post 25/09/2022

'കരുതൽ The Heed' സെമി ഫൈനലിൽ .... ചിലിയിൽ നിന്നുമാണ് തെരഞ്ഞെടുത്തിരിക്കുന്നത് ... കൂടാതെ, സ്പെയിനിൽനിന്നും ഫ്രാൻസിൽനിന്നും മറ്റ് രണ്ട് സെലക്ഷനും.... 'നാഷണൽ ഡോട്ടേഴ്സ് ഡേ(National Daughters Day)'യിൽ തന്നെ ഈ അംഗീകാരങ്ങൾ ലഭിച്ചതിൽ ഒരുപാട് സന്തോഷം....

10/09/2022

പൊരി ഓണം 2022.... പ്രിയപ്പെട്ട നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .... ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ സാധിച്ചു.... ഒരു എടക്കുന്നിക്കാരൻ എന്ന നിലയിൽ വളരെയധികം സന്തോഷവും അഭിമാനവും.... നന്ദി.... പ്രിയ സംഘാടകർക്ക്....

Photos from Ranjith Narayan Edamuttath's post 06/09/2022

നാട്ടിലെ ഓണാഘോഷത്തോടനുബന്ധിച്ച്, എടക്കുന്നി ഇരുപത്തിയൊമ്പതാം ഡിവിഷനി (എന്റെ വാർഡ്)ൽനിന്നും ഇന്നലെ ലഭിച്ച ആദരം..... ബഹുമാനപ്പെട്ട കൗൺസിലർ കരോളിൻ ജെറീഷിനും പ്രിയ എടക്കുന്നി നിവാസികൾക്കും നന്ദി....

Photos from Ranjith Narayan Edamuttath's post 25/08/2022

ബുദ്ധന്റെ പേരിൽ, അദ്ദേഹത്തിന്റെ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫിലിം ഫെസ്റ്റിവൽ ആണ്... കൊറിയയിൽ ആയിരുന്നു പ്രദർശനം.... ഫെസ്റ്റിവൽ ബുക്ക്ലെറ്റിൽ കൊറിയൻ ഭാഷയിൽ ടൈറ്റിലും കഥയും നിശ്ചല ചിത്രവും എന്റെ പേരും(ഒപ്പം, ഇംഗ്ലീഷിലും ഉള്ളതുകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു).... OIBFF(One world One Flower International Buddhist Film Festival)- ന് ഹൃദയം നിറഞ്ഞ നന്ദി ....

Photos from Ranjith Narayan Edamuttath's post 08/08/2022

അങ്ങനെ എന്റെ എല്ലാ ഹ്രസ്വചിത്രങ്ങളും ഫൈനലിസ്റ്റിലേയ്ക്ക് .... ഗ്രീസിലെ ഇന്റിപെൻഡന്റ് സിനിമ ഫിലിം ഫെസ്റ്റിവലി (independent video film festival of youtube art club pavlos paraschakis, greece)- ന് നന്ദി....

Photos from Ranjith Narayan Edamuttath's post 02/07/2022

ഒരിക്കലും കണ്ടിട്ടില്ലാത്ത നാട്ടിൽ, സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളുടെ പേരിൽ, അവരുടെ ഫെസ്റ്റിവെൽ ബുക്കിൽ, എന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുക... അതും അവരുടെ ഭാഷയിൽ.... ഇറ്റാലിയൻ ഭാഷയിൽ.... നന്ദി .... സെഫാലു ഫിലിം ഫെസ്റ്റിവൽ സംഘാടകർക്ക് ... ബുക്ക് കയ്യിൽ കിട്ടിയതിൽ വളരെയധികം സന്തോഷം ....

Photos from Ranjith Narayan Edamuttath's post 07/06/2022

ബഹുമാനപ്പെട്ട, മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്നും ആദരം.... CPI(M) നവകേരള വികസനസദസ്സിൽ നിന്നും....

Photos from Ranjith Narayan Edamuttath's post 04/06/2022

ഇന്ന് ജൂൺ 5.... 'കരുതൽ' ഇറങ്ങിയിട്ട്, ഒരു വർഷം പിന്നിട്ടിരിക്കുകയാണ്.... ഇന്ത്യയ്ക്കകത്തും ലണ്ടൻ, ആഫ്രിക്ക, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലുമായി 6 സെലക്ഷനുകളും 'പ്രത്യേക പരാമർശ'വും... വിമർശിക്കുവാൻ വേണ്ടി വിമർശിച്ചതൊഴികെ, സത്യസന്ധമായ വിമർശനങ്ങളെയും പ്രോത്സാഹനങ്ങളെയും ശരിയായ വിധത്തിൽ ഉൾക്കൊള്ളുന്നു.... മറ്റൊരു സെലക്ഷൻ കൂടി ലഭിച്ചിരിക്കുന്ന വാർത്ത കൂടി അറിയിക്കുന്നു.... റഷ്യയിലെ 'ഇന്റർനാഷണൽ ഇക്കോളജിക്കൽ ഫിലിം ഫെസ്റ്റിവെൽ ടു സേവ് ആന്റ് പ്രിസർവി'ൽ നിന്നും.... 'വൃക്ഷം' മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ....

Photos from Ranjith Narayan Edamuttath's post 28/05/2022

രണ്ട് ഹ്രസ്വചിത്രങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ബഹുമതി ലഭിച്ചിരിക്കുകയാണ്.... ഇറ്റലിയിലെ സെഫാലു ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ 'പ്രത്യേക പരാമർശം' നേടിയിരിക്കുന്നു.... മാത്രമല്ല.... ഫെസ്റ്റിവൽ ബുക്കിൽ എന്റെ ജീവചരിത്രം, അതും ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു....

Photos from Ranjith Narayan Edamuttath's post 21/05/2022

അങ്ങ് ദൂരെ... ദൂരെ.... ഇറ്റലിയിലെ സെഫാലു ഫിലിം ഫെസ്റ്റിവലിൽ Quarter finalist വരെ എത്തി.... എല്ലാ ഷോർട്ട് ഫിലിമുകൾക്കും selection ലഭിച്ചിരുന്നുവെങ്കിലും ക്വാർട്ടർ ഫൈനലിസ്റ്റ് വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല....ഈ അംഗീകാരം എന്റെ സഹപ്രവർത്തകർക്ക് സമർപ്പിയ്ക്കുന്നു ....

Photos from Ranjith Narayan Edamuttath's post 17/05/2022

മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ, പൂനെയിൽ സംഘടിപ്പിച്ച 10th ആരോഗ്യ ഫിലിം ഫെസ്റ്റിവലിൽ നിന്ന്..... ആദ്യ ഹ്രസ്വചിത്രം 'ഗോമാത' യും നാലാമത്തെ ഹ്രസ്വചിത്രം 'കരുതലും' പങ്കെടുക്കുകയുണ്ടായി..

14/05/2022

DYFI ഒല്ലൂർ സൗത്ത് മേഖല കമ്മിറ്റി- 'യുവധാര' ഉദ്ഘാടനം....

Photos from Ranjith Narayan Edamuttath's post 11/05/2022

സമ്മോഹനം 2022- പൂർവവിദ്യാർത്ഥി സംഗമത്തിൽ നിന്നും.... എന്നെ ഞാനാക്കിയ, ഗുരുനാഥരിൽ നിന്നും ഏറ്റുവാങ്ങിയ ആദരം.... ഒരുക്കിയത് പ്രിയ സഹപാഠികളും.... അറിവ് പകർന്നുനല്കിയ ഇവരാണ്, ഇതുവരെ കിട്ടിയ അവാർഡുകൾക്കും ബഹുമതികൾക്കുമെല്ലാം കാരണഭൂതർ...! ഈ അസുലഭമുഹൂർത്തത്തിന് അരങ്ങൊരുക്കിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി....

06/05/2022

2nd എപ്പിസോഡ് ആണ്.... കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.... കഴിഞ്ഞ എപ്പിസോഡിൽ നൽകിയ സഹകരണവും പിന്തുണയും ഇത്തവണയും പ്രതീക്ഷിയ്ക്കുന്നു ..... https://youtu.be/WsJVD1wO1DM

Photos from Ranjith Narayan Edamuttath's post 29/04/2022

ഒരു സന്തോഷവാർത്ത കൂടി പങ്ക് വെയ്ക്കുന്നു .... ഏപ്രിൽ 25 ന് നടന്ന DYFI സ്റ്റേറ്റ് കോൺഫറൻസ് 2022 - ഷോർട്ട് ഫിലിം കോംപെറ്റീഷനിൽ 2nd prize കിട്ടിയത് 'ഗോമാത ദി സേക്രട്ട് കൗ (2012) വിന് ആയിരുന്നു... ഒരിക്കൽ കൂടി നന്ദി.... പിന്തുണ നൽകിയ എല്ലാവർക്കും....

08/04/2022

വെബ് സീരീസിന്റെ ആദ്യത്തെ എപ്പിസോഡ് ആണ്.... സഹപാഠികളുടെ കൂട്ടായ്മയിൽ ഒരുക്കിയ, എളിയ ശ്രമമാണ്.... കാണുക .... പ്രോത്സാഹിപ്പിക്കുക.... https://youtu.be/hzntxJe3AWs

Videos (show all)

https://youtu.be/1KAEyrRDyLk?feature=shared                                              ''വിഷുവിന് ഇറങ്ങിയിട്ടുള്ള മ്യൂ...

Website