Classic Flick

Classic Flick

Speak. Dream. Love Cinema

Photos from Classic Flick 's post 29/09/2023

Kannur Squad Review...
✍️

Photos from Classic Flick 's post 29/09/2023

Iraivan Review
✍️

Photos from Classic Flick 's post 29/09/2023

Toby Review.....
✍️

23/09/2023

* From The Writer's Perspective*

"എനിക്ക് അങ്ങനെ ചുറ്റുമുള്ളവരെ കളഞ്ഞിട്ട് ആദ്യം എത്താൻ താൽപര്യമില്ല".

ഒരു പക്ഷെ പ്രിയനെ പോലുള്ള ആളുകൾ വളരെ കുറവാണ് നമ്മുകിടയിൽ. അല്ലെങ്കിലും ഇപ്പൊൾ ആരാണ് ബാക്കി ഉള്ളവരെ നോക്കുന്നത്. തൻ്റെ കാര്യം Safe ആയി നടക്കണം എന്ന് ചിന്തിച്ച് നടക്കുന്ന ഒരു സമൂഹം ആണ് ഇന്ന് ഇവിടെ ഉള്ളത്. പരസ്പരം തമ്മിലടിയും കുതികാൽ വെട്ടും ആണ് കൂടുതൽ. പക്ഷേ നമ്മുക്ക് ഇടയിലും പ്രിയനേ പോലെ ചിലർ ഒണ്ട്. നമ്മൾ മുന്നേ എത്തുന്നതിന് മുൻപ് നമ്മുടെ കുടെ ഉള്ളവരെ മുന്നിൽ എത്തിക്കണം എന്നുള്ള ചിന്ത ഉള്ളവർ. അവർ ഇവനെ ഉപയോഗിച്ച് മുന്നിൽ എത്തും ഇവൻ ഒന്നും ആകില്ല എന്ന വാക്കുകൾ ഒരു പക്ഷേ അവർ കേട്ടിട്ടുണ്ടാകും. ചില്ല കാര്യങ്ങളിൽ അത് സംഭവിച്ചിട്ടും ഉണ്ട്. ഇവരെ പോലെ ഉള്ളവരെ പറ്റിക്കാം, പറ്റിക്കപ്പെട്ടലും അവർ ഒന്നും പറയില്ല പറ്റിച്ചത് അവരുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ആണെങ്കിൽ. പ്രിയൻ എനിക്ക് വളരെ Connect ആയ ഒരു കഥാപാത്രമാണ്. കുറെ ആളുകളെ സഹായിക്കുകയും എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റു പിടിച്ചു കൊണ്ട് നടത്തുകയും ചെയ്യുന്ന ഒരാൾ . അയാളുടെ ഒരു വലിയ സ്വപ്നം അയ സിനിമ പോലും അയാൾക്ക് എല്ലാവരുടെയും കാര്യങ്ങൽ കഴിഞ്ഞിട്ട് മതി.
പ്രിയനേ പോലെ ഉള്ള കുറച്ച് പേർ ഇവിടെ ഉണ്ട് അവരെ പരിഗണിക്കുകയൊ സ്നേഹിക്കുകയൊ ചെയ്യുക. ഉപയോഗിക്കുന്നവർ ഒന്ന് ആലോചിക്കണം അവർകും ജീവിതവും സ്വപ്നവും ഉണ്ട് എന്ന്.

.das1

Photos from Classic Flick 's post 17/09/2023

Nadikalil Sundari Yamuna Review
✍️ Wilson Fisk

.palazhi .vallikkunnu .u

Photos from Classic Flick 's post 17/09/2023

Nadikalil Sundari Yamuna Review
✍️ Wilson Fisk

Photos from Classic Flick 's post 16/09/2023

Mark Antony

✍️ Wilson Fisk

Photos from Classic Flick 's post 16/09/2023

Kasargold Review......

.movie

Photos from Classic Flick 's post 12/09/2023

The Nun 2 Review....
✍️ Wilson Fisk

Photos from Classic Flick 's post 07/09/2023

Jawaan Review
✍️Wilson Fisk

Photos from Classic Flick 's post 29/08/2023

King Of Kotha Review
✍️

Photos from Classic Flick 's post 26/08/2023

RDX Movie Review
✍️








chakko








rosmy
parvathi




kev

Photos from Classic Flick 's post 26/08/2023

RDX Movie Review....
✍️

Photos from Classic Flick 's post 08/08/2023

Corona Dhavan Review......
✍️
________________.c

03/08/2023

After a while we are back with new live session of the movie Corona Dawan with the actor Lukman Avaran ( ) and the director of Corona Dawan Nithin C.C ( .________________.c ).

Today on 8:30 pm

Photos from Classic Flick 's post 26/07/2023

Choose One and mention in the comments below 👇

13/07/2023

If not for that friend who, one day asked me thera para kanditundo? Maybe, I would have found out about karikku but, it'd be much later in life. In terms of content and even in terms of what it makes the audience there is always a certain sense of freshness, refreshing vibe and warmth that, they manage to give is what, makes karikku a forever favourite.

Not going to lie while I do sometimes miss the old funny content that they put, their growth in terms of video quality, story, content, production and making is truly inspiring. To come into this massive world as a nobody, with no, big names or legacy to carry but, with just pure talent and, carve a niche of their own.

Their's is a success story that literally told us all that which matters is talent, passion, grit, determination and pure hardwork to make your mark. As a team, they've probably reinstalled faith in every dreamer that slowly but gradually things will fall in place and, dreams do come true.

This is just the begining !
Onwards and Upwards only 🙌

✍️

Photos from Classic Flick 's post 08/07/2023

18+ journey of love Review
✍️

.u .chakko

Photos from Classic Flick 's post 08/07/2023

18+ journey of love Review
✍️

.u .chakko

30/06/2023

Proudly presenting our new logo....

Thank You bro for this wonderful logo....

29/06/2023

സ്വപ്നമോ യാഥാർത്ഥ്യമോ?- ഇതാണ് പെൻഡുലം എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന conflict. അതുമായി ബന്ധപ്പെട്ട ഒരുപിടി കഥാപാത്രങ്ങളും, അവർ ഒളിപ്പിക്കുന്ന mystery യുമാണ് പ്രേക്ഷകരെ സിനിമയുമായി hook ചെയ്തു നിർത്തുന്നത്.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്, പ്രമേയത്തെ സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന രീതിയിൽ, എന്നാൽ അധികം spoonfeeding ആകാതെ അവതരിപ്പിച്ചു എന്നതിലാണ്. Lucid dreaming, shared dream space തുടങ്ങിയ ഹോളിവുഡിൽ കണ്ടിട്ടുണ്ടായിരുന്ന വിഷയങ്ങൾ complicated ആക്കാതെ, engaging ആയി കൊണ്ടുപോയി. അടുത്തതെന്ത് എന്ന ചിന്ത പ്രേക്ഷകരിൽ ആദ്യാവസാനം നിലനിർത്തുന്നതിൽ സംവിധായകൻ റെജിൻ എസ്. ബാബു വിജയിച്ചിട്ടുണ്ട്. ഛായാഗ്രഹണവും എഡിറ്റിങ്ങും colour grading ഉം സിനിമയുടെ മൂഡ് നിലനിർത്താൻ സഹായകമായി. ചിലയിടങ്ങളിലൊഴിച്ച്, സിനിമയിലൂടനീളം പശ്ചാത്തല സംഗീതവും കഥ പറച്ചിലിനെ ശക്തമാക്കുന്നു. VFX ഉം നന്നായിരുന്നു.

വിജയ് ബാബു, അനുമോൾ, ഷോബി തിലകൻ തുടങ്ങിയ അഭിനേതാക്കൾ കഥാപാത്രങ്ങളോട് നീതിപുലർത്തിയ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. പല കാര്യങ്ങളും വരാനുണ്ട് എന്ന വ്യക്തമായ ക്ലൂ നൽകി പോകുന്ന സിനിമ, പക്ഷേ അവസാനിക്കുന്നത് ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തി തന്നെയാണ്. അവയിൽ പലതും ഒരു പുനർവായനയിൽ മനസ്സിലാക്കാനും സാധിക്കും.

Pendulum പാളിച്ചകൾ ഇല്ലാത്ത ഒരു സിനിമയല്ല. പക്ഷേ കേട്ട് പരിചയമില്ലാത്ത ഒരു പ്രമേയത്തെ, കയ്യടക്കത്തോടെ അവതരിപ്പിച്ച ഒരു പുതുമുഖ സംവിധായകന്റെ ക്രാഫ്റ്റ് കാട്ടിത്തരുന്ന സിനിമയാണ്. തിരക്കഥയിലെ ചില പോരായ്മകളെ മാറ്റിനിർത്തിയാൽ, പുതുവഴികൾ തേടുന്ന മലയാള സിനിമയ്ക്ക്, 'പെൻഡുല'ത്തിലൂടെ തുറക്കപ്പെടുന്നത്, അധികം explore ചെയ്യപ്പെടാത്ത ഒരു genre ആയിരിക്കും.

✍️

Photos from Classic Flick 's post 24/06/2023

Dhoomam Review
Now Running Successful In Theatres Near You

.balamurali .matthew .mohan.k .kadur .poornachandra .nadodi .656

Photos from Classic Flick 's post 24/06/2023

Dhoomam Review.....
Dhoomam Is Now Running Successful In Theatres Near You

.balamurali .matthew .mohan.k .kadur .poornachandra .nadodi .656

Photos from Classic Flick 's post 24/06/2023

Dhoomam Review....
Now Running Successful In Theatres Near You.

.balamurali .matthew .mohan.k .kadur .poornachandra .nadodi .656

Photos from Classic Flick 's post 24/06/2023

Kerala Crime Files - Shiju, Parayil Veedu, Neendakara Review.....
Now Streaming On Disney Plus Hotstar

.vallikkunnu

18/06/2023

After a while we are back with new live session with Dileesh Pothan . Today On 8pm

Photos from Classic Flick 's post 29/05/2023

Pachuvum Athbuthavilakkum

നമ്മളെ Happy ആക്കി വെക്കുന്ന എന്തോ ഒരു Technique പാചുൻ്റെ അടുത്തുണ്ട് .... And, that magic comes to us in a sweetly wrapped film.

We know Pachu, we've seen shades of him in the people we have in our lives. He is the most wholesome character. There are many instances Pachu will remind you of that friend who, knocks sense to your head. And, to see Fahad Fazil in a sweet, light hearted, fun film is the ultimate joy of this film.

Hamsadhawani is the cutest and is bound to steal your hearts through her casual, yet strong also, sometimes emotional words and heatful actions. Ummachi - no, not going to talk much about her because she is a mystery that the audience, must enjoy discovering.

Akhil Sathyan - What a fantastic debut this film is. Pachuvum Athbuthavillakum has its moments that will fill your heart, make you laugh out loud and tear you up.

While its all been about thrillers and mysteries this is a film that'll make you feel all good and Happy !

Pachuvum Athbuthavilakkum Is Now Streaming On Amazon Prime

✍️

.official .agashe .c.salim .giri.54 .kadam.75

21/05/2023

തിയേറ്ററുകളിൽ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നിലക്കാത്ത കരഘോഷങ്ങളുടെയും നടുവിൽ നിന്നുകൊണ്ട് വീണ്ടും ഒരു ലാലേട്ടൻ സിനിമ കാണുവാൻ വർഷങ്ങളായി കാത്തിരിക്കുകയാണ് ഓരോ മോഹൻലാൽ ആരാധകരും പ്രേക്ഷകരും.പക്ഷേ എന്തുകൊണ്ടോ മോഹൻലാൽ എന്ന നടനും താരത്തിനും ഇപ്പോൾ അഭ്രപാളിയിൽ വലിയ  വിസ്മയങ്ങളും കോളിളക്കങ്ങളും സൃഷ്ടിക്കുവാൻ കഴിയാതെ പോവുന്നു.മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ലാലേട്ടനെ എവിടെയോ നഷ്ടമായി എന്ന് അദ്ദേഹത്തിന്റെ സമീപകാല സിനിമകളിലെ പ്രകടനത്തിലൂടെ പലരും വിലയിരുത്തി.

മോഹൻലാൽ എന്ന നടന വിസ്മയത്തെ ഇനി ഒരിക്കലും മലയാളികൾക്ക് ആസ്വദിക്കാൻ കഴിയില്ലെന്ന തരത്തിൽ ഇപ്പോൾ വിമർശനങ്ങൾ ഉയർന്നു വരുന്നു. തുടർച്ചയായ പരാജയങ്ങൾ ഇനിയൊരു മോഹൻലാൽ യുഗം ഉണ്ടാവില്ലെന്ന തരത്തിലേക്കുള്ള ചർച്ചകൾക്കും അനുമാനങ്ങൾക്കും വഴിയൊരുക്കി.സ്ക്രിപ്റ്റ് സെലക്ഷനിലെ പാളിച്ചകൾ തന്നെയാണ് ലാലേട്ടനെ കൂടുതൽ വിമർശനങ്ങൾക്ക് ബലിയാടാക്കുന്നത്.സിനിമയിൽ വന്ന കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നല്ല തിരക്കഥകളും കഴിവുള്ള പുതിയ സംവിധായകരേയും തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം പൂർണ്ണമായും പരാജയപ്പെട്ടു എന്നു തന്നെ പറയാം. പുതിയ ഫിലിം മേക്കേഴ്സിനോടൊപ്പം കൈകോർക്കാതെ തന്റെ comfort സോണിലുള്ള ഒരേ ടീമുമായി സിനിമകൾ ചെയ്യുന്നതും അതെല്ലാം സമ്പൂർണ്ണ പരാജയമായതും അദ്ദേഹത്തിന് തിരിച്ചടിയായി.മറ്റൊരു വിധത്തിൽ പറഞ്ഞാൽ മോഹൻലാൽ എന്ന നടനേയും താരത്തെയും ഉപയോഗിക്കുന്നതിൽ സംവിധായകരും തിരക്കഥാകൃത്തുകളും പരാജയപ്പെട്ടു.

തന്നിലെ താരത്തെ വളർത്തിയെടുക്കുവാനാണ് അദ്ദേഹം ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഉള്ളിലെ നടന് perform ചെയ്യാൻ ആവശ്യമായ space അടുത്തിടെ വന്ന സിനിമകളിൽ കാണാൻ കഴിയാതെ പോയത്.എന്നാൽ പ്രിത്വിരാജിനൊഴികെ മറ്റൊരു സംവിധായകനും  ലാലേട്ടനിലെ stardom വേണ്ടരീതിയിൽ ഉപയോഗിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് ശരി.മലയാള സിനിമ മൊത്തത്തിൽ down ആയി നിൽക്കുന്ന സമയത്ത് ദൃശ്യം 2 തിയേറ്ററുകളിൽ ഇറക്കാതിരുന്നതും വലിയ തിരിച്ചടിയായി.ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അദ്ദേഹത്തിന്റേതായ രീതിയിൽ ഒന്നും നൽകുവാൻ കഴിയാതെ പോവുന്നു.മുൻപത്തെ പോലെയുള്ള വേഷപകർച്ച ഇന്ന് ചെയ്യുന്ന കഥാപാത്രങ്ങളിൽ കാണുവാൻ സാധിക്കുന്നില്ല.അടുത്തിടെ ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം ഒരേ സംഭാഷണ ശൈലിയും മാനറിസവും ഭാവങ്ങളും ആണ്.കൂടുതലായി എന്തെങ്കിലും ചെയ്യുവാനുള്ള space അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നതാണ് ശരി.

(Cont.in.comment👇)

✍️.aj__ay

Photos from Classic Flick 's post 07/05/2023

A Letter to Bhargavi Kutti ❤️
✍️

Photos from Classic Flick 's post 07/05/2023

2018 Malayalam Movie Review....
.balamurali

Photos from Classic Flick 's post 28/04/2023

Poniyin Selvam -2 Review

Photos from Classic Flick 's post 25/04/2023

Adi Movie Review...
✍️

Photos from Classic Flick 's post 20/04/2023

Neelavelicham Review....
.matthew .george

Photos from Classic Flick 's post 20/04/2023

Neelavelicham Review....
.matthew

18/04/2023

"തമ്പുരാൻ കോലോത്തേക്ക് എന്നെ സാധാരണ ക്ഷണിക്കും.എന്റെ വേദന കേൾക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു.എന്റെ കുടുംബം മുഴുവൻ വസൂരി വന്നു മരിച്ചത്,മരിച്ചെന്ന് കരുതിയ എന്നെ പായയിൽ പൊതിഞ്ഞ് ചുടുകാട്ടിൽ തള്ളിയത്,കരിയും മുൻപ് ജീവന്റെ അനക്കം കണ്ട് ആരോ രക്ഷപ്പെടുത്തിയത്,പിന്നെ കോലം കെട്ടി തുടങ്ങിയ കാലത്തെ വീരകഥകൾ,ആകാശം മുട്ടണ മേലേരിയിൽ ആയിരം വട്ടം കേറി ഇറങ്ങിയത്...ഒക്കെ.ഒരിക്കൽ തീച്ചാമുണ്ഡി കെട്ടിയാടുമ്പോൾ ചതിത്തീയിൽ പൊള്ളലേറ്റ് ദൈവത്തെ വിളിച്ച്‌ കരയുമ്പോൾ കോലോത്തെ പത്തായപ്പുരയുടെ ജനവാതിലിൽ ഒരാശ്വാസം പോലെയാണ് ഓളെ ഞാൻ ആദ്യമായി കണ്ടത്..!"

തീച്ചാമുണ്ഡി വേഷം കെട്ടി തീപൊള്ളാൾ ഏറ്റ ശരീരത്തോടെയാണ് പെരുമലയാൻ ആദ്യമായി താമരയെ കാണുന്നത്.
ആളും ആരവങ്ങളുമുള്ള കാവുകളിൽ തീച്ചാമുണ്ഡി കെട്ടിയാടുമ്പോഴും യഥാർത്ഥത്തിൽ പെരുമലയൻ ഏകനായിരുന്നു.അസ്തമയങ്ങളാണ് ഞാൻ കാണാറുള്ളൂ എന്ന് പെരുമലയൻ ഒരിക്കൽ പറയുന്നുണ്ട്.അവിടെയാണ് അദ്ദേഹത്തിന്റെ ഏകാന്തത വളരെ വ്യക്തമായി നമുക്ക് കാണുവാൻ കഴിയുന്നത്.ആരുമില്ലാത്തവന്റെ ഉള്ളിൽ ഉടലെടുക്കുന്ന പ്രണയത്തിന് തീവ്രത കൂടുതലായിരിക്കും.അതിന്റെ തീഷ്ണത അവന്റെ കണ്ണുകളിൽ കാണാം.തന്റെ വസൂരിക്കല നിറഞ്ഞ മുഖത്തെ നീ എങ്ങനെ പ്രണയിച്ചു എന്ന് താമരയോട് പെരുമലയാൻ ചോദിക്കുന്നുണ്ട്.ദൈവിക വേഷത്തേക്കാളും പെരുമലയാൻ എന്ന മനുഷ്യനെ ആയിരുന്നു താമര പ്രണയിച്ചത്.

വില്ല്യം ഷേക്സ്പിയറിന്റെ 'ഒഥല്ലോ' എന്ന വിശ്വവിഖ്യാതമായ രചനയുടെ ചുവടുപിടിച്ചാണ് 'കളിയാട്ടം' രൂപം കൊണ്ടത്.അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളാണ് പെരുമലയനും താമരയും.തെയ്യം കെട്ടിയാടുന്ന ആളുടെ മനസ്സ് ശുദ്ധമായിരിക്കണം. പെരുമലയന്റെ മനസ്സ് ശുദ്ധമായിരുന്നു.എന്നാലും താമരയും കാന്തനും തമ്മിൽ സ്നേഹത്തിലാണെന്ന് പനിയൻ പറഞ്ഞപ്പോൾ പെരുമലയൻ അത് വിശ്വസിച്ചു പോകുന്നു.തന്നെ ജീവനോളം സ്നേഹിക്കുന്ന താമരയെ അയാൾ കൊല്ലുമ്പോൾ ഏതൊരു ഭർത്താവിന്റെ മനസ്സിലും ഉണ്ടാകാവുന്ന സംശയരോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കുവാൻ കഴിയുന്നു.കിടക്കപ്പായയിലിട്ട് കഴുത്ത് ഞെരിച്ചു കൊല്ലുമ്പോഴും അവളുടെ കണ്ണുകളിൽ കാണുന്നത് പെരുമലയാനോടുള്ള ദേഷ്യമായിരുന്നില്ല.മറിച്ച്,തന്റെ ശ്വാസത്തിൽ മറ്റൊരു മനുഷ്യന്റെ ഗന്ധം ഉണ്ടെന്ന് വിശ്വസിച്ചുപ്പോയ പെരുമലയാന്റെ ഉള്ളിലെ പച്ചയായ മനുഷ്യനിലെ അല്ലെങ്കിൽ ആണിന്റെ ദുരഭിമാനത്തോടുള്ള പുച്ഛം മാത്രമായിരുന്നു.
താൻ ചതിയിൽ പെട്ടു എന്ന് മനസിലാക്കുന്ന നിമിഷം അയാൾ അലറി കരയുന്നു.പെരുമലയൻ കണ്ഠനാർ കോലം കെട്ടിയാടി സ്വയം അഗ്നിക്ക് ഇരയാകുന്നു.

✍️.aj__ay

15/04/2023

After a while we are back with new live session of team . Live Today On 8pm...
.antony .leela

13/04/2023

പദ്മരാജന്റെ സ്ത്രീ കഥാപാത്രങ്ങൾ ഒരിക്കലും നിർവചിക്കാൻ കഴിയാത്ത വിധം ഇന്നും ചർച്ചചെയ്യപ്പെടുന്നു.സ്വാതന്ത്ര്യത്തിന്റെ,പ്രണയത്തിന്റെ, രതിയുടെ ആ യാത്ര ഇന്നും തുടരുന്നു.പദ്മരാജൻ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെ യാത്ര ചെയ്യുമ്പോൾ അത് എത്രത്തോളം അനശ്വരമാണെന്ന് നമുക്ക് മനസിലാകും.

സ്നേഹവും സ്വാതന്ത്ര്യവും രണ്ടാണെന്ന് പാട്രിയാർക്കിക്ക് അപ്പുറം നിന്നുകൊണ്ട് ചിന്തിക്കുന്ന ക്ലാര മലയാളി മനസ്സുകളിൽ രാധയേക്കാൾ വാഴ്ത്തപ്പെട്ടിട്ടുള്ളവളാണ്.വശ്യഭംഗിയുള്ള നിഗൂഢത മഴയ്ക്ക് ഉള്ളതുപോലെ ക്ലാരയ്ക്കും ആവോളമുള്ളതിനാലായിരിക്കാം,മുന്നറിയിപ്പില്ലാതെ കാലം തെറ്റി പെയ്യുന്ന മഴയെപോലെ ക്ലാര നമ്മുടെ മനസ്സിലേക്ക് പെയ്തിറങ്ങിയത്.എന്നാൽ പ്രണയം എന്ന സങ്കൽപ്പത്തെ രാധയിൽ കാണുവാൻ കഴിയുന്നത്ര ഭംഗിയിൽ ക്ലാരയിൽ കാണുവാൻ കഴിയില്ല.പക്ഷേ എന്തുകൊണ്ടോ ക്ലാരയേക്കാൾ രാധ വാഴ്ത്തപ്പെടാതെ പോയി.എന്നാൽ ജയകൃഷ്ണനിലും തന്റെ പ്രണയത്തിലും ഉറച്ച വിശ്വാസം വെക്കുന്ന രാധയുടെ ഉൾക്കരുത്തിനു മുൻപിൽ പലപ്പോഴും ക്ലാര തോറ്റു പോവുന്നു.ജയകൃഷ്ണനിലെ പ്രണയത്തെ തിരയുന്നവർ എന്തുകൊണ്ടാണ് അവസാനം നിരാശരാവുന്നതെന്ന് ചിന്തിക്കാതിരിക്കാൻ കഴിയില്ല.കാരണം ജയകൃഷ്ണനിലും ക്ലാരയിലും കാണുന്നതിനെക്കാൾ ആത്മാർത്ഥവും ഭംഗിയേറിയതുമായ പ്രണയം രാധയിൽ കാണുവാൻ കഴിയുന്നുണ്ട്.ജയകൃഷ്ണൻ അത് മനസ്സിലാക്കുന്നുമുണ്ട്.എങ്കിലും തന്നിലൂടെ ഒരു വലിയ തെറ്റിലേക്ക് നടക്കേണ്ടി വന്ന ക്ലാരയെ പൂർണ്ണമായും മാറ്റിനിർത്തുവാൻ ജയകൃഷ്ണന് സാധിക്കാത്തതിനാലാവാം രാധയെ ഉൾക്കൊള്ളുവാൻ അയാൾ ശ്രമിക്കാതിരുന്നത്.

ക്ലാരയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ ജയകൃഷ്ണന് കഴിയില്ലെന്നറിഞ്ഞിട്ടും ക്ലാരയെ കാണുവാൻ അയാൾ വീണ്ടും പോകുമെന്നറിഞ്ഞിട്ടും അയാളെ സ്വീകരിക്കുവാൻ രാധ തയ്യാറാവുന്നുണ്ട്.അന്നത്തെ കാലത്തെ അപൂർവ്വമായൊരു സ്ത്രീകഥാപാത്രമായ രാധ ഇന്നിന്റെ പ്രതിനിധിയാണ്.വളരെ ശക്തമായൊരു സ്ത്രീ കഥാപാത്രമാണ് രാധ.ഇന്നത്തെ സമൂഹത്തിൽ അങ്ങനെ ഒരാളെ കാണുവാൻ പ്രയാസമാണ്.തന്നെ വിവാഹം കഴിക്കുവാൻ പോകുന്ന ആൾക്ക് മറ്റൊരാളുമായി ശാരീരിക ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും അയാൾ ഇപ്പോഴും അവളെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും ആ ബന്ധത്തിൽ തുടരാൻ തയ്യാറാവുന്ന സ്‌ത്രീ മനസ്സുകളെ ഇന്ന് കാണുവാൻ പ്രയാസമാണ്.ഒരിക്കലും ജയകൃഷ്ണനിലെ വീരസാഹസിക കഥകൾ കേട്ടുള്ള അയാളോടുള്ള ആരാധനയായിരുന്നില്ല രാധയ്ക്ക്.വിദ്യാഭ്യാസവും,ചിന്താശേഷിയും,നിലപാടുകളുമുള്ള സ്‌ത്രീകളുടെ പ്രതിനിധിയാണവൾ.

(Cont.in.Comment👇)

✍️:.aj__ay

on

Photos from Classic Flick 's post 09/04/2023

Pookalam Review.....
Pookalam Is Now Running Successfully In Theatres Near You
.leela .matthew .antony .cinema .in

05/04/2023

Dear കല്യാണി......,


നാളെ പുലർച്ചെ ലോകമുണരുന്നതിനു മുൻപ് ഞാൻ ഈ ലോകത്തോട് വിടപറയും.ഞാൻ ആ ജീപ്പിനരികത്തേക്ക് നടന്നുനീങ്ങുമ്പോൾ വേദനയോടെ എന്നെ യാത്രയാക്കിയ നിന്റെ മുഖം എന്റെ ജീവിതത്തിലെ ഈ അവസാന രാത്രിയിലെ ഏകാന്തയിൽ നിന്നും എന്നെ മോചിപ്പിക്കുണ്ട്.ഇഷ്ടപ്പെട്ട പലതും എനിക്ക് വീണ്ടും നഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.ക്ഷണിക്കപ്പെടാതെ കടന്നുവന്ന് ഉള്ളിലൊരു വസന്തം തീർത്ത നിന്നോട് മാത്രം എങ്ങനെയാണ് യാത്ര പറയേണ്ടതെന്ന് അവസാനമായി കണ്ടപ്പോഴും എനിക്കറിയില്ലായിരുന്നു.

ഈ കത്ത് നിന്റെ അരികിൽ എത്തുമ്പോൾ ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകും.അവസാനമായി കണ്ടപ്പോൾ നീ എന്നോട്‌ ചോദിച്ചതുപോലെ കേവലം ഒരു ഫോർമാലിറ്റിക്ക് വേണ്ടിയല്ല ജീവിതത്തിന്റെ അവസാന നിമിഷത്തിൽ നിനക്കുവേണ്ടി ഈ കത്തെഴുതുന്നത്.മംഗല്യപ്പുഴയിലെ ആ വലിയ വീട്ടിലേക്ക് എന്തിനാണ് ഞാൻ നിങ്ങളോടൊപ്പം വന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല.സ്വത്തിന്റെ പേരിൽ ആദ്യം രവി നിന്നെ തകർത്തു.ഇപ്പോൾ ഞാനും.ഒരു വാടക ഭർത്താവായി നിന്റെ കൂടെ മംഗല്യപ്പുഴയിലേക്ക് വരുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് എന്റെ മകന്റെ മുഖം മാത്രമായിരുന്നു.ആരും തുണയില്ലാത്ത എന്റെ ഏക മകന്റെ ഓപ്പറേഷൻ ചിലവിനുള്ള തുക എങ്ങനേയും സംഘടിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.ഞാൻ മരിച്ചാലും എന്റെ മകൻ അനാഥനാവില്ലെന്ന് മനസ്സിലാക്കിയ അന്നുമുതൽ നിന്നോടെല്ലാം തുറന്നു പറയണമെന്ന് കരുതിയതാണ്.പക്ഷേ ഒരിക്കൽ അവസാനിച്ച ജീവിതത്തോടുള്ള കൊതി വീണ്ടും എന്നിലേക്ക് തിരികെയെത്തി.ഇപ്പോൾ ജീവിക്കാൻ ഒരു മോഹം തോന്നുന്നതുപോലെ...,എങ്കിലും എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് സൂപ്രണ്ട് സാറിനോട് അപേഷിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.ഞാൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലയാളിയാണെന്നുള്ള സത്യം നിന്നെ തകർത്തു കളഞ്ഞെന്ന് എനിക്കറിയാം.

ഇന്ന് എന്റെ ജീവിതത്തിലെ അവസാനത്തെ രാത്രിയാണ്.നാളമുതൽ ആകാശത്തിലെ ഒരു പുതിയ നക്ഷത്രം ഞാനായിരിക്കും.അവിടെ വെച്ച് എന്നും ഞാൻ നിന്നെ കാണും.നാളെ വെളുക്കും വരെ ഓർമ്മിക്കാൻ കുറേ മനോഹരമായ ദിവസങ്ങൾ എനിക്ക് സമ്മാനിച്ച നിനക്ക് നന്ദി..!ആ വലിയ വീട്ടിൽ നീ ഒരിക്കലും തനിച്ചായിരിക്കില്ല.ഞാൻ നിന്നെ വിട്ട് എങ്ങും പോവില്ല.
ഞാനൊരു മുത്തശ്ശിക്കഥ കേട്ടിട്ടുണ്ട്...,മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രമായി ഉദിക്കുമെന്ന്... അവരെ കാണാൻ മോഹിക്കുന്നവർ ആകാശത്തു നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണുചിമ്മി കാണിക്കും.
നിലാവുള്ള രാത്രികളിൽ ആകാശത്തിലെ ഒരു കൊച്ചു നക്ഷത്രം എന്നും നിന്നെ നോക്കി പുഞ്ചിരിക്കും...

✍️.aj__ay

Videos (show all)

അച്ചുവിന്റെ അമ്മ2005 ൽ സത്യൻ അന്തികാട് സംവിധാനം ചെയ്ത ചിത്രം അച്ചുവിന്റെ അമ്മ . ഉർവശി എന്ന അതുല്യ പ്രതിഭയുടെ 5 വർഷത്തെ ഇ...
Karthi×Shakthi2000 ഏപ്രിൽ മാസത്തിൽ മണിരത്നത്തിന്റെ  പൊൻ മുത്തുമാലയിൽ നിന്നും പൊഴിഞ്ഞു വീണ പൊൻ മുത്ത് ആയിരുന്നു അലയ്യിപായ...
My love towards "Jersey "It's not just a movie, it's an emotion   ചില സിനിമകൾ അത്ഭുതമാണെന്ന് തോന്നാറില്ലേ..? ചിലപ്പോൾ അത...
"ദൂരെ ഹക്കീമിന്‍റെ വിളി ഉയർന്നു..! ഞാൻ മസറയിൽ നിന്നും പുറത്തു കടന്നു. ആടുകൾ കൂട്ടത്തോടെ നിലവിളിച്ചു. ഞാൻ തിരിഞ്ഞുനോക്കിയ...
"ദൂരെ ഹക്കീമിന്‍റെ വിളി ഉയർന്നു..! ഞാൻ മസറയിൽ നിന്നും പുറത്തു കടന്നു. ആടുകൾ കൂട്ടത്തോടെ നിലവിളിച്ചു. ഞാൻ തിരിഞ്ഞുനോക്കിയ...

Website