CPI Block Office Parassala

CPI Block Office Parassala

സി പി ഐ ബ്ലോക്ക് ഓഫീസ് ബ്രാഞ്ച്

30/09/2023
10/09/2023

CPI പാറശ്ശാല ലോക്കൽ കമ്മിറ്റി കാൽനട ജാഥയ്ക്ക് ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ നൽകിയ സ്വീകരണം

19/08/2023

#ആഗസ്റ്റ്_19
#പി_കൃഷ്ണപിള്ള_ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ്‌ പി.കൃഷ്‌ണപിള്ള. ആ ജീവിതവും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ്‌ നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പാഠപുസ്‌തകമാണ്‌. `സഖാവ്‌' ജനിച്ചത്‌ 1906-ല്‍ വൈക്കത്താണ്‌. പതിനാലാം വയസ്സില്‍ കൃഷ്‌ണപിള്ള അനാഥനായി. ഇരുപത്തൊന്നാം വയസ്സില്‍ അലഹബാദില്‍ ചെന്ന്‌ ഹിന്ദി പഠിച്ച്‌ മടങ്ങിവന്ന്‌ ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയുടെ പ്രവര്‍ത്തകനായിത്തീര്‍ന്നു. ജീവിക്കാനായി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടു. 1930 ജനുവരിയില്‍ ഉപ്പു സത്യഗ്രഹം നടത്താന്‍ വടകര നിന്നും പയ്യന്നൂരിലേയ്‌ക്കുപോയ ജാഥയുടെ പതാക വാഹകനായതോടെ പി.കൃഷ്‌ണപിള്ളയുടെ ജീവിതം ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ സംഘാടനത്തില്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ചരിത്രത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ അനുസൃതമായി രൂപീകരിക്കപ്പെട്ട ഈ പ്രസ്ഥാനങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്നതിന്‌ കൃഷ്‌ണപിള്ളയ്‌ക്ക്‌ കഴിഞ്ഞു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കൃഷ്‌ണപിള്ള മാറ്റത്തിന്റെയും ധീരമായ വാക്കും പ്രവര്‍ത്തനവുമായി കടന്നുചെന്നു.

പിണറായി-പാറപ്പുറം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത സഖാവ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണം പോലും ഒളിവിലിരിക്കെയായിരുന്നു. കേരളത്തില്‍ കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ്‌ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നത്‌.

തൊഴിലാളി വര്‍ഗ്ഗ രാഷ്‌ട്രീയത്തോടും, സാധാരണ ജനജീവിതത്തോടും കൃഷ്‌ണപിള്ള ഇഴുകിച്ചേര്‍ന്നിരുന്നു. തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1948 ആഗസ്‌റ്റ്‌ 19-ന്‌ ആലപ്പുഴയിലെ കണ്ണര്‍കാട്ടെ ഒളിത്താവളത്തില്‍ സര്‍പ്പദംശമേറ്റ്‌ മരിക്കുന്നതിനിടയിലും കൃഷ്‌ണപിള്ള പെരുമാറിയത്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഒരിക്കലും തോല്‌ക്കാത്ത ഇച്ഛാശക്തിയുടെ അഗ്നിനാളമായാണ്‌. തന്റെ വിറയ്‌ക്കുന്ന കൈകള്‍കൊണ്ട്‌ അവസാനമായി കൈമാറിയ `സഖാക്കളെ മുന്നോട്ട്‌` എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു........

16/08/2023

#ആഗസ്റ്റ്_16
#സഖാവ്_അച്യുതമേനോൻ_ദിനം

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി. തുടർച്ചയായി രണ്ടു തവണ ഭരണത്തിൽ ഇരുന്ന ആദ്യ മുഖ്യമന്ത്രി. മികച്ച എഴുത്തുക്കാരൻ. പഴയ തിരുകൊച്ചിയിലെ പുതുക്കാട് എന്ന സ്ഥലത്ത് ജനനം. വാഗ്മിയും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭ. 1969 ൽ സിപിഐയുടെ നേതൃത്വത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് ചേർന്നു രൂപീകരിച്ച ഐക്യ മുന്നണി സർക്കാരിൽ മുഖ്യമന്ത്രി കൂടിയായിരുന്നു. 1970ൽ ജന്മിത്തം അവസാനിപ്പിച്ചു കൊണ്ട് ഭൂപരിഷ്കരണം നടപ്പിലാക്കിയതും ലക്ഷം വീട് ഭവന പദ്ധതി കൊണ്ട് വന്നതും സഖാവ് അച്യുതമേനോന്റെ സർക്കാർ ആണ്.

ഇന്ന് കാണുന്ന കേരള മോഡൽ അച്യുതമേനോന്റെ സംഭാവനയാണ്. സഖാവിന്റെ അഭ്യർത്ഥന പ്രകാരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപിച്ചു കൊണ്ട് സാമ്പത്തിക ശാസ്ത്രജ്ഞൻ കെ.എൻ.രാജ് എഴുതി തയ്യാറാക്കിയ പഠന റിപ്പോർട്ട് ആണ് പിന്നീട് കേരള മോഡൽ എന്ന പേരിൽ പ്രശസ്തമായത്. അമർത്യ സെൻ ആണ് കെ.എൻ. രാജിന്റെ സഹായത്തോടെ യു.എന്നിൽ ഇത് അവതരിപ്പിച്ചത്. 1969 മുതൽ 79 വരെ ഏകദേശം 48 പൊതു മേഖല സ്ഥാപനങ്ങൾ അച്യുത മേനോൻ സർക്കാർ തുടങ്ങി വച്ചു. Keltron തുടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്.

1.THE STATE FARMING CORPORATION OF KERALA LTD.15.04.1972

2. THE REHABILITATION PLANTATIONS LTD.05.05.1976

3.KERALA AGRO MACHINERY CORPORATION LTD. 24.03.1973

4.KERALA LIVESTOCK DEVELOPMENT BOARD LTD.14.11.1975

5.KERALA SMALL INDUSTRIES DEVELOPMENT CORPORATION LTD (SIDCO)06.11.1975

6.KERALA STATE FILM DEVELOPMENT CORPORATION LTD.23.07.1975

7.STEEL COMPLEX LTD. (SCL) (SUBSIDIARY OF KSIDC) 12.12.1969

8.STEEL INDUSTRIALS KERALA LTD. (SILK)03.01.1975

9.SCOOTERS KERALA LTD.5.11.1976

10 KERALA STATE ELECTRONICS DEVELOPMENT CORPORATION LTD.(KELTRON)29.09.1972

11. KELTRON ELECTRO-CERAMICS LTD. (SUBSIDIARY OF KELTRON) 23.04.1974

12.KELTRON CRYSTALS LTD. (SUBSIDIARY OF KELTRON) 08.10.1974

13.KELTRON COMPONENT COMPLEX LTD.(SUBSIDIARY OF KELTRON) 08.10.1974

14.KELTRON MAGNETICS LTD. (SUBSIDIARY OF KELTRON)01.03.1975

15.KELTRON RESISTORS LTD. (SUBSIDIARY OF KELTRON)29.04.1975

16.KELTRON RECTIFIERS LTD. (SUBSIDIARY OF KELTRON) 28.03.1976

17.KERALA STATE TEXTILE CORPORATION LTD. 09.03.1972

18.KERALA GARMENTS LTD. (SUBSIDIARY OF KSHDC)17.07.1974

19.SITARAM TEXTILES LTD. 14.02.1975

20.KERALA FOREST DEVELOPMENT CORPORATION LTD. (KFDC) 24.01.1975

21.KERALA STATE CONSTRUCTION CORPORATION LTD. 25.03.1975

22.THE KERALA LAND DEVELOPMENT CORPORATION LTD.15.12.1972

23.KERALA STATE DEVELOPMENT CORPORATION FOR SCHEDULED CASTES AND SCHEDULED TRIBES LTD.17.12.1972

24.THE KERALA STATE CIVIL SUPPLIES CORPORATION LTD.25.06.1974

25.KERALA STATE DRUGS AND PHARMACEUTICALS LTD.23.12.1971

26.THE PHARMACEUTICAL CORPORATION (INDIAN MEDICINES)KERALA LTD. 08.09.1975

27.KERALA STATE DETERGENTS AND CHEMICALS LTD. 10.06.1976

28.THE KERALA MINERALS AND METALS LTD., CHAVARA 16.02.1972

29.THE KERALA STATE FINANCIAL ENTERPRISES LTD., THRISSUR 06.11.1969

30.KERALA URBAN DEVELOPMENT FINANCE CORPORATION LTD. 28.01.1970

31.KERALA STATE INDUSTRIAL PRODUCTS TRADING CORPORATION LTD., TVPM 04.08.1976

32. KERALA STATE INDUSTRIAL ENTERPRISES LTD. (KSIE)25.01.1973

33.MEAT PRODUCTS OF INDIA LTD. 13.03.1973

34.KERALA SHIPPING AND INLAND NAVIGATION CORPORATION LTD.29.12.1975

35.KERALA STATE COCONUT DEVELOPMENT CORPORATION LTD. 10.10.1975

36.KELTRON POWER DEVICES LTD. (SUBSIDIARY OF KELTRON)28.01.1976

37.KERALA AGRICULTURAL UNIVERSITY, VELLANIKKARA, THRISSUR (DEC. 1970)

38.COCHIN UNIVERSITY OF SCIENCE AND TECHNOLOGY, KOCHI

39.COLLEGE OF FINE ARTS, TVPM

40. FARM INFORMATION BUREAU

41.KERALA STATE HOUSING BOARD

42.STATE PLANNING BOARD

43.CENTRE FOR DEVELOPMENT STUDIES (CDS, TVPM)

44.CENTRE FOR EARTH SCIENCE STUDIES (CESS)

45.KERALA CENTRE FOR WATER RESOURCES DEVELOPMENT AND MANAGEMENT, KOZHIKODE (KCWRDM)

46.KERALA FOREST RESEARCH INSTITUTE, PEECHI (KFRI)

47.TROPICAL BOTANICAL RESEARCH INSTITUTE, PALOD, (TBRI)

48.COSTFORD, THRISSUR

കേരളത്തിന്റെ വികസന കുതിപ്പിന് ഈ പൊതു മേഖല സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

നല്ലൊരു എഴുത്തുക്കാരൻ കൂടിയായിരുന്നു സഖാവ് അച്യുതമേനോൻ. H.G.Wells ന്റെ പുസ്തകമായ Brief History of The World തർജ്ജമ ചെയ്തത് സഖാവ് അച്യുതമേനോൻ ആണ്. സോവിയറ്റ്‌ ലാൻഡ്, കിസാൻ പാഠപുസ്തകം , മനുഷ്യൻ സ്വയം നിർമ്മിക്കുന്നു തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

10/08/2023

#ബിജെപി_ഹഠാവോ_ദേശ്ബച്ചാവോ
#ബിജെപിയെ_പുറത്താക്കു
#രാജ്യത്തെ_രക്ഷിക്കൂ

26/03/2023

മാര്‍ച്ച് 26 സ: ോമസ്‌_ദിനം

കേരള രാഷ്ട്രീയ ചരിത്രത്തില്‍ അനിഷ്യേധ്യ സ്ഥാനമുള്ള കമ്മ്യൂണിസ്റ്റ് നേതാവ് -കിടയറ്റ പാര്‍ലമെന്റേറിയനും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായി വ്യക്തി മുദ്ര പതിപ്പിച്ച ടി വി 1957 ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി 1967 ല്‍ വ്യവസായ വകുപ്പുമന്ത്രിയായി. പിന്നീട് അച്യുതമേനോന്‍ മന്ത്രിസഭയിലും വ്യവസായ വകുപ്പു കൈകാര്യം ചെയ്തത് ടി വി യായിരുന്നു. ക്രാന്തദര്‍ശിയായ ഭരണാധികാരിയായ ടി വി യാണ് കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനു അടിത്തറ പാകിയത്. കയര്‍, കശുഅണ്ടി, കൈത്തറി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും പുനസ്സംഘടനയ്ക്കും ടി വി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ അവയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. കേരളത്തില്‍ ഇന്നുള്ള മിക്ക പൊതുമേഖലാ വ്യവസായങ്ങള്‍ക്കും തുടക്കം കുറിച്ചത് ടി വി വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ്. ഇലക്‌ട്രോണിക് വ്യവസായത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കെല്‍ട്രോണ്‍ തുടങ്ങിയതും ടി വി വ്യവസായ മന്ത്രിയായിരുന്ന ഘട്ടത്തിലാണ്. പൊതുമേഖല വളര്‍ത്തുന്നതോടൊപ്പം വ്യവസായ വല്‍ക്കരണത്തിന് സ്വകാര്യ മൂലധനം ആകര്‍ഷിക്കാനും അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ പരിപാടികള്‍ തയ്യാറാക്കി.
കെല്‍ട്രോണ്‍. ഇലക്ട്രോണികസ് എന്ന വാക്ക് പ്രചാരത്തിലായ കാലത്തു തന്നെ കേരളത്തില്‍ സ്ഥാപിക്കപ്പെട്ട (1973) കേരളത്തിന്റെ സ്വന്തം ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍. ടി. വി. തോമസിനെപ്പോലൊരു ക്രാന്തദര്‍ശിയായ നേതാവും കെ. പി. പി. നമ്പ്യാരെപ്പോലൊരു സാങ്കേതികവിദഗ്ധനായ ശാസ്ത്രജ്ഞനും ഒത്തുചേര്‍ന്നപ്പോള്‍ കാലത്തിനു മുമ്പേ സംഭവിച്ച മഹാത്ഭുതം.ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും നിര്‍ണായക സംഭാവന നല്‍കിയ ടി വി യുടെ ദീപ്തസ്മരണ വരാനിരിക്കുന്ന കാലത്തെ പോരാട്ടങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും ശക്തി പകരും

21/03/2023

സി കെ ചന്ദ്രപ്പൻ മാനവികതയുടെ പര്യായം

വിപ്ലവ കേരളത്തിന്റെ പ്രിയപുത്രനായിരുന്ന സഖാവ്‌ സി കെ ചന്ദ്രപ്പൻ ഓർമ്മയായിട്ട്‌ 11 വർഷം പൂർത്തിയാവുന്നു. 2012 മാർച്ച്‌ 22-നാണ്‌ സി കെ ചന്ദ്രപ്പൻ വിടവാങ്ങിയത്‌.
പുന്നപ്ര-വയലാർ സേനാനികൾക്കും നേതാക്കൾക്കും രഹസ്യ കത്തുകൾ കൈമാറുന്ന സാഹസികമായ ഒളിപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ട്‌ പത്താമത്തെ വയസിൽ സജീവരാഷ്ട്രീയത്തിൽ എത്തിയ ചന്ദ്രപ്പൻ പതിനാറ്‌ വയസ്സ്‌ തികയുന്നതിനു മുമ്പ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗത്വം നേടി. 1950കളുടെ മധ്യമാകുമ്പോഴേക്ക്‌ കേരളത്തിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക്‌ കൊടുങ്കാറ്റു പോലെയാണ്‌ ചന്ദ്രപ്പൻ കടന്നുവന്നത്‌. കേരളത്തിലെ വിദ്യാർഥി നേതാവായിരിക്കെ ഗോവാ വിമോചന സമരത്തിൽ പങ്കെടുത്ത സി കെ ചന്ദ്രപ്പന്റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതം സമരങ്ങളിൽ നിന്ന്‌ സമരങ്ങളിലേക്കുള്ള നിരന്തര പ്രയാണമായിരുന്നു.
കേരളത്തിന്റെ മുഖം ചുവപ്പിച്ച പുന്നപ്ര-വയലാർ സമരത്തിന്റെ വീരപൈതൃകമാണ്‌ ജീവിതകാലം മുഴുവൻ സി കെ ചന്ദ്രപ്പൻ ഉയർത്തിപ്പിടിച്ചത്‌. എഐഎസ്‌എഫിന്റേയും എഐവൈഎഫിന്റേയും ദേശീയ നേതൃനിരകളിൽ രണ്ട്‌ ദശാബ്ദക്കാലം അദ്ദേഹം നിറഞ്ഞുനിന്നു. സർഗചൈതന്യവും സമരവീര്യവും തുളുമ്പുന്ന യുവജന പ്രസ്ഥാനം കെട്ടിപ്പടുത്ത അനുഭവ സമ്പത്തോടെയാണ്‌ അഖിലേന്ത്യാ കിസാൻസഭയുടെ സംസ്ഥാന പ്രസിഡന്റായും തുടർന്ന്‌ അഖിലേന്ത്യാ പ്രസിഡന്റായും ചന്ദ്രപ്പൻ പ്രവർത്തിച്ചത്‌.
1971-ൽ തലശേരിയിൽ നിന്ന്‌ ലോക്സഭാംഗമായ അദ്ദേഹം തുടർന്ന്‌ കണ്ണൂർ (1977) തൃശൂർ(2004) മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ ലോക്സഭയിലെത്തി. ഇന്ത്യൻ പാർലമെന്റ്‌ കണ്ട എക്കാലത്തേയും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായിരുന്നു ചന്ദ്രപ്പൻ. 1991-ൽ കേരള നിയമസഭയിൽ അംഗമായപ്പോഴും അദ്ദേഹത്തിന്റേത്‌ ഈടുറ്റ പ്രവർത്തനമായിരുന്നു. ജനാഭിലാഷങ്ങളുടേയും പോരാട്ടങ്ങളുടേയും പ്രതിഫലന വേദിയായി നിയമനിർമ്മാണ സഭകളെ മാറ്റിയെടുക്കുന്നതിൽ കലാപരമായ ഒരുതരം സാമർഥ്യമുണ്ടായിരുന്നു ചന്ദ്രപ്പന്‌.
പാർലമെന്ററി രംഗത്തേക്ക്‌ കടന്നുവരുന്നവർക്ക്‌ അനുകരിക്കാവുന്ന ശൈലിയാണ്‌ ചന്ദ്രപ്പൻ സഖാവിന്‌ ഉണ്ടായിരുന്നത്‌. എല്ലാവരോടും മാന്യമായി പെരുമാറാൻ അദ്ദേഹത്തിന്‌ എല്ലായ്പോഴും കഴിഞ്ഞു. പാർലമെന്റിൽ അദ്ദേഹം ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ സഭയുടെ മുഴുവൻ ശ്രദ്ധയും അതിലേക്ക്‌ വരാറുണ്ടായിരുന്നു. പറയുന്നതിൽ കാര്യമുണ്ടെന്ന്‌ എതിർചേരിയിൽപെട്ടവരെപ്പോലും ചിന്തിപ്പിക്കുന്ന തരത്തിലായിരുന്നു ചന്ദ്രപ്പൻ പ്രശ്നം ഉന്നയിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഭിന്നാഭിപ്രായങ്ങൾ ഉള്ളവർപോലും അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ ഉയർന്ന പരിഗണന നൽകിയിരുന്നു.
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ്‌ അംഗമായിരിക്കെയാണ്‌ 2010 നവംബറിൽ
സി കെ ചന്ദ്രപ്പൻ സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. സങ്കീർണമായ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിന്‌ നിറവേറ്റാനുള്ള ചരിത്രപരമായ പങ്കിനെ കുറിച്ചും അദ്ദേഹത്തിന്‌ സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആഴമേറിയ മാർക്ക്സിസ്റ്റ്‌ വിശകലന പാടവത്തോടെയാണ്‌ ചന്ദ്രപ്പൻ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കേരള അനുഭവങ്ങൾ വിലയിരുത്തിയത്‌.
കൂടുതൽ കരുത്തുറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യമാണെന്നും അതിന്‌ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ആ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ വിശ്വസിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ കാതൽ സിപിഐ – സിപിഎം ബന്ധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പരിശ്രമത്തേയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം ഉയർത്തിപ്പിടിക്കാനുള്ള പരിശ്രമത്തേയും വേറിട്ടതായി ചന്ദ്രപ്പൻ കണ്ടില്ല.
മാർക്ക്സിസത്തിലെ മനുഷ്യനെ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു ചന്ദ്രപ്പൻ. സൗമ്യഭാവം, സ്നേഹശീലം, ഉൽകൃഷ്ട മാനവികതയുടെ പ്രതീകം, മൂല്യാധിഷ്ഠിത ജീവിതത്തിന്‌ മാതൃക.
‘വിശാലവും ശക്തവുമായ ഇടതുപക്ഷ ഐക്യം’ – ജീവിതാന്ത്യംവരെ ചന്ദ്രപ്പൻ ഉയർത്തിപ്പിടിച്ച ഒരു മുദ്രാവാക്യമായിരുന്നു അത്‌. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തിയേറുന്ന ഒരു കാലഘട്ടമാണിത്‌. ചന്ദ്രപ്പൻ കാണിച്ചുതന്ന മാർഗത്തിലൂടെ നമുക്ക്‌ മുന്നേറാം.

22/11/2022

അഭിവാദ്യങ്ങൾ

08/11/2022

ഇ ചന്ദ്രശേഖരനും പി പി സുനീറും സി പി ഐ സംസ്ഥാന അസി. സെക്രട്ടറിമാര്‍
21 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ്

സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, പി പി സുനീര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കെ ആര്‍ ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം 21 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. ഖജാന്‍ജിയായി കെ ആര്‍ ചന്ദ്രമോഹനനെയും തെരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: കാനം രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍, സത്യന്‍ മൊകേരി, ടി വി ബാലന്‍, പി വസന്തം, വി ചാമുണ്ണി, സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍, രാജാജി മാത്യു തോമസ്, കമലാ സദാനന്ദന്‍, കെ കെ അഷ്‌റഫ്, സി കെ ശശിധരന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, മുല്ലക്കര രത്‌നാകരന്‍, കെ ആര്‍ ചന്ദ്രമോഹനന്‍, ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍, എന്‍ രാജന്‍.
പുതിയ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ യോഗം ചേര്‍ന്ന് സ: സി പി മുരളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം എക്‌സിക്യൂട്ടീവിലെ എക്‌സ് ഒഫീഷ്യോ അംഗമാണ്. സ: വി എസ് പ്രിന്‍സിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

20/10/2022

# പുന്നപ്ര വയലാർ രക്തസാക്ഷികൾ .

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകത്തൊഴിലാളികളും , കയർ തൊഴിലാളികളും‍ ,മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. വിവിധ മേഖലയിലെ തൊഴിലാളികൾ ജന്മിത്വ , മുതലാളിത്ത ചൂഷണങ്ങളുടെ അങ്ങേയറ്റം സഹിച്ച കാലം . കർഷകന് സ്വന്തമായി വിളകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല . കുടിയാന്മാർ ജന്മികളുടെ ജോലിക്കാർ മാത്രമായിരുന്നു , അവർക്ക് സാമ്പത്തികമായ അവകാശങ്ങൾ ഉണ്ടായിരുന്നില്ല . തൊഴിലാളി സംഘടനകൾ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ , കരിഞ്ചന്തയും ,ചൂഷണവും , ജാതീയ വിവേചനങ്ങളും ,തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും കായികമായി നേരിടുന്നത് വരെ മുതലാളിമാർ അധികാരികളുടെ ഒത്താശയോടെ നടപ്പാക്കി . കടുത്ത പട്ടിണിയും , നീതി നിഷേധങ്ങളും മാത്രമല്ല സ്വാതന്ത്ര്യബോധവും അവരുടെ വിപ്ലവങ്ങളുടെ മുദ്രാവാക്യങ്ങളായി . സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമര സഖാക്കൾ ഉന്നയിച്ചു.

കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ,1946 ഒക്ടോബർ 24 - 27 ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും ഉയർത്തിയ സമരത്തിൻ്റെ പ്രധാന മുദ്രാവാക്യങ്ങൾ 1) ഉത്തരവാദഭരണം ഏർപ്പെടുത്തുക 2)പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക 3) ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നിവ ആയിരുന്നു .സാമ്പത്തിക , രാഷ്ട്രീയ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള 27 ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. സഖാക്കൾ ടി വി തോമസ് , എം എൻ ഗോവിന്ദൻ നായർ , c K കുമാരപ്പണിക്കർ , ആർ സുഗതൻ തുടങ്ങിയ തൊഴിലാളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെ ക്രൂരമായ പീoനങ്ങൾക്ക് വിധേയമാക്കുകയും , നേതാക്കളെയും തൊഴിലാളി സഖാക്കളെയും ജയിലിലടക്കുകയും ചെയ്തു .

സമരം ശക്തമാക്കായതോടെ ദിവാനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ വേണ്ടി 1946 സെപ്തംബർ 15 ആം തീയതി പണിമുടക്കു നടത്തുകയും ചെയ്തു. സർക്കാർ അനുരഞ്ജനത്തിനുള്ള ശ്രമം തുടങ്ങുകയും സമരനേതാക്കളെ ദിവാന്റെ വസതിയായ ഭക്തിവിലാസത്തിൽ ചർച്ചക്കായി വിളിച്ചു വരുത്തുകയും ചെയ്തു. ടി.വി.തോമസ്സും, എൻ.ശ്രീകണ്ഠൻനായരുമാണ് ചർച്ചയിൽ പങ്കെടുത്തത്. സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാമെന്നും രാഷ്ട്രീയ ആവശ്യങ്ങളിൽ നിന്ന് പിന്മാറണമെന്നും ദിവാൻ ആവശ്യപ്പെട്ടു . എന്നാൽ സഖാവ് ടി വി തോമസ് ഈ നിലപാട് അംഗീകരിച്ചില്ല .

സമരം ശക്തിപ്പെട്ടു ,ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു .ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കളർകോട് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു .ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.നിരവധി സഖാക്കൾ കൊല്ലപ്പെട്ടു .

" നിർത്താതെ വെടിയുതിർത്ത പട്ടാളത്തെ നോക്കി ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി മാത്രമല്ല സമരം ചെയ്യുന്നത് , നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു കൊള്ളു എന്നു പറഞ്ഞ സഖാവിൻ്റെ മുന്നിൽ വെടിയുതിർക്കാൻ മറന്ന് ഏതാനും സെക്കൻ്റുകൾ നിശ്ചലമായിപ്പോയ തോക്കുകൾ ചരിത്രമാണ് . തൊഴിലിടങ്ങൾ അടച്ചു പൂട്ടി , കൊടും പട്ടിണിയിലാവുമ്പോഴും , സ്വന്തം വീട്ടകങ്ങളിൽ പോലീസ് തേർവാഴ്ച നടത്തുമ്പോഴും , ഉയർത്തിയ മുദ്രാവാക്യങ്ങൾക്കായി സ്വന്തം ജീവൻ നൽകിയവർ , ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി അനർഘാശയൻ മുതൽ , പേരയിയാത്ത ഓരോ രക്തസാക്ഷിയുടേയും അടങ്ങാത്ത വിപ്ലവ ബോധത്തോടും സ്വാതന്ത്ര്യദാഹത്തോടും ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ,ഹൃദയത്തിൽ നിന്ന് ഒരായിരം രക്താഭിവാദ്യങ്ങൾ .

" ആടിയുലയുന്ന ചെറ്റക്കുടിലിൻ്റെ
വാരി വലിച്ചൂരി കുന്തമാക്കി
ആവി പറക്കുന്ന ചോരയിൽ മുക്കി
ഇന്ത്യൻ സമര ചരിത്രത്താളിൽ
ഇതിഹാസങ്ങൾ രചിച്ച വരെ
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ
നൂറു ചുവപ്പിന്നഭിവാദ്യങ്ങൾ "

14/10/2022

ചരിത്രം കുറിച്ച വനിതാമാര്‍ച്ച്
ഇരുപത്തഞ്ചു വര്‍ഷം മുമ്പ് കേരള ജനതയെ ആവേശത്തില്‍ ആറാടിച്ച വനിതാമാര്‍ച്ചിന്റെ ഓ൪മ്മകള്‍ എഴുതുന്നു. ചടയമംഗലത്തിന്റെ പ്രിയപ്പെട്ട മുന്‍ എം എല്‍ എ ഡോക്ട൪ ആ൪ ലതാദേവി
---------------------------------------------
പൊന്മലരാല്‍ മാലചാര്‍ത്തി
പൊന്‍ദിനമേ വന്നാല്‍
പുഞ്ചിരിക്കും
ആ മുഖത്തൊരുമ്മതരാം
ഞങ്ങള്‍
വേലയില്ലാ കൂലിയില്ലാ
വേവലാതി പൂണ്ടു
ആവലാതി കേള്‍ക്കുവാനും
ആരുമില്ലാതായി''.
കഠിനമായ സൂര്യതാപത്തിനും ശമിപ്പിക്കാനാകാത്ത ആവേശത്തോടെ ഒരു സംഘം ചെറുപ്പക്കാരികള്‍ ദേശീയ പാതയോരത്ത് കൈകൊട്ടിക്കളി നടത്തുന്നു. വര്‍ണശബളമായ ആടയാഭരണങ്ങളില്ല. കലാപ്രകടനത്തിനിണങ്ങുന്ന ഭാവഹാവാദികളില്ല. മധുര മനോഹരമായ ഗാനാലാപമില്ല. എങ്കിലും പൊരിവെയിലത്തും ഒരു വന്‍ ജനാവലി സശ്രദ്ധം അവരെ വീക്ഷിക്കുന്നു. വെയിലേറ്റു വാടിയ ആ ചെറുപ്പക്കാരികളുടെ കണ്ണുകളും മുഖവും നിശ്ചയദാര്‍ഢ്യത്താലും ആശയവ്യക്തതയാലും ജ്വലിക്കുന്നു. ഈ കൈകൊട്ടിക്കളിക്കാര്‍ മറ്റാരുമല്ല, 25 വര്‍ഷം മുമ്പ് കേരള ജനതയെ ആവേശത്തില്‍ ആറാടിച്ച എ ഐ വൈ എഫിന്റെ വനിതാമാര്‍ച്ചിലെ അംഗങ്ങള്‍ ആണ്.
കേരളത്തിന്റെ സാമൂഹ്യ - രാഷ്ട്രീയ ചരിത്രത്തില്‍ ഐതിഹാസികമായ ഒരു നൂതന അധ്യായംിരചിച്ചുകൊണ്ടാണ് വനിതാമാര്‍ച്ച് ആരംഭിച്ചത്. ഈ ചരിത്ര സംരംഭത്തിന്റെ രജത ജൂബിലി കടന്നു പോകുകയാണ്. 1988 സെപ്റ്റംബര്‍ 8 മുതല്‍ ഒക്‌ടോബര്‍ 10 വരെയുള്ള 33 ദിവസക്കാലം നീണ്ടു നിന്ന വനിതാ മാര്‍ച്ച് എ ഐ വൈ എഫിന്റെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. കാസര്‍ഗോഡു നിന്നാരംഭിച്ച മാര്‍ച്ചിന്റെ ക്യാപ്ടന്‍ അന്ന് എ ഐ വൈ എഫ് വനിതാവിഭാഗം കണ്‍വീനറായ ലേഖിക ആയിരുന്നു. വൈ എഫ് വനിതാവിഭാഗത്തിന്റെ ജോയിന്റ് കണ്‍വീനര്‍മാരായ പി വസന്തവും ഒ സുഭാഗ്യവും ആയിരുന്നു വനിതാ ജാഥയുടെ വൈസ് ക്യാപ്ടന്മാര്‍. യുവജന ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായ മുല്ലക്കര രത്‌നാകരന്‍ ഡയറക്ടറായിരുന്ന ജാഥയിലുടനീളം സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് സത്യന്‍ മൊകേരി, ഭാരവാഹികളായ ജോസ് ബേബി, എ പി സരിത്ത്, പി തിലോത്തമന്‍, വി ബി ബിനു, വിപിനചന്ദ്രന്‍, കെ വി കൃഷ്ണന്‍ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. വി കെ മോഹനന്റെയും സോണി ബി തെങ്ങമത്തിന്റെയും നേതൃത്വത്തിലുള്ള എ ഐ എസ് എഫും ആദ്യാവസാനം ജാഥാ വിജയത്തിനായി യത്‌നിച്ചു.
'തൊഴിലില്ലായ്മക്കെതിരായി' കേരളത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി' കേന്ദ്ര കേരള ഭരണാധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാഥയുടെ രൂപരേഖ തയാറാക്കുന്നതില്‍ കോട്ടയത്തു നടന്ന എ ഐ വൈ എഫ് വനിതാവിഭാഗം സംസ്ഥാന കണ്‍വന്‍ഷന്‍ പ്രധാന പങ്കുവഹിച്ചു. 50 ചെറുപ്പക്കാരികളെ സ്ഥിരാംഗങ്ങളാക്കി കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ ഒരു ജാഥ യുവജന സംഘടനയെ സംബന്ധിച്ചിടത്തോളം അതുവരെ ആലോചിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല. അതിസാഹസികമായ ഈ ക്യാമ്പെയിന്‍ നടപ്പാക്കുന്നതിനായി വൈ എഫ് മുന്നോട്ടുപോയപ്പോള്‍ സ്ത്രീകളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളും പരിമിതികളും അടക്കം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും ഉണ്ടായി. ഇതു വേണമോ വേണ്ടയോ എന്ന പ്രശ്‌നം ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും വഴിവച്ചു. പരിപാടി ഉപേക്ഷിക്കുന്നതിനായുള്ള സമ്മര്‍ദങ്ങളും വൈ എഫിനു മേല്‍ ഉണ്ടായി. എന്നാല്‍ ഈ ഘട്ടങ്ങളിലാകെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സംരംഭവും ആയി മുന്നോട്ട് പോകുവാനാവശ്യമായ ശക്തമായ പിന്‍ബലം സംഘടനയ്ക്ക് നല്‍കുന്നതില്‍ ചുമതലക്കാരനായ വെളിയം ഭാര്‍ഗവനും പാര്‍ട്ടി സെക്രട്ടറിയായ പി കെ വാസുദേവന്‍ നായരും വഹിച്ച പങ്ക് അവിസ്മരണീയം ആണ്. പാര്‍ട്ടി നേതൃത്വത്തിന്റെയും വിവിധ ഘടകങ്ങളുടെയും മേല്‍നോട്ടവും ശക്തമായ പിന്തുണയും ലഭിച്ച വനിതാമാര്‍ച്ചിനെ കേരള സമൂഹവും ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.
ചരിത്രത്തിലാദ്യമായി തുടങ്ങിയ ഉദ്യമം - അതും ചെറുപ്പക്കാരുടെ സംഘടനയുടെ നേതൃത്വത്തിലുള്ളത് എന്ന നിലയ്ക്ക് ഏറെ ഭയപ്പാടും ആശങ്കയും വനിതാമാര്‍ച്ചിന്റെ പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരുന്നു. കോട്ടയം കണ്‍വന്‍ഷനില്‍ ഞങ്ങള്‍ സ്ഥിരാംഗങ്ങളായി പ്രഖ്യാപിച്ചവര്‍ സെപ്റ്റംബര്‍ എട്ടിന് കാസര്‍ഗോഡ് വന്നെത്തുമോ? അവര്‍ ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിയുകയോ ആരെങ്കിലും അവരെ പിന്തിരിപ്പിക്കുകയോ ചെയ്യുമോ? ഏതായാലും തെക്കന്‍ കേരളത്തില്‍ നിന്നുള്ള ജാഥാംഗങ്ങള്‍ ജാഥയുടെ പൈലറ്റു വണ്ടിയില്‍ തന്നെ കാസര്‍ഗോഡേയ്ക്കു പോകുവാന്‍ നിശ്ചയിച്ചു. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ യംഗ് ഇന്ത്യയില്‍ (മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലുള്ള എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് ) ഏഴാം തീയതി ഉച്ചയ്ക്ക് തന്നെ എത്തിച്ചേരണമെന്ന് നിശ്ചയിച്ചു. മുല്ലക്കര രത്‌നാകരന്‍ കാലേകൂട്ടി യംഗ് ഇന്ത്യയില്‍ എത്തി. നിശ്ചിത സമയം കടന്നു. ആരേയും കാണുന്നില്ല. ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍. ഞങ്ങള്‍ കണ്ണില്‍ലെണ്ണയൊഴിച്ചു നോക്കിയിരിപ്പാണ്. അങ്ങനെയിരിക്കുമ്പോള്‍ താഴെ ഒരാള്‍ക്കൂട്ടം. ഒരു ജാഥാംഗത്തിന്റെ വരവാണ്. മറ്റൊരു ജാഥ നടത്താനുള്ള ആളുകള്‍ (ബന്ധുജനങ്ങള്‍) ഒപ്പമുണ്ട്.
ജാഥാംഗത്തിന് ഒരു ബലിമൃഗത്തിന്റെ ഭാവഹാവാദികള്‍. ഓഫീസിന്റെ പടികയറിയെത്തിയ സഖാവിന്റെ മുഖം മ്ലാനമാണ്. കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. കാസര്‍ഗോഡ് പോകാനായി അച്ഛന്‍ എല്ലാവിധ പിന്തുണയും നല്‍കുന്നു. എന്നാല്‍ ജാഥയിലെ സ്ഥിരാംഗമായി നിശ്ചയിക്കപ്പെട്ട സഖാവിന് അരമനസ്സേ ഉള്ളൂ. സങ്കോചത്തോടും ഭയപ്പാടോടും കൂടി തുടക്കത്തില്‍ ജാഥക്കായി വന്നു ചേര്‍ന്ന അജയകുമാരി എന്ന ഈ പെണ്‍കുട്ടി ജാഥയുടെ ആദ്യദിവസം പിന്നിട്ടപ്പോള്‍ തന്നെ ബാലാരിഷ്ടതകളെ അതിജീവിക്കുകയും പറഞ്ഞു വിട്ടാല്‍പോലും ജാഥ അവസാനിക്കാതെ വീട്ടിലേക്കില്ല എന്ന ദൃഢനിശ്ചയം കൈക്കൊള്ളുകയും ചെയ്തു. താമസംവിനാ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ വൈ എഫ് നേതാവ് ഷെര്‍ളി ടി ജി, എസ് എഫ് നേതാവായ ലക്ഷ്മി റാണി, ജമീലാ മാലിക്ക് എന്നീ ജാഥയിലെ സ്ഥിരാംഗങ്ങള്‍ എത്തിച്ചേര്‍ന്നു. സംസ്ഥാന നേതാക്കളും ജില്ലയിലെ വൈ എഫ് നേതാക്കളും ജാഥാംഗങ്ങളും വൈകുന്നേരത്തോടു കൂടി ജാഥയുടെ പൈലറ്റു വാഹനമായ ഒരു ചെറിയ ടെമ്പോയില്‍ കാസര്‍ഗോഡേക്കു തിരിച്ചു. യാത്രാമധ്യേയുള്ള ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ജാഥാംഗങ്ങളെ ഓരോരുത്തരെയായി കയറ്റി. ടെമ്പോ തിങ്ങി നിറഞ്ഞു. ഞങ്ങളുടെ ആത്മവിശ്വാസം ശതഗുണീഭവിച്ചു. എട്ടാംതീയതി വൈകുന്നേരത്തോടുകൂടി മല്ലികാര്‍ജ്ജുന ക്ഷേത്രപരിസരത്തുള്ള പൊതുയോഗസ്ഥലത്ത് ഞങ്ങളെത്തി. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി കെ വി വൈ എഫിന്റെ പതാക എന്നെ ഏല്‍പ്പിച്ചുകൊണ്ട് ജാഥ ഉദ്ഘാടനം ചെയ്തു.
9-ാം തീയതി പ്രയാണം ആരംഭിച്ച ജാഥയില്‍ ഞങ്ങള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ 50 ചെറുപ്പക്കാരികളും എത്തിച്ചേര്‍ന്നിരുന്നു. ഈ പെണ്‍കുട്ടികള്‍ക്ക് ഒരു മാസത്തിലധികം തുടര്‍ച്ചയായി കാല്‍ നടയാത്ര നടത്താന്‍ സാധിക്കുമോ എന്ന സംശയം അപ്പോഴും ചിലരിലെങ്കിലും അവശേഷിച്ചിരുന്നു. ജാഥ ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നേക്കാം എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ ഈ സംശയങ്ങളും ഭയപ്പാടും ഒക്കെ അസ്ഥാനത്തായിരുന്നു എന്ന് അനന്തര സംഭവവികാസങ്ങള്‍ വെളിവാക്കുന്നു. ജാഥയിലെ സ്ഥിരാംഗങ്ങള്‍ ഒരു നിമിഷം പോലും (ചിലര്‍ക്ക് സാരമായ നേത്രരോഗവും, കാലില്‍ പൊള്ളലും ഉണ്ടായിട്ടുപോലും) മാര്‍ച്ചില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഒരുക്കമായിരുന്നില്ല.
33 ദിവസവും തങ്ങള്‍ക്ക് കാല്‍നടയാത്രയും മുദ്രാവാക്യം വിളിയും പ്രസംഗവും കലാപ്രകടനങ്ങളും തുടര്‍ച്ചയായി നടത്തുവാന്‍ സാധിക്കും എന്ന നിശ്ചയദാര്‍ഢ്യം അവരോരോരുത്തരും പ്രകടമാക്കി. പ്രസ്ഥാനത്തോടും ഏറ്റെടുത്ത മുദ്രാവാക്യത്തോടും നാടിനോടും ഉള്ള പ്രതിബദ്ധത ആ ചെറുപ്പക്കാരികള്‍ നിറവേറ്റി. യുവജനപ്രശ്‌നങ്ങള്‍ ചെറുപ്പക്കാരന്റേതു മാത്രമല്ല എന്നും ആ പ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം മുന്നോട്ട് ഏതളവുവരെ പോകാനും യുവതികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അവര്‍ വ്യക്തമാക്കി. സമഗ്രമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം എ ഐ വൈ എഫ് രൂപം കൊടുത്ത വികസന രേഖ അവര്‍ കേരളീയ ജനതയുടെ പരിഗണനയ്ക്കായി അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അളവറ്റ വിഭവങ്ങള്‍ എങ്ങനെ സംസ്ഥാന പുരോഗതിക്കായി പ്രയോജനപ്പെടുത്താം എന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുവഴി തൊഴിലില്ലായ്മയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ചെറുപ്പക്കാരെ എങ്ങനെ രക്ഷിക്കാം എന്നതിന് സമഗ്രനിര്‍ദേശം അവര്‍ മുന്നോട്ടു വച്ചു. അവരില്‍ ബിരുദധാരികളുണ്ടായിരുന്നു. ബിരുദാനന്തര ബിരുദക്കാരും സാങ്കേതിക വിജ്ഞാനമുള്ളവരും പ്രൊഫഷണല്‍ ബിരുദധാരികളും കര്‍ഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും ഉണ്ടായിരുന്നു. ആദ്യ ദിവസം പ്രയാണം തുടങ്ങിയപ്പോള്‍ മുതല്‍ വനിതാമാര്‍ച്ചിനെ കേരള സമൂഹം ഏറ്റെടുത്തു.
(അവസാനിക്കുന്നില്ല.)
(ലേഖിക സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമാണ്)

Photos from CPI Block Office Parassala's post 13/10/2022

സി.പി.ഐ. പാർട്ടി കോൺഗ്രസ് പതാക സമ്മേളന നഗരിയിലെത്തി.
കൊല്ലത്ത് നിന്നും വിജയവാഡയിലെത്തിയ പതാക ദേശീയ സെക്രട്ടറി സ: ഡി. രാജ ഏറ്റുവാങ്ങി.

12/10/2022

#ശ്രദ്ധിക്കുക
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക.


അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കി വരുന്നുണ്ട്. പുതിയ അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനിലോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. രോഗിക്കോ രോഗിയുടെ അടുത്ത ബന്ധുവിനോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ കൂടെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ( ആശുപത്രിയുടെ സീലും, ഡോക്ടറുടെ ഒപ്പും, തിയ്യതിയും ഉണ്ടെന്ന് ഉറപ്പു വരുത്തണം), രോഗിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ് ബുക്ക് എന്നിവ സമര്‍പ്പിക്കണം. ഡോക്ടര്‍ നല്‍കുന്ന അപേക്ഷയോടൊപ്പമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന ചികിത്സാ ചെലവിനുള്ള തുകയുടെ അടിസ്ഥാനത്തിലാണ് സഹായ തുക നിശ്ചയിക്കുന്നത്. അപേക്ഷ വില്ലേജ് ഓഫീസില്‍ നിന്ന് പരിശോധിച്ച്, താലൂക്ക് ഓഫീസില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമുള്ള പരിശോധനക്ക് ശേഷം സര്‍ക്കാരിലേക്ക് എത്തും. അതിനു ശേഷം സഹായ തുക അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിചേരും. അപേക്ഷയുടെ സ്ഥിതി ഓണ്‍ലൈനിലും എസ് എം എസ് മുഖാന്തിരവും അറിയാവുന്നതാണ്. അപേക്ഷ ഫാറവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ലഭിക്കുന്നതിനായി പോസ്റ്ററിലുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ https://drive.google.com/drive/folders/1iofilRnEF5WTQnPx1wEmfAjG94HRYrjZ?usp=sharing ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

11/10/2022

അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മ്മാണം അടിയന്തിരമായി നടത്തണം
കാനം രാജേന്ദ്രന്‍

തിരു: ഇലന്തൂരില്‍ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീനകാലത്ത് നിലനിന്നിരുന്ന നരബലി എന്ന അനാചാരത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതും അതീവ ഉത്ക്കണ്ഠ ഉളവാക്കുന്നതുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര ബോധവും യുക്തി ചിന്തയും സമൂഹത്തില്‍ ശക്തമായി പ്രചരിപ്പിക്കണമെന്ന ബോധത്തിലേക്കാണീ സംഭവം വിരല്‍ ചൂണ്ടുന്നത്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമ നിര്‍മ്മാണത്തിനുവേണ്ടി നിരന്തരം പോരാടിയ ധാബോല്‍ക്കര്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മഹാരാഷ്ട്ര നിയമസഭ അന്ധവിശ്വാസ-അനാചാര വിരുദ്ധ നിയമം പാസ്സാക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഈ നിയമ നിര്‍മ്മാണത്തിനു വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലും മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മ്മാണം നടത്തി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തുകയുണ്ടായി.
ശാസ്ത്ര ചിന്ത സമൂഹത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നും എത്ര അകലെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കേരളം ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ആന്റീ സൂപ്പര്‍സ്റ്റിഷ്യന്‍ ആന്റ് ബ്ലാക്ക് മാജിക് ആക്ടും കര്‍ണാടകയിലെ ദി കര്‍ണാടക പ്രിവന്‍ഷന്‍ ആന്റ് ഇറഡിക്കേഷന്‍സ് ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ആക്ട് 2017 മാതൃകയില്‍ കേരളത്തില്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേരള മനസാക്ഷി ആകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കാനം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

11/10/2022

പി.എം. സുല്‍ത്താന്‍
അനശ്വരനായ കമ്മ്യൂണിസ്റ്റ്

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവുമായിരുന്ന സ: പി എം സുല്‍ത്താന്‍ അന്തരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നിരോധനത്തിന്റെയും ഭരണകൂട മര്‍ദ്ദനത്തിന്റെയും വെല്ലുവിളികള്‍ നേരിട്ടിരുന്ന സന്ദര്‍ഭത്തിലാണ് പി എം സുല്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി സി.പി.ഐ. അംഗമാകുന്നത്.
പലവട്ടം ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന സഖാവിനെ വധിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഗൂഢാലോചന നടത്തിയിരുന്നു. പലപ്പോഴും കഷ്ടിച്ചാണ് അത്തരം വധശ്രമത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടിരുന്നത്. നെടുമങ്ങാട്ടെ ചരിത്രപ്രസിദ്ധമായ 'ചന്ത സമര'ത്തില്‍ പൊലീസിന്റെയും ഉന്നത•ാരുടെയും ഒത്താശയില്‍ കഴിഞ്ഞിരുന്ന ഗുണ്ടകളെ സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ നേരിടുകയും നെടുമങ്ങാട് ചന്തയെ ഗുണ്ടകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
നെടുമങ്ങാടിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന മുഴുവന്‍ സ്ഥലങ്ങളും കെട്ടിടങ്ങളും വിറ്റാണ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്ന 'പ്രാവ്ദ' നെടുമങ്ങാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹവും അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ സ: പാട്ടത്തില്‍ സെയ്ദും കൂടി സ്ഥാപിച്ച പ്രാവ്ദ സിനിമ തിയറ്റേറില്‍ കൂടെയാണ്.
സി.പി.ഐ. നെടുമങ്ങാട് മണ്ഡലം സെക്രട്ടറി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, നിരവധി ട്രേഡ്‌യൂണിയനുകളുടെ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാഹചര്യത്തില്‍ സ: പി.എം. സുല്‍ത്താന്റെ സ്മരണകള്‍ നമുക്ക് കൂടുതല്‍ കരുത്ത് പകരും. സ: പി.എം. സുല്‍ത്താന്റെ ദീപ്തമായ സ്മരണകള്‍ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

10/10/2022

07/10/2022

ഇടതുമുന്നണി ശക്തമായി തുടരും: കാനം
പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ സുപ്രധാനമായ സമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ വളർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണ്. കഴിഞ്ഞ നാളുകളുടെ ചരിത്രം പരിശോധിച്ചാൽ, ഈ സമ്മേളന കാലയളവിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായതെന്ന് കാണാൻ സാധിക്കും. സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ചുകളുടെയും അംഗങ്ങളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായെന്നും കാനം ചൂണ്ടിക്കാട്ടി. കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘടന വ്യാപിച്ചു. വർഗ ബഹുജന സംഘടനകളുടെ സമരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നവരുടെ എണ്ണവും വർധിച്ചു. പാർട്ടിയുടെ സംഘടനാ ശേഷി എങ്ങനെ കൂടുതൽ വർധിപ്പിക്കണമെന്നാണ് സമ്മേളനം ചർച്ച ചെയ്തത്. അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കാനം പറഞ്ഞു. ഗൗരവമേറിയ രാഷ്ട്രീയ-സംഘടനാ വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്.
എന്നാൽ അതിനുള്ളിലെ പൈങ്കിളിക്കഥകളാണ് മാധ്യമങ്ങൾ ചർച്ചയാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു നേരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്തു. സിപിഐ സർക്കാരിനെതിരെയാണെന്ന് വരുത്തിത്തീർക്കാൻ ഒരു പ്രത്യേക താല്പര്യം മാധ്യമങ്ങൾക്കുണ്ടായി. എന്നാൽ ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നാണ് പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിച്ചത്. എൽഡിഎഫ് വിപുലീകരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടില്ല. സാങ്കല്പികമായ ചോദ്യമാണത്. ഇടതുപക്ഷ ഐക്യം എന്നത് പ്രഖ്യാപിത നയമാണ്. മുസ്‌ലിം ലീഗ് അതിനകത്ത് വരുന്ന പാർട്ടിയല്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം വ്യക്തമാക്കി. ഏതെങ്കിലും ഒരു സമ്മേളനത്തിൽ എൽഡിഎഫ് രാഷ്ട്രീയം തെറ്റാണെന്നോ, വിട്ടുപോകണമെന്നോ ഒരു പ്രതിനിധിയും പറഞ്ഞിട്ടില്ല. എൺപത് മുതൽ ആരംഭിച്ച മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഐ. അത് ഇനിയും ശക്തമാക്കി മുന്നോട്ടുപോകണമെന്നാണ് ചർച്ച ചെയ്തത്. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്നാണ് സമ്മേളനത്തിന് രണ്ടാഴ്ച മുമ്പ് മുതൽ മാധ്യമങ്ങൾ പ്രചാരണം തുടങ്ങിയത്. ഒന്നും സംഭവിച്ചില്ല. സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും കൺട്രോൾ കമ്മിഷൻ അംഗങ്ങളെയുമെല്ലാം ഏകകണ്ഠമായി തെരഞ്ഞെടുത്തു. സമ്മേളനം പൂർത്തിയായതോടെ പുറത്തേക്ക് വന്ന സന്ദേശം പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകുമെന്നത് തന്നെയാണ്. അത് മാധ്യമങ്ങളെ നിരാശപ്പെടുത്തുന്നതായതിൽ ദുഃഖമുണ്ടെന്ന് കാനം മറുപടി നൽകി

Videos (show all)

വെളിയം കമ്യൂണിസത്തിൻ്റെ വെളിച്ചം

Website