Enjoy Delicious Life

Enjoy Delicious Life

Preparing tasty recipies, Food Photography, Traveling in search fresh tastes

25/04/2021

ക്രിസ്പി പ്രൗൺസ് ബോൾസ് (റമദാൻ സ്പെഷ്യൽ റെസിപ്പി )

ചേരുവകൾ :-
1.ചെമ്മീൻ - 1cup (ക്ലീൻ ചെയ്തു ചെറുതായി കട്ട് ചെയ്തത് )
2.കോൺ ഫ്ലോർ -2ടേബിൾ സ്പൂൺ
3.ബ്രഡ് ക്രംസ് -കാൽ കപ്പ്
4.സോയ സോസ് -1tsp
5.പെപ്പെർ -1tsp
6.ഒനിയൻ ,ജിൻജർ
ഗാർലിക്‌ ഗ്രീൻ ചില്ലി പേസ്റ്റ് -1ടേബിൾspn
7. എഗ്ഗ് -1എണ്ണം
ഉപ്പ് ,ഓയിൽ -പാകത്തിന്

തയ്യാറാക്കുന്ന വിധം :-

വൃത്തിയാക്കി പൊടിപൊടിയായി കട്ട് ചെയ്തു വെച്ച ചെമ്മീനിലെക്ക് കോൺ ഫ്ലോർ ,ബ്രഡ് ക്രംസ് ,സോയ സോസ് ,എഗ്ഗ് ,ഒനിയൻ ഗാർലിക് ജിൻജർ പേസ്റ്റ് പാകത്തിന് ഉപ്പും ഇട്ടു നന്നായി മിക്സ് ചെയ്യുക .
ആ മിക്സിൽ നിന്ന് കുറച്ചായി എടുത്തു ഓരോ ചെറിയ ഉരുളകൾ ആക്കി വെക്കുക .അങ്ങനെ ആക്കിയ ബോൾസ് ഒരു 20 min ഫ്രിഡ്ജിൽ വെക്കാം .
പാൻ അടുപ്പിൽ വെച്ച് ചൂടായാൽ ഓയിൽ ഒഴിച്ച് കൊടുക്കാം .ബോൾസ് ഓരോന്നായി എടുത്ത് ബ്രഡ് ക്രംസിൽ പൊതിഞ്ഞു എണ്ണയിൽ ഇട്ടു ബ്രൗൺ കളറിൽ ഫ്രൈ ചെയ്തു എടുക്കാം .

22/11/2020

മെക്സിക്കൻ റൈസ് ,ബീഫ് &ചിക്കൻ സ്റ്റെയ്ക്ക് ,boiled veggies ,mashed പൊട്ടറ്റോ ,chimmichuri dip .

ഈസി മെക്സിക്കൻ റൈസ് റെസിപ്പി ചേർക്കാം ,ഇടക്ക് ഒരു ചേഞ്ച് ന് ട്രൈ ചെയ്യാവുന്നത് ആണ്

മെക്സിക്കൻ റൈസ്

റൈസ് (long grain ) -3 കപ്പ്
വെജിറ്റബിൾ സ്റ്റോക്ക് -4&1/2 കപ്പ്
ക്യാപ്‌സിക്കം -അര കപ്പ്
സ്വീറ്റ് കോൺ -1/2 കപ്പ്
രാജ്മ -1/2 കപ്പ്
ഗ്രീൻപീസ് -കാൽ കപ്പ്
ചില്ലിflakes -1tsp
crushed pepper -1tsp
cumin powder. -1tsp
ഒറിഗാനോ -1tsp
ടൊമാറ്റോ പ്യുരി -1 കപ്പ്
salt
oil

ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് റൈസ് ഇട്ട് 2-3 മിനുട് നന്നായി വഴറ്റുക ,വെജിറ്റബ്ൾസ് എല്ലാം ചേർത്ത് ഇളക്കി ജീരകപ്പൊടി ,pepper ഒറിഗാനോ ,ചില്ലി flakes എന്നവയും ഇട്ട് പാകത്തിന് ഉപ്പും വെജിറ്റബിൾ സ്റ്റോക്കും ഒഴിച്ച് ടൊമാറ്റോ പ്യുരിയും ചേർത്ത് നന്നായി യോജിപ്പിച്ചു അടച്ചു വെച്ച് വേവിക്കുക .

19/10/2020

Beer battered chicken fry

ചിക്കൻ ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് marinate ചെയ്തു അരമണിക്കൂർ എങ്കിലും മാറ്റി വെക്കുക .
ആ ചിക്കനിലേക്ക് ഒരു glass beer ഒഴിച്ച് (ചിക്കൻ കഷ്ണങ്ങൾ full soak ആവാൻ ഉള്ള അത്രയും )ഒരു 2മണിക്കൂർ എങ്കിലും മിനിമം ഫ്രിഡ്ജിൽ വെക്കുക .
കുറച്ചു മൈദ ,കാശ്മീരി മുളക്പൊടി ,ഉപ്പ് ,കുരുമുളക് പൊടി ,ഒറിഗാനോ ,thyme എന്നിവ എല്ലാം കൂടി മിക്സ് ചെയ്തു വെക്കുക .
ചിക്കൻ കഷ്ണങ്ങൾ ബിയറിൽ നിന്ന് എടുത്തു മിക്സിൽ coat ചെയ്തു ഫ്രൈ ചെയ്തു എടുക്കാം .

14/08/2020

ദോശ മാവ് കൊണ്ടൊരു ജിലേബി ,നല്ല tasty ,crispy ജിലേബി ആണേ ..നിങ്ങളും ട്രൈ ചെയ്തു നോക്കൂ .

ജിലേബി batter ന് :-

ദോശ /ഇഡ്ഡ്ലി മാവ് -1 കപ്പ്
മൈദ -2-3 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡാ -ഒരു നുള്ള്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്

ദോശ മാവിൽ മൈദ ,ബേക്കിംഗ് സോഡാ ,മഞ്ഞൾപൊടി ,ഉപ്പ് എന്നിവ ഇട്ട് കട്ട ഇല്ലാതെ നന്നായി ഇളക്കുക .മാവ് ഒരു സ്പൂൺ വെച്ച് എടുത്തു നോക്കുമ്പോ ഒരു റിബൺ പരുവത്തിൽ കിട്ടണം ,അതാണ് പാകം .

ഷുഗർ സിറപ്പിന് :-

മുക്കാൽ കപ്പ് പഞ്ചസാര ,അര കപ്പ് വെള്ളത്തിൽ രണ്ട് ഏലക്കായും ,കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഇട്ട് തിളപ്പിക്കാൻ വെക്കുക .ഒരു നൂൽ പരുവം ആയാൽ തീ ഓഫ് ചെയ്തു കാൽ ടീസ്പൂൺ നാരങ്ങാ നീരും ചേർക്കുക .

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ എണ്ണ ഒഴിച്ച് മീഡിയം ഫ്‌ളെയിമിൽ വെക്കുക .ഒരു പൈപ്പിങ് കവറിൽ ബാറ്റെർ ഒഴിച്ച് അറ്റം കത്രിക കൊണ്ട് ചെറിയ ദ്വാരം ഇട്ടു കൊടുക്കാം .എണ്ണയിലേക്ക് ജിലേബി ഷേപ്പിൽ ചുറ്റിച്ചു കൊടുത്തു രണ്ട് സൈഡും ഫ്രൈ ചെയ്തു എടുത്തു നേരെ ഷുഗർ സിറപ്പിൽ ഇട്ട് കൊടുക്കുക (ഷുഗർ സിറപ്പ് എപ്പോഴും ചെറിയ ചൂടിൽ തന്നെ വെക്കണം )

11/08/2020

ഒരു ബേക്കറി ഐറ്റം ആണ് ,നാട്ടിൽ പറയുന്ന പേര് ഓർമ ഇല്ല ..മൈദ കൊണ്ടാണ് ഉണ്ടാക്കാ ഞാൻ ആട്ട ഉപയോഗിച്ചു ,കുറച്ചു ബേക്കിംഗ് സോഡാ കൂടെ ചേർത്താൽ പെർഫെക്റ്റ് ഷേപ്പ് കിട്ടും .

Shakkarpara

ചേരുവകൾ
*************
ഗോതമ്പ് പൊടി -3കപ്പ്
പഞ്ചസാര -മുക്കാൽ കപ്പ്
കറുവപ്പട്ട പൊടി -1tsp
നെയ്യ് -2ടേബിൾ സ്പൂൺ
വെള്ളം -അര കപ്പ്
ഉപ്പ് -കാൽ ടീസ്പൂൺ
ഓയിൽ -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ഇളം ചൂട് ഉള്ള വെള്ളത്തിൽ പഞ്ചസാര ,ഉപ്പ് ,നെയ്യ് എന്നിവ നന്നായി അലിയിപ്പിക്കുക .ഗോതമ്പ് പൊടിയിൽ cinnamon പൗഡർ ഇട്ട് നന്നായി മിക്സ് ചെയ്തു അതിലേക്ക് വാട്ടർ മിശ്രിതം കുറച്ചു കുറച്ചായി ഒഴിച്ചു നന്നായി കുഴച്ചു എടുക്കുക .ഒരു അര മണിക്കൂർ വെക്കാം .
അതിന് ശേഷം വല്യ ഉരുളകൾ ആയി എടുത്തു കുറച്ചു കനത്തിൽ പരത്തി ,സൈഡ് കട്ട് ചെയ്തു ,നീളത്തിൽ സ്ട്രിപ്പ് പോലെ കട്ട് ചെയ്തു ഓരോന്നും ചെറിയ square ആയി മുറിച്ചു എടുക്കാം .എല്ലാം മുറിച്ചു വെച്ച ശേഷം ,പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്തു എടുക്കാം .

02/08/2020

റവ കൊഴുക്കട്ട

നല്ല ടേസ്റ്റ് ഉള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം ആണിത് .ഉപ്പുമാവ് ഒന്നും കഴിക്കാത്തവർക്കും ഇതൊന്ന് ട്രൈ ചെയ്തു നോക്കാം .

രണ്ട് കപ്പ് വെള്ളം ഉപ്പിട്ട് തിളപ്പിച്ചു അതിലേക്ക് ഒരു കപ്പ് റവ ഇട്ട് ഇളക്കി തീ ഓഫ് ചെയ്തു അടച്ചു വെക്കുക .
ചൂട് കുറച്ചു മാറിയ ശേഷം കൈയിൽ എണ്ണയോ വെള്ളമോ തടവി ഉരുളകൾ ആക്കി എടുക്കാം .
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽ മുളക് ,കറിവേപ്പില ഇട്ട് ഇളക്കി ,കുറച്ചു തേങ്ങയും ഇട്ട് മിക്സ് ചെയ്യാം വേണമെങ്കിൽ കുറച്ചു മുളക്പൊടിയും ചേർക്കാം .അതിലേക്ക് റവ balls ഇട്ട് മിക്സ് ചെയ്തു വാങ്ങി വെക്കാം .

27/07/2020

ദം പൊറോട്ട ,പൊരിച്ച പത്തിരി ,കോഴി കറി

ദം പൊറോട്ട ഉണ്ടാക്കുമ്പോ വാഴയില ഉണ്ടെങ്കിൽ ഏറ്റവും നല്ലത് ..മൺചട്ടിയിൽ വാഴയില വെച്ച് ഒരു പൊറോട്ടയും ചിക്കൻ വരട്ടിയതും (ബീഫ് ആയാലും മതി )വെച്ച് ലയർ ചെയ്തു എടുക്കാം ..ഒരു മിനുട് ചെറിയ തീയിൽ വെച്ച് ദം ചെയ്യാം .

പൊരിച്ച പത്തിരി :-

ഒരു കപ്പ് വെള്ളം പാകത്തിന് ഉപ്പിട്ട് തിളപ്പിച്ച് അതിലേക്ക് ഒരു ഒരു കപ്പ് പത്തിരിപ്പൊടി ഇട്ട് വാട്ടുക ..തേങ്ങ ,ചെറിയഉള്ളി ,ജീരകം എന്നിവ ഒന്ന് ചതച്ചു എടുത്തതും ചേർത്ത് ചെറിയ ചൂടിൽ തന്നെ നന്നായി കുഴച്ചു ,ചെറിയ ഉരുളകൾ ആക്കി കൈയിൽ വെച്ച് പരത്തുക .ഒരു കുഞ്ഞു പാത്രം കൊണ്ട് അമർത്തി ഷേപ്പ് കറക്റ്റ് ആക്കി എടുക്കാം ..ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചു എടുക്കാം .

26/07/2020

നമ്മുടെ ചായക്കടയിലെ വെട്ടു കേക്ക് .ഇനി സിംപിൾ ആയി വീട്ടിൽ ഉണ്ടാക്കാം .

വെട്ടുകേക്ക്

Ingredients
************

മൈദ -മുക്കാൽ കപ്പ്
ആട്ട -മുക്കാൽ കപ്പ്
റവ -അര കപ്പ്
മുട്ട -1എണ്ണം
പഞ്ചസാര -അര കപ്പ്
ഏലയ്ക്കാ -8എണ്ണം
ബേക്കിംഗ് സോഡാ - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ -2Tbspn
ഉപ്പ് - 1/4tsp

ഉണ്ടാക്കുന്ന വിധം
*****************

മിക്സിയിൽ പഞ്ചസാരയും ഏലയ്ക്കയും പൊടിക്കുക .
അതിലേക്കു മുട്ട ചേർത്ത് അടിച്ച ശേഷം വെളിച്ചെണ്ണ, ഉപ്പ്, ബേക്കിംഗ് സോഡാ കൂടി ചേർത്ത് ഒന്നു കൂടി അടിച്ചു എടുക്കുക.

ഈ മിക്സ്‌ ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു മൈദ, ആട്ട ,റവ ഇവ ചേർത്ത് കുഴച്ചെടുക്കുക.

ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് കൊടുക്കണം. ചപ്പാത്തി മാവിന്റെ അത്രയും മയം വേണ്ട. നന്നായി അടച്ചു 1-2hrs എങ്കിലും മാറ്റി വെക്കുക.

ചെറിയ ഉരുളകൾ ആക്കി, കൈവെള്ളയിൽ വെച്ചു ചെറുതായി പ്രെസ്സ് ചെയ്തശേഷം
കത്തി ഉപയോഗിച്ച് " + " പോലെ അമർത്തുക.
(മാവ് കൈനീളത്തിൽ എടുത്തു ഒന്നര ഇഞ്ച് ഉള്ള കഷണളായി മുറിച്ചു, " + " ഇട്ടും റെഡിയാക്കാം)

ചൂടായ എണ്ണയിൽ കുറഞ്ഞ തീയിൽ ബ്രൗൺ നിറത്തിൽ വറക്കുക.

Photos from Enjoy Delicious Life's post 23/07/2020

ഈന്ത പഴം വരട്ടിയത് /dates jam

നല്ല ഫ്രഷായി പറിച്ചു എടുത്ത ഈന്തപ്പഴം ആണിത് .ഈന്തപ്പഴം തൊലിയും കുരുവും കളഞ്ഞു മിക്സിയിലോ അല്ലെങ്കിൽ കൈകൊണ്ടോ ഉടച്ചു എടുക്കുക .പാൻ /ചീനച്ചട്ടി അടുപ്പിൽ വെച്ച് വെണ്ണ /നെയ്യ് ഇട്ട് ഉടച്ചു വെച്ച ഈന്ത പഴവും ചേർത്ത് നന്നായി വരട്ടി എടുക്കുക .വെണ്ണ ചേർക്കുമ്പോൾ കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കാം .

16/07/2020

ഒരു ഈസി പുഡ്ഡിംഗ് റെസിപ്പി

Coffee-biscuit pudding

മിൽക്ക് -ഒന്നര കപ്പ്
പഞ്ചസാര -ഒന്നര ടേബിൾspn
ഇൻസ്റ്റന്റ് കോഫീ പൗഡർ -1tbsp
ബിസ്ക്കറ്റ് -10എണ്ണം
തണുത്തവെള്ളം -അര കപ്പ്
ജെലാറ്റിൻ -2tbsp
വിപ്പിങ് ക്രീം -അര കപ്പ്
ചോക്ലേറ്റ് ഗ്രേറ്റ്ഡ് -അലങ്കരിക്കാൻ

ജെലാറ്റിൻ തണുത്ത വെള്ളത്തിൽ ഇട്ട് അലിയിപ്പിച്ചു വെക്കുക ..പാൽ ,കോഫീ പൗഡർ ,പഞ്ചസാര (മധുരത്തിന് അനുസരിച്ചു മാറ്റം വരുത്താം )എന്നിവ നന്നായി ഇളക്കി ,2സ്പൂൺ എടുത്തു മാറ്റി വെക്കുക .കോഫീ മിശ്രിതം അടുപ്പിൽ വെച്ച് തിളക്കുമ്പൊൾ ജെലാറ്റിൻ ലയിപ്പിച്ചത് ചേർത്ത് കുറച്ചു നേരം ഇളക്കി വാങ്ങി വെക്കാം .
പുഡ്ഡിംഗ് ട്രേ എടുത്തു അതിൽ ബിസ്ക്കറ്റ് കോഫീയിൽ (ആദ്യം മാറ്റി വെച്ചത് )മുക്കി നിരത്തി വെക്കുക .കോഫീ മിക്സ് കുറച്ചു തണുത്ത ശേഷം അതിന് മുകളിൽ ഒഴിച്ചു കൊടുക്കുക .കൂടുതൽ ഉണ്ടെങ്കിൽ ബിസ്ക്കറ്റ് ഒരു ലയർ കൂടി വെച്ച് മുകളിൽ കോഫീ മിക്സ് ഒഴിക്കാം ..ഫ്രിഡ്ജിൽ 2മണിക്കൂർ തണുക്കാൻ വെക്കുക ..പുഡ്ഡിംഗ് ന്റെ മുകളിൽ ആയി whipping ക്രീം beat ചെയ്തതും ഗ്രേറ്റഡ് ചോക്ലേറ്റും വെച്ച് ഡെക്കറേറ്റ് ചെയ്യാം

11/07/2020

bagara റൈസും ,സ്‌പൈസി ചിക്കൻ കറിയും ..ഇതിൽ റൈസിന്റെ റെസിപ്പി ചേർക്കാം

ഒരു ഹൈദരാബാദി സ്പെഷ്യൽ റൈസ് ആണിത് ..നെയ്‌ച്ചോറ്നെ ഇടക്ക് ഒന്ന് മാറ്റി നിർത്തി ,ഇത് ഉണ്ടാക്കാം .

ചേരുവകൾ :
************
ബസ്മതി റൈസ് -3കപ്പ്
സവാള -ചെറുത് 2എണ്ണം
പച്ചമുളക് -3എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp
ഏലക്ക ,ഗ്രാമ്പൂ -5എണ്ണം വീതം
കറുവപ്പട്ട -2കഷ്ണം
ബേ ലീഫ് -2എണ്ണം
ഷാഹി ജീര -1tsp
ബട്ടർ ,ഓയിൽ -1ക്യൂബ് +2tbsp
പുതിനയില ,മല്ലിയില -ഒരു പിടി
ഉപ്പ്
വെള്ളം

ഉണ്ടാക്കുന്ന വിധം
******************
അരി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക ..അതിന് ശേഷം വെള്ളം കളഞ്ഞു വെക്കാം
പാൻ അടുപ്പിൽ വെച്ച് ചൂടായാൽ ബട്ടറും ഓയിലും ഒഴിച്ചു കൊടുക്കാം .ഷാഹി ജീര ഇട്ട് പൊട്ടിയാൽ അതിലേക്ക് പട്ട ഗ്രാമ്പൂ ഏലക്ക ബേ ലീഫ് എന്നിവ ചേർത്ത് ഒന്ന് വഴറ്റി ,നീളത്തിൽ അരിഞ്ഞ സവാള ,പച്ചമുളക് ഇട്ട് നന്നായി വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,അരിഞ്ഞ പുതിനയും മല്ലിയിലയും ,വെള്ളം കളഞ്ഞു വെച്ച അരിയും ചേർത്ത് ഒന്ന് യോജിപ്പിച്ചു വെള്ളം ഒഴിച്ച് കൊടുക്കാം (അരിക്ക് ഇരട്ടി വെള്ളം )പാകത്തിന് ഉപ്പും ഇട്ട് അടച്ചു വെച്ച് വേവിക്കുക .

01/07/2020

ഇൻസ്റ്റന്റ് ഉണ്ണിയപ്പം

ഉണ്ണിയപ്പ പ്രേമികൾക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ ഒരു റെസിപ്പി

2 ശർക്കര ഉരുക്കി അരിച്ചു വെച്ചതിലേക്ക് ..2ടേബിൾസ്പൂൺ വീതം റവ ,അരിപൊടി ,ആട്ട പൊടി ഒരു നുള്ള് ഉപ്പ് ,തേങ്ങാ കൊത്തു ,ഏലക്കാപ്പൊടി ,ഒരു റോബസ്റ്റ പഴം (ചെറുപഴം ആണെങ്കിൽ രണ്ട് )ഉടച്ചത് എന്നിവ എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക ..ഞാൻ കുറച്ചു കറുത്ത എള്ള് കൂടെ ചേർത്തിരുന്നു ..അരമണിക്കൂർ വെച്ച് ഉണ്ണിയപ്പം ചുട്ട് എടുക്കാം ..വേണമെങ്കിൽ കുറച്ചു ബേക്കിംഗ് സോഡാ ചേർത്താൽ നന്നായി പൊങ്ങി വരും

27/06/2020

chicken yakhni pulao

ചിക്കൻ ,മട്ടൺ എന്നിവയിൽ ഏത് കൊണ്ടും ഉണ്ടാക്കാവുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള പുലാവ് ആണിത് ,ഇതുപോലുള്ള റൈസുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഒരിക്കൽ എങ്കിലും പരീക്ഷിച്ചു നോക്കണം

chicken yakhni pulao

step 1
********
ചിക്കൻ (1kg വലിയ കഷ്ണങ്ങൾ ആയി മുറിച്ചത് )നന്നായി കഴുകി വൃത്തിയാക്കി പുലാവ് ഉണ്ടാക്കുന്ന പാത്രത്തിൽ നിരത്തി വെക്കുക ..അതിലേക്ക് ഒരു സവാള വലുതായി മുറിച്ചതും ,വലിയ ഒരു ഇഞ്ചി കഷ്ണം ,10 അല്ലി വെളുത്തുള്ളി എന്നിവ ഇട്ടു കൊടുക്കാം .പിന്നെ 1ടീസ്പൂൺ ചെറിയ ജീരകം ,1tsp പെരുംജീരകം ,1tsp മുഴുവൻ മല്ലി ,1tsp കുരുമുളക് ,5ഗ്രാമ്പൂ ,3ഏലക്ക ,ഒരു കറുവപ്പട്ട ,2ബേ ലീഫ് ,ഒരു തക്കോലം എന്നിവയും ഇട്ട് ,ഒരു കപ്പ് അരിക്ക് 2കപ്പ് വെള്ളം എന്ന കണക്കിൽ അതിലേക്ക് ഒഴിച്ച് കൊടുക്കുക (ഞാൻ 3കപ്പ് അരിയാണ് എടുത്തത് അപ്പോൾ 6കപ്പ് വെള്ളം ചേർത്തു )പാകത്തിന് ഉപ്പും ഇട്ട് പാത്രം അടച്ചു വെക്കാം ..തീ ആദ്യം ഹൈ ഫ്‌ളയിമിൽ 10 മിനുട് വെക്കണം ,പിന്നെ തീ കുറച്ചു വെച്ചു ഒരു 10മിനുട് കൂടി തിളപ്പിക്കുക ..തീ അണക്കാം ..അതിൽ നിന്ന് ചിക്കൻ എടുത്തു മാറ്റി വെക്കാം ..ചിക്കൻ സ്റ്റോക് മാത്രം അരിച്ചു പാത്രത്തിലേക്ക് മാറ്റി വെക്കാം .

സ്റ്റെപ് 2
*********
അരി (3കപ്പ് )കഴുകി 20 മിനുട് വെള്ളത്തിൽ കുതിർത്തു വെക്കുക ..പാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോ 2tbsp ഓയിൽ ,ഒരു ക്യൂബ് ബട്ടറും ഇട്ട് കൊടുക്കാം .അതിലേക്ക് അര കഷ്ണം സവാള നേരിയതായി അരിഞ്ഞത് ഇട്ട് ക്രിസ്പി ബ്രൗൺ ആവുമ്പൊ എടുത്തു മാറ്റി ,ആ എണ്ണയിലേക്ക് തന്നെ ഒരു സവാള അരിഞ്ഞത് ഇട്ട് വഴറ്റാം ..അതിലേക്ക് അര ടീസ്പൂൺ (tsp )വീതം ജീരകവും പെരുംജീരകവും കുരുമുളകും ,2ഏലക്ക ,3-4ഗ്രാമ്പൂ ,ഒരു കഷ്ണം പട്ട ,എന്നിവയും ചേർത്തു കൊടുക്കാം .1tsp ഇഞ്ചി പേസ്റ്റ് ,1tsp വെളുത്തുള്ളി പേസ്റ്റ് ,2പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു ഒന്നൂടെ നന്നായി വഴറ്റാം ..വേവിച്ചു മാറ്റി വെച്ച ചിക്കൻ ചേർത്തു ,അതിലേക്ക് കാൽ കപ്പ് തൈരിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു നന്നായി മിക്സ് ചെയ്തത് ചേർത്തു കൊടുക്കാം .1tsp കാശ്മീരി മുളക്പൊടി ,1tsp കുരുമുളക് പൊടി ചേർത്തു നന്നായി ഇളക്കി മാറ്റിവെച്ച ചിക്കൻ സ്റ്റോക്ക് (6കപ്പ് )ചേർത്തു ഉപ്പ് പാകം നോക്കി ചേർക്കാം .തിള വരുമ്പോ കുതിർത്തു വെള്ളം കളഞ്ഞു വെച്ച അരി ചേർത്തു ഇളക്കി അടച്ചു വെച്ച് വേവിക്കാം ..വെള്ളം വറ്റി വെന്തു വന്നാൽ തീ ഓഫ് ആക്കി മുകളിൽ വറുത്ത സവാള ഇട്ട് കൊടുക്കാം .

24/06/2020

Mango Icecream

ക്രീം ഒന്നും ചേർക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻപറ്റിയ ഒരു റെസിപ്പി

മാങ്ങ -1കപ്പ്
പാൽ -2കപ്പ്
ഗോതമ്പ് പൊടി -2ടേബിൾ സ്പൂൺ
പഞ്ചസാര -2tsp (മധുരത്തിന് അനുസരിച് മാറ്റം വരുത്താം )

അര കപ്പ് പാലിൽ ഗോതമ്പ് പൊടി കലക്കി വെക്കുക .ഒന്നര കപ്പ് പാൽ പഞ്ചസാര ചേർത്ത് അടുപ്പത്തു വെച്ച് തിളപ്പിക്കുക ,തിള വന്നാൽ അതിലേക്ക് ഗോതമ്പ് പൊടി കലക്കിയ പാലും കൂടി ചേർത്ത് കൊടുക്കാം ..കുറുകി വരുമ്പോ ഓഫ് ചെയ്തു വാങ്ങി വെക്കാം .
പാൽ മിശ്രിതം തണുത്താൽ ,മാങ്ങയും ചേർത്ത് ബ്ലെൻഡറിൽ നന്നായി അടിച്ചു എടുക്കുക ..ഒരു കണ്ടെയ്നറിൽ ആക്കി അടച്ചു ഫ്രീസറിൽ 2മണിക്കൂർ വെക്കാം ..ശേഷം എടുത്തു ഒന്നു കൂടി ബ്ലെൻഡറിൽ അടിച്ചു വീണ്ടും പാത്രത്തിൽ ആക്കി 8മണിക്കൂർ ഫ്രീസറിൽ വെച്ച് ഉപയോഗിക്കാം ,അലങ്കരിക്കാൻ പിസ്താ ,ബദാം ,ക്യാഷൂ എന്നിവ ഇടാം

23/06/2020

വെജ് കുറുമ

അപ്പത്തിനും ചപ്പാത്തിക്കും പൊറോട്ടക്കും എന്നു വേണ്ട ഒട്ടു മിക്കതിനും വളരെ നല്ലൊരു കോമ്പിനേഷൻ ആണ് ഈ കറി .

ഗ്രീൻപീസ് -കാൽ കപ്പ്
ഉരുളകിഴങ്ങ് -ഒരെണ്ണം
കാരറ്റ് -ചെറുത് ഒന്ന്
സവാള -അര കഷ്ണം
തക്കാളി -ചെറുത് ഒന്ന്
ഇഞ്ചി വെളുത്തുള്ളി -1സ്പൂൺ
ഉപ്പ്
മല്ലിയില

തേങ്ങ അരക്കാൻ :-
ഒരു കപ്പ് തേങ്ങ ,കാൽ tsp മഞ്ഞൾപൊടി ,അര ടീസ്പൂൺ മുളക്പൊടി ,ഒരു tsp മല്ലിപൊടി ,കാൽ tsp പെരുംജീരകം ,2ഗ്രാമ്പൂ ,2ഏലക്ക ,ഒരു കഷ്ണം പട്ട ..എന്നിവ എല്ലാം കൂടി നന്നായി അരച്ച് എടുക്കുക .

ഗ്രീൻപീസ് ഒരു 2മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വെക്കുക ..കാരറ്റും ,പൊട്ടറ്റോയും ചെറിയ ചതുരത്തിൽ മുറിച്ചു വെക്കുക .സവാളയും തക്കാളിയും പൊടിയായി അരിയണം ..ഇഞ്ചി വെളുത്തുള്ളി ചതച്ചു എടുക്കാം ..ഇവ എല്ലാം കൂടി കുക്കറിൽ ഇട്ട് പാകത്തിന് വെള്ളം ഒഴിച്ച് 2വിസിൽ വേവിക്കുക ..വെന്ത ശേഷം അതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് തിളപ്പിക്കാം ,മല്ലിയില വിതറി വാങ്ങി വെക്കാം

21/06/2020

അവിൽ മിൽക്ക്

ചെറുപഴം /റോബസ്റ്റ നന്നായി ഉടച്ചു അതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക ..ഗ്ലാസ്സിലേക്ക് ഒഴിച്ച് മുകളിൽ ആയി അവിൽ ചേർത്ത് കൊടുക്കാം ..peanut ,cashew ,കോൺഫ്‌ളക്‌സ് എന്നിവയും മുകളിൽ ഇട്ടുകൊടുക്കാം ,സെർവ് ചെയ്യുമ്പോ വാനില ഐസ്ക്രീം കൂടി ഇട്ടാൽ ടേസ്റ്റ് കൂടും

28/05/2020

Spinach pie

ബ്രേക്ഫാസ്റ്റ് ആയോ ,സ്നാക്ക്സ് ആയോ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം ,നല്ല ടേസ്റ്റ് ആണ് ..

ഫില്ലിംഗ് തയ്യാറാക്കാൻ :-
***********************
Palak -1bunch
Onion -half piece
Feta cheese. -2tbsp
Mozarella cheese-1tbsp
Crushed chilly -2tsp

പാലക് (ഏത് ചീരയും ഉപയോഗിക്കാം )നന്നായി കഴുകി ,തിളച്ച വെള്ളത്തിൽ ഇട്ടു വേവിച്ചു എടുക്കുക ,വെള്ളം നന്നായി പിഴിഞ്ഞ് കളയണം ..എന്നിട്ട് നന്നായി പൊടിയായി അരിഞ്ഞു വെക്കുക ,സവാളയും പൊടിയായി അരിയുക ..ഒരു ബൗളിൽ പാലക് അരിഞ്ഞതും ,സവാളയും ചീസുകളും ,മുളകും ഇട്ട് നന്നായി മിക്സ് ചെയ്ത് വെക്കുക .

റൊട്ടി ഉണ്ടാക്കാൻ :-
******************
ആട്ട. -1cup
മൈദ -1cup
യീസ്റ്റ് -11/2tsp
പഞ്ചസാര -1tsp
ഉപ്പ് -പാകത്തിന്
ഒലിവ് ഓയിൽ -2tbsp
ഇളം ചൂട് വെള്ളം -3/4 cup

എല്ലാം കൂടി മിക്സ് ചെയ്ത് ഇളം ചൂട് വെള്ളത്തിൽ നന്നായി മയത്തിൽ കുഴച്ചു ,ഒരു മണിക്കൂർ അടച്ചു വെക്കുക ..അതിന് ശേഷം cylinder രൂപത്തിൽ ഉരുട്ടി ഒരേ വലുപ്പത്തിൽ കട്ട് ചെയ്തു വെക്കുക (എനിക്ക് 4 വല്യ balls ആണ് കിട്ടിയത് )..ഓരോ ഉരുളകൾ എടുത്തു വലുതായി പരത്തി നടുവിൽ സ്പിനാച് കൂട്ട് വെച്ച് ചതുരത്തിൽ മടക്കുക (നാല് സൈഡിൽ നിന്ന് മടക്കാം )
ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ഓരോന്നായി വെച്ച് shallow ഫ്രൈ ആക്കി എടുക്കുക .

20/05/2020

ബീറ്റ്റൂട്ട് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു റെസിപ്പി

ബീറ്റ്‌റൂട്ട്ഹൽവ #
ചേരുവകൾ
**************
ബീറ്റ്റൂട്ട് -2എണ്ണം
കൂവ പൊടി -കാൽ കപ്പ്
പഞ്ചസാര -അര കപ്പ് (മധുരത്തിന് അനുസരിച് )
നെയ്യ് -കാൽ കപ്പ്
ഏലക്ക പൊടി -3-4 ഏലക്ക പൊടിച്ചത്
വെള്ളം -3കപ്പ്
ബദാം ,കാഷ്യു -അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം
******************
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തു 2കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക .കൂവപ്പൊടി വെള്ളത്തിൽ കുറച്ചു നേരം ഇട്ട് വെച്ച് ഊറ്റി വെള്ളം കളഞ്ഞു ,ഒരു കപ്പ് വെള്ളത്തിൽ കലക്കി അരിച്ചു മാറ്റി വെക്കുക .

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ ബീറ്റ്റൂട്ട് അരച്ചത് അതിലേക്ക് ഒഴിച്ച് കൊടുക്കുക ,കൂവപ്പൊടി വെള്ളവും ഒഴിക്കാം ..പഞ്ചസാരയും കുറച്ചു നെയ്യും ഒഴിച്ച് നന്നായി ഇളക്കി കൊണ്ട് ഇരിക്കുക ..കുറുകി വരുമ്പോ കുറച്ചൂടെ നെയ്യ് ഒഴിക്കാം ,പാനിൽ നിന്ന് വിട്ട് വരുന്ന പാകം ആവുമ്പോൾ ബാക്കി നെയ്യും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്തു ഏലക്ക പൊടിയും ചേർത്ത് നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റാം ..നട്സ് വെച്ച് അലങ്കരിക്കാം ,തണുത്ത ശേഷം കട്ട് ചെയ്തു ഉപയോഗിക്കാം .

16/05/2020

ഡിണ്ടിഗൽ തലപ്പാകെട്ടി ബിരിയാണി

നിങ്ങൾ സ്‌പൈസി ഇഷ്ടപെടുന്ന ആൾ ആണോ എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ ..

ചേരുവകൾ :-

ബിരിയാണി മസാലയ്ക്ക്
*************
കുരുമുളക് -1ടേബിൾ സ്പൂൺ (tbsp )
ജീരകം -1ടീ സ്പൂൺ
പെരുംജീരകം -1tbsp
മല്ലി -1tbsp
ഗ്രാമ്പൂ -6എണ്ണം
പട്ട -2കഷ്ണം
ഏലക്ക -6എണ്ണം
ജാതിക്ക. -1എണ്ണം
ജാതിപത്രി -1എണ്ണം
തക്കോലം -2എണ്ണം
Blackstone flower-2എണ്ണം
ബേ ലീഫ് -2എണ്ണം ഇവ എല്ലാം കൂടി നന്നായി പൊടിച്ചു വെക്കുക ..

ഗ്രീൻ മസാല
**************
ചെറിയഉള്ളി -12എണ്ണം
ഇഞ്ചി -1 വല്യ കഷ്ണം
വെളുത്തുള്ളി -10-12 അല്ലി
പച്ചമുളക് -5എണ്ണം +2എണ്ണം (എരിവ് അനുസരിച്ചു )
പുതിന -ഒന്നര പിടി
മല്ലിയില -ഒന്നര പിടി ....ഇവ എല്ലാം കൂടെ അരച്ച് പേസ്റ്റ് ആക്കി വെക്കുക

ജീരകശാല അരി -3കപ്പ്
ചിക്കൻ -1കിലോ
സവാള -2എണ്ണം
തക്കാളി -1 എണ്ണം
തൈര് -2tsp +2tbsp
നാരങ്ങാനീര് -1tsp
മഞ്ഞൾപൊടി -കാൽ tsp
മുളക്പൊടി -1tsp
ഉപ്പ് -പാകത്തിന്
ഓയിൽ ,നെയ്യ്. -2tbsp +2tbsp

ഉണ്ടാക്കുന്ന വിധം :
*******************
അരി കഴുകി 30മിനിറ്റ് കുതിർത്തു വെള്ളം കളഞ്ഞു വെക്കുക .
ചിക്കൻ കഴുകി എടുത്തു അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ മസാല ,ഒരു ടേബിൾസ്പൂൺ ബിരിയാണി മസാല ,മഞ്ഞൾപൊടി, മുളക്പൊടി ,ഉപ്പ് 2ടീസ്പൂൺ തൈര് നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത് വെക്കുക .
ഒരു ബിരിയാണി പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ഓയിലും നെയ്യും ഇട്ട് കൊടുക്കാം ..ഗ്രാമ്പൂ ,ഏലക്ക പട്ട ,ബെലീഫ് എന്നിവ ഓരോന്ന് വീതം ഇട്ട് കൊടുക്കുക ,അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള ഇട്ട് വഴറ്റുക ,വഴന്നു വന്നാൽ 2പച്ചമുളക് നീളത്തിൽ കട്ട് ചെയ്തു ഇട്ട് കൊടുക്കാം .ഗ്രീൻ മസാല ,ബിരിയാണി മസാല എന്നിവ ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ പൊടിയായി അരിഞ്ഞ തക്കാളി ,2tbsp തൈര് പാകത്തിന് ഉപ്പും ഇട്ട് മിക്സ് ചെയ്തു ചിക്കൻ ,കുറച്ചു മല്ലിയില ,പുതിന ആഡ് ചെയ്തു നന്നായി ഇളക്കി 5മിനുറ്റ് കുക്ക് ചെയ്യുക ..
3കപ്പ് അരിയ്ക്ക് നാലര കപ്പ് വെള്ളം എന്ന കണക്കിൽ അതിലേക്ക് ഒഴിച്ച് കൊടുക്കുക ..വെള്ളം തിളച്ചു വരുമ്പോ അരി ഇട്ട് കൊടുത്തു നന്നായി അടച്ചു വെച്ച് വേവിക്കുക .

13/05/2020

ഒരു കിടിലൻ അറബിക് റൈസ്

മന്തിയുടെയും കബ്‌സയുടെയും ഒരു ഫ്യൂഷൻ ആണ് ..അറബിക് റൈസ് പ്രേമികൾ ഒന്ന് ട്രൈ ചെയ്ത് നോക്കൂ

അറബിക് റൈസ്
*************
1. ബസ്മതി റൈസ് -3കപ്പ്
2. ചിക്കൻ -1കിലോ
3. ഗ്രാമ്പൂ. -3 എണ്ണം
4.കുരുമുളക് -2tsp
5. പട്ട -ഒരു കഷ്ണം
6. ബെലീഫ് -2 എണ്ണം
7. ജീരകം -1/2 tsp
8. കുരുമുളക്പൊടി -1 tsp
9.കാശ്മീരി മുളകുപൊടി -1ടേബിൾ സ്പൂൺ
10. കബ്സ മസാല -2tsp
11.അറബിക് മസാല -1tsp
12. മഷ്‌റൂം ,ക്യാപ്‌സിക്കം -അര കപ്പ്
13. ഉപ്പ് -ആവശ്യത്തിന്
14.ഡ്രൈ ലെമൺ -2എണ്ണം
15.മഞ്ഞൾപൊടി -1/2tsp
(റൈസിന് കളർ കിട്ടാൻ വേണ്ടി മാത്രം, നിർബന്ധം ഇല്ല )
16.ഓയിൽ -കാൽ കപ്പ്‌

ഉണ്ടാക്കുന്ന വിധം
****************
അരി കഴുകി ഉപ്പ് ചേർത്ത് വേവിച്ചു പകുതി വേവ് ആവുമ്പോൾ എടുത്തു വെള്ളം ഊറ്റിക്കളഞ്ഞു മാറ്റി വെക്കുക..
ചിക്കൻ ,മഷ്‌റൂം ക്യാപ്‌സിക്കം എന്നിവയിൽ 3മുതൽ 13 വരെ ഉള്ള ചേരുവകൾ ചേർത്ത് ഒട്ടും വെള്ളം ഇല്ലാതെ പുരട്ടി 1മണിക്കൂർ വെക്കുക... ഒരു ബിരിയാണി പോട്ട് വെച്ച് ചൂടായാൽ ചിക്കൻ നിരത്തി വെക്കുക, ഡ്രൈ ലെമനും ഇട്ട് കൊടുക്കുക അതിലേക്കു കാൽ കപ്പ്‌ ഓയിൽ ഒഴിച്ചു കൊടുക്കുക അതിന്റെ മേലേ റൈസ് മുഴുവൻ നിരത്തി മേലേ മഞ്ഞൾ കലക്കിയത് ഒഴിച്ചു നന്നായി സൈഡ് ഒട്ടിച്ചു അടച്ചു വെച്ച് ചെറിയ തീയിൽ 20-25 മിനുട് കുക്ക് ചെയ്യുക .

08/05/2020

ഡോനട്ട്

കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്നത് ആണ് ഡോണറ്റ് അല്ലെ ..അവർക്ക് വേണ്ടി നമുക്ക് ഇടക്കൊക്കെ ഉണ്ടാക്കി കൊടുക്കാം

Ingredients:-
മൈദ -1കപ്പ്
ആട്ട -1കപ്പ്
മിൽക്ക് -¾ കപ്പ്
ബട്ടർ -¼ കപ്പ്
ഷുഗർ - 2 tbsp
Dry active yeast - 1 tsp
Salt - ½ tsp (as per taste)
ഓയിൽ - for frying

മൈദ ,ആട്ട ,ബട്ടർ ,ഷുഗർ ,യീസ്റ്റ് ,ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്യുക ,അതിലേക്ക് ഇളം ചൂട് പാൽ ചേർത്ത് നന്നായി കുഴച്ചു വെക്കുക ..അരമണിക്കൂർ നേരം എങ്കിലും വെക്കണം ..പൊങ്ങി വന്നാൽ ഒന്നു കൂടി നന്നായി കുഴച്ചു വല്യ ഉരുളകൾ ആക്കി വട്ടത്തിൽ കുറച്ചു കനത്തിൽ പരത്തി എടുക്കാം ..ഗ്ലാസ് വെച്ച് ചെറിയ റൗണ്ട് ഷേപ്പിൽ കട്ട് ചെയ്യുക ,ഓരോ റൗണ്ടിന്റെയും നടുവിൽ ചെറിയ ബോട്ടിൽ ടോപ് എന്തെങ്കിലും വെച്ച് സ്മാൾ റൗണ്ട് ഹോൾ കട്ട് ചെയ്തു കൊടുക്കാം ..
പാനിൽ ഓയിൽ ചൂടാക്കി ഓരോന്നായി ബ്രൗൺ കളറിൽ ഫ്രൈ ചെയ്തു എടുക്കാം ..
കുറച്ചു മിൽക്ക് ചോക്ലേറ്റ് അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റ് മെൽറ്റ് ആക്കിയതിൽ ഒരു സൈഡ് മുക്കി എടുത്തു ഗാര്ണിഷ് ചെയ്യാം .

06/05/2020

ചിക്കൻ എഗ്ഗ് റോൾ

ഇന്ന് ഒരു ഈസി ഇഫ്‌താർ സ്നാക്ക് ആവാം അല്ലെ ..

ബ്രഡ് -8-9 എണ്ണം
എല്ലില്ലാത്ത ചിക്കൻ -6 ചെറിയ കഷ്ണം
മുട്ട -2 എണ്ണം
സവാള -1വലുത്
പച്ചമുളക് -2എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tsp
മല്ലിയില -ആവശ്യത്തിന്
മുളക്പൊടി -1tsp
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഗരം മസാല -1tsp
ഉപ്പ് -പാകത്തിന്
ഓയിൽ

ഉണ്ടാക്കുന്ന വിധം :-

ബ്രഡ് അരികുകൾ കട്ട് ചെയ്തു വെക്കുക .
ചിക്കൻ ഉപ്പിട്ട് വേവിച്ചു നൂൽ പീസുകൾ ആക്കി വെക്കുക .ഒരു പാനിൽ എണ്ണ ഒഴിച്ച് പൊടിയായി അരിഞ്ഞ സവാള പച്ചമുളക് ഇട്ട് വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി ഒന്നുകൂടി വഴറ്റാം ,പൊടികളും ഇട്ടു കൊടുക്കാം ..അതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് ചിക്കി എടുക്കുക .പാകത്തിന് ഉപ്പും പീസ് ആക്കി വെച്ച ചിക്കനും ഇട്ട് നന്നായി ഇളക്കി ,മല്ലിയില ചേർത്ത് വാങ്ങി വെക്കാം .

ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു ഓരോ കഷ്ണം ബ്രെഡും അതിൽ മുക്കി ,കൈയിൽ വെച്ച് നന്നായി അമർത്തി വെള്ളം കളയണം ,അതിനു നടുവിൽ ചിക്കൻ എഗ്ഗ് മസാല വെച്ച് റോൾ ചെയ്തു എടുക്കാം ..എല്ലാ ബ്രെഡും റോൾ ചെയ്തു വെച്ച ശേഷം പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തു എടുക്കാം .

Nb :- ആ ബോൾ ആയി ഇരിക്കുന്നത് ബ്രെഡിന്റ അരികുകൾ കട്ട് ചെയ്തത് എല്ലാം കൂടെ വെള്ളം നനച്ചു ഉരുട്ടി ഉള്ളിൽ മസാല ഫിൽ ചെയ്തത് ആണ്

02/05/2020

പിടി പായസം .

പിടി പായസം എന്നോ പിടി കറി എന്നോ വിളിക്കാം ..ഇത് ഉണ്ടാക്കാറുണ്ടോ ,ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്യൂ

പിടി ഉണ്ടാക്കാൻ :-

അര ഗ്ലാസ്‌ അരിപൊടി ചൂട് വെള്ളത്തിൽ കുറച്ചു ഉപ്പും ചേർത്ത് കുഴച്ചു ബോൾ ആക്കി ,അതിൽ നിന്ന് കുഞ്ഞു കുഞ്ഞു പിടികൾ ആക്കി വെക്കുക .

പായസം ഉണ്ടാക്കാൻ :-

2വലിയ ശർക്കര 3ഗ്ലാസ്സ് വെള്ളത്തിൽ ഉരുക്കി അരിച്ചു ഒരു പാത്രത്തിൽ തിളക്കാൻ വെക്കുക .അതിലേക്ക് പിടികൾ ഇട്ട് കൊടുക്കാം ..പിടികൾ വെന്ത് വരുമ്പോൾ ഒരു ടേബിൾ സ്പൂൺ അരിപൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക ,ഇളക്കി കൊണ്ടേ ഇരിക്കണം ..കുറുകി വന്നാൽ ഏലക്കാപൊടിയും ,ഒരു വലിയ സ്പൂൺ തേങ്ങ ചിരവിയതും ചേർത്തു് നന്നായി ഇളക്കി വാങ്ങി വെക്കാം .

26/04/2020

കൊത്തു പൊറോട്ട

വീട്ടിൽ രുചികരവും ഹെൽത്തിയും ആയി കൊത്തുപൊറോട്ട ഉണ്ടാക്കാം

പൊറോട്ട ഉണ്ടാക്കാൻ :-
**********************

പാകത്തിന് ആട്ട എടുത്തു അതിലേക്ക് കുറച്ചു പഞ്ചസാരയും (1ടീസ്പൂൺ )പാകത്തിന് ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്യുക ..കുഴക്കാൻ എടുക്കുന്ന വെള്ളത്തിന്റെ പകുതി വെള്ളവും ബാക്കി പകുതി പാൽ +തൈര് ആയി എടുക്കുക ..ഇത് ചേർത്ത് ആട്ട നന്നായി മയത്തിൽ കുഴക്കുക മുകളിൽ കുറച്ചു ഓയിൽ ഒഴിച്ച് 15-30 മിനുട്സ് അടച്ചു വെക്കാം ..ശേഷം ഒന്നൂടെ കുഴച്ചു ചെറിയ ഉരുളകൾ ആയി എടുത്തു പരത്തി ചതുരത്തിൽ മടക്കി ഒന്നൂടെ പരത്തി ചുട്ട് എടുക്കാം .

മസാല ചേരുവകൾ :-
********************

എല്ലില്ലാത്ത ചിക്കൻ
മുട്ട
സവാള
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
കാശ്മീരി മുളക്പൊടി
മഞ്ഞൾപൊടി
ഗരം മസാല
ഓയിൽ
ഉപ്പ്

ഉണ്ടാക്കുന്ന വിധം :-
********************
ആദ്യം തയ്യാറാക്കി വെച്ച പൊറോട്ട ചെറിയ കഷ്ണങ്ങൾ ആയി കട്ട് ചെയ്തു വെക്കുക .
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റുക .നന്നായി വഴന്നു വരുമ്പോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കാം പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കാം ..പൊടികൾ എല്ലാം ചേർത്ത് ഒന്ന് മിക്സ് ചെയ്ത് ചിക്കൻ കുഞ്ഞു കഷ്ണങ്ങൾ ആയി മുറിച്ചതും പാകത്തിന് ഉപ്പും ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് അടച്ചു വെച്ച് വേവിക്കാം ..
ചിക്കൻ വെന്ത് കഴിഞ്ഞാൽ അതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് ചിക്കി എടുക്കുക ,അരിഞ്ഞു വെച്ച പൊറോട്ടയും ചേർത്ത് നന്നായി യോജിപ്പിച്ചു 2മിനുട് നേരം അടച്ചു വെക്കാം ശേഷം തീ ഓഫ് ചെയ്തു മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം

23/04/2020

ചിക്കൻ റോസ്റ്റ്

വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചിക്കൻ വിഭവം ആണേ ,
തൊലി കളയാത്ത ചിക്കൻ നന്നായി കഴുകി എടുക്കുക ..അതിന് മുകളിൽ മുളക്പൊടി ,മഞ്ഞൾപൊടി ,ഉപ്പ് ,കുരുമുളക് പൊടി എന്നിവ നന്നായി പുരട്ടുക .തൊലിക്ക് ഉള്ളിലേക്ക് ബട്ടർ ക്യൂബ്ബ്സ് ,വെളുത്തുള്ളി എന്നിവ വെച്ച് കൊടുക്കുക ..
ട്രേയിൽ ചിക്കൻ വെച്ച് കൂടെ നമുക്ക് ഇഷ്ടം ഉള്ള വെജിറ്റബ്ൾസ് കട്ട് ചെയ്തു വെക്കാം .മുകളിൽ കുറച്ചു ഓയിൽ ഒഴിച്ച് ,ഉപ്പും കുരുമുളക് പൊടിയും വിതറി ഒരു അലൂമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്തു .ഓവനിൽ 200 ഡിഗ്രി 40 മിനുട് വെച്ച് റെഡി ആക്കി എടുക്കാം

16/04/2020

ഹൈദരാബാദി ചിക്കൻ ബിരിയാണി

നമ്മുടെ നാടൻ ബിരിയാണി അല്ലെ എപ്പോഴും കഴിക്കുന്നേ ,പകരം ഒരു ചേഞ്ച് ന് ഹൈദരാബാദി ആയാലോ ,നല്ലതല്ലേ 😊

ഹൈദരാബാദി ചിക്കൻ ബിരിയാണി
**********************************

ചേരുവകൾ :-

1) ചിക്കൻ :ഒരു കിലോ
2)ബിരിയാണി റൈസ് :ഒരു കിലോ
3)മുളകുപൊടി :2ടീ സ്പൂൺ
4)മഞ്ഞൾപൊടി :അര ടീ സ്പൂൺ
5)ഗരം മസാല :ഒന്നര ടീ സ്പൂൺ
6)പച്ചമുളക് :5എണ്ണം
7)ജിഞ്ചർ ഗാർലിക് പേസ്റ്റ് : 2 സ്പൂൺ
8)ഏലയ്ക്ക :4എണ്ണം
9)ഗ്രാമ്പു : :3-4എണ്ണം
10)കറുകപ്പട്ട :2 കഷ്ണം
11)ജാതിക്ക പൊടിച്ചത് :ഒരു ടീ സ്പൂൺ
12)ബേ ലീഫ് :2 എണ്ണം
13)തക്കോലം. :2 എണ്ണം
14)പുതിനയില അരിഞ്ഞത് : ആവശ്യത്തിന്
15)മല്ലിയില അരിഞ്ഞത് : :ആവശ്യത്തിന്
16)തൈര് :മുക്കാൽ കപ്പ്
17)നെയ്യ് :2 സ്പൂൺ
18)സവാള :3-4എണ്ണം വലുത്
19)കുങ്കുമപ്പൂ :2 നുള്ള്
20)പെരും ജീരകം : അര സ്പൂൺ
21)നാരങ്ങ നീര് : 2 സ്പൂൺ
22)ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

സവാള വളരെ നേർമയായി അരിഞ്ഞു എണ്ണയിൽ നന്നായി വറുത്തു വെക്കുക .കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക ,ശേഷം അതിലേക്ക് മുകളിൽ പറഞ്ഞ പകുതി അളവ് ഏലയ്ക്ക,ഗ്രാമ്പൂ,ജാതിക്കായ പൊടിച്ചത്,തക്കോലം, കറുകപ്പട്ട, ഒരു ബേ ലീഫ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം പച്ചമുളക് പേസ്റ്റ് ,ഒരു പിടി മല്ലിയിലയും,പുതിന ഇലയും, സവാള വറുത്തെടുത്തതിന്റെ പകുതിയും കുറച്ചു എണ്ണയും ചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്തു ഒരു മണിക്കൂർ വെക്കണം ..ബിരിയാണി റൈസ് ആദ്യം ഗ്ലാസിൽ അളന്ന് വെക്കുക എന്നിട്ട് നന്നായി കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ വെള്ളത്തിൽ കുതിരാനായി വയ്ക്കണം.

ഒരു മണിക്കൂറിനു ശേഷം മറിനെറ്റ് ചെയ്തു വച്ച ചിക്കനിലേക്ക് തൈരും, ഒരു സ്പൂൺ ഗരം മസാലയും, ഒരു സ്പൂൺ നാരങ്ങാ നീരും ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം.

ആദ്യം ബിരിയാണിക്കുള്ള റൈസ് നമുക്ക് തയ്യാറാക്കി എടുക്കണം. വലിയ പാത്രം അടുപ്പിൽ വച്ച ശേഷം ഒരു ഗ്ലാസ്സ് അരി ക്ക് ഒന്നേകാൽ ഗ്ലാസ്സ് വെള്ളം എന്ന അളവിൽ വെള്ളം അതിലേക്ക് ഒഴിക്കണം ,എന്നിട്ട് ബാക്കിയുള്ള മുഴുവൻ മസാല കൂട്ടുകളും പെരും ജീരകവും ചേർത്ത് വെള്ളം തിളപ്പിക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ റൈസും ഒരു സ്പൂൺ നെയ്യും ചേർത്തു റൈസ് മുക്കാൽ ഭാഗം വേവിക്കുക .

ഇനി നമുക്ക് ദം തയ്യാറാക്കാം. അടുപ്പ് കത്തിച്ച് ബിരിയാണി ചെമ്പ് വച്ച ശേഷം ചിക്കൻ മസാല അതിലേക്ക് നിരത്തി ഇടണം. എന്നിട്ട് ഒരു ലെയർ റൈസ് അതിലേക്ക് ഇട്ട ശേഷം കുറച്ച് സവാള വറുത്തതും,മല്ലിയിലയും പുതിനയിലയും നാരങ്ങാ നീരും കുങ്കുമ പൂവ് പാലിൽ കലക്കിയത് അല്ലെങ്കിൽ മഞ്ഞൾ പൊടി പാലിൽ കലക്കിയതും,ഒരു സ്പൂൺ നെയ്യും ഇതിലേക്ക് വിതറണം. പിന്നീട് കുറച്ച് റൈസ് മാറ്റിയ ശേഷം ബാക്കിയുള്ള റൈസും ഇതേ ചേരുവകളും ഇതിലേക്ക് ഇടണം എന്നിട്ട് നേരത്തെ മാറ്റി വച്ച റൈസ് വച്ച് ഇതിനെ വീണ്ടും ടോപ്പ് ചെയ്യണം .
ഇനി ദം ചെയ്യാനായി ബിരിയാണി pot അടച്ചു വെച്ച് സൈഡ് മൈദ വെച്ച് ഒട്ടിച്ചു ചെറു തീയിൽ 30മിനുട് വേവിക്കുക ..തീ ഓഫ് ചെയ്ത് 15മിനുട് വെച്ച ശേഷം തുറന്ന് ഉപയോഗിക്കാം ..

വറുത്ത സവാള/മല്ലിയില /പുതിനയില എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്ത ശേഷം വിളമ്പാം .

15/04/2020

ജിൻജർ ചിക്കൻ /Ginger chicken

ഫ്രൈഡ് റൈസ് ,ചപ്പാത്തി ,പൊറോട്ട എന്നിവക്ക് ഒക്കെ നല്ല കോംബോ ആണ് ഈ കറി ..

ചേരുവകൾ :-

എല്ലില്ലാത്ത ചിക്കൻ -അര കിലോ
സവാള -2എണ്ണം +അര
ഇഞ്ചി -ഒരു വല്യകഷ്ണം
വെളുത്തുള്ളി -4-5 എണ്ണം
തക്കാളി -വലുത് ഒന്ന്
കാശ്മീരി മുളക് പൊടി -2-3 ടീ സ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
സോയാ സോസ് -1tsp
ടൊമാറ്റോ സോസ് -1tsp
ഉപ്പ് -പാകത്തിന്
പഞ്ചസാര -അര ടീസ്പൂൺ
ഓയിൽ

ഉണ്ടാക്കുന്ന വിധം
******************
ചിക്കൻ ചെറിയ ക്യൂബ് ആക്കി കട്ട് ചെയ്തു വെക്കുക ..അതിലേക്ക് കുറച്ചു ഉപ്പ് ,മഞ്ഞൾപൊടി ,1tsp മുളക്പൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക ..അര കഷ്ണം സവാള നേർമയിൽ കട്ട് ചെയ്ത് വെക്കാം ..സവാള ,ഇഞ്ചി വെളുത്തുള്ളി എന്നിവ മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കാം ,തക്കാളിയും പേസ്റ്റ് ആക്കാം .

ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് ചൂടായാൽ അതിലേക്ക് നേർമയിൽ അരിഞ്ഞു വെച്ച സവാള ഇട്ട് നല്ല ഡാർക്ക് ബ്രൗൺ കളറിൽ ഫ്രൈ ചെയ്തു മാറ്റി വെക്കുക ,ചൂടാറിയ ശേഷം കൈകൊണ്ട് പൊടിച്ചു വെക്കുക .ആ ഓയിലേക്ക് തന്നെ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക ,വഴന്നു വന്നാൽ തക്കാളി പേസ്റ്റും ചേർക്കാം .ബാക്കി പൊടികൾ ഇട്ട് കൊടുക്കാം ,ചിക്കനും ,ഉപ്പും പഞ്ചസാരയും ഇട്ട് പാകത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇളക്കാം ..അടച്ചു വെച്ച് തിളച്ചു വെന്ത് പാകമായാൽ സോസുകളും പൊടിച്ച സവാളയും ചേർത്ത് നന്നായി മിക്സ് ചെയ്തു മല്ലിയിലയോ ,സ്പ്രിങ് ഒനിയനോ തൂവി വാങ്ങി വെക്കാം

13/04/2020

എല്ലാവർക്കും 'Happy Vishu in Advance '

ഇത്തവണ വിഷു ആഘോഷങ്ങൾ ഒന്നും കാര്യമായി ഇല്ല ,എങ്കിലും ഒരു പായസം ഒക്കെ ആവാം അല്ലെ .

ഈന്തപ്പഴ -ഗോതമ്പ് റവ പായസം
*********************************
ഗോതമ്പ് റവ -അര കപ്പ്
ഈന്തപഴം -10-15 എണ്ണം
ശർക്കര -2-3 എണ്ണം (മധുരത്തിന് അനുസരിച് )
പാൽ -4കപ്പ്
വെള്ളം -1കപ്പ്
നെയ്യ് -1 tbsp
Cashew,കിസ്മിസ് ,ഏലക്ക പൊടി

ഈത്തപ്പഴം തൊലിയും കുരുവും കളഞ്ഞു നന്നായി അരച്ച് വെക്കുക .ശർക്കര ഉരുക്കി അരിച്ചു വെക്കാം .ഒരു ഉരുളി പാത്രം എടുത്തു അതിൽ നെയ് ഒഴിച്ച് കശുവണ്ടിയും കിസ്മിസും വറുത്തു മാറ്റി വെക്കുക ,ആ നെയ്യിലേക്ക് അരച്ചു വെച്ച ഈന്തപഴം ഇട്ട് നന്നായി വരട്ടുക ..വരട്ടി ആയാൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം ..അതിലേക്ക് പാലും ഒഴിച്ച് കൊടുക്കാം പാൽ തിളച്ചു വന്നാൽ റവ ചേർത്ത് കൊടുക്കാം ..കുറച്ചു വേവ് ആയാൽ ശർക്കര കൂടി ചേർത്ത് നന്നായി റവ വേവുന്ന വരെ ഇളക്കി കൊടുക്കുക ..വെന്ത് കുറച്ചു കുറുകി വന്നാൽ തീ ഓഫ് ചെയ്തു ഏലക്കപൊടിയും ,കശുവണ്ടിയും ഇട്ട് വാങ്ങി വെക്കാം .