KCYL Sharjah

KCYL Sharjah

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYL Sharjah, Religious organisation, .

24/12/2020

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്‌മസ് കൂടി എത്തിയിരിക്കുന്നു. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്‌മസ്.

ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തൂക്കി ആഘോരാവിനെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഷാർജ kcyl ന്റെ ക്രിസ്‌മസ് ആശംസകള്‍ നേരുന്നു....

14/11/2020

*കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി മേൽപ്പട്ട ശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുന്ന ഗീവർഗീസ് മാർ അപ്രേം പിതാവിന് ഷാർജ kcyl കുടുംബത്തിന്റ എല്ലാവിധ പ്രാർത്ഥനാ ആശംസകൾ.

28/10/2020

മെത്രാഭിഷേകത്തിൻ്റെ 14 വർഷം ആഘോഷിക്കുന്ന ക്നാനായ മക്കളുടെ കൊച്ചു പിതാവിന് ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ മംഗളാശംസകൾ

25/09/2020

കഴിഞ്ഞ മാർച്ച് മുതൽ നാം കൊറോണ എന്ന മഹാമാരിയുടെ പരിധിയിൽ കഴിഞ്ഞുവരികയാണ് . അതിജീവനത്തിന്റേതായ ഈ വർഷം പഴയതുപോലെയുള്ള കൂടിച്ചേരലുകൾ സാധ്യമല്ല എങ്കിലും, പഴയ ഓർമ്മകൾ പങ്കിടാൻ ഷാർജാ ക്നാനായ ഫാമിലി യൂണിറ്റ് ഈ വർഷത്തെ ഓണ പരിപാടി Zoom എന്ന virtual പ്ലാറ്റ്‌ഫോമിൽ ഈ മാസം 25-ാം തീയതി വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 1.30 വരെ നടത്തുവാൻ തീരുമാനിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ.

അന്നേ ദിവസം മുഖ്യാതിഥി ആയി എത്തുന്നത്, കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാൻ, ഗീവര്ഗീസ് മാർ അപ്രേം ആണ്.
നമ്മുടെ യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിലുള്ള കലാപരിപാടികൾ, മഹാബലിയുടെ സന്ദേശം, Funny Questions , KCSL വീഡിയോ പ്രദർശനം, തിരുവാതിര, ചെണ്ടമേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം, എല്ലാവരും തിരക്കുകൾ മാറ്റി വച്ച്, കേരളീയ വേഷത്തിലും, കുടുംബങ്ങളിൽ ഓണത്തിന്റേതായ അന്തരീക്ഷം സൃഷ്ടിച്ചും, ഈ പരിപാടികളിൽ സംബന്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

സ്നേഹത്തോടെ
ഷാർജാ KCC കമ്മിറ്റി

20/09/2020

ക്നാനായ മക്കളുടെ വലിയ ഇടയന് നാമഹേതുക തിരുനാൾ മംഗളങ്ങൾ

18/09/2020

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയ സുഹൃത്തും ഷാർജ കെ.സി.വൈ.എൽ വൈസ് പ്രസിഡന്റുമായ അഖിൽ വടക്കേത്തൊട്ടിയിലിനു പിറന്നാൾ മംഗളങ്ങൾ ❤️

05/09/2020

അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി, അറിവിൻ ലോകങ്ങൾ തുറന്നു തന്ന എല്ലാ അദ്ധ്യാപകർക്കും ആശംസകൾ

14/08/2020
09/08/2020

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം* നൽകുകയും ചെയ്തു. പ്രോഗ്രാമിൻ്റെ *ഔദ്യോഗിമായ ഉദ്ഘാടനം കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലയിൽ ഫാ.ചാക്കോ വണ്ടൻകുഴിയിൽ* നിർവ്വഹിച്ചു. *കോട്ടയം അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ* സെമിനാർ അവതരിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും, കുടുംബങ്ങളിലും നമ്മുടെ വ്യക്തി ജീവിതത്തിലും നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വളരെ മികച്ച രീതിയിൽ സെമിനാർ അവതരിപ്പിച്ച ഫാ.റ്റിനേഷ് പിണർക്കയിൽ ന് ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ നന്ദി അറിയിക്കുന്നു. *ഷാർജ കെ.സി.സി പ്രസിഡൻ്റ് ശ്രീ.തോമസ് ജോസഫ്* ആശംസയർപ്പിച്ച് സംസാരിക്കുകയും. *കെ.സി.വൈ.എൽ സെക്രട്ടറി ജിക്കു പൂത്തറ* ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു. കെ.സി.സി ഷാർജയുടെ സഹകരണത്തോട് കൂടി സംഘടിപ്പിച്ച ഈയൊരു പ്രോഗ്രാമിൽ പങ്കെടുത്ത ഏവരെയും നന്ദിയോടെ ഓർക്കുന്നു.

*KCYL SHARJAH*

30/07/2020

ഷാർജ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന *WEBINAR SERIES-3* നാളെ (31/07/2020) വൈകിട്ട് 5.30 ന് നടത്തപ്പെടുന്നതായിരിക്കും. പ്രസ്തുത പ്രോഗ്രാമിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി *കോട്ടയം അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ* ക്ലാസ് നയിക്കുന്നതായിരിക്കും. ഷാർജ കെ.സി.സി യുടെ സഹകരണത്തോട് കൂടി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

*KCYL SHARJAH*

27/07/2020

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിക്കുന്നു

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ഷാർജ കെ.സി.സി യുടെ സഹകരണത്തോടുകൂടി *"Social Media and Family Bonds in the Era of Pandemic"* എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൻ്റെ ഉദ്ഘാടനം *കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻകുഴിയിൽ* നിർവ്വഹിക്കുന്നതായിരിക്കും. വെബിനാർ അവതരണം *കോട്ടയം അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ* അവതരിപ്പിക്കുകയും, *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശവും, ഷാർജ കെ.സി.സി പ്രസിഡൻ്റ് ശ്രീ.തോമസ് ജോസഫ് ആശംസയർപ്പിച്ച് സംസാരിക്കുന്നതുമായിരിക്കും*.സോഷ്യൽ മീഡിയ- ഓൺലൈൻ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട യാതാർത്ഥ്യങ്ങളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും സെമിനാറിൽ കൂടുതൽ പ്രതിപാദിക്കുന്നതായിരിക്കും. കൂടാതെ, ഈയൊരു ഓൺലൈൻ കാലഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഈ പ്രോഗ്രാം ഉപകാരപ്രദമാകട്ടെ എന്നാശംസിച്ചുകൊണ്ട് ഏവരെയും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം,
*ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്‌)*
*ജിക്കു പൂത്തറ (സെക്രട്ടറി)*
*ടോം കുഴീക്കാട്ടിൽ (ട്രഷറർ)*

26/07/2020
12/07/2020

ഷാർജ കെ.സി.വൈ.എൽ #യുവജന_ദിനാഘോഷവും #വെബിനാറും സംഘടിപ്പിച്ചു.

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷവും വെബിനാറും സംഘടിപിച്ചു*. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി *ശ്രീ.ബോഹിത് ജോൺസൺ പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുകയും ചെയ്തു. "ക്നാനായ സമുദായവും യുവതലമുറയും*" എന്ന വിഷയത്തെ ആസ്പദമാക്കി *ശ്രീ.സിജിൻ സിറിയക് സെമിനാർ നടത്തി. പ്രസ്തുത പ്രോഗ്രാമിൽ ക്നാനായ സമുദായ ചരിത്രബോധവൽക്കരണം, ക്നാനായ പാരമ്പര്യങ്ങളുടെ ചരിത്രപരമായ പ്രാധാന്യം, സമുദായ വളർച്ചയിൽ യുവതലമുറയുടെ പ്രസക്തി എന്നീ കാര്യങ്ങള്‍ ഉൾപ്പെടുത്തികൊണ്ട് നടത്തിയ സെമിനാർ ഷാർജയിലെ യുവജനങ്ങൾക്കും KCSL അംഗങ്ങൾക്കും പുത്തൻ അനുഭവമായി മാറി*. ഈയൊരു WEBINAR മികച്ച രീതിയിൽ അവതരിപ്പിച്ച ശ്രീ.സിജിൻ സിറിയക്കിന് പ്രത്യേകം നന്ദി അറിയിക്കുന്നു. കൂടാതെ, ഈ പ്രോഗാമിൽ പങ്കെടുത്ത എല്ലാ യുവജനങ്ങളെയും KCSL അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,

സ്നേഹപൂർവ്വം,
*ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്‌)*
*ജിക്കു പൂത്തറ (സെക്രട്ടറി)*
*ടോം കുഴീക്കാട്ടിൽ (ട്രഷറർ)*

07/07/2020

ഷാർജ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന #യുവജനദിനാഘോഷവും #വെബിനാറും

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 10 വെളളിയാഴ്ച്ച വൈകിട്ട് 6 PM ന് (UAE Time) *യുവജന ദിനാഘോഷവും വെബിനാറും* സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി *ശ്രീ.ബോഹിത് ജോൺസൺ* യുവജന ദിനാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുന്നതുമായിരിക്കും. തുടർന്ന്, *ശ്രീ.സിജിൻ സിറിയക് "ക്നാനായ സമുദായവും യുവതലമുറയും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള WEBINAR അവതരിപ്പിക്കുന്നതുമായിരിക്കും*. ക്നാനായ സമുദായത്തിൻ്റെ ചരിത്രവും പാരമ്പര്യങ്ങളും കൂടുതൽ സാധ്യമാക്കുന്നതിനും യുവജന ദിനാഘോഷത്തിൻ്റെ ഭാഗമാകുന്നതിനുമായി ഷാർജയിലെ എല്ലാ *ക്നാനായ യുവജനങ്ങളെയും, KCSL അംഗങ്ങളെയും ഈയൊരു പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു*

സ്നേഹപൂർവ്വം,
*ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്‌)*
*ജിക്കു പൂത്തറ (സെക്രട്ടറി)*
*ടോം കുഴീക്കാട്ടിൽ (ട്രഷറർ)*

06/07/2020

കോട്ടയം ക്നാനായ കത്തോലിക്കാ അതിഭദ്രാസനത്തിന്റെ മേൽപ്പട്ടക്കാർ

04/06/2020

ലോക പരിസ്ഥിതി ദിനം-"നാളേയ്ക്കൊരു കരുതൽ"*
🌳🌱☘️🌧️🌿🌱🌴🌳☀️🌻🌴🌳🌍
*ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം നാം ആചരിക്കുന്നത്. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്തയുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തികമായി അശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത പൂര്‍ണമായ ഉപയോഗത്തിലാണെന്ന് ഐക്യരാഷ്ട്ര ലോക പരിസ്ഥിതി പരിപാടി ചൂണ്ടിക്കാട്ടുന്നു. കാലവസ്ഥ വ്യതിയാനം, താപനില വര്‍ദ്ധന, സുനാമികള്‍ തുടങ്ങിയവ മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് മരങ്ങള്‍ നട്ടുവളര്‍ത്തുക എന്ന പ്രചരണ പരിപാടിക്ക് ഊന്നല്‍ നല്‍കി അന്താരാഷ്ട്ര സംഘടന പരിസ്ഥിതി ദിന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. "നമ്മൾ അനുഭവിക്കുന്ന ഈ സൗഭാഗ്യങ്ങൾ 🌳🌴 നമ്മുടെ പൂർവ്വികരുടേതാണ് നമ്മുടെ വരും തലമുറയ്ക്ക് മനോഹരമായ പ്രകൃതിയെ ഒരുക്കേണ്ടത് നമ്മുടെ കടമയാണ് .നമുക്കും അണിനിരക്കാം നാളേയ്ക്കൊരു കരുതലായ്*"🌳🌳

*🌴Happy Environment day🌴*
*🌱KCYL SHARJAH🌱*

23/05/2020

*ONLINE MEDICARE സംഘടിപ്പിച്ചു👨‍⚕️🖥️👨‍⚕️*.

ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ Covid pandemic&Health Precautions എന്ന വിഷയത്തെ ആസ്പദമാക്കി *ONLINE MEDICARE👨‍⚕️👨‍⚕️👨‍⚕️👨‍⚕️* ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് *ഡോണി ഓലിയ്ക്കമുറിയിൽ പ്രോഗ്രാമിൽ ഏവർക്കും സ്വാഗതമാശംസിച്ചു*. തുടർന്ന്, *കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻ്റ് ശ്രീ.ലിബിൻ പാറയിൽ പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം* ചെയ്തു. കോറോണ മഹാമാരിയെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ആരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് *ചേർപ്പുംങ്കൽ -കല്ലൂർ പള്ളി ഇടവകാംഗവും മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, പത്തനംതിട്ട. കൂടിയായ ഡോ.സിനീഷ് P ജോയ് ക്ലാസ് നയിച്ചു*. കൂടാതെ ഈയൊരു ക്ലാസിലൂടെ കൊറോണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും കൂടുതൽ മികവാർന്ന രീതിയിൽ അവതരിപ്പിച്ച ഡോ.സിനീഷ് P ജോയ്ക്ക് ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ നന്ദി അറിയിക്കുന്നു🤝.
*ക്നാനായക്കാർക്ക് അഭിമാനമായ ഡോ.സിനീഷ് P ജോയിക്ക് തുടർന്നും ആരോഗ്യ മേഖലയിൽ കൂടുതൽ സേവനം ചെയ്യുന്നതിന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു🙏*. തുടർന്ന് നടന്ന ചോദ്യോത്തരവേളയിലൂടെ ഏവർക്കും കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടാനും, മുൻ കരുതലുകളെക്കുറിച്ചുള്ള കൂടുതൽ അറിവ് യാഥാർത്യമാക്കാനും സെമിനാർ സഹായകരമായി.പ്രോഗ്രാമിൽ *കെ.സി.സി ഷാർജ പ്രസിഡൻ്റ് ശ്രീ.തോമസ് ജോസഫ് ആശംസയും ജിക്കു പൂത്തറ നന്ദിയും അറിയിച്ചു*.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.ഈയൊരു പ്രോഗ്രാമിൽ പങ്കെടുത്ത ഷാർജയിലെ എല്ലാ ക്നാനായ കുടുംബാംഗങ്ങൾക്കും കെ.സി.വൈ.എൽ അംഗങ്ങൾക്കും പ്രത്യേകം നന്ദി🙏. കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി ഷാർജയിലെ യുവജനങ്ങളുടെ തൊഴിൽ, സാമ്പത്തികം, ഭക്ഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും നൽകുന്നതിൻ്റെ ഭാഗമായി എല്ലാ അംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടുകയും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ സാധിക്കുന്ന പോലെ നിങ്ങളോടൊപ്പം ഷാർജ കെ.സി.വൈ.എൽ കൂടെ ഉണ്ടാകുമെന്ന് ഓർമ്മിപ്പിക്കുന്നു🤝.

സ്നേഹപൂർവ്വം,

ഡോണി ഓലിയ്ക്കമുറിയിൽ(പ്രസിഡൻ്റ്)
ജിക്കു പൂത്തറ (സെക്രട്ടറി)
ടോം കുഴീക്കാട്ടിൽ (ട്രഷറർ)

22/05/2020

*ONLINE MEDICARE PROGRAM*

ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഷാർജയിലെ ക്നാനായ കുടുംബാംഗങ്ങൾക്കും യുവജനങ്ങൾക്കുമായി *Covid Pandemic&Health precautions* എന്ന വിഷയത്തെ ആസ്പദമാക്കി *ONLINE MEDICARE* ബോധവൽക്കരണ സെമിനാർ ഈ വരുന്ന വെളളിഴാഴ്ച്ച 4:00 pm (UAE Time) ന് സംഘടിപ്പിക്കുന്നു. പ്രോഗ്രാമിൻ്റ് ഔദ്യോഗികമായ ഉദ്ഘാടനം ZOOM വീഡിയോ കോൺഫറൻസിലൂടെ *കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻ്റ് ശ്രീ. ലിബിൻ പാറയിൽ* നിർവ്വഹിക്കുന്നതായിരിക്കും. തുടർന്ന്,കൊറോണ മഹാമാരിയെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ആരോഗ്യ സംഘടന നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് *ഡോ.സിനീഷ് പി. ജോയ് (മെഡിക്കൽ സൂപ്രണ്ട്, മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ, പത്തനംതിട്ട)* ക്ലാസ് നടത്തുന്നതായിരിക്കും. കോവിഡ്മായി ബന്ധപ്പെട്ട ചോദ്യോത്തരവേളയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. *ഷാർജയിലെ എല്ലാ ക്നാനായ കുടുംബാംഗങ്ങളെയും കെ.സി.വൈ.എൽ സുഹ്യുത്തുക്കളെയും ഈയൊരു പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു*.

സ്നേഹപൂർവ്വം,

ഡോണി ഓലിയ്ക്കമുറിയിൽ(പ്രസിഡൻ്റ്)
ജിക്കു പൂത്തറ (സെക്രട്ടറി)
ടോം കുഴീക്കാട്ടിൽ (ട്രഷറർ)
*Stay Safe🤝*
*Stay Home🏠*
*We will survive👍*

21/05/2020

ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഷാർജയിലെ ക്നാനായ കുടുംബാംഗങ്ങൾക്കും യുവജനങ്ങൾക്കുമായി *Covid Pandemic&Health precautions* എന്ന വിഷയത്തെ ആസ്പദമാക്കി *ONLINE MEDICARE* ബോധവൽക്കരണ സെമിനാർ ഈ വരുന്ന വെളളിഴാഴ്ച്ച 4:00 pm (UAE Time) ന് സംഘടിപ്പിക്കുന്നു. പ്രോഗ്രാമിൻ്റ് ഔദ്യോഗികമായ ഉദ്ഘാടനം ZOOM വീഡിയോ കോൺഫറൻസിലൂടെ *കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻ്റ് ശ്രീ. ലിബിൻ പാറയിൽ* നിർവ്വഹിക്കുന്നതായിരിക്കും. തുടർന്ന്,കൊറോണ മഹാമാരിയെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ആരോഗ്യ സംഘടന നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് *ഡോ.സിനീഷ് പി. ജോയ് (മെഡിക്കൽ സൂപ്രണ്ട്, മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ, പത്തനംതിട്ട)* ക്ലാസ് നടത്തുന്നതായിരിക്കും. കോവിഡ്മായി ബന്ധപ്പെട്ട ചോദ്യോത്തരവേളയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. *ഷാർജയിലെ എല്ലാ ക്നാനായ കുടുംബാംഗങ്ങളെയും കെ.സി.വൈ.എൽ സുഹ്യുത്തുക്കളെയും ഈയൊരു പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു*.

സ്നേഹപൂർവ്വം,

ഡോണി ഓലിയ്ക്കമുറിയിൽ(പ്രസിഡൻ്റ്)
ജിക്കു പൂത്തറ (സെക്രട്ടറി)
ടോം കുഴീക്കാട്ടിൽ (ട്രഷറർ)
*Stay Safe🤝*
*Stay Home🏠*
*We will survive👍*

12/05/2020

https://m.facebook.com/story.php?story_fbid=1516272501856725&id=998698110280836

ഷാർജയിൽ ക്നാനായ യൂത്ത് നൈറ്റ് സംഘടിപ്പിച്ചു

ഷാർജ : ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഷാർജയിലെ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി *KNANAYA YOUTH NIGHT* എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. കെ.സി.വൈ.എൽ ഷാർജ ഭാരവാഹികൾ മധുരം മുറിച്ച് പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ചു. ക്നാനായ സമുദായത്തിന്റെയും കെ.സി.വൈ.എൽ സംഘടനയുടെയും ചരിത്ര പഠന സെമിനാർ *കോട്ടയം അതിരൂപത മുൻ ജോ.സെക്രട്ടറി ശ്രീ.റോബിൻ തേരകത്താനിടയിൽ നടത്തി*. സ്വവംശ വിവാഹനിഷ്ഠയിൽ ക്നാനായ യുവജനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി *കെ.സി.വൈ.എൽ ഡൽഹി റീജിയൺ മുൻ സെക്രട്ടറി ശ്രീ. ലിജോ വണ്ടംകുഴിയിൽ* നടത്തിയ ക്ലാസ് യുവജനങ്ങളിൽ കൂടുതൽ ആവേശമുണർത്തി. തുടർന്ന് നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയും New year പാർട്ടിയും സ്നേഹ വിരുന്നും ക്നാനായ യുവജനങ്ങളിൽ കൂടുതൽ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ക്നാനായ യുവജനങ്ങളുടെ സൗഹൃദ വളർച്ചയ്ക്കും പുത്തനുണർവേകി.

📝: ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡന്റ്‌)
നിഖിൽ നായാട്ടുപറ (സെക്രട്ടറി)
ടോം കുഴിക്കാട്ടിൽ (ട്രഷർ)

12/05/2020

*Lamicizia (The friendship)*

കെ.സി.വൈ.എൽ അതിരൂപത സമിതിയും മിഡിൽ ഈസ്റ്റ് കെ.സി.വൈ.എൽ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച Lamicizia എന്ന വീഡിയോ കോൺഫറൻസ് പ്രോഗ്രാമിൽ പങ്കെടുത്ത *ഷാർജയിലെ എല്ലാ യുവജന സുഹ്യത്തുക്കൾക്കും നന്ദി. കൂടാതെ, മിഡിൽ ഈസ്റ്റിലെ യുവജനങ്ങൾക്കായി ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ അജഗണത്തെ ഓർക്കുകയും അവരുടെ നിർദേശങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കുന്നതിനായി ഇത്തരമൊരു പ്രോഗ്രാമിന് നേരിട്ട് നേതൃത്വം നൽകിയ അഭിവന്ദ്യ മാർ.മാത്യു മൂലക്കാട്ട് പിതാവിനും ,അഭി.ജോസഫ് പണ്ടാരശേരിൽ പിതാവിനും* ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈയൊരു പ്രോഗ്രാം യുവജനങ്ങൾക്കായി മികച്ച രീതിയിൽ അണിയിച്ചൊരുക്കിയ *അതിരൂപത സമിതിയ്ക്കും മിഡിൽ ഈസ്റ്റിലെ പ്രോഗ്രാം കോർഡിനേറ്റേർസിനും എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു*.
സ്നേഹപൂർവ്വം,

ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്)
ജിക്കു പൂത്തറ (സെക്രട്ടറി)
ടോം കുഴീകാട്ടിൽ (ട്രഷറർ).

Photos from KCYL Sharjah's post 12/05/2020

Videos (show all)

June 5 - World Environment Day

Website