Vijayalakshmi Vinod

Vijayalakshmi Vinod

my humble works of pencil arts with water colour

Photos from Vijayalakshmi Vinod's post 11/09/2020
11/09/2020
31/07/2020

Vighna hartha sree ganesha

21/04/2020

Krishna-my best friend

21/04/2020

Lockdown creation...

03/04/2020

Oru neram pokku-koronakkalathe vara

23/01/2020

ഈ മുളന്തണ്ടു നീ ചുണ്ടോടുചേർക്കുകിൽ ഏഴുസ്വരങ്ങളും പൂക്കുമല്ലൊ ഈ കാട്ടുപൂവു നീ മാറോടണക്കുകിൽ താമരമലയായ് തീരുമല്ലോ മാമയില്പീലി നീ നെറുകയിൽ ചാർത്തുകിൽ ഓമൽക്കിരീടമായ് മാറുമല്ലോ ചെന്തളിർ പാദങ്ങൾ മണ്ണിൽ പതിയുമ്പോൾ ചേലിൽ വസന്തം വിരിയുമല്ലോ അമ്പാടിക്കുഞ്ഞേ നീ അരികത്തണയുകിൽ അമ്മക്ക് സ്വർഗം കനിയുമല്ലോ.

23/01/2020

ദിവ്യദർശനം ഒരുപാടു പരിഭവ പ്പൊതികളുമായി ഞാൻ ഗുരുവായൂരമ്പല നടയിൽനിന്നു കവിയുമെന്നാത്മ ഹർഷങ്ങൾക്കു നടുവിലോ -രവിലിൻ പൊതി ഞാൻ മറന്നേപോയ് അവിരാമമുയരുന്ന നാരായണനാമ - ത്തിരമാലകൾ ചുറ്റുമലയടിക്കെ ഞാനൊരു മാത്രയാ പാദപദ്മങ്ങളെ തേടുന്നൊരു മഴത്തുള്ളിയായി തൃക്കൈയിൽ ഒരു കുമ്പിൾ വെണ്ണ ഞാൻ തന്നീല തുളസിക്കതിർ നടയിൽ വെച്ചതില്ല മിഴിയോരം കണ്ണീർ മറയ്ക്കായാലെ നിന്റെ - കുളിരാർന്ന രൂപം ഞാൻ കണ്ടതില്ല എങ്കിലും ഉൾക്കണ്ണിൽ നിറവായ് തെളിഞ്ഞു നീ തങ്കക്കതിരാർന്ന ദീപം പോലെ താപം ഗ്രസിച്ചൊരീ ഹൃദയത്തിൽ നീയൊരു - മാമഴയായിന്നു പെയ്തിറങ്ങി ആരോമലുണ്ണിക്കുരുന്നേ നീയെന്നുടെ മാനസത്തിൽ നിറ തിങ്കളായി കണ്ണടച്ചാലും നിറയേണമേ നീയെൻ കരളിലും പൊന്കതിർ നാളമായി.

23/01/2020

ഓർമ്മച്ചെപ്പ് ഓർമച്ചെപ്പിൽ ഇത്തിരി കുപ്പി - വളപ്പൊട്ടൊന്നു കിലുക്കി ഓണപ്പൂവെയിലോരം ചേർന്നു ഊഞ്ഞാൽപ്പാട്ടുകൾ പാടി പാടവരമ്പത്തേറി പുന്നെൽ - ക്കതിരുകൾ തൊട്ടുതലോടി വാഴപ്പൂവിൽ നിറയും പൂന്തേൻ വായിലൊരിറ്റു തുളുമ്പി പീലിവിടർത്തും തെങ്ങിൻ തണലിൽ കൂട്ടരുമൊത്തു കലമ്പി കൂനനുറുമ്പിനും കൂട്ടർക്കും സദ്യയൊരുക്കി നിരത്തി ഓണനിലാവിൻ തോളത്തേറി ഓമല്പ്പാട്ടുകൾ പാടി പ്ലാവിലത്തൊപ്പിയിൽ പോലീസായി രാജാവായും വിലസി അമ്പലമുറ്റത്താടും കാവടി - യാട്ടം കണ്ടു കറങ്ങി ചാന്തും പൊട്ടും കണ്മഷിയും റിബ്ബണും വാങ്ങിയൊരുങ്ങി ഓരോ മധുരസ്മരണയുമായെൻ ബാല്യം നിറവായ് മിന്നി സ്‌മൃതികളിലിന്നും കുളിരായി ഗതകാലം ചിരിതൂകി.......

13/01/2020

വെള്ളിനീർമണിമുത്തുകൾ മെല്ലെ അമ്മാനമാടിയും ചെല്ലാമെഘക്കിടാങ്ങളെ തെല്ലു കണ്ണുരുട്ടിക്കാട്ടിയും മാമലയുടെ തുഞ്ചത്തുപൊങ്ങിയും താഴേക്കൂളിയിട്ടിറങ്ങിയും മാരിവിൽപീലിക്കാവടിയാടിയും ചാരെയെത്തുന്നു തൈമണിക്കാറ്റ് ചൂളം കുത്തിയും മാമരങ്ങളിൽ ഊർന്നിറങ്ങിയും താളം ചവിട്ടിയും കൗതുകത്തോടെ കണ്ണുമിഴിക്കുന്ന കുഞ്ഞുപൂക്കളെ തൊട്ടുതലോടിയും കാട്ടുമുല്ലതൻ വാസനപ്പൂങ്കുടം കട്ടെടുത്തു സുഗന്ധം പരത്തിയും ആമല ചുറ്റി ഈ മല ചുറ്റി ആറ്റിൽ മുങ്ങി കരേറിയും തെന്നിയെത്തുന്നൊരീരൻ കുളിർകാറ്റു ചെല്ലക്കാറ്റ് ചെറുമണിപ്പൂങ്കാറ്റ്

Photos from Vijayalakshmi Vinod's post 11/11/2019

Krishna_ the universal lover

29/08/2019

My fight with lines and colours

Website