SDPI Pallam branch

SDPI Pallam branch

Sdpi pallam mundithadka branch committee

29/04/2024

ടീച്ചറമ്മ ജയിക്കേണ്ടത് / ജയിപ്പിക്കേണ്ടത് കേരളത്തിലെ മുസ്ലിം സമുദായ നിലനിൽപ്പിനു അത്യന്താപേക്ഷിതം ആയി മാറിക്കഴിഞ്ഞു.

ടീച്ചർ അമ്മയങ്ങാനും തോറ്റാൽ സഖാവ് കുഞ്ഞിരാമൻമാർ ഇനി മുതൽ പള്ളിക്ക് കാവൽ നിൽക്കില്ല. മുസ്ലിങ്ങൾ ഇനിയെങ്ങിനെ മനസ്സമാധാനത്തോടെ നിസ്കരിക്കും 🤔😪

മുസ്ലിം സമുദായം അറബിക്കടലിൽ പോയി ചാവുകയായിരിക്കും നല്ലത് 😢😁

സാഡ് 😢😁
..... Faijas Babu 😅

27/04/2024

إنا لله و انا اليه راجعون
നാഥാ നീ ജന്നാത്തിൽ ചേർക്കണേ ....🤲🏻

"മിത്ത് വിവാദം പോലെ കത്തില്ല മുസ്ലിമിൻ്റെ മൗത്ത് വിവാദം " അതാണ് പുതിയ കാല ഇന്ത്യൻ സമൂഹം കൊല്ലപ്പെടുന്നവൻ്റെ മതം നോക്കി ആഘോഷിക്കുകയും ആ ക്രോശിക്കുകയും ചെയ്യുന്ന സമൂഹമായി അവര് നമ്മളെ പരുവപ്പെടുത്തി! എന്തിനേറെ സ്വന്തം സമുദായത്തിൽപ്പെട്ടവർക്ക് പോലും ചർച്ച ചെയ്യാൻ ആഗ്രഹമില്ലാത്ത എത്ര എത്ര മയ്യിത്തുകൾ

24/04/2024
23/04/2024

രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും മുസ്ലിം ലീഗിന്റെ പതാക ബലമായി മാറ്റിക്കുന്ന വീഡിയോ കണ്ടു. ചിലർ കയ്യിൽ ചുരുട്ടി പിടിച്ചും നടക്കുന്നുണ്ട്.

വയനാട് നടന്ന റോഡ് ഷോയിൽ മുസ്ലീം ലീഗ് പതാകയ്ക്ക് വിലക്ക് എന്ന വാർത്ത വന്നപ്പോൾ രാഹുൽ ഗാന്ധി എല്ലാരുടെയും നേതാവാണെന്നും ഒരു പാർട്ടിയുടെയും പതാക ഉപയോഗിക്കുന്നില്ല എന്നുമാണ് മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കൾ ന്യായീകരിച്ചത്.

ഈ സംശയം മാറാൻ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടികൾ പരിശോധിച്ചു.

ബിഹാറിൽ കോൺഗ്രസിന്റെയും ആർജെഡിയുടെയും പതാകകൾ പാറിപ്പറക്കുന്നുണ്ട്.

യുപിയിൽ കോൺഗ്രസിന്റെയും എസ്പിയുടെയും പതാക പാറിപ്പറക്കുന്നുണ്ട്.

കോട്ടയത്തും പാലക്കാടും കോൺഗ്രസിന്റെയും മറ്റുപാർട്ടികളുടെയും പതാക പാറിപ്പറക്കുന്നുണ്ട്.

കണ്ണൂർ ടൗണിലേക്ക് രാഹുൽ ഗാന്ധി വരുമ്പോൾ കണ്ണൂർ കോർപ്പറേഷന്‍ ഭരിക്കുന്ന മുസ്ലിം ലീഗ് പതാകയില്ല.

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്തെത്തുമ്പോൾ മുസ്ലീം ലീഗ് പതാക കാണാനില്ല.

വയനാടും കോഴിക്കോടും കടന്നുപോകുമ്പോൾ ബലൂണ് മാത്രം.

രാഹുൽ ഗാന്ധി എല്ലാവരുടെയും നേതാവാണെന്നും ആരുടെ കൊടിയും ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞ പെരും നുണയിൽ മലബാർ ഇതര ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും മറ്റൊരു പാർട്ടിയുടെ കൊടിക്കുമില്ലാത്ത വിലക്ക് മലബാറിൽ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് മാത്രമായി എങ്ങനെ വന്നു.

മുസ്ലിം ലീഗ് പതാക കണ്ടാൽ പാക്കിസ്ഥാൻ പതാകയാണെന്ന് സംഘപരിവാർ നുണ പ്രചാരണം നടത്തുന്നത് ഭയന്നാണോ...?

ലൗജിഹാദ്, പള്ളി, പശു, തീവ്രവാദം തുടങ്ങി ഡസൺ കണക്കിന് നുണ പ്രചാരണങ്ങൾ സംഘപരിവാർ മുസ്ലീങ്ങൾക്കെതിരെ ഓരോ ദിവസവും നടത്തുന്ന രാജ്യത്ത് സംഘപരിവാർ നുണപ്രചരണം ഭയന്ന് എന്തൊക്കെയാണ് ഈ രാജ്യത്തെ മുസ്ലീങ്ങൾ സാക്രിഫൈസ് ചെയ്യേണ്ടത്.

നിങ്ങളുടെ പേര്, സ്വത്വം, അഭിമാനം എല്ലാം നഷ്ടപ്പെടുത്തി നിങ്ങൾ പറയുന്ന സ്വാതന്ത്ര്യം ആരുടെതാണ്..?

നിങ്ങൾ എത്രനാൾ സംഘപരിവാർ നുണകൾ ഭയന്ന് ജീവിക്കും. നിങ്ങൾ എത്രനാൾ നിങ്ങളുടെ അഭിമാനവും അസ്തിത്വവും ഫാഷിസത്തിന്റെ കാല്കീഴൽ വെച്ച് അടിമകളായി തുടരും.

ഈ രാജ്യത്തെ സ്വതന്ത്ര്യ സമര പോരാളികളായ മുസ്ലീങ്ങളുടെ വീരചരിതവും പോരാട്ടവും ആവേശമായി പ്രസംഗിക്കുകയും ഗാനങ്ങളായി ആലപിക്കുകയും ചെയ്യുന്ന ആളുകൾ നാളെ എന്ത് ചരിത്രമാണ് നിങ്ങളുടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക.

രാഹുൽ ഗാന്ധിക്ക് വേണ്ടി ഞങ്ങളുടെ കൊടി ചുരുട്ടി പിടിച്ചെന്നോ..?

നാണമാവില്ലേ..!

" നിങ്ങൾ ആരുടെയും അടിമകളാവരുത്, നിങ്ങൾ ആരുടെയും വിറകുവെട്ടികളാവരുത്, നിങ്ങൾ ആരുടെയും വെള്ളം കോരികളാവരുത്. മുസ്ലിമാവുന്നത് അപകർഷമായി കരുതാത്ത ഒരു കാലഘട്ടത്തിന് വേണ്ടി, നല്ല നാളേക്ക് വേണ്ടി സ്കൂളുകളിലും കോളേജുകളിലും മുസ്ലിം എന്ന നിലയിൽ അഭിമാനത്തോടെ കടന്നു ചെല്ലാൻ നിങ്ങൾ മുന്നോട്ടു പോവുക "

ഞാൻ പറഞ്ഞതല്ല. സിഎച് മുഹമ്മദ് കോയ പറഞ്ഞതാണ്.

ആ മനുഷ്യൻ നിങ്ങളെ സ്വർഗ്ഗത്തിലിരുന്ന് കാണുന്നുണ്ടെങ്കിൽ അപമാനം കാരണം തല താഴ്ത്തി നിൽക്കുന്നുണ്ടാവും.
ജംഷിദ് പള്ളിപ്രം.... ✒️✒️✒️

23/04/2024

മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‌ലിംകൾക്കെതിരെ മനഃപൂർവം വിഷം ചീറ്റുകയാണ്. വർഗീയ വിദ്വേഷം വളർത്തിയതിനും മതത്തെ അപമാനിച്ചതിനും മോദിക്കെതിരെ കർശന നടപടിയെടുക്കുക, 6 വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുക

മുഹമ്മദ് ഇല്യാസ് തുംബെ
ദേശീയ ജനറൽ സെക്രട്ടറി (എസ്ഡിപിഐ)
സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ

Website