Muhammed Afsal
Former State Vice President of SFI. Former K
പാർട്ടി ജനറൽ സെക്രട്ടറി
പ്രിയപ്പെട്ട സഖാവ്
സീതാറാം യെച്ചൂരി വിടവാങ്ങി.
അന്ത്യാഭിവാദ്യങ്ങൾ സഖാവേ..
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളന നഗരിയിൽ നിന്നും,
നായനാർ അക്കാദമി..
Youth Brigade
State Leaders Meet
Kannur Delegates
We❣️
Rebuild wayanad❣️
DYFI KANNUR 🔥
പതിനഞ്ച് ദിവസം...
മൂന്നേ മുക്കാൽ കോടി...
വയനാടിന് കണ്ണൂരിൻ്റെ യുവത നൽകുന്ന സ്നേഹത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും നാണയ തുട്ടുകളുടെ മൂല്യം മൂന്നേ മുക്കാൽ കോടിയിലെത്തിയിരിക്കുന്നു. യൂനിറ്റ് കമ്മറ്റിയംഗങ്ങൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരുടെ വരുമാനത്തിൽ നിന്നൊരു വിഹിതം.
വീടുവീടാന്തരം കയറി ശേഖരിച്ച പഴയ പത്രങ്ങൾ ആക്രി സാധനങ്ങൾ വിറ്റുകിട്ടിയ തുക... ഉറക്കമിളച്ച് അച്ചാറുണ്ടാക്കി പാത്രങ്ങളിൽ നിറച്ച്
പെരുമഴ പെയ്യുമ്പോഴും വഴിയോരത്ത് നിന്ന് വിറ്റു കിട്ടിയ സംഖ്യ...
ചായക്കടകളും തട്ടുകടകളും നടത്തി സമാഹരിച്ച കാരുണ്യത്തിൻ്റെ തുടിപ്പുള്ള നോട്ടുകൾ...
ബൾബും ബിരിയാണിയും ബീഫും പോർക്കും പായസവും മത്സ്യവും ചാലഞ്ചു നടത്തി സമാഹരിച്ച തുക.
തടി ചുമന്നും സാധനങ്ങൾ ലോഡ് ചെയ്തും വിയർപ്പൊഴുക്കി അധ്വാനിച്ചു നേടിയ പണം... ബസ്സും ഓട്ടോറിക്ഷയും ഓടിച്ച് തൊഴിലാളികൾ നൽകിയ കരുത്തുറ്റ പിന്തുണ...
ഉറുമ്പു കൂട്ടി വെക്കും പോലെ കുഞ്ഞുങ്ങൾ കൂട്ടി വച്ച നാണയത്തുട്ടുകൾ നിറഞ്ഞ സമ്പാദ്യക്കുടുക്കകൾ...
വയനാടിൻ്റെ നോവുകണ്ട് നൊന്ത് നൊന്ത് ഒട്ടും മടിക്കാതെ
അഴിച്ചു നൽകിയ കുഞ്ഞു കമ്മലുകൾ
മാതൃസ്നേഹത്തിൻ്റെ ആർദ്ര സ്പർശം തിളക്കം കൂട്ടിയ ആഭരണങ്ങൾ...
അങ്ങനെ നീളുന്ന അനേകം അനേകം കാരുണ്യത്തിൻ്റെ അടയാളങ്ങൾ...
എല്ലാം കൂടി ച്ചേർന്നപ്പോൾ മൂന്നേ മുക്കാൽ കോടി.
പ്രളയവും കോവിഡും ഒന്നിച്ചൊന്നായി നേരിട്ട മലയാളിയുടെ അതിജീവന ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരധ്യായമാണ് വയനാട് മുണ്ടക്കൈ ദുരന്തം.
ഉരുൾ പൊട്ടിവന്ന മലവെള്ളപ്പാച്ചിലിൽ നാട് കുത്തിയൊലിച്ചു തകർന്നടിയുമ്പോൾ ആദ്യമെത്തിയ രക്ഷാപ്രവർത്തകർക്കൊപ്പം അണിനിരന്ന DYFI പ്രവർത്തകർ പിറ്റേന്നു തന്നെ ദുരന്ത ബാധിതർക്കായി 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു .
മണിക്കൂറുകൾക്കുള്ളിൽ നാട്ടിലും നഗരത്തിലും മഴയെ വെല്ലുവിളിച്ച് ചെറുപ്പമിറങ്ങി.. പിന്നെ നടന്നത് ചരിത്രം .
ആ ചരിത്രത്തിൽ ജ്വലിക്കുന്ന ഒരദ്ധ്യായം കണ്ണൂരിലെ യൗവ്വനം എഴുതിച്ചേർത്തിരിക്കുന്നു.
ഒപ്പം നടന്നവർക്ക്
ഉറക്കമിളച്ചവർക്ക്
കാരുണ്യത്തിൻ്റെ കലവറ തുറന്നു വെച്ച മനുഷ്യ ഹൃദയങ്ങൾക്ക്...
എല്ലാവർക്കും എല്ലാവർക്കും
ഹൃദയം നിറഞ്ഞ നന്ദി..
DYFI കണ്ണൂർ ജില്ലാ കമ്മിറ്റി
വയനാടിനെ ചേർത്തുപിടിച്ച് തലശ്ശേരി❤️
ബ്ലോക്ക് കമ്മിറ്റി 4618568 (നാൽപ്പത്തിയാറ് ലക്ഷത്തി പതിനെട്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട്)രൂപ റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി വീടുകളുടെ നിർമ്മാണത്തിനായി കൈമാറി.
സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️
ഡി.വൈ.എഫ്.ഐ കതിരൂർ ടൗൺ മേഖലാ കമ്മിറ്റി പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തിയും മനുഷ്യാധ്വാനത്തിലൂടെയും ജനകീയ ചായക്കട നടത്തിയും സ്നേഹസദ്യ ഒരുക്കിയും വിവിധ ചാലഞ്ചുകളിലൂടെയും സമാഹരിച്ച
ഏഴ് ലക്ഷത്തി ഏഴ് രൂപ (700007) റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണത്തിനായി കൈമാറി.
വയനാടിനെ ചേർത്തുപിടിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️
#നമ്മൾവയനാട്
കതിരൂർ മേഖലാ കമ്മിറ്റി ആക്രി ശേഖരിച്ച് വിൽപന നടത്തിയും ചായക്കട നടത്തിയും വിവിധ ചാലഞ്ചുകളിലൂടെ
5ലക്ഷത്തി അഞ്ച് രൂപ.
വയനാടിനെ ചേർത്തുപിടിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ " FIGHT IN STREET "എന്ന ക്യാമ്പയിനിന്റെ ഭാഗമായി DYFI മഠം യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ DYFI തിരുവങ്ങാട് ഈസ്റ്റ് മേഖല പ്രസിഡൻ്റ് കെ.പി.ഷിബിൻ, മേഖല ജോ.സെക്രട്ടറി പ്രനീഷ്.കെ.പി എന്നിവർ പങ്കെടുത്തു, യൂണിറ്റ് സെക്രട്ടറി ഷിനോജ്.വി സ്വാഗതം പറഞ്ഞു, പ്രസിഡൻ്റ് രഷില ആദ്യക്ഷത വഹിച്ചു, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നടത്തിയ പ്രവർത്തനം സംബന്ധിച്ച ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ 'അതിജീവനം
യുവതയുടെ കയ്യൊപ്പ്'
ഡോക്യുമെൻ്റി വീഡിയോ പ്രദർശിപ്പിച്ചു
പതിനാറാമത് നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സ് മെയ്പയറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ DYFI ചമ്പാട് മേഖല കമ്മിറ്റി അംഗം പ്രിയ സുഹൃത്ത് ജിഷ്ണു.കെ അഭിവാദ്യങ്ങൾ.
❣️
🏠
#നമ്മൾ_വയനാട്
*RS 3318907*
മുപ്പത്തിമൂന്ന് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി ഏഴ് രൂപ..
DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറി ..
✊
PAYYANUR
സഖാവ് ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.
അന്ത്യാഭിവാദ്യങ്ങള്‍ 🌹🌹🌹
#നമ്മൾവയനാട്
സമാനതകളില്ലാത്ത ദുരന്തം അഭിമുഖീകരിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ DYFI യുടെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് എടൂരിലെ വിജേഷ് നൽകിയ അദ്ദേഹത്തിന്റെ സന്തതസാഹചാരിയായിരുന്ന 1990 മോഡൽ Royal Enfield ബുള്ളറ്റ് ലേലത്തിന് വെക്കുന്നു... ഒരു ലക്ഷം രൂപയിൽ ലേലം ആരംഭിക്കുന്നു...
ബുള്ളറ്റ് പ്രേമികളുടെ സ്വപ്നമായ ഈ വണ്ടി സ്വന്തമാക്കാൻ എനി നടക്കാൻ പോകുന്ന ഈ ലേലമത്സരം വയനാടിന് കരുത്ത് പകരും എന്ന് ഓർമിപ്പിക്കുന്നു...
നമുക്ക് ഒരുമിക്കാം
വയനാടിനെ കൈപിടിച്ചുയർത്താം...
DYFI❤️
#നമ്മൾവയനാട്
മനഃശാസ്ത്ര കൗൺസിലിംഗ് വിദഗ്ധനും എഴുത്തുകാരനുമായ എ വി രത്നകുമാർ തൻറെ ഏറ്റവും പുതിയ പുസ്തകമായ “എന്തിനെന്നറിയാതെ”എന്ന നൂറു പുസ്തകം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വയനാട് ഭവന നിർമ്മാണ പദ്ധതിയിലേക്ക് നൽകി. 360 രൂപ മുഖ വിലയുള്ള പുസ്തകം വിൽപ്പന നടത്തി ലഭിക്കുന്ന പണം ഡിവൈഎഫ്ഐ വയനാട്ടിൽ നിർമ്മിക്കുന്ന ഭവന പദ്ധതിക്ക് നൽകും.പരിപാടിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി സനീഷ്,ബ്ലോക്ക് ജോയിൻറ് സെക്രട്ടറി കെ മർഫാൻ,മേഖലാ സെക്രട്ടറി പി രജീഷ്,ബ്ലോക്ക് കമ്മിറ്റി അംഗം ലിജിൻ തിലക് എന്നിവർ പങ്കെടുത്തു
#നമ്മൾവയനാട്
DYFI തലശേരി ബ്ലോക്ക് കമ്മിറ്റി അംഗം രെജിഷ്മിള, വിജേഷ് എന്നിവരുടെ മകൾ നാലാം ക്ലാസുകാരി ഇനിക വിജേഷ് തന്റെ സ്വർണ്ണ കമ്മൽ വയനാട് ദുരിതബാധിതർക്കായി DYFI നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിനായി നൽകി.
Rebuild wayanad
#നമുക്കൊരുമിച്ചിറങ്ങാം
#ഒരുമിച്ചതിജീവിക്കാം
ഉറ്റവരും ഉടയവരും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ട ഹൃദയഭേദകമായ കാഴ്ചയും വാർത്തകളുമാണ് വയനാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്...
ആ നാട്ടിനെ പുനർനിർമ്മിക്കാൻ ജാതി-മത രാഷ്ട്രീയ ഭേദമന്യേ എല്ലാ മനുഷ്യരും അവരാൽ കഴിയുന്ന സഹായം വയനാടിന് നൽകിക്കൊണ്ടിരിക്കുകയാണ്...
ചിലർ രക്ഷാപ്രവർത്തനത്തിലാണ് ചിലർ ആവശ്യസാധനങ്ങൾ ശേഖരിക്കുകയാണ് ഒരു ഭരണകൂടം ആകെ വയനാട്ടിൽ തമ്പടിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു....
"ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്നപോലെ"
സംഘപരിവാർ രാഷ്ട്രീയ ലാഭം കൊയ്യാൻ ഈ അവസരം മുതലെടുക്കുകയാണ്
ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി വയനാട്ടിലേക്ക് വേണ്ട ആവശ്യസാധനങ്ങൾ ശേഖരിച്ച് തരംതിരിച്ചു വെക്കുന്ന വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് ഫോട്ടോയാക്കി
വയനാട്ടിലെ ആർഎസ്എസ് പ്രവർത്തകർ രാപ്പകലില്ലാതെ സഹായിക്കുന്നു എന്നതാണ് സംഘപരിവാർ "എക്സിലൂടെ" പ്രചരിപ്പിക്കുന്നത്...
സംഘപരിവാലത്തിന്റെ വ്യാജവാർത്ത നിർമിതിയുടെ ഒടുവിലെ ഉദാഹരണമാണിത്..
ആർഎസ്എസിന്റെവ്യാജവാർത്ത നിർമിതി തിരിച്ചറിയൂ....
"നവ വയനാടി"നായി നമുക്ക് കൈകോർക്കാം
വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകും
ഹൃദയഭേദകം
ഒരുമിച്ചു നിൽക്കാം...
ഒറ്റക്കെട്ടായി...
വയനാടിനെ ചേർത്തുപിടിക്കാം
മികച്ച ഫോട്ടോഗ്രാഫർക്കുള്ള
കേരള ഫുട്ബോൾ അസോസിയേഷൻ പുരസ്ക്കാരം
ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സുമേഷ് കോടിയത്തിന്
അഭിനന്ദനങ്ങൾ ❤️❤️
ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയ സുഹൃത്ത് സഃഎം രജീഷ്
വാഹന അപകടത്തിൽ മരണപ്പെട്ടു
അന്ത്യാഭിവാദ്യങ്ങൾ
ബീഹാർ - ആന്ധ്രാ ബജറ്റായി ചുരുങ്ങിയ കേന്ദ്ര ബജറ്റിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം
കേരളത്തെ പാടെ അവഗണിക്കുന്നതും രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് യാതൊരു പരിഹാരവും നിർദ്ദേശിക്കാത്തതുമായ കേന്ദ്ര ബജറ്റ് കേരള വിരുദ്ധവും യുവജന വിരുദ്ധവുമാണ്. കേരളം എന്ന പദം പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. അതേസമയം ബിജെപിയെ താങ്ങി നിർത്തുന്ന ആന്ധ്രപ്രദേശ് ബീഹാർ എന്നീ സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ വാരിക്കോരി കൊടുത്ത ഈത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധത്തിനു ശേഷം നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു.
DYFI സംസ്ഥാന
പ്രസിഡണ്ട് വി വസീഫ്,
കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു, കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സംസ്ഥാന കമ്മറ്റിയംഗം ടികെ സുമേഷ് എന്നിവർ കർണാടകയിലെ ഷിരൂരിൽ ദുരന്ത സ്ഥലം സന്ദർശിക്കുന്നു.
അഭിവാദ്യങ്ങൾ✊
സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ കോടിക്കണക്കിന് യുവത തൊഴിൽ തേടി തെരുവിലാണ്. ഒരു പകർച്ചവ്യാധി കണക്കേ ഇന്ത്യയിൽ പടർന്ന് പിടിക്കുന്ന തൊഴിലില്ലായ്മക്ക് ശമനമുണ്ടാക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് കഴിയുന്നില്ല.
ഇന്നിപ്പോൾ മറ്റൊരു സ്വാതന്ത്ര്യ ദിനം മുന്നിലെത്തുമ്പോൾ രാജ്യചരിത്രത്തിലത്തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മക്ക് സാക്ഷ്യം വഹിക്കുകയാണ് നാം. സെൻ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി
(CMIE)
പുറത്ത് വിട്ട 2024 ഏപ്രിൽ മാസത്തെ കണക്കുകൾ പറയുന്നത് തൊഴിൽ സന്നദ്ധരായ18 മുതൽ 29 വരെ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനത്തിലുമധികമാണ് എന്നാണ്.
2014ൽ വർഷാവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മോഡിക്ക് വർഷം 2 ലക്ഷം പുതിയ തൊഴിലുകൾ പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, നമ്മുടെ തൊഴിൽ മേഖലയിലാകെ ഇൻഫോർമലൈസേഷൻ കൊണ്ടുവന്ന് ഉള്ള തൊഴിൽ സുരക്ഷിതത്വം കൂടി തകർക്കുകയാണ് ചെയ്തത്. നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിലൂടെ ലഭിച്ചിട്ടുള്ള സ്വാശ്രയത്വവും അവകാശങ്ങളും നരേന്ദ്ര മോദി സർക്കാർ കുത്തകകൾക്ക് അടിയറ
വെച്ചിരിക്കുകയാണ്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിലൂടെയും, കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അനുകൂലമായി നെയ്തെടുത്ത 4 ലേബർ കോഡുകൾ നടപ്പാക്കുന്നതിലൂടെയും സ്ഥിരം തൊഴിൽ എന്നത് ഇന്ത്യൻ യുവതക്ക് അന്യമായി.
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കുന്ന
ഈ അനീതിയുടെ കാലത്ത് പോരാട്ടമല്ലാതെ നമുക്ക് മറ്റു വഴികളില്ല.
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ
സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ Fight iN Street സംഘടിപ്പിക്കുന്നു.
DYFI KANNUR
https://forms.gle/t1bNyxzDajfZvJu57
❤️❤️
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് BSC MLT യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ
മൂന്നാംമൈലിലെ ‘ശ്രേയ എം' നെ
ഡിവൈഎഫ്ഐ ആദരിച്ചു.മേഖലാ സെക്രട്ടറി റിനീഷ് ,ബ്ലോക്ക് കമ്മിറ്റി അംഗം കാവ്യ , മേഖലാ കമ്മിറ്റി അംഗം ഗിൻസി തുടങ്ങിയവർ കൂടെയുണ്ടായി
അഭിമാന നിമിഷം❤️