Saikrishna Ayurveda
We put your family’s health and well being first....
ആരാണ് മിത്രം അഥവാ സുഹൃത്ത്? നമുക്ക് ചുറ്റും നാം സുഹൃത്തുക്കൾ എന്ന് വിളിക്കുന്ന അനേകർ ഉണ്ട്.അതിൽ ചിലർ നമുക്ക് അവരുടെ ജീവിതം തന്നെ തരും. എന്നാൽ മറ്റു ചിലർ നമ്മുടെ തോളിലിരുന്ന് ചെവി തിന്നും. മിത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കുറിച്ച് ഋഗ്വേദം നമുക്ക് വഴി കാണിക്കുന്നുണ്ട്. പരമഐശ്വര്യവാനായ ഭഗവാനെ കൂട്ടുകാരനാക്കാനാണ് ആ ഉപദേശം.ശ്രീമദ് ഭഗവദ് ഗീത പറയുന്നത് കേൾക്കൂ:
അദ്വേഷ്ടാ സർവഭൂതാനാം മൈത്ര കരുണ ഏവ ച
നിർമമോ നിരഹങ്കാര : സമദു:ഖ: സുഖഃ ക്ഷമീ (12.13)
ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഭക്തൻ ആരാണെന്ന് പറയുകയാണ് ഇവിടെ.ജീവജാലങ്ങളോടൊന്നും ദ്വേഷമില്ലാതിരിക്കുക, സ്നേഹ ഭാവത്തോടെ പെരുമാറുക, കാരുണ്യവാനാവുക, നിർമമനാവുക, അഹങ്കാരമില്ലാത്തവനായി സുഖദു:ഖങ്ങളെ സമമായി കണ്ട് ക്ഷമയോടെ ഇരിക്കുക. ഇത്തരത്തിലുള്ള ഭക്തൻ തനിക്ക് പ്രിയപ്പെട്ടവനാകുന്നുവെന്ന് ഭഗവാൻ പറയുന്നു.
എന്താണീ മിത്രത?
മേനോതി മാനം കരോതി ഇതിമിത്രം.
എല്ലാവരേയും മാനിക്കുന്നവനാണ് മിത്രം. അതു കൊണ്ട് തന്നെ മറ്റുള്ളവരും തിരിച്ച് മാനിക്കുന്നവനാകും.ചെറിയവനോ വലിയവനോ ആകട്ടെ, മിത്രമായിക്കഴിഞ്ഞാൽ എല്ലാവരോടും കൃപയോടെ പെരുമാറണം. പഞ്ചതന്ത്രത്തിൽ പറയുന്നത് കേട്ടിട്ടുണ്ടോ?
കേനാമൃതമിദം സൃഷ്ടം മിത്രമിത്യക്ഷരദ്വയം l
ആപദാം ച പരിത്രാണം ശോക സന്താപഭേഷജമ് ll
രണ്ട് അക്ഷരങ്ങൾ കൊണ്ട് ഉണ്ടാകുന്ന മിത്ര ശബ്ദം ആരാണ് ഉണ്ടാക്കിയത്? ആപത്തുണ്ടാകുമ്പോൾ രക്ഷിക്കുകയും ശോകത്തിലും സന്താപത്തിലും പരമൗഷധമായിരിക്കുകയും ചെയ്യുന്നവനാണ് യഥാർഥ മിത്രം.
സുഹൃത്തുക്കൾ കാരണം ഏറെ ദു:ഖം അനുഭവിക്കുന്നവരെ നാം ചുറ്റുപാടും കാണാറുണ്ട്. യഥാർഥ സുഹൃദ് ലക്ഷണമെന്തെന്ന് വിശദീകരിക്കുകയാണ് ഋഗ്വേദം. കേൾക്കൂ
ധർമത്തിൽ ഊന്നി നിന്നുകൊണ്ടു അർഥത്തേയും കാമത്തേയും ഉപഭോഗിക്കാനാണ് വേദ വിധി.എന്നാൽ ധനം, കാമം എന്നിവയിൽ ആസക്തി വന്നാലോ? എല്ലാ പരിധികളും നഷ്ടപ്പെടും. നോക്കൂ, നമുക്ക് ചുറ്റും ഇന്ന് ആളുകളുടെ മനസമാധാനം നഷ്ടപ്പെടുന്നതിനു കാരണം ഈ ആസക്തിയാണ്. ചുറ്റുപാടും ഉള്ള ആളുകൾ ചെറിയ ചെറിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അതിൽ നമുക്കും ആസക്തിയുണ്ടാകും. അപ്പോൾ നമുക്കുള്ള അനുഗ്രഹങ്ങളേക്കുറിച്ച് വിസ്മരിക്കും. കൂടുതൽ ധനം നേടാനുള്ള ആസക്തി ജനിക്കുകയായി.ഇതേ പോലെയാണ് കാമവും. വ്യക്തമായ പരിധികൾ നിർണയിക്കാത്തതാണ് പല പ്രശ്നങ്ങൾക്കും മൂലകാരണം. നമുക്ക് വേണ്ടതിൻ്റെ പരിധി, ബന്ധങ്ങളുടെ പരിധി, ആഗ്രഹങ്ങളുടെ പരിധി ...... അങ്ങനെ പരിധിയില്ലാതെ മുന്നോട്ടു പോകുന്നവന് ധർമജ്ഞാനം നേടാൻ ആവില്ല. ധർമജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവർ വേദം പഠിക്കണമെന്നാണ് മനുവിൻ്റെ ഉപദേശം.കാരണം വേദമാണ് ധർമം ആഗ്രഹിക്കുന്നവർക്ക് പരമ പ്രമാണം. ഇന്നത്തെ പോസ്റ്റ് ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
അഗ്നി എന്നതിന് വേദങ്ങളിൽ തീ എന്ന അർഥം എടുക്കരുത്.അത് ഈശ്വരൻ്റെ പര്യായവാചിയാണ്. ഭഗവാനിൽ നാം അർപ്പിക്കുന്നത് നമ്മുടെ ഹൃദയമാകുന്ന ചമതയാണ്. നമ്മുടെ ഹൃദയത്തിൽ ഭക്തിയാകുന്ന നെയ്യ് ചേരുന്നതോടെ ഭഗവാനിൽ ശ്രദ്ധ വർധിച്ചു വരും. നോക്കൂ, ഭഗവാൻ ഈ ലോക പരിപാലനം എന്ന മഹത്തായ വ്രതത്തിൽ നിന്ന് മാറി നിൽക്കുന്നേയില്ല. അതേപോലെ ഭക്തനായ ഞാനും ലോകോപകാരപ്രദമായ കർമങ്ങളിൽ നിന്ന് മാറി നിൽക്കാൻ ഇടവരരുത്. അതൊരു വ്രതമാണ്. വിശേഷമായ ഋതമത്രെ വ്രതം.ഋതം, സത്യം എന്നീ രണ്ടു വാക്കുകൾ വേദങ്ങളിൽ സർവത്ര കാണാം. സത്യമെന്നാൽ കാലദേശങ്ങൾക്ക് ഉള്ളിലുള്ളതാണ്.ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാൽ ശ്രീലങ്കയിലല്ല.സത്യം ആപേക്ഷികമത്രെ. എന്നാൽ ഋതം സാർവലൗകികമായ സത്യമാകുന്നു. ജനിച്ചവരെല്ലാം മരിക്കും എന്നത് ഉദാഹരണം. ഭക്തൻ സ്വീകരിക്കുന്നത് വിശേഷ ഋതമാണ്. യമ നിയമങ്ങളാകുന്ന വിശേഷ ഋതം. ആ വ്രതവും ശ്രദ്ധയും കൊണ്ട് ഭക്തനായ ഞാൻ നിന്നെ (ഈശ്വരനെ) സ്വഹൃദയത്തിൽ സൂര്യപ്രകാശത്തെപ്പോലെ ദർശിക്കുന്നു. ഇന്നത്തെ വേദ മന്ത്രം പഠിക്കൂ.ഭക്തിയുടെ ചാരുത അറിയൂ.
Untitled Album
Saikrishna Ayurveda Clinic
Saikrishna Ayurveda Clinic's cover photo