Esaf Co-operative Employees Association CITU

Esaf Co-operative Employees Association CITU

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Esaf Co-operative Employees Association CITU, Community Organization, .

19/09/2019

മുത്തൂറ്റ് ചെയർമാൻ M. G ജോർജ് ന്റെ 1 മണിക്കൂർ 8 മിനിറ്റ് നീണ്ടു നിൽക്കുന്ന പത്ര സമ്മേളനം കണ്ടു. പുറമേ വിനയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ അദ്ദേഹത്തിന്റെ തനി നിറം പുറത്താവുന്നുണ്ട്. പത്ര സമ്മേളനത്തിൽ ഉടനീളം അദ്ദേഹം തന്റെ കുടുംബംത്തിന് 800 വർഷത്തെ ബിസിനസ്‌ പാരമ്പര്യം ഉണ്ടെന്ന് പറയുന്നുണ്ടായിരുന്നു. മാത്രമല്ല എല്ലാ മുതലാളിമാരും പറയുന്നത് പോലെ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവരൊക്കെ തന്റെ ഉള്ളം കയ്യിൽ ആണെന്ന തള്ളലും അദ്ദേഹം പാസാക്കി. അതിനു അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയനെ പിണറായി ചേട്ടൻ എന്നും, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ രമേശ്‌ മോൻ എന്നൊക്കെ അഭിസംബോധന ചെയ്തു. മുത്തൂറ്റിൽ പ്രധാനമന്ത്രി പറഞ്ഞാൽ പോലും യൂണിയനെ അംഗീകരിക്കില്ല എന്ന മാർക്കട മുഷ്ടിയും കാണിച്ചു. ഏകദേശം 49 മിനിറ്റ് തനിക്കു പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു ഇറങ്ങി പോവാൻ ഭാവിച്ച ചെയർമാനോട് തങ്ങൾക്കു ചോദ്യം ചോദിക്കാൻ ഉണ്ടെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാനല്ല എനിക്ക് പറയാനുള്ളത് പറയാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്ന ധാർഷ്ട്യമായ മറുപടി ആണ് ചെയർമാൻ നൽകിയത്. എന്നാൽ ഞങ്ങൾ വന്നത് നിങ്ങളുടെ പത്ര സമ്മേളനത്തിന് ആണെന്നും ഞങ്ങളുടെ ചോദ്യം കേൾക്കാൻ നിങ്ങൾക്ക് ബാധ്യത ഉണ്ടെന്നും മാധ്യമ പ്രവർത്തകർ ഒന്നടങ്കം പ്രധിഷേധം ഉയർത്തിയപ്പോൾ ചെയർമാൻ ചോദ്യങ്ങൾ കേൾക്കാൻ തയ്യാറായി. *ഇത് തന്നെയാണ് ഇവിടെ പ്രശ്നം*. *നാട്ടിലുള്ള നിയമങ്ങളും, നിയമ സംഹിതയും, ഭരണകർത്താക്കളും, തൊഴിലാളി യൂണിയനുകളും ഒന്നും തനിക്ക് ബാധകമല്ല, അവരൊക്കെ താൻ പറയുന്നത് കേൾക്കണമെന്നും അവരെ കേൾക്കാൻ തയ്യാറല്ല എന്നുമുള്ള ധാർഷ്ട്യത്തിന്റെ ഭാഷ*. അത് ഒഴിവാക്കി തൊഴിലാളി സമരം ഒത്തു തീർപ്പാക്കാൻ മുത്തൂറ്റ് മാനേജ്മെന്റ് തയ്യാറാകണം. അല്ലാത്ത പക്ഷം പൊതു സമൂഹം നിങ്ങളെ തെരുവിൽ നേരിട്ടാൽ അവരെ തെറ്റ് പറയാൻ കഴിയില്ല....

നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്ക... 18/09/2019

നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്ക... തിരുവനന്തപുരം: ഒരു മാസമായി തുടരുന്ന മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഇനിയും തുടരും. സിഐടിയുവിന്റെ ആഭിമുഖ്യത്ത.....

Photos from Muthoot Finance Employees Union's post 17/09/2019

Website