കടവല്ലൂർ അന്യോന്യം-Kadavallur Anyonyam

കടവല്ലൂർ അന്യോന്യം-Kadavallur Anyonyam

KADAVALLUR ANYONYAM (കടവല്ലൂർ അന്യോന്യം - കടവല്ലൂർ ശ്രീരാമ ക്ഷേത്രം - തൃശൂർ- കേരള )

30/04/2023

സഫലമീ ജീവിതം...... അന്യോന്യ പരിഷത്തിൻ്റെ ജീവനാഡിയും വഴികാട്ടിയും സർവ്വോപരി എല്ലാമെല്ലമായ ശ്രീ നിലകണ്‌ഠൻ സാറിനും സഹധർമ്മിണിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... നര സേവ നാരായണ സേവ എന്ന് മാഷ് നമ്മളെയെല്ലാം പഠിപ്പിക്കുകയാണ്... ഇത് തന്നെയായിരിക്കണം നാം ഒരോരുത്തരും പിൻതുടരേണ്ട ധർമ്മപാത... ഗുരുസ്ഥാനീയനായ സാറിനെയ്യും സഹധർമ്മിണിയ്യേയ്യും ദൈവം അനുഗ്രഹിക്കുക തന്നെ ചെയ്യും... ഏറെ സന്തോഷത്തോടെ...

32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അന്യോന്യം കടന്നിരിക്കൽ ചടങ്ങ് #temple #thrissur 19/11/2022

32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അന്യോന്യം കടന്നിരിക്കൽ ചടങ്ങ് #temple #thrissur 32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കടന്നിരിക്കൽ ചടങ്ങ്. കടവല്ലൂർ അന്യോന്യം വേദിയിൽ നിന്ന്

കടവല്ലൂർ അന്യോന്യം ഋഗ്വേദ അർച്ചന #temple 19/11/2022

കടവല്ലൂർ അന്യോന്യം ഋഗ്വേദ അർച്ചന #temple കടവല്ലൂർ അമ്പലവും അവിടെ നടക്കുന്ന അന്യോന്യവും (അതിനെക്കുറിച്ച് ഒരു വിവരണം)

Photos from ശ്രീ  മഹാഭാഗവത പ്രഭാഷണം's post 19/11/2022
19/11/2022

ഓൺലൈൻ വഴി ഈ ലിങ്കിലൂടെ :https://www.ubeshop.in/products/udayabharatham-wall-calendar-mal/318920000000083006
*ഷെയർ ചെയ്യുക ഓരോ ഹിന്ദുവിന്റെ അടുത്തും എത്തിക്കുക*

19/11/2022
16/11/2022

Inauguration ceremony of this year's ANYONYAM 2021-2022 by Sri.Suresh Gopi...

Photos from കടവല്ലൂർ അന്യോന്യം-Kadavallur Anyonyam's post 03/11/2022

KADAVALLUR ANYONYAM 2021_2022... DETAILED PROGRAMME...

Conflict Resolution and Legal Decisions in Temple Management: An Evocative Portrait from the Rashtrakuta Era 20/10/2022

Conflict Resolution and Legal Decisions in Temple Management: An Evocative Portrait from the Rashtrakuta Era Sanjan or Samyāna enjoyed a prestigious status as a hub of maritime trade during the Rashtrakuta Era. A conflict arose between two temples in the town in the 10th century. An inscription which gives us the full story of its resolution is truly eye-opening.

KADAVALLUR ANYONYAM 19-11-2021 | | കടവല്ലൂർ അന്യോന്യം . ശ്രീരാമ ക്ഷേത്രം. കടവല്ലൂർ ,തൃശൂർ 19/11/2021

https://youtu.be/9L54JF6J9rM Live Rigved chanting competition from kadavallur Sree Ram temple Kerala

KADAVALLUR ANYONYAM 19-11-2021 | | കടവല്ലൂർ അന്യോന്യം . ശ്രീരാമ ക്ഷേത്രം. കടവല്ലൂർ ,തൃശൂർ KADAVALLUR ANYONYAM 19-11-2021 | | കടവല്ലൂർ അന്യോന്യം . ശ്രീരാമ ക്ഷേത്രം. കടവല്ലൂർ ,തൃശൂർ.LIVE STREAMING BY ALFA LIVE 9947220655

15/11/2021

. Kadavallur Anyonyam inaugural Ceremony | കടവല്ലൂർ അന്യോന്യം ഉൽഘാടന സമ്മേളനം. 15/11/2021

https://youtu.be/cV2O8eyomec

. Kadavallur Anyonyam inaugural Ceremony | കടവല്ലൂർ അന്യോന്യം ഉൽഘാടന സമ്മേളനം. . Kadavallur Anyonyam inaugural Ceremony | കടവല്ലൂർ അന്യോന്യം ഉൽഘാടന സമ്മേളനം.Streaming By Alfa Live 9947220655

Photos from കടവല്ലൂർ അന്യോന്യം-Kadavallur Anyonyam's post 13/11/2021

Kadavallur Anyonyam 2021... Welcome

22/07/2021

Kadavallur Sri Ramaswamy Temple

Kadavallur Sri Ramaswamy Temple is an ancient Hindu temple located in Kadavallur, a border village of Thrissur and Malappuram districts. The temple is believed to have been dedicated by Ghatolkachan, the son of Bhimasena II, the second Pandava. This temple is famous for the reciprocal activities that take place during the month of Scorpio. The temple is under the Cochin Devaswom Board.

The deity in this temple is thought to be Lord Rama but in fact is Chaturbahu Mahavishnu. The idol here is said to have been worshiped by Dasaratha Maharaja, the father of Sri Ramachandran. It later came under the control of Shri Ram and later Vibhishan, the ruler of Ceylon. During the Dvaparayuga, Bhimaputra Ghatolkachan called Vibhishan to fight. But the pious Vibhishan was not ready for war. Instead, he presented the idol of Vishnu in his possession to Ghatolkachan and erected an idol of Ghatolkachan at the site of the present temple. The place where the idol was erected by Ghatolkachan was later known as 'Ghatolkachapuram' and later as 'Kadavallur'. Ghatolkachan also erected another idol of Vishnu in his possession at Elavalli near Guruvayur. This temple is now known as the 'Other Kadavallur Temple'. Here too, the deity is Lord Rama himself.

Although the Kadavallur Sri Ramaswamy Temple is said to be about five thousand years old, there is no record to prove it. The temple was originally located in the Uranma of a Brahmin family called Paramana in Panniyoor village. Paramana Illam was a very rich family. At that time, the temple had land and other properties in various places. When Paramana Namboothiri could not look after the temple, the temple was taken over by the King of Cochin. When the Cochin Devaswom Board was formed in 1949, the temple came under its purview. Kadavallur Devaswom is currently a 'B' grade Devaswom under the Cochin Devaswom Board.
Kadavallur, a remnant of the Vedic culture of Kerala, is the main attraction of this temple. The event is about four hundred years old. The event is organized by students of Thrissur and Thirunavaya Brahmaswamy Maths. Thrissur, which was under the King of Cochin, and Thirunavaya, which was under the Zamorin, are about equal distances from Kadavallur. Kadavallur was the border area of ​​both the countries. The King of Cochin and the Zamorin were arch-enemies. So it started as a competition between the scholars of the monasteries under the two. Once celebrated all over Kerala, this festival ceased in 1947 when India gained independence. It was later relaunched in 1989. At present it is run by the Cochin Devaswom Board itself.

The temple is located in the heart of Kadavallur village. The view of the temple is to the west. A two-story tower has been built on the west side. There are no notable features of this run-down tower. In front of the tower you can see a palm tree as usual. According to Hindu mythology, Brahma resides on the top of the sacred tree Arayal, Vishnu in the middle and Shiva at the bottom. Hence the waist is considered a trinity. It is considered sacred to keep the waist seven times in the morning every day. There is also a name tree beyond the waist. To the north of the tower is the Devaswom office and stage. There are events on stage during the holidays. There are three shrines facing east in front of the office. Sri Dharmasastha, Sri Ayyappan and Bhagwati are in the shrines respectively. They have daily poojas. The temple pool is located on the south side. There is a huge pond here.
If you enter through the west tower, you will first come across a large elephant. This elephant is quite large. Already inside, there is a golden flagpole bearing the head of the Bhagavad Gita Garuda. This flagpole is relatively young. Beyond the flagpole, there is a large altar stone in the temple. There is no altar here.

The Kadavallur temple is spread over an area of ​​about 3 acres. The temple has the same features as the usual temples. There are no Upadevata temples outside Nalambalam. This is the uniqueness of the temple. A tower can also be seen on the east side. It is relatively small
The temple has a rectangular two-storied shrine. Both the floors of the shrine are made of granite and are made of copper. Above is the golden dome. There are three rooms inside the shrine. At the eastern end of them is the sanctum sanctorum. Kadavallurappan sits facing west on the Chaturbahu idol which is about 6 feet high. Although the worship is in the concept of Lord Rama, it can be clearly stated that the idol belongs to Vishnu. Sri Kadavallurappan resides in Srilakath, evoking the full glory of the cosmic nature.

The outer walls of the sanctum sanctorum are completely covered with water. No murals have been painted here yet. However, there are many wood carvings here. Most of the stories are from Puranas like Ramayana and Bhagavatam. On the north side, the Ov is built to drain the anointing water.

Nalambalam is built around the shrine. Nalambalam has relatively little space but can be circumnavigated. There are gates on either side of the entrance to the quarters. The north gate is dedicated to Lord Ramadhan Hanuman Swamy. Hanuman is a very small idol. The view is to the south. In front of the Hanumad Pratishtha, Kadavallur is holding a weekly vigil for each other. Within Nalambalam there is a well at Thidappally in the south east corner and a well in the north east corner. The idols of Lord Shiva, Lord Ganesha and Lord Ayyappan can be seen facing east in the Ottasreekovil in the south-west corner.
The inner altar is built around the shrine. Ashtadikpalas (West - Varuna, North West - Vayu, North - Kuberan, North East - Isanan, East - Indra, South East - Agni, South - Yaman, South West - Niryati), Saptamatriks (Brahmi / Brahmani, Vaimani, , Chamundi), Veerabhadra, Ganapati, Sastav, Subrahmanyan, Durga Devi, Brahma, Ananthan and Nirmalyadhari (here Vishwaksenan). These are sacrificed during Shiveli. Sacrifices should not be trampled or touched on the head.

22/07/2021

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം

തൃശൂർ മലപ്പുറം ജില്ലകളുടെ അതിർത്തിഗ്രാമമായ കടവല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ഹിന്ദുക്ഷേത്രമാണ് കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പാണ്ഡവരിൽ രണ്ടാമനായ ഭീമസേനന്റെ പുത്രൻ ഘടോൽകചനാണെന്ന് വിശ്വസിച്ചുവരുന്നു. ഈ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിൽ നടത്തിവരുന്ന അന്യോന്യം വളരെ പ്രസിദ്ധമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം വരുന്നത്.

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമനായി സങ്കല്പിയ്ക്കപ്പെടുന്നെങ്കിലും വാസ്തവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ്. ഇവിടത്തെ വിഗ്രഹം ശ്രീരാമചന്ദ്രന്റെ പിതാവായ ദശരഥമഹാരാജാവ് പൂജിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് ഇത് ശ്രീരാമന്റെയും അതിനുശേഷം ലങ്കാധിപതിയായ വിഭീഷണന്റെയും കൈവശം വന്നുചേർന്നു. ദ്വാപരയുഗത്തിൽ ഭീമപുത്രനായ ഘടോൽകചൻ വിഭീഷണനെ പോരിന് വിളിച്ചു. എന്നാൽ, ഭക്തോത്തമനായ വിഭീഷണൻ പോരിന് തയ്യാറല്ലായിരുന്നു. പകരം അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന വിഷ്ണുവിഗ്രഹം ഘടോൽകചന് സമ്മാനിച്ചതിനെ തുടർന്ന് ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തിയ ഘടോൽകചൻ വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഘടോൽകചൻ പ്രതിഷ്ഠിച്ച വിഗ്രഹമിരിയ്ക്കുന്ന സ്ഥലം 'ഘടോൽകചപുരം' എന്നും പിന്നീട് 'കടവല്ലൂർ' എന്നുമറിയപ്പെട്ടു. തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു വിഷ്ണുവിഗ്രഹം ഘടോൽകചൻ ഗുരുവായൂരിനടുത്തുള്ള എളവള്ളി എന്ന സ്ഥലത്തും പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇപ്പോൾ 'മറ്റേ കടവല്ലൂർ ക്ഷേത്രം' എന്ന് അറിയപ്പെടുന്നു. ഇവിടെയും പ്രതിഷ്ഠ ശ്രീരാമൻ തന്നെ.

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിന് ഏകദേശം അയ്യായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകളൊന്നും തന്നെയില്ല. ക്ഷേത്രം ആദ്യം പന്നിയൂർ ഗ്രാമത്തിലെ പാറമന എന്ന ബ്രാഹ്മണകുടുംബത്തിന്റെ ഊരാണ്മയിലായിരുന്നു. അതിസമ്പന്നമായ ഒരു കുടുംബമായിരുന്നു പാറമന ഇല്ലം. അക്കാലത്ത് ക്ഷേത്രത്തിന് പലയിടത്തായി ഭൂസ്വത്തുക്കളും മറ്റ് വസ്തുവകകളുമുണ്ടായിരുന്നു. പാറമന നമ്പൂതിരിയ്ക്ക് ക്ഷേത്രം നോക്കിനടത്താൻ കഴിയാതായപ്പോൾ ക്ഷേത്രം കൊച്ചി രാജാവ് ഏറ്റെടുത്തു. 1949-ൽ കൊച്ചിൻ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം ഇതിന്റെ കീഴിലായി. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 'ബി' ഗ്രേഡ് ദേവസ്വമാണ് കടവല്ലൂർ ദേവസ്വം.
കേരളത്തിലെ വൈദിക സംസ്കാരത്തിന്റെ അവശേഷിപ്പായ കടവല്ലൂർ അന്യോന്യം ഈ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്. ഏകദേശം നാന്നൂറുവർഷം പഴക്കമുണ്ട് ഈ പരിപാടിയ്ക്ക്. തൃശ്ശൂർ, തിരുനാവായ ബ്രഹ്മസ്വം മഠങ്ങളിലെ വിദ്യാർത്ഥികളാണ് ഈ പരിപാടി നടത്തുന്നത്. കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന തൃശ്ശൂരും സാമൂതിരിയുടെ കീഴിലുണ്ടായിരുന്ന തിരുനാവായയും കടവല്ലൂരിൽ നിന്ന് ഏകദേശം തുല്യദൂരത്താണ്. ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശമായിരുന്നു കടവല്ലൂർ. കൊച്ചി രാജാവും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു. അതിനാൽ ഇരുവരുടെയും കീഴിലുള്ള മഠങ്ങളിലെ പണ്ഡിതന്മാർ തമ്മിലുള്ള മത്സരമായിട്ടാണ് ഇത് തുടങ്ങിയത്. ഒരുകാലത്ത് കേരളം മുഴുവൻ പേരുകേട്ട ഈ മഹോത്സവം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ൽ നിലച്ചുപോയി. പിന്നീട് 1989-ലാണ് ഇത് പുനരാരംഭിച്ചത്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് തന്നെയാണ് ഇത് നടത്തിപ്പോരുന്നത്.

കടവല്ലൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പടിഞ്ഞാറേ നടയിൽ ഇരുനില ഗോപുരം പണിതിട്ടുണ്ട്. ഓടുമേഞ്ഞ ഈ ഗോപുരത്തിന് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നുമില്ല. ഗോപുരത്തിന്റെ മുന്നിൽ പതിവുപോലെ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതിനാൽ അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അരയാലിനപ്പുറം ഒരു പേരാൽമരവുമുണ്ട്. ഗോപുരത്തിന്റെ വടക്കുഭാഗത്ത് ദേവസ്വം ഓഫീസും സ്റ്റേജും കാണാം. സ്റ്റേജിൽ വിശേഷദിവസങ്ങളിൽ പരിപാടികളുണ്ട്. ഓഫീസിന്റെ തൊട്ടുമുന്നിലായി കിഴക്കോട്ട് ദർശനമായി മൂന്ന് ശ്രീകോവിലുകളുണ്ട്. ശ്രീ ധർമ്മശാസ്താവ്, ശ്രീ അയ്യപ്പൻ, ഭഗവതി എന്നിവരാണ് യഥാക്രമം ശ്രീകോവിലുകളിലുള്ളത്. ഇവർക്ക് നിത്യേന പൂജകളുണ്ട്. ക്ഷേത്രക്കുളം തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിവിശാലമായ കുളമാണ് ഇവിടെയുള്ളത്.
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുതാണ് ഈ ആനക്കൊട്ടിൽ. ഇതിനകത്തുതന്നെയാണ്, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരവുമുള്ളത്. താരതമ്യേന പഴക്കം കുറവാണ് ഈ കൊടിമരത്തിന്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ വലിയ ബലിക്കല്ലുണ്ട്. ഇവിടെ ബലിക്കൽപ്പുരയില്ല.

ഏകദേശം മൂന്നേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് കടവല്ലൂർ ക്ഷേത്രത്തിലേത്. സാധാരണ ക്ഷേത്രങ്ങളിലുള്ള പ്രത്യേകതകളേ ക്ഷേത്രത്തിൽ കാണാനുള്ളൂ. നാലമ്പലത്തിനുപുറത്ത് ഉപദേവതാക്ഷേത്രങ്ങളൊന്നുമില്ല. ഇത് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. കിഴക്കുഭാഗത്തും ഒരു ഗോപുരം കാണാം. ഇത് താരതമ്യേന ചെറുതാണ്
ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയോളം ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കടവല്ലൂരപ്പൻ കുടികൊള്ളുന്നു. ശ്രീരാമസങ്കല്പത്തിലാണ് പൂജയെങ്കിലും വിഗ്രഹം വിഷ്ണുവിന്റേതെന്ന് വ്യക്തമായി പറയാൻ കഴിയും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ കടവല്ലൂരപ്പൻ, ശ്രീലകത്ത് കുടികൊള്ളുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകൾ പൂർണ്ണമായും വെള്ളപൂശിയ നിലയിലാണ്. ഇവിടെ ഇതുവരെ ചുവർച്ചിത്രങ്ങൾ വരച്ചിട്ടില്ല. എന്നാൽ, ധാരാളം ദാരുശില്പങ്ങൾ ഇവിടെയുണ്ട്. രാമായണം, ഭാഗവതം തുടങ്ങിയ പുരാണങ്ങളിൽ നിന്നുള്ള കഥകളാണ് അധികവും. വടക്കുവശത്ത്, അഭിഷേകജലം ഒഴുകിപ്പോകാൻ ഓവ് പണിതിട്ടുണ്ട്.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന സ്ഥലം കുറവാണ് നാലമ്പലത്തിനെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങളുണ്ട്. വടക്കേ വാതിൽമാടത്തിലാണ് ശ്രീരാമദാസനായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. വളരെ ചെറിയൊരു വിഗ്രഹമാണ് ഹനുമാന്റേത്. തെക്കോട്ടാണ് ദർശനം. ഹനുമദ്പ്രതിഷ്ഠയുടെ മുന്നിലാണ് കടവല്ലൂർ അന്യോന്യത്തിന് വാരമിരിയ്ക്കൽ നടത്തുന്നത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറുമുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവന്റെയും ഗണപതിയുടെയും അയ്യപ്പന്റെയും പ്രതിഷ്ഠകൾ കാണാം.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെക്കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

01/12/2020

Kadavallur Anyonyam 2020... Rigved chanting by Erkara Sankaran Namboothiri ....21/11/2020...

Rigveda and the Kadavallur Anyonyam Exercise from Kerala 27/11/2020

Rigveda and the Kadavallur Anyonyam Exercise from Kerala The Covid-19 pandemic has robbed Kadavallur Anyonyam, a unique Rigveda exercise for the preservation of Veda, of its sheen this year.

Anyonyam 24/11/2020

Anyonyam Mangalam Parameswaran Bhattathirippad

24/11/2020
24/11/2020
24/11/2020

Kadavallur Anyonyam 2020....

24/11/2020

Eighth day of this year's Kadavallur Anyonyam Rigved chanting by Sri.Udiyannur Sankaranarayan Namboothiri yesterday (23rdNov) at Kadavallur Sree Rama Temple........

22/11/2020

Good Morning India!

Photos from കടവല്ലൂർ അന്യോന്യം-Kadavallur Anyonyam's post 18/11/2020

Kadavallur Anyonyam 2020 . Second day...

18/11/2020

The second day of Kadavallur Anyonyam 2020 performed by Shri. Parameswaran Namboothiri of Thirunavaya Group..

Videos (show all)

സഫലമീ ജീവിതം...... അന്യോന്യ പരിഷത്തിൻ്റെ ജീവനാഡിയും വഴികാട്ടിയും സർവ്വോപരി എല്ലാമെല്ലമായ ശ്രീ നിലകണ്‌ഠൻ സാറിനും സഹധർമ്മി...
Kadavallur Anyonyam..2020
Sri.Udiyannur Sankaranarayanan Namboothiri...