vengara_popular_news

vengara_popular_news

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from vengara_popular_news, Media/News Company, .

16/06/2023

വയോജന സംരക്ഷണസമിതി നിലവിൽ വന്നു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 16*
*1444 ദുൽഖഅദ് 27*
*1198 മിഥുനം 01*
*വെള്ളി | കാർത്തിക*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ സായംപ്രഭാ ഹോം കേന്ദ്രീകരിച്ച് ജനപ്രതിനിധികളെയും വിവിധ ഡിപ്പാർട്ട്മെന്റ് ഓഫീസർമാരെയും ഉൾക്കൊള്ളിച്ച് വയോജന സംരക്ഷണ സമിതി രൂപീകരിച്ചു. സമിതിയുടെ ലോഗോ പ്രകാശനവും പരാതിപ്പെട്ടി സ്ഥാപിക്കലും ചടങ്ങിൽ നടന്നു. തുടർന്ന് സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരണവും ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, റഫീഖ് മൊയ്തീൻ ചോലക്കൽ, എംപി ഉണ്ണികൃഷ്ണൻ, സിപി കാദർ, പഞ്ചായത്ത് സെക്രട്ടറി രാജ്യശ്രീ ടി
ആർ, വേങ്ങര പോലീസ് സ്റ്റേഷൻ പ്രതിനിധീകരിച്ച് എസ് ഐ സുരേന്ദ്രൻ വി, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിച്ച് ഡോക്ടർ സഞ്ജു ,ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദ് കെ,വില്ലേജ് ഓഫീസിനെ പ്രതിനിധീകരിച്ച് പ്രജിത പി, കൃഷിഭവന പ്രതിനിധീകരിച്ച് റിനി, ഐസിഡിഎസ് പ്രതിനിധീകരിച്ച് ഷാഹിന തുടങ്ങിയ സമിതി അംഗങ്ങൾ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ കെ പരിപാടി കോഡിനേറ്റ് ചെയ്തു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

15/06/2023

വള്ളിക്കുന്ന് മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി
എം.എൽ.എ.യുടെ നേത്രത്വത്തിൽ പുരോഗതി വിലയിരുത്തി

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 15*
*1444 ദുൽഖഅദ് 26*
*1198 എടവം 32*
*വ്യാഴം | ഭരണി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മൂന്നിയൂർ : വള്ളിക്കുന്ന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും വെളളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തി പുരോഗതി മണ്ഡലം എം.എൽ.എ .പി.അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേത്രത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി.വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗമാണ് പ്രവർത്തി വിലയിരുത്തിയത്.അടുത്ത വേനലിൽ വെള്ളം വിതരണം ചെയ്യാവുന്ന വിധത്തിൽ പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ചേലേമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന്,മൂന്നിയൂർ പഞ്ചായത്തുകൾക്കും കാലിക്കറ്റ് സർവകലാ ശാലക്ക് വേണ്ടിയുമുളള ശുദ്ധജല വിതരണത്തിന് സർവകലാ ശാല ഭൂമിയിൽ ചെനക്കൽ ഭാഗത്ത് ടാങ്കിന്റെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിർമ്മാണം പുരോഗമിച്ച് വരികയാണ്. ഇവിടെ നിന്നും വെള്ളം കൊണ്ട് പോവുന്നതിനുള്ള പൈപ്പ് ലൈൻ റോഡ് ക്രോസിംഗ് അനിവാര്യമാണ്. റോഡ് ക്രോസിംഗിന് ഹൈവേ അതോറിട്ടിയിൽ നിന്നും അനുമതി ലഭിച്ചത് സർവകലാശാലയുടെ പുതിയ കവാടത്തിന്റെ ഭാഗത്താണ്. ചെനക്കലിൽ നിന്നും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വഴി ഹൈവേ ക്രോസ് ചെയ്ത് സർവ്വകലാശാലക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന പ്രധാന കവാടത്തിന് മുന്നിൽ വെച്ച് റോഡ് ക്രോസ് ചെയ്യുന്നതാണ് നിലവിലെ പദ്ധതി. തേഞ്ഞിപ്പലം സ്‌റ്റേഷന് സമീപത്ത് കൂടെ പോവുന്ന നിലവിലെ റോഡ് ഉപയോഗപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് നിലവിലെ പദ്ധതി. ഇതിന് ആവശ്യമായി വരുന്ന സ്ഥലം വിട്ട് കിട്ടാനായി സർവകലാശാലയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. പൈപ്പ് ലൈൻ കൊണ്ട് പോവാൻ പ്രത്യേക പാത നിർമ്മിക്കാൻ സർവകലാശാലാ ഭൂമി വിട്ട് കിട്ടാനാണ് അനുമതി തേടാൻ തീരുമാനിച്ചത്. 500 മീറ്റർ സ്ഥലമാണ് സർവകലാശാല വിട്ട് തരേണ്ടി വരിക. വള്ളിക്കുന്ന്, ചേലേമ്പ്ര, മൂനിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകൾക്കും സർവകലാശാല ക്കും വേണ്ടിയാണ് റോഡ് ക്രോസ് ചെയ്യേണ്ടി വരുന്നത്. 18 കിലോമീറ്റർ ദൂരെയുള്ള വാഴക്കാട് മുണ്ട് മുഴിയിൽ നിന്നുമാണ് യൂണിവേഴ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കുക. ഇതിന്റെ പമ്പിംഗ് മെയിന്റെ നിർമ്മാണം 10 കിലോ മീറ്റർ പൂർത്തിയായതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇനി എട്ടര കിലോ മീറ്റർ കൂടി മെയിൻ ലൈൻ സ്ഥാപിക്കാൻ ബാക്കിയുണ്ട്. ചേലേമ്പ്രയിൽ ഇത് വരെ പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനായി അടുത്ത് തന്നെ യോഗം ചേരും. വള്ളിക്കുന്നിൽ

15/06/2023

അനധികൃതം മീൻപിടുത്തം നന്നമ്പ്ര പഞ്ചായത്തിൽ പരിശോധന

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 15*
*1444 ദുൽഖഅദ് 26*
*1198 എടവം 32*
*വ്യാഴം | ഭരണി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

തിരൂരങ്ങാടി : അനധികൃത മീൻപിടുത്തം തിരൂരങ്ങാടി -നന്നമ്പ്ര പഞ്ചായത്തുകളിൽ വെഞ്ചാലി പാടം, ചെറുമുക്ക്, കൊടിഞ്ഞി, പരപ്പനങ്ങാടി ന്യൂ കട്ട്, ചീർപ്പിങ്ങൽ എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. പ്രൊജക്ട് കോർഡിനേറ്റർ ഷഹിൻ ഷ യുടെ നേത്രത്വത്തിൽ പരപ്പനങ്ങാടി മത്സ്യഭവൻ പ്രൊമോട്ടർമാരായ സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെങ്ങളിൽ നിന്നും വലകളും,മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

15/06/2023

ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 15*
*1444 ദുൽഖഅദ് 26*
*1198 എടവം 32*
*വ്യാഴം | ഭരണി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മലപ്പുറം : മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ മിനി ലോറിയിടിച്ച്
ബൈക്ക് യാത്രികന്‍ മരിച്ചു.
റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പരേതനായ
പുത്തൂര്‍പാടന്‍ അബ്ദുല്‍ റഷീദിന്റെ മകനും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായ ഷനോജ് ആണ് മരിച്ചത്.
45 വയസായിരുന്നു.
ഇന്നലെ (ബുധൻ) രാത്രി 7.30 മണിയോടെയാണ് അപകടം.
ഇരുമ്പുഴി സ്വദേശിയായ ഷനോജ് മുണ്ടുപറമ്പ് വാടക വീട്ടില്‍ താമസിച്ചു താമസിച്ചുവരികയായിരുന്നു.
മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫീസിലാണ് ഷനോജ് ജോലി ചെയ്യുന്നത്.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൗദി : ലോക രക്തദൗത്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന രക്തദാന ക്യാമ്പിൽ ഹജ്ജിന് എത്തുന്നവർക്ക് വേണ്ടി രക്തം നൽകാൻ KSMC യുടെ അഭ്യർത്ഥനയേ മാനിച്ച്
കൊയിലാണ്ടി നാട്ടുകൂട്ടവും സദാഫ്കോ കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയും സംയുക്തമായി ജൂൺ 16ന് വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 4 മണിവരെ റിയാദിലെ കിംങ്ങ് സൗദ് മെഡിക്കൽ സിറ്റിയിൽ (സുമേശി) രക്തദാന ക്യാമ്പ് നടത്തുന്നു. നന്മ മനസ്സുള്ള എല്ലാവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.
രക്തം നൽകു ഹാജിമാരെ സഹായിക്കൂ

14/06/2023

പോപ്പുലർ ന്യൂസ് സംഘടിപ്പിക്കുന്ന ഈദുൻ ഫിദ്‌യ - 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം മൂന്നാം സമ്മാനമായ 1501 രൂപ സ്‌പോൺസർ ചെയ്തത്...👇🏻

KEYFO SPORTS & TOYS

🏆 അറിഞ്ഞില്ലേ...
കുന്നുംപുറത്ത് വേൾഡ് കപ്പുണ്ട്....

https://instagram.com/keyfosports?igshid=MzRlODBiNWFlZA==

*കപ്പ് മാത്രല്ല.., മെസ്സിയും നെയ്മറും റൊണാൾഡാേയും മറ്റു പ്രശസ്തരും നിരന്നിരിക്കും പോലെ ജഴ്സികളും ബൂട്ടുകളും...!*
കൂടാതെ എല്ലാവിധ സ്പോർട്സ് ഐറ്റംസുകൾ, ജിം ഗിയേസ്, ട്രോഫികൾ, സൈക്കിളുകൾ, ടോയ്സ്, ട്രാവലിംഗ് ബാഗ്.... തുടങ്ങിയവയെല്ലാം ഇനി കുന്നുംപുറം *KEYFO SPORTS & TOYS* ൽ ലഭ്യമാണ്.

ഈ മഹാകായിക സാമ്രാജ്യം
ഏവർക്കും ഹൃദ്യമായ സ്വാഗതം ....

*KEYFO SPORTS & TOYS*
കുന്നുംപുറം.

PH:9562777665
7025 606061

*പോപ്പുലർ ന്യൂസ് സംഘടിപ്പിക്കുന്ന ഈദുൻ ഫിദ്‌യ 2k23 പഞ്ചദിന ക്വിസ് പ്രോഗ്രാമിൽ* *അംഗമാകാൻ ഉടൻ Join ചെയ്യുക.*

https://chat.whatsapp.com/FWrBQTAZIH6D5Lfcfea2Hr

14/06/2023

മുന്നിയൂരിൽ ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മൂന്നിയൂർ : കളത്തിങ്ങൽ പാറ യിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജിന് പോവുന്ന മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.വി.പി. അഹമ്മദ് മാസ്റ്റർ,മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹൈദർ കെ.മൂന്നിയൂർ എന്നിവർക്ക് കളത്തിങ്ങൽ പാറ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ മഹല്ല് പ്രസിഡണ്ട് വി.പി.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.ശിഹാബ് സൈനി ഉൽഘാടനം ചെയ്തു.പി.കെ.കുഞ്ഞിമുഹമ്മദ് ഹാജി,എം.മൊയ്തീൻ മാസ്റ്റർ,അഷ്റഫ് കളത്തിങ്ങൽ പാറ,എൻ.എം.ബാവ,കെ.സൈതലവി ഹാജി,സി.എ. കുട്ടി ഹാജി ,വി.പി.ഹൈദർ ഹാജി,വി.പി.ആലിബാവ പ്രസംഗിച്ചു.പി.വി.പി.അഹമ്മദ് മാസ്റ്റർ,ഹൈദർ കെ മൂന്നിയൂർ യാത്രയയപ്പിന് നന്ദി പറഞ്ഞു.പി.കെ. ബാബു സ്വാഗതം പറഞ്ഞു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

സംസ്ഥാനത്ത് റോഡുകളില്‍ വേഗപരിധി പുതുക്കി; 6 വരി പാതയിൽ 110 കി.മീ, ഇരുചക്ര വാഹനങ്ങൾക്ക് വേഗപ്പൂട്ട്.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

| *തിരുവനന്തപുരം* | സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

*പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ:*

6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നതു ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

നിവേദനം സമർപ്പിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

ചേറൂർ :ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മൊമ്മോറിയൽ ജി.എം.യു.പി സ്ക്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് നിലവിൽ കിഫ്ബി എഞ്ചിനീയർ വിഭാഗത്തിൽ നിന്നും സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തിയുടെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, വാർഡ് മെമ്പർ റഹിയാനത്ത്, പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ് എന്നിവർ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനു നിവേദനം സമർപ്പിക്കുന്നു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

സ്വര്‍ണ്ണ മെഡൽ ജേതാക്കളെ ആദരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

തിരൂരങ്ങാടി :2023 ജൂണ്‍ 10,11 തിയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് ഓപണ്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കബീര്‍ കരുമ്പില്‍,ഫാസില്‍ പുളിക്കല്‍ എന്നിവരെ കരുമ്പില്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.70 Kg വിഭാഗത്തില്‍ കബീറും 60 Kg വിഭാഗത്തില്‍ ഫാസിലും ഗോള്‍ഡ് മെഡല്‍ ജേതാക്കാളായതോടെ ദേശീയ ഓപ്പണ്‍ വുഷു ചാമ്പ്യന്‍ഷിപിന് യോഗ്യത നേടി.രണ്ട് പേരും കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ പരിശീലനം നേടിയവരാണ്‌.അസ്ലം എം.കെ കബീറിന് ഉപഹാരം കെെമാറി.ഫാസലിന് വേണ്ടി ഫെെസല്‍ താണിക്കല്‍ ഏറ്റു വാങ്ങി.സ്നേഹാദര ചടങ്ങില്‍ അഡ്മിന്‍മാരയ ഫെെസല്‍ കെ.എം,കമറു കക്കാട്,ഷംസുദ്ധീന്‍ കെ.കെ,നവാസ് പി.വി എന്നിവരും,ഗ്രൂപംഗങ്ങളും,മെെത്രി ക്ലബ് ഭാരവാഹികളും,നാട്ടുകാരും പങ്കെടുത്തു.സന്തോഷ സൂചകമായി മധുരം വിതരണം ചെയ്തു.കൂട്ടായ്മ നല്‍കിയ ആദരവിന് ട്രെെനര്‍ റഹീം ചെറ്റാലി നന്ദി അറിയിച്ചു.നാട്ടിലെ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് സൗഹൃദ കൂട്ടായ്മ അഡ്മിന്‍ പാനല്‍ അറിയിച്ചു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം പി വൈ എസ് ശുചീകരണ പദ്ധതിക്ക് തുടക്കമായി

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

വേങ്ങര : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം (പി വൈ എസ്) ശുചീകരണ യജ്ഞം പദ്ധതിക്ക് തുടക്കമായി. പ്രവർത്തനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളും, പൊതു റോഡുകളും ശുചീകരിക്കുകയും പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ പ്രദേശത്തെ എല്ലാവീടും പരിസരവും ശുചീകരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, ശിഹാബ് ചെള്ളി, ഇബ്രാഹിം കെ കെ, അജ്മൽ കെ, യൂസുഫ് വി.എ, ശബാബ് ബി.കെ, അൻവർ വി എം, സലിം ഇ, കലാം കെ, ഫഹദ് പി, സുമേഷ് വി എന്നിവർ നേതൃത്വം നൽകി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവുമായി ലെജൻഡ്സ് ക്ലബ്

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

അച്ചനമ്പലം : പെരൻ്റക്കൽ പെരൻ്റക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്ത് മാതൃകയായി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

പി.ടി.എ കമ്മിറ്റിയും. ചേറൂർ യത്തീംഖാനയും സംയുക്തമായി ആദരിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

ചേറൂർ : പി . പി . ടി . എം .വൈ. എച്ച് .എസിൽ. നടന്ന. എസ് . എസ് . എൽ . സി . പരീക്ഷയിൽ എല്ലാ വിഷയത്തിലും. ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ പി.ടി.എ കമ്മിറ്റിയും ചേറൂർ യത്തീംഖാന കമ്മിറ്റിയും സംയുക്തമായി ആദരിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. കെ. ഹംസ ഉപഹാരം നൽകി ആദരിച്ചു.

പ്രിൻസിപ്പൽ. കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ. വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്. പുളിക്കൽ അബുബക്കർ മാസ്റ്റർ. പി. ടി. എ. പ്രസിഡന്റ്. പൂക്കുത്ത് മുജീബ് റഹ്മാൻ. എച്ച് . എം . പി. അബ്ദുൽ മജീദ് മാസ്റ്റർ. ആവായിൽ സുലൈമാൻ. എം. എം. കുട്ടി മൗലവി തുടങ്ങിയവർ പങ്കെടുത്തു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

കേരള മാപ്പിള സംഗീത അക്കാദമിയും കേരള ഫോക്ക് ആർട്സ് ഡെവലപ്മെൻറ് സൊസൈറ്റിയും സംയുക്തമായി കെ.കെ മുഹമ്മദ് കുട്ടി സാഹിബിനെ (ഇരിങ്ങല്ലൂർ) ആദരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മലപ്പുറം : KFADS അവാർഡ് ദാനവും, ഇശൽ വിരുന്നും നടത്തി.
കേരള ഫോക് ആർട്സ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി വാർഷികത്തോടനുബന്ധിച്ച് നടന്ന അവാർഡ് ദാനവും, ഇശൽ വിരുന്നും മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ -പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.
KFADS ചെയർമാനും, ആകാശവാണി മീഡിയ ആർടിസ്റ്റുമായ - കെ.എം.കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു.

AKMSA യു.എ.ഇ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.KFADS ഡയറക്ടറും ,പ്രോഗ്രാം ജനറൽ കൺവീനറുമായ മുസ്തഫ കൊടക്കാടൻ പൂക്കോട്ടൂർ, അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

നാട്യശ്രീ അവാർഡ് പ്രശസ്ത നർത്തകി പ്രസന്ന പ്രകാശും,
പുലിക്കോട്ടിൽ ഹൈദർ അവാർഡ്, മാപ്പിളപ്പാട്ട് കവി സുറുമലതീഫും, ഉബൈദുള്ള എം.എൽ.എയിൽ നിന്നു് ഏറ്റ് വാങ്ങി,
വിവിധ മേഖലകളിൽ പ്രശസ്തരായ, യൂനുസ് സി.എം കളത്തിങ്ങപ്പാറ, രഹ്നശരീഫ് വഴിക്കടവ്, അനു അൻഷില മക്കരപ്പറമ്പ് ,ശിഹാബുദ്ദീൻ പാറമ്മൽ, കെ കെ മുഹമ്മദ് കുട്ടി പാലാണി, തുടങ്ങിയവർക്ക് സ്നേഹാദരവും ചടങ്ങിൽ വെച്ച് നൽകി.
മുഖ്യാതിതിയായ എം.എൽ.എ.ഉബൈദുള്ള അവർകളെയും, ആകാശവാണി ആർട്ടിസ്റ്റ് കെ.എം കെ വെള്ളയിൽ മാഷിനെയും എ.കെ എം എസ് എ.യു. എ. ഇ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി യു എ ഇ സ്നേഹ ഹഷാൾ അണിയിച്ചു.കെ.എഫ്ഡിഎഫ്, ന്റ്റെയും, എ കെ എം എസ്, എ യുടെയും ഭാരവാഹികളായ
അഡ്വ: ഫസീല ,
മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അക്രം ചുണ്ടയിൽ, അബ്ദുൽ ലതീഫ് ഈസ്റ്റ് കോഡൂർ, ഷാജഹാൻ ചീരങ്ങൻ, ശംസു, മറ്റ് ഭാരവാഹികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജനറൽ സെക്രട്ടറി ജാഫർമാറാക്കര സ്വാഗതവും, ഡോ: മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. ശേഷം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ.എം.കെ വെള്ളയിലും സംഘവും അവതിരിപ്പിച്ച ഗാനവിരുന്ന് സംഗമത്തിന് മാറ്റ് കൂട്ടി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

14/06/2023

2026 ലോക കപ്പിൽ കളിക്കില്ലെന്ന സൂചന നൽകി ലയണല്‍ മെസ്സി

http://www.vengarapopular.news/2023/06/2026.html

*JOIN WHATSAPP*
https://chat.whatsapp.com/FWrBQTAZIH6D5Lfcfea2Hr

*Advertisement :*

*DREAM DESTINATION TOURS*
*SAUDI*
*RIYAD*

*+966501407952*

*🥏http://wa.me/+966501407952*

*INSTAGRAM PAGE*
https://instagram.com/vengara_popular_news?utm_medium=copy_link

14/06/2023

താനൂര്‍ ബോട്ട് അപകടം; അറസ്റ്റിലായ തുറമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

http://www.vengarapopular.news/2023/06/22.html

*JOIN WHATSAPP*
https://chat.whatsapp.com/HCf7BT9fsjDJoz4SraEJkv

*ഈദുൻ ഫിദ്‌യ 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം മൂന്നാം സമ്മാനമായ 1501 രൂപ സ്പോൺസർ ചെയ്തത്...*

*OUR OFFICIAL SPONSOR:*

*KEYFO SPORTS & TOYS*
*OPP TOP FURNITURE*
*KUNNUMURAM*
*PH 9562777665*
*7025606061*

*INSTAGRAM PAGE*
https://instagram.com/vengara_popular_news?utm_medium=copy_link

14/06/2023

ഡിഗ്രി ഇല്ലാത്തതിനാൽ ജോലിയിൽ പ്രൊമോഷൻ നിങ്ങൾക് തടസ്സമാണോ?

ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്സിറ്റിയില്‍നിന്നും
*PSC, UGC, DEC, AICTE* എന്നിവയുടെ അംഗീകാരത്തോടു കൂടിയ *Degree / PG / B. Tech / സ്വന്തമാക്കാം!!*

🟥🟥🟥🟥🟥🟥🟥🟥

ജോലി ചെയ്യുന്നവർക്കും പാതിവഴിയിൽ പഠനം നിർത്തിയവർക്കും അപേക്ഷിക്കാം.

*യൂണിവേഴ്സിറ്റി അംഗീകാരം*
☑️UGC അഗീകരിച്ചത്
☑️UPSC അംഗീകരിച്ചത്
☑️ Higher Education India അംഗീകരിച്ചത്
☑️വിദേശ പഠനത്തിനുള്ള അംഗീകാരം
☑️ വിദേശ ജോലിക്കും, മൈഗ്രേഷൻ എന്നിവക്കും എല്ലാ ഫോറിൻ രാജ്യങ്ങളിലും,WES അംഗീകാരം

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +919778411808*

🪀Or *WhatsApp:* wa.me/919778411808

🔹 തുടർ പഠനത്തിനും, ഗവൺമെൻറ് ജോലിക്കും, പ്രമോഷനും ഈ ബിരുദം അംഗീകരിച്ചിരിക്കുന്നു

14/06/2023

കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. പേരാമ്പ്ര പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രമാണിത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്.

13/06/2023

ചർമ്മരോഗ(skin) അലർജി സ്പെഷ്യലിസ്റ്റ്
DR ഷംസിയ
MBBS. MD DERMETOLOGY
Skin specialist Kerala helth service
അൽഫാസ് മെഡിക്കൽ വേങ്ങരയിൽ രോഗികളെ പരിശോധിക്കുന്ന

ബുക്കിങ്ങിന് *9746286935.

ശരീരം ചൊറിച്ചിൽ. രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ താരൻ, മുടികൊഴിച്ചിൽ, കാൽ പാദം വിള്ളൽ, കുഴി നഖം, , മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, , അരിമ്പാറ, പാലുണ്ണി, സ്കിൻ അലർജി,ചുണങ് കുട്ടികളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തിണർപ്പ്

**ALFAS** *MEDICALS nea *Dr LIZA'S*super specialitydentclnc *VENGARA* *9995084513*

13/06/2023

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് വാർഡ് മുസ്ലിം ലീഗിന്റെ ആദരം

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

ഊരകം : ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഊരകം പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ആദരം '2023 ചടങ്ങിൽ വെച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് പുറമെ പരീക്ഷ എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളേയും ആദരിച്ചത്.
ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ഊരകം പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ എം. കുഞ്ഞാപ്പ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജ. സെക്രട്ടറി എൻ. ഉബൈദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ. ടി അബൂബക്കർ മാസ്റ്റർ, നൗഫൽ മമ്പീതി, അമീർ വി.കെ, കെ. ടി ഹംസ, വി. കെ മൈമൂനത്ത്, റാഫി പഞ്ചിളി, കരീം കെ. ടി, വി. പി മുഹമ്മദ്‌ കുട്ടി എന്നിവർ സംസാരിച്ചു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

കുണ്ടൂർ : എസ് എസ്‌ എഫ്‌ കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.

സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗം നടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച
സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം
സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തി ഒന്നാമത് എഡിഷൻ
സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക്യൂണിറ്റ് ഏറ്റുവാങ്ങി. കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ഹാജി, സിദ്ധീഖ് ഹാജി, മുസ്തഫ മഹ്ളരി സി. കെ നഗർ പങ്കെടുത്തു.

പ്രോഗ്രം കൺവീനർ ജുസൈർ കുണ്ടൂർ സ്വാഗതവും സലാം സുന്നത്ത് നഗർ നന്ദിയും പറഞ്ഞു.

സാഹിത്യോത്സവിന് വേണ്ടി വിപുലമായ സൗകര്യങ്ങങ്ങളായിരുന്നു സ്വാഗത സംഘത്തിനു കീഴിൽ ഒരുക്കിയിരുന്നത്.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

ബാലവേലയ്ക്കെതിരെ 100 പേർ ചേർന്നെഴുതിയ കഥ "വെളിച്ചമേ നീ എവിടെ" കൗതുകമാവുന്നു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

ചേറൂർ : ബാലവേലവിരുദ്ധദിനത്തിൽ 100 പേർ ചേർന്ന് ബാലവേല വിരുദ്ധ കഥ രചിച്ച് സർഗാത്മക പ്രതികരണമൊരുക്കി ശ്രദ്ധേയമാവുകയാണ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ . സാമൂഹിക ബോധവത്കരണത്തിലൂടെ മാത്രം മാറ്റിയെടുക്കാൻ കഴിയുന്ന വിപത്താണ് ബാലവേല എന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതികരണ രീതി തെരെഞ്ഞെടുത്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികളുടെ ചിത്രീകരണങ്ങളും പാട്ടുകളും ഉൾക്കൊള്ളുന്ന കഥയുടെ ഓരോ ഭാഗവും വ്യത്യസ്ത വിദ്യാർത്ഥികൾ അവരുടെ ഭാവനയിൽ നിന്നും വിരിയിച്ചെടുത്തതാണ്. സ്കൂളിലെ ഇംഗ്ലീഷ് ക്ലബാണ് വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായ പ്രതികരണത്തിന് വേദിയൊരുക്കിയത്. ചടങ്ങിൽ ഹെഡ് മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് ബാലവേല വിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി കുഞ്ഞഹമ്മദ് ഫാറൂഖ്, ഹിദായത്തുള്ള.സി, നിസാർ അഹമ്മദ്‌ കെ.വി , ശ്രീകാന്ത് സി.എസ്, നിതിൻ ജവഹർ , ഷബ്ന വി.എം , സന്തോഷ് അഞ്ചൽ എന്നിവർ നേതൃത്വം നൽകി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

ഹയര്‍സെക്കന്ററി പ്രതിഭകൾക്ക്
ഡിവിഷൻ കൗൺസിലർ അവാർഡ് നൽകി ആദരിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

തിരൂരങ്ങാടി : നഗരസഭ 21-ഡിവിഷനില്‍ നിന്നും ഹയര്‍സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകള്‍ക്ക് ഡിവിഷന്‍ കൗണ്‍സിലറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ
ഇഖ്ബാൽ കല്ലുങ്ങൽ അവാർഡ് നൽകി ആദരിച്ചു. കെ.കെ .നയീം, കെ.മൂസക്കോയ, സാദിഖ് ഒള്ളക്കൻ,ഒ.റാഫി, ഒള്ളക്കൻ ബഷീർ, പി.മെഹ്ബൂബ് ,ഒ മുഹ്സിൻ, മാട്രനിയാസ്,പി.കെ കുഞ്ഞാലൻകൂട്ടി ഇ.കെ റഷീദ്, സി വി ബാസിൽ, ഒ, സാബിത്, ഒ, നുഅമാൻ, ആസിഫ്, സംസാരിച്ചു പി കെ.ഷിഫ, പി .കെ ഷിബ, ഒ .അനസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

ബാലകേരളം പഞ്ചായത്ത് സംഗമം സംഘടിപ്പിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

കണ്ണമംഗലം : എം എസ് എഫ് കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി വർണ്ണാരവം എന്ന പേരിൽ ബാലകേരളം പഞ്ചായത്ത് സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ്‌ മുബശിർ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ബാല കേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ മുഖ്യാതിഥിയായപ്പോൾ ത്വയ്യിബ് ഓമാനൂർ ട്രെയിനിങ് സെക്ഷൻ കൈകാര്യം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എപി ഉണ്ണികൃഷ്ണൻ, ജില്ലാ എം എസ് എഫ് പ്രസിഡന്റ് കബീർ മുതുപറമ്പ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, സെക്രട്ടറി കുഞ്ഞു ചാക്കീരി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുജീബ് പൂക്കുത്ത്, ഇ കെ മുഹമ്മദ് കുട്ടി, സൈദു നെടുമ്പള്ളി, യുകെ ഇബ്രാഹിം, ടി കെ അബ്ദുട്ടി, നൗഷാദ് ചേറൂർ, ഷുക്കൂർ മാഷ്, നാസർ മേക്കറമ്പിൽ, യു എം ഹംസ,നജ്ല,നിഷാദ് എൻ കെ, അവയിൽ അസീസ്, ആബിദ് കുന്തള, തയ്യിൽ റൈഹാനത്ത് സൈദലവി പുകുത്ത് എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ ഷാസ് ചാക്കീരി, യൂസുഫ് ഇ കെ , റബീഹ്. എം, സവാദ്. പി, അൻഷിദ് കെ, മൂസ ജസീം, സാലിഹ്. കെ, നിസാമുദ്ധീൻ, എന്നിവർ നേതൃത്വം നൽകി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി പറപ്പൂർ നാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

വേങ്ങര : പറപ്പൂർ വാർഡിൽ റംസാനിൽ നടക്കുന്ന പതിവ് കളക്ഷന് പുറമെ 250 ചാക്ക് സിമന്റിനുള്ള ഫണ്ട് കൂടി കളകറ്റ് ചെയ്ത് മാതൃകാ പരമായ പ്രവർത്തനം നടത്തി പറപ്പൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി.

നാലാം വാർഡിൽ ഹോപ്പ് ഫൗണ്ടേഷന്റെ നേതൃത്തത്തിൽ നടത്തുന്ന ഡയഗ്നോ ഹബും ആഴ്ചയിൽ രണ്ട് സ്ഥലത്ത് നടത്തി മാതൃകാ പ്രവർത്തനം നടത്തുന്ന കമ്മിറ്റി ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് പരിപൂർണ പിന്തുണയാണ് നൽകുന്നത്.

പറപ്പൂർ പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ. സൈതലവി പാലിയേറ്റീവ് പ്രസിഡൻറിന് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈ മാറി.

പ്രസ്തുത ചടങ്ങിൽ വാർഡ് മുസ്ലിം ഭാരവാഹികളായ കൂനാരി ആലിക്കുട്ടി ഹാജി,സി ഇബ്രാഹിം, എ ഒ അബ്ദുറഹ്മാൻ, എ ഒ മജീദ്,ഇ എസ് മുസ്തഫ, എ കെ റാഷിദ്, അജ്മൽ എംപി,എം അബ്ദുർറഹ്മാൻ, പി കെ ഷംസീർ എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ സെക്രട്ടറി വി.എസ് മുഹമ്മദ് അലി , വൈസ് പ്രസിഡന്റ് എ.പി. മൊയ്തുട്ടി ഹാജി, പി.ആർ.ഒ. എ.എ. അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

500 രൂപക്ക് സിലിണ്ടര്‍, 100 യൂണിറ്റ് സൗജന്യ വൈദ്യതി; മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

http://www.vengarapopular.news/2023/06/5_01295922714.html

*🥏WHATSAPP*
https://chat.whatsapp.com/FWrBQTAZIH6D5Lfcfea2Hr
⊶⊷⊶⊷❍❍⊶⊷⊶⊷
*Advertisement:*
🧰 C & C 🧰
*ഇടക്കുള്ള ചൂടും മഴക്കാലത്തെ ഓർത്തും വിഷമിക്കേണ്ട*

*എസി,ഫ്രിഡ്ജ്,വാഷിംങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ തകരാറിലായാൽ ആശങ്ക വേണ്ട...*

*COOL & CARE Service*

*വിളിപ്പുറത്തുണ്ട്...*
*Spot Service Available*

*മലപ്പുറം*
*കോട്ടക്കൽ*
*വേങ്ങര*

📱:9995179008

📱:9539179008

http://wa.me/+919539179008

📱:7356040240

http://wa.me/+917356040240
COOL & CARE Service

👆🏻വ്യക്തിഗത സുരക്ഷക്കായി ഞങ്ങളുടെ ഫോൺ നമ്പർ സേവ് ചെയ്യുക.

⊶⊷⊶⊷❍❍⊶⊷⊶⊷

13/06/2023

എസ്എസ്എൽസി പ്ലസ് ടു പ്രതിഭകളെ ആദരിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

കണ്ണമംഗലം : മേനനക്കൽ സാംസ്കാരിക വേദി എംസിഎഫ് സംഘടിപ്പിച്ച എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു എംസിഎഫ് പ്രസിഡണ്ട് ഇ കെ ഫഹദ് അധ്യക്ഷത വഹിച്ചു കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി കെ മുഹമ്മദ് റഫീഖ് സി അനൂപ് കെഎംഎച്ച്എസ്എസ് അധ്യാപിക സംഗീത മുൻ വേങ്ങര ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ആലി മൊയ്തീൻ തുടങ്ങിയവർ ഉപഹാരം കൈമാറി എ പി സുധീഷ് പി കെ വിഷ്ണു കെ ദിലീപ് പി എം ബദറുദ്ദീൻ പി സുരേഷ് കെ സഞ്ജു പി കെ ജിഷ്ണു സി കെ യാസീൻ കെ ജിഷിൻ വിപിൻലാൽ തുടങ്ങിയവർ പ്രസംഗിച്ചു സെക്രട്ടറി സി രഞ്ജിത്ത് സ്വാഗതവും എപി വിൻ സിത്ത് നന്ദിയും രേഖപ്പെടുത്തി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പാക്കടപ്പുറായ ടൗൺ കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

വേങ്ങര : കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പാക്കടപ്പുറായ ടൗൺ കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. ജവഹർലാൽ നെഹ്റു സ്‌റ്റഡി സെന്റർ ജില്ല ട്രഷറർ പി.പി.എ. ബാവ മൊമെന്റോ കൾ നൽകി. ചടങ്ങിൽ കെ.സി. മജീദ് അധ്യക്ഷത വഹിച്ചു. പി.പി. സഫീർ ബാബു ഒ.കെ. വേലായുധൻ. പി.പി. ഫൈസൽ . എ.പി. വേലായുധൻ . കെ.പി.അഷ്റഫലി, പി.ഹാരീസ്, എ.പി. മുഹമ്മദ് . പി.പി.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു .

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

13/06/2023

വേങ്ങര: ഷാജഹാൻ റഹ്മാനിയുടെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങരയിൽ

വേങ്ങര: ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങര എ.പി.എച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30pm മണിക്ക്.

തുടർന്ന് എല്ലാ ചൊവ്വാഴ്ച്ചകളിലും ഉച്ചയ്ക്ക് 2: 30pm മണിക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക്‌ സെന്റർ വെട്ടുതോട്

*📚 ഈദുൻ ഫിദ്‌യ - 2K 23 പഞ്ചദിന ക്വിസ് പ്രോഗ്രാം സ്‌പോൺസർ ചെയ്തത്...👇🏻*

https://forms.gle/LhxXUR2zUnitK4Nt6

Share this form to the young minds stepping either to their under graduate courses after 12th or PUC 
Or the graduates who are upgrading to post graduation 
Courses

Fill all your doubts and 
Get all the answers you were needed

Get to know
•Best courses and colleges available
•Scholarships and placement details
•Get rid of the confusions or misinformations 
•Step  right into the best campus you dreamt

📢🛑 *ശ്രദ്ധിക്കൂ* 🛑📢

*12th or PLUS TWO DHSE KERALA RESULT  WILL BE ANNOUNCED SOON*

*CBSE & ICSE RESULTS ALREADY DECLARED*

*കേരളത്തിന് പുറത്തുള്ള കോളേജുകളിൽ അഡ്മിഷൻസ് നടന്നു കൊണ്ടിരിക്കുന്നു.*
*പല കോളേജുകളിലും മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാൻ ഉള്ള സൗകര്യം ഉള്ളത് കൊണ്ട് നിലവാരമുള്ള പല കോളേജുകളിലും* 
*നഴ്സിംഗ്  പോലുള്ള ഉയർന്ന ഡിമാൻഡ് ഉള്ള കോഴ്സുകളുടെ സീറ്റുകൾ വളരെ വേഗം തീർന്നുകൊണ്ടിരിക്കുകയാണ്*

*കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.*

ലിങ്ക് :- 

‎Open this link to join my WhatsApp Group: https://chat.whatsapp.com/GHoD68PVjHD6X8Y6N2WBoT

*Plus Two / Degree ക്ക് ശേഷം പഠിക്കാൻ പറ്റുന്ന:-*
*🟥📚വിവിധ കോഴ്‌സുകൾ*
*🟥🏢കോളേജുകൾ*
*🟥🎓 ഈ വർഷത്തെ വിവിധ കോളേജുകളിലെ ഫീസ് വിവരങ്ങൾ*
🟥 *വിവിധ സ്കോളർഷിപ്പ് വിവരങ്ങൾ*
____________________________

*മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ.. ഒരു പക്ഷെ അവർക്ക് ഉപകാരമായേക്കാം.*
__________________________

*Phoenix Eduworld*
*Higher  Educational Information center*
*Admission Guidance*
📱 *8848977931* 📍

*ഈദുൻ ഫിദ്‌യ - 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം സ്‌പോൺസർ ചെയ്തത്*
*phonenix Eduworld*
*പ്രോഗ്രാമിൽ ജോയിൻ ചെയ്യാൻ*
 https://chat.whatsapp.com/HCf7BT9fsjDJoz4SraEJkv 13/06/2023

https://www.instagram.com/p/Cta1bcys0_b/?igshid=MzRlODBiNWFlZA==

*📚 ഈദുൻ ഫിദ്‌യ - 2K 23 പഞ്ചദിന ക്വിസ് പ്രോഗ്രാം സ്‌പോൺസർ ചെയ്തത്...👇🏻* https://forms.gle/LhxXUR2zUnitK4Nt6 Share this form to the young minds stepping either to their under graduate courses after 12th or PUC Or the graduates who are upgrading to post graduation Courses Fill all your doubts and Get all the answers you were needed Get to know •Best courses and colleges available •Scholarships and placement details •Get rid of the confusions or misinformations •Step right into the best campus you dreamt 📢🛑 *ശ്രദ്ധിക്കൂ* 🛑📢 *12th or PLUS TWO DHSE KERALA RESULT WILL BE ANNOUNCED SOON* *CBSE & ICSE RESULTS ALREADY DECLARED* *കേരളത്തിന് പുറത്തുള്ള കോളേജുകളിൽ അഡ്മിഷൻസ് നടന്നു കൊണ്ടിരിക്കുന്നു.* *പല കോളേജുകളിലും മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാൻ ഉള്ള സൗകര്യം ഉള്ളത് കൊണ്ട് നിലവാരമുള്ള പല കോളേജുകളിലും* *നഴ്സിംഗ് പോലുള്ള ഉയർന്ന ഡിമാൻഡ് ഉള്ള കോഴ്സുകളുടെ സീറ്റുകൾ വളരെ വേഗം തീർന്നുകൊണ്ടിരിക്കുകയാണ്* *കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.* ലിങ്ക് :- ‎Open this link to join my WhatsApp Group: https://chat.whatsapp.com/GHoD68PVjHD6X8Y6N2WBoT *Plus Two / Degree ക്ക് ശേഷം പഠിക്കാൻ പറ്റുന്ന:-* *🟥📚വിവിധ കോഴ്‌സുകൾ* *🟥🏢കോളേജുകൾ* *🟥🎓 ഈ വർഷത്തെ വിവിധ കോളേജുകളിലെ ഫീസ് വിവരങ്ങൾ* 🟥 *വിവിധ സ്കോളർഷിപ്പ് വിവരങ്ങൾ* ____________________________ *മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ.. ഒരു പക്ഷെ അവർക്ക് ഉപകാരമായേക്കാം.* __________________________ *Phoenix Eduworld* *Higher Educational Information center* *Admission Guidance* 📱 *8848977931* 📍 *ഈദുൻ ഫിദ്‌യ - 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം സ്‌പോൺസർ ചെയ്തത്* *phonenix Eduworld* *പ്രോഗ്രാമിൽ ജോയിൻ ചെയ്യാൻ* https://chat.whatsapp.com/HCf7BT9fsjDJoz4SraEJkv

13/06/2023

നിങ്ങൾക്കൊരു ജീവൻ രക്ഷിക്കാൻ കഴിയോ ...?!
ഇല്ലെങ്കിൽ ഈ വാർത്ത മറ്റുള്ളവരിലേക്കെത്തിക്കൂ ....!

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 13*
*1444 ദുൽഖഅദ് 24*
*1198 എടവം 30*
*ചൊവ്വ | രേവതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

ജൂൺ 14 ലോക രക്തദാന ദിനത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നടക്കുന്ന രക്ത ദാന ക്യാമ്പിൽ രക്തം ദാനം ചെയ്ത് സഹജീവിക്കൊരു പുതു ജീവനേകാൻ നമ്മൾ തയ്യാറാകണം. രക്തദാനം ചെയ്ത് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കണം...
നിങ്ങൾക്കതിന് സാധിക്കാത്ത പക്ഷം ഈ വാർത്ത മറ്റുള്ളവരിലേക്കും പങ്കു വെക്കൂ... നിങ്ങളാൽ ഒരു രക്ത ദാതാവിനെയെങ്കിലും ലഭിക്കട്ടെ ....
രക്തം നൽകാൻ സന്നദ്ധരായവർ താഴെ നമ്പറിൽ അറിയിക്കുക

🪀wa.me/918138804403

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

12/06/2023

സി.ഐ.ഡി മൂസ താരം കസാന്‍ ഖാന്‍ വിട പറഞ്ഞു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 12*
*1444 ദുൽഖഅദ് 23*
*1198 എടവം 29*
*തിങ്കൾ | ഉത്രട്ടാതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

കൊച്ചി: നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.

1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം സിനിമകളില്‍ വേഷമിട്ടു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

Videos (show all)

Popular news
#കോഴിക്കോട്ടെ_ഹോട്ടലുടമ_സിദ്ദിഖിനെ #കൊന്ന്_കൊക്കയിൽ_തള്ളിയ #കേസിലെ_പ്രതികളെ_ചെന്നൈയില്‍ #നിന്ന്_തിരൂരിലെത്തിച്ചു.
*🛑 VPN BREAKING 🛑**⭕ ഡോ: എം കെ മുനീർ കുഴഞ്ഞു വീണു*⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 മെയ് 20**1444 ശവ്വാൽ 29**1198...
#ചായകുടിക്കുന്നതിനിടെഷര്‍ട്ടിന്റെപോക്കറ്റില്‍ #കിടന്നഫോണ്‍പൊട്ടിത്തെറിച്ചു;തീആളിപ്പടര്‍ന്നുതൃശൂര്‍: വയോധികന്റെ പോക്കറ്റി...
Ma യൂസുഫ് അലി reccomend ചെയ്ത അത്തർ #പി_കെ_കുഞ്ഞാലിക്കുട്ടി #viralvideo #vlog #vengara https://chat.whatsapp.com/KZmAOCZ...
#വർഗ്ഗീയ_കാർഡ്_ഫലിച്ചില്ല ...#മതേതര_രാഷട്രീയത്തിന് #പ്രസക്തിയുണ്ടെന്ന്_തെളിയിച്ച_ഫലം :#പി_കെ_കുഞ്ഞാലിക്കുട്ടി
കസ്റ്റമെയ്‌സ് ന്റെ   ശ്രദ്ധക്ക്‌ .വിഷു, റംസാൻ,ഈ സ്റ്റർ, പ്രമാണിച്ച്  നിങ്ങളുടെ  മിട്ടായ് തെരുവ് ,വേങ്ങര യൂടെ   മനസ്സിനെ ...
ഇരിങ്ങല്ലൂർ മഹല്ല് ഖാസി ചുമതലയേറ്റുവേങ്ങര : ഇരിങ്ങല്ലൂർ മഹല്ല് ഖാസിയായി ഒ. കെ. കുഞ്ഞാപ്പു ഖാസിമി ചുമതലയേറ്റു. ഇരിങ്ങല്ലൂ...
ഗിരിജയുടെ മംഗല്യം ;വേങ്ങരക്കാർക്ക് നാട്ടുത്സവം വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗി...
ജബ്ബാർ, റഫീഖ്  ജീവിതത്തിൽ അവസാനമായി കടയിലേക്ക് സാധനങ്ങൾ ഇറക്കുന്നു... ഈ സഹോദരങ്ങളുടെ ഓർമ്മകളിലൂടെ കടയുടമയുടെ വാക്കുകൾക്ക...

Website