CPIM ganapathippara branch
ചുവന്ന ഭൂമി
DYFI അനങന്നടി1st മേഖലാകമ്മറ്റി കീഴിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലുഠ കോവിഡ് 19 വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് 25.04.2021മുതൽ ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി കേരളത്തിലും വ്യാപനതോത് കൂടുകയാണ്. സാർവ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക് പ്രതിരോധം തീർക്കുവാനുള്ള പോംവഴി. തിരക്ക് ഉണ്ടാകാതിരിക്കാൻ, വാക്സിൻ എടുക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ ഒഴുവാക്കി, പകരം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്ട്രേഷൻ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി DYFI അനങന്നടി1st മേഖലാകമ്മറ്റിക്ക് കീഴിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും25.04.2021മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ഉണ്ടായിരിക്കുന്നതാണ്...
കേന്ദ്രസർക്കാർ സൗജന്യ വാക്സിൻ നിഷേധിക്കുകയാണ്. സർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി.സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ് ബിജെപി സർക്കാർ .
രാജ്യം പ്രാണവായുവിനായി പിടയുമ്പോൾ മോദിസർക്കാർ നോക്കുകുത്തിയാകുന്നു.എന്നാൽ കേരളം ബദലാകുന്നു,മാതൃകയാകുന്നു.
എല്ലാവര്ക്കും സൗജന്യ വാക്സിൻ സംസ്ഥാന സർക്കാർ ഉറപ്പ് നൽകി.കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കായി കാത്തു നിൽക്കാതെ കേരളം മുന്നോട്ട് പോകുന്നു.
മലയാളികൾ എല്ലാവരും സർക്കാരിന്റെ നന്മനിറഞ്ഞ നീക്കങ്ങൾക്ക് ഐക്യദാർഢ്യം പകർന്നു.കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായ ഒരു ആഹ്വനവും ഉണ്ടായിരുന്നില്ല.എന്നിട്ടും ഓരോ മിനിറ്റിലും ലക്ഷങ്ങൾ ദുരിതാശ്വാസ നിധിയിലേക്കെത്തി.കേരളത്തിന്റെ വാക്സിനേഷൻ ചിലവിനായി മലയാളികൾ കഴിഞ്ഞ മണിക്കൂറുകളിൽ കൈകോർത്തു.കേരളത്തിന് അഭിമാനമാണ് ഇത് .
ഇന്ന് ഔദ്യോഗികമായി തന്നെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു.വ്യക്തികൾ,സംഘടനകൾ,സ്ഥാപനങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നു.
ഡിവൈഎഫ്ഐ ഈ ഉദ്യമത്തിൽ പങ്കാളികളാകും .
http://www.valluvanadonline.com/blog/ottapalam-perinthalmanna-road-antharashtra-nilavarathilakkunnu #.WuRFLAEfFOE.whatsapp
ഒറ്റപ്പാലം-പെരിന്തല്‍മണ്ണ റോഡ് അന്ത... ചെര്‍പ്പുളശ്ശേരി: കിഫ്ബി (Kerala Infrastrcuture Investm...
ചില സ്ഥല പേരുകളുടെ കൂടെ "സഖാക്കൾ " എന്ന് ചേർത്തും പേരിന്റെ കൂടെ എസ് എഫ് ഐ ,ഡി വൈ എഫ് ഐ ,സഖാവ് എന്നൊക്കെ ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഉപജാപക ടീമുകൾ(എല്ലാവരുമല്ല )ഫേസ് ബുക്കിൽ പ്രവർത്തിക്കുന്നുണ്ട് ,തെറ്റായ വാർത്തകൾ ശരിയെന്ന രൂപേണ അവർ തന്നെ പ്രചരിപ്പിക്കും എന്നിട്ട് സഖാക്കൾ തള്ളുന്നു എന്ന രീതിയിൽ അവർ തന്നെ മറ്റൊരു
IDയിൽ വന്ന് പ്രചരിപ്പിക്കുകയും ചെയ്യും...
ഇത്തരം വാർത്തകളിൽ തെറ്റിദ്ധരിക്കപ്പെട്ട് പോകുന്നവർ വാർത്തയുടെ നിജസ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം പോസ്റ്റ് ചെയുക..ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യാജൻമാരെ ശ്രദ്ധിക്കുക..
പെട്രോൾ വില ബിജെപി ഭരണത്തിനു കീഴിലെ ഏറ്റവും ഉയർന്ന നിലയിൽ. 74.50 രൂപയാണ് ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ പെട്രോള്‍ വില. 65.75 രൂപയുമായി ഡീസൽ വിലയും സർവകാല റെക്കോര്‍ഡിട്ടു.
കേരളത്തിലും പെട്രോൾ വില ഉയരങ്ങൾ താണ്ടുകയാണ്. കൊച്ചിയില്‍ 77.12, തിരുവനന്തപുരത്ത് 78.47 എന്നിങ്ങനെയാണ് പെട്രോള്‍ വില. ഈ മാസം ഒന്നിന് ശേഷം പെട്രോള്‍ വില 50 പൈസയിലധികവും ഡീസല്‍ വില ഒരു രൂപയിലധികവും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഡീസല്‍ വില രണ്ടര രൂപയും പെട്രോള്‍ വില രണ്ടു രൂപയ്ക്ക് മുകളിലും കൂടിയിരുന്നു. ഇതേ നിലയില്‍ തുടര്‍ന്നാല്‍ പെട്രോള്‍ വില 2013ലെ റെക്കോര്‍ഡും കടന്ന് മുന്നേറും. അക്കാലത്താണ് കൊച്ചിയിലെ ഏറ്റവും ഉയർന്ന പെട്രോള്‍ വിലയായ 78.47 രൂപ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് എണ്ണവില ഉയരാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. എന്നാൽ രാജ്യാന്തര കമ്പോളത്തിലെ ക്രൂഡ് ഓയിൽ വിലക്ക് ആനുപാതികമായല്ല പലപ്പോഴും ഇന്ത്യയിലെ പെട്രോൾ‐ഡീസൽ വില. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ ഇന്ധനവില വർധിക്കുമെങ്കിലും ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ത്യയിലെ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരാറില്ല.
ക്രൂഡ് ഓയിൽ വിലയിടിവ് ഉണ്ടായ കാലയളവിൽ പല തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നിഷേധിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. പെട്രോളിനു പിന്നാലെ ഡീസല്‍ വിലനിയന്ത്രണാധികാരവും എണ്ണക്കമ്പനികൾക്കു കൈമാറിയത് ബിജെപി സർക്കാരാണ്. എന്നാൽ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്ന കാര്യം പോലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വിലയുള്ള രാജ്യം ഇന്ത്യയാണ്. ഉയർന്ന വിലക്കൊപ്പം നികുതിഭാരവും കൂടി ചേരുമ്പോൾ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
-------------------------------
പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആഹ്വാനം ചെയ്‌തു.
പെട്രോളിന്റേയും ഡീസലിന്റേയും വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 78.46 ഉം, ഡീസലിന് 71.37 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 6 മാസത്തിനിടയില്‍ ഡീസലിന് 10.67 രൂപയും, പെട്രോളിന് 6.44 രൂപയും വര്‍ദ്ധിച്ചു. എണ്ണവില വര്‍ദ്ധന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചിലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് പ്രതികൂലമായി ബാധിക്കും.
പെട്രോളും, ഡീസലും 50 രൂപയില്‍ താഴെ നിരക്കില്‍ വില്‍ക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ 4 വര്‍ഷത്തിനിടെ ഇന്ധനവില വര്‍ദ്ധനവിലൂടെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത് 20 ലക്ഷംകോടി രൂപയാണ്. സബ്‌സിഡി ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കിയതു വഴി 2 ലക്ഷംകോടിയോളം രൂപ കേന്ദ്ര ഖജനാവിന് ലഭിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന് നല്‍കാതെ ഖജനാവ് നിറയ്‌ക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്‌തത്. 2013 ല്‍ അസംസ്‌കൃത എണ്ണവില ബാരലിന് 147 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 54 രൂപയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാജ്യാന്തര വിപണിയില്‍ ബാരലിന് 73.51 ഡോളര്‍ മാത്രമാണ് അസംസ്‌കൃത എണ്ണയുടെ വില. രാജ്യാന്തര വിപണിയില്‍ ഇരട്ടി വിലയുണ്ടായിരുന്ന കാലഘട്ടത്തിലെ വിലയെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനുമുള്ളത്.
യു.പി.എ ഭരണകാലത്ത് എണ്ണക്കമ്പിനികള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ടിയാണ് ബി.ജെ.പി. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പിനികള്‍ക്ക് ദിനംപ്രതി വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുകയാണ് ചെയ്‌തത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പിനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണവില വര്‍ദ്ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എണ്ണ വില വര്‍ദ്ധനവിനെതിരെ മുഴുവന്‍ ബഹുജനങ്ങളും പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.