PM Vyasan

PM Vyasan

Author Of "ചാമ്പക്ക "

24/11/2022

ആദരാഞ്ജലികൾ

21/09/2022

സ്വാഗതം

26/07/2022

SSF വെട്ടത്തൂർ സെക്ടർ സാഹിത്യോത്സവ് തുടക്കം 💚

23/07/2022
Photos from PM Vyasan's post 03/07/2022

DYFI നെച്ചുള്ളി യൂണിറ്റ് സംഘടിപ്പിച്ച SSLC & PLUS TWO വിജയികൾക്കുള്ള അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്ത് sസംസാരിച്ചു

10/01/2022

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ സ. ധീരജിനെ യൂത്ത് കോൺഗ്രസ് അക്രമി സംഘം കുത്തിക്കൊലപ്പെടുത്തി. ആദരാഞ്ജലി.

19/05/2021

പണ്ട് നന്നായി എഴുതിയിരുന്ന ആളായിരുന്നു രമ ചേച്ചി. വീട്ടിലെതിരക്കും ജോലിത്തിരക്കും കാരണം സമയം ഇല്ലാതെ എഴുത്തും വായനയും എല്ലാം നന്നായി കുറഞ്ഞു പോയ രമ ചേച്ചി കിട്ടിയ അനുഗ്രഹമായിരുന്നു ലോക്ക് ഡൗൺ. ഒഴിവുസമയങ്ങളിൽ എല്ലാം നന്നായി എഴുതിയതും വായിച്ചു വളരെ സർഗാത്മകമായാണ് രമ ചേച്ചി ഈ സമയം ഉപയോഗിക്കുന്നത്. രമചേച്ചിയുടെ മഴയോർമ്മകൾ നമ്മുടേത് കൂടിയാണ്. കേട്ട്നോക്കൂ

12/02/2021

ഫെബ്രുവരി 14 വൈകീട്ട് മണ്ണാർക്കാട് ജാഥാ സ്വീകരണം

18/01/2021

പ്രിയപ്പെട്ട ദാസേട്ടന് ആദരാഞ്ജലികൾ

07/01/2021

Letter .

23/12/2020

എഴുത്തുകാർ എഴുതിയാൽ മാത്രം പോരെന്ന് പറഞ്ഞ പോരാളിയായ ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

ടീച്ചർക്ക് വിട.

12/12/2020

അനാഥമായ തൃക്കോട്ടൂരിൽ നമ്മളിനി ഒറ്റക്കാണ് .

വിട യു എ ഖാദർ

04/11/2020

പോളിയിലെ എസ് എഫ് ഐ കാലത്ത് സംസ്ഥാന സെക്രട്ടറിയായിരുന്നു ബിജുവേട്ടൻ . വിക്ടോറിയയിൽ വന്ന സംസ്ഥാന വാഹനജാഥ സമയത്ത് പരിചയപ്പെടാൻ സാധിച്ചു . അപ്രതീക്ഷിതമായ സഖാവിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു . ആദരാഞ്ജലികൾ

18/10/2020

ഇന്നത്തെ രാത്രി... രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ എന്നിൽ നിന്നും യാത്രയാകും. ഒന്നിനും നിന്നെ തിരിച്ച് വിളിക്കാനാകില്ല. നീ സമ്മാനിച്ച രുദ്രാക്ഷം ഈ നിമിഷം മുതൽ അവളുടെ കഴുത്തിൽ ശക്തിഹീനമായ വെളുത്ത മണൽകട്ട..

പദ്മരാജൻ

ഞാൻ ഗന്ധർവ്വൻ

10/10/2020

ഇന്ന് വിവാഹിതരാകുന്ന പ്രിയ അനുജൻ സഖാവ് ഷാനിഫിനും അനുജത്തി ഷഹർബാനും എല്ലാവിധ മംഗളാശംസകളും നേരുന്നു.

08/10/2020

സാഹിത്യത്തിനുള്ള 2020ലെ നൊബല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്ക് അർഹയായി.

06/10/2020

#അഗതോത്സവം ❤️
#ക്രൈംഎഴുത്തിന്റെനൂറാണ്ട് 💜

👏

24/09/2020

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാര സമർപ്പണദിനത്തിൽ ഹൃദ്യമായ ആശംസകൾ..

19/09/2020

എൽ.പി./യു.പി. അധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക.

കേരള സർക്കാരിൻ്റെ മാതൃഭാഷാനയം പി.എസ്.സി. അംഗീകരിക്കുക

കേരളാ പി.എസ്.സി. കാലങ്ങളായി തുടരുന്ന മാതൃഭാഷാവിവേചനം അവസാനിപ്പിക്കുക.

ഭീമഹർജിയിൽ ഒപ്പിടാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

http://petition.malayalaaikyavedi.in/

17/09/2020

പ്രണാമം

11/09/2020

SSF Karulai സെക്റ്ററിന്റെ സാഹിത്യോത്സവ് 💚

08/09/2020

അതെന്താ DYFI ക്ക് മാത്രമേ പറ്റുള്ളൂ ?

അതെ നേതാവേ .. അങ്ങനെ ചിലതുണ്ട് .

എണ്ണിയെണ്ണി പറയണോ ?

ആക്രി പെറുക്കിയും ചുമടെടുത്തും മഹാമാരികൊണ്ട് കഷ്ട്ടപ്പെടുന്ന ഒരു നാടിന് കരുതലേകാൻ 10 കോടി രൂപ നൽകാൻ നിങ്ങളെക്കൊണ്ട് സാധിക്കുമോ ?

ബിരിയാണി വച്ചും , മുണ്ട് കച്ചവടം നടത്തിയും കരയുന്ന കുറെ മനുഷ്യരോട് നിങ്ങൾക്ക് ഞങ്ങളില്ലേയെന്ന് മനസ്സുകൊണ്ട് ചോദിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ?

ഇടയ്ക്കിടെ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളും മാധ്യമസദസ്സുകളും നടത്തി അതിൽനിന്ന് വിളവെടുക്കുന്നതല്ലാതെ എവിടെയെങ്കിലും തരിശ് കിടന്ന ഭൂമി കിളച്ച് അതിൽ പൊന്ന് വിളയിച്ച് നൂറുമേനി വിളവെടുക്കാൻ താങ്കളുടെ പ്രസ്ഥാനത്തിന് സാധിക്കുമോ ?

പഠനം ഓൺലൈൻ ആയപ്പോൾ നാട്ടിലെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും അറിവിന്റെ പുതിയലോകം തുറന്നുകൊടുക്കാൻ ഇല്ലാത്ത ഉസ്മാനെ വിളിച്ച ആ ഫോണെങ്കിലും സംഭാവന ചെയ്യാൻ താങ്കൾക്ക് സാധിക്കുമോ ?

വാഗ്ദ്ധാനം ചെയ്ത 1000 പോട്ടെ , തലചായ്ക്കാൻ ഒരു വീടില്ലാത്ത എത്രയോ പ്രവർത്തകർ താങ്കളുടെ പ്രസ്ഥാനത്തിനും കാണുമല്ലോ ? അതിലൊരാളെങ്കിലും എനിക്ക് എന്റെ പ്രസ്ഥാനം വീടുവച്ച് തന്നു എന്ന് സധൈര്യം പറയുമെന്ന് താങ്കൾ കരുതുന്നുണ്ടോ ?

ഹരിപ്പാട്ടെ ഏതെങ്കിലും ഒരു ആശുപത്രിയിൽ ഒരുനേരത്തെ പൊതിച്ചോർ വർഷത്തിലൊരിക്കലെങ്കിലും "മനസ്സറിഞ്ഞ് " വിളമ്പാൻ നിങ്ങൾക്ക് സാധിക്കുമോ ? അവിടത്തെ ഏതെങ്കിലും ഒരു ബ്ലഡ് ബാങ്കിന് മുന്നിൽനിന്ന് ഒരു റെയർ ഗ്രൂപ്പ് വേണമെന്നുള്ള കരച്ചിൽ നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ഏതെങ്കിലും ഫോണിലേക്ക് ഇന്നേവരെ പറന്നുവന്നിട്ടുണ്ടോ ?

മാലയിടാനും അനുസ്മരണപ്രഭാഷണത്തിന് പോകാനുമല്ലാതെ ഏതെങ്കിലുമൊരു രക്തസാക്ഷിയുടെ കുടുംബത്തെ ക്യാമറകൾക്ക് മുന്നിലല്ലാതെ ചേർത്തുപിടിക്കാൻ അങ്ങേക്കോ അങ്ങയുടെ പ്രസ്ഥാനത്തിനോ സാധിക്കുമോ ?

അങ്ങ് ഇടയ്ക്കിടെ പൊട്ടിക്കുന്ന ഉണ്ടായില്ലാവെടികളുടെ ഒച്ചപോലും കേൾക്കാൻ സാധിക്കാത്ത അങ്ങയുടെ മുൻപിൽ ഈ ലിസ്റ്റ് ഇനിയും തുടർന്ന് പോകാൻ ഞാൻ താല്പര്യപ്പെടുന്നില്ല .

ഒന്ന് മാത്രം ഒരിക്കൽക്കൂടി പറയാം DYFI ക്ക് മാത്രം പറ്റുന്ന ചിലതുണ്ട് നേതാവേ ..

വ്യാസൻ പി എം

01/09/2020

പ്രിയ സഹോദരി ഷഹന കല്ലടി ,

താങ്കൾക്ക് ഏറെ പരിചിതമായ യുവജനപ്രസ്ഥാനങ്ങൾ യൂത്ത് ലീഗ് അല്ലെങ്കിൽ യൂത്ത് കോൺഗ്രസ് തുടങ്ങിയവർ പിന്തുടരുന്ന പ്രവർത്തന ശൈലി അല്ല DYFI എന്ന യുവജന സംഘടനയുടേത് എന്ന് ആദ്യം ഓർമ്മിപ്പിക്കട്ടെ . ഒരുമിച്ച് ഒരാശയത്തിന് വേണ്ടി ഒരു സംഘടനയിൽ പ്രവർത്തിക്കുന്ന കുറച്ചുപേർ തമ്മിലുള്ള ഒരു ബന്ധമല്ലത് . ഈ ശുഭ്രപതാക പിടിച്ച് ഒരുമിച്ച് നടക്കുന്നവർ തമ്മിൽ , പരസ്പരം കണ്ടിട്ടില്ലെങ്കിൽപോലും ഉടലെടുക്കുന്ന ഒരു ആത്മബന്ധമുണ്ട് . അത് പറഞ്ഞാൽ മനസിലാക്കാനുള്ള മാനസികാവസ്ഥയോ , ബന്ധങ്ങളുടെ വിലയറിയാനുള്ള ഒരു മനസ്സോ താങ്കൾക്കില്ലെന്ന് ഞാൻ ഉൾപ്പെടുന്ന പൊതുസമൂഹത്തിന് ഇന്നലെ നന്നേ ബോധ്യപ്പെട്ടിട്ടുണ്ട് . അതുകൊണ്ടുതന്നെ അത് താങ്കളെപ്പറഞ്ഞ് മനസ്സിലാക്കുവാനുള്ള വൃഥാ ശ്രമത്തിന് ഞാൻ മുതിരുന്നില്ല .

താങ്കളിലെ അമ്മയെ സ്ത്രീയെ ബഹുമാനിച്ചുകൊണ്ട്തന്നെ പറയട്ടെ , ഇന്നലെ തിരുവോണദിനത്തിൽ കേരളം ഒന്നാകെ കണ്ണീരണിഞ്ഞുകണ്ട ഒരു കാഴ്ച അബദ്ധത്തിൽ എങ്കിലും താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ ? ഹഖ് മുഹമ്മദിന്റെ ഒന്നര വയസുള്ള പൊന്നുമോൾ ഉപ്പാക്ക് അന്ത്യചുംബനം നൽകുന്ന ആ രംഗം കണ്ട ഒരമ്മക്ക് , ഒരു സ്ത്രീക്ക് എങ്ങിനെയാണ് ഇത്രമേൽ നീചമായി പ്രതികരിക്കാൻ സാധിക്കുന്നത് ? ആ രണ്ട് പേരെ ഇല്ലാതാക്കുന്നതിലൂടെ നിങ്ങളുടെ ആത്മബന്ധുക്കൾ ശ്രമിച്ചത് ഈ ഭയം പ്രയോജനപ്പെടുത്തി അവരുടെ സംഘടനയെ ഈ കേരളത്തിൽ ഇല്ലാതാക്കാമെന്നാണോ ? ആ സംഘടന എന്താണെന്ന രാഷ്ട്രീയ ബോധ്യം താങ്കൾക്കുണ്ടോ ? ആവശ്യം വരുന്ന സന്ദർഭകളിൽ ആശുപത്രികളിൽ പാഞ്ഞെത്തി രോഗികൾക്ക് രക്തം നൽകുകയും, രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നിത്യേന ഭക്ഷണം ശേഖരിച്ചു നൽകുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ഭാഷയറിയാവുന്ന DYFI യെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ ? ആ ഭാഷ വശമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ ഉത്തരവാദിത്ത ബോധമുള്ള ഒരു പൊതുപ്രവർത്തകക്ക് ചേരാത്ത വിധം താങ്കളിന്നലെ പ്രതികരിച്ചത് . കല്ലുചുമന്നും വീടുകളിൽ നിന്ന് ആക്രി വസ്തുക്കൾ ശേഖരിച്ചു വിറ്റും പത്തുകോടി രൂപ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിന് വച്ച് നീട്ടിയ ആ പ്രസ്ഥാനത്തെയാണ് ഇന്നലെ താങ്കൾ അത്യന്തം മലിനമാക്കപ്പെട്ട വാക്കുകളാൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് . ഇത്തരം പാഴ്ശ്രമങ്ങൾക്ക് മുൻപിലും , ഭീഷണികൾക്ക് മുൻപിലും മുട്ട് മടക്കുന്ന ഒരു കൂട്ടമല്ല ഇന്ത്യൻ ജനാധിപത്യ
വിപ്ലവ പ്രസ്ഥാനം എന്ന തിരിച്ചറിവിലേക്ക് സഞ്ചരിക്കാൻ അങ്ങേക്കും അങ്ങയുടെ രാഷ്ട്രീയ ബന്ധുക്കൾക്കും ഇതിനോടകം സാധിച്ചിരിക്കുമെന്ന പ്രതീക്ഷയോടെ

സ്നേഹപൂർവ്വം

വ്യാസൻ പി എം

31/08/2020

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഒരു നന്മ നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു.
തിരുവോണാശംസകൾ

15/08/2020

Salute to our real heroes who sacrifice their lives for us.
Proud to be an INDIAN 🇮🇳🇮🇳🇮🇳
"Happy 74th Independence day"

31/07/2020

വിശ്വശാന്തി യുടെ " വലിയ പെരുന്നാൾ" ദിനം വൈകാതെ സമാഗതമാകട്ടെ.. ഈ ബലി പെരുന്നാൾ ദിനം നമുക്കും ജാഗ്രതയോടെ ആഘോഷിക്കാം.

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ 💚

29/07/2020

RJ സലിം എഴുതുന്നു.

സണ്ണി കപിക്കാടും സുനിൽ പി ഇളയിടവും -

സണ്ണി മാഷിന്റെ പ്രധാനപ്പെട്ട ഒരു മാർക്സിസ്റ്റ് വിമർശനമാണ് കമ്യൂണിസ്റ്റുകാർ ഹിന്ദു മത / വേദ പുസ്തകങ്ങളിൽ വിപ്ലവം തേടുന്നു എന്നത്. സുനിൽ മാഷിന്റെ മഹാഭാരത, രാമായണ പ്രഭാഷണ പരമ്പരകളെ മുന്നിൽ നിർത്തിയും സണ്ണി മാഷ് അത് തന്നെ ആരോപിക്കുന്നുണ്ട്.

ആരുടെയോ നെഞ്ചിനു നേരെ വില്ലു കുലച്ചു നിൽക്കുന്ന ഒരു അക്രമിയുടെ / പോരാളിയുടെ ചിത്രമാണ് രാമനായി ഇന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. സ്വതവേ ശാന്ത പ്രകൃതനും മിതഭാഷിയുമായി രാമായണം അവതരിപ്പിച്ച രാമനെയാണ് ഈ രീതിയിൽ വക്രീകരിച്ചു അവരുടെ അജണ്ടയ്ക്ക് ചേരുന്ന വിധം വളച്ചൊടിക്കുന്നത് എന്നോർക്കണം. ഇത് തന്നെയാണ് ഇപ്പോൾ വളരെയേറെ പ്രചാരത്തിലുള്ള രോഷത്തിലുള്ള ഹനുമാന്റെ ചിത്രം വഴിയും അവർ ചെയ്യുന്നത്.

അങ്ങനെ രാമനിലും ഹനുമാനിലുമെല്ലാം ഇല്ലാത്ത രീതിയിലെ എക്സ്ട്രീം വയലൻസ്, RSS അവരിലേക്ക് അടിച്ചേൽപ്പിക്കുന്നു. ശേഷം അത് തന്നെ അവർ പിന്നീട് വിശ്വാസികളിലേക്കും കുത്തിവെയ്ക്കുന്നു. ക്രമേണ അങ്ങനെയൊരു നരേറ്റീവ്‌ മാത്രം നിലനിൽക്കുന്നു. വിശ്വാസങ്ങളെ വയലന്റ് ആക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗമാണ് അവതാര കഥകളെ വളച്ചൊടിച്ചു കൊണ്ട് അതിൽ വയലൻസ് കുത്തി നിറയ്ക്കുക എന്നത്.

ഗാന്ധിജി മതത്തെ മാനുഷികമാക്കാൻ ജീവിതം തന്നെ മാറ്റിവെച്ചയാളായിരുന്നു. അതിൽ ഒരളവു വരെ വിജയിക്കുകയും ചെയ്തിരുന്നു. അതേ ഗാന്ധിജിയെ കൊല്ലാനായി ഗോഡ്‌സെ പറഞ്ഞ ഒരു കാരണം അദ്ദേഹം ഹിന്ദു മതത്തെ ബലഹീനപ്പെടുത്തി എന്നതാണ്. കാരണം അത് അവരുടെ എല്ലാ അജണ്ടകൾക്കും വിരുദ്ധമാണ്.

കൃത്യമായും അതിനെയാണ് സുനിൽ മാഷും പ്രശ്നവൽക്കരിക്കുന്നത്. RSSപറയുന്നത് പച്ചക്കള്ളമാണെന്നും രാമനെന്നാൽ അവർ പറയുന്ന അക്രമി അല്ല എന്നും രാമനെന്നാൽ മാനുഷിക ഭാവങ്ങളുള്ള, തെറ്റുകൾ പറ്റുന്ന, എന്നാൽ ശരി ചെയ്യാൻ എന്തും ത്യജിക്കാൻ തയ്യാറുള്ള ആളാണ് എന്ന് രാമായണം തന്നെ ഉദാഹരിച്ചുകൊണ്ടു സുനിൽ മാഷ് സ്ഥാപിക്കുന്നു.

ജെയ് ശ്രീറാം എന്ന് ആക്രോശിച്ചുകൊണ്ടു ഒരു ഇതര മതക്കാരനെ വെട്ടിക്കൊല്ലാൻ പായുന്നവൻ അറിയണം അങ്ങനെയൊരു രാമനില്ല എന്ന്.

അതായത് സംഘം എന്തിലാണോ അവരുടെ അജണ്ട നിറച്ചു സമൂഹത്തെ വർഗീയതയിൽ മുക്കാൻ നോക്കുന്നത് സുനിൽ മാഷ് കൃത്യമായും അതിനെത്തന്നെ അഡ്രസ് ചെയ്യുന്നു, അതിൽ തന്നെ ഇടപെടുന്നു. ഇത് തന്നെയാണ് ഒരു തരത്തിൽ സന്ദീപാനന്ദ ഗിരിയും ചെയ്തിരുന്നത്. അവിടം മുതലാണ് ശരിക്ക് പറഞ്ഞാൽ RSS ഇന് അദ്ദേഹവുമായി പ്രശ്നം തുടങ്ങുന്നതും.

പക്ഷെ സണ്ണി കപിക്കാട് പറയുന്നത് സുനിൽ പി ഇളയിടം സംസാരിക്കുമ്പോൾ ഉദ്ദേശിക്കുന്ന രാമന്റെ ചിത്രമല്ല ഈ കേട്ടിരിക്കുന്നവരുടെ ഉള്ളിൽ ഉണ്ടാവുന്നത് എന്നാണ്.

പക്ഷെ അപ്പോൾ തന്നെയല്ലേ ഒരു സുനിൽ പി ഇളയിടത്തിന്റെ പ്രസക്തിയും അവിടെ ഉണ്ടാകുന്നത് ?

തുടർന്ന് സണ്ണി മാഷ് കളിയാക്കി പറയുന്നത് ഇപ്പൊ അമ്പലക്കമ്മിറ്റിക്കാരൊക്കെയാണ് സുനിൽ മാഷിനെ വിളിക്കുന്നത് എന്നാണ്.

അതിലെന്താണ് തെറ്റ് ? രാമായണത്തിന്റെ ശരി രൂപത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കേണ്ടത് രാമായണം ജീവിതത്തിന്റെ ഭാഗമായ ആളുകളോട് തന്നെയല്ലേ ? അവരെ തന്നെയല്ലേ പരിവർത്തനം നടത്തേണ്ടത് ? അതോ അവരെ ബിജെപിക്ക് വേണ്ടി ഒഴിഞ്ഞു മാറിക്കൊടുക്കണോ ?

അപ്പോൾ അവരെ സംബോധന ചെയ്യാൻ അമ്പലത്തിൽ പോയാലെന്താണ് പ്രശ്നം ? അങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റാതെ വരുമ്പോഴല്ലേ അവർ സംഘ പരിവാറിന്റെ പ്രൊപ്പഗാണ്ടയിൽ വീണു പോകുന്നതും പിന്നീട് മതവർഗ്ഗീയവാദികൾ ആവുന്നതും. അവരോടു സംസാരിക്കാനുള്ള ഗ്രൗണ്ട് നമുക്ക് വേറെ എങ്ങനെ കിട്ടുമെന്നാണ്?

ഒരേ മാനസിക നിലയുള്ളവരോട് വീണ്ടും വീണ്ടും സംസാരിക്കുന്നതുകൊണ്ടു ഒരു എക്കോ ചേംബർ ഉണ്ടാക്കാം എന്നല്ലാതെ അതുകൊണ്ടു രാഷ്ട്രീയമായി എന്ത് മാറ്റമാണിവിടെ ഉണ്ടാകുന്നത് ?

അപ്പോൾ നമ്മളുടേതിൽ നിന്ന് വിഭിന്നമായ ചിന്തകളുള്ളവരോട് ഡിസ്‌കോഴ്‌സ് നടത്തേണ്ടി വരും. സുനിൽ മാഷിന് അതറിയാം. അല്ലെങ്കിൽ യുക്തിവാദ സെമിനാർ പോലെ രാഷ്ട്രീയ പ്രവർത്തനം ഒടുങ്ങും.

സണ്ണി കപിക്കാട് പറയുന്നതനുസരിച്ചു രാമായണവും മഹാഭാരതവും അപ്പാടെ തള്ളിക്കളയുകയാണ് വേണ്ടത്. അല്ലെങ്കിൽ സംഘപരിവാറിന് മാത്രമായി തീറെഴുതണം.

ബിജെപിക്ക് ഇതിലും സഹായകരമായ ഒരു നിലപാട് വേറെയുണ്ടോ ?

കൃത്യമായും അത് തന്നെ ഇടതുപക്ഷം ചെയ്യണമെന്നാണ് ബിജെപിയും ആഗ്രഹിക്കുന്നത്. എന്നാൽ മാത്രമാണല്ലോ ബിജെപിക്ക് ഇടതുപക്ഷം വിശ്വാസ വിരുദ്ധരാണ് എന്നും ഹിന്ദു വിരുദ്ധരാണ് എന്നും പ്രചരിപ്പിക്കാൻ എളുപ്പം.

പക്ഷെ ഒരു കാര്യത്തിൽ സണ്ണി മാഷിനോട് യോജിക്കുന്നു. ഒരു ഹിന്ദു മൊറാലിറ്റിക്ക് അപ്പുറം ചിന്തിക്കാനോ അങ്ങനെയൊന്നിനെ വികസിപ്പിക്കാനോ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ഇടതുപക്ഷത്തിന് സ്വാതന്ത്ര്യ സമരം മുതൽ തന്നെ സാധിച്ചിട്ടില്ല എന്നത് ശരിയാണ്.

ഇന്ത്യൻ ഭാവനയെ വേദങ്ങളിലേക്ക് മാത്രം തളച്ചിടുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഇ.എം.എസിന്റെ ഇന്ത്യ വേദങ്ങളുടെ നാട് എന്നിവയും അതേ തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതാണ്.

പക്ഷെ അതിനു വേണ്ടത് ബൃഹത്തായ ഒരു പദ്ധതിയാണ്. ബുദ്ധിസത്തിനെയും ജൈനിസത്തിനെയും ചാർവാകത്തെയും മുഗൾ പാരമ്പര്യത്തെയും അങ്ങനെ ഇന്ത്യ എന്ന ഇതെല്ലാം കൂടിക്കലർന്ന ചരിത്രത്തെ തിരിച്ചു പിടിക്കുകയാണ് വേണ്ടത്.

സുനിൽ മാഷിന്റെ പ്രസംഗങ്ങൾ ചെയ്യുന്നതും അത് തന്നെയാണ്. ഇന്ത്യയുടെ സമഗ്ര ചരിത്രത്തിലൂടെ, അതിന്റെ നാനാവിധ ബഹുസ്വരതയെ ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടു തന്നെയാണ് അദ്ദേഹം ഈ വിഷയത്തെപ്പോലും അവതരിപ്പിക്കുന്നത്.

പക്ഷെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കൺമറ ഉള്ളതുകൊണ്ട് സണ്ണി മാഷിന്റെ മുന്നിൽ അതൊന്നും കാണപ്പെടില്ല എന്ന് മാത്രം.

===================================

പോസ്റ്റിലെ റഫീഖ് ഇബ്രാഹിമിന്റെ കമന്റ്, എനിക്ക് തോന്നുന്നു വിഷയത്തെ കൃത്യമായി സമ്മറൈസ് ചെയ്യുന്നുണ്ട് എന്ന്. അതുകൊണ്ടു പോസ്റ്റ് എഡിറ്റ് ചെയ്ത്, അതുകൂടി ചേർക്കുന്നു.

>>

20/07/2020

" ഏയ് എങ്ങോട്ടാ ? "

" ഒന്ന് ടൌൺ വരെ .. "

" എന്തേ ? "

" ഒന്നുല്ല .. എത്രേന്ന് വെച്ചാ വീട്ടിലെന്നെ ഇരിക്കാ .. ഒന്നല്ലെങ്കിൽ നാലാളെ കാണാലോ .. "

ഈ വാചകങ്ങൾ എത്രയോ തവണ കേട്ടിട്ടില്ലേ ?

മണ്ണാർക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വലിയ ദൂരമില്ല . കേട്ടോ ..

A LOVE LETTER TO .. | Ahaana Krishna 19/07/2020

ആഹാ....ന ❤️

കാണണം : https://youtu.be/2pnAFTjnCfE 🌹💌

A LOVE LETTER TO .. | Ahaana Krishna Here's a heart-felt love letter to a group of people who use social media only for the wrong reasons 🌹

21/06/2020

പ്രിയരെ, ലെസ്ക വായനശാല, കരിമ്പ സംഘടിപ്പിക്കുന്ന online "വായനാവസന്തം" ഇന്നാണ് . ഇന്ന് വൈകീട്ട് 5-6 വരെ നമുക്ക് വീണ്ടുമൊരു യാത്ര..... ഖസാക്കിലേക്ക്....

19/06/2020

❤️

19/06/2020

വായനാ ദിനം.

14/06/2020

ആദരാഞ്ജലികൾ 🌹

28/05/2020

മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട, ശ്രീ. M പുരുഷോത്തമൻ അവർകൾക്ക് അഭിനന്ദനങ്ങൾ.. ആശംസകൾ

24/05/2020

അതിജീവനത്തിന്റെ ചന്ദ്രപ്രഭ തെളിയുന്ന ദിവസം വരെ കരുതലോടെ മുന്നോട്ട്...
സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 💚

നീലാംബരി |covervideo Dance | chilankacreations|chentharmizhi poothenmozhi, keralatraditionaldance 21/05/2020

പുതിയ സംരംഭത്തിന് ആശംസകൾ :)

നീലാംബരി |covervideo Dance | chilankacreations|chentharmizhi poothenmozhi, keralatraditionaldance Published on 20 may 2020 SEMI CLSSSICAL DANCE subscribe to my channel chilanka for semi classical dancehttps://www.youtube.com/channel/UCE2TR65XXFju2IeeXAjIC...

08/05/2020

അനിയേട്ടന്റെ (Balakrishnan Aniyan) ചലഞ്ച് സ്വീകരിക്കുന്നു.
അടുത്ത ഏഴ് ദിവസത്തേക്ക് വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഓരോ പുസ്തകത്തിൻ്റെയും കവർ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

DAY 1

പുസ്തകം : മഹാഭാരതം സാംസ്‌കാരിക ചരിത്രം
രചന : സുനിൽ പി ഇളയിടം

അടുത്ത ഏഴ് ദിവസത്തെ ചാലഞ്ച് ഏറ്റെടുക്കാൻ Dr. Shobana Vignesh നെ ക്ഷണിക്കുന്നു.

06/05/2020

ങ്ങട് കൊടുക്ക് ബ്രോ മ്മടെ കേരളത്തിന്‌ ❤️

02/01/2020

ആദരാഞ്ജലികൾ 💐

Videos (show all)

രചന : രമ പുതിരത്ത് പാടിയത് : നീതു കൃഷ്ണ

Website