Rajarshischool
Rajarshi Memorial HSS, Vadavucode
രാജർഷി സ്കൂൾ വാർഷികം ആഘോഷിച്ചു
കോലഞ്ചേരി : വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 86 - മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തപ്പെട്ടു. ശ്രീ. ബെന്നി ബെഹനാൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ശ്രീ. എം ആർ രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭ വർക്കിംഗ് കമ്മറ്റി അംഗം ഫാ. ജേക്കബ് കുര്യൻ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
പ്രിൻസിപ്പൽ ശ്രീ. അലക്സ് തോമസ് സ്വാഗതം ആശംസിച്ചപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഈ വർഷം വിരമിക്കുന്ന
ശ്രീ.മോൺസി ജോൺ ,
ശ്രീ മോനി വർഗീസ് കെ ,
ശ്രീമതിജെസി മാത്യു,
ശ്രീമതിഷീന സി. ഹാബേൽ
ശ്രീമതി ബീന സി.സി.
ശ്രീമതിബിന്ദു ഫ്രെഡറിക് ,
ശ്രീമതിഹെലനി എം.പി.
എന്നിവർക്ക് യാത്രയയപ്പ് നൽകി.
വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതിസോണിയ മുരുകേശൻ,
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ലിസി അലക്സ് ,
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുബിൾ ജോർജ് ,
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് ഗവേണിംഗ് ബോർഡ് അംഗങ്ങളായ ശ്രീ.അലക്സാണ്ടർ കെ ജോൺ ,
ശ്രീ. പ്രിൻസ് ഏലിയാസ് ,
സ്കൂൾ മാനേജ്മെന്റ് കോർഡിനേറ്റർ ഫാ. ജിത്തു മാത്യു,
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി ശ്രീകല ടി. ,
മദർ പി.ടി. എ പ്രസിഡന്റ് ശ്രീമതി രമ്യ ആർ കെ ,
പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. എം.പി. മനോജ്,
വടവുകോട് ജി.എൽ പി എസ് ഹെഡ് മാസ്റ്റർ ശ്രീ.സുരേഷ് ടി. ഗോപാൽ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർ ഒപ്പിസ്കോപ്പ ,
ശ്രീമതി രൂപ ജെ കോശി,
ശ്രീമതി ജിഷ ബേബി,
ശ്രീമതി അനിത ഏബ്രഹാം,
ശ്രീ. ജെയിംസ് കെ പോൾ,
ജനറൽ കൺവീനർ ശ്രീ.ബിനു കെ വർഗീസ് എന്നിവർ സംസാരിച്ചു.
Rajarshi Memorial Higher Secondary School
Vadavucode
86th annual Celebrations
Welcome speech Principal
Sri Alex Thomas
https://youtube.com/live/e64mGozR0ys?feature=share
👆watch this video
💕Do not forgot to
Subscribe & Share this channel🌹🌹
Rajarshi School 86th annual Celebrations Welcome speech Principal Sri Alex Thomas Rajarshi Memorial Higher Secondary School Vadavucode 86th annual Celebrations Welcome speech Principal Sri Alex Thomasinauguration Sri Benny Behanan MPpresid...
LBS 2023; ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സ്‼️‼️🎓
▪️സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🛑 ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം.
🎓*കോഴ്സുകൾ*
1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)
2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ.)
3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി.
4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസ്റ്റിക്സ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആർ.ആർ)
5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി.)
6. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് (ഡി.ഒ.എ.)
7. ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്(ഡി.എം.സി.)
8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ്സ് (ഡി.എച്ച്.സി.)
9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെൿനോളജി (ഡി.ഒ.റ്റി.എ.റ്റി.)
10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കലർ ടെക്നോളജി (ഡി.സി.വി.റ്റി)
11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)
12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.)
13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി.)
14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)
15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (ഡി.ആർ.)
16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറിൽ സപ്ലെ ഡിപാർട്ട്മെന്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)
*🔻അപേക്ഷാഫീസ്*
▪️പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്.
▪️ അപേക്ഷകർ ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം.
*_‼️ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ 10-09-2023ന് മുൻപ് ചെയ്തിരിക്കണം_*
*🔻സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും*👇🏻
https://lbscentre.in/paramedplm2023
*STEPS Career Clinic*
*904 82 82 999*
പൂർവ്വ വിദ്യാർത്ഥിയായ യുവ ശാസ്ത്ര ഗവേഷകനെ രാജർഷി മെമ്മോറിയൽ സ്കൂൾ ആദരിക്കുന്നു
വടവുകോട്: ഇന്ത്യയിലെ മികച്ച യുവശാസ്ത്രജ്ഞനും ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാര ജേതാവും വടവുകോട് രാജർഷി സ്കൂളിലെ 1992 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥിയുമായ ഡോ. എ. റ്റി ബിജുവിനെ 2023 നവംബർ പതിമൂന്നാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ മാനേജ്മെൻ്റും പി .ടി .എ യും സ്റ്റാഫും പൂർവ വിദ്യാർത്ഥികളും ചേർന്ന് ആദരിക്കുന്നു . പി.ടി.എ പ്രസിഡൻറ് ശ്രീ .രാജീവ് എം. ആർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട കുന്നത്തുനാട് എംഎൽഎ ശ്രീ. പി ശ്രീനിജൻ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജ്മെൻറ് കോഡിനേറ്റർ റവ.ഫാദർ ജിത്തു മാത്യു മുഖ്യ സന്ദേശം നൽകുന്നു. തദവസരത്തിൽ ബഹുമാനപ്പെട്ട വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സോണിയ മുരുകേശൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ലിസി അലക്സ് , വട വുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. ജൂബിൾ ജോർജ് , ആർ.എം.ടി.ടി.ഐ പ്രിൻസിപ്പൽ ശ്രീ . മോൻസി ജോൺ, മദർ പി. ടി .എ ചെയർപേഴ്സൺ ശ്രീമതി രമ്യ. കെ, പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ .എം .പി മനോജ് ,റിട്ടയേഡ് അധ്യാപക പ്രതിനിധി ശ്രീമതി കെ. വി സാറാമ്മ , 1992 എസ് .എസ്.എൽ. സി ബാച്ച് വിദ്യാർത്ഥി പ്രതിനിധി ശ്രീ. ബിജോയ് ഫിലിപ്പോസ് എന്നിവർ ആശംസകൾ അർപ്പിക്കുന്നു. പ്രിൻസിപ്പൽ ശ്രീ .അലക്സ് തോമസ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബാ എം തങ്കച്ചൻ എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു...
വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കാവന്താഴം ജംഗ്ഷൻ മുതൽ പുത്തൻകുരിശ് ടൗൺ വരെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് റാലി നടത്തപ്പെട്ടു.
PROUD MOMENT FOR RAJARSHI
Congratulations to our students who were the members of the Ernakulam district team Evan Tigi(S1), Akshay (S1) and Eldho Thampi(S2), for their outstanding achievement and securing third prize in Kerala State Tennis Ball Cricket Championship.
വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിഭകള്‍ക്ക് ആദരം MCV NEWS (Muvattupuzha Cable Vision)Muvattupuzha, Kothamangalam, Perumbavoor, Thodupuzha, Piravam, Koothattukulam etc.. News Telecasting
വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ആദരവ് നല്കി.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അദ്ധ്യാപകനുമായ പ്രൊഫ. എം.വൈ യോഹന്നാൻ സാറിന്റെ സ്മരണക്കായി അഗാപ്പെ കമ്പനിയാണ് സമ്മാനങ്ങൾ ഒരുക്കിയത്.
കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭി വന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സോണിയ മുരുകേശൻ നിർവഹിച്ചു.
പി.ടിഎ പ്രസിഡന്റ് ശ്രീ. സോണി കെ പോൾ അദ്ധ്യക്ഷത വഹിച്ചു.
അഗാപ്പെ ഹ്യൂമൻ റിസോഴ്സ് മേധാവി ശ്രീ. വിനീത് പി മാത്യു,
സ്കൂൾ കോർഡിനേറ്റർ ഫാ ജിത്തു മാത്യു,
പ്രിൻസിപ്പൽ ശ്രീ. അലക്സ് തോമസ്,
ഹെഡ് മിസ്ട്രസ് ശ്രീമതി. ഷേബ എം തങ്കച്ചൻ ,
ആർ എം ടി.ടി ഐ പ്രിൻസിപ്പൽ ശ്രി.മോൻസി ജോൺ ,
സ്റ്റാഫ് സെക്രട്ടറിമാരായ ബിനു കെ വർഗീസ്,
ജിഷ ബേബി,
പി.ടി.എ വൈസ് പ്രസിഡന്റ് മാരായ എം.ആർ.രാജീവ് ,
സുമ തോമസ്,
രൂപ ജെ കോശി,
സിനി പി.ജേക്കബ്
എന്നിവർ സംസാരിച്ചു.
അറബിക്ക് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയ കാരുണ്യപ്പെട്ടിയുടെ ഉദ്ഘാടനവും
അറബി ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് 1000 രൂപയുടെ കാഷ് അവാർഡ് വിതരണവും
നടത്തപ്പെട്ടു.
ചീഫ് മിനിസ്റ്റേഴ്സ് അവാർഡ് നേടിയ എൻ.സി.സി. കേഡറ്റ് ഗ്രിഗറി ഷിബുവിന് യോഗം അഭിനന്ദനം അറിയിച്ചു.
സ്കൂൾ എൻ.സി.സി യൂണിറ്റ് തുടങ്ങിയ ബാൻഡിന്റെ പരിശീലകനായ കെ. രാജനെയും എൻ.സി.സി. ഓഫീസറായ മഞ്ജുള ടീച്ചറേയും യോഗത്തിൽ ആദരിച്ചു.
വടവുകോട് രാജർഷി സ്കൂളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നല്കി
വടവുകോട് രാജർഷി സ്കൂളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ആദരവ് - seenewskerala വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ആദരവ് നല്കി. സ്...
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
▪️മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവരും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവരുമാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിച്ചത്.
▪️രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റ് ലഭിക്കുന്നവർ ജൂലൈ 24, 25 തീയതികളിൽ പ്രവേശനം നേടേണ്ടതാണ്.
▪️രണ്ടാം സപ്ലിമെൻററി അലോട്ട്മെൻ്റ് പ്രവേശനത്തിന് ശേഷമാണ് ട്രാൻസ്ഫർ അലോട്ട്മെൻ്റ് നടക്കുക.
നഴ്സിംഗ് / പാരാമെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
LBS Centre for Science & Technologyഒരു കേരള സര്‍ക്കാര്‍ സ്ഥാപനം 1976 ൽ കേരള സർക്കാർ സ്ഥാപിച്ച തിരുവനന്തപുരം എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, 1955 ലെ തിരുവിതാംകൂർ-കൊച്ചിൻ ലി.....
ബി.ടെക് ലാറ്ററൽ എൻട്രി
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral Entry) കോഴ്‌സുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂലൈ 23 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.
LBS Centre for Science & Technologyഒരു കേരള സര്‍ക്കാര്‍ സ്ഥാപനം 1976 ൽ കേരള സർക്കാർ സ്ഥാപിച്ച തിരുവനന്തപുരം എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, 1955 ലെ തിരുവിതാംകൂർ-കൊച്ചിൻ ലി.....
*പത്താം ക്ലാസ്സ് ഉന്നത വിജയികൾക്ക് പി എം ഫൌണ്ടേഷൻ ടാലെന്റ് സെർച്ച് പരീക്ഷ*
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ മാധ്യമത്തിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് *ഓഗസ്റ്റ് 31* വരെ അപേക്ഷിക്കാം.
2023ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്/ സി.ബി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും, കൂടാതെ , സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ മാർക്ക് എങ്കിലും നേടിയിട്ടുള്ളതുമായ എസ്.എസ്.എൽ.സി/ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക.
പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ആയതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് *ഒന്നേകാൽ ലക്ഷം രൂപയുടെ പി എം ഫെല്ലോഷിപ്പ്* സമ്മാനിക്കും.
*അപേക്ഷ വെബ്സൈറ്റ്*
http://pmfonline.org/applications
അന്വേഷണങ്ങൾക്ക് 0484 2367279 /+91 751 067 2798
P M Foundation P M Foundation is a philanthropic organization based in Kerala, which has worked for over 28 years to encourage and support excellence in education among young students.
Ernakulam District Junior (U-19) Tennis Ball Cricket Championship 2023 RUNNER UP Team- RAJARSHI MEMORIAL H.S.S❤️
വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ വിമുക്തി മിഷന്റെ സഹകരണത്തോടെ സ്കൂളിലെ വിമുക്തി ക്ലബ്, നാഷണൽ സർവ്വീസ് സ്കീം, ഗൈഡ്സ് , സീഡ് ക്ളബ് എന്നിവയുടെ നേതൃത്വത്തിലാണ് മദ്യം, മയക്കു മരുന്ന്, രാസ ലഹരി തുടങ്ങിയവയുടെ ഉപയോഗം മൂലം വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് ക്ലാസ് നടത്തിയത്.
മാമല എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ കലാധരൻ വി ക്ലാസ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ സൗമ്യ ടി. കെ ക്ലാസ് നയിച്ചു.
ജീവിതം തന്നെ ലഹരിയായി കാണുമെന്നും വ്യക്തികളെ നശിപ്പിക്കുന്ന ലഹരിവസ്തുക്കളിൽ നിന്നും അകന്നു നില്കുമെന്നും കുട്ടികളും അദ്ധ്യാപകരും പ്രതിജ്ഞ ചെയ്തു.
പ്രിവന്റിവ് ഓഫീസർ ശ്രീകുമാർ പി. ജി. , ധീരു ജെ അറയ്ക്കൽ, രജിത എം. ആർ , രൂപ ജെ കോശി, സ്റ്റാഫ് സെക്രട്ടറി ബിനു കെ വർഗീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനോ ടി എലിസബത്ത് , ഗൈഡ്സ് ക്യാപ്റ്റൻ ലിസ പീറ്റർ , മഞ്ജു കുര്യാക്കോസ്, മരിയ ലേഖ ലാസർ എന്നിവർ സംസാരിച്ചു
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. MCV NEWS (Muvattupuzha Cable Vision)Muvattupuzha, Kothamangalam, Perumbavoor, Thodupuzha, Piravam, Koothattukulam etc.. News Telecasting
വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കോലഞ്ചേരി: വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്...
Siksha Abhiyan Scholarship Test 2018