God is gracious

God is gracious

John: 10: 11, “I am the good shepherd. The good shepherd lays down his life for the sheep.”

Photos from God is gracious's post 04/11/2024

ജോൺ കാസ്‌ട്രിയോട്ടിന്റ മകനായി അൽബേനിയയിലെ ക്രൂജയിലാണ് ജോർജ്ജ് കാസ്‌ട്രിയോട്ട് (സ്കാൻഡർബെഗ്) ജനിച്ചത്. ഓട്ടോമൻ തുർക്കികളുടെ അധിനിവേശത്തിന് കീഴടങ്ങാൻ ജോൺ നിർബന്ധിതനായപ്പോൾ, ജോർജ്ജിനെയും അദ്ദേഹത്തിന്റ മറ്റ് മൂന്ന് സഹോദരന്മാരെയും സുൽത്താൻ മുറാത്ത് രണ്ടാമന്റ ബന്ദികളാക്കി അയച്ചു. അവിടെ വെച്ച് അവരെ പരിച്ഛേദനം ചെയ്യുകയും സൈന്യത്തിൽ ചേരാൻ പരിശീലിപ്പിക്കുകയും ചെയ്തു. ഗ്രേറ്റ് അലക്സാണ്ടറിന് ശേഷം അവർ ജോർജിന്റ പേര് ഇസ്കന്ദർ (അലക്സാണ്ടർ) എന്ന് മാറ്റി. പിന്നീട് അദ്ദേഹം ധാരാളം അലഞ്ഞു തിരിഞ്ഞുനടന്നതിനാൽ അദ്ദേഹത്തെ സ്കാൻഡർബെഗ് എന്ന് അറിയപെടാൻ തുടങ്ങി.

ദ്വന്ദ്വയുദ്ധത്തിലെ തന്റ കഴിവുകൾ കാരണം, സ്കാൻഡർബെഗ് സുൽത്താന്റ മുമ്പാകെ വലിയ പ്രശസ്തി നേടി. അതിനാൽ ഹംഗറിയിലെയും ഗ്രീസിലെയും ക്രിസ്ത്യാനികളോട് യുദ്ധം ചെയ്യാൻ സുൽത്താൻ അദ്ദേഹത്തെ നിയോഗിച്ച് അയച്ചു. ഈ യുദ്ധത്തിൽ, ക്രിസ്ത്യാനികളെ പരമാവധി സംരക്ഷിക്കാൻ സ്കാൻഡർബെഗ് തയ്യാറായി, കാരണം അവന്റ ഹൃദയത്തിൽ അവൻ അവരുടെ സുഹൃത്തായിരുന്നു, പക്ഷേ തന്റ ഉദ്ദേശ്യം തുർക്കി സൈന്യത്തിന് മനസ്സിലാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.

പ്രശസ്ത ഹംഗേറിയൻ ജനറൽ ജോൺ ഹുന്യാദി തുർക്കി സൈന്യത്തെ പരാജയപ്പെടുത്തിയ ശേഷം, സ്കാൻഡർബെഗ് തുർക്കി സൈന്യത്തിൽ നിന്ന് പുറത്തു വരികയും ക്രൂജയിലെ തന്റ കുടുംബ കോട്ട വീണ്ടെടുക്കുകയും ചെയ്തു. പിന്നീടുള്ള 25 വർഷങ്ങളിൽ, വെനീസ്, നാപ്പോളി, പാപ്പാസി തുടങ്ങിയ അൽബേനിയൻ ജന വിഭാഗങ്ങളുടെ പിന്തുണയോടെ, പലപ്പോഴും വെറും 20,000 പേർ പോലും ഉൾപ്പെടുന്ന ഒരു സൈന്യത്തെ ഉപയോഗിച്ച്, അക്കാലത്തെ ഏറ്റവും ശക്തവും സാങ്കേതികമായി മുന്നേറിയതുമായ സുൽത്താന്റ തുർക്കി സൈന്യത്തിന്റ തുടർച്ചയായ 13 ആക്രമണങ്ങളെ അദ്ദേഹം വിജയകരമായി പരാജയപ്പെടുത്തി. .

സ്കാൻഡർബെഗ് തന്റ പിതൃരാജ്യത്തിന് നൽകിയ പ്രതിരോധത്തിന് വളരെയേറെ പ്രശംസിക്കപ്പെട്ടു, എന്നാൽ വാസ്തവത്തിൽ അത് തന്റ പിതൃരാജ്യത്തെക്കുറിച്ചല്ല. ക്രിസ്തുമതത്തിന്റ സ്വാതന്ത്രത്തിനുമേൽ തുർക്കികളുടെ ആക്രമണത്തെ, ഓട്ടോമൻ തുർക്കികൾ എന്ന ശത്രുവിനെതിരെ അദ്ദേഹം മറ്റ് ക്രിസ്ത്യൻ രാജ്യങ്ങളെ സഹായിച്ചു. ഹംഗറിയും പോളണ്ടും സ്കാൻഡർബെഗിനോട് സഹായം അഭ്യർത്ഥിച്ചു, അവരെ സഹായിക്കാൻ അദ്ദേഹം 1,000 എപ്പിരിയോട്ടുകളുടെ ഒരു സൈന്യ വിഭാഗത്തെ ഉയർത്തി. പക്ഷേ, അദ്ദേഹം സെർബിയയുടെ അതിർത്തിയിലായിരുന്നപ്പോൾ, ആ സ്ഥലത്തുകൂടി പോകാൻ ആ രാജ്യം അദ്ദേഹത്തെ അനുവദിച്ചില്ല, കൂടുതൽ ദിവസങ്ങൾ അവിടെ തടഞ്ഞു നിർത്തി, കൃത്യസമയത്ത് യുദ്ധമുഖത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല, തൽഫലമായി, ഹംഗേറിയക്കാർക്കും പോളണ്ടുകാർക്കും ഒറ്റയ്ക്ക് യുദ്ധം ചെയ്യേണ്ടിവന്നു. ആ യുദ്ധത്തിൻ്റെ അവസാനം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായിരുന്നു. പോളണ്ടിലെ യുവ രാജാവായ വ്ലാഡിസ്ലാവ് പോലും കൊല്ലപ്പെട്ടു. സ്കാൻഡർബെഗ് ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അവൻ സെർബിയയുടെ അതിർത്തിയിലായിരുന്നു. അവന്റ കോപം ഉയർന്നുപൊങ്ങി, തനിക്ക് ചുറ്റുമുള്ള സെർബിയൻ അതിര്‍ത്തിയിൽ തനിക്ക് ചുറ്റുമുള്ളതെല്ലാം കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് തന്റ ശക്തിയും കോപവും പ്രകടിപ്പിച്ചു.

സ്കാൻഡർബെഗിന്റ വിജയങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തി, കാരണം തുർക്കി സൈന്യം യൂറോപ്പിനെയും ഏഷ്യയെയും ഞെട്ടിച്ചു, എന്നാൽ ഇപ്പോൾ അത് ഒരു ചെറിയ സൈന്യത്തിന് മുൻപിൽ പരാജയപ്പെടുകയായിരുന്നു. സ്കാൻഡർബെഗുമായി ഇടപഴകുന്നത് ക്രിസ്തുമതവും പേർഷ്യയുമായുള്ള ഏറ്റുമുട്ടൽ ആണെന്ന് മനസ്സിലാക്കിയ സുൽത്താൻ മുറാദ്‌, സൈന്യത്തെ സ്വയം നയിക്കാൻ തീരുമാനിച്ചു. ഇതുവരെ അങ്ങിനെയൊന്ന് മുൻപ് സംഭവിച്ചിട്ടില്ലായിരുന്നു.

എല്ലാ ക്രിസ്ത്യാനികളും ഭയപ്പെട്ടു, പക്ഷേ സ്കാൻഡർബെഗ് ഒട്ടും ഭയന്നില്ല. ഓട്ടോമൻ തുർക്കികൾ വളരെയേറെ ശ്രമിച്ചിട്ടും ക്രൂജ എന്ന പട്ടണത്തെയോ അവിടുത്തെ കോട്ടകളെയോ വീഴ്ത്താൻ സ്കാൻഡർബെഗ് അനുവദിച്ചില്ല. സൗമ്യനും ധീരനുമായ സ്കാൻഡർബെഗിന്റ സ്വഭാവത്തെ സുൽത്താൻ ഇഷ്ടപ്പെട്ടിരുന്നു എങ്കിലും ഒഴിവാക്കേണ്ട ഒരു വന്യ മൃഗമാണ് സ്കാൻഡർബെഗ് എന്ന് സുൽത്താൻ മുറാദ്‌ മനസ്സിൽ കരുതി.

വഞ്ചനയിലൂടെ സ്കാൻഡർബെഗിനെ കീഴടക്കാനായി സുൽത്താൻ മുറാദ് ; മോശ എന്ന അൽബേനിയന് പണവും പട്ടണങ്ങളും വാഗ്ദാനം ചെയ്തു. സ്കാൻഡർബെഗിനെ ഒറ്റിക്കൊടുക്കാൻ അദ്ദേഹം സമ്മതിക്കുകയും തന്നോട് കൂടെ യുദ്ധം ചെയ്യാൻ 15,000 പട്ടാളക്കാരുടെ സൈന്യത്തെ സുൽത്താനോട് ആവശ്യപ്പെടുകയും ചെയ്തു. ശക്തമായ യുദ്ധം നടന്നു . ദൈവത്തിന്റ കരം സ്കാൻഡർബെഗിന്റ കൂടെയുണ്ടായിരുന്നു. യുദ്ധത്തിനൊടുവിൽ ബാക്കിയുള്ള 4000 പേരുമായി സുൽത്താന്റ അടുത്തേക്ക് ദയനീയാവസ്ഥയിൽ മോശ തിരിച്ചെത്തി . സുൽത്താൻ മുഹമ്മദ് മുറാദ് അവനെ ഉടൻ വധിക്കാൻ തീരുമാനിച്ചു. പക്ഷേ അവശേഷിക്കുന്ന സൈന്യം അവനെ അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിച്ചതിനാൽ മോശയുടെ ജീവൻ രക്ഷപ്പെട്ടു. മോശ എപ്പിറസ് എന്ന പട്ടണത്തിലേക്ക് തിരികെ പോയി സ്കാൻഡർബെഗിനോട് ക്ഷമ ചോദിച്ചു . സ്കാൻഡർബെഗ് അവനോട് ക്ഷമിക്കുക മാത്രമല്ല, മുമ്പത്തെ അതേ മാന്യമായ സ്ഥാനം നൽകുകയും ചെയ്തു.

ജീവിച്ചിരുന്ന കാലത്തോളം, സ്കാൻഡർബെഗ് പാശ്ചാത്യ ലോകമെമ്പാടും "ക്രിസ്ത്യാനിറ്റിയുടെ സംരക്ഷകൻ" അല്ലെങ്കിൽ ക്രിസ്തുവിന്റ ധീരൻ "എന്ന് അറിയപ്പെട്ടിരുന്നു. അതേസമയം, അദ്ദേഹത്തിന്റ മരണശേഷം, അദ്ദേഹത്തിന്റ പ്രവൃത്തികളെ ബഹുമാനിക്കാൻ നിരവധി പുസ്തകങ്ങൾ എഴുതപ്പെട്ടു. 1508-1510-ൽ റോമിൽ പ്രസിദ്ധീകരിച്ച അൽബേനിയൻ പുരോഹിതനായ മരിൻ ബാർലെറ്റി എഴുതിയ ഹിസ്റ്റോറിയ ഡി വിറ്റ എറ്റ് ജെസ്റ്റിസ് സ്കാൻഡെർബെഗി എപിറോട്ടാരം പ്രിൻസിപിസ് ( Historia de vita et gestis Scanderbegi Epirotarum principis ) ആണ് മറ്റുള്ള പുസ്തകങ്ങളിൽ നിന്ന് ഏറ്റവും പ്രശസ്തമായത്. പിന്നീട് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു. സക്കറി ജോൺസ് ഇംഗ്ലീഷിലേക്ക് എഴുതിയത്, ജോർജ്ജ് കാസ്‌ട്രിയോട്ടിന്റ ചരിത്രം ( The historie of George Castriot ) അൽബാനിയിലെ രാജാവ് സ്കാൻഡെർബെഗ് എന്ന് വിളിക്കപ്പെടുന്നു ( Scanderbeg, King of Albanie ) അതിൽ അദ്ദേഹത്തിന്റ പ്രസിദ്ധമായ പ്രവൃത്തികളും അദ്ദേഹത്തിന്റ മഹത്തായ ആയുധപ്രവൃത്തികളും തുർക്കികൾക്കെതിരായ അവിസ്മരണീയമായ വിജയങ്ങളും ഉൾപ്പെടുന്നു.

സ്കാൻഡർബെഗിന്റ മരണശേഷം, 1468 ജനുവരി 17 ന്, അൽബേനിയ തുർക്കി സൈന്യത്തിനെതിരെ 12 വർഷത്തോളം നിലകൊണ്ടു, എന്നാൽ 1478-ൽ ക്രൂജയുടെ പതനം സംഭവിക്കുകയും 1480-ൽ അൽബേനിയ അധിനിവേശം ചെയ്യുകയും 1912 വരെ സ്വതന്ത്രമായി പ്രഖ്യാപിക്കപ്പെടുന്നതുവരെ ഓട്ടോമൻ ഭരണത്തിൻ കീഴിലായിരുന്നു.

ഇന്ന് അൽബേനിയ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യമായി അറിയപ്പെടുന്നു, എന്നാൽ അതിന്റ ദേശീയ നായകൻ ക്രിസ്തുമതത്തിന്റ സംരക്ഷകനായിരുന്നുവെന്ന് അറിയുന്നത് വിരോധാഭാസമായി തോന്നുന്നു. എന്നിരുന്നാലും, ദൈവം തന്റ സ്വന്തത്തെ സംരക്ഷിക്കാൻ വിശ്വസ്തനാണ്. ആദ്യ നിരീശ്വര രാഷ്ട്രമായ ശേഷവും അൽബേനിയയ്ക്ക് വിശ്വാസ സ്വാതന്ത്ര്യം മാത്രമല്ല, ഐഎസ്എസ്എൽ അൽബേനിയ ( ISTL Albania ) എന്ന ബൈബിൾ സ്‌കൂൾ സ്ഥാപനങ്ങളും ക്രിസ്ത്യാനികളെ അവരുടെ ചരിത്രം അറിയാനും വചനം പഠിക്കാനും വിശ്വാസത്തിൽ വളരാനും സഹായിക്കുന്നത് ഈ വിശ്വസ്തത കൊണ്ടാണ്.

കര്‍ത്താവ് വീരപുരുഷനെപ്പോലെ മുന്നേറുകയും യോദ്ധാവിനെപ്പോലെ കോപം ജ്വലിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് പോര്‍വിളി മുഴക്കുകയും ശത്രുക്കള്‍ക്കെതിരേ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു
( ഏശയ്യ 42 : 13 )

🖌റോബിൻ സക്കറിയാസ്

Photos from God is gracious's post 28/10/2024

"അമ്മ മേരി നമ്മുടെ പക്ഷത്തുണ്ടെങ്കിൽ, വിജയം നമ്മുടേതാണ് " - ഒലിവർ ഡാഷേ ഡോം ( നൈജീരിയൻ കത്തോലിക്കാ ബിഷപ്പ് )

ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ അത്ഭുത ഇടപെടലിലൂടെ നൈജീരിയയിൽ നടന്ന ഒരു സംഭവം വിവരിക്കുന്നത് ഈ ജപമാല മാസത്തിന് തിളക്കം കൂട്ടുമെന്നതിൽ സംശയമില്ല.

2014 ഏപ്രിലിൽ ആഫ്രിക്കയിലെ നൈജീരിയയിലെ സ്‌കൂളിൽ നിന്ന് 276-ലധികം പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ഇങ്ങനെ തട്ടിക്കൊണ്ട് പോകുന്നവരെയും മറ്റും ശിരഛേദം ചെയ്യുകയോ, മനുഷ്യരെ ജീവനോടെ കത്തിക്കുകയോ, അക്രമാസക്തമായി മാരകമായി മുറിവേൽപ്പിക്കുകയോ, കശാപ്പ് ചെയ്യുകയോ, ഒക്കെയാണ് സാധാരണയായി ഈ കുപ്രസിദ്ധ റാഡിക്കൽ ഗ്രൂപ്പായ ബോക്കോ ഹറാം ചെയ്യാറ്.

ലോകമെങ്ങും ക്രിസ്തുമതത്തെ കീഴടക്കാനും ഉന്മൂലനം ചെയ്യാനും ശ്രമിക്കുന്ന വിവിധ ഗ്രൂപ്പുകളിൽ ഏറ്റവും മാരകമായ റാഡിക്കൽ ഗ്രൂപ്പുകളിൽ ഒന്നാണ് ആഫ്രിക്കയിലെ ബോക്കോ ഹറാം തീവ്രവാദ സംഘടന. 2014, ബോക്കോ ഹറാം; ബിഷപ്പിന്റ രൂപത പൂർണ്ണമായി കീഴടക്കി. അവിടെയുണ്ടായിരുന്ന നൈജീരിയൻ സൈന്യം അവരുടെ ആയുധങ്ങൾ ഉപേക്ഷിച്ച് കുട്ടികളെപ്പോലെ ഓടിപ്പോയി. ആയിരക്കണക്കിന് കത്തോലിക്കർ കൊല്ലപ്പെട്ടു, ഇരുനൂറോളം പള്ളികൾ കത്തിച്ചു, ഒരു ലക്ഷത്തിലധികം കത്തോലിക്കർ അയൽരാജ്യങ്ങളിലേക്ക് ജീവനുവേണ്ടി പലായനം ചെയ്തു.

വളരെയേറെ ഹൃദയ വേദനയോടെ എപ്പോഴും ചെയ്യുന്നതുപോലെ ബിഷപ്പ് നിത്യാരാധനാ ചാപ്പലിൽ കടന്ന് ജപമാല ചൊല്ലാൻ ആരംഭിച്ചു. ജപമാല ചൊല്ലിക്കൊണ്ടിരിക്കെ, അൾത്താരയുടെ വലതു വശത്തായി യേശു പ്രത്യക്ഷപ്പെട്ടു. ഒരു വാളുമായി തനിക്ക് പ്രത്യക്ഷപ്പെട്ട യേശു ദർശന വേളയിൽ, ബിഷപ്പിന് നേരെ ഒരു വാൾ നീട്ടി. ബിഷപ്പ് യേശുവിൽ നിന്ന് വാൾ വാങ്ങാൻ കൈകൾ നീട്ടി. കൈകളിൽ വാൾ സ്വീകരിച്ചപ്പോൾ അത് അത്ഭുതകരമായി ഒരു ജപമാലയായി രൂപാന്തരപ്പെട്ടു!

അതിന് ശേഷം യേശു ബിഷപ്പിനെ നോക്കി മൂന്നു പ്രാവശ്യം പറഞ്ഞു, "ബോക്കോ ഹറാം പോയി! ബോക്കോ ഹറാം പോയി! ബോക്കോ ഹറാം പോയി!"

സഭയുടെ സംരക്ഷകയായ പരിശുദ്ധ അമ്മയോട് ജപമാല ചൊല്ലാനാണ് ഈശോ ആവശ്യപ്പെടുന്നത് എന്ന് ബിഷപ്പിന് മനസിലായി. ഓർക്കുക, രൂപതയുടെ പൂർണ്ണ നിയന്ത്രണം ബൊക്കോ ഹറാമിന് ഉണ്ടായിരുന്നു, ആരെങ്കിലും കത്തോലിക്കനായി കാണപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്താൽ, ബോക്കോ ഹറാം അവരെ തൽക്ഷണം കൊല്ലും. ഈ അപകടം വകവയ്ക്കാതെ, ബിഷപ്പ് ഒലിവർ ഗ്രാമങ്ങൾതോറും പോയി പൊതു ജപമാല ഘോഷയാത്രകൾ സംഘടിപ്പിക്കാൻ തുടങ്ങി. തങ്ങളുടെ സംരക്ഷകയായ അമ്മ ഇറങ്ങിയെന്നും ജപമാല ഘോഷയാത്രകളിലൂടെ ബോക്കോ ഹറാമിന്റ ഉപദ്രവം ഉടനെ അവസാനിക്കുമെന്നും ബിഷപ്പ് തന്റ ജനത്തിന് പ്രത്യാശ നൽകി.

ഈ ജപമാല ഘോഷയാത്രകളുടെ തുടക്കം മുതൽ, ബോക്കോ ഹറാമിന്റ ശക്തി ക്ഷയിക്കുന്നത് എല്ലാവർക്കും അനുഭവഭേദ്യമായി തുടങ്ങി. രൂപതയിൽ നിന്ന് ഗണ്യമായി തീവ്രവാദികളുടെ സ്വാധീനം കുറഞ്ഞു. പള്ളികൾ പുനർനിർമ്മിക്കപ്പെട്ടു. പാലായനം ചെയ്ത അദ്ദേഹത്തിന്റ എല്ലാ ഇടവകക്കാരും മടങ്ങിയെത്തി. ഏറ്റവും പ്രധാനമായി - അദ്ദേഹത്തിന്റ രൂപതയിലെ സഭ ഒരു പുത്തൻ ഉണർവ്വിലേക്കും, കുതിച്ചുചാട്ടത്തിലേക്കും, ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരുകയും ചെയ്തു. ഒരു ഇടവകയിൽ മാത്രം അഞ്ഞൂറിലധികം യുവജനങ്ങളായ കത്തോലിക്കര്‍ പുതുതായി പള്ളിയിലേക്ക് കടന്നുവന്നു.

ജപമാല ഉപയോഗിച്ച് ബോക്കോ ഹറാമിനെ പുറത്താക്കാൻ കഴിയുമെന്ന പ്രത്യാശ അന്വർത്ഥമായി. 2016 ഒക്ടോബർ 13 ന്, തട്ടിക്കൊണ്ടുപോയ ഡസൻ കണക്കിന് പെൺകുട്ടികളെ പെട്ടെന്ന് ബോക്കോ ഹറാം തടവിൽ നിന്ന് മോചിപ്പിച്ചു. 2017 മെയ് മാസത്തിൽ 83 പെൺകുട്ടികളെ കൂടി മോചിപ്പിച്ചു. തുടർന്ന്, 2017 ജൂലൈ 3-ന്, ബോക്കോ ഹറാമിലെ 700 അംഗങ്ങൾ തങ്ങളുടെ ആയുധങ്ങൾ നൈജീരിയൻ അധികാരികൾക്ക് മുന്നിൽ അടിയറവച്ച് കീഴടങ്ങുകയും ചെയ്തു.

"ഞങ്ങളുടെ നിരന്തരമായ ജപമാല പ്രാർത്ഥന ഞങ്ങളെ മാതാവിനോട് കൂടുതൽ അടുപ്പിച്ചു, പരിശുദ്ധ അമ്മ ബോക്കോ ഹറാം എന്ന രാക്ഷസന്റ തല തകർത്തു. ചരിത്രം കാണിക്കുന്നതുപോലെ, ഏത് സമയത്തും പീഡനം ഉണ്ടാകുമ്പോൾ, സഭ കൂടുതൽ സജീവമാവുകയും, കൂടുതൽ ഊർജ്ജസ്വലമാവുകയും ചെയ്യുന്നു. നമ്മുടെ ആളുകൾ വിശ്വാസത്തിൽ അചഞ്ചലരായിത്തീരുന്നു" - ബിഷപ്പ് ഡോം കൂട്ടിച്ചേർത്തു.

ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍ ‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍ . അവിടുന്നാണു നമ്മുടെ സങ്കേതം.
സംഘീർത്തനം ( 62 : 8 )

🖌️റോബിൻ സക്കറിയാസ്

Photos from God is gracious's post 26/10/2024

പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പോപ്പ് മെഗാസ്റ്റാർ ജസ്റ്റിൻ ബീബർ തന്റ ക്രിസ്ത്യൻ വിശ്വാസത്തെക്കുറിച്ച് കൂടുതൽ തുറന്നുപറയുന്നു. ഒരിക്കൽ ലോകം മുഴുവൻ ഹോളിവുഡിലെ ബാഡ് ബോയ് എന്ന് വിളിച്ചിരുന്ന വ്യക്തി ഇന്ന് ക്രിസ്തുവിനെ തന്റ ജീവിതത്തിലേക്ക് തിരികെ ക്ഷണിച്ചുകൊണ്ടും സ്വയം രൂപാന്തരപ്പെടുത്താന്‍ അനുവദിച്ചുകൊണ്ടും മെച്ചപ്പെട്ട ഒരു വഴിത്തിരിവിൽ സഞ്ചരിക്കുന്നു.

2000 - ത്തിന്റ അവസാനത്തിൽ YouTube-ൽ ഒറ്റരാത്രികൊണ്ട് ബീബർ ലോക പ്രശസ്തനായി. ബീബറിന്റ 'ബേബി' എന്ന ആൽബം എക്കാലത്തെയും ജനപ്രിയ മ്യൂസിക് വീഡിയോകളിൽ ഒന്നായി മാറുകയും ലോകപൊതുജനശ്രദ്ധ അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് കൗമാരപ്രായക്കാർ ഈ പുതിയ താരത്തെ സ്വാഗതം ചെയ്തു.

അതിശയകരമെന്നു പറയട്ടെ, തന്റ പെട്ടെന്ന് ഉയർന്ന് പൊങ്ങിയ പ്രൊഫൈലുമായി പൊരുത്തപ്പെടാൻ ബീബർ നന്നേ ബുദ്ധിമുട്ടി. പണവും ആരാധകരും കൈ നിറയെ കുമിഞ്ഞു കൂടി, കൗമാരക്കാരുടെ തെറ്റായ വഴികളിൽ വിരാജിക്കാൻ അധിക സമയം വേണ്ടി വന്നില്ല. മയക്കുമരുന്ന്, പ്രോഗ്രാമുകൾക്ക് വൈകി വരുക, അമിത വേഗതയിൽ സ്‌പോർട്‌സ് കാറുകൾ ഓടിക്കുക , സ്ഥിരമായി ആക്സിഡന്റ് ഉണ്ടാവുക , കാറുകൾ കൂട്ടിയിടിച്ച് തകരുക എന്നിവയെല്ലാം പതിവായി. പ്രശ്‌നബാധിതരായ നിരവധി യുവതാരങ്ങളുടെ പാത അദ്ദേഹം പിന്തുടർന്നു. പണവും അവാർഡുകളും പ്രശസ്തിയും ഉണ്ടായിരുന്നിട്ടും പലപ്പോഴും സംതൃപ്തനല്ലായിരുന്നു ബീബർ.

ബീബർ ജനിച്ചതും വളർന്നതും ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ,എന്നാൽ പല ക്രിസ്ത്യാനികളെയും പോലെ ആ വിശ്വാസം യഥാർത്ഥത്തിൽ ആഴമുള്ളതായിരുന്നില്ല. ക്രിസ്തുവുമായി വിദൂരബന്ധത്തിലായിരുന്നു അവൻ.

ബീബറിന്റ അമ്മ, അവളുടെ യൗവനത്തിൽ ചില തെറ്റായ ബന്ധങ്ങളിലൂടെയും , പ്രയാസകരമായ സമയങ്ങളിലൂടെയും കടന്നുപോയി. പ്രായപൂർത്തിയായപ്പോൾ, അവൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി. അവിവാഹിതയായ അവൾ സ്വന്തം ജീവിതം എങ്ങനെ നശിപ്പിച്ചുവെന്ന് ഭയന്ന്, തന്റ അവിശ്വസ്തതയെ ഓർത്ത് ദൈവത്തിലേക്കും , പള്ളിയിലേക്കും തിരിയാൻ ഭയന്നു.

പക്ഷെ ക്രമേണ അവൾ ക്രിസ്തുവിലേക്ക് തിരിയാൻ തുടങ്ങി. പള്ളിയിലെ ശുശ്രൂഷകർ അവളെ ക്രിസ്തുവിന്റ സ്നേഹം പഠിപ്പിച്ചു. അപ്പോഴാണ് അവൾ ജസ്റ്റിനെ വളർത്താൻ തീരുമാനിച്ചത്. അവൾ ഒന്റാറിയോയിലെ ഒരു പള്ളിയിൽ അവന്റ ജീവിതം സമർപ്പിക്കുകയും മിഷൻ യാത്രകൾക്കും ടൊറന്റോയിലെ പ്രാർത്ഥനാ കൂട്ടായ്മകളിലേക്ക് അവനെ കൊണ്ടുപോവുകയും പതിവാക്കി. ഇത് ജസ്റ്റിന് തന്റ ജീവിതത്തിൽ പിന്നീട് ദൈവത്തെ കണ്ടെത്താനുള്ള അടിത്തറ നൽകി.

ഞാൻ 19- ആം വയസ്സിൽ മാരകമായി മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി, എന്റ എല്ലാ ബന്ധങ്ങളെയും ദുരുപയോഗം ചെയ്തു. ഞാൻ സ്ത്രീകളോട് അനാദരവ് കാണിക്കുകയും അവരെ ദുരുപയോഗപെടുത്തുകയും ചെയ്തു. ഞാൻ എന്റ തന്നെ പിന്നിൽ ഒളിച്ചു - ബീബർ തന്റ പഴയകാലം ഓർമ്മിക്കുന്നു.

കാലക്രമേണ യുവതാരത്തിന് മനസിലായി തന്റ യാത്ര ശരിയായ ദിശയിലല്ലെന്നും ഇത് അവസാനിക്കുക നാശത്തിലായിരിക്കും എന്നും . താൻ പൂർണ്ണമായി അടിതെറ്റിയതായി ബീബറിന് തോന്നി; മയക്കുമരുന്നുകളും ടാബ്ലോയിഡുകളും സ്ത്രീകളും എല്ലാം വളരെ കൂടുതലായിരുന്നു അവന്റ ജീവിതത്തിൽ.

അത് 2014 ആയിരുന്നു, ന്യൂയോർക്കിലെ ഹിൽസോംഗ് ചർച്ചിലെ പാസ്റ്ററായ കാൾ ലെന്റസിനൊപ്പമാണ് ബീബർ താമസിച്ചിരുന്നത്. താൻ തകർന്നു എന്ന് തോന്നിയ ഒരു രാത്രിയിൽ ആ രീതിയിൽ തന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കാൻ അവൻ ആഗ്രഹിച്ചു, കാരണം അത് തന്റ ആത്മാവിന്റ മെച്ചപ്പെട്ട അവസ്ഥയ്ക്ക് അനിവാര്യമാണെന്ന് അവൻ മനസ്സിലാക്കി. ലെന്റസിന്റ അപ്പാർട്ട്മെന്റിൽ മുട്ടുകുത്തി കരഞ്ഞ ബീബർ ഒടുവിൽ തനിക്ക് യേശുവിനെ ആവശ്യമാണെന്ന് സമ്മതിച്ചു. രണ്ടുപേരും ഒരുമിച്ച് പ്രാർത്ഥിച്ചു. ക്രമേണയുള്ള ദിവസങ്ങളിൽ അവന്റ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി.

ആയിടക്ക് അവൻ തന്റ ക്രിസ്ത്യൻ വിശ്വാസത്തെ പിന്തുണയ്ക്കുന്ന ഹെയ്‌ലി ബാൾഡ്‌വിനെ വിവാഹം കഴിച്ചു. ഇത് അവന്റ ക്രിസ്തു വിശ്വാസ ജീവിതത്തെ കൂടുതൽ ആഴപ്പെടുത്താൻ സഹായിച്ചു.

ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോൾ യേശുവിനെ കണ്ടെത്താൻ ബീബറിന് കഴിഞ്ഞു. ആരായാലും എവിടെനിന്ന് വന്നാലും ദൈവം എപ്പോഴും നമ്മുടെ അരികിലായിരിക്കുമെന്നത് ദൈവത്തിന്റ ശക്തമായ ഓർമ്മപ്പെടുത്തലാണ്. " എനിക്ക് ഒരിക്കലും അത് മാറ്റാൻ കഴിയില്ലെന്ന് എനിക്ക് തോന്നി," അദ്ദേഹം പറഞ്ഞു. " ഈ ഭയാനകമായ അവസ്ഥയിൽ നിന്ന് തിരിച്ചുവരാനും തകർന്ന ബന്ധങ്ങൾ പരിഹരിക്കാനും ബന്ധന ശീലങ്ങൾ മാറ്റാനും എനിക്ക് വർഷങ്ങളെടുത്തു." - ബീബർ ഓർമ്മിക്കുന്നു.

ഭാഗ്യവശാൽ, എന്നെ സ്നേഹിക്കുന്ന അസാധാരണരായ ആളുകളെ നൽകി ദൈവം എന്നെ അനുഗ്രഹിച്ചു, തന്റ ജീവിതത്തിലെ മികച്ച കാലഘട്ടം, വിവാഹം, ക്ഷമ, വിശ്വാസം, പ്രതിബദ്ധത, ദയ, വിനയം, തുടങ്ങി എല്ലാ കാര്യങ്ങളും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് - ബീബർ പറഞ്ഞു.

"ഞാൻ അടിമത്തത്തിൽ നിന്നും ലജ്ജയിൽ നിന്നും മോചിതനായിരിക്കുന്നു, ഞാൻ അത്യുന്നതനായ ദൈവത്തിന്റ മകനാണ് , ഞാൻ എന്തായിരുന്നെന്നും, ഞാൻ എങ്ങനെയായിരുന്നെന്നും ഞാൻ ആരായിരുന്നെന്നും അറിഞ്ഞുകൊണ്ട് ക്രിസ്തു എന്നെ സ്നേഹിക്കുന്നു."

രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റ പ്രവൃത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റ ആയുധങ്ങൾ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ.
റോമ ( 13 : 12 - 14 )

🖌റോബിൻ സക്കറിയാസ്

Photos from God is gracious's post 13/10/2024

യേശുവാണ് വഴി, ഈ ലോകത്തിൽ മറ്റൊന്നിനും യേശുവിന് പകരം വയ്ക്കാനാവില്ല -അബ്രഹാം അഗ്വിലാർ

ഒരു സാധാരണ ഹൈസ്കൂൾ വിദ്യാർത്ഥിയായി പാംഡേൽ സ്കൂളിലിൽ പഠനം പൂർത്തിയാക്കി മടങ്ങേണ്ട അബ്രഹാം , തന്റ സ്കൂൾ കാലയളവിൽ തന്നെ തന്റ സ്കൂളിലെ ഏകദേശം തൊള്ളായിരത്തോളം കുട്ടികളെ ക്രിസ്തുവിനായി നേടിയത് ഇന്ന് ക്രൈസ്തവ മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുകയാണ്.

ചെറുപ്പത്തിൽ, എബ്രഹാം ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ചു, എന്നാൽ കഴുത്തിലെ എല്ലിനുണ്ടായ പൊട്ടൽ കാരണം അവന്റ സ്വപ്നങ്ങൾ തകർന്നപോലെ അവന് തോന്നി, പ്രതീക്ഷ നഷ്ടപ്പെട്ടു. പിന്നീട് അവൻ തന്റ ജ്യേഷ്ഠനും സുഹൃത്തുക്കളുമായി കഞ്ചാവ് വലിക്കാനും വഴി നീളെ പെൺകുട്ടികളെ ശല്യപ്പെടുത്താനും തുടങ്ങി. തകർന്ന കുടുംബ ബന്ധവും അലസമായ കൂട്ടുകെട്ടും അവനെ കൂടുതൽ കുഴപ്പങ്ങളിൽ കൊണ്ടുചെന്നെത്തിച്ചു.

ആയിടക്കാണ് വിവാഹ മോചിതയായ അവന്റ അമ്മ രണ്ടാമതും വിവാഹിതയാകുന്നത്. ലോസ് ഏഞ്ചൽസിൽ നിന്ന് പാംഡേലിലേക്ക് അവർ കുടുംബ സമേതം താമസം മാറി. ആയിടക്ക് അവൾ തന്റ മകന് ഒരു അന്ത്യശാസനം നൽകി: " നിനക്ക് എന്റ വീട്ടിൽ താമസിക്കണമെങ്കിൽ പള്ളിയിൽ പോകണം, ഇല്ലെങ്കിൽ നിനക്ക് ഗവമെന്റിന്റ കുട്ടികളെ പാർപ്പിക്കുന്നിടത്ത് താമസിക്കാം." ഗത്യന്തരമില്ലാതെ അവൻ അമ്മയുടെ കൂടെ പള്ളിയിൽ പോകാൻ സമ്മതിച്ചു.

അബ്രഹാമിന് പള്ളിയിൽ പോകാനുള്ള ആഗ്രഹം തീരെ ഇല്ലായിരുന്നു. എന്നാൽ അദ്ദേഹം അമ്മയുടെ നിർബന്ധത്താൽ പോയി, എപ്പോഴും പള്ളിയുടെ അവസാന നിരയിൽ ഇരുന്നു. ക്രമേണ, വചനപ്രഘോഷണം അവnt ഹൃദയത്തിന്റ തുരുമ്പിച്ച വാതിൽ തകർത്തു. നരകത്തെക്കുറിച്ചും , നിത്യ നാശമടയുന്ന ആത്മാക്കളെക്കുറിച്ചുമുള്ള ഒരു പ്രസംഗം അവന്റ ഹൃദയത്തിന്റ ഉള്ളിൽ തുളച്ചുകയറി. അത് കേട്ടശേഷം, അവൻ പള്ളിയിലെ ഒരു പാസ്റ്ററിന്റ അടുത്തെത്തി പ്രാർത്ഥന സഹായം ചോദിച്ചു. " ഞാൻ യേശുവിന് കീഴടങ്ങി, എന്റ ജീവിതം മാറാൻ തുടങ്ങി," - അബ്രഹാം ഓർക്കുന്നു. തുടർന്ന് അവൻ പ്രബോധനത്തിലും പ്രാർത്ഥനയിലും മറ്റ് പ്രവർത്തനങ്ങളിലും സ്ഥിരമായി പങ്കെടുക്കാൻ തുടങ്ങി. "എന്റ ജീവിതം പൂർണ്ണമായും ക്രിസ്തുവിലേക്ക് ചാഞ്ഞു" അബ്രഹാം പറഞ്ഞു.

സ്കൂൾ വർഷം ആരംഭിച്ചപ്പോൾ, "എന്റ ഹൈസ്കൂൾ വർഷം സാധരണ പോലെ മറ്റൊരു സ്കൂൾ വർഷമാകുമെന്ന് ഞാൻ കരുതി." എന്നാൽ ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടായിരുന്നു.

എന്റ ഉള്ളിൽ ജ്വലിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്ന് അതിയായ ആഗ്രഹം എന്നിൽ തോന്നിത്തുടങ്ങി അങ്ങനെ സ്കൂളിലെ ഉച്ചഭക്ഷണ സമയത്ത്, ഭക്ഷണം എടുക്കാൻ ക്യു നിൽക്കുന്ന സമയം ഞാൻ വായ തുറന്ന് ദൈവവചനങ്ങൾ ധൈര്യത്തോടെ പ്രഖ്യാപിക്കാൻ തുടങ്ങി. തുടക്കത്തിൽ ഞാൻ വിദ്യാർഥികളോടും അധ്യാപകരോടും കാവൽക്കാരോടും എന്റ ജീവിത നവീകരണത്തെക്കുറിച്ച് പറയാൻ തുടങ്ങി.

തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നി പതിയെപ്പതിയെ താളം വീണ്ടെടുത്തു. ആദ്യം 12 പേരടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥികൾ എന്നെ പിന്തുടർന്നു. അവർ കാമ്പസിൽ ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഉച്ചഭക്ഷണ ബൈബിളധ്യയനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം താമസിയാതെ 73 ആയി ഉയർന്നു. അവർക്ക് ഒരു ക്ലാസ് മുറിയിൽ നിന്ന് വിശാലമായ ഹാൾ ഉള്ള ജിമ്മിലേക്ക് മാറേണ്ടി വന്നു. സെമസ്റ്റർ അവസാനിച്ചപ്പോൾ, 275 കൗമാരക്കാർ കർത്താവിനെ സ്വീകരിക്കാനും പ്രാർത്ഥിക്കാനും ഒരുമിച്ചു കൂടി.

രണ്ടാം സെമസ്റ്ററിൽ എബ്രഹാം കൂടുതൽ ധൈര്യമുള്ളവനായി. അവൻ സ്കൂൾ സ്ക്വയറിൽ പ്രസംഗിച്ചു, 70 വിദ്യാർത്ഥികൾ അനുകൂലമായി പ്രതികരിച്ചു. പാംഡേൽ ഹൈസ്‌കൂളിലെ സീനിയർ എന്ന നിലയിൽ അദ്ദേഹം ഒരു സുവിശേഷീകരണ യന്ത്രമായി മാറി. 2023-24 വർഷാവസാനത്തോടെ 895 വിദ്യാർത്ഥികൾ തങ്ങളുടെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചു.

" പലതും അസാധ്യമാണെന്ന് തോന്നുമ്പോഴും ക്രിസ്തുവിൽ നമുക്ക് പ്രത്യാശയുണ്ട് , കാരണം ആസക്തികളിൽ നിന്ന് രക്ഷപെടാൻ ഒരു വഴിയുമില്ലെന്ന് തോന്നും എങ്കിലും " യേശുവാണ് വഴി, ഈ ലോകത്തിൽ മറ്റൊന്നിനും യേശുവിന് പകരം വയ്ക്കാനാവില്ല." - എബ്രഹാം പറഞ്ഞു

സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.
( റോമ 1 : 16 )

🖌റോബിൻ സക്കറിയാസ്

Photos from God is gracious's post 10/10/2024

ദൈവം ഈ തടവുകാർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്തു. പരിശുദ്ധാത്മാവ് ഇവരെ സ്പർശിച്ചു :- ഗോഡ് ബിഹൈൻഡ് ബാർ ( God Behind Bars ) ഇൻസ്റ്റാമിൽ കുറിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ പരമാവധി സുരക്ഷയുള്ള ജയിലാണ് ലൂസിയാന സ്റ്റേറ്റിലെ അംഗോള ജയിൽ. ഇവിടെ നടന്ന ക്രിസ്തീയ കൂട്ടായ്മയിൽ ആയിരത്തോളം പേര്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച വാർത്ത ജയിൽ മന്ത്രാലയം വാർത്താക്കുറിപ്പിൽ പുറത്തുവിട്ടു.

രാജ്യത്തെ ഏറ്റവും വലിയ പരമാവധി സുരക്ഷയുള്ള ജയിലുകളിലൊന്നിൽ നടന്ന സുവിശേഷകരുടെ ഒത്തുചേരലിൽ, ജയിൽ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 1,000 പുരുഷന്മാരുടെയും സ്ത്രീകളുടെയും മേൽ മാനസാന്തരം സംഭവിച്ചതായി ദേശീയ ജയിൽ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.

ജയിലിലെ അന്തേവാസികളുടെ വിശ്വാസം വളർത്തിയെടുക്കലിന്റയും ജീവിതം പുനഃസ്ഥാപിക്കാനുമായി പ്രവർത്തിക്കുന്ന ഗോഡ് ബിഹൈൻഡ് ബാർസ് ( God Behind Bars ) എന്ന പ്രേഷിത സംഘടന അടുത്തിടെ ലൂസിയാനയിലെ അംഗോളയിലെ ലൂസിയാന സ്റ്റേറ്റ് ജയിലിൽ നടന്ന ഒരു പുനരുജ്ജീവന പരിപാടിയിലേക്ക് ലൂസിയാനയിലെ ഒമ്പത് ജയിലുകളിൽ നിന്നുള്ള സ്ത്രീകളെയും പുരുഷന്മാരെയും ക്ഷണിച്ചു.

സംഘടന പറയുന്നതനുസരിച്ച്, 1,000 അന്തേവാസികൾ എത്തി, തടവിലാക്കപ്പെട്ട 300 പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ തുടർന്നുള്ള ജീവിതം യേശുവിന് സമർപ്പിച്ചു. ഏകദേശം 50-ലധികം പേർ അന്ന് തന്നെ സ്നാനമേറ്റു.

ഗ്രാമി അവാർഡ് ജേതാവായ കലാകാരി ലോറൻ ഡെയ്‌ഗിൾ ഇവിടെ നടന്ന ആരാധനയ്ക്ക് നേതൃത്വം നൽകുകയും അന്തേവാസികളുമായി ദൈവ വചനം പങ്കിടുകയും ചെയ്തു.
ദൈവം ആരാണെന്ന സത്യം നിങ്ങളറിയുമ്പോൾ ആർക്കും നിങ്ങളോട് ഒന്നും ചെയ്യാൻ കഴിയില്ല. അവൻ നിങ്ങൾക്കെല്ലാവർക്കും സ്വാതന്ത്ര്യം നൽകാൻ ആഗ്രഹിക്കുന്നു. ആളുകളെ സ്വതന്ത്രരാക്കാൻ അവൻ വരുന്നു. അവൻ ലോകത്തിന്റ പ്രതീക്ഷയാണ്. അവൻ ആൽഫയും ഒമേഗയുമാണ് ( ആദിയും അന്ത്യവും ). അവൻ ശക്തനാണ് .ആഴിയുടെ അഗാതങ്ങളിലേക്ക് അവൻ നമ്മുടെ പാപങ്ങളെ വലിച്ചെറിയുന്നു, നമുക്ക് തീർച്ചയായും വേണ്ടത് പശ്ചാത്താപമാണ്, കാരണം അവൻ വളരെ കരുണയും സ്നേഹവും കൃപയുമുള്ളവനാണ്.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അനേകം അന്തേവാസികൾ, ഡെയ്‌ഗൽ പങ്കിട്ട ഓരോ വാക്കും വിശ്വാസത്തോടെ സ്വീകരിച്ചു - മന്ത്രാലയം പങ്കുവെക്കുന്നു.
ഈ സന്ദേശം പുരുഷന്മാരുടെ ഹൃദയങ്ങളെ മാറ്റി.

“ഞങ്ങൾ ജയിലുകളിൽ സാറ്റലൈറ്റ് കാമ്പസുകൾ സൃഷ്ടിക്കുന്നു, തടവുകാരെ യേശുവിന് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുഴുവൻ ദൗത്യവും,” ഗോഡ് ബിഹൈൻഡ് ബാർസിന്റ ( God Behind Bars ) ഇന്നൊവേഷൻ ഡയറക്ടർ ഐസക് ഹോൾട്ട് സിബിഎൻ ന്യൂസിനോട് പറഞ്ഞു.

ഡെയ്‌ഗിൾ, ബ്രാൻഡൻ ലേക്ക്, നവോമി റെയ്ൻ, കിർക്ക് ഫ്രാങ്ക്ലിൻ, സാഡി റോബർട്ട്‌സൺ, റസ്സൽ വിൽസൺ തുടങ്ങിയ പ്രഭാഷകരും ശുശ്രൂഷകരും ക്രിസ്തുവിന്റ സുവിശേഷം ജയിലുകളിൽ കഴിയുന്നവരിലേക്ക് എത്തിക്കാനും തടവുകാർക്കൊപ്പം പ്രാർത്ഥിക്കാനും ആരാധിക്കാനും എല്ലായ്പ്പോഴും പരിശ്രമിക്കുന്നു.

2009- ലാണ് ജേക്ക് ബോഡിൻ , ഗോഡ് ബിഹൈൻഡ് ബാർസ് ( God Behind Bars ) ആരംഭിക്കുന്നത് . പൊതുസമൂഹം എഴുതി തള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്ത ജയിൽ നിവാസികളിലേക്ക് സുവിശേഷം എത്തിക്കുന്ന പ്രവർത്തനത്തിന് വളരെ വേഗം സ്വീകാര്യത ലഭിച്ചു. ഇന്ന് ഈ പ്രേഷിത സംഘടന രാജ്യത്തുടനീളമുള്ള ജയിലുകളിൽ പുനരുജ്ജീവന പ്രസ്ഥാനമായി വളർന്നു.
അദ്ദേഹം പറയുന്നു " ഞങ്ങൾ ഏകദേശം 1,000,000 മനസാന്തരങ്ങൾ കണ്ടു 10,000-ത്തിലധികം സ്നാനങ്ങൾ. യേശുവിന് മഹത്വം ലഭിക്കുന്നു, നിങ്ങൾ അവനുവേണ്ടി ചെയ്യാൻ ഒരു ചെറിയ സ്റ്റെപ് എടുത്താൽ മതി , അല്ലെങ്കിൽ ഒരു യെസ് പറഞ്ഞാൽ മതി ബാക്കി അവൻ ചെയ്തുകൊള്ളും".

അംഗോളയിലെത്തിയപ്പോൾ, തടവുകാർക്ക് ചൂടുള്ള ഭക്ഷണവും ഒരു ജോടി സോക്സും സോപ്പും നൽകിയിരുന്നു, കൂടാതെ ഒരുമിച്ച് ആരാധിക്കുകയും യേശുക്രിസ്തുവിന്റ വീണ്ടെടുപ്പു സ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുകയും ചെയ്തു. അവരുടെ ഒത്തുചേരലിനിടെ എല്ലാവരും സുവിശേഷം കേട്ടു. യേശു അവരെ സ്നേഹിക്കുന്നുവെന്നും അവർക്കുവേണ്ടി മരിച്ചുവെന്നും ക്രിസ്തുവിൽ നിങ്ങൾക്ക് പ്രത്യാശ ഉണ്ടെന്നും ഓരോ മനുഷ്യനും കേട്ടു, " തങ്ങൾ എല്ലാം യേശുവിനു നൽകുന്നുവെന്ന് " ജയിലിൽ മുഴുവനും പ്രഖ്യാപിച്ചപ്പോൾ മനുഷ്യർ കണ്ണീരിൽ മുങ്ങി! ലൂസിയാന ജയിലുകളിൽ ഒരു പുതിയ "ആത്മീയ പുനരുദ്ധാരണം" നടക്കുന്നു,

അംഗോളയിൽ ശിക്ഷ അനുഭവിക്കുന്നവരുൾപ്പെടെ ജയിൽ സംവിധാനത്തിലുള്ള 2.3 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനുള്ള ദൗത്യത്തിലാണ് ഗോഡ് ബിഹൈൻഡ് ബാർസ് ( God Behind Bars ).

ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു.
മത്തായി ( 25 : 36 )

🖌റോബിൻ സക്കറിയാസ്

Photos from God is gracious's post 07/10/2024

സന്തുഷ്ടരായിരിക്കാനുള്ള എല്ലാ അവസരങ്ങളെയും നമുക്കുള്ള എല്ലാ ആവേശത്തോടെയും സ്വാഗതം ചെയ്യണം - സാമി ബാസോ

അതിവേഗത്തിൽ വാർധക്യം സംഭവിച്ചു മരിക്കുന്ന പ്രൊജേറിയ എന്ന രോഗം ബാധിച്ച രോഗികളിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചിരുന്ന സാമി ബാസോയുടെ വിയോഗം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.

1995ൽ വടക്കൻ ഇറ്റലിയിലെ വെനീറ്റോ മേഖലയിലാണു സാമി ജനിച്ചത്. 2 വയസ്സുള്ളപ്പോൾ രോഗം സ്ഥിരീകരിച്ചു.
ഹച്ചിൻസൻ ഗിൽഫോർഡ് സിൻഡ്രോം ( പ്രൊജേറിയ ) ബാധിച്ചവർ ശരാശരി 13.5 വർഷം വരെയാണ് ജീവിക്കുന്നത്. ജനിക്കുന്ന 80 ലക്ഷം പേരിൽ ഒരാൾക്ക് മാത്രം കിട്ടുന്ന അപൂർവ രോഗമാണ് പ്രൊജേറിയ.

തന്റ വലിയ ശാരീരിക പരിമിതികൾക്കിടയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും , അവരെ സഹായിക്കാനും അതിനേക്കാൾ തന്റ സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് വേണ്ടി പ്രവർത്തിക്കാനും സാമി എപ്പോഴും പരിശ്രമിച്ചിരുന്നു . ലോകമാസകലം സുഹൃത്തുക്കളെ നേടാൻ സാമിക്കായി.

തന്റ സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ക്ഷേമത്തിനായും , ചികിത്സാ സഹായത്തിനായും ഗവേഷണത്തിനായും സാമിയും കുടുംബവും സ്ഥാപിച്ചതാണ് ഇറ്റാലിയൻ അസോസിയേഷൻ ഫോർ പ്രൊജീരിയ ( Italian Progeria Association ). അതുപോലെ തന്നെ പ്രൊജീരിയ റിസർച്ച് ഫൗണ്ടേഷന്റ അന്താരാഷ്ട്ര അംബാസഡറുമായിരുന്നു സാമി ബാസോ.
നാഷണൽ ജ്യോഗ്രഫിക്കിന്റെ ഡോക്യുമെന്ററിയായ ‘സാമീസ് ജേണി’യിലൂടെ അദ്ദേഹം പ്രശസ്തനായി

തന്റ ക്രിസ്തീയ വിശ്വാസം ഏറ്റുപറയാൻ സാമി ഒരിക്കലും മടി കാണിച്ചിരുന്നില്ല. " ക്രിസ്തു വിശ്വാസമാണ് തനിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം" എന്നാണ് എല്ലായ്പ്പോഴും അദ്ദേഹം പറഞ്ഞിരുന്നത്. ഞാൻ ആരാണെന്നതിന്റ അടിസ്ഥാനം തന്റ വിശ്വാസമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. " എനിക്ക് എന്നെക്കുറിച്ച് എല്ലാം നിങ്ങളോട് പറയാൻ കഴിയും, പക്ഷേ എനിക്ക് വിശ്വാസമുണ്ടെന്ന് ഞാൻ പറഞ്ഞില്ലെങ്കിൽ, അത് ഞാൻ ഒന്നുമല്ല എന്നായിത്തീരും " - സാമി പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ദൈവം യേശുവാണ് , അവന്റ വചനത്തിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. ഒരു അവിശ്വാസിക്ക് പോലും യേശുവിന്റ സന്ദേശം സ്വീകരിക്കാനും അത് സ്വന്തമാക്കാനും കഴിയുമെന്ന് ഞാൻ കരുതുന്നു.

സാമി ബാസോയുടെ സുഹൃത്തുക്കളുടെ ഗാലറിയിൽ ഫ്രാൻസിസ് മാർപാപ്പയും ഉണ്ടായിരുന്നു. 2013 നവംബറിൽ, സാമിയുടെ വീട്ടിലെ ഫോൺ ബെല്ലടിച്ചു . ഫോൺ എടുത്ത അമ്മ ലോറ ഫോണിന്റ മറുവശത്ത് കേട്ടത് ഒരു അഭ്യർത്ഥനയായിരുന്നു, " ഞാൻ പോപ് ഫ്രാൻസിസ് ആണ് എനിക്ക് സാമിയോടൊന്ന് സംസാരിക്കാമോ ". ഒരു നിമിഷത്തെ അവിശ്വാസത്തിന് ശേഷം, മകൻ വീട്ടിലില്ല, അവൻ സ്കൂളിലാണെന്നും ഉച്ചകഴിഞ്ഞ് തിരിച്ചെത്തുമെന്നും അവൾക്ക് പറയേണ്ടിവന്നു. പാപ്പ പറഞ്ഞു ഞാൻ തീർച്ചയായും തിരികെ വിളിക്കാം. അന്ന് വൈകുന്നേരം ആ ഫോൺ വീണ്ടും ബെല്ലടിച്ചു , ആ കാൾ വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപ്പാപ്പ തന്നെയായിരുന്നു. ഇപ്രാവശ്യം ബാസോ ഫോൺ എടുത്തു. അടുത്ത സുഹൃത്തുക്കളെ പോലെ ഇരുവരും കുറച്ച് മിനിറ്റുകൾ ചാറ്റ് ചെയ്തു, അവസാനം മറ്റൊരാൾക്ക് വേണ്ടി ഒരു പ്രാർത്ഥന വാഗ്ദാനം ചെയ്തുകൊണ്ടും, ഉടനെ നേരിൽ കാണാം എന്ന പ്രത്യാശയോടും കൂടി ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

പിന്നീട് വത്തിക്കാനിൽ വച്ച് രണ്ടുപേരും കൂട്ടിമുട്ടി , ജീവിതത്തിൽ വികാരം നിറയ്ക്കുന്ന നിമിഷങ്ങൾ. അത് എക്കാലവും സാമി ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. കുശലാന്വേഷണം, കുറച്ച് നോട്ടം, ആത്മാർത്ഥമായ ചിരി, ഒരു സ്നേഹത്തോടെയുള്ള ആലിംഗനം - സാമി അത് എപ്പോഴും ഓർക്കുമായിരുന്നു. തന്റ ദൗത്യവും, ചരിത്രവും ലക്ഷ്യങ്ങളും എന്തിന്, ഭയങ്ങളും പരാജയങ്ങളും പോലും ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പിൽ സാമി പങ്കുവെച്ചു. അഭിമാനവും സന്തോഷവുമായിരുന്നു മാർപ്പാപ്പയ്ക്ക്. പാപ്പായുടെ ശാസ്ത്രത്തോടുള്ള ശ്രദ്ധയ്ക്ക് സാമി അദ്ദേഹത്തോട് നന്ദി അറിയിച്ചു. തളരാതെ മുന്നോട്ടുപോകാനുള്ള പിന്തുണയും പ്രോത്സാഹനവും പരസ്പരം കൈമാറി. പ്രാർത്ഥനകൾ കൈമാറി , ആശീർവാദം സ്വീകരിച്ചു, സാമിയുടെ ധൗത്യങ്ങളെ പാപ്പ അനുഗ്രഹിച്ചു.

പ്രശസ്ത ഇറ്റാലിയൻ പോപ് സിംഗർ ലോറെൻസോ ജോവനോട്ടിയും ബാസോയുടെ സുഹൃത്തായിരുന്നു . അദ്ദേഹത്തിന്റ സ്റ്റേജ് ഷോകളിൽ പലപ്പോഴും ബാസോ പങ്കെടുത്തിരുന്നു. സാമിയുടെ മരണത്തെത്തുടർന്ന് ലോറെൻസോ തന്റ ഇൻസ്റ്റാഗ്രാം പേജിൽ ഇങ്ങനെ എഴുതി - " സാമി നമ്മെ വിട്ടുപോയി, അദ്ദേഹത്തിന് തന്റ അസുഖം നിരന്തരമായ ഭീഷണിയായിരുന്നിട്ടും, അദ്ദേഹത്തെ അറിയുന്നവരെ അദ്ദേഹം എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം അവനെക്കാൾ രോഗത്തിന്റ ബുദ്ധിമുട്ടിൽ ജീവിച്ചിരിക്കുന്ന ഒരാളെ കണ്ടുമുട്ടുന്നത് ശരിക്കും അസാധ്യമായിരുന്നു ".

സാമി ബാസോ ഒരു മോളിക്യുലാർ ബയോളജിസ്റ്റ് ആയതിനാൽ, അദ്ദേഹം സ്വന്തം രോഗത്തെ വ്യത്യസ്തവും പരസ്പര പൂരകവുമായ രണ്ട് വഴികളിൽ ഉപയോഗിച്ചിരുന്നു: പ്രോജീരിയ രോഗികളെ പ്രതിനിധീകരിക്കുന്നതിലും ഈ രോഗത്തെ തന്മാത്രാപരമായും വൈദ്യശാസ്ത്രപരമായും പഠിക്കുന്നതിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ഈ അപൂർവ രോഗത്തെകുറിച്ചുള്ള ശാസ്ത്രീയ വെളിപ്പെടുത്തലിനുള്ള പ്രതിബദ്ധതയ്ക്ക് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയായി മാറിയിരുന്നു. ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റ പ്രാധാന്യത്തെ ബോധവൽക്കരിച്ച് രോഗവുമായി ബന്ധപ്പെട്ട് ജീവിത അന്തസ്സിനെക്കുറിച്ച് സംസാരിക്കാനും പ്രവർത്തിക്കാനും അദ്ദേഹം എല്ലായ്പ്പോഴും പരിശ്രമിച്ചിരുന്നു.

കോവിഡ് 19 പാൻഡെമിക് സമയത്ത് അദ്ദേഹം പ്രാദേശിക, ദേശീയ ടാസ്‌ക് ഫോഴ്‌സിന്റ ഭാഗമായിരുന്നു.

2018-ൽ അദ്ദേഹം പാദുവ സർവകലാശാലയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തിൽ ബിരുദം നേടി. 2021-ൽ, മോളിക്യുലാർ ബയോളജിയിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം, പ്രൊജീരിയയും വീക്കവും തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തീസിസുമായി പാദുവ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.

ഇന്ന് ഞങ്ങളുടെ വെളിച്ചവും വഴികാട്ടിയും പോയി - ഇറ്റാലിയൻ പ്രൊഗേറിയ അസോസിയേഷൻ തങ്ങളുടെ ചരമക്കുറിപ്പിൽ എഴുതി വച്ചു.

എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
( 1 തെസ്സലോനിക്ക 5 : 16 )

🖌റോബിൻ സക്കറിയാസ്

Photos from God is gracious's post 04/10/2024

ഇടിക്കൂട്ടിലെ വൈദികൻ

ജോസ് ഗുട്ടിറസ് ഗാർസിയയുടെയും എമിലിയ ബെനിറ്റസിന്റയും മകനായി 1945 മെയ് 9-ന് ഹിഡാൽഗോയിലെ സാൻ അഗസ്റ്റിൻ മെറ്റ്‌സ്‌ക്വിറ്റിറ്റ്‌ലാനിൽ അവരുടെ പതിനേഴു മക്കളിൽ പതിനാറാമനായി സെർജിയോ ഗുട്ടിറസ് ബെനിറ്റസ് ജനിച്ചു.

തന്റ 22-ആം വയസ്സിൽ മയക്കുമരുന്നിന്നും മദ്യത്തിനും ഗുട്ടിറസ് അടിമയായിത്തീർന്നു. എന്നാൽ ഗുട്ടിറസിന്റ ജീവിതത്തിൽ ക്രിസ്തു ഇടപെട്ടു. വളരെപ്പെട്ടന്ന് തന്നെ തന്റ ദുശീലങ്ങളിൽ നിന്ന് മോചനം നേടാൻ ദൈവം അയാളെ സഹായിച്ചു. തുടർന്നുള്ള തന്റ ജീവിതം ക്രിസ്തുവിനായി സമർപ്പിക്കാൻ ഗുട്ടിറസ് തീരുമാനിച്ചു . ഒരു വൈദികനാകാൻ വിളി ലഭിച്ച അദ്ദേഹം പിയറിസ്റ്റ് ഓർഡറിൽ ചേർന്ന് വൈദികനാവുകയും ചെയ്തു.

അദ്ദേഹം തന്റ ദൈവശാസ്ത്ര പരിശീലനം ആദ്യം റോമിലും പിന്നീട് സ്പെയിനിലുമായി പൂർത്തിയാക്കി. മെക്സിക്കോയിലെ റോമൻ കത്തോലിക്കാ സർവകലാശാലകളിൽ അദ്ദേഹം തത്ത്വചിന്തയും ചരിത്രവും പഠിപ്പിച്ചു. പിന്നീട് ടെക്‌സ്‌കോക്കോ രൂപതയിൽ ഒരു പുരോഹിതനായി ചാർജെടുത്തു. അവിടെ അദ്ദേഹം "ലാ കാസ ഹോഗർ ഡി ലോസ് കാച്ചോറോസ് ഡി ഫ്രേ ടോർമെന്റ" എന്ന പേരിൽ ഒരു അനാഥാലയം സ്ഥാപിച്ചു. അവിടെ ഏകദേശം 270 കുട്ടികളോളം ഉണ്ടായിരുന്നു. ഓർഫനേജിന്റ നടത്തിപ്പിനായും, കുട്ടികളെ പരിപാലിക്കുന്നതിനുമായി വളരെ പണം ആവശ്യമായിരുന്നു. ഈ പണം കണ്ടെത്തുന്നതിനായാണ് വൈദികനായ ഗുട്ടിറസ് ഗുസ്തിക്കാരനാകുന്നത്.

വളരെക്കാലമായി തന്റ ഉള്ളിൽ കൊണ്ടുനടന്നിരുന്ന ഗുസ്തിക്കാരനാകണമെന്നുള്ള ആഗ്രഹം; 1963-ലെ രണ്ട് മെക്‌സിക്കൻ സിനിമകളായ; മിസ്റ്റർ സ്റ്റോം , സ്റ്റോം ഇൻ ദി റിംഗ് എന്നിവ കണ്ടതിന് ശേഷം അദ്ദേഹത്തിൽ കൂടുതൽ പ്രചോദനമേകി. മുഖംമൂടി ധരിച്ച ഒരു റെസ്റ്റ്ലർ ആകാൻ അദ്ദേഹം തീരുമാനിച്ചു.

ഫാ. ഗുട്ടിറസ് ഗുസ്തി ഒരു പ്രൊഫെഷൻ ആയി സ്വീകരിച്ചു. രാത്രികാലങ്ങളിൽ മെക്സിക്കോയിലെ ഇടി നിറഞ്ഞ റിങ്ങുകളിൽ അദ്ദേഹം ഒരു ഗുസ്തിക്കാരനായി പോരാടി. ഫ്രേ ടോർമെന്റ എന്നപേരിൽ മുഖം മൂടി ധരിച്ചുകൊണ്ട് വൈദികനായ ഗുട്ടിറസ് എതിരാളികളെ മാന്യമായി, കായികമായി നേരിട്ടു. ഗുസ്തിയിലൂടെ ലഭിക്കുന്ന വരുമാനം തന്റ അനാഥാലയം നടത്തുന്നതിനും പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ അനുദിന ആവശ്യങ്ങൾക്കായും ഉപയോഗിച്ചു.

23 വർഷത്തോളം അദ്ദേഹം ഇടി റിങ്ങിൽ തന്റ അനാഥ കുഞ്ഞുങ്ങളുടെ അപ്പത്തിനായി ഫൈറ്റ് ചെയ്തു. ഈ വർഷം അത്രത്തോളം, അദ്ദേഹം ഇരട്ടജീവിതം നയിച്ചു - അർപ്പണബോധമുള്ള, അനാഥരെ പരിചരിക്കുന്ന ഒരു പുരോഹിതനായും രാത്രികൾ ഗുസ്തി വളയത്തിലെ ലൂക്കാഡോറായും ചെലവഴിച്ചു. 2011 ൽ പ്രൊഫഷണൽ ഗുസ്തിയിൽ നിന്ന് വിരമിച്ചെങ്കിലും, അദ്ദേഹം ഇപ്പോഴും തന്റ അനാഥാലയത്തിൽ ഒരു പുരോഹിതനായി ജോലി ചെയ്യുന്നു.

അദ്ദേഹത്തിന്റ ഗുസ്തി ജീവിതം നൂറുകണക്കിന് കുട്ടികൾക്ക് ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും നൽകാൻ മതിയായ ഫണ്ട് ഉണ്ടാക്കി. ഫാ. ഗുട്ടിറസായ, ഫ്രേ ടോർമെന്റയുടെ ശ്രദ്ധേയമായ കഥ 2006-ൽ ജാക്ക് ബ്ലാക്ക് അഭിനയിച്ച "നാച്ചോ ലിബ്രെ" എന്ന സിനിമ നിർമ്മിക്കുന്നതിന് പ്രചോദനം നൽകി.

കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.
( പ്രഭാഷകൻ 4 : 4 )

🖌റോബിൻ സക്കറിയാസ്

Photos from God is gracious's post 04/10/2024

ഞാൻ കത്തുകൾ എഴുതിയതിന്റ ഏറ്റവും വ്യക്തമായ കാരണം എന്റ കുടുംബത്തോടുള്ള എന്റ സ്നേഹവും ഞാൻ കണ്ടെത്തിയെന്ന് ഞാൻ വിശ്വസിച്ചിരുന്ന ക്രിസ്തീയ ജീവിതത്തിന്റ പൂർണ്ണത കണ്ടെത്താനുള്ള ആത്മാർത്ഥമായ ആഗ്രഹവുമാണ്. - കോളിൻ സ്മിത്ത്.

നോട്രെഡാം സർവകലാശാലയിലെ വിദ്യാർത്ഥി കോളിൻ സ്മിത്ത് തന്റ കുടുംബം കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം നടന്നതിന്റ കഥ, എക്‌സിൽ ( X platform ) പങ്കുവെച്ചത് ഇന്ന് ലോകമെങ്ങും വൈറലായിരിക്കുകയാണ്.

"എനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നു" - അദ്ദേഹം ഒരു പോസ്റ്റിൽ എഴുതി. ഞങ്ങളുടെ വിശ്വാസത്തിന്റ കഥ ലോകമെങ്ങും കാണുന്നതും എന്റ നിരവധിയായ കത്തോലിക്കാ സഹോദരൻമാർ അത് സോഷ്യൽ മീഡിയയിൽ പങ്കിടുന്നതും അതിശയത്തോടെയാണ് ഞാൻ കാണുന്നത്.

ഒരു ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് സ്മിത്ത് ജനിച്ചതും വളർന്നതും. നോട്രെഡാമിൽ തന്റ വിദ്യാഭ്യാസ കാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തു. പരിവർത്തനത്തിനുശേഷം, സ്മിത്ത് തന്റ വിശ്വാസത്തിന്റ ദൈവശാസ്ത്രപരമായ ന്യായവാദം വിശദീകരിച്ച് നൂറുകണക്കിന് കത്തുകൾ മാതാപിതാക്കൾക്കും രണ്ട് ഇളയ സഹോദരങ്ങൾക്കും എഴുതി.

നാല് വർഷത്തിന് ശേഷം, അദ്ദേഹത്തിന്റ മാതാപിതാക്കളായ ബെത്തും ബൈറണും സഹോദരങ്ങളായ എബിയും ആൻഡ്രൂവും ആഗസ്ത് 15-ന്, സെന്റ് സിസിലിയയിലെ ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് സിസിലിയ മദർഹൗസിൽ, പരിശുദ്ധ ദൈവമാതാവിന്റ സ്വർഗ്ഗാരോപണത്തിന്റ തിരുന്നാളിന്റ അന്ന് കത്തോലിക്കാ സഭയിൽ പ്രവേശിച്ചു.

മതേതരവും പുരോഗമനപരവുമായ സംസ്കാരത്തിനിടയിൽ സത്യം അന്വേഷിക്കുന്നത് എങ്ങനെയാണെന്നും തന്റ മാതാപിതാക്കളെയും സഹോദരങ്ങളെയും കത്തോലിക്കാ സഭയിലേക്ക് എങ്ങനെയാണ് ആകർഷിച്ചതെന്നും സ്മിത്ത് വ്യക്തമാക്കുന്നു. " ദൈവം സാത്താനെ ഓരോ തിരിവിലും കീഴടക്കി,” അദ്ദേഹം ഓൺലൈനിൽ എഴുതി. സ്മിത്ത് തന്റ കുടുംബാംഗങ്ങളുടെ പരിവർത്തനത്തിനായി നൂറുകണക്കിന് കത്തുകളാണ് എഴുതിയത്.

ഈ പ്രായത്തിൽ പല ക്രിസ്ത്യാനികളും അഭിമുഖീകരിക്കുന്ന ചോദ്യങ്ങൾ ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ നേരിടാൻ തുടങ്ങി: ദൈവം യഥാർത്ഥത്തിൽ ഉണ്ടോ? പുനരുത്ഥാനം സാധ്യമാണോ ? ബൈബിൾ വിശ്വസനീയമാണോ?

എല്ലാ പ്രധാന മതപരമായ വീക്ഷണങ്ങളിലും ന്യായമായ ഒരു പരിശോധന നടത്താൻ ഞാൻ തീരുമാനിച്ചു, ഞാൻ വളരെ തീവ്രമായ ആത്മീയ ശോഷണം അനുഭവിക്കാൻ തുടങ്ങി. ഡൊമിനിക്കൻ പുരോഹിതരും കന്യാസ്ത്രീകളും എന്റ ജീവിതത്തിലേക്ക് കടന്നപ്പോൾ മാത്രമാണ് എനിക്ക് വീണ്ടും ദൈവത്തെ അനുഭവിക്കാൻ സാധിച്ചു തുടങ്ങിയത്. പ്രത്യേകിച്ച് ഫാദർ ഡൊമിനിക് ലെഗ്ഗെ; അദ്ദേഹം അത്താഴത്തിന് ഞങ്ങളുടെ വീട് സന്ദർശിക്കും, അല്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ ഡി.സി.യിൽ സന്ദർശിക്കും, ക്രിസ്ത്യാനിറ്റിയെ എത്രത്തോളം ആഴത്തിൽ അദ്ദേഹം ഉൾക്കൊണ്ടിരിക്കുന്നത്, ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.

അദ്ദേഹം എന്നെ സെന്റ് തോമസ് അക്വിനാസിനെയും തോമിസത്തെയും വിശാലമായി പരിചയപ്പെടുത്തി. പ്രത്യേകിച്ച് അദ്ദേഹം നടത്തിയിരുന്ന തോമിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടും. ആ സമയത്ത്, യഥാർത്ഥത്തിൽ അക്വിനാസിന്റ ദൈവശാസ്ത്ര പഠനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു, എന്നാൽ ഈ കുറഞ്ഞ അക്കാദമിക് സംഗ്രഹങ്ങൾ എന്നെ അദ്ദേഹത്തിന്റ ചിന്തകൾ പരിചയപ്പെടാൻ സഹായിച്ചു.

ഒടുവിൽ, ഞാൻ അക്വിനാസിന്റ സ്വന്തം രചനകൾ വായിക്കാൻ തുടങ്ങി, പ്രത്യേകിച്ച് സുമ്മ, ( Summa Theologica ) ഈ ഉറവിടങ്ങൾ ക്രിസ്ത്യൻ വിശ്വാസത്തിൽ ഏറെ ആഴപ്പെടാൻ എന്നെ സഹായിച്ചു. അക്വിനാസ് ഉന്നയിക്കുന്ന മികച്ച ചോദ്യങ്ങൾ എന്നെ പ്രത്യേകിച്ച് ആകർഷിച്ചു, അത് ഞാൻ മുമ്പ് പരിഗണിച്ചിട്ടുള്ളതായിരുന്നില്ല. അടിസ്ഥാന തോമിസത്തെക്കുറിച്ചുള്ള ( Thomism ) പഠനം എന്റ സംശയങ്ങൾക്കുള്ള മരുന്നായിരുന്നു. ഞാൻ ലോകത്തെ വീക്ഷിക്കുന്ന രീതിയെ അത് പൂർണ്ണമായും മാറ്റിമറിച്ചു, ലോക സംസ്കാരത്തിലൂടെ ഞാൻ ഉൾക്കൊണ്ടിരുന്ന ആധുനിക തത്ത്വചിന്തയെ അത് മാറ്റി മറിച്ചു.

സെന്റ് ജോൺ ഹെൻറി ന്യൂമാന്റ "ക്രിസ്ത്യൻ സിദ്ധാന്തത്തിന്റ വികാസത്തെക്കുറിച്ചുള്ള ഉപന്യാസം" ഒടുവിൽ കത്തോലിക്കാ മതത്തെക്കുറിച്ച് എനിക്ക്‌ ശക്തമായ ബോധ്യം നൽകി, ഈ പഠനങ്ങൾ എന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആനയിച്ചു. കത്തോലിക്കാ വിശ്വാസത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ, നിരവധി ചോദ്യങ്ങൾ, തർക്കങ്ങൾ എന്നിവയെല്ലാം ഞാൻ നേരിടേണ്ടി വന്നു. അധികാരികളിൽ നിന്നുള്ള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ തീരുമാനിച്ചു. അടുത്ത വേനൽക്കാലത്ത് ഡൊമിനിക്കൻ ഹൗസ് ഓഫ് സ്റ്റഡീസിൽ വച്ച് ഞാൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

എന്റ സ്വന്തം പരിവർത്തനത്തിന് വർഷങ്ങൾക്ക് മുമ്പ്, എന്റ കുടുംബം എന്റ സഹോദരിയെ മിഡിൽ സ്കൂളിനായി വളരെ മതേതര പുരോഗമന ഫെമിനിസ്റ്റ് പെൺകുട്ടികളുടെ സ്കൂളിൽ ചേർത്തു. ഒരു ഡിസംബറിൽ എന്റ സഹോദരിക്ക് വൈറ്റ് ബോർഡിൽ ഒരു ക്രിസ്മസ് ട്രീ വരച്ചതിന് സ്കൂളിൽ നിന്ന് വളരെയേറെ വിമർശനങ്ങൾ നേരിട്ടു. അവിടെ വരയ്ക്കാൻ അനുവദിക്കാത്തതുകൊണ്ടല്ല, മറിച്ച് അത് ചില വിദ്യാർത്ഥികളെ വ്രണപ്പെടുത്തുമെന്നതിനാലാണ് അധികൃതർ അങ്ങനെ പെരുമാറിയത്. അവിടെ വിദ്യാഭ്യാസം തുടരേണ്ട എന്ന് ഞങ്ങളുടെ മാതാപിതാക്കൾ തീരുമാനിച്ചു. മാതാപിതാക്കൾ അവളെ ഡൊമിനിക്കൻ സഹോദരിമാർ നടത്തുന്ന കത്തോലിക്കാ പെൺകുട്ടികളുടെ സ്‌കൂളായ സെന്റ് സിസിലിയ അക്കാദമിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു! ഈ സ്കൂളിലൂടെ, കിഴക്കൻ പ്രവിശ്യയിലെ ഡൊമിനിക്കൻ സഹോദരിമാരും പുരോഹിതന്മാരും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നു! അവ ഞങ്ങളുടെ പരിവർത്തനത്തെ കാര്യമായി സ്വാധീനിച്ചു.

ഞാൻ കത്തുകൾ എഴുതിയതിന്റ ഏറ്റവും വ്യക്തമായ കാരണം എന്റ കുടുംബത്തോടുള്ള എന്റ സ്നേഹവും ഞാൻ കണ്ടെത്തിയെന്ന് ഞാൻ വിശ്വസിച്ചിരുന്ന ക്രിസ്തീയ ജീവിതത്തിന്റ ശരിയും പൂർണ്ണതയും അവരും കണ്ടെത്തണമെന്നുള്ള എന്റ ആത്മാർത്ഥമായ ആഗ്രഹവുമാണ്. ഞാൻ തുടർച്ചയായി കത്തുകൾ എഴുതി, അവയിൽ പ്രഭാഷണം നടത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല കാരണം പ്രൊട്ടസ്റ്റന്റ് മതവുമായുള്ള തർക്കങ്ങളിൽ കത്തോലിക്കാ നിലപാട് വിശദീകരിക്കാൻ വളരെ സമയമെടുക്കും. വിപുലമായ പ്രഭാഷണങ്ങൾ നടത്തുന്നത് അരോചകവും അനഭിലഷണീയവുമാണ്. വിശ്വാസത്തെ ഉചിതമായി വിശദീകരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു അതിന് ഏറ്റവും നല്ല ഉപാധിയായി എനിക്ക് തോന്നിയത് കത്തുകൾ എഴുതുന്നതാണെന്ന് എനിക്ക് തോന്നി.

കൂടാതെ, അക്ഷരങ്ങൾ വ്യക്തിപരമായ ഒരു സ്പർശം നൽകുന്നു, അത് വിലമതിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റ വിശ്വാസത്തെ കുടുംബത്തിലെ ചില അംഗങ്ങൾ തെറ്റായി വീക്ഷിച്ചു. ബൗദ്ധിക വാദങ്ങൾ നൽകുമ്പോൾ തന്നെ എന്റ കുടുംബത്തോടുള്ള സ്നേഹവും വിശ്വാസത്തിന്റ വൈകാരിക ആകർഷണവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാർഗമായിരുന്നു കത്തുകൾ. ഞാൻ ഈ കത്തുകൾ എഴുതുന്ന സമയത്ത്, തർക്കങ്ങളെക്കുറിച്ചുള്ള മിക്ക കത്തോലിക്കാ വാദങ്ങളും എനിക്ക് നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും, എന്റ പരിവർത്തന യാത്രയിലുടനീളം ഞാൻ കൂടിയാലോചിച്ച ഒരു മികച്ച പുസ്തകമായി ദി ഫാദേഴ്‌സ് നോ ബെസ്റ്റ് ( The Fathers Know Best ) വേറിട്ടുനിൽക്കുന്നു.

എന്റ മാതാ പിതാക്കളുടെയും സഹോദരങ്ങളുടെയും പരിവർത്തനത്തെക്കുറിച്ച് ട്വിറ്ററിൽ ഞാൻ എഴുതിയതിന്റ ഒരു കാരണം, ഞാൻ പരാജയപ്പെടുന്നിടത്ത് ദൈവം അവരുടെ പരിവർത്തനം കൊണ്ടുവന്ന വഴികൾ എഴുതുക എന്നതാണ്. കത്തുകൾ കൊണ്ട് മാത്രം അവരുടെ മാനസാന്തരം ഉണ്ടായില്ല. ഏറ്റവും വലിയ ഘടകങ്ങൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് ദൈവമായിരുന്നു

എന്റ അച്ഛന്റയും സഹോദരങ്ങളുടെയും സ്പോൺസറായി പ്രവർത്തിക്കുക എന്നത് ഒരു വലിയ ബഹുമാനവും എളിമയുള്ള കടമയുമാണ്. കൂദാശകളിൽ ദൈവം എന്റ കുടുംബത്തെ തന്റ കൃപകളാൽ ചൊരിയുന്നത് വിവരണാതീതമായ അനുഭവമായിരുന്നു, അതോടൊപ്പം സ്വകാര്യ ചടങ്ങിൽ ഞങ്ങളുടെ നിരവധി കത്തോലിക്കാ കുടുംബ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു, അത് വലിയ സന്തോഷമായിരുന്നു സ്മിത്ത് ഓർമ്മിക്കുന്നു.

യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
( യോഹന്നാൻ 14 : 6 )

🖌️ റോബിൻ സക്കറിയാസ്

വാക്കിലും പ്രവര്‍ത്തിയിലും സുവിശേഷം പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടേയും കടമയാണ്

പാപത്തിൽ വീഴിക്കുവാനും നശിപ്പിക്കുവാനുമായി സാത്താൻ ഒരുക്കിവച്ചിട്ടുള്ള അവസരങ്ങൾ നിരവധിയാണ്. അതിൽ നിന്നും മനുഷ്യൻ രക്ഷപ്പെടുവാൻ സുവിശേഷം കേൾക്കണം. വചനം ദൈവത്തിന്റെ ശക്തി ആകയാൽ സാത്താന്റെ ശക്തി തകർക്കപ്പെടുന്നു. സുവിശേഷ പ്രഘോഷണം സാത്താന്റെ രാജ്യത്തിനെതിരെയുള്ള ദൈവരാജ്യത്തിന്റെ മുന്നേറ്റമാണ്. അതുകൊണ്ട് എല്ലായിടത്തും സുവിശേഷം പ്രഘോഷിക്കപ്പെടണം.

ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ലോകമെങ്ങും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പ്രഘോഷിക്കപ്പെടണം. നാശത്തിന്റെ വഴിയിലൂടെ ചരിക്കുന്ന ലോകത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ കാരുണ്യപ്രവൃത്തി സുവിശേഷം കൊടുക്കുക എന്നതാണ്. ജീവകാരുണ്യപ്രവൃത്തികൾ ഒരിക്കലും സുവിശേഷ പ്രഘോഷണത്തിന് പകരമാവില്ല. ക്രിസ്തുവിന്റെ മനുഷ്യാവതാരവും കുരിശുമരണവും പുനരുത്ഥാനവും വഴിയാണ് ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തിൽ ഏറ്റവും അധികമായി വെളിപ്പെട്ടത്. അവനിൽ വിശ്വസിക്കാതെ കരുണയുടെ ദൈവത്തെ അനുഭവിക്കാനാവില്ല. ”വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽനിന്നുമാണ്” (റോമാ 10:17). അതിനാൽ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കാൻ നമുക്ക് തയാറാകാം.

Videos (show all)

പ്രിയ സഹോദരങ്ങളെ. എന്റെ പേര് ജാൻസി ജേക്കബ് എന്നാണ്. ഞാനിപ്പോൾ യൂറോപ്പിൽ ഒരു നേഴ്സ് ആയി ജോലി ചെയ്യുകയും, രണ്ടു കുട്ടികൾ അ...
ഞെട്ടിക്കുന്നു!!!  വ്യാപകമായി ഷെയർ ചെയ്യണം....ദൈവാലയങ്ങൾ നിലംപരിശാക്കാം, ക്രൈസ്തവ വിശ്വാസത്തെ തകിടം മറിക്കാം... എന്നാൽ "...
കന്യാസ്തികൾ വെള്ളയിട്ട പിശാചുക്കളോ... കത്തോലിക്കാ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങി നമുക്കു തന്നെ തിരിച്ചടി നൽകുമ്പോൾ...കാഞ്ഞി...
ഇതാ രക്ഷ നിന്റെ കണ്മുൻപിൽ ❤🙏❤🧚ആവേ മരിയ 🌹
ഒരു മിനിറ്റ് വചനം.... ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടിയാണ് സ്വർഗ്ഗം പരിശുദ്ധാത്മാവിനെ തന്നത്... SHARE
Christmas Opening New York
#കൃപാസനം: ട്രോൾ പേടിച്ച് വാ മൂടിയിരിക്കുന്ന കാലം കഴിഞ്ഞു: മാസ് മറുപടിയുമായി നടി ധന്യയും ഭർത്താവും!
ഇനി ഒരു കുർബാനക്ക് പങ്കെടുക്കുമുന്നേ ഇതൊന്ന് കേൾക്കുമല്ലോ?
ഗർഭചിത്രം സ്ത്രീകളുടെ അവകാശമാണോ?
At the beginning of each school year in China. Children will be made to watch a video on how some parents work to see th...
തീർച്ചയായും പുതിയ തലമുറ ഇത് കേൾക്കണം

Website