TREND Mukkam Zonal

TREND Mukkam Zonal

"Time to Revive Education No Delay" - TREND

Official Page of TREND Mukkam Zonal Committee

for more details mail to [email protected]

24/02/2022
Photos from TREND Mukkam Zonal's post 22/02/2021
Timeline photos 22/02/2021

എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല ആനുവൽ കാബിനറ്റ് സംഘടിപ്പിച്ചു

മുക്കം: സംഘപരിവാറിൻ്റെ വംശീയ അജണ്ടകൾക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി തുറുങ്കിലടക്കുന്ന ഭരണകൂട ഭീകരതയെ പ്രതിരോധിക്കാൻ രാജ്യത്തെ ബഹുജനങ്ങൾ രംഗത്തിറങ്ങണമെന്നും ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതി നടപ്പിലാക്കാനാണ് ഹിന്ദുത്വ രാഷ്ട്ര നിർമിതിയിലൂടെ സംഘപരിവാർ ശ്രമിക്കുന്നതെന്നും എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല ആനുവൽ കാബിനറ്റ് വിലയിരുത്തി. മുക്കം ഇസ്ലാമിക് സെൻ്ററിൽ നടന്ന പരിപാടി സയ്യിദ് മിർബാത്ത് തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് സുൽഫീക്കർ നെല്ലിക്കാപറമ്പ് അധ്യക്ഷനായി. മേഖല ജനറൽ സെക്രട്ടറി ഫൈസൽ ആനയാംകുന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല കമ്മിറ്റി നടപ്പാക്കുന്ന 'ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ' പദ്ധതിയുടെ സർവേ ഫോം ട്രൻ്റ് ചെയർമാൻ കെ.കെ ഹബീബ് റഹ്മാന് നൽകി സയ്യിദ് മിർബാത്ത് തങ്ങൾ പ്രകാശനം ചെയ്തു. മേഖല വൈസ് പ്രസിഡൻ്റ് നാസർ കുളിരാമുട്ടി, മുഷ്താഖ് ഓടത്തെരുവ്, റഷീദ് ചോണാട്, റഫീഖ് ദാരിമി, നിസാം കള്ളിപ്പാറ, ശാഫി ചുള്ളിക്കാപറമ്പ്, സലീം ഏരിയാട്ട്, ഷരീജ് നെല്ലിക്കാപറമ്പ്, നൗഷാദ് കുളിരാമുട്ടി, കെ.പി ആലിക്കുട്ടി സംബന്ധിച്ചു. മേഖല ജനറൽ സെക്രട്ടറി സ്വാഗതവും വർക്കിങ് സെക്രട്ടറി ആഷിഖ് അലി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Website