AUPS Panangattiri Centenary Celebrations

AUPS Panangattiri Centenary Celebrations

In this small village of Panangattiri, way back in 1916, visionary ancestors had started this institution, which gifted many greats to the society.

20/01/2024

#ശാരദ_ടീച്ചർ (വലിയ ശാരദ ടീച്ചർ എന്നും അറിയപ്പെട്ടിരുന്നു) യാത്രയായി! ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു..

ടീച്ചർ ഞാനുൾപ്പെടുന്ന വിദ്യാർത്ഥികളെ എട്ടാം ക്ലാസിലാണോ ഒമ്പതാം ക്ലാസിലാണോ എന്നോർമ്മയില്ല, ആകെ ഒരു കൊല്ലമാണ് ഞങ്ങളെ ഹിന്ദി പഠിപ്പിച്ചത്!

ടീച്ചർ ക്ലാസെടുക്കാൻ വരുന്നതിനു മുൻപേ തന്നെ, അതേ സ്കൂളിൽ (VIMHS, പല്ലശ്ശന) പഠിച്ച എൻ്റെ ചേട്ടനും ചേച്ചിയും പറഞ്ഞ് ടീച്ചറുടെ ക്ലാസിൻ്റെ മഹിമ അറിയാമായിരുന്നു. എന്നാൽ, ടീച്ചറുടെ ആദ്യത്തെ ക്ലാസ് കഴിഞ്ഞപ്പോൾ പല പ്രാവശ്യം ആവർത്തിച്ചു പറയുന്ന ശൈലി അത്ര സുഖകരമായല്ല, അനുഭവപ്പെട്ടത്?! ആദ്യത്തെ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ, ഞാൻ ടീച്ചറോട് സംശയം ചോദിക്കാനെന്ന വ്യാജേന സ്റ്റാഫ് റൂമിൽ ചെന്നു. മുൻ ബെഞ്ചുകാരനെന്നതിനു പുറമേ, കുസൃതിക്കാരനെന്ന പരിഗണനയോടെ വാൽസല്യത്തോടെ ചേർത്തുപിടിച്ച് ടീച്ചർ ചോദിച്ചു.. 'എന്താ ക്ലാസ് ഇഷ്ടായോ?' തന്ന സ്വാതന്ത്ര്യം പാഴാക്കാതെ ഞാൻ പറഞ്ഞു. 'ഇഷ്ടായി. പക്ഷേ, ടീച്ചർ ആവർത്തിക്കുമ്പോൾ ബോറടിക്കുന്ന്ണ്ട്..' ടീച്ചർ ഉടനെ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു: 'നാളെ ബോറടി മാറാനൊരു വിദ്യ പറഞ്ഞു തരാം'. അടുത്ത ദിവസം രാവിലെ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ ഉള്ളിലൊരു പരുങ്ങലോടെയാണ് പോയത്. ടീച്ചർ 10 A4 ഷീറ്റിൽ 'ഹിന്ദി സുഡോക്കു Table' (വിട്ടു പോയ വാക്കുകൾ പൂരിപ്പിക്കാവുന്ന രീതിയിലുള്ള Game) ഉണ്ടാക്കി തന്നു. ബോറടി തുടങ്ങുമ്പോൾ അത് പൂരിപ്പിക്കാൻ പറഞ്ഞു. ടീച്ചർ പക്ഷേ, ഒരു condition വച്ചു.. എടുക്കുന്ന ക്ലാസ് ശ്രദ്ധിച്ച ശേഷം ആവർത്തിക്കുമ്പോൾ മാത്രമേ ഇങ്ങിനെ ചെയ്യാവൂ...

പിന്നീട് ഒരവസരത്തിൽ ടീച്ചർ ഇങ്ങിനെ ആവർത്തിക്കുന്നതിനെപ്പറ്റി വിശദീകരിച്ചു.. 'മോനേ, ക്ലാസിലെ എല്ലാ കുട്ടികളും മനസ്സിലാക്കിയാലാണ് ടീച്ചർമാർക്ക് സന്തോഷമാവുക. അതുകൊണ്ടാണ് ആവർത്തിക്കുന്നത്...'

പിന്നീട്, എൻ്റെ ജീവിതത്തിൽ ക്ലാസെടുക്കേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെ ടീച്ചർ പറഞ്ഞു തന്ന ഈ നുറുങ്ങ് വിദ്യ വളരെയധികം പ്രയോജനപ്രദമായിട്ടുണ്ട്.

ടീച്ചർക്ക് ഒരു കോടി #നമസ്കാരങ്ങൾ!

#ആദരാഞ്ജലികൾ!

Videos (show all)

Website