Presstell
NEWS /MEDIA
എൻ.ജി. ജയപ്രകാശ് അന്തരിച്ചു
ചെന്നിത്തല : ചങ്ങനാശേരി എൻഎസ്എസ് കോളജ് റിട്ട. സീനിയർ സൂപ്രണ്ട് ഒരിപ്രം ജയനിവാസിൽ എ.ജി. കൈമളിൻ്റെയും കണ്ടിയൂർ ഗവ. യുപിഎസ് റിട്ട. ഹെഡ്മിസ്ട്രസ് ആർ. പങ്കജാക്ഷിയമ്മയുടെയും മകൻ എൻ.ജി. ജയപ്രകാശ് ( രേണു -56) അന്തരിച്ചു. മൃതദേഹം നാളെ (20/5/2024) 10 നു ജയനിവാസ് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് 2 ന് . ഭാര്യ: എം.എസ്. സിന്ധു (ഹെഡ്മിസ്ട്രസ് , അമൃത എച്ച്എസ്എസ്, വള്ളികുന്നം) മക്കൾ: അശ്വിൻ പ്രകാശ്, ഓജസ് ജെ. കൈമൾ. സഞ്ചയനം വെള്ളി 8.30ന്.
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
04/05/2024
**കെയര്‍ടേക്കര്‍ നിയമനം*
ആലപ്പുഴ: ചെങ്ങന്നൂര്‍ സൈനിക റെസ്റ്റ് ഹൗസിലേക്ക് മുഴുവന്‍ സമയ കെയര്‍ടേക്കറെ നിയമിക്കുന്നു. താത്പര്യമുള്ള പ്രദേശവാസികളായ വിമുക്ത ഭടന്‍മാര്‍ മെയ് ഏഴിനകം ആലപ്പുഴ ജില്ല സൈനിക ക്ഷേമ ഓഫീസില്‍ എത്തണം. ഫോണ്‍ 04772245673.
*പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം*
ആലപ്പുഴ: ആലപ്പുഴ സൈനിക ക്ഷേമ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലേക്ക് പാര്‍ട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. താല്‍പര്യമുള്ള വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ മെയ് ഏഴിനകം ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്തണം. വിമുക്ത ഭടന്‍മാരുടെ ആശ്രിതരുടെ അഭാവത്തില്‍ പ്രദേശവാസികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 04772245673.
------------------------------------
📷🖋️📢🎥📷🖋️📢🎥📷🖋️
*വാർത്തകൾ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/FWimyLcSc1BJhJyk86uhRV
🖋️ *കുറഞ്ഞ നിരക്കിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
🗞️ **പത്രപരസ്യം കൊടുക്കാൻ വെയിൽ കൊള്ളേണ്ട !* വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം,
വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
26/04/2024
*മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം*
*ആലപ്പുഴ ലോക്‌സഭ മണ്ഡലം*
10.40 am
അരൂർ - 21.48
ചേർത്തല - 21.26
ആലപ്പുഴ - 23.80
അമ്പലപ്പുഴ - 23.15
ഹരിപ്പാട് - 19.54
കായംകുളം - 18.69
കരുനാഗപ്പള്ളി - 19.30
*മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം*
*മാവേലിക്കര ലോക്‌സഭ മണ്ഡലം*
10.40 am
കുട്ടനാട് - 21.25
മാവേലിക്കര - 19.29
ചെങ്ങന്നൂർ - 19.24
കുന്നത്തൂർ- 21.19
കൊട്ടാരക്കര - 20.72
പത്തനാപുരം - 20.07
ചങ്ങനാശ്ശേരി - 20.61
Presstell News Group 20🖊️ WhatsApp Group Invite
*ദുബായിൽ നിര്യാതനായ ദീപുവിൻ്റെ സംസ്കാരം നാളെ
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
23/04/2024
*ചരമം*
_______________________
മാന്നാർ : വലിയകുളങ്ങര ലീല സദനത്തിൽ ( കൊച്ചുകളീക്കൽ) പരേതനായ ശ്രീധരൻ പിള്ളയുടെയും ലീലാമ്മയുടേയും മകൻ *ദീപു എസ്. പിള്ള (40) ദുബായിൽ നിര്യാതനായി.* ഭാര്യ: ചെന്നിത്തല ഒരിപ്രം ബ്രഹ്മത്തിൽ അഞ്ജു ജി. ദാസ്. മക്കൾ: അദ്വൈത്, ധ്യാൻ, ദേവ്. സംസ്കാരം നാളെ 3 ന് .
-----------------------------------------
📷🖋️📢🎥📷🖋️📢🎥📷🖋️
*വാർത്തകൾ തുടർന്നും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/FWimyLcSc1BJhJyk86uhRV
🖋️ *കുറഞ്ഞ നിരക്കിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
🗞️ **പത്രപരസ്യം കൊടുക്കാൻ വെയിൽ കൊള്ളേണ്ട !* വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം,
വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
23/04/2024
*മോദി കള്ളം പറയുന്ന പ്രധാനമന്ത്രി മല്ലികാർജുൻ ഖാർഗെ*
ചെങ്ങന്നൂർ: നരേന്ദ്ര മോദി പച്ചക്കള്ളം ആവർത്തിച്ചു പറയുന്ന പ്രധാനമന്ത്രിയെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പക്കലുള്ള കള്ളപ്പണം കണ്ടെത്തി ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞു.നിങ്ങൾക്ക് 15 ലക്ഷം രൂപ ലഭിച്ചുവോ ഖാർഗെ ചോദിച്ചു. ഇല്ല എന്ന് സദസിലുള്ളവർ ഒറ്റക്കെട്ടായി പറഞ്ഞു.
ഒരു വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു. നടന്നില്ലെന്ന് മാത്രമല്ല തൊഴിലവസരങ്ങൾ നിഷേധിക്കുന്ന നിലപാടുകൾ സ്വീകരിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചു. ഇരട്ടിയായത് മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ ദുരിതമാണ്. ഇങ്ങനെ എണ്ണമറ്റ കള്ളങ്ങൾ പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരാണ് മോദിയുടേത്.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെങ്ങന്നൂരിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.
രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്ന ഏക ദേശീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റി എഴുതുമെന്ന് ബിജെപി നേതാക്കൾ പറയുന്നു. ചിലയിടത്ത് മോദി പറയുന്നു തങ്ങൾ ഭരണഘടനയുടെ സംരക്ഷകരാണെന്ന്.അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് മോദിയും ബിജെപിയും.ഇന്ത്യയിൽ ജാതിക്കും ഭാഷയ്ക്കും സാമ്പത്തികാവസ്ഥയ്ക്കും അതീതമായി ജനങ്ങളെ ഒന്നായി കാണുന്ന പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണ്.
ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഏതാനും ഉറപ്പുകളുണ്ട്. ചെറുപ്പക്കാർക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും രാജ്യത്ത് ഉറപ്പാക്കും. തൊഴിലവസരങ്ങളിൽ വനിതകൾക്ക് തുല്യ പ്രാധാന്യം നൽകും. സാമൂഹ്യ നീതി എല്ലാ തലങ്ങളിലും ഉറപ്പാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപ വീതം അക്കൗണ്ടിലേക്ക് നൽകും. ഭരണസുതാര്യത ഉറപ്പാക്കും. തമിഴ്നാട് മാതൃകയിൽ സംവരണപരിധി ഉയർത്തും.മോദിക്ക് മാധ്യമങ്ങളെയും ജനങ്ങളെയും ഭയമാണെന്നും ഖാർഗെ പറഞ്ഞു.
രാജ്യത്തെ ജനങ്ങളോട് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സംരക്ഷണത്തിനും വരും തലമുറകളുടെ ക്ഷേമത്തിനും വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം കോൺഗ്രസ് ഉറപ്പാക്കും. പഞ്ചായത്ത് രാജ് സംവിധാനം, വിവരാവകാശ നിയമം, വനിതാ സംവരണം തുടങ്ങി ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞത് കോൺഗ്രസിനാണ്.
കേരളത്തിലെ ജനങ്ങൾ ഇവിടുത്തെ സർക്കാരിനെ എങ്ങനെയാണ് സഹിക്കുന്നതെന്ന് ഖാർഗെ ആശ്ചര്യം പ്രകടിപ്പിച്ചു. തകർന്ന സാമ്പത്തിക അവസ്ഥയിലും ധൂർത്ത് നടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, ദീപ ദാസ് മുൻഷി,രമേശ് ചെന്നിത്തല,എം.എം. ഹസൻ,പിസി വിഷ്ണുനാഥ്,കെ.സി. ജോസഫ്, രാജേന്ദ്ര പ്രസാദ്,എം.മുരളി,ടോമി കല്ലാനി, കോശി എം. കോശി,ജോസി സെബാസ്റ്റിൻ,കെ.ആർ. മുരളീധരൻ, എബി കുര്യാക്കോസ്,മാന്നാർ അബ്ദുൽ ലത്തീഫ്,ജേക്കബ് എബ്രഹാം, അഡ്വ.കെ.സണ്ണിക്കുട്ടി,ഷമീർ വള്ളികുന്നം എന്നിവർ പ്രസംഗിച്ചു ..
-----------------------------------------
📷🖋️📢🎥📷🖋️📢🎥📷🖋️
*വാർത്തകൾ തുടർന്നും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/FWimyLcSc1BJhJyk86uhRV
🖋️ *കുറഞ്ഞ നിരക്കിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
🗞️ **പത്രപരസ്യം കൊടുക്കാൻ വെയിൽ കൊള്ളേണ്ട !* വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം,
വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
#ചെങ്ങന്നൂർ ഐടിഐയിലെ സീനിയർ വിദ്യാർഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്തതിന് 5 ഒന്നാംവർഷ വിദ്യാർഥികൾ അറസ്റ്റിൽ*
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
19/04/2024
ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ. ലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പരസ്പരം കൈമാറിയതിന് ചെങ്ങന്നൂര്‍ പോലീസ് സൈബര്‍കുറ്റകൃത്യത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഹോര്‍ട്ടികള്‍ച്ചര്‍ ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു. പി. അനിൽ(20) , പെണ്ണുക്കര സ്വദേശി ആദര്‍ശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു(19), നെടുമുടി സ്വദേശി അജിത്ത് .പി പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ നന്ദു ഐ.ടി.ഐ. ലെ രണ്ടാം വര്‍ഷ വിദ്യാർഥിനിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത നഗ്നചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് രണ്ടാം പ്രതിക്ക് ടെലഗ്രാം ആപ്പ് വഴി കൈമാറുകയും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ടെലഗ്രാം, വാട്സാപ്പ് സന്ദേശങ്ങളിലൂടെ കൈമാറുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി പ്രിന്‍സിപ്പൽ മുഖാന്തിരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് സൈബര്‍കുറ്റകൃത്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
📷🖋️📢🎥📷🖋️📢🎥📷🖋️
*വാർത്തകൾ തുടർന്നും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/FWimyLcSc1BJhJyk86uhRV
🖋️ *കുറഞ്ഞ നിരക്കിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകാൻ 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
🗞️ **പത്രപരസ്യം കൊടുക്കാൻ വെയിൽ കൊള്ളേണ്ട !* വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം,
വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
04/04/2024
**മാവേലിക്കര മണ്ഡലത്തില്‍ ഇന്ന് ഒമ്പത് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി*
*ആകെ 14*
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തില്‍ വ്യാഴാഴ്ച ഒമ്പത് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഭാരത് ധര്‍മ്മ ജനസേന സ്ഥാനാര്‍ഥിയായി ആലപ്പുഴ താമരക്കുളം കലാഭവനില്‍ ബൈജു രാജന്‍(ബൈജു കലാശാല), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊല്ലം കൊട്ടാരക്കര കിഴക്കേക്കര സ്‌കൂള്‍ വ്യൂയില്‍ കൊടിക്കുന്നില്‍ സുരേഷ്, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പള്ളിപ്പാട് നടുവട്ടം പാലത്തുംപാട്ടില്‍ സന്തോഷ് കുമാര്‍, ഭാരത് ധര്‍മ്മ ജനസേന സ്ഥാനാര്‍ഥിയായി കോട്ടയം എരുമേലി മുറ്റപ്പള്ളി പെരുമ്പറയില്‍ പി.ടി. രതീഷ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊല്ലം കുന്നത്തൂര്‍ അമ്പലത്തുംഭാഗം സ്വദേശി പതീരത്ത് തെക്കതില്‍ രവി, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശി കൊഴുവശ്ശേരില്‍ പടിഞ്ഞാറതില്‍ സുരേഷ് കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോട്ടയം ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്രാമ്പിക്കല്‍ പള്ളിമുട്ടേല്‍ വീട്ടില്‍ വി. എസ്. ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചങ്ങനാശ്ശേരി മാടപ്പള്ളി നാലുപറയില്‍ സ്വാതിഭവനില്‍ സി. മോനിച്ചന്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആലപ്പുഴ പുളിങ്കുന്ന് ചാത്തന്‍ചിറ വീട്ടില്‍ എ. സുഗതന്‍ എന്നിവരാണ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത്. എ. സുഗതന്‍ മാവേലിക്കര വരണാധികാരിയായ എ.ഡി.എം. വിനോദ് രാജ് മുമ്പാകെയും മറ്റുള്ളവര്‍ സ്‌പെസിഫൈഡ് എ.ആര്‍.ഒ. ആയ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ജി. നിര്‍മല്‍ കുമാര്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്. മാവേലിക്കര മണ്ഡലത്തില്‍ ആകെ 14 പേര്‍ പത്രിക നല്‍കി.
# # # # # # # # # # # # # # # # # # # # # # # # #
*വാർത്തകൾ അറിയാനും അറിയിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/FWimyLcSc1BJhJyk86uhRV
🖋️ *നിങ്ങളുടെ വാർത്തകൾ അറിയിക്കാനും കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകാനും 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
👥 *Presstell page*
https://www.facebook.com/presstellnews/
📷📹 *Presstell YouTube channel*
https://youtube.com/channel/UCMLCj_Rpgy7B434a_EakkGQ
🗞️ **പരസ്യം കൊടുക്കാൻ വെയിൽ കൊള്ളേണ്ട !* വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം,
വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
Presstell News Group 20🖊️ WhatsApp Group Invite
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിഎ അരുൺകുമാർ ആർ ഡി ഒ ജി . നിർമ്മൽ കുമാറിന് പത്രിക നൽകുന്നു
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി എ അരുൺകുമാർ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ വോട്ട് തേടിയെത്തിയപ്പോൾ '
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എൻഡിഎസ് സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ ആർഡിഒ ജി .നിർമ്മൽ കുമാറിന് പത്രിക സമർപ്പിക്കുന്നു
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ചെങ്ങന്നൂർ ആർടിഒ ജി നിർമ്മൽ കുമാറിന് പത്രിക സമർപ്പിക്കുന്നു
#ആളെ കണ്ടെത്തി
മാന്നാർ കുട്ടമ്പേരൂർ സ്വദേശി അനിൽ കുമാറിനെ (52) 10 /3/ 24 നു വൈകുന്നേരം മുതൽ കാണാതായിരുന്നു .ഇദ്ദേഹത്തെ ഇന്നലെ 6/4/2024) കാസർകോട്ട് കണ്ടെത്തി. പോസ്റ്റ് റിമൂവ് ചെയ്യുന്നു.
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂
09/03/2024
**വനിതകൾക്ക് കോഴ്സുകൾക്ക് 50% ഫീസ് ഇളവ്.*
ചെങ്ങന്നൂർ : വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മൈക്രോസെൻസിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ വിവിധ കോഴ്സുകൾക്ക് 50% ഫീസിളവ് ലഭിക്കും. പിജിഡിസിഎ, ഡിസിഎ, ഗ്രാഫിക് ഡിസൈനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓട്ടോകാഡ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് വിത്ത് ജി എസ് ടി, ഡേറ്റ എൻട്രി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിടിപി തുടങ്ങിയ കോഴ്സുകൾക്ക് മാർച്ച് 8 മുതൽ 12 വരെയാണ് ഫീസ് ഇളവ് ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 94462 94472.
📢📢🖋️🖋️🖋️🖋️📢📢
*വാർത്തകൾ നേരത്തേ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/DoVfrCTUFJe3cA4oTYkyPo
🖋️ *നിങ്ങളുടെ വാർത്തകൾ അറിയിക്കാനും കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകാനും 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
👥 *Presstell page*
https://www.facebook.com/presstellnews/
📷📹 *Presstell YouTube channel*
https://youtube.com/channel/UCMLCj_Rpgy7B434a_EakkGQ
🗞️ **വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം, വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
Presstell news WhatsApp Group Invite
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂📢
24/2/2024
*കെ.എന്‍ രവീന്ദ്രന്‍ നായർ അന്തരിച്ചു*
ചെങ്ങന്നൂര്‍: നാരായണ സദനം (മുളമൂട്ടില്‍) കെ.എന്‍ രവീന്ദ്രന്‍ നായർ (82) അന്തരിച്ചു. മൃതദേഹം നാളെ (25) രാവിലെ 7 നു ചെങ്ങന്നൂരിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം
തിങ്കൾ 10.30 ന്ഉടുമ്പുംചോല
കാമാക്ഷി എസ്‌റ്റേറ്റിലെ വീട്ടുവളപ്പിൽ. ആർ എസ് എസ്ഇടുക്കി ജില്ലാ സംഘചാലക്, കാര്യവാഹ്, താലൂക്ക് സംഘചാലക്, കോട്ടയം വിഭാഗ് സഹ സംഘചാലക് , ആര്‍പിഎം എല്‍പിഎസ് സ്‌കൂള്‍ മാനേജർ,വിഎച്പി ഇടുക്കി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്തും തുടര്‍ന്നും തോട്ടം മേഖലയില്‍ പ്രവർത്തിച്ചു.
പ്രവര്‍ത്തിച്ചു. . ഭാര്യ: ചെങ്ങന്നൂര്‍ കളരിയില്‍ ജയലക്ഷ്മി. മക്കള്‍ :ലക്ഷ്മി (അധ്യാപിക, നായര്‍ സമാജം സ്കൂൾ ,മാന്നാർ), അഡ്വ.ശ്യാം രവീന്ദ്രന്‍.മരുമക്കള്‍ :ഡി.രമേശ് (മാനേജിങ് ഡയറക്ടർ ഡിയോ വാലി റബ്ബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഷില്ലോംഗ്) , വാണി ശ്യാം (ഐ ടി പ്രഫഷനൽ.)
📢🖋️📢🖋️📢🖋️📢🖋️📢
*വാർത്തകൾ നേരത്തേ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ* *ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/DoVfrCTUFJe3cA4oTYkyPo
🖋️ *നിങ്ങളുടെ വാർത്തകൾ അറിയിക്കാനും കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകാനും 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
👥 *Presstell page*
https://www.facebook.com/presstellnews/
📷📹 *Presstell YouTube channel*
https://youtube.com/channel/UCMLCj_Rpgy7B434a_EakkGQ
🗞️ **വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം ! കമ്പനി നിരക്കിൽ !*
വിവാഹം, റിയൽ എസ്റ്റേറ്റ്, ചരമം, വിവാഹവാർഷികം, ചരമ വാർഷികം, കോടതിപരസ്യം, ടെൻഡർ നോട്ടിസ്, M4Marry.com തുടങ്ങി എന്തും!. Ph: 94475 47599.
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂📢
16/2/2024
*ജിബി തോമസിൻ്റെ സംസ്കാരം നാളെ*
ചെങ്ങന്നൂർ:
കേരളാ കോൺഗ്രസ് വൈസ് ചെയർമാനും ചെങ്ങന്നൂർ നഗരസഭ മുൻ ചെയർമാനും നഗരസഭാ കൗൺസിലറുമായ രാജൻ കണ്ണാട്ടിൻ്റെ സഹധർ മ്മിണി, നിര്യാതയായ ജിബി തോമസിൻ്റെ (63) (വയലിൽ കുടുംബാംഗം) സംസ്കാരം നാളെ. ഭൗതികശരീരം ശനി രണ്ടിന് അങ്ങാടിയ്ക്കൽ മലയിലുള്ള വസതി യിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം 3 ന് ചെങ്ങന്നൂർ അങ്ങാടി യ്ക്കൽ ദൈവസഭാ സെമിത്തേരിയിൽ. പരേത കോഴഞ്ചേരി ചെറുകോൽ ചിറ്റാനിയ്ക്കൽ കുടുംബാംഗമാണ്
മക്കൾ: കരുണാ മറിയം തോമസ്, അഡ്വ. മാത്യു കെ. തോമസ്, ഡോ. കൃപാ സാറാ തോമസ്. മരുമകൻ: ഡോ. ഹാരീസ് ജോയ് വർഗീസ്.( കോട്ടയം വടവാതൂർ യഹോവ ഷമ്മ കുടുംബാംഗം)
https://chat.whatsapp.com/FWimyLcSc1BJhJyk86uhRV
*ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ആറാട്ട് 16ന് .*
📢🖊️🎥📢🖊️🎥📢🖊️🎥
*വാർത്തകൾ വേഗത്തിൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/DoVfrCTUFJe3cA4oTYkyPo
*ചെങ്ങന്നൂരിൽ ഒന്നാക്കിയ സ്കൂളുകൾക്ക് പുതിയ പേര്*
*📢📢ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍*
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂള്‍ കീഴ്‌ചേരിമേല്‍, ഗവ. റിലീഫ് എല്‍.പി. സ്‌കൂള്‍ ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ചെങ്ങന്നൂര്‍ ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് എന്നീ സ്‌കൂളുകള്‍ സംയോജിപ്പിച്ച് ഒറ്റ സ്‌കൂളാക്കിയ സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ നിയമം അധ്യായം 5 ചട്ടം 3 (7)-ല്‍ വികേന്ദ്രീകരിച്ചിരിക്കുന്ന അധികാരം ഉയോഗിച്ച് ഈ സ്‌കൂളിന്റെ പേര് ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെങ്ങന്നൂര്‍ എന്ന് പുനര്‍ നാമകരണം ചെയ്തതായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Presstell news WhatsApp Group Invite
*പദ്ധതി ചിലവ് 25 ലക്ഷം:*
*ഗവ. ബോയ്‌സ് സ്കൂളിന് ചുറ്റുമതിലും കവാടവും: കല്ലിടല്‍ നാളെ*
09/02/2/24
മാവേലിക്കര:
ബലക്ഷയത്തെ തുടര്‍ന്ന് അപകടാവസ്ഥയിലായി പൊളിച്ചു നീക്കപ്പെട്ട ഗവ. വൊക്കേഷനല്‍ ആന്‍ഡ് ബിഎച്ച്എസ്എസിന്റെ ചുറ്റുമതിലിന് പകരം പുതിയ മതില്‍ നിര്‍മിക്കുന്നു. ശനി രാവിലെ 10 ന് എം എസ് അരുണ്‍കുമാര്‍ എംഎല്‍എ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലിടും. മതിലിന്റെ തെക്കുഭാഗമാണ് ഡിസംബറില്‍ പൊളിച്ചു നീക്കിയത്. കിഴക്ക് ഭാഗത്തെ മതിലും കവാടവും കൂടി പൊളിച്ചു നീക്കി പുതിയ കവാടം ഉള്‍പ്പെടെയാണ് പുതിയ നിര്‍മാണം. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 224 വര്‍ഷം പഴക്കമുള്ള സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച്് പുതിയത് നിര്‍മിക്കണമെന്നത് മാവേലിക്കരക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. നവകേരള സദസ് നടക്കുന്നതിന് മുമ്പ് മതിലിന്റെ ഒരുഭാഗം പൊളിഞ്ഞു വീണിരുന്നു. തുടര്‍ന്ന് മതില്‍ പൊളിച്ചു നീക്കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. പുതിയ മതിലും കവാടവും നിര്‍മിക്കുമെന്ന് അന്നു തന്നെ എംഎല്‍എ മാവേലിക്കരയിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പാണ് ഒന്നര മാസത്തിനുള്ളില്‍ എംഎല്‍എ പാലിച്ചത്.
📢🖋️🖋️📢🖋️📢🖋️📢🖋️
*വാർത്തകൾ നേരത്തെ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ*
Presstell news WhatsApp Group Invite
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂📢
*നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ഫെബ്രു. 21 ന് ചെങ്ങന്നൂരിൽ; ഇപ്പോൾ രജിസ്റ്റർ ചെയ്യാം*
9/2/2024
ചെങ്ങന്നൂർ:
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം
ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗിൽ ,
നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു ഫെബ്രുവരി 21-ന് രാവിലെ 10.30 മുതൽ പകൽ രണ്ടു വരെ നടക്കുന്ന ക്യാമ്പിൽ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവരങ്ങളുടെ ,അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും.
അന്നേ ദിവസം നോര്‍ക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.
യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവർത്തി ദിവസങ്ങളിൽ 0479 208 0428, 9188492339, 0471-2770557, 2329950 നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്.(മിസ്ഡ് കോൾ സൗകര്യം)
—-----------------------------------------------
📢🖋️📢🖋️📢🖋️📢🖋️📢
*വാർത്തകൾ നേരത്തേ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ*
https://chat.whatsapp.com/DoVfrCTUFJe3cA4oTYkyPo
🖋️ *നിങ്ങളുടെ വാർത്തകൾ അറിയിക്കാനും കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകാനും 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
👥 *Presstell page*
https://www.facebook.com/presstellnews/
📷📹 *Presstell YouTube channel*
https://youtube.com/channel/UCMLCj_Rpgy7B434a_EakkGQ
🗞️ *വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം* 📢 *വിളിക്കൂ* 📢 *9847373135*
...........
*Dr. Unnimaya's*
*ഓങ്കാർ ആയുർവേദ ആശുപത്രി*,
*തിരുവല്ല* യിലെ പഞ്ചകർമ്മ ചികിത്സകൾക്കും ഡോക്ടറുടെ പരിശോധനയ്ക്കുമായി, ബുക്കിംഗ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ.
പ്ലേ സ്റ്റോറിൽ നിന്നും ഞങ്ങളുടെ ആപ്ലിക്കേഷൻ *UR MEDIC* ഡൗൺലോഡ് ചെയ്യൂ.
നിങ്ങളുടെ രോഗവിവരങ്ങളും ചികിത്സകളും ഇനി ഡിജിറ്റൽ ആയി സൂക്ഷിക്കൂ.
* *8848241485, 9526 780 730*
*Dr. Unnimaya's ഓങ്കാർ ആയുർവേദ പഞ്ചകർമ്മ ഹോസ്പിറ്റൽ, തിരുവല്ല* എല്ലാവിധ അസ്ഥിഗത ചികിത്സകൾക്കും, നടുവ് വേദന, മുട്ട് വേദന, വാത രോഗങ്ങൾ എന്നിവയ്ക്കും ആയുർവേദ തെറാപ്പികൾ ഡോക്ടറുടെ നിർദേശപ്രകാരം. *8848241485, 9526 780 730*
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂📢
9/2/2024
ശോഭ വർഗീസ്
**ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സൺ, തിരഞ്ഞെടുപ്പിൽ നിന്ന് , എൽഡിഎഫ് വിട്ടുനിന്നു, സ്വതന്ത്രൻ വോട്ട് ചെയ്തില്ല*
കോൺഗ്രസ്സിലെ ശോഭ വർഗ്ഗീസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടു* ബി.ജെ.പി. കൗൺസിലർ ഇന്ദു രാജനെ 7 നെതിരെ 16 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തെ 3 കൗൺസിലറുമാർ തെരഞ്ഞെടുപ്പിന് ഹാജരായില്ല. ഏക സ്വതന്ത്ര കൗൺസിലർ തെരഞ്ഞെടുപ്പിന് ഹാജരായെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ചെങ്ങന്നൂർ നഗരസഭ 15-ാം വാർഡ് കൗൺസിലർ ശോഭ വർഗ്ഗീസ് 3-ാം തവണയാണ് നഗരസഭാ ചെയർ പേഴ്സണാകുന്നത്.
📢🖋️📢🖋️📢🖋️📢🖋️📢
*വാർത്തകൾ നേരത്തേ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ*
https://chat.whatsapp.com/DoVfrCTUFJe3cA4oTYkyPo
🖊️📢 *മലയാള മനോരമയുടെ ഏതു പ്രസിദ്ധീകരണത്തിലേക്കും പരസ്യം നൽകാം, ഈസിയായി !!*
*വിളിക്കൂ ഫോൺ: 94475 47599.*
🅿🆁🅴🆂🆂🆃🅴🅻🅻 🅽🅴🆆🆂📢 *ചുറ്റുവട്ടത്തെ വർത്തമാനം*
*05/02/2024*
**അധിക വിഭവസമാഹരണത്തിനുള്ള നടപടികളുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു*
രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് അവസാനിപ്പിച്ചത്.
*പ്രധാന നിർദ്ദേശങ്ങൾ* 👇
▪️വൈദ്യുതി നിരക്ക് കൂടും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി.യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചു.
▪️പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി വരും. ഇതിനായി പുതിയ സമിതിയെ നിയോഗിക്കും.
▪️റബ്ബറിന്റെ താങ്ങുവില 180 രൂപയായി വര്‍ധിപ്പിച്ചു. നിലവില്‍ 170 രൂപയാണ് റബ്ബറിന്റെ താങ്ങുവില
▪️വിദ്യാര്‍ത്ഥികള്‍ക്ക് മാർഗദീപം സ്‌കോളര്‍ഷിപ്പ് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് പകരമാണ് ഈ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതിക്ക് 20 കോടി രൂപ.
▪️പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി രൂപ വകയിരുത്തി.
▪️കോടതി ഫീസുകളിലും പരിഷ്‌കരണം.
▪️ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷന്‍ നികുതി കുറക്കും.
▪️അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി നൽകും.
▪️സാക്ഷരത പരിപാടിക്ക് 20 കോടി.
▪️2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി.
▪️ഗ്രാമ വികസനത്തിന് 1868. 32 കോടി.
▪️കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി.
▪️അഞ്ച് ജില്ലകളില്‍ പുതിയ നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 13.78 കോടി.
▪️ചലച്ചിത്ര അക്കാദമിക്ക് 14 കോടി രൂപ വകയിരുത്തി. കലാ സാംസ്‌കാരിക മേഖലക്ക് 170.49 കോടി രൂപ.
▪️കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ച് കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി
▪️കാരുണ്യ പദ്ധതിക്ക് 678.45 കോടി രൂപ.
▪️തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ട് കോടി രൂപ. വള്ളകളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി.
▪️കെഎസ്ആര്‍ടിസി ക്ക് ധനസഹായം സര്‍ക്കാര്‍ കൂട്ടിയെന്ന് ധനമന്ത്രി. കെഎസ്ആര്‍ടിസിക്ക് മൂന്ന് വര്‍ഷത്തിനിടെ അനുവദിച്ചത് 4917.92 കോടി രൂപ. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി.
🖋️📷🖋️📢🖋️📢🖋️📢📷📢
*വാർത്തകൾ നേരത്തെ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/DoVfrCTUFJe3cA4oTYkyPo
🖋️📷🖋️📢🖋️📢🖋️📢📷📢
🖋️ *നിങ്ങളുടെ വാർത്തകൾ അറിയിക്കാനും കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ നൽകാനും 77369 53135 നമ്പറിലേക്ക് മെസേജ് അയയ്ക്കൂ*
Presstell news WhatsApp Group Invite